ഷാർജ്ജായിൽ നിന്നും ദയറയിലേക്കുള്ള യാത്രയിലാണ് ഷാർജ്ജ കോളേജിന്റെ റൌണ്ടബോട്ടിന്റെ അടുത്തു ഒരു കുറ്റൻ ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ തീരെ യാദൃശ്ചികമായി അവളെ ഞാൻ കണ്ടുമുട്ടന്നത്.വാ നോട്ടത്തിനു ഒരു കുറവുമില്ലാത്തതിനാൽ കാർ ട്രാഫിക്കിൽ പെട്ട് കിടക്കുമ്പോൾ അടുത്ത് കിടക്കുന്ന വണ്ടികളിൽ അടുത്ത പ്രണയകഥയ്ക്കു പറ്റിയ വല്ലോ കിളികളും ഉണ്ടോ എന്നുള്ള
ചിന്ത പതിവായി ഉണ്ടാകാറുണ്ട്.അങ്ങനെ ഉള്ള ചിന്തകൾക്കിടയിൽ ആണ് അവളുടെ മുഖം അന്നാദ്യമായി കണ്ടുമുട്ടന്നത്.നിരനിരയായി കിടക്കുന്ന വാഹനവ്യൂഹങ്ങൾക്കിടയിൽ കാജോളിന്റെ കണ്ണൂകളുള്ള ഒരു പൂച്ചക്കുട്ടി(പെൺകുട്ടി).
ഞാൻ അന്ന് ഷാർജ്ജ സിറ്റിസെന്ററിനടുത്താണ് താമസിക്കുന്നത്.രാവിലെ കൊച്ചു വെളുപ്പാൻ കാലത്ത് ഉണർന്ന് ഷാർജ്ജായിൽ നിന്നും ദയറ വഴി കരാമയിൽ എത്തി അവിടുത്തെ ചില വർക്കുകൾ തീർത്ത് അവീറിൽ എത്തുമ്പോൾ നേരം പതിനൊന്നാകും.എന്നാലാലെന്താ രാവിലെയുള്ള ഈ തിരക്കു പിടിച്ചുള്ള യാത്രയിൽ ഇങ്ങനെ ചില മുഖങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടാകുമ്പോൾ അവീറിലെ പട്ടികാടു വിട്ട് പോന്നതിൽ ആദ്യമുണ്ടായ വിഷമം അലിഞ്ഞില്ലാതാകുന്നുണ്ട്.
എന്തായാലും ആരോ പറഞ്ഞപോലെ അവളെ വീണ്ടും കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.
എന്തായാലും ഇന്നലെ വൈകുന്നേരം JNPറൌണ്ടബോട്ടിലെ വിശാലമായ പാർക്കിൽ നാലു ദിക്കുമെന്ന് എത്തുന്ന വാഹനങ്ങളുടെ തിരക്കു കണ്ട് കൂട്ടുകാരനുമായി കുറച്ചു വാചകം അടിച്ച് ഇരിക്കെ
തൊട്ടടുത്തുള്ള പട്ടാണി റെസ്റ്റോറന്റിൽ പോയി ഒരു ലിപ്ടൻ ടീയും അടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വീണ്ടും വിശ്വസിക്കാനാകാത്ത ആ ദൃശ്യം ഞാൻ വീണ്ടും എന്റെ മുന്നിൽ വന്നത്.
അവൾ ഒരു മാലാഖയെ പോലെ എന്റെ മുന്നിൽ അല്പം ദൂരെ നിന്നും എന്റെ മുന്നിലേക്ക് നടന്നു വരുന്നു.
തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ.
ഈശ്വരാ.
ഞാൻ കാണുന്നതു സത്യമാണോ?
ആ പെൺകുട്ടി?
കൂട്ടുകാരൻ പറഞ്ഞൂ.
അളിയാ നല്ല സ്മാർട്ട് കുട്ടി.
ഞാൻ അസൂയയോടെ അവനെ നോക്കി.
വേണ്ട മോനെ ഇവിടെ നിന്റെ സഹായം വേണ്ട
ഞാൻ മനസ്സിൽ പറഞ്ഞൂ.
അവൾ എന്റെ മുന്നിലൂടെ നടന്ന് തൊട്ടടുത്ത ഫ്ലാറ്റിലേക്ക് കയറി പോയി.
ഇന്ന് എന്തായാലും ഞാൻ ഓഫീസിൽ നിന്നും അലപം നേരത്തെ എത്തി.
ഇവിടെ പട്ടാണി റെസ്റ്റോറന്റിൽ നിന്നും ഒരു ചായകുടിച്ച് അലപം വിശാലമായി കാത്തു നിലക്കുകയാണ്.
അവൾ വരുമോ?
എന്തായാലും അടുത്ത ദിവസം ബാക്കിയുമായി വരാം
പ്രാത്ഥിക്കണെ?
ഈ ലൈനെങ്കിലും ഒന്നു വിണൂകിട്ടാൻ.
വന്നോ അവള്?
മറുപടിഇല്ലാതാക്കൂഈ ലൈനെങ്കിലും ശരിയാകട്ടെ എന്ന് ഈ ചേച്ചി ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു.
മറുപടിഇല്ലാതാക്കൂആ പട്ടാണിക്കാരന്റെ ഭാഗ്യം. ഒരു സ്ഥിരം കസ്റ്റമറെ കിട്ടിയല്ലോ. :) :)
മറുപടിഇല്ലാതാക്കൂഎന്തായാലും അടുത്ത ദിവസം ബാക്കിയുമായി വരാം
മറുപടിഇല്ലാതാക്കൂപ്രാത്ഥിക്കണെ?
ഈ ലൈനെങ്കിലും ഒന്നു വിണൂകിട്ടാൻ.
സീരിയസ്സാണോ?
ഇതും........
മറുപടിഇല്ലാതാക്കൂമണ്ണും ചാരിനിന്നവന്‍........
എന്തായാലും ഈ സീരിയലെങ്കിലും ഓടട്ടെന്ന് ആശംസിക്കുന്നു...
ഉം വീഴട്ടെ വീഴട്ടെ ... നമുക്കു കാത്തിരിക്കാം
മറുപടിഇല്ലാതാക്കൂഅടുത്ത ദിവസം ബാക്കിയുണ്ടെങ്കിൽ വരാം അല്ലെ ഹ ഹ
ഇതെങ്കിലും....
മറുപടിഇല്ലാതാക്കൂകര്ത്തവേ
മറുപടിഇല്ലാതാക്കൂഒരു വല്യ കൂട് മെഴുകുതിരി
ഇന്നാ പിടി,ഇത് അനൂപിനു വേണ്ടിയാ
ഈ കൊച്ചന്റെ പല്ലിന്റെ എണ്ണം കുറയല്ലേ
എല്ലിന്റെ എണ്ണം കൂടല്ലേ കാത്തോളണേ ..
JNPറൌണ്ടബോട്ടിലെപട്ടാണി റെസ്റ്റോറന്റിൽ നിന്നും ഒരു ചായകുടിച്ച് അലപം വിശാലമായി കാത്തു നിലക്കുകയാണ്.
പൊന്നു കര്‍ത്താവേ അങ്ങോട്ട് ഒരു കണ്ണ് വേണെ
അതു ശരി. വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ടാണോ മാഷേ... ആരാന്നോ എന്താന്നോ അറിയാത്ത ഏതോ ഒരു അവളെയും കാത്ത്...?
മറുപടിഇല്ലാതാക്കൂ;)
അനൂപേ, വീട്ടഡ്രസ്സ് തരൂ. ഞാന്‍ പോയി പറയാം അനൂപിന് കല്യാണപ്രായമായീന്ന്....
മറുപടിഇല്ലാതാക്കൂശ്രീ, അങ്ങനൊന്നും പറയാതെ. സംഭവകഥകള്‍ ചിലപ്പോള്‍ കെട്ടുകഥകളെക്കാള്‍ വിചിത്രവും അവിശ്വസനീയവുമാകാറില്ലേ?
ആരറിഞ്ഞു ! അനൂപിന്റെ ഫാവി ഫാര്യ കജോളിന്റെ കണ്ണുകളുള്ള ഈ പെണ്‍കുട്ടിയാവില്ലെന്ന് !
അനൂപേ..
മറുപടിഇല്ലാതാക്കൂവായിൽ നോക്കി നിൽക്കുംബോൽ ശ്രദ്ധിചോണേ,
ദുബായ് പോലീസ് വളരെ STRICT ആണ്.
അനൂപിന്റെ സ്നേഹാന്വേഷണ പരീക്ഷണങ്ങൾക്കൊരറുതി വരാൻ ഞാനും പ്രാർത്ഥിയ്ക്കാം ട്ടൊ
മറുപടിഇല്ലാതാക്കൂജ്ജ് ഭയങ്കര റൊമാന്റിക്കാണല്ലേ ? :)
മറുപടിഇല്ലാതാക്കൂmmm...kathirikooo...varum..varathirikkilaaa
മറുപടിഇല്ലാതാക്കൂ