പന്ത്രണ്ടര ഏക്കറ് പുരയിടമാണ് ആ തറവാട്.സുകുളടച്ചാല്‍ ഞങ്ങള്‍ കുട്ടികളെല്ലാം
ആ പറമ്പിലാണ്.പത്തമ്പതു മാവെങ്കിലും കാണും ആ പറമ്പില്.അവിടെ ഒരു പിശുക്കി മുത്തശ്ശിയുണ്ട്
പാറുമ്മ എന്നാണ് അവരുടെ പേര്. കുട്ടികള്‍ മാമ്പഴം പെറുക്കാന്‍ ആ പറമ്പില്‍ ചെന്നാല് അവര്
പുറകെ എത്തും.
അസത്തുകള്
അങ്ങനെയെ അവര്‍ വിളിക്കു.
വേനലവധി ആഘോഷിക്കുക എന്തൊക്കെയായാലും ഞങ്ങള്‍ ആ പറമ്പില്‍ ആകും.
ചുറ്റുവട്ടത്തുള്ള വീടുകളിലെ കുട്ടികളെല്ലാം ഉണ്ടാകും അവിടെ.സാറ്റ് കളിക്കുക, തലമ കളിക്കുക,കുഴി പന്ത് ഇതിനെല്ലാം പുറമെ മാവിലേറും.ചിലരൊക്കെ സ്കുളില്‍ പോകുന്നതു പോലെയാ പിശുക്കി മുത്തശ്ശിയുടെ പറമ്പിലോട്ട് വരുക.കൈയ്യില്‍ ഒരു പൊതി ചോറുണ്ടാകും.
മാവിന്‍ ചുവട്ടിലിരുന്ന് നല്ലൊരു മാമ്പഴവും പിഴിഞ്ഞ് ഒരു കാന്താരിയുടെ മുളക് ചാലിച്ച് കഴിക്കാന്‍
എന്താ രസം.
കൂടാതെ പെരക്ക കമ്പിളി നാരാങ്ങ,ചാമ്പങ്ങ,ജാതിക്ക,സപ്പോര്‍ട്ടക്കാ ചക്കപ്പഴം എന്നു വേണ്ട ഒരു ദിവസം തിന്നാലും തീരാത്തത്ര വിഭവങ്ങള്‍ തറവാട്ടിലെ പറമ്പില്‍ ഉണ്ട്.
മാമ്പഴം എന്ന് വച്ചാല് ഏതേല്ലാം ടൈപ്പാണ്.
മൂവണ്ടന്‍,കിളിചുണ്ടന്‍,കോട്ടമാമ്പഴം.നാട്ടുമാമ്പഴം,പേരക്കാമാമ്പഴം,പുളിമാമ്പഴം.തേന്മാമ്പഴം അങ്ങനെ മാമ്പഴ കലവറ തന്നെയാണ് അവിടം.
പിശുക്കി മുത്തശ്ശിക്ക് ശരിക്കും കണ്ണൂകാണാന്‍ വയ്യ അവര്‍ വരുമ്പോഴെക്കും ഞങ്ങള്‍ മാവായ മാവെല്ലാം എറിഞ്ഞൂ കലക്കും.
തേന്‍ മാവ് സര്‍പ്പകാവിനോട് ചേര്‍ന്നിട്ടാണ്.അവിടെ അധികം ആരും പോവില്ല.അരളിയും പാലയും കാഞ്ഞിരവും ഒക്കെ ഇടതൂര്‍ന്ന് കിടക്കുന്ന അവിടെ പാമ്പുകള്‍ അനവധിയാണ്. പാമ്പു പൊഴിച്ചിട്ട പടം അവിടെ എപ്പോഴും കാണാം .ധാരാളം കടവാവലുകള്‍ അവിടുത്തെ ഒരു കാഞ്ഞിരത്തില്‍ തൂങ്ങി കിടക്കുന്നതു കാണാം.
അങ്ങനെ ഒരവധികാലത്താണ് പിശുക്കി മുത്തശ്ശിയുടെ അരുകില്‍ അവളെ കണ്ടത്.അവരുടെ ഒരു മരിച്ചു പോയ മകളുടെ മോളാണെത്രേ.
കാണാന്‍ നല്ല ചന്തമുള്ള കുട്ടി.
മാമ്പഴം പെറുക്കാന്‍ തറവാട്ടില്‍ വന്നാല്‍ അവളെ മുത്തശ്ശിയുടെ അടുത്ത് കാണാം.
ആദ്യമൊക്കെ ഞങ്ങളുടെ അടുത്ത് വരില്ലായിരുന്നു അവള്‍ പിന്നെ പതിയെ പതിയെ അവള്‍ ഞങ്ങള്‍ക്കിടയിലെക്ക് ഇറങ്ങി വന്നു.
ഒരു നല്ല കുസൃതി കുട്ടി.
ആദ്യമായിട്ട് ഒരു കുട്ടിയോട് ഒരിഷടം തോന്നിയത് അന്നാണ്.ഒരു ആറാംക്ലാസുകാരന്റെ മനസ്സിലെ
ആ ഇഷടത്തെ പ്രേമമെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല.എങ്കിലും ആ ഇഷടം മനസ്സില്‍ ഏറേകാലം കൊണ്ടു നടന്നു.
അവളുടെ ചിറ്റക്കൊപ്പം സര്‍പ്പകാവില്‍ തൃസന്ധ്യക്ക് തിരി കൊളുത്താന്‍ വരുന്നതും പാടത്തിനക്കരെയുള്ള ദേവിയുടെ അമ്പലത്തില്‍ മുത്തശ്ശിയുടെ കൈപിടിച്ച് തൊഴാന്‍ വരുന്നതുമൊക്കെ ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഒരോണകാലത്ത് അവളുടെ ഒരമ്മാവന്‍ വന്ന് അവളെ ഡല്‍ഹിക്ക് കൊണ്ട് പോയതാണ്.പിന്നെ അവളെ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍ പീന്നിട് പല മാമ്പഴകാലത്തും അവളെ നോക്കിയിരുന്നിട്ടുണ്ട്.
പക്ഷെ പിന്നെ അവളെ ആ തറവാട്ടിലേക്ക് ആരും കൂട്ടികൊണ്ട് വന്നിട്ടില്ല.
പിന്നെ കേട്ടു അവളുടെ അമ്മേടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് അവളെന്ന് .അവളെ അവളുടെ യഥാര്‍തഥ അഛന്‍ വന്ന് കൂട്ടികൊണ്ട് പോയെന്ന്.
പിന്നെ എത്രമാമ്പഴകാലം കടന്നു പോയി
പക്ഷെ അവളെ മാത്രം അവിടെ കണ്ടില്ല.
അനൂപ്,
മറുപടിഇല്ലാതാക്കൂമല്ഗോവയായിട്ടുണ്ട് കേട്ടോ...
അനൂപ് മാഷേ...
മറുപടിഇല്ലാതാക്കൂഒരു മാമ്പഴക്കാലത്തിന്റെ നഷ്ടം... കൊള്ളാം
:)
നഷ്ടത്തിന്‍ കണക്കുപുസ്തകത്തില്‍
മറുപടിഇല്ലാതാക്കൂഎഴുതി വക്കാന്‍ എന്നും കൂടെ അല്ലെ..?
പ്രിയത്തില്‍ ഒഎബി.
ഇനിയുമൊരു മാമ്പഴക്കാലത്ത് അവള്‍ വന്നാലോ....
മറുപടിഇല്ലാതാക്കൂവരും...
സസ്നേഹം,
ശിവ.
ഒരു മാമ്പഴക്കാലം.....നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂആദ്യ പ്രണയത്തിന്റെ ഓർമ്മകൾ മാമ്പഴം പോലെ മധുരിക്കുന്നു അല്ലേ....?
മറുപടിഇല്ലാതാക്കൂഅതേതേലും ദില്ലിവാലാ കാക്ക കൊത്തിക്കാണുംന്നേ...
മറുപടിഇല്ലാതാക്കൂഅനൂപെ, പ്രേമം വിശുദ്ധമാണ്, ധന്യമാണ് ചുക്കാണ് ചുണ്ണാമ്പാണ് മണ്ണാങ്കട്ടയാണ്....!
മറുപടിഇല്ലാതാക്കൂപോനാല് പോകട്ടും പോടാാ എന്നൊരു പാട്ടും പാടി അടുത്തതിനെ നോക്കു എന്റെ അനൂപെ.. അല്ല പിന്നെ..;)
മതി, അവള്‍ക്കുവേണ്ടി കാത്തിരുന്നതു്. അല്ല പിന്നെ, എത്ര കാലാന്നു് വച്ചിട്ടാ?
മറുപടിഇല്ലാതാക്കൂവിസ്മ്രിതിയിലായ മുഖങ്ങള്‍ തെളിയുന്നുണ്ട് മനസ്സില്‍, ഒരു നൊസ്റ്റാള്‍ജിക് ഫീലിങും
മറുപടിഇല്ലാതാക്കൂമാമ്പഴക്കാലം മാമ്പഴക്കാലം:)
മറുപടിഇല്ലാതാക്കൂതാന് വിഷമിക്കണ്ട ,
മറുപടിഇല്ലാതാക്കൂഅവള് എന്റെ കൂടെയുണ്ട്.....
(യാരിദ് പറഞ്ഞതാണു ശരി പുങ്കാ..)(സ്നേഹത്തോടെ വിളിച്ചതാണെ , കൊല്ലല്ലേ)
കാത്തുകാത്തൊരു കസ്തൂരിമാമ്പഴം...
മറുപടിഇല്ലാതാക്കൂഇതിവിടെ നിര്‍ത്തീല്ലേല്‍....ങ്ഹാ പിന്നെപ്പറയാം ബാക്കി
കലക്കി മാഷേ...
മറുപടിഇല്ലാതാക്കൂഒരു മാമ്പഴക്കാലത്തു കൂടെ! അതു പോരേ?
മറുപടിഇല്ലാതാക്കൂഅവളുടെ പകരക്കാരിയായി ആരും ഇതു വരെ വന്നില്ലെ?
മറുപടിഇല്ലാതാക്കൂഅമ്പട ആറാം ക്ലാസ്സുകാരാ...!
മറുപടിഇല്ലാതാക്കൂ"പിന്നെ എത്രമാമ്പഴകാലം കടന്നു പോയി
മറുപടിഇല്ലാതാക്കൂപക്ഷെ അവളെ മാത്രം അവിടെ കണ്ടില്ല."
മാമ്പഴകാലം ഇനിയും വരില്ലേ ??
നമുക്കു കാത്തിരിക്കാം... വരുമായിരിക്കും...
കാത്തിരിപ്പിനൊടുവില്‍ ദുഃഖങ്ങള്‍ സമ്മാനിക്കാതിരിക്കട്ടെ....
ആശംസകള്‍...
ഇഷ്ടമായി
മറുപടിഇല്ലാതാക്കൂആശംസകള്...
...മാമ്പഴമധുരം.
മറുപടിഇല്ലാതാക്കൂ:)
ഹോ ഇനി തല്ലു കൊണ്ടാലെ ഈ ചെറുക്കന്‍ നേരെയാവൂ...അതൊക്കെ മറക്കൂ അനൂപേ...
മറുപടിഇല്ലാതാക്കൂഅടുത്ത മാമ്പഴക്കാലം ആകുമ്പോളേക്കും ജീവിതത്തില്‍ ഒരു കൂട്ടുകാരി വന്നെത്തട്ടെ എന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.അതിനു വേണ്ടി ഈ ചേച്ചിയും പ്രാര്‍ഥിക്കുന്നു
എന്റെ പൊന്നാര ചങ്ങായീ,
മറുപടിഇല്ലാതാക്കൂമൊട്ടേന്ന് വിരിയണേന് മുന്നേ തുടങ്ങിയല്ലേ..കള്ളന്‍!
ലതി ചേച്ചി:നന്ദി
മറുപടിഇല്ലാതാക്കൂശ്രി:നന്ദി
ഒഎബി:അതെ വേണം
ശിവ:അവള്‍ക്ക് ഇപ്പോ ഒരു കുട്ടിയായിട്ടുണ്ടാകും.
ഡീപാസ്:നന്ദി
ദീപാ:ശരിക്കും അങ്ങനെ തന്നെ
ആഗ്നേയ:പോട്ടേ കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പ്ഴം
യാരിദേ:തീര്‍ച്ചയായും ശ്രമിക്കാം
എഴുത്തുകാരി:ഞാന്‍ കാത്തിരുപ്പ് നിറുത്തി
അനിലെ :ഈ നോസ്റ്റാള്‍ജിയ ശരിക്കും ഒരു ഫീലിങ്ങ് തന്നെ
മിന്നാമിനുങ്ങെ:മാമ്പഴകാലം മധൂരം ത്തന്നെ
ചാണക്യ:അവളെ തട്ടിയെടുത്തു അല്ലെ ഈ പാവത്തെ സേനഹിക്കാനും സമ്മതിക്കത്തില്ല അല്ലെ
പ്രിയേ;നിറുത്താം പറ്റില്ല എവിടേ നിന്നേലും ഒരു കുരിശ് തലേ വന്ന് കയറുന്നതു വരെ തുടരും
രജ്ഞിത്തെ:നന്ദി
ധ്വനി:വേണ്ടെ വേണ്ടാ
അഞ്ജാതാ:ഉണ്ട് പിന്നാലെ വ്വര്രും
കുഞ്ഞാ:നന്ദി മാഷെ
സേനഹിതന്‍:ആ ദു:ഖങ്ങള്‍ സുഖമുള്ള ഓര്‍മ്മകളാണ്.
ദ്രൌപതി:നന്ദി
ചന്ദ്രകാന്തം:നന്ദി
കാന്താരി ചേച്ചി:നന്ദി വളരെ നന്ദി
തണലെ:നന്ദി
മുട്ടേന്നുവിരിഞ്ഞില്ലേലും സെറ്റപ്പ്..
മറുപടിഇല്ലാതാക്കൂഒരു കുറവുമില്ലാരുന്നല്ലേ?
:)
ആ പ്രിയ പറഞ്ഞതുകേട്ടില്ലേ?
ഇവിടെ നിര്‍ത്തീല്ലേല്‍...!!
മാങ്ങപെറുക്കാന്‍ പോയാല്‍ വായിനോട്ടം!
അടി...!!
വരുംന്നെ വരാതിരിക്കില്ല..ഒടുവില്‍ ഒരാള്‍ക്കൂട്ടത്തില്‍ നിന്നോടിയെത്തും എന്നെ അരിയ്യോ എന്നു ചോദിക്കും നോക്കിക്കൊ !!
മറുപടിഇല്ലാതാക്കൂഅടുത്ത മാമ്പഴക്കാലത്ത് വരുംനെ..
മറുപടിഇല്ലാതാക്കൂഎടോ അനൂപേ,
മറുപടിഇല്ലാതാക്കൂഇത്രേം പ്രണയം പോരാതെയാ ബ്ലോഗിലെ ഹൃദയ മഴ..പോസ്റ്റ് നന്നായി ട്ടോ..
മാമ്പഴത്തിന്‍റെ മാധുര്യമൂറുന്ന ഇഷ്ടം.അത് നഷ്ടമാകുമ്പോഴുള്ള കഷ്ടം :)
വരും വരും വരാതിരിക്കാനാവില്ല,
മറുപടിഇല്ലാതാക്കൂഎതെങ്കിലും ട്രൈയിനില്‍ അല്ലങ്കില്‍
പ്ലെയിനില്‍ വന്നിറങ്ങും...
പിന്നെ പതിയെ പതിയെ അവള്‍
അടുക്കലേയ്ക്ക് വരും.
ഒരു നല്ല കുസൃതി കുട്ടി
[കൂടെ കാണും ]
എന്നിട്ട് തിരിഞ്ഞു നടക്കുമ്പോള്‍
അവള്‍ പറയും
“മോനെ മാമന് ഒരു റ്റാറ്റാ കൊട്!”
വായിക്കാത്തവർക്കായി ഒരിക്കൽ കൂടി
മറുപടിഇല്ലാതാക്കൂ