2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

പ്രേമദൂതൻ

ണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.
പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന ണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന് അവർ പറയുന്നു.
കൊച്ചുകുട്ടികളെ മടിയിലിരുത്തി അവരുടെ വായിലേയ്ക്ക് ബ്രാണ്ടിയുടെ തുള്ളികൾ ഇറ്റിറ്റായി പകരുന്ന അവരുടെ അമ്മന്മാരെ കണ്ടാൽ ചോദിച്ചു പോകും അവർ ജന്മം നല്കിയ കുട്ടികൾ തന്നെയോ ഇതെന്ന്.
വിജയേട്ടന്റെ ചായപീടികയിൽ വല്ലപ്പോഴും വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ കയറും. അവിടെ ഇരുന്നാൽ ലോകത്തെകുറിച്ചറിയാം.സമീപത്തെ ബാർബർ ഷോപ്പിലെ സജീവേട്ടൻ ഇറച്ചികട നടത്തുന്ന ബഷീർക്കാ.ചെറുപ്പത്തിലെ പോളിയോ വന്ന് കാലുകൾ തകർന്ന് വീൽ ചെയറിൽ ലോട്ടറി വില്പന നടത്തുന്ന ജോസേട്ടൻ.അങ്ങനെ കുറെപ്പേർ.
ഒരു ബോണ്ടയും ചായയും അത്രയും മതി
വിജയേട്ടന്റെ ചായയ്ക്ക് എന്താ കടുപ്പം
വൈകുന്നേരം തകർത്തു പെയ്യുന്ന മഴയും ആസ്വദിച്ച് ഒരു ചായയും കുടിച്ച് ഇരുന്നപ്പോഴാണ് മഴ നനഞ്ഞ് അയ്യാൾ വിജയേട്ടന്റെ ചായപീടികയിലേയ്ക്ക് കയറി വന്നത്.

നനഞ്ഞ് മുഷിഞ്ഞു കീറിയ വസ്ത്രവുമായി വന്നു കയറിയ ആ ഭ്രാന്തനെ ഞാൻ പലപ്പോഴും പലയിടത്തും വച്ച് കണ്ടിട്ടിട്ടുണ്ട്.
ചന്തയിൽ ആടിനെ അറയ്ക്കുന്നിടത്ത്,മൂത്രപുരയ്ക്കരുകിൽ.
ട്രാൻസ് പോർട്ട് സ്റ്റാൻഡിലാണ് ഭ്രാന്തനെ കൂടുതൽ സമയവും കാണുക.
അവിടെ അയ്യാൾക്ക് കാവൽ നില്ക്കാൻ അന്ധയായ ഒരു സ്ത്രിയുണ്ട്.അവർ ചെളിനിറഞ്ഞ വഴിയ്ക്കരുകിൽ ഇരുന്ന് ഭിക്ഷയാചിക്കും.
അവർ തെണ്ടികിട്ടുന്ന വകയാണു ഭ്രാന്തനുള്ള ഭക്ഷണം.
ഭ്രാന്തന്റെ മടിയിൽ തലചായ്ച്ച് സ്റ്റാൻഡിലെ വാകമരചുവട്ടിൽ അവരിരിക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.
ചിലപ്പോൾ ഭ്രാന്തന് കലികയറുമ്പോൾ അയ്യാൾ അവരെ പൊതിരെ തല്ലും.പിന്നെ പൊത്തി പിടിച്ചും കരയും .
“എനിക്കാരുമില്ല എനിക്കാരുമില്ല” ഭ്രാന്തൻ നിലത്ത് തലകൊണ്ട് ഇടിച്ചിട്ട് പിറുപിറുക്കും.
പലപ്പോഴും വഴിയാത്രയിൽ ഭ്രാന്തന്റെ പിറുപിറുക്കലും അന്ധയായ ആ സ്ത്രിയുടെ ഏങ്ങലടിയും ഒരു വേദനയായി നിറയും.
കാലുകളിൽ വ്രണം നിറഞ്ഞ് ഈച്ചകൾ കൊത്തിവലിയ്ക്കുന്ന ആ സ്ത്രിയെ ഭ്രാന്തൻ ചിലപ്പോൾ കാലുകൾ കഴുകി തുടയ്ക്കുന്നത് കാണാം.
അവരുടെ മുടികൾ ചീകി കെട്ടുന്നത് കാണാം.
മഴ പെയ്യുമ്പോൾ ഭ്രാന്തൻ അവരെ എടുത്തുകൊണ്ട് പോകും ഏതേലും ഒരു കടയുടെ തിണ്ണയിൽ കൊണ്ട് പോയിയിരുത്തും.
ഏല്ലാം ദിവസവും രാവിലെ അവർക്കിരുവർക്കും രണ്ടുപൊതി ചോറുമായി ഒരു സ്ത്രി വരും.അവർ കോട്ടയത്തോട്ടുള്ള വണ്ടിയിൽ അവർക്ക് ചോറുകൊടുത്തിട്ട് കയറി പോകുന്നത് കാണാം.
ആ സ്ത്രി വരുന്നതും കാത്ത് ഭ്രാന്തനും അന്ധയായ ആ സ്ത്രിയും രാവിലെ നോക്കിനില്ക്കും.
അവർ കൊടുക്കുന്ന ചോറ് ഭ്രാന്തൻ അവർക്ക് വാരികൊടുക്കും.ഒരു കൊച്ചുകുട്ടിയെ പോലെ ഭ്രാന്തന്റെ കൈയ്യിൽ നിന്നും അവർ ചോറു വാങ്ങി കഴിക്കുന്നത് കാണാം.
ഇതൊക്കെ കണ്ടിട്ട് ചിലർ പറയും അവൾ ഭ്രാന്തന്റെ ഭാര്യയാണെന്ന്.
ആയിരിക്കാം .ഈ ലോകത്ത് ആരും സേനഹിക്കാൻ ഇല്ലാത്ത അവർക്ക് അവർ മാത്രമെയുള്ളു.
എങ്ങു നിന്നോ വന്ന ആ ഭ്രാന്തനും എവിടെയോ വച്ച് ഒത്തുചേർന്ന ആ അന്ധയായ സ്ത്രിക്കും സേനഹിക്കാൻ കാലം കരുതി വച്ചത് വിധിയുടെ ഈ വിളയാട്ടങ്ങൾ മാത്രമായിരിക്കും.െ

33 അഭിപ്രായങ്ങൾ:

  1. ഞാൻ എന്നും കാണുന്ന കാഴച്ചകളിൽ നിന്നും ഒപ്പിയെടുത്ത ഒരു ചിത്രമാണ് ഈ കഥ

    മറുപടിഇല്ലാതാക്കൂ
  2. ഈ മനോഹരഭൂമിയില്‍ ആകെ കിട്ടുന്ന ഒരേഒരു ജീവിതം. അതിങ്ങനെ പുഴുക്കുത്തേറ്റു പോകുന്നു ചിലര്‍ക്ക്. വായിച്ചിട്ട് വിഷമം തോന്നി അനൂപേ.

    മറുപടിഇല്ലാതാക്കൂ
  3. അനൂപെ ജീവിതത്തിന്റെ പരിച്ഛേദം....

    കണ്ണേ മടങ്ങുക.....

    മറുപടിഇല്ലാതാക്കൂ
  4. ഇവരെ ഒക്കെ കണ്ട് ചിലതെല്ലാം പഠിക്കാനും ഉണ്ട്, അനൂപെ.
    എത്ര തല്ലിയാലും അടികൂടിയാലും അവരൊന്നിച്ചേ നടക്കൂ.

    മറുപടിഇല്ലാതാക്കൂ
  5. വായിച്ച ഏല്ലാവർക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  6. സ്ഥിര ബുദ്ധിയും ഭ്രാന്തും ആയി ഒരു തലനാരിഴയുടെ വിത്യാസമെയുള്ളു..ചില ലോലഹൃദയങ്ങള്‍ ആഘാതങ്ങള്‍ താങ്ങില്ലാ പിന്നെ ഭ്രാന്തായി നടക്കുകയാവും.....
    അതോ എല്ലാ ചുറ്റുപാടില്‍ നിന്നും ഉള്ള ഒളിച്ചോട്ടമോ? എന്തായാലും ചുറ്റും നിന്ന് ദോഷം മാത്രം കാണുകയും കുറ്റപ്പെടുത്തലും പരദൂഷണവും പറഞ്ഞ് മനുഷ്യ മനസ്സിനെ വേദനിപ്പിക്കുന്ന കൂട്ടരുടെ ഇടയില്‍ നിന്നു മറ്റോരു ലോകത്തെക്ക് ഉള്ള പ്രയാണം മനസ്സിന്റെ രക്ഷപെടല്‍ തന്നെയാണ്...

    എന്നാലും ചില നേരത്ത് ചുറ്റും ഉള്ളതും നോക്കി കാണും. അതുപോലുള്ള നേരത്താവും ഭ്രാന്തന്‍ ആ അന്ധയെ പരിപാലിച്ചത്. എതവസ്ഥയിലും സ്നേഹം മനസ്സില്‍ ഉണ്ടാവും എന്നു തെളിവ്.

    അനൂപിന്റെ കഥ നന്നായി.
    ഈ ലോകത്തെ ചില ജന്മങ്ങളുടെ നേര്‍ക്ക് ഒരു നോട്ടം- ആ നോട്ടം വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിച്ചത് തീര്‍ച്ചയായും നല്ല ഉദ്യമം......

    മറുപടിഇല്ലാതാക്കൂ
  7. അനൂപ്, താങ്കള്‍ എഴുതിയതുപോലെ ഇത് കാലം കരുതി വച്ചതാകാം...

    മറുപടിഇല്ലാതാക്കൂ
  8. ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളില്‍ ഒന്ന്....

    മറുപടിഇല്ലാതാക്കൂ
  9. ഞാന്‍ ആദ്യമായിട്ടാണു ഇവിടെ എത്തിയത്‌. ഇഷ്ടപ്പെട്ടു. ഉള്ളില്‍ ഒരു ചെറിയ നീറ്റല്‍ പോലെ....

    ഇനിയും അനുഭവങ്ങള്‍ ഞങ്ങളോട്‌ പറയാന്‍ വരണം.

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്‌.

    മറുപടിഇല്ലാതാക്കൂ
  10. ഹോ..! ജീവിതമല്ലേ..എന്തെല്ലാം കാണണം അല്ലെ?
    വിഷമം ആയി ട്ടോ..മനസ്സിന് എന്തോ ഒരു വിങ്ങല്‍..

    മറുപടിഇല്ലാതാക്കൂ
  11. ജീവിതത്തിന് പുത്തൻ പരിവേഷം നൽകാനുള്ള ഓട്ടത്തിനിടയിൽ നാമെല്ലാം ഇങ്ങനെയുള്ള മുഖങ്ങൾ പലയിടത്തായി കാണും. പലരും അവഞ്ജയോടെ കടന്ന് പോകും. ചിലർ മനസ്സ് കൊണ്ട് ശപിക്കും.കരുണയുള്ള മുഖങ്ങൾ കോട്ടയത്തേക്ക് പോകുന്ന സ്ത്രീയാവും..

    സ്വജീവിതത്തിൽ പോരുമായി നടക്കുന്നവൻ/ൾ നെറ്റിൽ ചാറ്റുമ്പോൾ കരുണാമയൻ!
    അവരുമറിയട്ടെ ഇങ്ങനെയും ജീവിതമുണ്ടെന്ന്.

    നല്ലൊരു കഥക്ക് അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  12. വായിച്ചു.ഇത്തരം അനുഭവങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
  13. ഇങ്ങനെയൊക്കെയാണ് സ്നേഹം .....
    ചിലപ്പോള്‍ കളിതുള്ളും !
    ചിലപ്പോള്‍ പൊട്ടിക്കരയും !
    സ്നേഹം തന്നെ ഒരു ഭ്രാന്തല്ലേ?

    മറുപടിഇല്ലാതാക്കൂ
  14. മനസ്സിലൊരു വിങ്ങലുണർത്തി ഈ കഥ..

    വഴിയിലുപേക്ഷിക്കപ്പെട്ടവർക്ക് അന്നവുമായി വരുന്ന ആ സ്ത്രീ ആരായിരിക്കും എന്ന് ചിന്തിച്ചപ്പോൾ തന്റെ സുഖ സൌകര്യത്തിനു വേണ്ടി ഇവരെ ഈ തെരുവിലേക്കിറക്കാൻ കൂട്ടു നില്ക്കുന്ന അഭിനവ മക്കളുടെ മുഖം തെളിയുന്നു. എങ്കിലും അവരുടെ മനസ്സിലും ആർദ്രതയുണ്ടെന്നല്ലേ അവരുടേ പ്രവർത്തി കാണിക്കുന്നത്..

    മറുപടിഇല്ലാതാക്കൂ
  15. കഥയായാലും, അനുഭവമായാലും, മനസ്സിലൊരു നൊമ്പരം. കണ്ണു തുറന്നു വച്ചാല്‍ ജീവിതത്തിന്റെ എത്രയെത്ര മുഖങ്ങള്‍ നമുക്കു ചുറ്റും.

    മറുപടിഇല്ലാതാക്കൂ
  16. ഗംഭീരം, ഇനിയും കൂടുതൽ പേർ വായിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  17. good blog..good work..just glanced.your colour scheme hurt my eyes..but it look great too..
    i will come back to you in a detailed way.great day anoop..thanks for going through my blog

    മറുപടിഇല്ലാതാക്കൂ
  18. വായിച്ച ശേഷവും ആ സ്ത്രിയെക്കാളെറെ ഭ്രാന്തന്‍റെ ഒരു രൂപം മനസില്‍

    മറുപടിഇല്ലാതാക്കൂ
  19. കഥയായാലും അനുഭവമായാലും വായിച്ചിട്ട് വിഷമം തോന്നി ...

    മറുപടിഇല്ലാതാക്കൂ
  20. ഇവിടെ വരാനും ഈ അനുഭവം വായിക്കാനും വൈകിപ്പോയി.വിങ്ങലുണർത്തുന്ന അനുഭവം.

    മറുപടിഇല്ലാതാക്കൂ
  21. മനോഹരം....ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  23. നന്നായിട്ടുണ്ട്...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  24. ഇവർ എന്നും ഞാൻ കാണുന്ന രണ്ട് കഥാപാത്രങ്ങളാണ്

    മറുപടിഇല്ലാതാക്കൂ
  25. വായിക്കുവാന്‍ അല്പം വൈകി. ചില തിരിച്ചറിവുകള്‍ വൈകിമാത്രമേ എത്തൂ എന്നല്ലേ, അതുപോലെ ചില ജീവിതങ്ങളും അടുത്തറിയുമ്പോള്‍ വൈകുന്നു. സത്യത്തില്‍ ഇത്രമാത്രം സ്നേഹിക്കാന്‍ കഴിവുള്ള അയാളുടെമുന്നില്‍ നാമോരോരുത്തര്‍ക്കുമല്ലേ ഭ്രാന്ത്. സ്നേഹവും കരുതലുമുള്ളവര്‍ക്കിടയിലെ കലഹങ്ങള്‍ ഒരുവേള സുഖമുള്ള നൊമ്പരങ്ങള്‍കൂടിയാവാം.
    ആശംസകളോടെ
    നീലാംബരി

    മറുപടിഇല്ലാതാക്കൂ

പറഞ്ഞോളു ഞാനിവിടെ തന്നെയുണ്ട്