എന്റെ സുര്യപുത്രിക്ക് എന്ന സിനിമ ഓര്‍മയുണ്ടോ ? ആ ചിത്രം ഇറങ്ങിയ സമയത്ത് അതിന്റെ പരസ്യവാചകങ്ങളില്‍ ഒന്നിങ്ങനെയായിരുന്നു।ഈ ചിത്രം കണ്ടു നിങ്ങള്‍ ആരെങ്കിലും സൂര്യപുത്രിമാരാകാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദിക്കളല്ല.ആ ചിത്രത്തിലെ അമലയുടെ ക്യാരടറിനെ അനുകരിക്കാന്‍ ചില പെണ്‍ക്കുട്ടികള്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു അത്തരം ഒരു പരസ്യം മാധ്യമങ്ങളില്‍ പ്രത്യ്ക്ഷപെട്ടത്.
സമീപകാലത്തായി കേരളത്തിലെ ചില പെണ്‍ക്കുട്ടിക്കള്‍ക്കിടയില്‍ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളോടുള്ള താലപര്യം വര്‍ദ്ധിക്കുന്നതായി ചില സംഭവങ്ങള്‍ തെളിയിക്കുന്നു.ഏതാനും വര്‍ഷം മുമ്പു ഏറണാകുളത്തെ ഒരു കോളേജിലെ പെണ്‍ക്കുട്ടികള്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്നു തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും അവ നെറ്റിലെ ചില സൈറ്റുക്കളില്‍ കയറ്റിവിടുകയും ചെയ്തു.വളരെയേറെ കേരളത്തിലെ മാഗസിനുകള്‍ കൊട്ടിഘോഷിച്ച ഒരു സംഭവമായിരുന്നു ഇത്.സ്ത്രി സ്വതന്ത്ര്യവും സമത്വവും കൊട്ടിഘോഷിക്കുന്ന ഒരു നാട്ടിലാണു പെണ്‍ക്കുട്ടിക്കളുടെ ഇത്തരം തോന്ന്യാസങ്ങള്‍ അരങ്ങേറിയത് എന്നോര്‍ക്കണം.പെണ്ണിനിവിടെ സ്വാതന്ത്രമില്ല പെണ്ണു സുരക്ഷിതയല്ല എന്നൊക്കെ വിളിച്ചു കൂവുന്ന നാട്ടിലാണു പണകൊഴുപ്പിന്റെയും അമിതമായ സ്വാതന്ത്രത്തിന്റെയും പെണ്‍തോന്ന്യസങ്ങള്‍ നടക്കുന്നത്
ഏതാനം വര്‍ഷം മുമ്പു തൊടുപുഴയില്‍ വച്ചു നടന്ന ഗാന്ധി യുണിവേഴ്സിറ്റി അതലറ്റിസ്.ഒരു ദിവസം രാത്രിയില്‍ കോട്ടയത്തെ ഒരു കോളേജില്‍ പഠിക്കുന്ന പെണ്‍ക്കുട്ടി ഗ്രൗണ്ടില്‍ കിടക്കുന്നത് കണ്ടു. ചില ആണ്‍ക്കുട്ടികള്‍ തെറ്റുദ്ധരിച്ചു അവരെ വിളിച്ചു.ചേട്ടാ വാളു വയ്ക്കാതെ ഏറ്റുപോ ചേട്ടാ.തൊടരുത് ഞാനൊരു പെണ്ണാണു.ആ കോളേജിലെ മറ്റൊരു പെണ്‍ക്കുട്ടി പറഞ്ഞ കഥയാണിത്
സമീപകാലത്ത് വനിതയില്‍ വന്ന ഒരു ഫീച്ചര്‍.ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കു വരുന്ന ലക്ഷ്വറി കോച്ചു ബസുക്കളില്‍ ആണ്‍ക്കുട്ടിക്കള്‍ക്കൊപ്പം സദാചാരമില്ലാത്ത പ്രവര്‍ത്തിക്കളില്‍ ഏര്‍പെടുന്ന പെണ്‍ക്കുട്ടിക്കളെക്കുറിച്ചു ഒരു റിപ്പോര്‍ട്ട്.അത്തരത്തിലുള്ള ഒരു പെണ്‍ക്കുട്ടിയുമായി വനിത റിപ്പോര്‍ട്ടര്‍ ഒരു ബാര്‍ റെസ്റ്റോരന്റില്‍ വച്ചു സംസാരിക്കുകയുണ്ടായി.പത്ര ലേഖകനുമായി സംസാരിക്കുമ്പോള്‍ ഈ പെണ്‍ക്കുട്ടി നന്നായിട്ടു മദ്യപിച്ചിരുന്നു.പെണ്‍ക്കുട്ടിക്കളും ഇങ്ങനെ കുടിക്കുമോ എന്നു ചോദിച്ച പത്ര ലേഖകനോടു അവര്‍ പറഞ്ഞു നിങ്ങള്‍ ഈ നാട്ടിലല്ലേ ജീവിക്കുന്നത്।കല്ല്യാണം കഴിച്ചാല്‍ കൂടിവന്നാല്‍ ഡൈവോഴ്സ് എന്നു പറയുന്ന പുത്തന്‍ തലമുറയിലെ പെണ്‍ക്കുട്ടിക്കളുടെ കള്‍ച്ചര്‍ഞങ്ങള്‍ക്കു സ്വാതന്ത്ര്യമില്ല എന്നു വിളിച്ചു കൂവുന്ന പെണ്‍ബുദ്ധിയുടെചിന്തകള്‍ക്കൊപ്പം കൂട്ടിവായിച്ചാല്‍ നന്നായിരിക്കും.
പുരുഷനൊപ്പം തുല്ല്യ സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന ഇത്തരക്കാര്‍ മുഴുവന്‍ സ്വാതന്ത്രവും കൈയില്‍ കിട്ടിയാല്‍ മറ്റൊരു ആമേരിക്കന്‍ സംസ്ക്കാരം ഉണ്ടാക്കാനാകും ശ്രമിക്കുക.പണ കൊഴുപ്പില്‍ ആടിതിമര്‍ക്കുന്ന ഇത്തരം സന്തതികള്‍ മൂലം വേട്ടയാടപെടുന്നത് ഈ നാട്ടിലെ നിസ്സഹായരും പാവപെട്ടവരുമായ പെണ്‍ക്കുട്ടിക്കളാണു.ഭാരതത്തിനു ഒരു സംസ്ക്കാരമുണ്ട്.സ്ത്രിയെ അമ്മയായും ദേവിയായും ലക്ഷ്മിയായുമൊക്കെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയത ഒരു സംസ്ക്കാരമാണു നമ്മുടേത്.ഉപഭോഗ സംസ്ക്കാരത്തിന്റെ വഴിപിഴച്ച സന്തതികള്‍ മൂലം ദരിദ്രരായ പെണ്‍ക്കുട്ടികള്‍ വഴിപിഴച്ചു പോകാതെയിരിക്കട്ടെ.സ്ത്രി ശാക്തികരണവും സ്ത്രി സമത്വവും സ്ത്രിയുടെ സാമൂഹികമായ ഉയര്‍ച്ചക്കളാകണം ലക്ഷ്യമിടേണ്ടത് അതല്ലാതെ ഇത്തരം തോന്ന്യസങ്ങള്‍ക്കുള്ള പ്രോത്സാഹനമാകരുത് അത്.
ഞങ്ങടെ കാര്‍ഡിന്‍ അരിയില്ലെങ്കില്‍
മറുപടിഇല്ലാതാക്കൂനിങ്ങള്ക്കെന്താ സര്‍ക്കാരേ .. എന്നതുപോലെയാ ഇത്..
ഞങ്ങടെ പെണ്ണുങ്ങള്‍ തുണിയില്ലാതെ നടന്നാല്‍
നിങ്ങള്‍ക്കെന്താ അനൂപേ ...
എടൊ അവര് ചടട്ടടോ , കുടിക്കട്ടെ , കൂതാടട്ടെ,അങ്ങനെയൊക്കെ അല്ലിയോ നമ്മുടെ കേരളം വളരുന്നത്
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഭാരതത്തിനു ഒരു സംസ്ക്കാരമുണ്ട്.സ്ത്രിയെ അമ്മയായും ദേവിയായും ലക്ഷ്മിയായുമൊക്കെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയത ഒരു സംസ്ക്കാരമാണു നമ്മുടേത്
മറുപടിഇല്ലാതാക്കൂദേവദാസികളെ പറ്റിയും, ചിതകളില്‍ വിറകു കൊള്ളികളായും ഉപയോഗിക്കപ്പെട്ടിരുന്ന "ഭാരത" സ്ത്രീകളെ പറ്റി മറന്നു പോയോ.... അതോ അങ്ങന ഭാവിക്കുന്നതോ?
എന്തിന് ചരിത്രം പരതണം..... തസ്ലീമ നസ്രീന്‍ ഇങ്ങനെ നിറഞ്ഞ് നില്ക്കുമ്പോള്‍?...
ഭാരതീയരുടെ സ്ത്രീ ബഹുമാനത്തെ കുറിച്ച് ഉദാഹരിക്കുവാന്‍ ഇനിയും ഉണ്ടല്ലോ കാര്യങ്ങള്‍???
ചോദ്യം 1: ഏതെങ്കിലും ഒരാള്‍, ആണോ പെണ്ണോ ആയിക്കൊള്ളട്ടെ, അവരുടെ സ്വകാര്യതയിലേക്ക് എത്തി വലിഞ്ഞ് നോക്കുകയും പഠനം നടത്തുന്നതും ഭാരതീയ സംസ്കാരത്തിന് യോജിച്ചതാണോ?
ചോദ്യം 2: ഭാരതീയ സംസ്കാരം അത്ര മഹത്തരമാണോ?.... തെറ്റുകളൊന്നുമില്ലാത്ത പരിശുദ്ധമായ ഒന്നാണോ ഭാരതീയ സംസ്കാരം?...
മറ്റൊരു കാര്യം കൂടി... ഞാനൊരു ഫെമിനിസ്റ്റല്ല... പക്ഷെ ഞാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്ന് തീരുമാനിക്കുവാനുള്ള [b]സ്വാതന്ത്ര്യം[/b] എനിക്കില്ലേ??.... എല്ലാവര്‍ക്കുമില്ലേ???...
(ഞാന്‍ ഓടി)
ഈ ലേഖനത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഫോട്ടൊ എടുത്തത് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണു, ആ ഫോട്ടോസ് ഞാനും കണ്ടിരുന്നു. ഈ പറയുന്ന മാതിരി വലിയ ആന ഒന്നും അല്ലായിരുന്നു അതു.
മറുപടിഇല്ലാതാക്കൂപെണ്ണൂങ്ങളും മദ്യപിക്കുമോ എന്നു ചോദിച്ച റിപ്പൊര്‍ട്ടരെ പിരിച്ചു വിടണം.
പൂക്കൂറ്റി കേസുകള്‍ എല്ലായിടത്തും ഉണ്ട്, അതിപ്പം ബാംഗ്ലൂര്‍ ആയാലും വത്തിക്കാനില്‍ ആയാലും.
സ്ത്രീ സ്വാതന്ത്ര്യവാദം എവിടെയാണ് കുടിക്കാനും തോന്നിവാസങ്ങള്‍ കാട്ടാനുമുള്ള പിന്തുണയാകുന്നത്. ഇതൊരു മുന്‍ധാരണയുടെ പരിണിത ഫലമാണ്. കേരളത്തിലെ രണ്ടു പ്രധാന നഗരങ്ങളില്‍ കുറേക്കാലം ജീവിച്ചവളാണു ഞാന്‍. കുടിച്ചു കൂത്താടുന്ന സ്ത്രീകളെ വളരെക്കുറച്ചേ കണ്ടിട്ടുള്ളു. ആ വനിതാ കോളേജില്‍ നടക്കുന്ന കാര്യങ്ങള്‍ക്കു കുറ്റപ്പെടുത്തേണ്ടത് സ്ത്രീവാദികളെയല്ല. അവരുടെ അച്ഛനമ്മമാരെയാണ്. ആ സംസ്കാരത്തെയാണ്.
മറുപടിഇല്ലാതാക്കൂഫെമിനിസ്റ്റ് എന്ന ബാനറിനു താഴെ നില്‍ക്കാനുള്ള സാഹചര്യം എല്ലാക്കാലത്തും ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. കോളേജ് ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുമൊക്കെ. സ്ത്രീ സ്വാതന്ത്ര്യം പുരുഷനില്‍ നിന്നു വേണമെന്നല്ല സമൂഹത്തില്‍ നിന്നു വേണമെന്നാണ് ഞാന്‍ പറയുന്നത്. പ്രതിസ്ഥാനത്ത് നില്‍ക്കാന്‍ വ്യഗ്രത പുരുഷനാണെന്നു മാത്രം.
സ്ത്രീക്കു കൂടുതല്‍ സ്വാതന്ത്ര്യം വേണം. സ്വതന്ത്രമായി യാത്ര ചെയ്യാന്‍, സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍, ഇരുളുന്ന സന്ധ്യ നോക്കി അങ്കലാപ്പോടെ ബസ്സു കാത്തുനില്‍ക്കുമ്പോല്‍ ഒരു വഷളന്‍ ചിരിയുമായി ‘റേറ്റു’ ചോദിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ തീര്‍ച്ചയായും സ്ത്രീക്കു കൂടുതല്‍ സ്വാതന്ത്ര്യം വേണം.
കൂത്തമ്പലങ്ങളും ദേവദാസിപ്പുരകളും നിലനിന്ന ഈ രാജ്യത്ത് ഏതു സംസ്കാരത്തിന്‍റെ പേരിലാണ് നാം ഊറ്റം കൊള്ളുന്നത്. പണക്കൊഴുപ്പുള്ള സഹപാഠികളാല്‍ ക്ലാസ്സ്മുറിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട ആ പെണ്‍കുട്ടിയെ ഓര്‍ക്കാം... നാല്‍പ്പതുപേര്‍ മാറിമാറി പീഡിപ്പിച്ചിട്ടും രക്ഷപെടാന്‍ ശ്രമിച്ചില്ല എന്ന കുറ്റത്തിന് പ്രതിയാക്കപ്പെട്ട ആ പെണ്‍കുട്ടിയെ ഓര്‍ക്കാം. സ്ത്രീവാദം അവര്‍ക്കു വേണ്ടിയെന്നു മനസ്സിലാകണം. അതിനു സ്ത്രീകള്‍ മാത്രമല്ല ധാരളം പുരുഷന്മാരുമുണ്ട്.
മൂന്നു വയസ്സുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു എന്ന വാര്‍ത്ത കൊടുത്ത ശേഷം അസ്വസ്ഥതയോടെ വീട്ടില്‍ വന്നു കയറിയ ആള്‍. കാരണം ചോദിച്ചപ്പോള്‍ ഇവനെയൊക്കെ ചതയ്ക്കണം എന്നു മറുപടി. അത്താഴം കഴിക്കുമ്പോഴും മുഖത്തു നിറയുന്ന മൌഢ്യം സ്ത്രീവാദമാണോ അനൂപേ അതോ മനുഷ്യത്വമാണോ. എന്‍റെ ഭര്‍ത്താവിന്‍റെ കാര്യമാണ് പറഞ്ഞത്.
അവള്‍, ഇവളൊക്കെ, ഇവളെയൊക്കെ എന്നൊക്കെ പറയുമ്പോള്‍ ആ സ്ഥാനത്ത് നമ്മുടെ പെങ്ങളാകാം, മകളാകാം, അമ്മയാകാം.. അങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ...അപ്പോ ഈ വാദങ്ങളുടെ പൊള്ളത്തരം മനസ്സിലാകും
സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണ്. അവര്‍ക്കിടയില്‍ പക്ഷെ സംഘര്‍ഷങ്ങള്‍ കൂട്ടാനേ നിര്‍ഭാഗ്യവശാല്‍ മിക്ക സ്ത്രീ സമത്വ (? ) സംഘടനകള്‍ക്കും കഴിയുന്നുള്ളൂ.. ഉത്തരവാദിത്വങ്ങള്‍ മറന്ന സ്തീിയും പുരുഷനും സമൂഹത്തിനു നാശമേ വരുത്തുൂ.. തുണിയുരിഞ്ഞു നടക്കലും കുടിച്ചു മദിക്കലുമല്ല സമത്വം.. പുരുഷനെ ശത്രുവായി കാണുന്ന സ്ത്രീകളും സ്തീകളെ വെറും ഉപഭോഗവസ്ഥുവായി കരുതുന്ന പുരുഷനും സമൂഹത്തിനു ഗുണംചെയ്യില്ല..
മറുപടിഇല്ലാതാക്കൂഅനൂപ്,
മറുപടിഇല്ലാതാക്കൂതുറന്നു പറയുന്നതില്‍ വിഷമം തോന്നരുത്. ഈ ലേഖനം വളരെ അപക്വമായ ചിന്താഗതിയോടെ എഴുതിയതാണെന്ന് തോന്നി.
" ഭാരതത്തിനു ഒരു സംസ്ക്കാരമുണ്ട്.സ്ത്രിയെ അമ്മയായും ദേവിയായും ലക്ഷ്മിയായുമൊക്കെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയത ഒരു സംസ്ക്കാരമാണു നമ്മുടേത്"
ഇതേ ഭാരതത്തില്‍ തന്നെയല്ലേ 18 സ്ത്രീകള്‍ ഒരു മണിക്കൂറില്‍ ബലാത്കാരം ചെയ്യപ്പെടുന്നതായ് പോലീസ് റിപ്പോര്‍ട്ടുകള്‍? അനെകായിരങ്ങള്‍ വേറെയും. ദേവിയും ലക്ഷ്മിയുമായ് പൂജിച്ചില്ലെങ്കിലും മനുഷ്യനായ് പരിഗണിച്ചാലെങ്കിലും മതിയായിന്നു. അമ്മയായ് ബഹുമാനിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അതല്ലേ സത്യം!
" പുരുഷനൊപ്പം തുല്ല്യ സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന ഇത്തരക്കാര്‍ മുഴുവന്‍ സ്വാതന്ത്രവും കൈയില്‍ കിട്ടിയാല്‍ മറ്റൊരു ആമേരിക്കന്‍ സംസ്ക്കാരം ഉണ്ടാക്കാനാകും ശ്രമിക്കുക."
ഇതു കൊണ്ടെന്താണ് അനൂപ് ഉദ്ദേശിക്കുന്നത്? അത് കൊണ്ടു നമുക്കു പെണ്‍കുട്ടികളെ വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്താം. എന്താ തൃപ്തിയായോ? എന്റെ സുഹൃത്തേ, ആണായാലും പെണ്ണായാലും സ്വതന്ത്രമായ് ചിന്തിക്കാനും പെരുമാറാനും പഠിപ്പിക്കുക. അതില്‍ കവിഞ്ഞു നമുക്കു ഒന്നും ചെയ്യാന്‍ ആവില്ല.
ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് കേരളത്തിലെക്കൊഴുകുന്നു..........ഇതൊന്നും പെണ്ണുങ്ങള്‍ മാത്രം കുടിച്ചു തീര്‍ക്കുന്നതല്ല! ആണ്‍കുട്ടികളുടെയിടെയില് വര്‍ദ്ധിച്ചു വരുന്ന മയക്കുമാരുന്നുപയോഗം- കേരളത്തില്‍ തന്നെ! സ്ത്രീകല്‍ക്കോ, പെന്കുട്ടികല്‍ക്കോ, എന്തിന് അമ്മമാര്‍ക്കോ സന്ധി കഴിഞ്ഞാല്‍ വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ നമ്മുടെ സംസ്കാര സമ്പന്നമായ രാജ്യത്തെ ഒട്ടു മുക്കാലും സ്ഥലങ്ങളിലും? അനൂപ് പറഞ്ഞേക്കും അവരെല്ലാം വീട്ടില്‍ തന്നെ ഇരുന്നോട്ടെ- സ്വാതന്ത്ര്യം കൊടുത്താല്‍ അമേരിക്കന്‍ സംസ്കാരം കൊണ്ടുവരും അത്രേ!
സ്വാതന്ത്ര്യം എന്നത് ആരുടെയും ഔദാര്യമല്ല എന്ന് മനസിലാക്കുക. ആരുടെയും ജന്‍മാവകാശം തന്നെ ആണ്. അത് ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ആണിനേയും പെണ്ണിനേയും പഠിപ്പിക്കുക എന്നുള്ളതാണ് നമുക്കു ചെയ്യാന്‍ സാധിക്കുക.
ഞാന്‍ പറഞ്ഞതിനര്‍ത്ഥം ആണുങ്ങളും പെണ്ണുങ്ങളെല്ലാം പോയി കുടിച്ചോട്ടെ എന്നല്ല. മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയെല്ലാം ആരോഗ്യത്തെ ഹനിക്കുമെന്നും, സമൂഹത്തില്‍ വളരെ വിപത്തുക്കള്‍ ഉണ്ടാക്കുമെന്നും വിശ്വസിക്കുന്നു.
"ഏതാനും വര്‍ഷം മുമ്പു ഏറണാകുളത്തെ ഒരു കോളേജിലെ പെണ്‍ക്കുട്ടികള്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്നു തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും അവ നെറ്റിലെ ചില സൈറ്റുക്കളില്‍ കയറ്റിവിടുകയും ചെയ്തു.വളരെയേറെ കേരളത്തിലെ മാഗസിനുകള്‍ കൊട്ടിഘോഷിച്ച ഒരു സംഭവമായിരുന്നു ഇത്.സ്ത്രി സ്വതന്ത്ര്യവും സമത്വവും കൊട്ടിഘോഷിക്കുന്ന ഒരു നാട്ടിലാണു പെണ്‍ക്കുട്ടിക്കളുടെ ഇത്തരം തോന്ന്യാസങ്ങള്‍ അരങ്ങേറിയത് എന്നോര്‍ക്കണം"
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ഇന്ത്യയില്‍ കൂടുതലും ആണ്‍കുട്ടികള്‍ തന്നെ ആണ്. അതില്‍ എത്രപേര്‍ ഇതിലും വൃത്തികേടുകള്‍ കാണിക്കുന്നുണ്ട് എന്ന് അനൂപിനറിയാമോ?
ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ താങ്കളുടെ പഴയ പോസ്റ്റ് ഒന്നു നോക്കി. എങ്ങിനെ പ്രേമിക്കാം! ഒട്ടും ഞെട്ടിയില്ല!
"പ്രേമിച്ചു വിവാഹം കഴക്കാനാണെകില്‍ സ്വന്തം ജിവിത സാഹചര്യങ്ങളോടു ഒത്തു പോകാന്‍ കഴിയുന്ന ബന്ധമാണോ താന്‍ ഇഷ്ടപെടാന്‍ പോകുന്ന ആളുടെയെന്നു മനസിലാക്കിയതിനു ശേഷം മാത്രം പ്രേമിക്കുക.അതല്ലാത്ത പ്രേമത്തിനു വെള്ളത്തിലെ കുമിളക്കളുടെ ആയുസെ ഉണ്ടാകു."
എന്നാല്‍ പിന്നെ പ്രേമിക്കുന്നതെന്തിനാ മാഷേ? ബുദ്ധിമുട്ടണ്ട കാര്യം ഒന്നും ഇല്ലല്ലോ. ഒരു ബ്രോക്കറോടു പറഞ്ഞാല്‍ എല്ലാം ശരിയാക്കിത്തരുകില്ലേ? അതിന് മുന്പ് പറഞ്ഞിട്ടുള്ള വാചകങ്ങള്‍ എല്ലാം പ്രണയം എങ്ങിനെ ഉണ്ടാകുന്നു എന്നൊക്കെ നന്നായ് എഴുതിയിരിക്കുന്നു!
അപ്പം എനിക്ക് ഇനിയൊന്നും പറയാനില്ല. ഞാനീ പോസ്റ്റ് കണ്ടിട്ടുമില്ല. ഒന്നും പറഞ്ഞിട്ടുമില്ല!
ഇതിന് മുന്‍പ് ഒരു വിദ്വാനെ ഗുണദോഷിച്ചപ്പോള്‍ അനോണി ആയി വന്നു തെറി എഴുതി! അത് കൊണ്ടു അനോണി ഒപ്റേന്‍ ഞാനും കളഞ്ഞിരിക്കുകയാ a:-)
പെണ്ണൂങ്ങളും മദ്യപിക്കുമോ എന്നു ചോദിച്ച റിപ്പൊര്‍ട്ടരെ പിരിച്ചു വിടണം.
മറുപടിഇല്ലാതാക്കൂപൂക്കൂറ്റി കേസുകള്‍ എല്ലായിടത്തും ഉണ്ട്, അതിപ്പം ബാംഗ്ലൂര്‍ ആയാലും വത്തിക്കാനില്‍ ആയാലും.
i support sree vallabhan.
"ഭാരതത്തിനു ഒരു സംസ്ക്കാരമുണ്ട്. സ്ത്രീയെ അമ്മയായും ദേവിയായും ലക്ഷ്മിയായുമൊക്കെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരമാണു നമ്മുടേത്. ഉപഭോഗ സംസ്ക്കാരത്തിന്റെ വഴിപിഴച്ച സന്തതികള്‍ മൂലം ദരിദ്രരായ പെണ്‍ക്കുട്ടികള്‍ വഴിപിഴച്ചു പോകാതെയിരിക്കട്ടെ."
മറുപടിഇല്ലാതാക്കൂവളരെ ശരി.
Everything has been already said by Ambili Sivan.
മറുപടിഇല്ലാതാക്കൂനമ്മള് ഇന്‍ഡ്യാക്കാര്‍ ഹിപ്പൊക്രാറ്റുകളാണ് .....
മറുപടിഇല്ലാതാക്കൂമനസ്സില് ഒന്നു നിനയ്ക്കും, മറ്റൊന്ന് കഥിയ്ക്കും, ഇനിയും വേറൊന്നു ചെയ്യും ...
ശരിയായിരിക്കാം.. എന്നാലും സാമാന്യ വല്‍ക്കരിക്കേണ്ട അനൂപ്..
മറുപടിഇല്ലാതാക്കൂലോകത്തിന്റെ ജീര്‍ണത ഇങ്ങനെയും പ്രതിഫലിക്കുന്നു എന്നു മാത്രം..
ശരിയാണു കാപ്പിലാനെ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ എങ്ങനെ വേണമെങ്കിലും നടക്കട്ടെ
മറുപടിഇല്ലാതാക്കൂഅമ്പിളി നന്നായിട്ടുണ്ട് ഞാന്‍സ്ത്രിയെ കുറ്റപെടുത്തി പറഞ്ഞതല്ല ചില സ്ത്രികള്‍ എന്നാണു ഉദേശിച്ചത്.പിന്നെ രണ്ടു മൂന്നു വര്‍ഷം മുമ്പു കേരള സര്‍ക്കാര്‍ സ്ത്രികള്‍ക്കായി മൂന്നു നഗരങ്ങളില്‍ ബാര്‍ തുടങ്ങുന്നതിനെക്കുറിച്ചു സൂചിപിച്ചിരുന്നു അമ്പിളി ഒരു ജേര്‍ണ്ണലിസ്റ്റല്ലേ.ധാരാളം വായിക്കുന്ന കൂട്ടത്തിലുള്ള കുട്ടിയാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കാതെ പോകരുത്.സ്ത്രി സ്മത്വൗം സ്വതന്ത്ര്യവും നമ്മുടെ നാട്ടില്‍ ഉണ്ടാകണം ആണിനെ പോലെ പെണ്ണിനും സ്വതന്ത്രമായി സഞ്ചരിക്കാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയണം.ഏറെ ചിന്തിക്കുന്ന അമ്പിളിയുട ലേഖനങ്ങള്‍ സ്ത്രി സമൂഹത്തിനു തീര്‍ച്ചയായും മുതല്‍ കൂട്ടാണു
വല്ലഭന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല വിമര്‍ശങ്ങള്‍ ഉണ്ടായാലെ കുടുതല്‍ നന്നാക്കാന്‍ സാധിക്കു
പിന്നെ മദ്യവും മയക്കുമരുന്നും പുകവലിയും ഒക്കെ ഇന്നു കേരളത്തില്‍ വര്‍ദ്ധിക്കുകയാണു.കൊച്ചു കുട്ടികള്‍ പോലും അതില്‍ നിന്നും മോചിതരല്ല.പിന്നെ തെറ്റുദ്ധാരണക്കളുടെ പുറത്ത് എഴുതിയ ഒരു ലേഖനമല്ല ഇത് ഏഴോളം ആനുകാലികങ്ങളും പിന്നെ പത്രങ്ങളും ഒരോ ആഴ്ച്ച്യും മുടങ്ങാതെ വായിക്കുന്നുണ്ട് അത്തരം അറിവുകള്‍ വച്ചാണു ഒരു ലേഖനവും എഴുതി തയാറാക്കുന്നത്.
വിന്‍സെ ഏറണക്കുളത്തെ കോളേജിലെ സംഭവം ഒരു ആറേഴു കൊല്ലം മുമ്പു നടന്നതാണു സാമൂഹികമായ ഒരു പ്രശനത്തെ തുറന്നു കാണിക്കാന്‍ ആ സംഭവം ഇതില്‍ ചേര്‍ത്തു എന്നു മാത്രം
ടിച്ചറിന്റെ അഭിപ്രായം സത്യ സന്ധവും നീതിയുക്തവുമാണു
ഞാന്‍ പറഞ്ഞതിനോടും പുര്‍ണ്ണമായും യോജിക്കുന്നു
ബഷീര്‍ പറഞ്ഞതുപോലെ സ്ത്രിയായാലും പുരുഷനായാലും തെറ്റു തെറ്റാണു
മറുപടിഇല്ലാതാക്കൂശ്രി നന്ദി
നിലാവര്‍ നിസാ അഭിപ്രായത്തോടു പൂര്‍ണ്ണമായും യോചിക്കുന്നു
മായാവി പൂക്കുറ്റി കേസുകള്‍ ഉണ്ടാകാതിരിക്കട്ടെ നാളെയെങ്കിലും
മറുപടിഇല്ലാതാക്കൂഅപര്ണ്ണന് നന്ദി
മറുപടിഇല്ലാതാക്കൂകേരളസര്ക്കാര് ബാര്‍ തുടങ്ങിയില്ലല്ലോ ഇതുവരെ. അഞ്ചുവര്‍ഷം ഇടവിട്ട് തലതിരിഞ്ഞ മന്ത്രിമാര്‍ കയറി നിരങ്ങുന്ന കേരളത്തില്‍ അതു തുടങ്ങിയാലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ ക്ഷേത്രങ്ങളൊക്കെ സര്‍ക്കാര്‍ പിടിച്ചെടുക്കുകയും അവരവരുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സിദ്ധാന്തങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന കാലം വരാന്‍ പോകുന്നു. അതു പക്ഷെ സ്ത്രീയെ കുറ്റപ്പെടുത്താനുള്ള ലൈസന്‍സ് ആകരുത്.
മറുപടിഇല്ലാതാക്കൂസ്ത്രീകള് മദ്യപിക്കുന്നുണ്ടാകാം. സ്ത്രീയായാലും പുരുഷനായാലും അതു വ്യക്തിപരമാണ്. മദ്യപാനം എന്നത് സദാചാരവിരുദ്ധമായ ഒരു സംഗതിയാണോ. തല്‍ക്കാലത്തേക്കു സ്വയം മറക്കാന്‍ ശെഷി നല്‍കുന്ന ഒരു ദ്രാവകം മാത്രം. അതു കുടിച്ചു സ്ത്രീകള്‍ സാരിയഴിച്ചു തലയില്‍ കെട്ടി നടുറോഡില്‍ നിന്നു തെറിവിളിച്ചു പ്രശ്നമുണ്ടാക്കിയാലെ സമൂഹത്തിന് അതില്‍ ഇടപെടേണ്ടതുള്ളു. മദ്യപാനത്തില്‍ നിന്ന് ലഭിക്കുന്ന സുഖം സ്ത്രീക്കു നിഷിദ്ധമാകേണ്ട ഒരു സംഗതിയുമില്ല. അനൂപ് മനസ്സിലാക്കെണ്ട ഒരു കാര്യം പട്ടണസന്തതികളേക്കാളും കൊച്ചമ്മമാരേക്കാളും മദ്യപിക്കുന്നവര്‍ ഗ്രാമങ്ങളിലാണെന്നതാണ്.
എല്ലുമുറിയെ പണിയെടുത്ത് ചിലപ്പോ സ്വന്തം വീട്ടിലെ ആണിനോടൊത്തോ അല്ലെങ്കില്‍ കള്ളുഷാപ്പില്‍ നിന്നോ ഒരു കുപ്പി ചാരായം മോന്തി വീട്ടില്‍ വന്നു കിടന്നുറങ്ങും. ഇതു ശീലമാക്കിയിരിക്കുന്ന ചില ആദിവാസി ഊരുകള്‍ പോലുമുണ്ട്. അവിടുത്തെ പുരുഷന്മാര്‍ക്ക് അതില്‍ വിശേഷിച്ചൊന്നും തോന്നില്ല. കാരണം അവര്‍ തുല്യരാണ്. അവര്‍ക്ക് പെണ്ണൊരു വില കുറഞ്ഞ വസ്തുവോ കെട്ടിയിട്ടു വളര്‍ത്തേന്റ ജീവിയോ അല്ല. ഈ ശീലം ആരോഗ്യപരമായി ആണിനും പെണ്ണിനും ദോഷമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം.
സ്ത്രീസമത്വം വരേണ്ടത് ചിന്തകളിലാണ്. അതാദ്യം തുടങ്ങേടത് അവനവനില്‍ നിന്നാകണം.
അമ്പിളി പറയുന്നു പട്ടണ സന്തതിക്കളെക്കാളും കൊച്ചമ്മമാരേക്കാളും മദ്യപിക്കുന്നവര്‍ ഗ്രാമത്തിലാണെന്നു.ഇതില്‍ എത്രമാത്രം സത്യം ഉണ്ടെന്നെനിക്കറിയില്ല. കാരണം ഞാന്‍ കണ്ടിട്ടില്ല.പിന്നെ നാടോടി സ്ത്രികളും ആദിവാസിക്കളും നന്നായിട്ടു മദ്യപിക്കുന്നവരാണു.നാടോടി സ്ത്രികള്‍ ദുഖം മറക്കാന്‍ മാത്രമല്ല സ്വയം ഇല്ലാതാകാന്‍ കുടിവേണ്ടിയിട്ടാണു കുടിക്കുന്നത്.കൈകുഞ്ഞങ്ങളുടെ വായില്‍ വരെ മദ്യം പകന്നു കൊടുക്കുന്ന കാഴ്ച്ച ഒരു പാടു തവണ നേരില്‍ കണ്ടിട്ടുണ്ട് ഞാന്‍.സ്വന്തം മെന്നു പറയാന്‍ അവര്‍ക്കാരുമില്ല. ഒരു സ്ത്രിക്കു പത്തു മക്കളുണ്ടെങ്കില്‍ ആ പത്തു പേരുടെയും പിത്രുത്വം പത്തു പേര്‍ക്കായിരിക്കും.അവള്‍ക്കു പ്രസവ ശ്രുഷ നലകാനോ പരിചരിക്കാനോ ആരും ഉണ്ടാവില്ല .ഒരു രോഗം വന്നാല്‍ ഒരു ആശുപത്രിയില്‍ പോലും അവരെ കയറ്റത്തില്ല.അവളെ കള്ളിയാക്കാന്‍ കഴിയും. എവിടെലും ഒരു മോഷണം നടന്നാല്‍ അവളെ കുട്ടത്തോടെ പിടിച്ചു ചതയ്ക്കും.ഒരു ചന്ദ്രിക സോപ്പു കിട്ടിയാല്‍ കുളിപ്പിച്ചെടുക്കാമായിരുന്നു എന്നു ചിന്തിക്കുന്നവരുടെ ലോകമാണിത്.അവിടെ അവള്‍ അലപം മദ്യപിച്ചാല്‍ ആര്‍ക്കു തെറ്റു പറയാന്‍ കഴിയും.
മറുപടിഇല്ലാതാക്കൂമദ്യപാനത്തില് നിന്നും ലഭിക്കുന്ന സുഖം ഒരു സ്ത്രിക്കു നിഷിദ്ധമാക്കേണ്ട ഒരു സംഗതിയുമല്ല എന്നു അമ്പിളി പറയുന്നു.അഛന്‍ കുടിച്ചു കൂത്താടുന്നുവെന്നു വച്ചു അമ്മയും അഛനെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ കുട്ടിക്കള്‍ക്കാരുണ്ടാകും.പത്രങ്ങളില്‍ പലപ്പോഴും വായിക്കാറില്ലേ....? ക്ലാസില്‍ വിദ്യാര്‍ഥി ആറും ഏഴും പേരെ വെടി വച്ചു കൊന്ന വാര്‍ത്ത പല പശ്ചാത്യ രാജ്യങ്ങളിലും അഛന്റെയും അമ്മയുടെയും സേനഹം നിഷേധിക്കപെട്ട കുട്ടിക്കളാണു തലതെറിച്ച തന്തോന്നിക്കളായി മാറുന്നത്.ആണിനെ കണ്ടല്ല പെണ്ണനുകരിക്കേണ്ടത്.തെറ്റായ വഴിയിലേക്കു തന്റെ പുരുഷന്‍ പോകുന്നുണ്ടെങ്കില്‍ അവനെ നേര്‍വഴിയിലേക്കു തിരിച്ചു കൊണ്ടു വരാനാണു ഒരോരുത്തരും ശ്രമിക്കേണ്ടത്.പിന്നെ മദ്യം തല്‍ക്കാലത്തേക്കു സ്വയം മറക്കാന്‍ കഴിയുന്ന ഒരു ദ്രാവകമല്ല മനുഷ്യനെ ഇഞ്ചിചായി കൊല്ലുന്ന ഒരു ദ്രാവകമാണു.
അമ്പിളി ഈ നാട്ടിലെ പാവപ്പെട്ട സ്ത്രികള്‍ക്കു വേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍ അമ്പിളിയെ പോലുള്ള പ്രതികരണ ശേഷിയുള്ള ഒരു പെണ്‍ക്കുട്ടിക്കള്‍ക്കു കഴിയും.വനിതക്കള്‍ക്കു വേണ്ടി പ്രതികരിക്കാന്‍ മാത്രമാവരുത് അമ്പിളിയുടെ ചിന്തകള്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടിയാകണം.ഏതായാലും എന്റെ മലയാള ഭുമി എന്ന ഈ ബ്ലോഗ് സ്ത്രിക്കളുടെയും കുട്ടിക്കളുടെയും പ്രശനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയുള്ളതാണു ഇനിയും സ്ത്രി പക്ഷ രചനകള്‍ പ്രതിക്ഷിക്കാം.
i agree with Mr. Anoop
മറുപടിഇല്ലാതാക്കൂand strongly dis agree with the below words of Ambily Shivan
തല്‍ക്കാലത്തേക്കു സ്വയം മറക്കാന്‍ ശെഷി നല്‍കുന്ന ഒരു ദ്രാവകം മാത്രം. അതു കുടിച്ചു സ്ത്രീകള്‍ സാരിയഴിച്ചു തലയില്‍ കെട്ടി നടുറോഡില്‍ നിന്നു തെറിവിളിച്ചു പ്രശ്നമുണ്ടാക്കിയാലെ സമൂഹത്തിന് അതില്‍ ഇടപെടേണ്ടതുള്ളു.