ആ കുട്ടിയ്ക്ക് കത്തയ്ച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. മറുപ്പടി ഒന്നും കിട്ടിയില്ല.ഇനിയിപ്പോ ഞാനയ്ച്ച കത്ത് ആ കുട്ടിയ്ക്ക് കിട്ടിയില്ലേ? അല്ല്യേല് നോട്ടീസ് ബോർഡിൽ കിടന്ന കത്ത് മറ്റേതേലും വിരുതന്മാര് പൊട്ടിച്ചു വായിച്ചിട്ടുണ്ടാകുമോ?
ഓർത്തപ്പോ ആകെ പ്പാടെ ഒരു കിരുകിരുപ്പ്.
ഇനിയിപ്പോ ഞാൻ എഴുതിയകത്തിൽ ആ കുട്ടിയ്ക്ക് രസിക്കാത്ത വല്ലതും ഉണ്ടായോ?
ഒരുപ്പാട് ആലോചിച്ച് കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി എഴുതണം എന്ന് തോന്നി.
പ്രിയ കൂട്ടുകാരിയ്ക്ക്.
നിറങ്ങളുടെ അഴകാർന്ന ശലഭങ്ങൾ വാനിലമ്പിളിപ്പോലെ പാറിനടക്കുന്ന ഈ താഴ്വാരത്തിൽ പുതിയ പൂവുകൾ വിടർന്നത് കാണാനെത്തിയ ചിത്രശലഭത്തെപോലെ നീയെന്റെ ലോകത്തേയ്ക്ക് തൂവലുകൾ വിരിച്ച് പറന്നിറങ്ങിയപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കണ്ണുചിമ്മിയ കുട്ടിയെപ്പോലെ ഞാനും ഒന്നുമറിയാതെ തരിച്ചിരുന്നു.
ഏന്റെ ഏകാന്തകൾ സുന്ദരമായ ചിന്തകൾ കൊണ്ട് . ഒരു പക്ഷെ എന്റെ അപക്വമായ മനസ്സിന്റെ പ്രയാണത്തിൽ എനിക്ക് തോന്നിയ വിഡ്ഡിത്ത്വങ്ങളുടെ ഒരു പകർത്തിയെഴുതലാകാം അവിടെ നടത്തിയത്.
പ്രഭാതത്തിൽ തുറന്നിട്ട ജാലകത്തിൽ ദ്രവിച്ച ജാലകവരിപ്പിലൂടെ മുറ്റത്ത് കാലം തെറ്റിയെത്തിയ മഴയുടെ മണം ആസ്വദിച്ച് ഒരു നല്ല കാഴ്ച്ചകാരനായി നിന്നപ്പോൾ എന്റെ കാലാലയ ജീവിതത്തിന്റെ തുടക്കത്തിൽ മനോഹരമായി പുഞ്ചരിക്കാറുള്ള തട്ടമിട്ട ആ പെൺകുട്ടിയോട് തോന്നിയ മനസ്സിന്റെ വികാരവായ്പുകളെ പ്രണയമെന്ന് വിശേഷിപ്പിക്കാമെങ്കിൽ ഒരു പക്ഷെ ഇത് ഒരു തിരുത്തിയെഴുത്തലിന്റെ വിറയാർന്ന നിമിഷങ്ങളുടെ സാഫല്യമാകാം. മറ്റൊരു പക്ഷെ കൂട്ടുകാർ എന്നിൽ നിക്ഷേപിച്ച പ്രണയമെന്ന വലിയ ചിന്താഭാരത്തിന്റെ തിരുശേഷിപ്പുകൾ കാലം തെറ്റി പെയ്ത മഴയ്ക്ക് ഒപ്പം തളിത്ത മുത്തങ്ങ പുല്ലുകൾ പോലെ തളർത്തതാകാം.
ജീവിതത്തിന്റെ ഒറ്റപ്പെടലുകളിൽ പ്രതീക്ഷകളുടെ മധുരമുള്ള ശബ്ദങ്ങൾ അക്ഷരങ്ങളായി കടന്നെത്തുമ്പോൾ ഞാനും താനുമൊക്കെ ആഗ്രഹിച്ചിരുന്നിരിക്കാം ഒരു പക്ഷെ അതെന്നും എന്റെതായിരുന്നെങ്കിലെന്ന്.നഷ്ടപ്രണയം പിന്നിട് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു വേദനയാണ്.കാലം തെറ്റിപെയ്യാറുള്ള മഴപ്പോലെ ഞാനും ചിലപ്പോൾ ആ വികാരത്തിന് അടിമപ്പെട്ടുപോകുന്നു. പിന്നെ ഞാനയ്ച്ച കത്ത് നിനക്ക് കിട്ടിയോ? നീയെന്തെ മറുപ്പടി അയ്ക്കാത്തെ?.ഇവിടെ ഏല്ലാദിവസവും എനിക്ക് മൂന്നും നാലും കത്തുകളുണ്ടാകും. പക്ഷെ അതിലൊന്നും നിന്റെ കത്തില്ല. ഞാൻ പ്രതീക്ഷിക്കുന്നത് നിന്റെ കത്താണ്.ഒരു പക്ഷെ ഈ കത്ത് കിട്ടിയാൽ നീയെന്നെ ചിലപ്പോ എന്നന്നേയ്ക്കുമായി വെറുത്തേക്കാം. ഒരു പക്ഷെ ..?
എനിക്കറിയില്ല ഒന്നും.
മറുപ്പടി പ്രതീക്ഷിച്ചോട്ടേ
സസ്നേഹം അനൂപ്
6 അഭിപ്രായങ്ങൾ:
അനൂപ് മറുപടി കിട്ടിക്കാനുമെന്നു
വിചാരിക്കുന്നു .
എന്ന്
"പ്രേമ ലേഖനം കലക്കി" എന്നൊരു മറുപടി എങ്കിലും അവള് തരാതിരിക്കില്ല. ഈ കാത്തിരിപ്പും ഒരു സുഖമല്ലേ.
ജീവിതത്തിന്റെ ഒറ്റപ്പെടലുകളിൽ പ്രതീക്ഷകളുടെ മധുരമുള്ള ശബ്ദങ്ങൾ അക്ഷരങ്ങളായി കടന്നെത്തുമ്പോൾ ഞാനും താനുമൊക്കെ ആഗ്രഹിച്ചിരുന്നിരിക്കാം ഒരു പക്ഷെ അതെന്നും എന്റെതായിരുന്നെങ്കിലെന്ന്.
നല്ല വാക്കുകള്...
:0)-
എന്നിട്ട് മറുപടി കിട്ടിയോ അനൂപേ
മനോഹരമായ കത്ത്.തുടരെട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ