മീനു ജോസഫ്.ഏല്ലാം പ്രണയവും പഴയ സംഭവത്തിനു ശേഷം മറക്കാൻ ശ്രമിച്ചപ്പോഴാണ് ആ നസ്രാണി കുട്ടി സ്നേഹത്തിന്റെ നറുനിലാവ് പരത്തുന്ന പുഞ്ചിരിയുമായി എന്റെ ഉറക്കം കെടുത്താൻ എത്തിയത്. ക്യാഷ കൌണ്ടറും ഡെലിവറി കൌണ്ടറും തമ്മിൽ അധികം ദൂരമില്ല.ക്യാഷ് കൌണ്ടറിൽ നിന്നു നോക്കിയാൽ അവളെ കാണാം.ആരോ പറഞ്ഞപ്പോലെ ആ ചിരി ആ പ്രണയം ആ ഇഷ്ടം എന്നിൽ കൊണ്ടു വന്നു വച്ചത്.അവളുടെ ഫ്രണ്ടാണ് ആതിര.അവളാണ് എന്നോട് പറഞ്ഞത്.ആ കുട്ടിക്ക് ഇയ്യാളോട് എന്തോ ഉണ്ട്. “എന്ത്?.” “അതു മാത്രം അറിയില്ല.പക്ഷേ റൂമിൽ എത്തിയാൽ നിങ്ങളെ കുറിച്ച് പറയാനെ നേരമുള്ളൂ.” “അപ്പോ ചുമ്മാ നോക്കാല്ല്യ?.” “ഇതിപ്പോ എത്രാമത്തെയാ?.” “അല്ല ആതിര ആരോ പറഞ്ഞപ്പോലെ ഈ പ്രണയമെന്നൊക്കെ പറഞ്ഞാൽ ഇപ്പോ വെറും നേരം പോക്കായി എനിക്കു തോന്നുന്നു. ദേവി മുതൽ ആരേയൊക്കെയോ സ്നേഹിചു.പക്ഷേ ജീവിതത്തിൽ ഒന്നും കിട്ടിയില്ല.ഏല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു.ഈ ശുന്യത അതെന്നെ വല്ലാതെ ഒറ്റപെടുത്തുന്നു.തളർത്തുന്നു.” “ഇയ്യാളുടെ ഫിലോസഫിയൊന്നും എനിക്ക് കേൾക്കണ്ട.അല്ല വായ് നോട്ടത്തിന് എന്നിട്ട് ഒരു കുറവുമില്ലല്ലോ?. "അതും ഒരു കലയല്ലേ.” നന്നായി വായ് നോക്കുക.” (പണ്ട് എങ്ങനെ പ്രണയിക്കാം എന്ന് ബ്ലോഗിൽ ഒരു പോസ്റ്റിട്ടതാ അതിൽ വായ് നോട്ടം ഒരു കലയാണെന്ന് പറഞ്ഞതിന് കുറെ കളിയാക്കല് കേട്ട്)
"ങാ നടക്കട്ടേ?” ആതിര പറഞ്ഞത് എന്തായാലും അതും ഒരു നേരം പോക്കായി കണ്ടു.വിവാഹം വളരെ വിദൂരെയാണ്.കുട്ടേട്ടനെ പോലെ ഞാനും പ്രണയിക്കുകയാണ്.തൊടിയിൽ പൂമ്പാറ്റകൾ വട്ടമിട്ട് പറക്കുന്നു.നിറയെ പൂമ്പാറ്റകൾ പല നിറങ്ങളിൽ പച്ച പുല്ല് നിറഞ്ഞ പറമ്പ്.പറമ്പിൽ ആളുകൾ നടന്നുണ്ടായ ചെറിയ മൺ പാതയിലൂടെ അവൾ നടന്നു വരുന്നു.നിലത്ത് മുട്ടി കിടക്കുന്ന വലിയ പാവാട.അതിനു ചേർന്ന ബ്ലൌസ്.തൊടിയിലെ മാവിൻ കൊമ്പിൽ ഒറ്റമുണ്ടുടുത്ത് കുട്ട്യോൾക്ക് മാങ്ങ പറിച്ച് കൊടുക്കുന്ന കഥാനായകൻ. “ചേട്ടാ എവിടെ നോക്കിയിരിക്കുവാ.?” സിലുവാണ്(സിൽ സി) . “ഏയ് ഒന്നൂല്ല്യ” “ഇവൻ വല്ലോടത്തും വായ് നോക്കിയിരിക്കുവാവും കണ്ടില്ല്യേ? കപ്പലോടിക്കാനുള്ള വെള്ളമുണ്ട് വായില്.” നാൻസി ചേച്ചിടെ വക കമന്റ്. “ഒന്നു മിണ്ടാതെ യിരിക്ക് പാവപെട്ടവൻ ജീവിച്ചു പോട്ടേ?. ഉച്ച സമയമായത് കൊണ്ട് നല്ല തിരക്കായിരുന്നു.അവൾ ഭക്ഷണം കഴിക്കാൻ പോകുകയാണ്. അവൾ പോകുന്നതും നോക്കി യിരിക്കെ അവൾ പെട്ടെന്ന് കൌണ്ടറിലേയ്ക്ക് വന്നു.. “അനുവേട്ടൻ പുറത്തൂ പോകുന്നുണ്ടെങ്കിൽ എനിക്ക് ടോക്കോമോയുടെ ഒരു കാർഡ് വാങ്ങി തരണം.” “ങാ തരാട്ടോ.” അന്നേരം നാൻസിയും സീലുവും പൊട്ടിചിരിച്ചു.അവൾ അവരെ സൂക്ഷിച്ചു നോക്കിയീട്ട് ഭക്ഷണം കഴിക്കാനായി നടന്നു.” “ഇതെത്രയെണ്ണമാടാ.?. ലൈഫ് പോയി കൊണ്ടിരിക്കുവാ.ഒരു നേരം പോക്കല്ലെ ഇതൊക്കെ. പ്രണയം ആരോ പറഞ്ഞപ്പോലെ ഒരു നദിയാണ്.ഒഴുകികൊണ്ടിരിക്കുന്ന നദി.വെള്ളം കൂടിയും കുറഞ്ഞൂം ഒഴുകുന്ന നദി.അനുവേട്ടൻ എന്നാ വീട്ടിൽ പോണേ?. അനുവേട്ടന്റെ വീട്ടിൽ ആരോക്കെയുണ്ട്.?.വീട് ഏറ്റുമാനൂർ ടൌണ്ടിൽ ആണോ?.എവിടെയാ.പഠിച്ചെ?.ദുബായിൽ പോയിട്ട് എന്താ തിരിച്ച് വന്നെ?.അവൾ അങ്ങനെ എന്നേ കാണൂമ്പോൾ ഒരോ ചോദ്യങ്ങൾ ചോദിക്കുന്നു.തിരിച്ച് ഞാനും അവളോട് അങ്ങനെ ഒരോ ചോദ്യങ്ങൾ.ഒരുപ്പാട് ആളുകൾ നിറഞ്ഞ ആ ഫ്ലോറിലൂടെ അവൾ നടന്ന് പോകുമ്പോൾ എന്നെ ഇടയ്ക്കിടെ നോക്കുന്നു.ഞാനും അവളെ കാണൂന്നിടത്തൊക്കെ തിരയുന്നു.പക്ഷേ ഒരിക്കലും ഞാനവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.കാരണം അങ്ങനെ ഒന്നുണ്ടെങ്കിൽ അതവൾ പറയട്ടേ. ഞാൻ കാത്തിരിക്കാം. മീനു ജോസ്ഫ് നിനക്കായി............................................?