ഡിസംബറിന്റെ തണുപ്പിൽ മനസ്സിന്റെ ആർദ്രകണങ്ങൾ അക്ഷരങ്ങളായി പെയ്തിറങ്ങി.വിണ്ടും അവളെനിക്കെഴുതി.
പ്രിയ അനു,
ഞങ്ങൾ 18തീയതി രാവിലെ ചരിത്രം ഉറങ്ങുന്ന കേരളവർമ്മയിൽ നിന്നും പഴശ്ശിയുടെ ഓർമ്മകൾ പേറുന്ന വയനാട്ടിലേയ്ക്ക് 24കുട്ടികളുമായി യാത്ര പുറപ്പെട്ടു. ഫ്രണ്ടിൽ നിന്നും മൂന്നാമത്തെ സീറ്റിലായിരുന്നു ഞാനിരുന്നത്. ഞാനും ലിജയും പ്രിയയും ഒരു സീറ്റിലായിരുന്നത്.നിറയെ തമാശകളും പാട്ടും ഡാൻസും ഒക്കെ നിറഞ്ഞതായിരുന്നു ഞങ്ങളുടെ യാത്ര. കോഴിക്കോട് നിന്നായിരുന്നു പ്രഭാത ഭക്ഷണം.രാവിലെ ഇഡ്ഡലിയും ചായയും കഴിച്ച് വയനാടൻ ചുരം കയറാൻ തുടങ്ങിയപ്പോൾ പ്രിയ രാവിലെ കഴിച്ചതു മുഴുവൻ ശർദ്ധിച്ചു. വയനാട്ടിലെ ചരിത്രമുറങ്ങുന്ന പല സ്ഥലങ്ങളും ഞങ്ങൾ സഞ്ചരിക്കുകയുണ്ടായി.പൂക്കോട്ട് തടാകത്തിൽ ബോട്ട് സവാരിയ്ക്കൊരുങ്ങുമ്പോൾ നിന്റെ നാട്ടുകാരായ ചില കോട്ടയം കാരെ ഞാൻ പരിചയപ്പെട്ടു.അവരോട് അനൂപിന്റെ നാട് അറിയുമോ ഞാൻ ചോദിച്ചു.
പിന്നെ എന്റെയാത്രാവിവരണം വായിച്ച് നിനക്ക് ബോറടിക്കുന്നുണ്ടാകും.
എടാ ഞാനെന്റെ അമ്മയോട് നിന്റെ സൌഹൃത്തെ കുറിച്ച് പറഞ്ഞു. അമ്മ നിന്റെ ലെറ്ററൊക്കെ വായിച്ചു.ആ കുട്ടിയോട് ചുമ്മാ ഇതൊക്കെ എഴുതി സമയം കളയാതെ പഠിക്കാൻ പറയണമെന്ന് അമ്മ പറഞ്ഞു.
പിന്നെ നിന്റെ അനിയത്തിയെന്തെടുക്കുന്നു.അച്ഛനുമമ്മയും എന്തും പറയുന്നു. എന്റെ അന്വേഷങ്ങൾ ഏല്ലാവരോടും പറയണം. പിന്നെ ക്രിസ്തുമസ്സിനെന്താ പ്രോഗ്രാം?.
ഞങ്ങൾ ചിലപ്പോൾ അച്ഛന്റെ വീട്ടിൽ പോകും.അവിടെ അച്ഛന്റെ അനിയന്മാരും അവരുടെ മക്കളും ഒക്കെയുണ്ടാകും.വലിയ ഫാമിലിയാണവർ.കേക്കുമുറിം ആഘോഷമൊക്കെയായിട്ട് വലിയ ബഹളമാകും.
ക്രിസ്തുമസ്സിന് കുറെ പുതിയ സിനിമകൾ ഉണ്ടാകുമല്ലോ നീ പോകുമായിരിക്കും അല്ലെ?
പിന്നെ നിനക്ക് അവിടെയെന്തൊക്കെയുണ്ട് വിശേഷങ്ങൾ?.
എടാ ഞാൻ പതിവായി കാണുന്ന സീരിയൽ തുടങ്ങാറായി നിറുത്തട്ടേ.
ശേഷം അടുത്ത കത്തിൽ.
അതിനുശേഷം അവളെനിക്ക് ക്രിസ്തുമസ്സിനും ന്യൂ ഇയറിനും പ്രത്യേകം ആശംസകാർഡുകൾ അയ്ച്ചിരുന്നു.
മനോഹരമായ രണ്ട് ആശംസാകാർഡുകൾ. നല്ല സാഹിത്യചുവയുള്ള വാക്കുകളിൽ അവൾ അതിൽ ഹൃദയത്തിലെ സ്നേഹം അക്ഷരങ്ങളായി പകർത്തി.
:-)
മറുപടിഇല്ലാതാക്കൂഅടുത്ത ഭാഗത്തേക്ക് കടക്കട്ടെ
മറുപടിഇല്ലാതാക്കൂ