ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകുകയില്ല।പ്രണയം അക്ഷരാത്ഥത്തില്‍ സുന്ദരമായ ഒരു കവിത തന്നെയാണു.ജിവിതത്തിന്റെ ഒറ്റപ്പെടലുകള്‍ക്കിടയില്‍ എവിടെയൊ ഒരു തെളിനിരുറവപോലെ ഹൃദയബന്ധങ്ങളുടെ ഒത്തുചേരലായി പ്രണയം കടന്നു വരും.
മഴ.....................................................രാത്രി മഴപെയ്യുന്നതു കേട്ട് ചുവരിനോടു ചേര്‍ന്നു കിടക്കുമ്പോള്‍ ആ മതിലുകള്‍ക്കപ്പുറം ന്രത്തം ചെയ്യുന്ന മഴ മനസ്സില്‍ ഒരു പ്രണയത്തിന്റെ നനുത്ത തുവല്‍ സ്പര്‍ശം പകര്‍ന്നു നല്‍കുന്നതു പോലെ തോന്നും।
പലപ്പോഴും നോട്ടങ്ങളില്‍ നിന്നാണു പ്രണയം ഉണ്ടാകുക.ആദ്യമായി കണ്ണു കണ്ണിനോടാണു എനിക്കു നിന്നെ ഇഷ്ടമാണെന്നു പറയുക।ഒരു നോട്ടം അതില്‍ പ്രണയത്തിന്റെ എത്രയോ അര്‍ത്ഥങ്ങളുണ്ട് .യാത്രക്കളില്‍ എവിടെലും വച്ചു യാദര്‍ഛികമായ ഒരു കൂടികാഴച.വീണ്ടും കണ്ടു മുട്ടാനുള്ള മനസ്സിന്റെ ദാഹംകാണുമ്പോള്‍ എന്തൊക്കെയോ പറയാന്‍ മറന്നതുപോലെ.മനസ്സിന്റെ വിറയലുകള്‍ക്കിടയില്‍ എന്തൊക്കെയൊ ബാക്കിയാകുന്നതു പോലെ
ഏകാന്തയുടെ വിജനമായ തുരുത്തുകളില്‍ നേര്‍ത്ത പഞ്ഞിക്കെട്ടുപോലെ പ്രണയം കടന്നു വരും.മുറ്റത്തെ മുള്‍പടര്‍പ്പിലും മാംന്തോപ്പിലും വട്ടമിട്ടുപറക്കുന്ന ആ ചിത്രശലഭങ്ങളുടെ ഭംഗികാണുമ്പോള്‍ അവളുടെ മുഖം എനിക്കു ഓര്‍മ വരും.ഉമ്മറത്തു തനിച്ചിരിക്കുമ്പോള്‍ ഒരു മഴപെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കും.ഒരു പക്ഷേ ആ മഴ അവളായിരുന്നെങ്കില്‍..................................................?
നമ്മുക്കു വിടപറയാം വീണ്ടും കണ്ടുമുട്ടുന്നതു വരെ......................... ഓട്ടോഗ്രഫിന്റെ താളുകളില്‍ അവള്‍ കോറിയിട്ട വരികള്‍.ചിതലുകള്‍ വിശപ്പിന്റെ വേദനയില്‍ ഏറിയ പങ്കും തിന്നുതീര്‍ത്ത ആ കടലാസു കഷ്ണങ്ങളില്‍ പ്രണയം ഒരു വിങ്ങലായി തങ്ങി നില്‍ക്കുന്നു.മുറ്റത്ത് ഞാന്‍ നട്ട റോസാ ചെടിയില്‍ ആദ്യമായി ഒരുമൊട്ടുവിരിഞ്ഞപ്പോള്‍ ഞാന്‍ എന്റെ പ്രണയിനിയെ ഓര്‍ത്തു.ആ മൊട്ടു വിരിഞ്ഞു പൂവായപ്പോള്‍ അവള്‍ക്കായി ഞാനതു മാറ്റി വച്ചു.പ്രണയം അന്നൊക്കെ ആരും കൊതിക്കുന്ന പനിനീര്‍ പൂക്കളുടെ പകിട്ടായിരുന്നു.എന്റെ മുറ്റത്തു ഞാന്‍ നട്ട പനിനീര്‍പൂവുകള്‍ കൂട്ടുക്കാരായ എത്രയോ കാമുകന്മാര്‍ അവരുടെ കാമുകിമാര്‍ക്കു പ്രണയ സമ്മാനമായി നല്‍കി.എന്നിട്ടും എന്റെ മുറ്റത്തെ ചക്കരമാവു പൂത്തില്ല.
ഒരു ട്രെയിന്‍യാത്രയില്‍.......................................................................
ഗുരുവായൂരില്‍ നിന്നും ഏറണാക്കുളത്തേക്കുള്ള യാത്രയില്‍ പൂകുന്നം റെയില്‍വെസ്റ്റേഷനില്‍ നിന്നും അവള്‍ കയറി എന്റെ തൊട്ടഭിമുഖമായി അവളിരുന്നു।ഇടക്കിടെ കൂട്ടിമുട്ടുന്ന കണ്ണുകള്‍.എന്റെ കയ്യില്‍ പ്രണയത്തിന്റെ മഞ്ഞുണ്ടായിരുന്നു.(തെറ്റുദ്ധരിക്കണ്ട M.Tയുടെ നോവലാണു) ഒരു പക്ഷെ അവള്‍ വിമലയാകാം.ഓറഞ്ചു ചുരിദാറില്‍ പുള്ളികുത്തുക്കളുള്ള വേഷമായിരുന്നു അവളുടേത്.അവള്‍ മുക്കുത്തി അണിഞ്ഞിരുന്നു.ഇടക്കിടെ ഞാനവളെ ശ്രദ്ധിച്ചു.കുറെ കൂട്ടുകാര്‍ക്കൊപ്പം പൂകുന്നത്തു നിന്നു കയറി അങ്കമാലി സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. ട്രെയിന്‍ അതിന്റെ ലക്ഷ്യത്തിലെത്താന്‍ വേഗതയെടുക്കുമ്പോള്‍ അകന്നുപോകുന്ന അവളെ ഞാന്‍ തിരിഞ്ഞു നോക്കി.അവളുടെ കണ്ണുകള്‍ എന്റെ കണ്ണുക്കളുമായി വീണ്ടുംവിണ്ടും ഉടക്കി.ഏത്രയോ രാത്രിക്കളില്‍ ഉമ്മറത്ത് അകാശത്ത് നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ ആ ഓര്‍മകള്‍ എന്റെ മനസില്‍ വന്നുപോയി.പിന്നെ ആ യാത്രക്കളിലൊക്കെ ഞാനവളെ പൂകുന്നത്തും ത്രിശൂരും അങ്കമാലിയിലുമൊക്കെ തിരഞ്ഞു.പക്ഷെ ഒരിടത്തും ഞാനവളെ കണ്ടില്ല ഒരു പക്ഷേ അവള്‍ ഒരു മാലാഖ ആയിരുന്നിരിക്കണം
മഞ്ഞുതുള്ളിപോലെ മനസില്‍ വന്നു ചെറിയ കുളിരു പകര്‍ന്നു.എന്നും വേദനകള്‍ സമ്മാനിച്ചു കടന്നു പോകുന്ന പ്രണയം.നാട്ടു വഴിക്കളില്‍ മുറപെണ്ണിനോടു കിന്നാരം പറഞ്ഞു നടന്നതും.പിന്നെ കാടുപിടിച്ചു കിടക്കുന്ന സര്‍പ്പകാവില്‍ സന്ധ്യക്കു തിരികൊളുത്താന്‍ അവള്‍ വന്നപ്പോള്‍ പതുങ്ങിയിരുന്നു അവളെ ഭയപ്പെടുത്തിയതും സര്‍പ്പവും രക്ഷസും യക്ഷിക്കളും ഗന്ധര്‍വവന്മാരും കുടികൊള്ളുന്ന അരളിയും പാലമരവും പേരാലും കാഞ്ഞിരവും ഇരുട്ടിനെ പ്രണയിക്കുന്ന ആ സന്ധ്യയില്‍ അവളുടെ കൈക്കളില്‍ പിടിച്ചു ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നു പറഞ്ഞതും।പ്രഭാതത്തിലെ ഒരു സ്വപനമ്പോലെ മാഞ്ഞുപോയ ഓര്‍മയാണു.
നാലുമണി മഴ തകര്‍ത്തു പെയുന്ന സ്കൂള്‍ വിട്ടുള്ള യാത്രയില്‍ ഒരു ഏട്ടാം ക്ലാസുക്കാരന്റെ മനസ്സിലേക്കു വഴിയാത്രയില്‍ ഇടക്കിടെ കടന്നെത്തുന്ന ഓര്‍മയായി ഒരു നസ്രാണിക്കുട്ടി।അവിടെയും കണ്ണുകള്‍ കണ്ണുക്കളുമായി പ്രണയിച്ചു.അവളെ കാണുമ്പൊഴൊക്കെ എനിക്കു നിന്നെ ഇഷ്ടമാണെന്നു പറയാന്‍ കൊതിച്ച മനസ്സ്.എന്നിട്ടും വാക്കുക്കള്‍ മനസിനുള്ളില്‍ മാത്രം മണ്‍ചിരാതുക്കളായി നിന്നു കത്തി.
പ്രണയം കാറ്റായി മഴയായി ഹ്രദയത്തില്‍ അനുരാഗാ കിരണങ്ങള്‍ പൊഴിക്കുന്നു.കണ്ണും കണ്ണും കഥപറയുമ്പോള്‍ വാക്കുകള്‍ തരംഗങ്ങളാകുന്നു.ജിവിതത്തില്‍ ഞാനൊരാളെയും പ്രണയിച്ചിട്ടില്ല എന്നു പറയുന്നവരുണ്ട്.എന്നാല്‍ ഒരിക്കല്‍ പോലും വായ് നോക്കിയിട്ടില്ല എന്നു പറയാന്‍ എത്രപേര്‍ക്കു കഴിയും.അക്ഷരത്ഥത്തില്‍ വായ് നോട്ടവും ഒരു കലതന്നെയാണു.വായ് നോട്ടത്തില്‍ നിന്നാണു പിന്നിട് ഏല്ലാ പ്രേമം വളരുന്നത്.
ക്യാപസിന്റെ ഇടനാഴിയില്‍ വച്ചു തമ്മില്‍ കൂട്ടി മുട്ടിയപ്പോള്‍ അവളുടെ കൈയിലെ ബുക്കുകള്‍ താഴെ വീണു.ആ ബുക്കുകള്‍ കുനിഞ്ഞെടുത്തവളുടെ കൈയില്‍ കൊടുക്കുമ്പോള്‍ അവള്‍ മനോഹരമായ ഒരു ചിരി സമ്മാനിച്ചു.ആ ചിരി ജിവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മയായി
ചിലപ്പൊഴൊക്കെ യാദര്‍ഛികമായ ചില കൂട്ടിമുട്ടലുകള്‍ പ്രണയത്തിനു വഴിതുറക്കാറുണ്ട്.ഓടി വന്നിട്ടൊന്നിടിച്ചിട്ട് താഴെ വിഴുന്ന പുസ്തകങ്ങള്‍ വാരിയെടുത്ത് കൊടുത്തിട്ടു സോറി ഞാന്‍ കണ്ടില്ല എന്നു പറയുന്നിടത്തു ഒരു പ്രണയത്തിന്റെ മുല്ലമൊട്ടു ചിലപ്പോ വിരിയാം।
ചില പെണ്‍ക്കുട്ടികള്‍ തമാശകള്‍ പറയുന്ന ആളുക്കളെ വളരെയധികം ഇഷ്ടപ്പെടുന്നു.(എന്നു കരുതി തളത്തില്‍ ദിനേശന്റെ ഡയലോഗുമായി ചെന്നാല്‍ ചിലപ്പോ കരണത്തിനിട്ടു ഒരുതട്ടാകും കിട്ടുക)എന്റെ മനസിലുള്ള ആള്‍ ലാലേട്ടനെപോലെ നല്ല ഹുമര്‍ സെന്‍സുള്ള ആളായിരിക്കണം എന്നു ചിന്തിക്കുന്ന കുട്ടികളും ഈ ലോകത്തുണ്ട്।
എന്റെ മനസിന്റെ കനത്ത മതില്‍ക്കെട്ടിനുള്ളില്‍ വിരിഞ്ഞ പ്രണയ പുഷ്പമെ.നിന്റെ അനുരാഗ ചോലയില്‍എന്റെ പ്രണയത്തിന്റെ മധുരം ഞാന്‍ പകര്‍ന്നോട്ടെ.പ്രഭാതത്തിലെ മഞ്ഞു തുള്ളിക്കള്‍ പോലെ ഹ്രദയത്തിന്റെ ഉള്ളറക്കളില്‍ പ്രണയത്തിന്റെ കുളിര്‍ മഴപെയ്യ്തു. ഒരോ കാറ്റും മഴയും നഷ്ട സ്വപനങ്ങളായിരുന്നു.ആ നഷ്ടങ്ങള്‍ അവളെക്കുറിച്ചുള്ള വേദനക്കളായിരുന്നു.അവളുടെ കണ്ണുക്കളില്‍ അനുരാഗത്തിന്റെ പൂക്കള്‍ വിരിഞ്ഞു അതില്‍ മധു നുകരാനെത്തുന്ന കരിവണ്ടായി ഞാന്‍മാറി.പ്രണയം സുന്ദരമാകുന്നത്.ആശയങ്ങള്‍ ഇടത്തടവില്ലാത്തെ ഒഴുകുമ്പോഴാണു.കവിതക്കളിലും നല്ല പ്രണയകഥക്കളിലും പ്രേമിക്കാനുള്ള ആശയങ്ങള്‍ ഉണ്ടാകും.നമ്മുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം അതികാലത്തെഴുനേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയതോയെന്നു നോക്കാം। അവിടെ വച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും।സിനിമയിലേ എറ്റവും നല്ല പ്രേമം ഒരു പക്ഷേ ഇതാകും.
ചിലര്‍ ഒരിക്കലും ഇഷ്ടം തുറന്നു സമ്മതിക്കില്ല.എനിക്കു ഇഷ്ടമല്ല എന്നു പറയുന്നിടത്തു നിന്നാകും പിന്നിടു ഒരു വലിയ ഇഷ്ടത്തിന്റെ തുടക്കം തന്നെ ഉണ്ടാകുക.പരസ്പരം കളിയാക്കലുകളില്‍ നിന്നും വളര്‍ന്നു പുഷ്പിച്ച എത്രയോ പ്രണയാനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാകും.ക്യാപസിന്റെ ഇടവഴിക്കളില്‍, ബസ്-സ്റ്റോപ്പുക്കളില്‍, ഒറ്റപെട്ട യാത്രക്കളില്‍, ട്രെയിനില്‍ അങ്ങനെ എവിടെയൊക്കെയോ വച്ചു നമ്മുടെ ജിവിതത്തിലേക്കു കളിതമാശക്കളായി കടന്നെത്തി അനുരാഗത്തിന്റെ പ്രണയ മണിതൂവലുകള്‍ പൊഴിച്ചു കടന്നു പോയ ഒരു കൂട്ടുക്കാരന്‍ ആല്ല്യേല്‍ കൂട്ടുക്കാരി എതോരാളുടെയും മനസ്സില്‍ ക്യാപസ് സ്വപനങ്ങള്‍ക്കൊപ്പം ജിവിക്കുന്ന ഓര്‍മ്മയാകും.ഒരു റോസാ ചെടിയില്‍ ആരേയും ആകര്‍ഷിക്കുന്ന പകിട്ടോടെ നില്‍ക്കുന്ന പനിനീര്‍ പൂവാണു പ്രേമം।നഷ്ടപെട്ട പ്രണയം അടര്‍ന്നു വാടിയ പൂവിന്റെ നിസ്സഹായതയാണു
ഇഷ്ടം ചിലര്‍ക്കു കണ്ണില്‍ കാണുമ്പോഴുള്ള വഴക്കുകളാകും।നീ പോടാ.... നീ പോടി.... തമ്മില്‍ കാണുമ്പോള്‍ കീരിയും പാമ്പുമാകുന്ന കമിതാക്കള്‍.മറ്റു ചിലര്‍ ഉള്ളിലെ പ്രേമം തുറന്നു പറയാതെ നോട്ടങ്ങളിലുടെ പ്രണയിക്കുന്നവരാകും.കൂടെ പഠിക്കുന്ന കുട്ടിയോടുള്ള പ്രേമം തുറന്നു പറയാതെ വീര്‍പ്പുമുട്ടുന്ന മനസുകളാകും ചിലരുടേത്.ക്യാപസ്സിന്റെ ഇടനാഴിക്കളില്‍ അളൊഴിഞ്ഞ ക്ലാസുമുറിക്കളില്‍ പുല്‍തകിടിക്കളില്‍ വാകമരചുവട്ടില്‍ അങ്ങനെ എത്രയൊ ഇടങ്ങളില്‍ നാം കണ്ടതും അറിഞ്ഞതും അനുഭവിച്ചതും കാണാത്തതുമായ എത്രയൊ പ്രണയ ഗാഥകള്‍.
ചിലര്‍ക്കു പ്രണയം ഒരു നേരം പോക്കാണു ചിലരാകടെ പ്രേമിച്ച ആളെ തന്നെ വിവാഹം കഴിക്കണം എന്നു ചിന്തിക്കുന്നവരാണു.ഒരു സുഹ്രത്തു പറഞ്ഞു. ഞാന്‍ ഒരുപ്പാടു പെണ്‍ക്കുട്ടിക്കളെ പ്രേമിച്ചിട്ടുണ്ട്.കത്തുകളിലുടെയും ഇമെയിലിലുടെയും ഒക്കെ.കത്തുക്കളിലുടെയുള്ള എന്റെ പ്രണയം ഞങ്ങള്‍ തന്നെ ഇട്ടുവിളിച്ച ചില സാങ്കല്‍പിക പേരുക്കളിലുടെയായിരുന്നു.ആയാളുടെ പേരു ബിജു എന്നാണെങ്കില്‍ ആയാള്‍ അപ്പുവും അനന്തുവുമൊക്കെയുമായി.പ്രണയിക്കുന്ന കുട്ടിയുടെ പേരും അതുപോലെ സാങ്കല്‍പികമായിരുന്നു.ആ സുഹ്രത്തിന്റെ ഉപദേശം ഞാനും കേട്ടു. ഞാന്‍ റഷിയായും കൃഷ്ണനായുമൊക്കെ പ്രണയ ലേഖനങ്ങള്‍ എഴുതി.ഒരിക്കല്‍ വിടപറയേണ്ടി വരും അപ്പോ നമ്മില്‍ തന്നെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക.ജിവിതത്തിലെ ലാലേട്ടന്‍ സിനിമയിലെ ലാലേട്ടന്‍ ആകുന്നതുപോലെ.വര്‍ഷങ്ങള്‍ കുറെ കടന്നു പോകുമ്പോള്‍ നമ്മുടെ ഏകാന്തതക്കളില്‍ ആ കത്തുക്കളും അതിലെ സാങ്കല്‍പിക കഥാപാത്രങ്ങളും രസമുള്ള ഓര്‍മക്കളായി മാറും.
ചിലരുണ്ട് ഒരുപ്പാടു പ്രേമിച്ചിട്ടു പ്രണയിനിയെ നഷടമാകുമ്പോള്‍ ജിവിതത്തിനു അര്‍ത്ഥമില്ലയെന്നു ചിന്തിചു ആത്മഹത്യ ചെയ്യുന്നവര്‍.അത്തരം പ്രവര്‍ത്തികള്‍ ശരിക്കും വിഡ്ഡിത്തമാണു.പ്രേമിച്ചു വിവാഹം കഴക്കാനാണെകില്‍ സ്വന്തം ജിവിത സാഹചര്യങ്ങളോടു ഒത്തു പോകാന്‍ കഴിയുന്ന ബന്ധമാണോ താന്‍ ഇഷ്ടപെടാന്‍ പോകുന്ന ആളുടെയെന്നു മനസിലാക്കിയതിനു ശേഷം മാത്രം പ്രേമിക്കുക.അതല്ലാത്ത പ്രേമത്തിനു വെള്ളത്തിലെ കുമിളക്കളുടെ ആയുസെ ഉണ്ടാകു.
രണ്ടു മതത്തില്‍പെട്ട ആളുക്കളുടെ പ്രേമം നമ്മുടെ ജിവിത സാഹചര്യങ്ങളോടു ഒത്തുപോകുന്നതല്ല.ജാതിയും മതവുമില്ല മനുഷ്യനെയുള്ളു എന്നു ചിന്തിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ജാതികോളങ്ങള്‍ ഒരു പ്രശനമായിരിക്കുന്നിടത്തോളം കാലം അത്തരത്തിലുള്ള വാദഗതികള്‍ക്കു പ്രശസ്തിയില്ല.പ്രേമിക്കുന്ന ആളുക്കളില്‍ ഒരാള്‍ നിര്‍ബന്ധമായും മറ്റേയാളുടെ ജാതിയില്‍ ചേര്‍ന്നിരിക്കണം.അല്ലേയ്‌ല് നിങ്ങളുടെ കുട്ടിക്കളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലും മറ്റും ജാതി ഒരു പ്രശ്നം ആയി ഉയര്‍ന്നു വന്നേക്കാം.
11 അഭിപ്രായങ്ങൾ:
പ്രണയിതാക്കളുടെ ജിവിത സാഹചര്യങ്ങള്‍ ഒത്തുപോകുന്നതാണെങ്കില്‍ പ്രേമ വിവാഹം തന്നെയാണു മറ്റേതൊരു വിവാഹത്തെകാളും നല്ലത്.ഒന്നുമില്ലേലും പരസ്പരം മനസിലാക്കാനെങ്കിലും സാധിക്കുമല്ലോ
പരസ്പരം മനസ്സിലാക്കീട്ട് പിരിയാനാ???
വാലന്മാര്‍ക്ക് വേണ്ടീട്ട് ഒരു ദിവസമൊന്നും വേണ്ട.ഈ വായ്നോട്ടം ഒരു കലയാണല്ലേ,ശ്ശെ വെറുതെ പഴിയെത്ര കേട്ടു :(
valentine is good if its in a good manner..
winse ippol varum pidicho
വാലന്റൈന്‍സ് സ്പെഷലു കൊള്ളാം.
വായ്നോട്ടം ഒരു കലയാണ്‍ എന്നാണോ സൌന്ദര്യ ആസ്വാദനം ഒരു കലയാണ്‍ എന്നാണോ ഉദ്ദേശ്ശിച്ചത്? അല്ലാ, വായ്നോക്കികളെയെല്ലാം കലാകാരന്മാരെന്നു വിളീയ്ക്കേണ്ടി വരുമല്ലോന്ന് ആലോചിച്ചു നോക്കിയതാ...
;)
കൊള്ളാം...
പക്ഷേ ഇപ്പറഞ്ഞതെല്ലാം പ്രണയത്തിന്റെ ഒരു 5% മാത്രേ ആവൂ...
മാഷെ ഇതു ഒരു സെഷല്‍ തന്നെയാട്ടൊ..
എന്നാല്‍ ഞാന്‍ ഒന്നു പറഞ്ഞോട്ടെ..?
പ്രണയം സുന്ദരമാണ് അത് പ്രണയത്തെക്കുറിച്ച് സ്വപ്നം കാണുന്നവര്‍ക്കും ഇപ്പൊ പ്രണയിക്കുന്നവര്‍ക്കും..
പക്ഷെ പ്രണയിച്ചവര്‍ക്കൊ അത് ചിലപ്പോള്‍ കയ്പ്പോ മധുരമോ ആകാം.. ഇരുവഴികളിലേയ്ക്ക് യാത്രയാകുന്നവര്‍
സ്വപ്നങ്ങള്‍ കരിഞ്ഞുതീര്‍ന്നവര്‍
വേദനയാകുന്നവര്‍ .കരിഞ്ഞുതീര്‍ന്ന മുറിപ്പാടുമായി ജീവിക്കുന്നവര്‍..
ബാക്കി ഇവിടെ
അവസാനം വരെ വായിക്കാന്‍ മറക്കണ്ടാ .!!
Anoop very good assessment about love!! But I don't like valentine's day. it is a commercialized day for money making, that is all.
അപ്പൊ അങ്ങ് വായിനോട്ടത്തില്‍ ഒരു ഗുരു ആണ് അല്ലെ ..
:) :)
valentine special vaayichu :) endhayalum ee pravshyathe valentine kazhinju..eni adutha valentine engilum ithu upakarikkum ennu vicharikkunnu....
Priya paranjapole enikkum parayan ullu "Parasparam manasilaaakiyittu endhina?? Piriyaaano??
പ്രണയത്തെകുറിച്ച് വളരെ ആധികാരികമായി എഴുതാനുള്ള പ്രായമൊക്കെ ആയോ?
പിന്നെ, ജാതിക്കോളങ്ങള്‍ ഫില്‍ ചെയ്യണ്ട എന്നു വിചാരിച്ചാല്‍ പോരേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ