2013, മേയ് 28, ചൊവ്വാഴ്ച

സുഹൃത്ത്

                             
                               തമ്പൂ‍രാൻ അങ്ങനെയാണ് ഞാൻ അവനെ വിളിച്ചത്.ലാലേട്ടനെ അനുകരിക്കുന്ന അവൻ നടപ്പിലും സംസാരത്തിലും ചിരിയിലും ഒക്കെ ഒരു പുതുമ സൂക്ഷിച്ചു. ഒറ്റപ്പാലത്തെ നല്ലൊരു നായർ തറവാട്ടിൽ  നിന്നും എറണാകുളത്തേ ആ ബിസ്സിനസ്സ് സ്ഥാപനത്തിലെയ്ക്ക് വന്ന അവൻ പെട്ടെന്ന് ഞങ്ങളുടെ എല്ലാം  വല്ല്യാ കൂട്ടുകാരനായി.ഞാനും അവനും ഒരുമ്മിച്ചാണ് താമസിച്ചിരുന്നത്.രാത്രികാലങ്ങളിൽ ഏറണാകുളത്തെ തട്ടുകടകളിൽ പോയി ഫുഡ് അടിച്ചും തിയറ്ററുകളിൽ പുതിയ പടങ്ങൾ വരുമ്പോൾ സെക്കന്റ് ഷോയ്ക്ക് ഇടിച്ചൂ കയറിയും അടിച്ച് പൊളിച്ച് നടന്ന കൂട്ടുക്കാരാണ് ഞങ്ങൾ.ഒറ്റപ്പാലത്തെ അവന്റെ തറവാട് ആറേക്കർ പുരയിടമാണ്.അച്ഛൻ കോളേജ് പ്രൊഫസർ.അമ്മ ഹൈ സ്കൂൾ ടി‍ച്ചർ. നല്ല കുടുംബം.അവനു 28വയസ്സുണ്ട്.അവനു ശേഷം അവർക്ക് നാലുമക്കൾ ഉണ്ടായി നാലു കുട്ടികളും ഒന്നോ രണ്ടോ വയസ്സിനുള്ളിൽ മരണപ്പെട്ടു.അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു അവനൊരനിയനെ  കൂ‍ടി കിട്ടീ.അവനു 24 വയസ്സ് ഉള്ളപ്പോഴാണ് അനിയൻ ഉണ്ടാകുന്നത്.                                             






ലാലേട്ടന്റെ പവിത്രം സിനിമലേപ്പോലെ അവനു അനിജന് ചേട്ടച്ഛനായി.അവൻ വി‍ട്ടിൽ പോകുമ്പോൾ അവന് കുട്ടിയുടപ്പുകളും പലഹാരങ്ങളും കൊണ്ട് പോകും അവൻ വിട്ടിൽ പോകുമ്പോൾ ഓബ്രോൺ മാളിൽ അവനൊപ്പം പർച്ചേസ് ചെയ്യാൻ ഞാനും പോകും.അവന്റെ അനിജനായി ഒരൊന്ന് വാങ്ങി കൂ‍ട്ടാൻ ഞാനും മത്സരിക്കും.പ്രേമമെന്നും മണ്ണാങ്കട്ടയെന്നും പറഞ്ഞ് ജീവിതം എവിടെയോ നഷ്ടപ്പെട്ട് കൊണ്ടിരുന്ന എനിക്ക് അവൻ വലിയൊരു കു‍ൂ‍ട്ടാണ്.അവനു പ്രേമമുണ്ട് ജീവിതത്തിൽ ഒരു പെണ്ണിനെ പോലും ഞാൻ വീശ്വസിക്കില്ല..അവൻ ജീവനെക്കാളേറെ ഒരു  പെൺകുട്ടിയെ ഒരിക്കൽ സ്നേഹിച്ചിരുന്നു. കല്ല്യാണം വരെ ഏത്താറായപ്പോൾ അവൾ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി.അതിനു ശേഷം അവൻ ഇടയ്ക്ക് മദ്യപിചു.അവനെ മദ്യപിയ്ക്കാൻ അധികം ഞാൻ അനുവദിക്കാറില്ല.ഏതേലും കൂട്ടുകാർ അവനെ ക്ഷണിച്ചാൽ അന്ന് അവൻ ബോധം പോകുന്നതു വരെ കുടിക്കും.രാത്രി ഫോണിൽ ആരെയൊക്കെ യോ  വിളിച്ച് എന്തൊക്കെയൊ സംസാരിക്കും.ആയിടയ്ക്കാണ് ഒന്നു രണ്ട് പെൺ സുഹൃത്തുകളെ അവനു കിട്ടുന്നത് ചില ദിവസങ്ങളിൽ ലീവ് എടുത്ത് അവൻ അവരൊടൊത്ത് കറങ്ങും അവനോട് കുറെ ഞാൻ പറഞ്ഞു നോക്കി. വേണ്ടടാ മോനെ ഇതൊന്നും വേണ്ടാ.അവൻ അന്നൊക്കെ എന്നെ കുറെ കളിയാക്കി.നിന്നെ എന്തിനാ കൊള്ളാവുന്നെ വെറും കോമാളി.ചുമ്മാ കുറെ സ്നേഹിച്ചാൽ പോരാ.അവരുടെ സ്നേഹം പിടിച്ചു വാങ്ങണം.ദാ കണ്ടില്ല്യേ ഞാൻ മുതലാക്കുന്നു.ഒരൊരുത്തര് കൊടുത്ത ഗിഫ്റ്റുകളുമായി അവൻ വരും ഷിനി വാങ്ങി തന്നതാ ഈ ഷർട്ട്.അങ്ങനെ ഒരോ ദിവസവും അങ്ങനെ പോയി. ഒരു ദിവസം ഷോപ്പിൽ അവനോട് വരേണ്ടെന്ന് പറഞ്ഞു.അവനെ ഏതോ പെൺകുട്ടിയെയും എവിടെയൊ വച്ച് കണ്ടെത്രേ.അന്ന് രാത്രി അവൻ എന്നെ വിളിച്ചൂ ഞാൻ ലൂസിയായിൽ ഉണ്ട് നീ വരണം.ഞാൻ KSRTC യ്ക്ക് സമീപമുള്ള ലൂസിയാ ബാറിൽ അവനെയും കാത്തിരുന്നു.അവൻ വന്നു. എടാ എനിക്ക് പുതിയൊരു ജോലി ശരിയായിട്ടുണ്ട്.                                                                                       


പിന്നെ നീ കഴിക്കുന്നുണ്ടോ?.ഇല്ലാ.ഞാൻ കഴിക്കുന്നില്ല.നീ കഴിച്ചോളു.അന്ന് വളരെ പു‍സ്സായി അവൻ ഒരു ഓട്ടോയ്ക്ക് കയറി പോയി ലൂസിയ ബാറിൽ നിന്ന് പുല്ലേപ്പടി റോഡിലൂടെ ഓട്ടോ പോകുന്നത് നോക്കി ഞാൻ കുറെ നേരം നിന്നു.അന്ന് പോയതിൽ പിന്നെ കുറെ ദിവസത്തെയ്ക്ക് അവനെ കുറിച്ച് ഒരറിവും ഇല്ലായിരുന്നു.പിന്നെ അവൻ ഏറണാകുളത്തോട് വിട പറഞ്ഞെന്ന് ആരോ പറഞ്ഞു കേട്ടു.അവനെ പിരിഞ്ഞതിൽ പിന്നെ ഫോൺ വിളിച്ചിട്ടും അവൻ എടുക്കാതെ ആയി                                                                                                                                                                                                                                                                     




കഴിഞ്ഞ ഞാറാഴ്ച്ച മു‍ൂവാറ്റുപുഴയിൽ വച്ച് വിട്ടിലേയ്യ്ക്കുള്ള യാത്രയിൽ അവനെ യാദൃശ്ചികമായി കണ്ടു.ഏടാ നീ യെന്നെ ഓർക്കുന്നുണ്ടോ ഒരു വർഷം കഴിഞ്ഞു നമ്മൾ തമ്മിൽ കണ്ടിട്ട്.നിനക്ക് സുഖമാണോ? നീയിപ്പോ എവിടെയാ.സുഖമാണൊ?.വിട്ടിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.അനിയൻ കുട്ടൻ എന്തെടുക്കൂന്നു.                                             വീട്  അവനെ എന്നെ നോക്കി ചിരിചു.എന്റെ കല്ല്യാണം കഴിഞ്ഞു. വിട്ടൂക്കാർ അറിഞ്ഞീല്ല.ഏല്ലാം അറിഞ്ഞപ്പോൾ എന്നോട് ഇറങ്ങാൻ പറഞ്ഞു.കുടെ ജോലി ചെയ്ത ഒരു കുട്ടിയാ വധു.അവരുടെ വീട്ടിൽ മൂന്നു പെൺകുട്ടികളാണ്.നടുക്കത്തെയാളാണ്.അവരുടെ വിട്ടിൽ ആണ് ഞാൻ താമസിക്കുന്നത്.അവൻ പറഞ്ഞു.എനിക്ക് അവനോട് ഒന്നും പറയാൻ തോന്നിയില്ല. പിന്നെ ഒരു വിശേഷം കുടിയുണ്ട് മുന്നാലു മാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ ഇടയിൽ ഒരാൾ കൂടി ഉണ്ടാകും.ഞാൻ ചിരിചു.അപ്പോൾ എന്റെ മനസ്സിൽ അവന്റെ അനിയൻ കുട്ടന് അവൻ സമ്മാനങ്ങളുമായി പോകുന്നതായിരുന്നു.