2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-7







അവളെനിയ്ക്ക് അയ്ച്ച കത്തുകൾക്ക് ഞാനും മറുപ്പടി അയ്ച്ചു.പരസ്പരം കത്തുകളിലൂടെ സൌഹൃദങ്ങൾ തുടരുമ്പോഴും അവളെ ഒന്നു നേരിൽ കാണണമെന്നുള്ള ആഗ്രഹം വലിയ അളവിൽ മനസ്സിൽ ഉണ്ടായിരുന്നു.കേരളവർമ്മയിൽ അവളെ പോയി കാണുകയെന്നു വച്ചാൽ അത്രയും പിള്ളേരുള്ള ക്യാമ്പസല്ലെ അതോർത്തപ്പോൾ ഒരുൾ ഭയം. എങ്കിലും ഞാനും ഒരു സ്റ്റുഡന്റല്ലെ അങ്ങനെ പേടിച്ചാലെങ്ങനെയാ പോരാത്തതിന് പ്രിയ കൂട്ടുകാരുടെ വക ചില ഉപദേശവും ഇങ്ങനെ പെൻ ഫ്രണ്ടായിട്ട് ഇരുന്നിട്ട് കാര്യമില്ല.നീ നേരിൽ കണ്ട് ആ കുട്ടിയോട് കാര്യം തുറന്നു പറയുക.


നേരിൽ കാണുക ഉള്ളിലുള്ളത് എന്തായാലും തുറന്ന് പറയുക.ഒരു പക്ഷെ ഈ സഹോദരൻ എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുക പെൺപിള്ളേരുടെ സ്ഥിരം പരിപ്പാടിയാ.കൂട്ടുകാരുടെ ഉപദേശം കേട്ടപ്പോൾ പിന്നെ ത്രിശൂർക്ക് പോകാമെന്നു വച്ചു. കുറച്ചു പൈസവേണമല്ലോ?.കൂട്ടുകാരോട് കടം വാങ്ങാമെന്നു വച്ചപ്പോൾ അവന്മാർ കൈമലർത്തി.പിന്നെ ആകെയുള്ള വഴി വീട്ടിലുള്ള റബ്ബർ മരത്തിന്റെ ചിരട്ടപാൽ പറയ്ക്കുകയായിരുന്നു.രണ്ടുമൂന്നു ദിവസം കൊണ്ട് അതുണക്കി.പുസ്തകം വാങ്ങാനെന്ന് കള്ളം പറഞ്ഞെ?വീട്ടുകാർ അതു വിശ്വസിച്ചു.അങ്ങനെ ആ സാഹസത്തിന് പുറപ്പെടും മുമ്പ് ഒരു ധൈര്യത്തിന് ഒരു കൂട്ടുകാരനെയും കൂട്ടി.


അങ്ങനെ രാവിലെ ആറരയ്ക്ക് ഒരു മാനന്തവാടി സൂപ്പർ ഫാസ്റ്റിന് തൃശൂർക്ക് വച്ചു പിടിച്ചു.

കൂത്താട്ടുകുളം,മൂവ്വാറ്റുപുഴ,പെരുമ്പാവൂർ,അങ്കമാലി ചാലക്കുടി ഒരോ ടൌണുകളും കടന്ന് വണ്ടി പോയി കൊണ്ടിരുന്നപ്പോൾ മനസ്സിൽ ആ പെൺകുട്ടി ഏങ്ങനെയായിരിക്കും എന്ന ചിന്തയായിരുന്നു.കാജോളിനെ പോലെ സുന്ദരമായ കണ്ണൂകൾ,മഞ്ജുവിനെ പോലെ നാടൻ ലുക്കുള്ള (മലയാളം ആകുമ്പോൾ ചിലപ്പോൾ) കേരളത്തിൽ ഏറ്റവുമധികം സുന്ദരികളും സുന്ദരിന്മാരും ഉള്ള നാടാണ് തൃശൂരെന്ന് മുമ്പ് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും അവളെ കാണുക.

അങ്ങനെ തൃശൂർ നഗരം എത്തുകയാണ്. പൂരത്തിന്റെ നഗരം പഴമയുടെ നഗരം സംസ്ക്കാരികതയുടെ നഗരം. അതെ തൃശൂർ.

കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ ബസ്സിറങ്ങി.ഓട്ടോ പിടിയ്ക്കുമ്പോൾ മനസ്സിൽ കുറെ ചോദ്യങ്ങളുണ്ടായിരുന്നു അവളെ കാണാൻ പറ്റുമോ? ഏങ്ങനെയാണ് മലയാളം ക്ലാസ്സ് റൂം കണ്ട് പിടിക്കുക. ഓട്ടോ മുന്നോട്ട് പോകുന്തോറും ചങ്കിന്റെ ഇടിപ്പ് കൂടുകയാണ്


ചിത്രങ്ങൾ കടപ്പാട്-കേരളപാൾസ്.കൊം

3 അഭിപ്രായങ്ങൾ:

  1. ചിതങ്ങളും എഴുത്തും തമ്മിലുള്ള ബന്ധം സംശയമാണ് അവശേഷിപ്പിച്ചത്.
    പ്രണയം തരം തിരിക്കാന്‍ പറ്റാത്ത വികാരം തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. ഇതെന്തൂട്ടാ നോവലാ ? .എന്നിട്ടെന്തുണ്ടായിഷ്ടാ .ജ്ജാതി ടെന്‍ഷനടിപ്പിക്കാതെ കാര്യം പറ ഗഡീ ....

    മറുപടിഇല്ലാതാക്കൂ
  3. ആ കുട്ടിയെക്കുറിച്ചറിയാന്‍ ആകാംക്ഷയായി.

    മറുപടിഇല്ലാതാക്കൂ

പറഞ്ഞോളു ഞാനിവിടെ തന്നെയുണ്ട്