ദുബായി ചുട്ടുപഴുത്ത ചീനചട്ടിപ്പോലെ വെന്തുരുകി നിന്ന ഒരു ജുലായ് മാസത്തിലാണു ഞാന്‍ അദ്യമായി ഈ നഗരത്തിലേക്ക് കടന്നു വന്നത്।ഞാന്‍ വന്ന് കുറച്ച് ദിവസത്തിനുള്ളില്‍ ഈ മഹാനഗരം എന്റെ ജിവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തിനു കുടി സാക്ഷ്യം വഹിച്ചു।
അന്നൊരു വ്യാഴച്ചയായിരുന്നു।ഓഫീസില്‍ വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല।പിറ്റെന്നു ഒട്ടുമിക്ക
ഓഫീസുക്കളും ചുട്ടിയായതിനാല്‍ ഞാന്‍ കസേരയില്‍ കമ്പ്യൂട്ടറിലേക്കു നോക്കി എന്റെ ദേവിയെയും അവളൊടൊത്തു ചിലവഴിച്ച ആ നാളുക്കളുടെ ചിത്രങ്ങളും വെറുതെ ഓര്‍ത്തിരുന്നു।ചില ഓര്‍മ്മകള്‍
ഓര്‍ത്ത് ഞാന്‍ ചിരിച്ചു।പെട്ടെന്നു ചിന്തയില്‍ നിന്നുണര്‍ന്നു।അരേലും കണ്ടോ....?
ആരു കാണാന്‍..........
പിന്നെ എന്തോ അലോചിച്ചു സ്ഥിരമായി കൈയില്‍ കരുതാറുള്ള ബാഗില്‍ നിന്നും ഒരു ഡെപ്പി പുറത്തെടുത്തു
അതു തുറന്നു നോക്കി
അതില്‍ അന്നു ഞങ്ങള്‍ പിരിയുമ്പോള്‍ ദേവി തലയില്‍ ചൂടിയ ആ തുളസിക്കതിര്( എനിക്ക് സമ്മാനിച്ച) അടര്‍ന്നു ഇലകള്‍ പൊടിഞ്ഞു കിടന്നു
ഞാന്‍ അവ കൈയിലെടൂത്ത് വീണ്ടും ഓര്‍മ്മക്കളിലെക്കു പോയി।
ഈ ദിവസത്തിന്റെ ഓര്‍മ്മക്ക് നിന്റെ തലയില്‍ ചൂടിയ പൂവ് എനിക്കു തരുമോ ദേവി
ഇതു ഞാന്‍ സൂക്ഷിച്ചു വയ്ക്കും നിന്നെക്കുറിച്ചുള്ള ഓര്‍മ്മക്കളില്‍
ആ പൂവാണു എന്റെ മുന്നില്‍ അസ്ഥിക്കലത്തിലെ ഓര്‍മ്മകള്‍ പോലെ നിലക്കുന്നത്
.......................................------------------------------------------------------------------------
=====================================================================
ആ ഓര്‍മ്മക്കളില്‍ നിന്നും ഉണരുന്നത് ഒരു
ഫാക്സിന്റ്റ്റെ സ്വരം കേട്ടാണു।
ഞാന്‍ പെട്ടെന്ന് ആ ഡെപ്പി അടച്ചു വച്ച് ആ ഫാക്സെട്ത്ത് നോക്കി
അദ്യം വല്ല കസ്റ്റ്മറും അയിച്ചതാകും എന്നാണു കരുതിയത്।എന്നാല്‍
അതൊരു പെണ്‍ക്കുട്ടിയുടെ സി।വി
ആയിരുന്നു।
ഞാന്‍ ആ സിവിയിലൂടെ ഓടിച്ചു നോക്കി।
ഷീനാ മോഹന്‍
ദുബായില്‍ ബാര്‍ ഹോട്ടലില്‍ റെസ്ട്റ്റോറന്റില്‍ വെയ്റ്ററസ് ആയി വര്‍ക്കു ചെയ്തിട്ടുണ്ട്।4വര്‍ഷത്തെ എസ്പിരിയന്‍സുണ്ട്।പിന്നെ മുംബൈയില്‍ ഒരു ഷോപ്പില്‍ സെയിത്സ് ഗേളായിട്ട്
27വയസുണ്ട്।
മലയാളി പെണ്‍ക്കുട്ടിയല്ലെ ।കണ്ടപ്പോള്‍ അറിയാതെ മന്‍സിനുള്ളീലെ പഞ്ചാര പുറത്തു വന്നു
ഒന്നു വിളിക്കാം .....വിളിക്കണോ
വിളിക്കാന്നെ
മന്‍സ് വേണോ വേണ്ടയോ എന്നുള്ള ചിന്തയില്‍ കിടന്നു വീര്‍പ്പ്മുട്ടി
അവസാനം രണ്ടും കല്പിച്ചു നംബര് കറക്കി
അങ്ങെ തലയ്യ്ക്കല്‍ ഒരു ക്രസ്തീയ ഭക്റ്റിഗാനത്തിന്റെ റിംഗ് ടൂണ്‍
എന്റെ കുഞ്ഞീശോയെ.............എന്നുള്ള വരികള്‍
എതാനും നിമിഷം ആ മധുരമുള്ള ഗാനത്തിന്റെ ഈരടികള്‍ കേട്ടു ഞാനിരുന്നു।കുറച്ചു കഴിഞ്ഞു
ഫോണ്‍ കട്ടായതല്ലാതെ ആരും ഫോണ്‍ എടുത്തില്ല
സുഖമായി ഒന്നുറങ്ങാന്‍ തീരുമാനിച്ചു
അപ്പോ എന്റെ മന്‍സില്‍ ദേവി വീണ്ടും കടന്നു വന്നു
മന്സു അസ്വസഥമാകുമ്പോഴൊക്കെ ഞാന്‍ അവളെ കുറിച്ചു ഓര്‍ക്കും
അവള് പറയാറുള്ള ഒരോ വരിക്കളും
നീ നന്നായി വരുമെടാ അനൂപെ। എവിടെ ആയാലും ഞാന്‍ നിനക്കു വേണ്ടി പ്രാഥിക്കും
ദേവി എന്നിട്ടും നി...........................?
അലോചനകള്‍ മനസിനെ വല്ലാതെ പിടിമുറക്കിയപ്പോള്‍
ഞാന്‍ വേദനയോടെ പോയക്കാലത്തെക്ക് മന്സിനെ പറിച്ചു നട്ടു
പെട്ടെന്നു ലാന്‍ഡ് ഫോണിന്റെ നാദം കേട്ടാണു ഞാനുണര്‍ന്നത്।
ഞാന്‍ ഫോണെടുത്തു
“ഹലോ “
“സംബഡി കാള്‍സ്‘
ഞാന്‍ ചോദിച്ചു ‘ഷീനയല്ലെ‘
“അതേ ആരാ‘....?
“എനിക്കു കുട്ടിയുടെ ഒരു ഫാക്സ് കിട്ടി ഒരു മലയാളി കുട്ടിയല്ലെ എന്നു കരുതി ഞാന്‍ വിളിച്ചാതാണു‘
“അവിടെ വേക്കന്‍സി വല്ലോ ഉണ്ടോ......?”
“ഞങ്ങളുടെ അടുത്ത് വേക്കന്‍സി ഒന്നുമില്ല“
‘എന്നാല്‍ ചിലരോക്കെ എന്നെ വിളിച്ചു പറയാറുണ്ട്।കുട്ടി ഇടക്ക് വിളിച്ചാല്‍ വല്ലോ വേക്കന്‍സി ഉണ്ടേല്‍ ഞാന്‍ പറയാം‘
“ഞാന്‍ വിളിക്കാം‘
‘പിന്നെ എവിടെയാ നാട്ടില്‍‘......?
“കൊല്ലം“
“കൊല്ലത്തെവിടെ......?”
“ശാസ്താക്കോട്ടാ“
‘ഞാന്‍ അറിയും ഒരുപ്പാട് കുരങ്ങ്ക്കോളെക്കെയുള്ള ഒരു അമ്പലമില്ലെ അവിടെ“
‘അവിടെ വന്നിട്ടുണ്ടോ......................?”
‘ഇല്ല കേട്ടിട്ടുണ്ട്‘
‘അമ്പലഠിന്റെ അടുത്താണൊ.....?”
“കുറച്ചു മാറിയാ“
“ഇവിടെ എവിടെയാ........?”
“ഞാന്‍ ഇപ്പോ അബുദാബിയില്‍ ഒരു കസിന്റെ അടുത്താണ്‘
“എന്തെ ഹോട്ടലിലെ ജോലി ഉപേക്ഷിച്ചത്..........?”
‘നാലു വര്‍ഷമായില്ലെ ഒരേ ഫീല്‍ഡില്‍ തന്നെ മടുത്തിട്ടാണ്“
“ങ്ങാ ഇടക്ക് വിളിക്ക് എന്തെലും ഒഴിവുകള്‍ വന്നാല്‍ ഞാന്‍ പറയാം“
“വിളിക്കാം‘
‘എങ്കില്‍ ശരി‘
“പിന്നെ ആ പാട്ട് എനിക്കു വളരെ ഇഷടപെട്ടുട്ടോ അതു കളയരുത്‘
ങാ ആ ചിരിച്ചു കൊണ്ടു ഫൊണ്‍ കട്ടു ചെയ്തു
ഞാന്‍ പിന്നെ ആ കുട്ടിയെക്കുറിച്ചു തന്നെ അലോചിച്ചു
അവള് ഇനി വിളിക്കുമോ॥
എവിടെ ...? എന്റെ ദേവിയെ മറക്കാന്‍ പുതിയ ഒരു കുട്ടുക്കാരി।ഈ അവസ്ഥയില്‍ അവള് എനിക്കു
വലിയാ അശ്വാസമാകും പക്ഷെ അവള് ഇനി വിളിച്ചില്ലെങ്കിലോ
ഇല്ല അവള് വിളിക്കും അവള്‍ക്കു വിളീക്കാതെ ഇരിക്കാന്‍ കഴിയില്ല
പെട്ടെന്ന് മനസ് അങ്ങനെയൊക്കെ ചിന്തിച്ചു
അവള് വിളിക്കാതെ വിളിക്കുന്നത് ശരിയല്ലല്ലോ
ഏതായാലും കാത്തിരിക്കാം
വരും വരാതിരിക്കില്ല
ഒന്നു രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു
അവള് എന്നെ വിളിച്ചു।
തുടരും