2008, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

എവിടെ സ്ത്രിക്കു സ്വാതന്ത്ര്യം-----------------------?














സന്ധ്യ കഴിഞ്ഞാല്‍ കേരളത്തിലെ പെണ്‍ക്കുട്ടികള്‍ പുറത്തിറങ്ങി നടക്കാന്‍ ഭയക്കുന്നു.ജോലി സ്ഥലത്തോ മറ്റോ പോയി അലപം ഒന്നു വൈകിയാല്‍ വളരെ നെഞ്ചിടിപ്പോടെയാണു പെണ്‍ക്കുട്ടികള്‍ തങ്ങളുടെ വീടുക്കളില്‍ തിരിച്ചെത്തുന്നത്‌.വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും വിപ്ലവകരമായ പല മാറ്റങ്ങള്‍ ഉണ്ടായിട്ടും സ്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയെന്നുള്ള ഒരു ടൈടേപിളില്‍ ഒതുങ്ങി പോകുന്നുവെന്നത്‌ ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണു।


അലപം ഒന്ന് ഇരുട്ടിയാല്‍ പകല്‍ മാന്യതയുടെ പുറംതോടു തകര്‍ത്ത്‌ മനുഷ്യന്റെ ഉള്ളിലെ വിഷ സര്‍പ്പം പുറത്തു വരും .പകല്‍ വെളിച്ചത്തു ചിരിക്കുന്ന മുഖമല്ല യഥാര്‍ത്ഥ മുഖം.അലപം വൈകി ഒരു പെണ്‍ക്കുട്ടി ഒറ്റക്കു നില്‍ക്കുന്ന കണ്ടാല്‍ അവളുടെ ചുറ്റും കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറക്കുകയായി.എണ്ട്രന്‍സ്‌ കോച്ചിങ്ങിനും സ്പെഷ്യല്‍ ക്ലാസുകള്‍ക്കും പോയി വൈകി എത്തുന്ന മകളെ പ്രതിക്ഷിച്ചു അഛനോ ഏട്ടന്മാരോ ബസ്റ്റൊപ്പുക്കളില്‍ കാവല്‍ നില്‍ക്കേണ്ട ഒരവസ്ഥ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത്‌ വളരെ വേദന ഉണ്ടാക്കുന്ന ഒരു സംഗതിയാണു.പണ്ടു സ്ത്രിയെന്നാല്‍ അടുക്കള ജോലി ചെയ്യാനും കുട്ടിക്കളെ നോക്കാനും കുട്ടിക്കളെ ഉണ്ടാക്കാനും കഴിയുന്ന ഒരു ഉപകരണമായിരുന്നു.നമ്മുടെ സമൂഹത്തിനു.ഏന്നാല്‍ ഇന്നു സ്ത്രി പുരുഷനൊപ്പം ഏതു രംഗത്തും സജീവമാണു.വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സ്ത്രികള്‍ കൈവരിച്ച നേട്ടങ്ങള്‍ നമ്മുക്കു തള്ളികളയാന്‍ കഴിയുന്നതല്ല.എന്നിട്ടും സ്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം പ്രതിഷേധത്തിന്റെ വാക്കുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പോകുന്നു.

രാവിലത്തെ തിരക്കേറിയ ബസില്‍ കൈയില്‍ സ്വയ രക്ഷക്കു ബ്ലേഡും മൊട്ടു സുചിയും സ്ലേഡുമൊക്കെയായി പ്രതിഷേധിക്കുന്ന പെണ്‍ക്കുട്ടിക്കള്‍.എന്റെ കൂടെ പഠിച്ച ഒരുപ്പാട്‌ കുട്ടിക്കളെ എനിക്കറിയാം.ചില കുട്ടികള്‍ സേഫ്റ്റി പിന്നും മറ്റും എടുത്ത്‌ കൈയില്‍ പിടിക്കണ കാണുമ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്‌ ഇത്‌ എന്തിനാടി.ഏടാ ചില ഞരമ്പ്‌ രോഗിക്കളുണ്ട്‌.അവന്മാരെയൊക്കെ നേരിടണമെങ്കില്‍ ഇതുപോലുള്ള ആയുധങ്ങള്‍ ഞങ്ങള്‍ പെണ്‍ക്കുട്ടിക്കള്‍ക്കാവശ്യമാണ്‍.തിരക്കേറിയ ബസില്‍ യാത്ര ചെയുന്ന പെണ്‍ക്കുട്ടിക്കള്‍ നാണക്കേടും ഭയവും കാരണം അസഹ്യമായ പെരുമാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും ഒന്നും മിണ്ടാതെ നില്‍ക്കും.പെണ്‍ക്കുട്ടിക്കളുടെ ഇത്തരം നിസ്സഹായതക്കളാണു ഇത്തരക്കാര്‍ക്കു കുടുതല്‍ വകവച്ചു കൊടുക്കുന്നത്‌.കണ്ടില്ലേ അവള്‍ നിന്നു സുഖിക്കുന്നത്‌.അത്തരം ഒരു മനോഭാവാത്തോടെയാകും പിന്നെയുള്ള നീക്കങ്ങള്‍ ഉണ്ടാകുക.ഏതാനം വര്‍ഷം മുമ്പ്‌ p.ഉഷ എന്ന സ്ത്രിക്കുണ്ടായ സംഭവം ഓര്‍ത്തു നോക്കു. പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന അവര്‍ ഉണ്ടായ ആ അനുഭവത്തില്‍ നിരാശയും വേദനയും അപമാനവും ഒക്കെ മറന്നു ശക്തമായി പ്രതികരിച്ചു.നമ്മുടെ പെണ്‍ക്കുട്ടികള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വെറും മരപാവക്കളാകരുത്‌.ബസില്‍ വച്ച്‌ ഇത്തരം അനുഭവം ഉണ്ടായാല്‍ ഒന്നും ചിന്തിക്കാന്‍ നില്‍ക്കരുത്‌. അവന്റെ മുഖമടച്ചൊന്നു കൊടുത്തോണം।ബാക്കി വണ്ടിയിലുള്ള മറ്റാണ്‍ക്കുട്ടിക്കള്‍ നോക്കികൊള്ളും
ഇന്നു കേരളത്തിലെ ചില ക്യാപസുക്കളില്‍ പെണ്‍ക്കുട്ടിക്കള്‍ക്ക്‌ വിദ്യാഭ്യാസത്തോടൊപ്പം കളരിപയറ്റ്‌, കാരാട്ടെ തുടങ്ങിയ ആയുധകലക്കളില്‍ പരിശിലനം നല്‍കുന്നുണ്ട്‌.ഒറ്റപെട്ട യാത്രക്കളില്‍ പെണ്ണിനു സ്വയ രക്ഷക്കു തീര്‍ച്ചയായും ഇത്തരം അഭ്യാസമുറകള്‍ പരിശീലിക്കുന്നത്‌ നന്നായിരിക്കും.ഏതാനും വര്‍ഷം മുമ്പു മനോരമയുടെ നേതൃതത്തില്‍ മനോരമയിലെ സ്ത്രി റിപ്പോര്‍ട്ടറുമാര്‍ സ്ത്രികള്‍ നേരിടുന്ന സഞ്ചാരപ്രശനങ്ങള്‍ മനസ്സിലാക്കാന്‍ ഒറ്റക്കു നടത്തിയ യാത്രയില്‍ ഉണ്ടായ അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുകയുണ്ടായി.രാത്രിയീല്‍ പല സ്ഥലങ്ങളിലും സ്ത്രി സുരക്ഷിതയല്ല എന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍ അവര്‍ പങ്കു വച്ചത്‌ ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു.
ഹൈവ്യെ പോലിസു നൈറ്റു പേട്രോലിങ്ങും ഒക്കെ ഉണ്ടെങ്കിലും പെണ്ണിന്റെ യാത്രക്കളില്‍ അവര്‍ അറിയാതെ അപകടങ്ങള്‍ പതിയിരിക്കുന്നു.പകല്‍ പൂവാലമാരാണെങ്കില്‍ രാത്രി ഏതെങ്കിലും ഒരു സ്ത്രി എന്നു ചിന്തിക്കുന്ന ചില കാമ ദ്രോഹികള്‍।ഇത്തരം ആളുക്കളില്‍ നിന്നും എന്നാണു നമ്മുടെ സ്ത്രി സമൂഹത്തിനു മോചനം ലഭിക്കുക.............?

2008, ഫെബ്രുവരി 17, ഞായറാഴ്‌ച

മതില്‍ ചാടുന്ന പെണ്‍ക്കുട്ടികള്‍






എന്റെ സുര്യപുത്രിക്ക്‌ എന്ന സിനിമ ഓര്‍മയുണ്ടോ ? ആ ചിത്രം ഇറങ്ങിയ സമയത്ത്‌ അതിന്റെ പരസ്യവാചകങ്ങളില്‍ ഒന്നിങ്ങനെയായിരുന്നു।ഈ ചിത്രം കണ്ടു നിങ്ങള്‍ ആരെങ്കിലും സൂര്യപുത്രിമാരാകാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദിക്കളല്ല.ആ ചിത്രത്തിലെ അമലയുടെ ക്യാരടറിനെ അനുകരിക്കാന്‍ ചില പെണ്‍ക്കുട്ടികള്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു അത്തരം ഒരു പരസ്യം മാധ്യമങ്ങളില്‍ പ്രത്യ്ക്ഷപെട്ടത്‌.




സമീപകാലത്തായി കേരളത്തിലെ ചില പെണ്‍ക്കുട്ടിക്കള്‍ക്കിടയില്‍ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളോടുള്ള താലപര്യം വര്‍ദ്ധിക്കുന്നതായി ചില സംഭവങ്ങള്‍ തെളിയിക്കുന്നു.ഏതാനും വര്‍ഷം മുമ്പു ഏറണാകുളത്തെ ഒരു കോളേജിലെ പെണ്‍ക്കുട്ടികള്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്നു തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും അവ നെറ്റിലെ ചില സൈറ്റുക്കളില്‍ കയറ്റിവിടുകയും ചെയ്തു.വളരെയേറെ കേരളത്തിലെ മാഗസിനുകള്‍ കൊട്ടിഘോഷിച്ച ഒരു സംഭവമായിരുന്നു ഇത്‌.സ്ത്രി സ്വതന്ത്ര്യവും സമത്വവും കൊട്ടിഘോഷിക്കുന്ന ഒരു നാട്ടിലാണു പെണ്‍ക്കുട്ടിക്കളുടെ ഇത്തരം തോന്ന്യാസങ്ങള്‍ അരങ്ങേറിയത്‌ എന്നോര്‍ക്കണം.പെണ്ണിനിവിടെ സ്വാതന്ത്രമില്ല പെണ്ണു സുരക്ഷിതയല്ല എന്നൊക്കെ വിളിച്ചു കൂവുന്ന നാട്ടിലാണു പണകൊഴുപ്പിന്റെയും അമിതമായ സ്വാതന്ത്രത്തിന്റെയും പെണ്‍തോന്ന്യസങ്ങള്‍ നടക്കുന്നത്‌






ഏതാനം വര്‍ഷം മുമ്പു തൊടുപുഴയില്‍ വച്ചു നടന്ന ഗാന്ധി യുണിവേഴ്സിറ്റി അതലറ്റിസ്‌.ഒരു ദിവസം രാത്രിയില്‍ കോട്ടയത്തെ ഒരു കോളേജില്‍ പഠിക്കുന്ന പെണ്‍ക്കുട്ടി ഗ്രൗണ്ടില്‍ കിടക്കുന്നത്‌ കണ്ടു. ചില ആണ്‍ക്കുട്ടികള്‍ തെറ്റുദ്ധരിച്ചു അവരെ വിളിച്ചു.ചേട്ടാ വാളു വയ്ക്കാതെ ഏറ്റുപോ ചേട്ടാ.തൊടരുത്‌ ഞാനൊരു പെണ്ണാണു.ആ കോളേജിലെ മറ്റൊരു പെണ്‍ക്കുട്ടി പറഞ്ഞ കഥയാണിത്‌






സമീപകാലത്ത്‌ വനിതയില്‍ വന്ന ഒരു ഫീച്ചര്‍.ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കു വരുന്ന ലക്ഷ്വറി കോച്ചു ബസുക്കളില്‍ ആണ്‍ക്കുട്ടിക്കള്‍ക്കൊപ്പം സദാചാരമില്ലാത്ത പ്രവര്‍ത്തിക്കളില്‍ ഏര്‍പെടുന്ന പെണ്‍ക്കുട്ടിക്കളെക്കുറിച്ചു ഒരു റിപ്പോര്‍ട്ട്‌.അത്തരത്തിലുള്ള ഒരു പെണ്‍ക്കുട്ടിയുമായി വനിത റിപ്പോര്‍ട്ടര്‍ ഒരു ബാര്‍ റെസ്റ്റോരന്റില്‍ വച്ചു സംസാരിക്കുകയുണ്ടായി.പത്ര ലേഖകനുമായി സംസാരിക്കുമ്പോള്‍ ഈ പെണ്‍ക്കുട്ടി നന്നായിട്ടു മദ്യപിച്ചിരുന്നു.പെണ്‍ക്കുട്ടിക്കളും ഇങ്ങനെ കുടിക്കുമോ എന്നു ചോദിച്ച പത്ര ലേഖകനോടു അവര്‍ പറഞ്ഞു നിങ്ങള്‍ ഈ നാട്ടിലല്ലേ ജീവിക്കുന്നത്‌।കല്ല്യാണം കഴിച്ചാല്‍ കൂടിവന്നാല്‍ ഡൈവോഴ്സ്‌ എന്നു പറയുന്ന പുത്തന്‍ തലമുറയിലെ പെണ്‍ക്കുട്ടിക്കളുടെ കള്‍ച്ചര്‍ഞങ്ങള്‍ക്കു സ്വാതന്ത്ര്യമില്ല എന്നു വിളിച്ചു കൂവുന്ന പെണ്‍ബുദ്ധിയുടെചിന്തകള്‍ക്കൊപ്പം കൂട്ടിവായിച്ചാല്‍ നന്നായിരിക്കും.






പുരുഷനൊപ്പം തുല്ല്യ സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന ഇത്തരക്കാര്‍ മുഴുവന്‍ സ്വാതന്ത്രവും കൈയില്‍ കിട്ടിയാല്‍ മറ്റൊരു ആമേരിക്കന്‍ സംസ്ക്കാരം ഉണ്ടാക്കാനാകും ശ്രമിക്കുക.പണ കൊഴുപ്പില്‍ ആടിതിമര്‍ക്കുന്ന ഇത്തരം സന്തതികള്‍ മൂലം വേട്ടയാടപെടുന്നത്‌ ഈ നാട്ടിലെ നിസ്സഹായരും പാവപെട്ടവരുമായ പെണ്‍ക്കുട്ടിക്കളാണു.ഭാരതത്തിനു ഒരു സംസ്ക്കാരമുണ്ട്‌.സ്ത്രിയെ അമ്മയായും ദേവിയായും ലക്ഷ്മിയായുമൊക്കെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയത ഒരു സംസ്ക്കാരമാണു നമ്മുടേത്‌.ഉപഭോഗ സംസ്ക്കാരത്തിന്റെ വഴിപിഴച്ച സന്തതികള്‍ മൂലം ദരിദ്രരായ പെണ്‍ക്കുട്ടികള്‍ വഴിപിഴച്ചു പോകാതെയിരിക്കട്ടെ.സ്ത്രി ശാക്തികരണവും സ്ത്രി സമത്വവും സ്ത്രിയുടെ സാമൂഹികമായ ഉയര്‍ച്ചക്കളാകണം ലക്ഷ്യമിടേണ്ടത്‌ അതല്ലാതെ ഇത്തരം തോന്ന്യസങ്ങള്‍ക്കുള്ള പ്രോത്സാഹനമാകരുത്‌ അത്‌.

2008, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ഏങ്ങനെ പ്രണയിക്കാം...ഒരു വാലാന്റൈന്‍ സ്പെഷ്യല്‍



ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകുകയില്ല।പ്രണയം അക്ഷരാത്ഥത്തില്‍ സുന്ദരമായ ഒരു കവിത തന്നെയാണു.ജിവിതത്തിന്റെ ഒറ്റപ്പെടലുകള്‍ക്കിടയില്‍ എവിടെയൊ ഒരു തെളിനിരുറവപോലെ ഹൃദയബന്ധങ്ങളുടെ ഒത്തുചേരലായി പ്രണയം കടന്നു വരും.



മഴ.....................................................രാത്രി മഴപെയ്യുന്നതു കേട്ട്‌ ചുവരിനോടു ചേര്‍ന്നു കിടക്കുമ്പോള്‍ ആ മതിലുകള്‍ക്കപ്പുറം ന്രത്തം ചെയ്യുന്ന മഴ മനസ്സില്‍ ഒരു പ്രണയത്തിന്റെ നനുത്ത തുവല്‍ സ്പര്‍ശം പകര്‍ന്നു നല്‍കുന്നതു പോലെ തോന്നും।


പലപ്പോഴും നോട്ടങ്ങളില്‍ നിന്നാണു പ്രണയം ഉണ്ടാകുക.ആദ്യമായി കണ്ണു കണ്ണിനോടാണു എനിക്കു നിന്നെ ഇഷ്ടമാണെന്നു പറയുക।ഒരു നോട്ടം അതില്‍ പ്രണയത്തിന്റെ എത്രയോ അര്‍ത്ഥങ്ങളുണ്ട്‌ .യാത്രക്കളില്‍ എവിടെലും വച്ചു യാദര്‍ഛികമായ ഒരു കൂടികാഴച.വീണ്ടും കണ്ടു മുട്ടാനുള്ള മനസ്സിന്റെ ദാഹംകാണുമ്പോള്‍ എന്തൊക്കെയോ പറയാന്‍ മറന്നതുപോലെ.മനസ്സിന്റെ വിറയലുകള്‍ക്കിടയില്‍ എന്തൊക്കെയൊ ബാക്കിയാകുന്നതു പോലെ


ഏകാന്തയുടെ വിജനമായ തുരുത്തുകളില്‍ നേര്‍ത്ത പഞ്ഞിക്കെട്ടുപോലെ പ്രണയം കടന്നു വരും.മുറ്റത്തെ മുള്‍പടര്‍പ്പിലും മാംന്തോപ്പിലും വട്ടമിട്ടുപറക്കുന്ന ആ ചിത്രശലഭങ്ങളുടെ ഭംഗികാണുമ്പോള്‍ അവളുടെ മുഖം എനിക്കു ഓര്‍മ വരും.ഉമ്മറത്തു തനിച്ചിരിക്കുമ്പോള്‍ ഒരു മഴപെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കും.ഒരു പക്ഷേ ആ മഴ അവളായിരുന്നെങ്കില്‍..................................................?




നമ്മുക്കു വിടപറയാം വീണ്ടും കണ്ടുമുട്ടുന്നതു വരെ......................... ഓട്ടോഗ്രഫിന്റെ താളുകളില്‍ അവള്‍ കോറിയിട്ട വരികള്‍.ചിതലുകള്‍ വിശപ്പിന്റെ വേദനയില്‍ ഏറിയ പങ്കും തിന്നുതീര്‍ത്ത ആ കടലാസു കഷ്ണങ്ങളില്‍ പ്രണയം ഒരു വിങ്ങലായി തങ്ങി നില്‍ക്കുന്നു.മുറ്റത്ത്‌ ഞാന്‍ നട്ട റോസാ ചെടിയില്‍ ആദ്യമായി ഒരുമൊട്ടുവിരിഞ്ഞപ്പോള്‍ ഞാന്‍ എന്റെ പ്രണയിനിയെ ഓര്‍ത്തു.ആ മൊട്ടു വിരിഞ്ഞു പൂവായപ്പോള്‍ അവള്‍ക്കായി ഞാനതു മാറ്റി വച്ചു.പ്രണയം അന്നൊക്കെ ആരും കൊതിക്കുന്ന പനിനീര്‍ പൂക്കളുടെ പകിട്ടായിരുന്നു.എന്റെ മുറ്റത്തു ഞാന്‍ നട്ട പനിനീര്‍പൂവുകള്‍ കൂട്ടുക്കാരായ എത്രയോ കാമുകന്മാര്‍ അവരുടെ കാമുകിമാര്‍ക്കു പ്രണയ സമ്മാനമായി നല്‍കി.എന്നിട്ടും എന്റെ മുറ്റത്തെ ചക്കരമാവു പൂത്തില്ല.




ഒരു ട്രെയിന്‍യാത്രയില്‍.......................................................................


ഗുരുവായൂരില്‍ നിന്നും ഏറണാക്കുളത്തേക്കുള്ള യാത്രയില്‍ പൂകുന്നം റെയില്‍വെസ്റ്റേഷനില്‍ നിന്നും അവള്‍ കയറി എന്റെ തൊട്ടഭിമുഖമായി അവളിരുന്നു।ഇടക്കിടെ കൂട്ടിമുട്ടുന്ന കണ്ണുകള്‍.എന്റെ കയ്യില്‍ പ്രണയത്തിന്റെ മഞ്ഞുണ്ടായിരുന്നു.(തെറ്റുദ്ധരിക്കണ്ട M.Tയുടെ നോവലാണു) ഒരു പക്ഷെ അവള്‍ വിമലയാകാം.ഓറഞ്ചു ചുരിദാറില്‍ പുള്ളികുത്തുക്കളുള്ള വേഷമായിരുന്നു അവളുടേത്‌.അവള്‍ മുക്കുത്തി അണിഞ്ഞിരുന്നു.ഇടക്കിടെ ഞാനവളെ ശ്രദ്ധിച്ചു.കുറെ കൂട്ടുകാര്‍ക്കൊപ്പം പൂകുന്നത്തു നിന്നു കയറി അങ്കമാലി സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. ട്രെയിന്‍ അതിന്റെ ലക്ഷ്യത്തിലെത്താന്‍ വേഗതയെടുക്കുമ്പോള്‍ അകന്നുപോകുന്ന അവളെ ഞാന്‍ തിരിഞ്ഞു നോക്കി.അവളുടെ കണ്ണുകള്‍ എന്റെ കണ്ണുക്കളുമായി വീണ്ടുംവിണ്ടും ഉടക്കി.ഏത്രയോ രാത്രിക്കളില്‍ ഉമ്മറത്ത്‌ അകാശത്ത്‌ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ ആ ഓര്‍മകള്‍ എന്റെ മനസില്‍ വന്നുപോയി.പിന്നെ ആ യാത്രക്കളിലൊക്കെ ഞാനവളെ പൂകുന്നത്തും ത്രിശൂരും അങ്കമാലിയിലുമൊക്കെ തിരഞ്ഞു.പക്ഷെ ഒരിടത്തും ഞാനവളെ കണ്ടില്ല ഒരു പക്ഷേ അവള്‍ ഒരു മാലാഖ ആയിരുന്നിരിക്കണം




മഞ്ഞുതുള്ളിപോലെ മനസില്‍ വന്നു ചെറിയ കുളിരു പകര്‍ന്നു.എന്നും വേദനകള്‍ സമ്മാനിച്ചു കടന്നു പോകുന്ന പ്രണയം.നാട്ടു വഴിക്കളില്‍ മുറപെണ്ണിനോടു കിന്നാരം പറഞ്ഞു നടന്നതും.പിന്നെ കാടുപിടിച്ചു കിടക്കുന്ന സര്‍പ്പകാവില്‍ സന്ധ്യക്കു തിരികൊളുത്താന്‍ അവള്‍ വന്നപ്പോള്‍ പതുങ്ങിയിരുന്നു അവളെ ഭയപ്പെടുത്തിയതും സര്‍പ്പവും രക്ഷസും യക്ഷിക്കളും ഗന്ധര്‍വവന്മാരും കുടികൊള്ളുന്ന അരളിയും പാലമരവും പേരാലും കാഞ്ഞിരവും ഇരുട്ടിനെ പ്രണയിക്കുന്ന ആ സന്ധ്യയില്‍ അവളുടെ കൈക്കളില്‍ പിടിച്ചു ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നു പറഞ്ഞതും।പ്രഭാതത്തിലെ ഒരു സ്വപനമ്പോലെ മാഞ്ഞുപോയ ഓര്‍മയാണു.


നാലുമണി മഴ തകര്‍ത്തു പെയുന്ന സ്കൂള്‍ വിട്ടുള്ള യാത്രയില്‍ ഒരു ഏട്ടാം ക്ലാസുക്കാരന്റെ മനസ്സിലേക്കു വഴിയാത്രയില്‍ ഇടക്കിടെ കടന്നെത്തുന്ന ഓര്‍മയായി ഒരു നസ്രാണിക്കുട്ടി।അവിടെയും കണ്ണുകള്‍ കണ്ണുക്കളുമായി പ്രണയിച്ചു.അവളെ കാണുമ്പൊഴൊക്കെ എനിക്കു നിന്നെ ഇഷ്ടമാണെന്നു പറയാന്‍ കൊതിച്ച മനസ്സ്‌.എന്നിട്ടും വാക്കുക്കള്‍ മനസിനുള്ളില്‍ മാത്രം മണ്‍ചിരാതുക്കളായി നിന്നു കത്തി.




പ്രണയം കാറ്റായി മഴയായി ഹ്രദയത്തില്‍ അനുരാഗാ കിരണങ്ങള്‍ പൊഴിക്കുന്നു.കണ്ണും കണ്ണും കഥപറയുമ്പോള്‍ വാക്കുകള്‍ തരംഗങ്ങളാകുന്നു.ജിവിതത്തില്‍ ഞാനൊരാളെയും പ്രണയിച്ചിട്ടില്ല എന്നു പറയുന്നവരുണ്ട്‌.എന്നാല്‍ ഒരിക്കല്‍ പോലും വായ്‌ നോക്കിയിട്ടില്ല എന്നു പറയാന്‍ എത്രപേര്‍ക്കു കഴിയും.അക്ഷരത്ഥത്തില്‍ വായ്‌ നോട്ടവും ഒരു കലതന്നെയാണു.വായ്‌ നോട്ടത്തില്‍ നിന്നാണു പിന്നിട്‌ ഏല്ലാ പ്രേമം വളരുന്നത്‌.



ക്യാപസിന്റെ ഇടനാഴിയില്‍ വച്ചു തമ്മില്‍ കൂട്ടി മുട്ടിയപ്പോള്‍ അവളുടെ കൈയിലെ ബുക്കുകള്‍ താഴെ വീണു.ആ ബുക്കുകള്‍ കുനിഞ്ഞെടുത്തവളുടെ കൈയില്‍ കൊടുക്കുമ്പോള്‍ അവള്‍ മനോഹരമായ ഒരു ചിരി സമ്മാനിച്ചു.ആ ചിരി ജിവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മയായി



ചിലപ്പൊഴൊക്കെ യാദര്‍ഛികമായ ചില കൂട്ടിമുട്ടലുകള്‍ പ്രണയത്തിനു വഴിതുറക്കാറുണ്ട്‌.ഓടി വന്നിട്ടൊന്നിടിച്ചിട്ട്‌ താഴെ വിഴുന്ന പുസ്തകങ്ങള്‍ വാരിയെടുത്ത്‌ കൊടുത്തിട്ടു സോറി ഞാന്‍ കണ്ടില്ല എന്നു പറയുന്നിടത്തു ഒരു പ്രണയത്തിന്റെ മുല്ലമൊട്ടു ചിലപ്പോ വിരിയാം।



ചില പെണ്‍ക്കുട്ടികള്‍ തമാശകള്‍ പറയുന്ന ആളുക്കളെ വളരെയധികം ഇഷ്ടപ്പെടുന്നു.(എന്നു കരുതി തളത്തില്‍ ദിനേശന്റെ ഡയലോഗുമായി ചെന്നാല്‍ ചിലപ്പോ കരണത്തിനിട്ടു ഒരുതട്ടാകും കിട്ടുക)എന്റെ മനസിലുള്ള ആള്‍ ലാലേട്ടനെപോലെ നല്ല ഹുമര്‍ സെന്‍സുള്ള ആളായിരിക്കണം എന്നു ചിന്തിക്കുന്ന കുട്ടികളും ഈ ലോകത്തുണ്ട്‌।



എന്റെ മനസിന്റെ കനത്ത മതില്‍ക്കെട്ടിനുള്ളില്‍ വിരിഞ്ഞ പ്രണയ പുഷ്പമെ.നിന്റെ അനുരാഗ ചോലയില്‍എന്റെ പ്രണയത്തിന്റെ മധുരം ഞാന്‍ പകര്‍ന്നോട്ടെ.പ്രഭാതത്തിലെ മഞ്ഞു തുള്ളിക്കള്‍ പോലെ ഹ്രദയത്തിന്റെ ഉള്ളറക്കളില്‍ പ്രണയത്തിന്റെ കുളിര്‍ മഴപെയ്യ്തു. ഒരോ കാറ്റും മഴയും നഷ്ട സ്വപനങ്ങളായിരുന്നു.ആ നഷ്ടങ്ങള്‍ അവളെക്കുറിച്ചുള്ള വേദനക്കളായിരുന്നു.അവളുടെ കണ്ണുക്കളില്‍ അനുരാഗത്തിന്റെ പൂക്കള്‍ വിരിഞ്ഞു അതില്‍ മധു നുകരാനെത്തുന്ന കരിവണ്ടായി ഞാന്‍മാറി.പ്രണയം സുന്ദരമാകുന്നത്‌.ആശയങ്ങള്‍ ഇടത്തടവില്ലാത്തെ ഒഴുകുമ്പോഴാണു.കവിതക്കളിലും നല്ല പ്രണയകഥക്കളിലും പ്രേമിക്കാനുള്ള ആശയങ്ങള്‍ ഉണ്ടാകും.നമ്മുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം അതികാലത്തെഴുനേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയതോയെന്നു നോക്കാം। അവിടെ വച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും।സിനിമയിലേ എറ്റവും നല്ല പ്രേമം ഒരു പക്ഷേ ഇതാകും.



ചിലര്‍ ഒരിക്കലും ഇഷ്ടം തുറന്നു സമ്മതിക്കില്ല.എനിക്കു ഇഷ്ടമല്ല എന്നു പറയുന്നിടത്തു നിന്നാകും പിന്നിടു ഒരു വലിയ ഇഷ്ടത്തിന്റെ തുടക്കം തന്നെ ഉണ്ടാകുക.പരസ്പരം കളിയാക്കലുകളില്‍ നിന്നും വളര്‍ന്നു പുഷ്പിച്ച എത്രയോ പ്രണയാനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാകും.ക്യാപസിന്റെ ഇടവഴിക്കളില്‍, ബസ്‌-സ്റ്റോപ്പുക്കളില്‍, ഒറ്റപെട്ട യാത്രക്കളില്‍, ട്രെയിനില്‍ അങ്ങനെ എവിടെയൊക്കെയോ വച്ചു നമ്മുടെ ജിവിതത്തിലേക്കു കളിതമാശക്കളായി കടന്നെത്തി അനുരാഗത്തിന്റെ പ്രണയ മണിതൂവലുകള്‍ പൊഴിച്ചു കടന്നു പോയ ഒരു കൂട്ടുക്കാരന്‍ ആല്ല്യേല്‍ കൂട്ടുക്കാരി എതോരാളുടെയും മനസ്സില്‍ ക്യാപസ്‌ സ്വപനങ്ങള്‍ക്കൊപ്പം ജിവിക്കുന്ന ഓര്‍മ്മയാകും.ഒരു റോസാ ചെടിയില്‍ ആരേയും ആകര്‍ഷിക്കുന്ന പകിട്ടോടെ നില്‍ക്കുന്ന പനിനീര്‍ പൂവാണു പ്രേമം।നഷ്ടപെട്ട പ്രണയം അടര്‍ന്നു വാടിയ പൂവിന്റെ നിസ്സഹായതയാണു




ഇഷ്ടം ചിലര്‍ക്കു കണ്ണില്‍ കാണുമ്പോഴുള്ള വഴക്കുകളാകും।നീ പോടാ.... നീ പോടി.... തമ്മില്‍ കാണുമ്പോള്‍ കീരിയും പാമ്പുമാകുന്ന കമിതാക്കള്‍.മറ്റു ചിലര്‍ ഉള്ളിലെ പ്രേമം തുറന്നു പറയാതെ നോട്ടങ്ങളിലുടെ പ്രണയിക്കുന്നവരാകും.കൂടെ പഠിക്കുന്ന കുട്ടിയോടുള്ള പ്രേമം തുറന്നു പറയാതെ വീര്‍പ്പുമുട്ടുന്ന മനസുകളാകും ചിലരുടേത്‌.ക്യാപസ്സിന്റെ ഇടനാഴിക്കളില്‍ അളൊഴിഞ്ഞ ക്ലാസുമുറിക്കളില്‍ പുല്‍തകിടിക്കളില്‍ വാകമരചുവട്ടില്‍ അങ്ങനെ എത്രയൊ ഇടങ്ങളില്‍ നാം കണ്ടതും അറിഞ്ഞതും അനുഭവിച്ചതും കാണാത്തതുമായ എത്രയൊ പ്രണയ ഗാഥകള്‍.


ചിലര്‍ക്കു പ്രണയം ഒരു നേരം പോക്കാണു ചിലരാകടെ പ്രേമിച്ച ആളെ തന്നെ വിവാഹം കഴിക്കണം എന്നു ചിന്തിക്കുന്നവരാണു.ഒരു സുഹ്രത്തു പറഞ്ഞു. ഞാന്‍ ഒരുപ്പാടു പെണ്‍ക്കുട്ടിക്കളെ പ്രേമിച്ചിട്ടുണ്ട്‌.കത്തുകളിലുടെയും ഇമെയിലിലുടെയും ഒക്കെ.കത്തുക്കളിലുടെയുള്ള എന്റെ പ്രണയം ഞങ്ങള്‍ തന്നെ ഇട്ടുവിളിച്ച ചില സാങ്കല്‍പിക പേരുക്കളിലുടെയായിരുന്നു.ആയാളുടെ പേരു ബിജു എന്നാണെങ്കില്‍ ആയാള്‍ അപ്പുവും അനന്തുവുമൊക്കെയുമായി.പ്രണയിക്കുന്ന കുട്ടിയുടെ പേരും അതുപോലെ സാങ്കല്‍പികമായിരുന്നു.ആ സുഹ്രത്തിന്റെ ഉപദേശം ഞാനും കേട്ടു. ഞാന്‍ റഷിയായും കൃഷ്ണനായുമൊക്കെ പ്രണയ ലേഖനങ്ങള്‍ എഴുതി.ഒരിക്കല്‍ വിടപറയേണ്ടി വരും അപ്പോ നമ്മില്‍ തന്നെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക.ജിവിതത്തിലെ ലാലേട്ടന്‍ സിനിമയിലെ ലാലേട്ടന്‍ ആകുന്നതുപോലെ.വര്‍ഷങ്ങള്‍ കുറെ കടന്നു പോകുമ്പോള്‍ നമ്മുടെ ഏകാന്തതക്കളില്‍ ആ കത്തുക്കളും അതിലെ സാങ്കല്‍പിക കഥാപാത്രങ്ങളും രസമുള്ള ഓര്‍മക്കളായി മാറും.




ചിലരുണ്ട്‌ ഒരുപ്പാടു പ്രേമിച്ചിട്ടു പ്രണയിനിയെ നഷടമാകുമ്പോള്‍ ജിവിതത്തിനു അര്‍ത്ഥമില്ലയെന്നു ചിന്തിചു ആത്മഹത്യ ചെയ്യുന്നവര്‍.അത്തരം പ്രവര്‍ത്തികള്‍ ശരിക്കും വിഡ്ഡിത്തമാണു.പ്രേമിച്ചു വിവാഹം കഴക്കാനാണെകില്‍ സ്വന്തം ജിവിത സാഹചര്യങ്ങളോടു ഒത്തു പോകാന്‍ കഴിയുന്ന ബന്ധമാണോ താന്‍ ഇഷ്ടപെടാന്‍ പോകുന്ന ആളുടെയെന്നു മനസിലാക്കിയതിനു ശേഷം മാത്രം പ്രേമിക്കുക.അതല്ലാത്ത പ്രേമത്തിനു വെള്ളത്തിലെ കുമിളക്കളുടെ ആയുസെ ഉണ്ടാകു.



രണ്ടു മതത്തില്‍പെട്ട ആളുക്കളുടെ പ്രേമം നമ്മുടെ ജിവിത സാഹചര്യങ്ങളോടു ഒത്തുപോകുന്നതല്ല.ജാതിയും മതവുമില്ല മനുഷ്യനെയുള്ളു എന്നു ചിന്തിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ജാതികോളങ്ങള്‍ ഒരു പ്രശനമായിരിക്കുന്നിടത്തോളം കാലം അത്തരത്തിലുള്ള വാദഗതികള്‍ക്കു പ്രശസ്തിയില്ല.പ്രേമിക്കുന്ന ആളുക്കളില്‍ ഒരാള്‍ നിര്‍ബന്ധമായും മറ്റേയാളുടെ ജാതിയില്‍ ചേര്‍ന്നിരിക്കണം.അല്ലേയ്‌ല്‌ നിങ്ങളുടെ കുട്ടിക്കളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലും മറ്റും ജാതി ഒരു പ്രശ്നം ആയി ഉയര്‍ന്നു വന്നേക്കാം.


2008, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

സാരി ആധുനിക സ്ത്രിക്കാവശ്യമോ........?


കുളിച്ചു കസവുസാരി ചുറ്റി ഈറന്‍മുടിയില്‍ തുളസി കതിര്‍ ചുടി നെറ്റിയില്‍ തിലകക്കുറിയും ചുണ്ടില്‍ മന്ദഹാസവുമായി നില്‍ക്കുന്ന കേരള സ്ത്രി നമ്മുക്കു പഴയ സങ്കല്‍പ്പമാണ്‍।കേരളത്തെക്കുറിച്ചു ചിന്തിക്കുന്ന എതൊരുവന്റെയും മനസില്‍ നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യം പോലെ നമ്മുടെ സ്ത്രിക്കളും കടന്നുവരുക സ്വഭാവികം.ഇതര ഭാഷ സംസാരിക്കുന്ന ആളുകള്‍ പറയും കേരളത്തിന്റെ സൗന്ദര്യം അവിടുത്തെ സ്ത്രിക്കളുടെ സൗന്ദര്യം കൂടിയാണെന്ന്‌.നമ്മുടെ സ്ത്രിക്കളുടെ സൗന്ദര്യത്തില്‍ നിരണ്ണായകമായ സ്ഥാനം സാരിക്കുണ്ടെയെന്ന കാര്യത്തില്‍ സംശയമില്ല.ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടിയ നാരിസങ്കല്‍പ്പം കേരളത്തിന്റെ മാത്രം പ്രത്യേകതയാണു.എന്നാല്‍ ഇന്നു അത്തരം സ്ത്രികളോ അത്തരം കാഴച്ചക്കളോ വിരളമാണു.



വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍..................................................?

തങ്ങളുടെ വേഷം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു സ്ത്രിക്കുമുണ്ട്‌।എന്നാല്‍ അത്‌ തങ്ങളുടെ ശരിരത്തിനു ഇണങ്ങുന്നതാണൊയെന്നു മുന്‍വിധിയോടെയാകണമെന്നു മാത്രം.ചിലര്‍ സ്ത്രികള്‍ തങ്ങളുടെ ശരിരത്തിനു ഒട്ടും ഇണങ്ങാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു.ഇത്തരം സെലഷനുകള്‍ ഗുണത്തെക്കാളേറെ ദോഷമെ ചെയ്യു.സ്ലീവ്‌ ലെസായിട്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പൊള്‍ തങ്ങളുടെ ചുറ്റുപാടുക്കളും നാം ജിവിക്കുന്ന പരിതസ്ഥിതിയും കണ്ടറിഞ്ഞു പെരുമാറിയാല്‍ നന്നായിരിക്കും.ടൗണില്‍ വളര്‍ന്ന ഒരുക്കുട്ടി ഗ്രാമത്തിലെത്തിയാല്‍ താന്‍ മുമ്പുപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ കാണുന്നവര്‍ക്കു വിചിത്ര വസ്തുയെന്ന തോന്നല്‍ ഉണ്ടാക്കിയേക്കാം.അവളോ അവളവിടെ അങ്ങനെയാണു ജിവിക്കുന്നത്‌.കണ്ടില്ലെ അവളുടെ ഫാഷന്‍. ആളുകള്‍ക്കു അങ്ങനെയുള്ള സംസാരത്തിനു ഇടകൊടുക്കാതെയിരിക്കുന്നതല്ലേ നല്ലത്‌.


സാരിയോ ചുരിദാറോ...........................................................?


സാരി ഉപയോഗിക്കുമ്പോള്‍ സ്ത്രിക്കു പല വിധ പ്രശ്നങ്ങളും ഉണ്ടാകുന്നു.തിരക്കേറിയ ബസിലും മറ്റും യാത്ര ചെയ്യുമ്പൊള്‍ ചുരിദാറാകും സാരിയേക്കാള്‍ നല്ലത്‌.സ്ത്രിക്കു മറ്റേതൊരു വസ്ത്രത്തെക്കാളും ഏറെ സുരക്ഷിതത്വം ചുരിദാര്‍ നല്‍കുന്നു.ഹാഫ്‌ സാരിയും ദാവണിയുമായിരുന്നു കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തിലെ ക്യമ്പസുക്കളില്‍ നിലനിന്നത്‌.എന്നാല്‍ ചുരിദാറുക്കളുടെ വരവോടെ ക്യമ്പസിനു വര്‍ണങ്ങളൂടെ ഒരു പുതിയ പകിട്ടു തന്നെ കിട്ടി.ലാളിത്യം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം സ്ത്രിക്കു കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നുയെന്നതും ചുരിദാറിന്റെ പ്രചാരത്തിനു ആക്കം കൂട്ടി.


സാരി സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍...................................................?

B।Ed കോളേജുകള്‍ ,T.T.C instituttukal തുടങ്ങിയ വിദ്യര്‍ത്ഥികളാണു സാരിയുടെ ചൂഷണത്തിനു ഏറേയും ഇരയാകുന്നത്‌.സാരി ചുറ്റാനറിയാത്ത പെണ്‍ക്കുട്ടികള്‍ അതു വാരി ചുറ്റി രാവിലത്തെ തിരക്കേറിയ ബസില്‍ പഠിക്കാന്‍ പോകുന്നത്‌ വളരെ ദയനീയമായ കാഴ്ച്ച തന്നെ.അടുത്ത്‌ ഒരു സ്ത്രി പറഞ്ഞത്‌ ഓര്‍ക്കുന്നു.എന്റെ മകളെ B.Edനു വിട്ട സമയത്ത്‌ ഞാനനുഭവിച്ച പ്രയാസം അവളുടെ പ്രസവ സമയത്തുപോലും ഉണ്ടായിട്ടില്ല.പുതിയതായി ഒരു സ്കൂളിലോ കോളേജിലോ പഠിപ്പിക്കാനെത്തുന്ന ടിച്ചേഴസു അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണു.കുസ്രുതിക്കളായ ചില ആണ്‍ക്കുട്ടികള്‍ പഠിപ്പിക്കുന്ന സമയത്ത്‌ ടിച്ചറിന്റെ മുഖത്താവില്ല ശ്രദ്ധിക്കുക.സുന്ദിരിയായ ടിച്ചറാണെങ്കില്‍ പറയുകയും വേണ്ട.ടിച്ചറിന്റെ സാരി അലപം മാറി കിടന്നല്‍ മേല്‍പറഞ്ഞ കൂട്ടരുടെ ശ്രദ്ധ പിന്നെ അങ്ങോടാകും.ബോര്‍ഡില്‍ തിരിഞ്ഞു നിന്നു ഒന്നെഴുതാന്‍ തുടങ്ങുമ്പോഴും മറ്റും സാരി ഉണ്ടാക്കുന്ന പ്രശനങ്ങള്‍ ചെറുതല്ല.പല വിദ്യഭ്യസ സ്ഥാപനങ്ങളിലും അദ്ധ്യപക ജോലിയില്‍ പ്രവേശിക്കുന്ന പെണ്‍ക്കുട്ടികള്‍ വളരെ ധര്‍മ സങ്കടത്തോടെയാണു തങ്ങളുടെ ക്ലസ്സുമുറിക്കളില്‍ എത്തുന്നത്‌


ചുരിദാര്‍ മഹിമ..................................................?

ചുരിദാര്‍ ഒരു മഹത്തായ വസ്ത്രം എന്നൊരു അവകാശവാദത്തിനു ഞാന്‍ മുതിരുന്നില്ല।എന്നാലും സാരിയെ ആപേക്ഷിച്ച്‌ ചുരിദാര്‍ സ്ത്രിക്കു കൂടുതല്‍ സുക്ഷിതത്വും സ്വാതന്ത്യവും നല്‍കുന്നു എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല।ബൈക്കാസിഡന്റുക്കളിലും മറ്റും സ്ത്രിക്കളുടെ മരണത്തിനു സാരി വില്ലനാകാറുണ്ട്‌.സ്വയം ഇല്ലാതാകാനും ഒരുവളെ ഇല്ലാതാക്കാനും സാരികൊണ്ടു സാധിക്കും.പണ്ടു കൗരവ രാജസഭയില്‍ വച്ചു ദ്രൗപതിയുടെ വസ്ത്രക്ഷേപം നടന്നപ്പോള്‍ സാരിപോലുള്ള ഒരു വസ്ത്രമാണു ദ്രൗപതി ധരിച്ചിരുന്നത്‌.അന്നു അവളെ രക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണനുണ്ടായിരുന്നു.ഇന്നത്തെ അവസ്ഥ അതല്ല.



ചുരിദാറിന്റെ ആവശ്യകത...............

പോലിസില്‍ സാരിമാറ്റി പാന്‍സും ഷര്‍ട്ടും ആക്കിയതു പോലേ വിദ്യാഭ്യസ സ്ഥപനങ്ങളിലും സാരി മാറ്റി ചുരിദാര്‍ ആക്കിയാല്‍ നന്നായിരിക്കും.ഗുരുവായൂരില്‍ അടുത്തുണ്ടായ വിവാദം ചുരിദാറിനെ ചൊല്ലിയായിരുന്നു.ആദ്യം ചുരിദാര്‍ ധരിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നു പറയുകയും ഉടനെ തന്നെ ദേവനു ഇഷ്ടമല്ല ദേവപ്രശ്നത്തില്‍ തെളിഞ്ഞുയെന്ന കാരണത്താല്‍ ചുരിദാര്‍ ധരിച്ചു കൊണ്ടുള്ള പ്രവേശനത്തെ ദേവസം വിലക്കുകയും ചെയ്തു.ഈ അടുത്ത്‌ മനോരമ നടത്തിയ സര്‍വേയില്‍ വളരെയധികം സ്ത്രികള്‍ സാരിയും പരമ്പരാഗത വസ്ത്രങ്ങളും ഗുരുവായുരില്‍ മതിയെന്ന ഒരഭിപ്രയമാണു പ്രകടിപ്പിച്ചത്‌.കേരള തനിമ നിലനിറുത്തുകയെന്ന ഉദേശമാണു അതിനു പിന്നിലെങ്കില്‍ അതു തിര്‍ച്ചയായും നല്ലതു തന്നെ എന്നാല്‍ ദേവനിഷ്ട്ടമല്ലായെന്ന കാരണത്താലാണെങ്കില്‍ അതു വളരെ പരിതാപകരം എന്നേ പറയാന്‍ പറ്റു.മിഡിയും ഇറക്കം കുറഞ്ഞ സ്കേര്‍ട്ടും ശരിരം ഒട്ടികിടക്കുന്ന കുട്ടി ഉടുപ്പുകളും ധരിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുകൊണ്ടു ഗുരുവായുരപ്പനു യതൊരു പ്രശ്നവുമില്ല.ചുരിദാര്‍ധരിക്കുന്നതെ കുറ്റമുള്ളു.വളരെ കഷ്ടം തന്നെ.