2012, ഡിസംബർ 6, വ്യാഴാഴ്‌ച

അകലേ ഒരു കിളികൂട്


അനൂപേട്ട വിഷമിക്കണ്ട ഇനി നമ്മ കാണൂമ്പോ അനൂപേട്ടന്റെ കല്ല്യാണം നടന്നിട്ടുണ്ടാകും.“                                      ഇല്ല കുട്ടി അങ്ങനെയൊരു യോഗം എന്റെ ജന്മത്തി ഉണ്ടാകുമെന്ന് തോന്നണില്ല.” ജന്മം ഇങ്ങനെ അവസാനിക്കും.ചിലപ്പോ പേര് ഒക്കെ മാറ്റി ഞാ സന്യാസി ആയേക്കാം.വല്ലോ അനൂപാനന്ദസ്വാമികളെ മറ്റോ ?” ജിനി ഡേവിഡ് പെട്ടെന്ന് പൊട്ടിചിരിച്ചു.”അതൊക്കെ നല്ല ആത്മനിയന്ത്രണം ഉള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ളതാ. വായ് നോക്കി.                                                            “ദേ ഒരു വീക്ക് വച്ചു തന്നാലുണ്ടല്ലോ? ജിനിയുടെ നേരെ ഞാ കൈവീശി. ജിനിക്ക് അറിയ്വോ ക്രിസ്താനികുട്ടിയെ ഞാ സ്നേഹിച്ചത് നല്ല ഇഷ്ടത്തോടെയാ.കുട്ടനാട്ടുകാരി പെങ്കൊച്ചിന്റെ കൈപിടിച്ച് പള്ളില് പോകുന്നതും അവ  ഉണ്ടാക്കി തരുന്ന നല്ല താറാവ് കറി കൂട്ടി ചോറുണ്ണുന്നതും ഞാ സ്വപ്നം കണ്ടിരുന്നു.അതിന് അനൂപ്പേട്ടനെ അവ എപ്പോഴേലും സ്നേഹിച്ചിരുന്നോ?.ഒക്കെ അനൂപ്പേട്ടനായിട്ട് ഉണ്ടാക്കി വച്ചതല്ലെ ?.” ഓഫീസി എത്ര പേരോട് അനൂപേട്ട പറഞ്ഞു അവളെ ഇഷ്ടാണെന്ന്.പക്ഷെ അവ ഒരിക്ക പോലും ആരോട് പോലും പറഞ്ഞിട്ടില്ല അനൂപ്പേട്ടനെ ഇഷ്ടമാണെന്ന്.അവ അവളുടെ വീട്ടുക്കാ നിശ്ചയിക്കുന്ന ഒരാളെ വിവാഹം കഴിക്കു.അനൂപ്പേട്ടനു വേണ്ടി ഞാ ചോദിച്ചു നോക്കിയതാ അവളോട്.അവ എന്നെ കുറെ ചീത്ത പറഞ്ഞൂ.                                                                                                                              “ജിനി നിനക്കറിയില്ല ഒന്നും ഏല്ലാവരും ചേർന്ന് എന്നെ മരം കയറ്റിയതാ.ഞാനും കുറെ ആശിച്ചു. അസ്ഥിക്കു പിടിക്കുക എന്നൊക്കെ പറയാറില്ലേ.ശരിക്കും അങ്ങനെയാ.ഞാ പെട്ടെന്ന് പെട്ട് പോയി. ഉറങ്ങാ കിടക്കുമ്പോഴും ഉണ്ണാ ഇരിക്കുമ്പോഴും അവ അവളുടെ മുഖമാ മനസ്സു നിറയെ.ശരിക്കും സ്നേഹിച്ചു പ്പോയി.   
പള്ളീ പോയില്ല്യേ അതിനു വേണ്ടിട്ട്”                                                                                                     “പോയി കലൂരെ അന്തോണിസിന്റെ ദേവാലയത്തി അന്ന് നീയൊരു കാര്യം പറഞ്ഞില്ല്യേ? അവിടെ പോയി പ്രാർത്ഥിച്ചാൽ ആഗ്രഹിച്ച കാര്യം നടക്കുമെന്ന്.ഏഴ് നോവേന കൂടാ ആഗ്രഹിച്ച്.പക്ഷെ അഞ്ചെ കൂടാ പറ്റിയുള്ളൂ.ഇടയ്ക്ക് വച്ച് ഒന്ന് മുടങ്ങുകയും ചെയ്തു.”                   “അന്തോണിസ് സത്യമുള്ളവനാ അനൂപ്പേട്ടനു വിധിയ്ക്കാത്തതാണ് അത് അതോണ്ടാ അത് മുടക്കി കളഞ്ഞത്.”                                                                                                                                               “ആയിരിക്കാം പക്ഷെ എന്തോ അവ എന്റെതല്ലാ എന്ന് എനിക്ക് വിശ്വസിക്കാ കഴിയണില്ല.ചിലപ്പോ അവ എന്നെ തന്നെ നോക്കി നില്ക്കുന്നത് ഞാ കണ്ടിട്ടുണ്ട്.എന്നെ ഒരിക്കലും അവ സ്നേഹിച്ചിട്ടില്ലെങ്കി അവ എന്തിനാ എന്നെ തന്നെ ശ്രദ്ധിക്കണെ.എന്തിനാ എന്നെ ഇങ്ങനെ നോക്കി നില്ക്കണെ?                                                                                                           “ഒക്കെ അനൂപ്പേട്ടന്റെ തോന്നലാ അവളെ തന്നെ വിചാരിച്ചിരിക്കുന്നത് കൊണ്ട് .അങ്ങനെ തോന്നുന്നതാവും. ജിനി എന്റെ കണ്ണുകളിലേയ്ക്ക് നോക്കി. പറഞ്ഞൂ.                                                   ആയിരിക്കാ. എനിക്കതി സങ്കടമില്ല.അവ കല്ല്യാണം കഴിച്ചു പോയിക്കോട്ടേ .? അല്ല്യേ? ഞാ ജിനിയെ നോക്കി.അനൂപ്പേട്ട സങ്കടപ്പെടണ്ട എനിക്ക് കുറച്ചു സമയം തരണം ഞാ നല്ലൊരു കുട്ടിയെ അനൂപ്പേട്ടന് കണ്ടുപ്പിടിച്ച് തരുന്നുണ്ട്.                  പിന്നേയ്  എനിക്ക് നന്നായിട്ട് വീശക്കുന്നുണ്ട്  മണി രണ്ടായി അനൂപേട്ടൻ വല്ലോ കഴിച്ചോ?.ഞാൻ കഴിക്കട്ടേ?                                                                                                                                              “ശരി”. ദിവസങ്ങൾ കടന്നു പ്പോയി അവളുടെ കല്ല്യാണം ആയിട്ട്  അവൾ രണ്ട് ദിവസത്തിനുള്ളീൽ     ജോലി വിട്ട് പോകുമെന്ന്  ജീനി എന്നോട് പറഞ്ഞു. “അവൾ അനൂപ്പേട്ടനെ ക്ഷണിച്ചോ? ഇല്ല ക്ഷണിച്ചില്ല.ക്ഷണിച്ചാലും ഞാൻ ചിലപ്പോ പോകില്ല. “അനൂപ്പേട്ടനെ അവൾ ക്ഷണിക്കും .അനൂപ്പേട്ടൻ ആ കല്ല്യാണത്തിന് പോകണം.അനൂപ്പേട്ടന്റെ വകയായിട്ട് അവൾക്ക് ഒരു നല്ല ഗിഫ്റ്റ്  വാങ്ങി കൊടുക്കുകയും വേണം.                                                                                                          ”എന്തിനാ കുട്ടി ഞാനൊരു കോമാളിയാകുന്നത്.                                                                                     അനൂപ്പേട്ടാ അതു വേണം.അവളുടെ മുന്നിൽ എന്നെങ്കിലും ഒരിക്കൽ അനൂപേട്ടൻ ജയിക്കണം.അനൂപ്പേട്ടന്റെ സ്നേഹം  എത്രത്തോളം വലുതാണെന്ന് അവൾ തിരിച്ചറിയട്ടേ?. അവൾ  പറഞ്ഞു.അവൾ പിരിയുന്നതിന്റെ തലേന്ന്  എന്റെ  മുന്നിൽ അവൾ വന്ന്  അവൾ വിളിച്ചു.”അനൂപ്പേട്ടാ ..” (ഒരു പക്ഷേ അത്ര സ്നേഹത്തോടെ ആ കുട്ടി എന്നെ വിളിക്കുന്നത് അന്നാവും.)“എന്താ റീനു.”                                                                                                                                                     “അടുത്തയാഴ്ച്ച എന്റെ എന്റെ മനസമ്മതമാണ്  അനൂപ്പേട്ടൻ വരണം.അനൂപ്പേട്ടൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.”                                                                                                                                                 “ഞാൻ വരും.ഈ ലോകത്ത് നിനക്ക് വേണ്ടി ആരും പ്രാർത്ഥിച്ചില്ലേലും ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കും.കാരണം നിന്നെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു.                                                                               “ഒക്കെ എനിക്ക് അറിയാ.ജിനി ഏല്ലാം എന്നോട് പറയാറുണ്ട്.പക്ഷേ സ്വന്തമായി ഒരു തീരുമാനമെടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു.ഞാൻ ഏല്ലാവരുടെ മുന്നിലും നിസ്സഹായയായിരുന്നു.                                                                                                                                                   “നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ് റിനു.ജീവിതത്തിന്റെ ഒരു നല്ല കാലം കുറെ നല്ല സ്വപ്നങ്ങൾ,പ്രതീക്ഷകൾ.എവിടെയൊക്കെയോ തട്ടി തകർന്ന്  ഒലിച്ചു പോയ ഒരു ജന്മം.ചിലപ്പോ നാളെ ഞാൻ എന്താകും എനിക്കറിയില്ല.നീ പൊയ്ക്കോ റിനു.ചിലപ്പോ എന്റെ കണ്ണൂ നിറയും. ഞാൻ    വരാം. ആ കുട്ടി ഓഫീസിൽ നിന്നും പിരിയുന്ന ദിവസം ഞാൻ ലീവെടുത്തൂ.പരസ്പരം കാണാതെയിരിക്കാൻ.പിറ്റേന്ന് വന്നപ്പോൾ ജിനി കുറെ കളിയാക്കി.ഇന്നലെ റീനു പോകുന്നത് കാണാതെയിരിക്കാനാണോ ലീവാക്കീത്. ഞാനൊന്നും മിണ്ടിയില്ല.അന്ന് ആരോടും അധികം മിണ്ടിയില്ല.അവൾ മനസമ്മതത്തിന്റെ തലേന്ന്  ജിനി ചോദിച്ചു.”നാളെ പോകുന്നില്ലേ?. എന്താ വാങ്ങി കൊടുക്കുക .                                                                                                                                                     “ങാ  നോക്കട്ടെ?”   പിറ്റേന്ന് എന്തായാലും ഞാൻ ലീവെടുത്തു.ആലപ്പുഴ പുളിങ്കുന്ന് പള്ളീല്  വച്ചാണ് മനസമ്മതം.പക്ഷേ ഞാൻ പോയില്ല.ആലപ്പുഴയിൽ ചെന്നിട്ട് നേരെ അമ്പലപ്പുഴയ്ക്ക് പോയി.അവിടെ പോയി കണ്ണനെ കണ്ടു.പിന്നെ കുറെ നേരം കുഞ്ചന്റെ കിളിതട്ടിൽ ഇരുന്ന് ഒരോന്ന്   അലോചിച്ചു.രാത്രി വൈകി റൂമിൽ എത്തിയപ്പോൾ ജിനി ഡേവിഡ് വിളിച്ചു.”അനൂപേട്ടൻ പോയില്ലേ?.ഞാൻ പോയില്ല അവൾ മറ്റൊരാളുടെതാകുന്നത് കാണാൻ അത്ര വിശുദ്ധനൊന്നും അല്ല ഞാൻ. എനിക്ക് അതിനു കഴിയില്ല.ജിനി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.പിന്നെ ഞാൻ കുറെ അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല.രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ റീനുവിന്റെ കോൾ.”അറിയ്വോ അനൂപ്പേട്ടൻ ഞാൻ റീനുവാ. ഞാൻ വിളറി                                                                                           വാക്കുകൾക്കായി പരതി.അവസാനം പറഞ്ഞു.വരാൻ പറ്റില്ല.ക്ഷമിക്കുക എന്നോട്.അവൾ കരയുകയാണെന്ന് തോന്നി ഏങ്ങലടിയുടെ ശബ്ദം.റീനു    റീനു     റീനു റീനു   ഞാൻ കുറെ വിളിച്ചു പക്ഷെ അവൾ മറുപ്പടിയൊന്നും തന്നില്ല.തുറന്നിട്ട ജാലകത്തിനപ്പുറം മഴ പെയ്തു. കുറെ മാസങ്ങൾ കടന്നു പ്പോയി ഞാൻ മൂന്നാറിനു പോകുകയാണ്  ജിനി ഡേവിഡിന്റെ കല്ല്യാണത്തിന്. ഒരു പക്ഷെ എന്നെ ക്ഷണിച്ചപ്പോലെ അവൾ റീനുവിനെയും അവിടെ വിളിച്ചിട്ടുണ്ടാകും.കണ്ടുമുട്ടിയാൽ ഏല്ലാത്തിനും ഞാൻ അവളോട് മാപ്പ് പറയും.