2011, ജനുവരി 3, തിങ്കളാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-9




ഒരു ഓണസമ്മാനമായി ഷീബ എനിയ്ക്ക് അയ്ച്ച ആശംസ കാർഡ് ഞാൻ തിരിച്ചും മറിച്ചും നോക്കി.


ഈ കൊല്ലം ഞങ്ങൾക്ക് ഓണമില്ല വല്യച്ചൻ മരിച്ചു.എങ്കിലും ഏട്ടന്റെ ഓണാഘോഷങ്ങളിൽ ഞാനും പങ്കു ചേരുന്നു.


എന്ന് അനിയത്തിക്കുട്ടി.


എന്തെഴുതണം തിരിച്ചവൾക്ക്.മനസ്സിൽ ഇപ്പോ പ്രണയമല്ല ഒരേട്ടന്റെ സ്ഥാനമാണ്.ഒരു അനിയത്തിക്കുട്ടിയോടുള്ള ഏട്ടന്റെ വാത്സല്യമാണ്.തുറന്നിട്ട ജാലകത്തിനപ്പുറം മുറ്റത്ത് ചാണകം മെഴുകിയ ഓണത്തറയിൽ പൂവിട്ടത് പോകാതിരിയ്ക്കാൻ കുട നിവർത്തി വച്ചിരിക്കുന്നു.


ഏട്ടന്റെ അനിയത്തിക്കുട്ടിയ്ക്ക്.


ഇവിടെ നിറയെ മഴയാണ്.മരങ്ങളും തൊടികളും ഒക്കെ നിറഞ്ഞൂ ഒഴുകുന്നു.രാവിലെ കുടചൂടി മഴയുടെ ചാറ്റലടിച്ച് സുകൂളിലേയ്ക്ക് പോകുന്ന കുട്ടികൾ. അവിടെ മഴ പെയ്യുന്നുണ്ടോ കുട്ടി.ഇന്ന് അവിടെ സമരം ഉണ്ടാകുമോ? പ്രിഡിഗ്രിക്കു പഠിക്കുമ്പോൾ ആദ്യം വരുമ്പോൾ നോക്കുന്നത് അതാണ് ഇന്ന് സമരമുണ്ടോ.പിന്നെ ഞാൻ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വന്നിരുന്നു തിരിച്ചു വരുന്ന വഴി രാഗത്തിൽ കയറി ഒരു പടം കണ്ടു.പിന്നെ ഓണത്തിന് പുറത്തും വല്ലോം പോകുന്നുണ്ടോ?.പിന്നെ ഞാൻ ഒന്നിനും ചേർന്നില്ല.ഇവിടെ അടുത്ത് ഒരു ബാറിൽ റിസ്പഷ്നിറ്റായി കയറിയാലോ എന്നാലോചിക്കുകയാണ്. പിന്നെ ഇപ്പോ ശരിക്കും കുട്ടിയെ നേരിൽ കാണാൻ തോന്നുന്നു. കൂടുതൽ എഴുതി കുട്ടിയെ ബോറടിപ്പിക്കുന്നില്ല.അമ്മയെ തിരക്കിയതായി പറയണം.കൂട്ടുകാരെ പ്രത്യേകം അന്വേഷണം അറിയിക്കണം.


ശേഷം അടുത്ത കത്തിൽ


നിറുത്തട്ടേ എന്ന്


ഏട്ടൻ


പിന്നെ കുറെ നാളത്തെയ്ക്ക് കത്തൊന്നും ഉണ്ടായിരുന്നില്ല.


ഞാൻ ക്രിസ്തുമസ്സിന് അവൾക്ക് ഒരു ആശംസകാർഡ് അയ്ച്ചു.


പ്രിയ അനിയത്തിക്കുട്ടിയ്ക്ക്


ഞാൻ പലപ്പോഴായി എഴുതണമെന്ന് വിചാരിച്ചു. പക്ഷെ എന്തോ എഴുതി വച്ചതെല്ലാം എന്റെ മേശയുടെ ഡ്രോയിൽ നിനക്ക് അയ്ച്ചു തരാനാകാതെ അവശേഷിച്ചു. നിനക്ക് സുഖമല്ലെ കുട്ടി.നീയെന്താണ് ഏട്ടനെ മറന്നോ.എന്താ ഒരു ലെറ്റർ പോലും വിടാതെയിരുന്നത്. ഞാൻ എഴുതാൻ വൈകിയപ്പോൾ നിനക്ക് എഴുതാമായിരുന്നു.


പിന്നെ എന്തൊക്കെ ആശംസാ വാചകങ്ങൾ ആ എഴുത്ത് അവസാനിപ്പിച്ചു.


ആ കാർഡ് അയ്ച്ചിട്ടും മറുപ്പടി ഒന്നും വന്നില്ല. ക്രിസ്തുമസ്സ് കഴിഞ്ഞ് 29തീയ്യതിയോ മറ്റോ ആണ് ഒരു ന്യൂയ്യർ കാർഡ് കൂടി അയ്ച്ചത്.


എന്താണ് മോളെ നീയെനിക്ക് ഒരു മറുപ്പടി പോലും അയ്ക്കാത്തത്. നമ്മുക്കിടയിൽ അത്രേം ഒരു സൌഹൃദമെ ഉണ്ടായിരുന്നോള്ളോ?


മനസ്സിന്റെ വിങ്ങലുകൾ വാക്കുകളായി എന്തൊക്കെയോ എഴുതി അവസാനിപ്പിച്ചു.


ആ കത്തിന് മറുപ്പടി കിട്ടിയത്. ഒരു പന്ത്രണ്ടാം തീയതിയാണ്.ഞാൻ എട്ടന് ക്രിസ്തുമസ്സിനു മുമ്പേ കാർഡ് അയ്ച്ചിരുന്നു.എന്താ ഏട്ടന് കിട്ടിയില്ലെ.പിന്നെ ഞാൻ ഒരു കാര്യം പറയട്ടേ വരുന്ന തിങ്കളാഴ്ച്ച വടക്കുനാഥന്റെ അമ്പലത്തിൽ വരുമോ.നമ്മുക്ക് കാണാം.എന്റെ കൂടെ അമ്മയും ഉണ്ടാകും നമ്മുക്ക് കാണാം.


ഞാൻ ആ കാർഡ് മടക്കി വച്ചിട്ട് കുറെ ആലോചിച്ചിരുന്നു.പോണോ?.ഏറ്റുമാനൂരപ്പൻ കോളെജിൽ പഠിച്ച സുരയോട് ആണ് അഭിപ്രായം ആദ്യം ചോദിച്ചത്.പോണോടാ. പോടാ.ചിലപ്പോ ആ പെണ്ണിന് നിന്നോട് പ്രേമം വല്ലതും ആണെങ്കിൽ നീ പോ അണ്ണാ ധൈര്യമായി. അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു.


തിങ്കളാഴ്ച്ച രാവിലെ ആറരയ്ക്ക് പെരിന്തമണ്ണ പോകുന്ന സൂപ്പർ ഫാസ്റ്റിനു ഏറ്റുമാനൂരിൽ നിന്നും തൃശൂർക്ക് അവിടെ പത്തുമണികഴിഞ്ഞപ്പോൾ എത്തി.


സ്റ്റാൻഡിൽ ആണ് ബസ്സിറങ്ങിയത്.അവിടെ നിന്നും അമ്പലത്തിലേയ്ക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നു കൂടി.


അവളെ നേരിൽ കാണുമ്പോൾ എന്താ പറയുക.അവളുടെ അമ്മയ്ക്ക് അവളെന്നെ എങ്ങനെയാകും പരിചയപ്പെടുത്തുക.


അറിയില്ല.


ഞാൻ അമ്പലത്തിലേയ്ക്ക് നടന്നു.വീശാലമായ തേക്കിൻ കാട് മൈതാനിയിൽ വെയിലിന്റെ ചൂട് പരക്കാൻ തുടങ്ങിയിരുന്നു.


ഞാൻ നടന്നു.അമ്പലത്തിനു മുന്നിലെ ഒരു മരത്തണലിൽ എന്നെ പ്രതീക്ഷിച്ചിട്ടെന്നോണം അവൾ കാത്തു നില്പുണ്ടായിരുന്നു. ഒരു വെളുത്ത കുട്ടി മുഖത്ത് മുഖകുരു വന്നപ്പാടുകൾ.


അനൂപേട്ടനല്ലെ.


അതെ ഷീബ.


ഞാൻ കരുതി തിരിച്ചറിയില്ല്യാന്ന്”


“കുട്ടി ഒറ്റയ്ക്കെ ഉള്ളോ അമ്മ വന്നില്ല്യേ.”


“ങാ അമ്മ.എനിയ്ക്ക് ഒരു കാര്യം ഏട്ടനോട് പറയണമായിരുന്നു.”


“എന്താ കുട്ടി”


“എനിക്ക് ഒരാളെ ഇഷ്ടമാണ്. എന്റെ വീട്ടിൽ അറിഞ്ഞാൽ അത് വലിയ പ്രശ്നമാകും.അവൻ വേറെ ജാതിയാ.ഞങ്ങള് ബസ്സിൽ വച്ച് കണ്ട് മുട്ടിയതാണ്. ഞാൻ ഇതൊന്നും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അവൻ ചെറിയ ക്വോട്ടേഷൻ ടീമിലൊക്കെ അംഗമായിരുന്നു.അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് നന്നാകുമെന്ന്.


കുട്ടി ഞാനിപ്പോ എന്താ പറയുക. (എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.)


ശ്യാമും എന്റെ കൂടെ വന്നിട്ടുണ്ട്.ഇപ്പോ ബൈക്കുമായി പുറത്തേയ്ക്ക് പോയതാണ് ഇപ്പോ വരും. ഏട്ടൻ ഇരിയ്ക്ക്.


ഈശ്വരാ അറിയാതെ വടക്കുനാഥനെ നോക്കി പോയി.


ഞാൻ ആ തണൽ മരത്തിന്റെ താഴെ ഇരുന്നു.


കുറച്ചു കഴിഞ്ഞ് ആയ്യാൾ ബൈക്കിൽ പാഞ്ഞെത്തി. ക്ലീൻ ഷേവ് ചെയ്ത ഒരു വെളുത്ത പയ്യൻ.അവൻ നന്നായിട്ട് മുറുക്കിയിട്ടുണ്ട്.മുണ്ടാണ് വേഷം. ഞാൻ പേടിയോടെ അയ്യാളെ നോക്കി.


പിന്നെ അവളെയും.


അനൂപല്ലെ ഇവള് പറഞ്ഞൂ.നിങ്ങളെക്കുറിച്ച് സുഖമല്ലെ.


അതെ


എപ്പോ വന്നു


കുറച്ചു സമയമായി.


വാ നമ്മുക്ക് ഒരു ചായ കുടിക്കാം


“വേണ്ട മാഷെ ഞാൻ കഴിച്ചു.


പിന്നെ നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഞാൻ ഇറങ്ങട്ടേ ഷീബ.അമ്മയെ തിരക്കിയതായി പറയണം.


അനൂപേട്ടൻ പോകുകയാണോ?


“അതേ കൊച്ചെ പോയിട്ട് ഇത്തിരി തിരക്കുണ്ട്.പോട്ടേ മാഷെ.പിന്നെ തിരിഞ്ഞൂ നോക്കാതെ വേഗം നടന്നു.


പിന്നെ അവളെക്കുറിച്ചൊന്നും അറിയില്ല.എവിടെയാണെന്നോ എന്താണെന്നോ ഒന്നും.



അഭിപ്രായങ്ങളൊന്നുമില്ല: