2008, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

എവിടെ സ്ത്രിക്കു സ്വാതന്ത്ര്യം-----------------------?














സന്ധ്യ കഴിഞ്ഞാല്‍ കേരളത്തിലെ പെണ്‍ക്കുട്ടികള്‍ പുറത്തിറങ്ങി നടക്കാന്‍ ഭയക്കുന്നു.ജോലി സ്ഥലത്തോ മറ്റോ പോയി അലപം ഒന്നു വൈകിയാല്‍ വളരെ നെഞ്ചിടിപ്പോടെയാണു പെണ്‍ക്കുട്ടികള്‍ തങ്ങളുടെ വീടുക്കളില്‍ തിരിച്ചെത്തുന്നത്‌.വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും വിപ്ലവകരമായ പല മാറ്റങ്ങള്‍ ഉണ്ടായിട്ടും സ്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയെന്നുള്ള ഒരു ടൈടേപിളില്‍ ഒതുങ്ങി പോകുന്നുവെന്നത്‌ ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണു।


അലപം ഒന്ന് ഇരുട്ടിയാല്‍ പകല്‍ മാന്യതയുടെ പുറംതോടു തകര്‍ത്ത്‌ മനുഷ്യന്റെ ഉള്ളിലെ വിഷ സര്‍പ്പം പുറത്തു വരും .പകല്‍ വെളിച്ചത്തു ചിരിക്കുന്ന മുഖമല്ല യഥാര്‍ത്ഥ മുഖം.അലപം വൈകി ഒരു പെണ്‍ക്കുട്ടി ഒറ്റക്കു നില്‍ക്കുന്ന കണ്ടാല്‍ അവളുടെ ചുറ്റും കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറക്കുകയായി.എണ്ട്രന്‍സ്‌ കോച്ചിങ്ങിനും സ്പെഷ്യല്‍ ക്ലാസുകള്‍ക്കും പോയി വൈകി എത്തുന്ന മകളെ പ്രതിക്ഷിച്ചു അഛനോ ഏട്ടന്മാരോ ബസ്റ്റൊപ്പുക്കളില്‍ കാവല്‍ നില്‍ക്കേണ്ട ഒരവസ്ഥ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത്‌ വളരെ വേദന ഉണ്ടാക്കുന്ന ഒരു സംഗതിയാണു.പണ്ടു സ്ത്രിയെന്നാല്‍ അടുക്കള ജോലി ചെയ്യാനും കുട്ടിക്കളെ നോക്കാനും കുട്ടിക്കളെ ഉണ്ടാക്കാനും കഴിയുന്ന ഒരു ഉപകരണമായിരുന്നു.നമ്മുടെ സമൂഹത്തിനു.ഏന്നാല്‍ ഇന്നു സ്ത്രി പുരുഷനൊപ്പം ഏതു രംഗത്തും സജീവമാണു.വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സ്ത്രികള്‍ കൈവരിച്ച നേട്ടങ്ങള്‍ നമ്മുക്കു തള്ളികളയാന്‍ കഴിയുന്നതല്ല.എന്നിട്ടും സ്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം പ്രതിഷേധത്തിന്റെ വാക്കുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പോകുന്നു.

രാവിലത്തെ തിരക്കേറിയ ബസില്‍ കൈയില്‍ സ്വയ രക്ഷക്കു ബ്ലേഡും മൊട്ടു സുചിയും സ്ലേഡുമൊക്കെയായി പ്രതിഷേധിക്കുന്ന പെണ്‍ക്കുട്ടിക്കള്‍.എന്റെ കൂടെ പഠിച്ച ഒരുപ്പാട്‌ കുട്ടിക്കളെ എനിക്കറിയാം.ചില കുട്ടികള്‍ സേഫ്റ്റി പിന്നും മറ്റും എടുത്ത്‌ കൈയില്‍ പിടിക്കണ കാണുമ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്‌ ഇത്‌ എന്തിനാടി.ഏടാ ചില ഞരമ്പ്‌ രോഗിക്കളുണ്ട്‌.അവന്മാരെയൊക്കെ നേരിടണമെങ്കില്‍ ഇതുപോലുള്ള ആയുധങ്ങള്‍ ഞങ്ങള്‍ പെണ്‍ക്കുട്ടിക്കള്‍ക്കാവശ്യമാണ്‍.തിരക്കേറിയ ബസില്‍ യാത്ര ചെയുന്ന പെണ്‍ക്കുട്ടിക്കള്‍ നാണക്കേടും ഭയവും കാരണം അസഹ്യമായ പെരുമാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും ഒന്നും മിണ്ടാതെ നില്‍ക്കും.പെണ്‍ക്കുട്ടിക്കളുടെ ഇത്തരം നിസ്സഹായതക്കളാണു ഇത്തരക്കാര്‍ക്കു കുടുതല്‍ വകവച്ചു കൊടുക്കുന്നത്‌.കണ്ടില്ലേ അവള്‍ നിന്നു സുഖിക്കുന്നത്‌.അത്തരം ഒരു മനോഭാവാത്തോടെയാകും പിന്നെയുള്ള നീക്കങ്ങള്‍ ഉണ്ടാകുക.ഏതാനം വര്‍ഷം മുമ്പ്‌ p.ഉഷ എന്ന സ്ത്രിക്കുണ്ടായ സംഭവം ഓര്‍ത്തു നോക്കു. പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന അവര്‍ ഉണ്ടായ ആ അനുഭവത്തില്‍ നിരാശയും വേദനയും അപമാനവും ഒക്കെ മറന്നു ശക്തമായി പ്രതികരിച്ചു.നമ്മുടെ പെണ്‍ക്കുട്ടികള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വെറും മരപാവക്കളാകരുത്‌.ബസില്‍ വച്ച്‌ ഇത്തരം അനുഭവം ഉണ്ടായാല്‍ ഒന്നും ചിന്തിക്കാന്‍ നില്‍ക്കരുത്‌. അവന്റെ മുഖമടച്ചൊന്നു കൊടുത്തോണം।ബാക്കി വണ്ടിയിലുള്ള മറ്റാണ്‍ക്കുട്ടിക്കള്‍ നോക്കികൊള്ളും
ഇന്നു കേരളത്തിലെ ചില ക്യാപസുക്കളില്‍ പെണ്‍ക്കുട്ടിക്കള്‍ക്ക്‌ വിദ്യാഭ്യാസത്തോടൊപ്പം കളരിപയറ്റ്‌, കാരാട്ടെ തുടങ്ങിയ ആയുധകലക്കളില്‍ പരിശിലനം നല്‍കുന്നുണ്ട്‌.ഒറ്റപെട്ട യാത്രക്കളില്‍ പെണ്ണിനു സ്വയ രക്ഷക്കു തീര്‍ച്ചയായും ഇത്തരം അഭ്യാസമുറകള്‍ പരിശീലിക്കുന്നത്‌ നന്നായിരിക്കും.ഏതാനും വര്‍ഷം മുമ്പു മനോരമയുടെ നേതൃതത്തില്‍ മനോരമയിലെ സ്ത്രി റിപ്പോര്‍ട്ടറുമാര്‍ സ്ത്രികള്‍ നേരിടുന്ന സഞ്ചാരപ്രശനങ്ങള്‍ മനസ്സിലാക്കാന്‍ ഒറ്റക്കു നടത്തിയ യാത്രയില്‍ ഉണ്ടായ അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുകയുണ്ടായി.രാത്രിയീല്‍ പല സ്ഥലങ്ങളിലും സ്ത്രി സുരക്ഷിതയല്ല എന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍ അവര്‍ പങ്കു വച്ചത്‌ ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു.
ഹൈവ്യെ പോലിസു നൈറ്റു പേട്രോലിങ്ങും ഒക്കെ ഉണ്ടെങ്കിലും പെണ്ണിന്റെ യാത്രക്കളില്‍ അവര്‍ അറിയാതെ അപകടങ്ങള്‍ പതിയിരിക്കുന്നു.പകല്‍ പൂവാലമാരാണെങ്കില്‍ രാത്രി ഏതെങ്കിലും ഒരു സ്ത്രി എന്നു ചിന്തിക്കുന്ന ചില കാമ ദ്രോഹികള്‍।ഇത്തരം ആളുക്കളില്‍ നിന്നും എന്നാണു നമ്മുടെ സ്ത്രി സമൂഹത്തിനു മോചനം ലഭിക്കുക.............?

11 അഭിപ്രായങ്ങൾ:

ഭൂമിപുത്രി പറഞ്ഞു...

ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണിതു.
എന്നാണ്‍സ്ത്രിക്ക് ഇതില്‍നിന്നു മോചനമെന്നചോദ്യത്തിനു ഒരൊറ്റയുത്തരമേയുള്ളു-
വൃത്തികെട്ട നോക്കും വാക്കും പ്രവൃത്തിയും,സഹിച്ചുമിണ്ടാതിരിയ്ക്കാതെ ഉടനടി അതിനെചോദ്യംചെയ്യാന്‍ എല്ലാസ്ത്രികളും തയാറാവുക-അതിനുള്ള അത്മവിശ്വാസവും തന്റേടവും ഉള്ളവരായി പെണ്‍കുട്ടികളെ വളര്‍ത്തുക.

തോന്ന്യാസി പറഞ്ഞു...

തികച്ചും കാലികപ്രസക്തിയുള്ള പോസ്റ്റ്,

മുമ്പൊരിക്കല്‍ ബീഹാറില്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന ടീച്ചറോട് ഞാന്‍ ചോദിച്ചു , എങ്ങനെ ഇവിടെ കഴിഞ്ഞു കൂടുന്നു എന്ന്.
മറുപടി ഇപ്രകാരമായിരുന്നു,

ബീഹാറികളെക്കോണ്ടൊരു ശല്യം മാത്രമേ ഉള്ളൂ താലിച്ചരടു വരെ അഴിച്ചോണ്ട് പോകും, പ്ക്ഷേ ഞങ്ങള്‍ക്കിവിടെ രാത്രിയും പകലും ഭേദമില്ലാതെ പുറത്തിരങ്ങി നടക്കാന്‍ പറ്റുന്നുണ്ട്,തുറിച്ചു നോട്ടവും,അശ്ലീല സംഭാഷണങ്ങളും,കമന്റുകളും കേള്‍ക്കാതെ വഴിനടക്കാന്‍ പറ്റുന്നുണ്ട്....
ഇതു കേരളത്തില്‍ നടക്കുമോ?
സത്യം,തല താണു പോയി,

ഭൂമിപുത്രിയുടേത് നല്ല അഭിപ്രായമാണ് പക്ഷേ....

പരിത്രാണം പറഞ്ഞു...

സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണുള്ളത്.
"നമ്മുടെ പെണ്‍ക്കുട്ടികള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വെറും മരപാവക്കളാകരുത്‌" അതു തന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്. സ്ത്രീകള്‍ തന്നെ സ്വയം അപലകളാണെന്ന ചിന്ത വെടിയുക പ്രതികരിക്കുക. വേറെ ആരും പ്രതികരിച്ചാലും നിങ്ങള്‍ പ്രതികരിക്കുന്നതിനോടൊപ്പമെത്തില്ല. ഇന്ന് നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ നാളെ നിങ്ങളുടെ സഹോദരിമാര്‍ക്ക് ഇതു തന്നെയാകും അവസ്ഥ അതിനാല്‍ ശാശ്വതമായ സ്വാതന്ത്രത്തിന് തടസ്സമാകുന്ന താത്ക്കാലികമായ നാണവും ഭയവും അസഹ്യമായ പെരുമാറ്റങ്ങള്‍ വളരാന്‍ അനുവദിക്കാതിരിക്കുക. നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള അവസരങ്ങള്‍ സ്ത്രീകള്‍ തന്നെ വഴിയൊരുക്കുക. നിയമങ്ങള്‍ മനുഷ്യ ന്മക്കു വേണ്ടിയാണ് അതു നിയമപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല.
എതു കാര്യം എടുത്തു നോക്കിയാലും നമ്മള്‍ മലയാളികള്‍ മുന്നിലാണ് അങ്ങിനെ ഈ കാര്യത്തിലും നമ്മള്‍ മുന്‍പന്തിയിലാണെന്നു അറിയുമ്പോള്‍ മലയാളി എന്നു പറയാന്‍ എനിക്കു ലജ്ജയാകുന്നു.
നിയമങ്ങളെ ഭയക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.

A Cunning Linguist പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
A Cunning Linguist പറഞ്ഞു...

പെണ്‍ക്കുട്ടിക്കളുടെ ഇത്തരം നിസ്സഹായതക്കളാണു ഇത്തരക്കാര്‍ക്കു കുടുതല്‍ വകവച്ചു കൊടുക്കുന്നത്‌.കണ്ടില്ലേ അവള്‍ നിന്നു സുഖിക്കുന്നത്‌.അത്തരം ഒരു മനോഭാവാത്തോടെയാകും പിന്നെയുള്ള നീക്കങ്ങള്‍ ഉണ്ടാകുക.

ഇത്തരം ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്. അവരിലൊക്കെ കാണുന്ന common ആയിട്ടുള്ള ഒരു കാര്യം അവരെല്ലാം ഒന്നാം ക്ലാസ് തൊട്ടെ ബോയ്സ് സ്കൂളില്‍ പഠിച്ചതാണ് എന്നതാണ് (ഞാന്‍ generalize ചെയ്യുക അല്ല, എന്നാലും അതില്‍ എന്തൊക്കെയോ മിസ്റ്റേക്കുകളില്ലേ എന്നൊരു ശങ്ക). അവരൊക്കെ വഴിയില്‍ കാണുന്ന പെണ്ണുങ്ങളെ കയറിപിടിക്കുന്നവരിന്നുമല്ല, എന്നാലും പെണ്ണുങ്ങള്‍ ഇതൊക്കെ enjoy ചെയ്യുന്നു എന്നൊരു ധാരണ പലര്‍ക്കുമുണ്ട്.

പിന്നെ ഞരമ്പ് രോഗികളുടെ കാര്യം... സെക്സ് ഒരു കിട്ടാക്കനിയായി കാണുന്നതായിരിക്കാം ഒരു പ്രശ്നം. libido അതിന്റെ ഉച്ചകോടിയില്‍ നില്‍ക്കുന്ന പ്രായത്തില്‍, അത് കിട്ടാതെ വരുമ്പോള്‍ (കേരളത്തില്‍ വിവാഹപ്രായം എന്ന് പറയുന്നത് 28-30 വയസ്സാണല്ലോ) കാണിക്കുന്ന വൈകൃതങ്ങളായിക്കൂടേ ഇത് എന്നാണ് എന്റെ സംശയം. എന്തായാലും പുരുഷന്മാരുടെ വിവാഹപ്രായം പതിനെട്ടാക്കുവാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. അപ്പോഴറിയാം എന്റെ കമന്റ് ശരിയാണോ അല്ലയോ എന്ന്....ഇക്കാര്യത്തില് കൂടുതല്‍ വിവരമുള്ളവര്‍ പുറകെ വരുമെന്ന് പ്രതീക്ഷിക്കുന്നു..

PS:
1] ഈ കമന്റിന്റെ അര്‍ഥം ഞാന്‍ ഇത്തരം വൈകൃതം വെച്ച് പുലര്‍ത്തുന്നവരെ ന്യായീകരിക്കുന്നു എന്നല്ല എന്ന് ഞാന്‍ ജാമ്യമെടുത്തു കൊള്ളട്ടെ

2] നേരത്തെ എഴുതിയ കമന്റില്‍ അല്പം അവ്യക്തത ഉണ്ടായിരുന്നതിനാലാണ് അത് മായ്ച് ഇതെഴുതിയത്

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

മാറേണ്ടതുണ്ട് ഒരുപാട്...

‘കാമദ്രോഹികള്‍’ നല്ല പ്രയോഗം.

കൊസ്രാക്കൊള്ളി പറഞ്ഞു...

എല്ലാറ്റിനെയും കൊസ്രാക്കൊള്ളി കൊണ്ട്‌ തല്ലണം

ഭൂമിപുത്രി പറഞ്ഞു...

അന്നൂപിനെപോലെയുള്ളവര്‍ ഈവിഷയത്തിനെപ്പറ്റി ഗൌരവമായി ചിന്തിയ്ക്കുന്നതു തന്നെ നല്ല ഒരു മാറ്റത്തിന്റെ തുടക്കമായേക്കും

Unknown പറഞ്ഞു...

ഭൂമിപുത്രി പറഞ്ഞതിനോടു പുര്‍ണ്ണമായും യൊജിക്കുന്നു. നമ്മുടെ സ്ത്രി രണ്ടാംതരക്കാരിയല്ല പുരുഷനൊപ്പം തുല്ലയമായ പ്രധാന്യം അവള്‍ക്കും അവകാശപെട്ടതാണെന്നുള്ള തിരിച്ചറിവു അവളില്‍ ഉണ്ടായാല്‍ മാത്രമെ അതുകൊണ്ടു ഫലമുണ്ടാകു.
തോന്നയാസി : പറഞ്ഞ ടിച്ചറിന്റെ അഭിപ്രയാം വളരെ പ്രധന്നയത്തോടെ നോക്കി കാണെണ്ട ഒന്നാണു.ജാതിയുടെ പേരില്‍ പോലും അസമത്വം നിലനിലക്കുന്ന പല ഉത്തരെന്ന്ത്യന്‍ സംസ്ഥങ്ങളില്‍ പോലും സ്ത്രിക്കു സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നു.നമ്മുടെ പോലിസും നിയമവും കൂടുതല്‍ കരുത്തു കാണിച്ചാലെ ഇത്‌ കുറച്ചെങ്കിലും പരിഹരിക്കപെടുകയുള്ളു.
പരിത്രണത്തിന്റെ വാക്കുകള്‍ കടമെടുക്കുന്നു സ്ത്രി അപല്‍ക്കളാണെന്നുള്ള ചിന്ത സവയം വെടിയുക സ്ത്രിക്കള്‍ തന്നെ പ്രതികരിച്ചാലെ ഈ പ്രശനം കുറച്ചെങ്കിലും പരിഹരിക്കപെടുകയുള്ളു ഇത്തരം സാഹച്ര്യ്ങ്ങള്‍ ഉണ്ടാക്കാതെയിരിക്കാന്‍ ഒരോ പെണ്‍ക്കുട്ടിയും കുടുതല്‍ കരുത്തു കാട്ടുക.
ഞാന്‍ പറയുന്നു ഇത്തരം ചിന്തഗതികള്‍ വച്ചു പുലര്‍ത്തുന്ന സുഹ്ര്ത്തുക്കള്‍ ഉണ്ടെന്നുള്ളത്‌ അവര്‍ ഒന്നാം കലാസു തൊട്ടു ബോയിസ്‌ സ്കുളിലാണു പഠിച്ചത്‌ എന്നു പറയുന്നു കേരളത്തില്‍ ഒന്നാം കലാസു ബോയിസ്‌ സ്കുളുള്ളത്‌ എവിടെയാണു സുഹ്രത്തെ..? മറ്റൊന്നു അദേഹം പറയുന്നത്‌ സെകസ്‌ ഒരു കിട്ടക്കനിയാണെന്നുള്ളാതാണു ഇപ്പോ പുരുഷന്റെ വിവാഹ പ്രായം 21ഉം സ്ത്രിയുടെത്‌ 18 ആണു നേരത്തെ വിവാഹം കഴിക്കണ്ടവര്‍ക്കു ആ പ്രായത്തില്‍ വിവാഹം കഴിക്കാം.ലോ കമ്മീസഹന്‍ ആണ്‍ക്കുട്ടിക്കളുടെ വിവാഹ പ്രായം പതിനെട്ടാക്കണം എന്നു ശുപ്പാര്‍ശ ചെയതതായി കേട്ടു ഇത്‌ വളരെ തെറ്റായ തിരുമാനമാണെന്നെ ഞാന്‍ പറയു.കാരണം 18 വയസെന്നുള്ളത്‌ +2 കഴിഞ്ഞു നില്‍ക്കുന്ന പ്രായമ്മാണു കുടുംബത്തെ കുറിച്ചോന്നും അത്ര കാര്യപ്രപ്തി വരാത്ത പ്രായം പിന്നെ സെകസ്‌ മാത്രമല്ല ജിവിതം വലിയ കടമക്കല്‍ നിരഞ്ഞതാണു കുടുംബം അലപ്ം പക്വത വന്നിട്ടു വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നതല്ലെ നല്ലത്‌.
പ്രിയ പ്രതികരിച്ചതിനു നന്ദി
കൊസ്രകോല്ലി നന്ദി
ഭൂമി പുത്രി വീണ്ടും വന്നതിനു നന്ദി കേട്ടോ

A Cunning Linguist പറഞ്ഞു...

ഞാന്‍ പറയുന്നു ഇത്തരം ചിന്തഗതികള്‍ വച്ചു പുലര്‍ത്തുന്ന സുഹ്ര്ത്തുക്കള്‍ ഉണ്ടെന്നുള്ളത്‌ അവര്‍ ഒന്നാം കലാസു തൊട്ടു ബോയിസ്‌ സ്കുളിലാണു പഠിച്ചത്‌ എന്നു പറയുന്നു കേരളത്തില്‍ ഒന്നാം കലാസു ബോയിസ്‌ സ്കുളുള്ളത്‌ എവിടെയാണു സുഹ്രത്തെ..? മറ്റൊന്നു അദേഹം പറയുന്നത്‌ സെകസ്‌ ഒരു കിട്ടക്കനിയാണെന്നുള്ളാതാണു ഇപ്പോ പുരുഷന്റെ വിവാഹ പ്രായം 21ഉം സ്ത്രിയുടെത്‌ 18 ആണു നേരത്തെ വിവാഹം കഴിക്കണ്ടവര്‍ക്കു ആ പ്രായത്തില്‍ വിവാഹം കഴിക്കാം.ലോ കമ്മീസഹന്‍ ആണ്‍ക്കുട്ടിക്കളുടെ വിവാഹ പ്രായം പതിനെട്ടാക്കണം എന്നു ശുപ്പാര്‍ശ ചെയതതായി കേട്ടു ഇത്‌ വളരെ തെറ്റായ തിരുമാനമാണെന്നെ ഞാന്‍ പറയു.കാരണം 18 വയസെന്നുള്ളത്‌ +2 കഴിഞ്ഞു നില്‍ക്കുന്ന പ്രായമ്മാണു കുടുംബത്തെ കുറിച്ചോന്നും അത്ര കാര്യപ്രപ്തി വരാത്ത പ്രായം പിന്നെ സെകസ്‌ മാത്രമല്ല ജിവിതം വലിയ കടമക്കല്‍ നിരഞ്ഞതാണു കുടുംബം അലപ്ം പക്വത വന്നിട്ടു വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നതല്ലെ നല്ലത്‌

ബോയ്‍സ് സ്കൂള്‍ ഒന്നാം ക്ലാസ് തൊട്ടാണോ രണ്ടാം ക്ലാസ് തൊട്ടാണോ എന്നതിന് ഇവിടെയുള്ള പ്രസകതി എന്താണ്?.... ഞാന്‍ പറഞ്ഞതിന് ഒരര്‍ഥമേയുള്ളൂ.... ഞാന്‍ കണ്ടിട്ടുള്ളവരില്‍ പെണ്‍കുട്ടികളെ പറ്റിയുള്ള അഭിപ്രായം ഏറ്റവും മോശമായിട്ടുള്ളത് ബോയ്‍സ് സ്കൂളില്‍ നിന്നും വന്നവരില്‍ നിന്നാണ്... ബോയ്‍സ് സ്കൂളില്‍ പഠിച്ചവരെല്ലാം മോശമാണ് എന്നും അര്‍ത്ഥമാക്കിയില്ല. പോതുവേ ഞാന്‍ കണ്ട ഒരു കാര്യം!

പക്വത എന്നത് അനുഭവം കൊണ്ടുണ്ടാകുന്നതാണോ പ്രായം കൊണ്ടുണ്ടാകുന്നതാണോ? അനുഭവങ്ങളാണ് വളര്‍ന്ന് വരുന്ന സാഹചര്യങ്ങള്‍ എല്ലമാണ് പക്വതയെ നിര്‍ണ്ണയിക്കുന്നത്....ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാവുന്ന കുറഞ്ഞ പ്രായമായ വയസ്സ് 21 ആണെങ്കിലും എപ്പോള്‍ ആണ് വിവാഹം നടക്കുന്നത്?....എന്തായാലും ഐടി വിപ്ലവം കാരണമോ അതോ പുരോഗമനചിന്താഗതിയോ വിവാഹം ഇപ്പോള്‍ മിക്കവാറും 24-26 വയസ്സിനുള്ളില്‍ നടക്കുന്നു... നമ്മുടെ ഡിഗ്രിയും ഗവേഷണവുമൊക്കെ കഴിഞ്ഞാല്‍ പക്വതാ സെര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നാണോ?

മനുഷ്യന്‍ ആവശ്യമായവ ആവശ്യമായ സമയത്ത് കിട്ടണം. അത് പ്രകൃതിയുടെ കൂടി ആവശ്യമാണ്!!!!

nisanth പറഞ്ഞു...

Dont see separation between men & women think we all are part of this world.Each & every one has his/her responsibilities no one is big than the other. We all are same. And the separation is not making by regular peoples. Some one needs something from this separation.girls & boys are
always helpful each other in my uptodate life time.only the political parties disagree with this.