2008, ജൂലൈ 22, ചൊവ്വാഴ്ച

ഫ്ലോറിഡായിലുള്ളാ പ്രണയിനിക്ക്


അവന്റെ പേര് ജിമ്മി എന്റെ കൂടെയാണ് അവന്‍ താമസിക്കുന്നത്.രാത്രിയവന്‍ ഉറങ്ങാറില്ല.എപ്പോഴും

എന്തെങ്കിലുമൊക്കെ ചിന്തിച്ചു ഇരിക്കുന്നതു കാണാം.ചില രാത്രികളില്‍ നിറുത്താതെയുള്ള അവന്റെ ചുമ കേട്ടാണ് ഞാന്‍ ഉറക്കം ഉണരുക.

“എന്താ ജിമ്മി നീ ഉറങ്ങിയില്ലേ?.”

“ഇല്ല ഉറക്കം വരണില്ല.“

“നീയെന്നാ അലോചിക്കുന്നത്.?”

“ഏയ് ഒന്നുല്ല്യ”

ഞാന്‍ ഒന്നു മയങ്ങാന്‍ വീണ്ടും കണ്ണടക്കുമ്പോള്‍ അവന്‍ ചോദിക്കും.

“എടാ ആമേരിക്കയില്‍ ഇപ്പോ സമയം എന്തായിട്ടുണ്ടാകും.“

“ഇപ്പോ അവിടെ പകലാണെന്നറിയാ.സമയമൊന്നും അറിയില്ല.”

ഇപ്പോ അവളവിടെ അവനു കാപ്പികൊടുക്കുകയാവും അല്ലേടാ“

ആവ്വോ. നീ കിടക്കാന്‍ നോക്ക് എനിക്ക് ഉറക്കം വരണു.”

ഞാന്‍ ഉറങ്ങിയാലും ഇടക്കിടെ അവന്‍ ചുമ്മച്ച് ഉറങ്ങിയീട്ടില്ലാന്ന് ഓര്‍മ്മിപ്പിക്കും.

കഴിഞ്ഞ രണ്ട് മാസമെ ആയിട്ടുള്ളൂ അവന്‍ നാട്ടില്‍ നിന്ന് വന്നിട്ട്.അവന്റെ വീട് പാലായിലാണ്.

അവിടെ അവന്റെ വീടിനടുത്തുള്ള ഒരു പെണ്‍കുട്ടിയാണ് ട്രീന.രണ്ടാളും ഒരുമ്മിച്ച് കളിച്ചു വളര്‍ന്ന കുട്ടികളാണ്.

അവന്‍ ഇടക്കു പറയും

“എടാ അവളെ എനിക്ക് മറക്കാന്‍ കഴിയണില്ല”. അവളെ കുറിച്ചുള്ള ഓര്‍മ്മകളാണ് എന്റെ ലൈഫ് പോലും നശിപ്പിച്ചത്.”

അവന്‍ പോരുന്നതിന് നാലുമാസം മുമ്പായിരുന്നു ട്രീനയുടെ കല്ല്യാണം.കല്ല്യാണം കഴിഞ്ഞ് ഉടന്‍ തന്നെ

അവള്‍ അമേരീക്കായിലേക്ക് പറന്നു.

ചിലപ്പോ അവന്‍ രാത്രി അവളെകുറിച്ച് എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാം

“എടാ എന്റെ ട്രീന അവളിപ്പോ ഒരുപ്പാട് മാറി പോയിട്ടുണ്ടാകും.“

“നീയെന്തിനാ ജിമ്മി വേണ്ടാത്തതൊക്കെ ആലോചിക്കുന്നത്.അവളിന്ന് കുടുംബമായി കഴിയുന്നു.നീ വേണ്ടാത്തതൊക്കെ ചിന്തിച്ച് തലപുണ്ണാക്കിട്ട് വല്ലോ കാര്യവുമുണ്ടോ?”

“എടാ നിനക്ക് നിന്റെ ദേവിയെ മറക്കാന്‍ കഴിയുമോ”?

ഞാന്‍ വല്ലോ പറഞ്ഞാല്‍ അവന്‍ മുഖത്തടിച്ചതു പോലെ ചോദിച്ചു കളയും.

ഞാന്‍ അന്നേരം ഒന്നും മിണ്ടില്ല.

“ഏല്ലാവരും സ്വാര്‍ഥരാടാ. എല്ലാവരും സ്വാര്‍ഥരാ.”

അവന്‍ പറയും.

എടാ അവള്‍ ഓര്‍കൂട്ടിലുണ്ട്. അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നിയൊന്ന് നോക്കിക്കെ ഞാനവളുടെ മുഖം ഒന്ന് കാണട്ടെ.

ഞാന്‍ കുത്തിയിരുന്ന് ഓര്‍ക്കൂട് മൊത്തം അരിച്ചു പെറുക്കിയിട്ടൂം അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

“അവള്‍ക്ക് വേറെ വല്ലോ പേരുമുണ്ടോടാ?”

“ജിനാ:

ഞാന്‍ അവള്‍ക്കിട്ട പേരാണത്.” ജിമ്മിയുടെ ജിയും ട്രിനായുടെ നായും അതാണ് ജിനാ അവന്‍

പറഞ്ഞൂ.

അവന്റെ നിരാശ മാറട്ടെ എന്ന് വിചാരിച്ച് അതും നോക്കി.

നൊ രക്ഷ

അവന്‍ ഇപ്പോ പറയണെ എനിക്ക് എങ്ങനേലും അമേരിക്കായില്‍ എത്തണം.എനിക്ക് അവളെ കാണണം എന്നാണ്.അതിനായി സകല മാരേജ് സൈറ്റുകളിലും പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞൂ കക്ഷി.അമേരിക്കായിലുള്ള ഒരു നേഴ്സ് പെണ്ണീനെ കല്ല്യാണം കഴിക്കുക.അങ്ങനെ അവളെ കണ്ടുമുട്ടുക.

ഫ്ലോറിഡായിലുള്ള പെണ്‍കുട്ടി നീ അറിയുന്നുണ്ടോ ? അവന്‍ ഇപ്പഴും ആ ഓര്‍മ്മകളുമായിട്ടാണ് കഴിയുന്നതെന്ന്.?

നീ ഈ ബ്ലൊഗ് വായിക്കുകയാണെങ്കില്‍ അവനെ ഉപദേശിക്കണം.നീ പറഞ്ഞാല്‍ അവന്‍ കേള്‍ക്കും.എനിക്ക് നഷ്ടപെട്ട് കൊണ്ടിരിക്കുന്ന എന്റെ കൂട്ടുകാരനെ എനിക്ക് തിരിച്ചു കിട്ടണം.

നിനക്ക് കിട്ടിയതു പോലെ അവനും ഒരു നല്ല ജീവിതം കിട്ടണം.

പ്രാര്‍ത്ഥനയോടെ

കൂട്ടുകാരന്‍

@gmail.com അവന്റെ മെയില്‍ ഐ.ഡി.ഇതാണ്.

19 അഭിപ്രായങ്ങൾ:

  1. ഇനിയും അവളെയും ഓര്‍ത്ത് ജീവിതം നശിപ്പിയ്ക്കുന്നത് മണ്ടത്തരം തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. അവളെ അവളുടെ പാട്ടിന് വിട്ടൂടെ?

    മറുപടിഇല്ലാതാക്കൂ
  3. അനൂപിന്റെ കൂട്ടുകാരാ..ജിമ്മി മോനേ...
    നീ ഏത് സ്വപ്നലോകത്തിലാ..?
    വേറെ പണിയൊന്നുമില്ലേഡെ..?

    അവള്‍ക്ക് ജീവിക്കണം.
    നിനക്കുംജീവിക്കണം.
    നീ നിന്റെ പാട് നോക്ക്.
    അവള്‍ അവളുടെ പാട് നോക്കി പോയി.

    ഡയറി എഴുതുന്നെങ്കില്‍ അതില്‍ എഴുതി വക്ക്.
    പിന്നിട് വായിച്ച് രസിക്കാം.
    ചിന്തിക്കാനുള്ള അന്തം ഉണ്ടാവട്ടെ...ആമീന്‍.

    ഒഎബി.

    മറുപടിഇല്ലാതാക്കൂ
  4. ശ്രി:ഞാന്‍ അവനോട് പറയാം.
    ബിന്ദു:നന്ദി
    ചാണക്യന്‍:നന്ദി
    ഒഎബി:അവന്‍ വായിച്ചിട്ട് തീരുമാനിക്കട്ടെ
    അവന്റെ മെയില്‍ ഐ.ഡി
    ഇതാണ്
    ആ കുട്ടി ഇതു വായിക്കുകയാണെങ്കില്‍ ഉപദേശിക്കണം
    jimmygerogejina@gmail.com

    മറുപടിഇല്ലാതാക്കൂ
  5. ചാത്തനേറ്: കൂട്ടുകാരനെ ഉപദേശിക്കണ്ടയാളു കഥയെഴുതി സമയം കളയുന്നോ?

    മറുപടിഇല്ലാതാക്കൂ
  6. ഒരു കൗണ്‍സലിംഗ്‌ നന്നായിരിക്കും. പ്രായോഗികമായ കാര്യങ്ങളല്ലാത്ത ചിന്തകള്‍ കുറേയൊക്കെ ഉപദേശം വഴിയും മാറിയേക്കാം... അനൂപേ.. ഒന്ന് ആഞ്ഞ്‌ പിടി... :-)

    മറുപടിഇല്ലാതാക്കൂ
  7. അവളവിടെ സുഖമായി കഴിയുന്നു. അനൂപിന്റെ കൂട്ടുകാരന്‍ ജീവിതം പണയംവെച്ച് അവളെ കാണാന്‍ പോകാന്‍ ഒരുങ്ങുന്നു. നശിപ്പിക്കപ്പെടുക ചങ്ങാതിയുടെ ജീവിതം മാത്രമാകില്ല, ഒരുപക്ഷെ ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടിയീടേതുകൂടിയാകും. പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കൂ സുഹൃത്തിനെ ...

    മറുപടിഇല്ലാതാക്കൂ
  8. ഞാന്‍ പറയേണ്ടത് ,ഇവിടെ പലരും പറഞ്ഞു കഴിഞ്ഞു .വെറുതെ എന്തിനാണ് മകനെ നിന്‍റെ ഭാവി കളയുന്നത് .ഒരു പെണ്ണിനെ കിട്ടാന്‍ വേണ്ടി ,അമേരിക്കയില്‍ വേറെ ഒരു പെണ്ണ് വഴി വരിക.എടാ ..പന്ന .......മോനെ ..നിന്നെ എന്‍റെ കൈയില്‍ കിട്ടിയാല്‍ നീ പോക്കാ .സ്വന്തം ഭാവി തുലച്ചോ .ആര്‍ക്കു ചേതം കൂടെ ഒരു പാവം പിടിച്ച പെണ്ണിന്റെ ഭാവി കൂടി .കൊള്ളാം നിന്‍റെ മനസ്സില്‍ ഇരുപ്പ് .ഇത് വേറെ ആരും കാണണ്ടാ .

    മറുപടിഇല്ലാതാക്കൂ
  9. അനൂപെ,
    സുഹ്രുത്തിനോടുള്ള നമ്മുടെ കടമ നിറവേറ്റുക, എന്റെ ചങ്ങാതിമാര്‍ ചെയ്തതുപോലെ.

    മറുപടിഇല്ലാതാക്കൂ
  10. ഞാനും എന്തൊക്കെയോ ഓര്‍ത്തു പോയി...

    മറുപടിഇല്ലാതാക്കൂ
  11. എല്ലാവരുടെയും അവസാനം പ്രിയദര്‍ശന്‍ സിനിമകളുടെ ക്ലൈമാക്സ് പോലുണ്ടല്ലോ...

    മറുപടിഇല്ലാതാക്കൂ
  12. കൂട്ടുകാരാ...നന്നാവില്ലെന്ന് ഉറപ്പാണോ?

    മറുപടിഇല്ലാതാക്കൂ
  13. bad luck...

    നിങ്ങൾ പറഞ്ഞ പോലെ അവൾ ഈ പോസ്റ്റ് വായിക്കാൻ ഇട വരട്ടെ എന്നാശംസിക്കുന്നു...

    നഷ്ടപ്പെട്ടത്തോർത്ത് ദുഖിക്കരുതെന്നു പറയൂനിങ്ങളുടെ കൂട്ടുകാരനോട്..

    ദൈവം അനുഗ്രഹിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  14. ഇവനൊക്കെ ഏത് യുഗത്തിലാ മാഷേ ജീവിക്കുന്നെ?
    അവളോട്‌ പോയി പണി നോക്കാന്‍ പറ

    മറുപടിഇല്ലാതാക്കൂ
  15. എന്തിനാ മാഷേ, വെറുതേ ജീവിതം കളയുന്നതു്?
    ഉപദേശിക്കൂ കൂട്ടുകാരനെ.

    മറുപടിഇല്ലാതാക്കൂ

പറഞ്ഞോളു ഞാനിവിടെ തന്നെയുണ്ട്