ഇന്ന് രാവിലെ മുതൽ നല്ല മഴയായിരുന്നു. ശനിയാഴ്ച്ച ആയതുകൊണ്ട് ഏറ്റുമാനൂരമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു.ഞാൻ അമ്പലത്തിൽ എത്തിയത് ഏകദേശം പത്തരയോടേയാണ്. ഭഗവാന്റെ വലിയവിളക്കിൽ ഒഴിക്കാൻ പത്തൂരൂപയ്ക്ക് എണ്ണയും വാങ്ങി കുടയും ചൂടി അമ്പലത്തിലേയ്ക്ക് കടക്കുമ്പോൾ എണ്ണയൊഴിക്കുന്നിടത്തും അല്പം തിരക്കുണ്ടായിരുന്നു.വലിയവിളക്കിൽ എണ്ണയൊഴിച്ച് അകത്തേയ്ക്ക് നടന്നു.അഞ്ചുരൂപയ്ക്ക് കൂവളമാലയും അനൂപ് തിരുവോണം നക്ഷത്രം ഒരു അർച്ചനയ്ക്കും കൊടുത്ത് ഭഗവാന്റെ നടയ്ക്കൽ നിന്നു തൊഴുതു.അപ്പോഴൊക്കെ മഴ തകർത്തൂപെയ്യുകയാണ്.നാട്ടിൽ പുതിയ ജോലിയിൽ കയറിയതിലുള്ള സന്തോഷം ഏറ്റുമാനൂരപ്പന്റെ മുന്നിൽ മറച്ചു വച്ചില്ല.സങ്കടം തോന്നുമ്പോഴും സന്തോഷം വരുമ്പോഴും ഓടിയെത്താറുള്ളത് ഭഗവാന്റെ മുന്നിലാണ്.ഇവിടെ നില്ക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ധൈര്യം തോന്നും.
ഭഗവാനെ എന്റെ ഏറ്റുമാനൂരപ്പാ കാത്തോണേ?.
നടയിൽ നിന്നും തൊഴുത് നമശിവായ ചൊല്ലി പ്രദിക്ഷണം വച്ച് തിരുമേനിയുടെ കൈയ്യിൽ നിന്നും അർച്ചന പ്രസാദവും വാങ്ങി. പുറത്തെയ്ക്ക് കടന്നു.മഴ പെയ്യുന്ന തിരുമുറ്റത്തൂടെ സർപ്പകാവിലേയ്ക്ക് നടന്നു.സർപ്പഭഗവാനെ തൊഴുത് പ്രദിക്ഷണം വച്ച് കൃഷണൻ കോവിലേയ്ക്ക് നടയ്ക്കാൻ തുടങ്ങുമ്പോൾ എങ്ങോ മുഴുങ്ങി കേട്ട ആ പഴയ വിളിയൊച്ച.
തിരിഞ്ഞു നോക്കുമ്പോൾ നാലുകൊല്ലം മുമ്പുള്ള വേദനിപ്പിക്കുന്ന ആ ഓർമ്മകൾ ഒരു വിറയലായി മനസ്സിലൂടെ കടന്നുപോയി.
അതവളാണ് എന്റെ പഴയ ദേവി.ഞാൻ ഒരിയ്ക്കൽ എന്റെ ജീവനേക്കാളേറെ സ്നേഹിച്ച എന്റെ ആ ദേവി.ഈശ്വരാ അവൾ എന്റെ മുന്നിലേയ്ക്ക് വരുകയാണ്.എനിയ്ക്ക് കാലുകൾ കുഴയുന്നതുപ്പോലെ വാക്കുകൾ ഇടറുന്നതുപ്പോലെ (അവളെ നഷ്ടപ്പെട്ട ആ ദിവസമാണ് ഞാൻ ജീവിതത്തിൽ ആദ്യമായി മദ്യപിച്ചത്. അവൾ ഒരുമ്മിച്ച് അമ്പലത്തിൽ പോയത് അന്ന് അവൾ തലയിൽ ചൂടിയ ആ പൂവ് എനിയ്ക്ക് സമ്മാനിച്ചത് ഞാൻ ഗൾഫിലേയ്ക്ക് പോന്നപ്പോൾ എന്റെ സാധനങ്ങളുടെ കൂട്ടത്തിൽ ആ പൂവ് ഡെപ്പിയിലാക്കി ഞാൻ കൊണ്ടുവന്നത് ഒക്കെ)
“നീയെവിടെയാ ഇപ്പോ വന്നിട്ട് ഗൾഫിലൊന്നും പോയില്ലേ?.“
“തിരിച്ചുപോയില്ല അവസരങ്ങൾ ഉണ്ടായിരുന്നു പക്ഷേ പോയില്ല.ഒരു കല്ല്യാണം കഴിഞ്ഞിട്ട് പോയാൽ മതീന്ന് വീട്ടുക്കാർ പറഞ്ഞൂ.
“നിന്റെ അനിയത്തിന്മാരുടെ കല്ല്യാണം കഴിഞ്ഞോ?
“ങും ഒരാളുടെ.”
“പിന്നെ എന്തുണ്ട് വിശേഷം.”
“സുഖം നിനക്കോ?’
“സുഖമാടാ“.
“എന്താ നിന്റെ മുഖത്ത് പറ്റീത്.അവളുടെ മുഖത്ത് വലതുഭാഗത്തായി നിറഞ്ഞുകിടക്കുന്ന വലിയ മുറിവുണങ്ങിയപാടിലേയ്ക്ക് നോക്കി ഞാൻ ചോദിച്ചു.
“അത് പാലയിൽ വച്ച് ഒരാസിഡന്റുണ്ടായതാ ഞാനും കൊച്ചും ചേട്ടന്റെ ബൈക്കിന്റെ പിന്നിൽ നിന്നും തെറിച്ചു വീണു.മരിച്ചുപോകേണ്ടതാ ഭാഗ്യത്തിന്.”
“നീ ആ പഴയ ദേവിയല്ല ഇപ്പോ ഒരു മുപ്പത്തെട്ട് വയസ്സു കഴിഞ്ഞ ഒരു സ്ത്രിയെപോലെ.വല്ലാതെ മാറി പോയിരിക്കുന്നു.ആ പഴയ സൌന്ദര്യമൊക്കെ എവിടെയോ നഷ്ടപെട്ടതുപോലെ.”
“നീയെന്താ കല്ല്യാണം കഴിക്കാത്തത് ഇപ്പോ വയസ്സ് പത്തുമുപ്പത്തിരണ്ടായില്ലേ?
“ ങാ ആയിരത്തിതൊള്ളായിരത്തീ എഴുപ്പത്തെട്ട് മെയ് ഇരുപ്പത്തേഴ് അതാ എന്റെ ബർത്ത് ഡേറ്റ്. പിന്നെ നാട്ടിൽ വന്നപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മാതൃഭൂമിയിൽ വിവാഹ പരസ്യം കൊടുത്തിരുന്നു.അങ്ങനെ പതിനാല് പെണ്ണ് പോയി കണ്ടു.
“പതിനാലോ എന്നിട്ടേന്തെ?“
“ഒന്നും നടന്നില്ല. ഒരോരോ പ്രശ്നങ്ങള്.മുമ്പ് ഞാൻ പറഞ്ഞിട്ടില്ലെ ഇതുപ്പോലെ ഈറന്മുടിയിൽ തുളസി കതിർ ചുടി ഭഗവാന്റെ പ്രസാദം തൊട്ട് അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന നിറയെ മുടിയുള്ള അധികം വണ്ണമില്ലാത്ത മുഖത്ത് എപ്പോഴും ഒരു സന്തോഷം കൊണ്ട് നടക്കുന്ന നിന്നെപ്പോലുള്ള ഒരു പെൺകുട്ടിയെകുറിച്ച്. അതിൽ അങ്ങനെ ആരേം കണ്ടില്ല.”
(മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണ്.)
“വാടാ അങ്ങോട് മാറി നില്ക്കാ. സർപ്പകാവിനു മുന്നിലെ ഷെഡ്ഡിലേയ്ക്ക് നടക്കുമ്പോൾ ഞാൻ അവളോട് ചോദിച്ചു.
“നിനക്ക് എത്രയാ കുട്ടികള്.“
“ഒന്നെയുള്ളുടാ ഒരാൺകുട്ടി അവന് മൂന്നരവയസ്സായി”
“ഹസ്ബെൻഡ് ഇപ്പോഴും ഏറണാകുളത്തുതന്നെയാണോ ജോലി.”
“ങാ അതെ.”
“നീയെന്താ അന്നു കല്ല്യാണം ക്ഷണിയ്ക്കാൻ എന്റെ വീട്ടിൽ വരാത്തത്.നീ വരുമെന്ന് കരുതി ഞാൻ നിനക്കുതരാൻ ഒന്നരപവന്റെ ഒരു വള എടുത്തു വച്ചിരുന്നു.വീട്ടിലേയ്ക്ക് പൈസ അയ്ച്ചു കൊടുത്തിട്ട് അമ്മയോട് പറഞ്ഞ് വാങ്ങിതാ.എന്റെ ആദ്യശമ്പളത്തിന് ഞാൻ വാങ്ങിത് നിനക്ക് വേണ്ടിട്ടാ.നീ വരുമെന്നുള്ള പ്രതീക്ഷയിൽ അതിന്റെ പേരിൽ ഞാൻ വീട്ടിന്ന് ഒരുപ്പാട് വഴക്കുകേട്ടു.പക്ഷെ ഞാൻ ഒരുപ്പാട് സ്നേഹിച്ചതല്ലേ നിന്നെ അത് ഞാനെന്റെ അമ്മയെ പറഞ്ഞ് മനസ്സിലാക്കി എനിയ്ക്ക് വേണ്ടിട്ട് അത്രേലും ചെയ്തു തരണമെന്ന് പറഞ്ഞു. ഒരു പക്ഷെ അതായിരുന്നിരിയ്ക്കാം നഷ്ടപെട്ട എന്റെ പ്രണയത്തിന്റെ അവസാന സമ്മാനം.
“എനിയ്ക്ക് വരാൻ പറ്റില്ല. പിന്നെ ഞാനെന്തു പറഞ്ഞാണ് നിന്റെ വീട്ടിൽ വരുക. എനിയ്ക്കാണെല് പിന്നെ നിന്റെ വീട്ടിലേയ്ക്കുള്ള വഴിയും അറിയില്ലായിരുന്നു. നീ ക്ഷമിക്കടാ.
“അതാ നീ ഫോണിലൂടെ വിളിച്ചിട്ടും ആരും കല്ല്യാണത്തിന് വരാത്തത്. ഞാൻ പറഞ്ഞു പോകണ്ടാന്ന്.
പിന്നെ നീയന്ന് തന്ന ആ തുളസി കതിരില്ലെ അത് കുറച്ചുകാലം എന്റെ കൈയ്യിൽ ഉണ്ടായിരുന്നു.
“അനൂപെ ഭഗവാന്റെ നടയ്ക്കൽ നിന്ന് പറയുകയാ ഒക്കെ തിരുമാനിക്കുന്നത് ഭഗവാനല്ലെ.ഒരു പക്ഷെ അതായിരിക്കും വിധി.
“എന്റെ വിധി അല്ലേ ദേവി.‘
“അനൂപെ നീ കഴിഞ്ഞു പോയതിനെ ഓർത്ത് നിന്റെ ജീവിതം നശിപ്പിക്കരുത് .നിനയ്ക്ക് പ്രായമായികൊണ്ടിരിക്കുവാ. കുട്ടികളികളൊക്കെ മതിയാക്കി ഒരു നല്ല ജീവിതം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്ക്. നിന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരു നല്ല പെൺകുട്ടി വരും. നീയിങ്ങനെ നശിക്കരുത്.
“ഞാൻ കല്ല്യാണം കഴിയ്ക്കും ദേവി.നീ പേടിയ്ക്കണ്ട.മതവും ജാതിയും നോക്കിയാവില്ല ചിലപ്പോ.ഒരു പക്ഷെ ചിലപ്പോ പ്രായം ഇനിയും കടന്നുപ്പോയാൽ ...........?
എന്തായാലും ഞാൻ കല്ല്യാണം കഴിയ്ക്കും ആ കുട്ടിയിലൂടെ വേണം നിന്നെ നഷ്ട്പ്പെട്ട ദേവിയെ എനിയ്ക്ക് തിരിച്ചെടുക്കാൻ. ഒരുപ്പാട് സ്നേഹിക്കാൻ പിണങ്ങാൻ, വഴക്കു കൂടാൻ ഒരുപ്പാട് മിണ്ടാതിരുന്നിട്ട് മിണ്ടാൻ എനിക്ക് വേണടാ ഒരു നല്ല കൂട്ടുകാരിയെ ഒരു നല്ല ഭാര്യയെ”
അവൾ ചിരിച്ചു.
ഞാൻ പോട്ടെടാ”
“ങും നിന്നേ?”
“എന്താടാ?”
“പിന്നെ എന്റെ അനിയത്തിടെ കല്ല്യാണത്തിന് നിങ്ങൾ രണ്ടാളും വരണം.”
“വരാ.”
ഞങ്ങൾ പിരിയുകയാണ്.മഴ തകർത്തു പെയ്യുന്ന അമ്പലമുറ്റത്തൂടെ പുറത്തെയ്ക്ക് അവിടെ എന്നെ കാത്തു നിന്ന കൂട്ടുക്കാർക്കൊപ്പം പാലകൂന്നേൽ ബാറിലേയ്ക്ക്.ഇന്ന് രണ്ടെണ്ണം വീശണം.
ഒരു ഹണിബീടെ കഴുത്തുപൊട്ടിച്ച് രണ്ട് പെഗ്ഗടിച്ചു.
അപ്പോഴും പുറത്തു മഴ തകർത്തുപെയ്യുന്നുണ്ടായിരുന്നു.
അനൂപ്; നന്നായി വെള്ളമടിയൊക്കെ തുടങ്ങി അല്ലേ..!!
മറുപടിഇല്ലാതാക്കൂദേവി..!!
അനൂപ് നിന്റെ ദേവി പോസ്റ്റുകളുലൂടെയാണു ഞാൻ ബൂലോകത്തിൽ സജീവമായത്..
മരമാക്രി അന്നു പോസ്റ്റ് ചെയ്ത് ലിങ്കിലൂടെ..
ദേവിയേക്കുറിച്ചുള്ള ഓർമകൾ അന്നത്തെ നിന്റെ വായനകാർക്ക് ഇന്നുമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.. മി ടൂ.. സോ ദാറ്റ് ഈസ്.
ദേവിയെ വീണ്ടും കണ്ടുമുട്ടിയ ഈ പോസ്റ്റ് ശ്വാസം അടക്കിപ്പിടിച്ചിരുന്നു തന്നെയാണു വായിച്ചത്..
നഷ്ടപ്രണയത്തിന്റെ ഉൾദു:ഖത്തിൽ ഞാനും പങ്കുചേർന്നു കൊണ്ട്..
ഒഴിക്കെടാ കോപ്പേ ഒരൊന്നര.. സോഡാ കുററച്ചു മതി..
ചിയേർസ്..
(മോനേ.. നിന്റെ നമ്പെർ ആകസ്മിക സാഹചര്യത്തിൽ നഷ്ടപ്പെട്ടു..
ഒന്നു മെയിൽ ചെയ്തേ..)
നന്നായി.
മറുപടിഇല്ലാതാക്കൂsho nirashayil ninum mariyille...ini ippo normal cheyunnapole penkuttiye kanum enittu avalode oru kumbasaram mole...they eniku ingine old luv undyairunnu....hiihih athode anoope mikkavarum life kattapoka....pranyam ullil vechekku..ithoru advice..alenkil futuril barya deviye parnju adiyundakkum ..bar pinne aduthundallo so no problem.
മറുപടിഇല്ലാതാക്കൂഇപ്പോളും ഹണിബീ പൊട്ടിച്ചു നടപ്പാണോ മാഷേ ...എവെടെയെങ്കിലും പോയി ഒരു ദേവിയെ സംഘടിപ്പിക്കെന്നെ ....എല്ലാം ശരിയാകും ......ദേവ്യേ ......
മറുപടിഇല്ലാതാക്കൂഎല്ലാറ്റിനും ഒരു കാരണവും ന്യായീകരണവും വേണമല്ലോ അല്ലേ?വെള്ളമടിക്കാനും....!!!
മറുപടിഇല്ലാതാക്കൂഹെന്റെ ദേവീ കത്തോള്‍...ണേ ഈ കുട്ടിയെ ..
മറുപടിഇല്ലാതാക്കൂസൗദി അറേബ്യയിലെ അല്‍-ഭദ്ര കാളീ ക്ഷേത്രത്തില്‍
ഞാന്‍ ഒരു 'വെടി'വഴിപാട് നടത്തണണ്ട്..ഹണിബീ
യെ വിട്ടു ഹണിമൂണ്‍ ആഘോഷിക്കാനുള്ള വഴി തെളിയും അനുപേ ..
മദ്യപിക്കാന്‍ കാരണം വേണം എന്നു പറഞ്ഞ് മദ്യപരെ അപമാനിക്കരുത്.
മറുപടിഇല്ലാതാക്കൂകഥ തുടരട്ടെ. ശ്വാസം അടക്കിപ്പിടിക്കാതെ തന്നെ വായിച്ചു.
വായിക്കുമ്പോള്‍ മടുപ്പിക്കുന്നില്ല. നന്നായിട്ടുണ്ട്
നന്നായി, മാഷേ
മറുപടിഇല്ലാതാക്കൂ“പറഞ്ഞോളു ഞാനിവിടെ തന്നെയുണ്ട്“
മറുപടിഇല്ലാതാക്കൂ-നിന്നോടെന്താ പറയേണ്ടത്?
:)
nannayi
മറുപടിഇല്ലാതാക്കൂകോള്ളാം മാഷെ.......
മറുപടിഇല്ലാതാക്കൂപിന്നെ ആ പാലക്കുന്നേല്‍ ബാര്‍....അമ്പലം അപ്പോള്‍ ഏറ്റുമാനൂര്‍ ആയിരിക്കും അല്ലെ.....ശംഭോ മഹാദേവ......
ഒരു വന്‍ nostalgiya അങ്ങ് കടന്നു പോയി വായിച്ചപ്പോള്‍....
നന്നായിട്ടുണ്ട് അനൂപ്, പക്ഷെ വായിക്കുമ്പോള്‍ ആകെ ബഹളം. അത്കൊണ്ട് വായനയ്ക്ക് ഏകാഗ്രത കിട്ടുന്നില്ല. വേണ്ടാത്ത അലങ്കാരങ്ങളൊക്കെ ഒഴിവാക്കി ടെമ്പ്ലേറ്റ് ഒന്ന് മോഡിഫൈ ചെയ്യാമായിരുന്നു :)
മറുപടിഇല്ലാതാക്കൂpillechaaa
മറുപടിഇല്ലാതാക്കൂnjanum ivide undu..
അനൂപേ, ആ ദേവി പറഞ്ഞതാ ശരി. ഇതൊന്നും നമുക്ക് നിശ്ചയിക്കാന്‍ പറ്റുന്ന കാര്യമല്ല. എത്രയും പെട്ടെന്ന് അനൂപിന് അവകാശപ്പെട്ട ദേവിയെ കണ്ടു പിടിക്കൂ. ഇനിയും ഹണിബീയെ കൂട്ടുപിടിക്കണ്ട.
മറുപടിഇല്ലാതാക്കൂദേവീ നിന്‍ ചിരിയില്‍
മറുപടിഇല്ലാതാക്കൂഉതിരൂ പാലൊളിയൂ..
അനുദിനം അനുദിനമെന്നില്‍..
കൊള്ളാം അനൂപേ.. ദേവീ രക്ഷിക്കട്ടെ. :)
അനൂപെ ,
മറുപടിഇല്ലാതാക്കൂദേവി പറഞ്ഞതാ ശരി , പഴയ കാലം ഓര്‍ത്തോണ്ടിരുന്നിട്ട് കാര്യമില്ല.
നീയല്ലെങ്കിൽ മറ്റൊരാൾ,
മറുപടിഇല്ലാതാക്കൂനിന്നെക്കാൾ സുന്ദരി,
പോടീ .. .. ..
(അതാ അതിന്റെ ഒരു ലൈൻ)
നഷ്ടപ്രണയങ്ങൾ ചാരം മൂടിയ ഉമിത്തീ പോലെയാണ്...
മറുപടിഇല്ലാതാക്കൂഎത്ര ശ്രമിച്ചാലും മനസിൽ അത് നീറി നീറി കിടക്കും...
ആദ്യമായി പ്രണയിച്ച പെണ്ണിനേയും ആദ്യപെഗടിച്ച ദിവസത്തേയും ഒരു സാധാരണ പുരുഷനു മറക്കാനാകില്ല...
പക്ഷേ ആ ഉമിത്തീയിലേക്ക് എന്തിനു വെറുതേ മദ്യം കോരിയൊഴിക്കുന്നു? ചുട്ടുനീറ്റുമെങ്കിലും ആ നീറ്റലിനു ചിലപ്പോൾ ചില മുഹൂർത്തങ്ങളിൽ ഒരു സുഖമുണ്ടായിരിക്കും...
പറഞ്ഞപോലെ പതിനഞ്ചാമത്തെ പെണ്ണുകാണല്‍ എന്നാ? അത് ശരിയാവട്ടെ..അല്ലാതെ ചുമ്മാ ഓരോന്നും പറഞ്ഞു വെള്ളമടിക്കാന്‍ അവസരം നോക്കി നടക്ക്വാ ല്ലേ?
മറുപടിഇല്ലാതാക്കൂമറ്റൊരു ദേവദാസ്...
മറുപടിഇല്ലാതാക്കൂഎഴുത്ത് കൊള്ളാം...
ഇനിയും ഇതിലേ വരാം.....
അനൂപേട്ടാ......
മറുപടിഇല്ലാതാക്കൂഎന്നും ഇങ്ങനെ "honey bee " യും അടിച്ചു നടന്നാല് മതിയോ......
വെരി നൈസ്...............................
will be back to you..............
അനൂപ് തിരുവോണം നക്ഷത്രം
മറുപടിഇല്ലാതാക്കൂകൊള്ളാം ഇഷ്ടം ആയി
ഇത് ഞാന്‍ തന്നെ
പക്ഷ എനിക്ക് ആ പഴയ ദേവിയ
കാണാന്‍ കഴിഞ്ഞില്ല ഇതുവര
ഒരിക്കലും കാണരുത എന്ന്
പ്രര്തിക്കയാണ് ഞാന്‍
അവളും അവിടാണ് ഏറ്റുമാനൂര്‍