ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ.പിന്നെ പിന്നെ ഇടയ്ക്കിടെ അവൾ ആ വാക്കുകൾ ആവർത്തിച്ചൂ.ഞാനൊരു പാവമല്ലേ?.അതെ കുട്ടി പാവമാണ് അതെനിയ്ക്കറിയാം.ഗ്രാമത്തിന്റെ നിഷ്കളങ്കത,ലാളിത്യം.തനി നാട്ടുപ്പുറത്തുകാരിയുടെ സംസാരം.നെറ്റിയിൽ കുറിതൊട്ട് വരുന്ന ആ കുട്ടിയെ കണ്ടപ്പൊഴൊക്കെ മനസ്സിൽ തോന്നിയത് ഞാൻ കാത്തിരുന്ന മറ്റൊരു ദേവിയായിരുന്നോ ഹരിത എന്നാണ്. ആയിരുന്നു അല്ല്യേൽ പിന്നെ എന്റെ സ്വപ്നങ്ങളിൽ പോലും അവൾ കടന്നെത്തുമായിരുന്നില്ല. അഹങ്കാരത്തിനും കൈയ്യും കാലും പിടിപ്പിച്ച ചില പെണ്ണൂങ്ങളെ കണ്ടിട്ടുണ്ട്.എന്താ ജാഡ.ഇവളുടെയൊക്കെ വിചാരം ഐശ്വര്യാ റായിയാണെന്നാ എന്റെ കൂട്ടുകാരൻ ജോജി പറയും.ഹരിത ആ ടൈപ്പല്ല എന്നതിൽ എനിയ്ക്ക് സമാധാനമുണ്ട്. പ്ലസ്ടു വരെയെ അവൾ പഠിച്ചിട്ടുള്ളൂ.ഇരുപത്തിമൂന്നു വയസ്സ് കഴിഞ്ഞൂ.വീട്ടിൽ മൂന്നാളാണ് അവര്.മൂന്നു പെൺകുട്ടികൾ എന്റെ അതെ ജാതി.ഇതൊക്കെ അന്വേഷിച്ച് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.കാര്യങ്ങൾ എന്റെ വഴിക്കാണല്ലോ എന്നൊരു ചിന്ത എന്നിൽ നിറഞ്ഞൂ.അതിനിടയ്ക്കാണ് അവിടെ തന്നെ ജോലി ചെയ്യുന്ന രേവതി എന്ന കുട്ടി എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായത്.രേവതി എന്നെ നോക്കി എന്തേലും ഗോഷ്ടി കാട്ടിയിരിക്കും.ആ കുട്ടിയ്ക്ക് എന്നോട് എന്താണെന്ന് എനിക്കറിയില്ല.ആയിടയ്ക്ക് മാതൃഭൂമി പത്രത്തിൽ വീട്ടുകാരുടെ നിർബന്ധപ്രകാരം ഒരു വിവാഹ പരസ്യം കൊടുത്തു. നായർ യുവാവ് 32വയസ്സ് ഇരുനിറം 168,ബികോം,ഇടത്തരം കുടുംബം.സ്വാകാര്യസ്ഥാപനത്തിൽ ക്യാഷർ.പത്ര പരസ്യം ഏതാണ്ട് അങ്ങനെയായിരുന്നു.പണ്ട് ദുബായിൽ ആയിരുന്നപ്പോൾ നാട്ടിൽ വന്ന് പതിനാല് പെണ്ണൂ കണ്ടു.പക്ഷെ ഒന്നും ഒത്തു വന്നില്ല.പലപല കാരണങ്ങൾ കൊണ്ട് അതൊക്കെ മുടങ്ങി പോയി.സമപ്രായകാരായ കൂട്ടുകാരുടെയെല്ലാം കല്ല്യാണം കഴിഞ്ഞൂ അവർ കുടുംബമായി ജിവിക്കുന്നതു കാണുമ്പോൾ നമ്മൾക്കു പ്രായമായി എന്നൊരു ചിന്ത മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.മനസ്സിൽ അസ്വസ്ഥത പടർന്നു പിടിയ്ക്കുമ്പോൾ ടൌണിലെ തിരക്കിൽ നിന്നു ദുരേയ്ക്ക് ഏങ്ങോടേലും പോകാൻ തോന്നും.ആരും തിരിച്ചറിയാത്ത ഏതേലും ഒരു കോണിൽ പോയി കുറെ നാൾ തനിച്ച് താമസിക്കാൻ തോന്നും.ചിന്തകൾ കാടുകയറുമ്പോൾ ഇതുപ്പൊലെ ഏതേലും പ്രണയകുരുക്കിൽ ചെന്നു വീഴും.എത്ര അനുഭവങ്ങൾ ഉണ്ടായാലും ഇവൻ പഠിക്കില്ല്യാന്ന് ചില കൂട്ടൂകാർ പറയും. ഒരർത്ഥത്തിൽ അതു ശരിയാണ് ഇതു വരെ എത്ര പ്രണയാനുഭവങ്ങൾ . പരാജയങ്ങളുടെ കയ്പ്പ് അറിഞ്ഞിട്ടും എന്നേലും കല്ല്യാണം കഴിക്കുകയാണേങ്കിൽ പ്രണയിച്ച് തന്നെ കല്ല്യാണം കഴിയ്ക്കണം എന്നാഗ്രഹിക്കുന്ന മനസ്സ്.എങ്കിൽ നിനക്ക് മതം നോക്കണമെന്നുണ്ടോ നിന്നെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെ സ്നേഹിച്ചാൽ പോരെ?.കൂട്ടുകാരന്റെ വാചകം.അതിന് മുമ്പത്തെ പോലെ യല്ല ഇപ്പോ പ്രായം ഇതല്ലെ.പതിനെട്ട് പത്തൊമ്പതുമുള്ള കുട്ടികളോട് ചെന്ന് ‘കുട്ടി ഇയ്യാളെ എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റ്വ്വോ ?. ശരിയാ അമ്മാവാ എന്നാകും പ്രതികരണം.വെറുതെ എന്നാത്തിനാ അതു കേൾക്കണേ?.
അങ്ങനെയിരിക്കെയാണ് ഹരിത മനസ്സിൽ മറക്കാൻ പറ്റാത്ത ഒന്നായി മാറി തുടങ്ങിയത്.അയ്യാളെ കാണാതെയിരിക്കാൻ കഴിയില്ല.ഒന്നുമിണ്ടാതെയിരിക്കാൻ കഴിയില്ല.അയ്യാൾ ഒരു ദിവസം എന്നോടൊന്ന് മിണ്ടിയില്ല്യേല് അന്നത്തെ ദിവസം മനസ്സിൽ കാർമേഘങ്ങൾ കൊണ്ട് നിറയും. ഒരു ദിവസം എല്ലാവരും കൂടി നിന്നപ്പോൾ ഹരിതയ്ക്ക് ഞാനൊരു പേരിട്ടു വാവ .അതായിരുന്നു അവളുടെ പേര്.അവളെ സ്നേഹിക്കാൻ അതിൽ പരം നല്ലൊരു പേരില്ല.അങ്ങനെ അവളെ വിളിയ്ക്കുമ്പോൾ എന്റെ മനസ്സിലെ സ്നേഹം മുഴുവൻ അതിൽ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു.ഈ കുട്ടി പാവമാണ്.കുഞ്ഞിപിള്ളേരുടേ സ്വഭാവമാണ്.അതുകൊണ്ട് ഞാനിവൾക്ക് വാവ എന്ന് പേരിടുന്നു.മറ്റ് കുട്ടികളും അവളെ അങ്ങനെ വിളിച്ചു.വാവ അതങ്ങനെ ഹിറ്റായി.അവളെ ഒരുപ്പാട് ഒരു സീനിയർ ചേച്ചി ഉണ്ട് അവിടെ മായ.അവർ ലീവായിരുന്ന ഒരു ദിവസം ഞാനും ലീവെടുത്തു.അതിന്റെ പിറ്റേന്ന് അവൾ ആ ചേച്ചിയോട് പറഞ്ഞു ‘ഇന്നലെ ഡാഡിയും മമ്മിയും എവിടെ പോയതാ.അതു പറഞ്ഞ് മായേച്ചി കുറെ കളിയാക്കി.പിന്നെ ചില കുട്ടികൾ അതേറ്റ് പിടിച്ച് പറഞ്ഞു.’ദേ വാവേടെ ഡാഡി വിളിക്കുന്നു. പിന്നെ വാവയോട് പറഞ്ഞു വാവ എന്തു വിളിച്ചാലും എനിയ്ക്ക് സങ്കടമില്ല വാവ എന്നോട് മിണ്ടാതെയിരിക്കരുത്.വാവ മിണ്ടാതെ ഇരുന്നാൽ വലിയ വിഷമമാണ്. അതിനിടയ്ക്ക് രേവതി എന്റെ നമ്പർ അരുടെയോ കൈയ്യിൽ നിന്നും സംഘടിപ്പിച്ച് എന്നെ വിളിച്ചു.’ങും എന്താ ഉദേശ്യം’ ഏയ്യ് ഒന്നുമില്ല്യ.” അതു വേണ്ട അനുവേട്ടാ അതു നടക്കില്ല.ആ കുട്ടി പാവമൊക്കെയാ.പക്ഷെ അതു നടക്കില്ല.എന്താ രേവതി അങ്ങനെ പറഞ്ഞെ?. അതൊക്കെ അനുവേട്ടന് പിന്നീട് മനസ്സിലാവും.എന്താണെന്ന് എനിയ്ക്ക് മനസ്സിലായില്ല.എന്തായാലും ആ കുട്ടിയെ എനിയ്ക്ക് ഒരുപ്പാട് ഇഷ്ടമാ.ഇനിയിപ്പോ നടന്നില്ല്യേല് പോലും അതിനെ മറക്കാനൊന്നും എനിയ്ക്ക് കഴിയില്ല.അതിങ്ങനെ മനസ്സിൽ കിടന്നോട്ടോ ഒരു വേദനയായി.ഒക്കെ അനൂവേട്ടന്റെ ഇഷ്ടം.ആ കുട്ടിയോട് ഇഷ്ടമാണെന്ന് ഇന്നും തുറന്ന് പറയാൻ എനിയ്ക്ക് കഴിഞ്ഞിട്ടില്ല.രേവതി പറഞ്ഞപ്പോലെ ചിലപ്പോ നടന്നില്ല്യേല് വെറുതെ എന്തിനാ.എന്നാലും വാവേന്ന് വിളിച്ച് കളിയാക്കും കുറെ വർത്തമാനം പറയും വഴക്കടിയ്ക്കും.അവളോട് പറയാനുള്ളതെല്ലാം നല്ല പ്രണയകുറിപ്പുകളായി രേവതിയ്ക്ക് അയ്ച്ച് കൊടുക്കും.രേവതി അതൊരിയ്ക്കലും അവൾക്ക് കൊടുക്കില്ല്യാന്ന് അറിയാം എന്നിട്ട് ഞാൻ അവളെ ഒരു പ്പാട് സ്നേഹിക്കുന്നുണ്ടെന്ന് എന്നേലും ഒരിക്കൽ അവളറിയട്ടേ.അപ്പോ ചിലപ്പോ എന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാകും.എങ്കിലും ഡാഡി വാവയെ ഒരുപ്പാട് ഒരുപ്പാട് സ്നേഹിച്ചിരുന്നൂന്ന് ഏപ്പോഴേലും അറിയട്ടേ?.
3 അഭിപ്രായങ്ങൾ:
രേവതി പറഞ്ഞപ്പോലെ ചിലപ്പോ നടന്നില്ല്യേല് വെറുതെ എന്തിനാ.എന്നാലും വാവേന്ന് വിളിച്ച് കളിയാക്കും കുറെ വർത്തമാനം പറയും വഴക്കടിയ്ക്കും.അവളോട് പറയാനുള്ളതെല്ലാം നല്ല പ്രണയകുറിപ്പുകളായി രേവതിയ്ക്ക് അയ്ച്ച് കൊടുക്കും.രേവതി അതൊരിയ്ക്കലും അവൾക്ക് കൊടുക്കില്ല്യാന്ന് അറിയാം എന്നിട്ട് ഞാൻ അവളെ ഒരു പ്പാട് സ്നേഹിക്കുന്നുണ്ടെന്ന് എന്നേലും ഒരിക്കൽ അവളറിയട്ടേ.അപ്പോ ചിലപ്പോ എന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാകും.എങ്കിലും ഡാഡി വാവയെ ഒരുപ്പാട് ഒരുപ്പാട് സ്നേഹിച്ചിരുന്നൂന്ന് ഏപ്പോഴേലും അറിയട്ടേ?.
പ്രണയ കഥകൾ വായിക്കുമ്പോൾ വീണ്ടും പഴയ കോളേജ് കാലത്തെക്ക് പോകും.
ഒരു ഉപദേശം:
നമ്മൾ സ്നേഹിക്കുന്നവരെക്കാൾ ജീവിതം സുഖകരമാവുക നമ്മളെ സ്നേഹിക്കുന്നവരോടൊപ്പം ആവുകയാണ്.
ഓഫ്ഫ്:
എത്ര കിട്ടിയാലും നീ നന്നാവില്ലെടാ. :)
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ