2008, ജനുവരി 28, തിങ്കളാഴ്‌ച

കാലടിപുഴ കടന്ന്.......?



കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാകും ഞാന്‍ ആ വഴി ആവസാനം പോയത്‌।



പുഴ മരിച്ചിട്ടില്ല എന്നു തോന്നിക്കുന്ന വിധം മണല്‍ കൂനക്കളും തുരുത്തുക്കളും।അതിനിടയിലുടെ വിമ്മിഷിട്ടപ്പെട്ടൊഴുകുന്ന കാലടി പുഴ എന്റെ ഹൃദ്യത്തില്‍ വലിയ വേദന ഉണ്ടാക്കി.ആദിയശങ്കരനെ മുതലപിടിച കടവും അതിനോടു ചേര്‍ന്നുള്ള മറ്റു ഭാഗങ്ങളും നിശബ്ദതയോടെ ഞാന്‍ നോക്കി കണ്ടു.ആയിരം പാദസ്വരങ്ങള്‍ കിലുക്കി ഒഴുകുന്ന ആ ആലുവപുഴ തന്നെയോ ഇത്‌.പണ്ട്‌ പാണ്ടവ ശാപം പേറി കരിമ്പാറ കൂട്ടമായിമാറിയ ആ കുറവന്റെയും കുറത്തിയുടെയും പ്രണയം ഈ പുഴയുടെ പുളഗങ്ങള്‍ ആയിരുന്നു.പെരിയാറെ പെരിയാറെ പര്‍വതനിരയുടെ പനിനീരെ എന്നു സത്യന്‍ മാഷു രാഗിണി അക്കനെ കൈവഞ്ചിയില്‍ ഇരുത്തി പാടിയപ്പോല്‍ തുടിച്ചു നിന്ന സുന്ദിരിയായ കൗമാരകാരിയായിരുന്നു അന്നവളു.ഇന്നവള്‍ക്കെന്തു പറ്റി.



പണ്ടു പെരിയാറിനു ഔഷധ ഗുണങ്ങള്‍ ഏറെയായിരുന്നു।അങ്ങു സഹ്യന്റെ മടിത്തട്ടില്‍ നിന്നും ദിവ്യ ഗുണമുള്ള ചെടിക്കളുടെ വേരുക്കളിലും ഇലകളിലും തട്ടി ഒഴുകിയെത്തുന്ന നിരുറവ.അതില്‍ ഒന്നു മുങ്ങികുളിച്ചാല്‍ ഏതു പനിയും പമ്പ കടക്കും.അനിയന്ത്രിതമായ മണല്‍ വാരല്‍ പെരിയാറിനെ വലിയ നാശത്തിലേക്കാണു കൊണ്ടെത്തിച്ചത്‌.രാത്രികാലങ്ങളില്‍ പോലും കൊല്ലിവലയും മറ്റും ഉപയോഗിച്ച്‌ വന്‍തോതില്‍ മണല്‍ മാഫിയ പെരിയാറ്റില്‍ നിന്നും മണല്‍ കടത്തുന്നു.ചിലസ്ഥലങ്ങളില്‍ തോട്ട ഉപയോഗിച്ച്‌ മീന്‍പിടിക്കുന്നത്‌ വ്യപകമാണു.വേനല്‍ രുക്ഷമാകുന്നതോടെ സ്ഥലവാസിക്കളില്‍ ചിലര്‍ നദിയുടെ അതിരുകള്‍ കൈയ്യേറി തിട്ടകള്‍കെട്ടി പെരിയാറിന്റെ സുഖമമായ ഒഴുക്കിനു തടസ്സം വരുത്തുന്നുണ്ട്‌.വര്‍ഷത്തില്‍ ഭയനകത സൃഷ്ടിക്കുന്ന പെരിയാറിനു വേനല്‍ വേദനയുടെ ഉണങ്ങാത്ത മുറിവാണു.


ഏതാനം വര്‍ഷം മുമ്പ്‌ പെരിയാറ്റില്‍ വന്‍തോതില്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുകയുണ്ടായി।ആലുവയുടെ പരിസരപ്രദേശങ്ങളില്‍ ഉള്ള ഇടയാര്‍ ഏലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കമ്പിനിക്കളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ മുഴുവന്‍ പെരിയാറ്റില്‍ വന്നു കൂടി. ഇവിടുത്തെ മല്‍സ്യ സമ്പത്തിനെ ഇതു കാര്യമായി ബാധിച്ചു.തന്നെയുമല്ല പെരിയാറ്റില്‍ കുളിക്കാന്‍ ഇറങ്ങാന്‍ പോലും ആളുകള്‍ ഭയന്നു.പെരിയാറ്റിലെ വെള്ളത്തില്‍ കുളിച്ചവര്‍ക്കെല്ലാം മാരകമായ ത്വക്കു രോഗങ്ങള്‍ വരെയുണ്ടായി.പെരിയാറിന്റെ പോഷകനദിയായ പുയംക്കുട്ടി പുഴയെക്കുറിച്ചു പറയും. കടുത്ത പനിപിടിച്ചു കിടക്കുന്ന ഒരുവനെ പൂയംക്കുട്ടിയില്‍ ഒന്നു മുക്കിയെടുത്താല്‍ മതി പനി താനേ പമ്പകിടക്കുമെന്നു.ഏത്ര ഔഷധ ഗുണമുള്ള വെള്ളമാണു പെരിയാര്‍ കൊണ്ടു വരുന്നത്‌ എന്നറിയോ ?.

നല്ല ഉഷ്ണത്തില്‍ പോലും തെളിനിരുറവക്കളുമായി നമ്മെ ആകര്‍ഷിക്കുന്ന പെരിയാറ്റില്‍ ഒന്നു മുങ്ങികുളിച്ചാല്‍ കിട്ടുന്ന ശരീര സുഖം ശിതികരിച്ച റൂമിലെ ബാത്‌ മുറിയില്‍ കുളിച്ചാല്‍ കിട്ടുന്നതല്ല.കേരളത്തില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ ബലിദര്‍പ്പണം നടത്തുന്നത്‌ പെരിയാറ്റിലെ ആലുവമണല്‍പുറത്താണു.സ്വാമി ശങ്കരാച്ചാര്യക്കു ജന്മം കൊടുത്തതു പെരിയാറിന്റെ തീരത്തുള്ള കാലടിയാണു.എന്തിനു കേരളത്തെ ഇരുട്ടില്‍ നിന്നും രക്ഷിക്കുന്നത്‌ പെരിയാറാണു.നമ്മളെ എന്നും സേനഹിക്കുന്ന സഹായിക്കുന്ന നമ്മുടെയെല്ലാം അമ്മയായ ആ നദിയെയാണു ചിലര്‍- സ്വാര്‍ഥ ലാഭത്തിനു വേണ്ടി അനുദിനം നശിപിച്ചുകൊണ്ടിരിക്കുന്നത്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പറഞ്ഞോളു ഞാനിവിടെ തന്നെയുണ്ട്