2008, ഏപ്രിൽ 4, വെള്ളിയാഴ്‌ച

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി



ദുബായില്‍ നിന്നും അറബാബ് വിസ കൊടുത്തയിച്ചു। പൊകാനുള്ളാ ടിക്കറ്റുമുണ്ട്।

അവളെ പിരിയണ കാര്യം ആലൊചിച്ചപ്പോള്‍ പോകണ്ടെന്നു തോന്നി।എങ്ങ്നെ അറബാബിനോടി കാര്യം പറയും। വീട്ടില്‍ അറിഞ്ഞാല്‍ വലിയൊരു ഭുകമ്പം ഉറപ്പാണു। ഒരുപ്പാട് അഗ്രഹിച്ചതാണു ദുബായില്‍ പോകാന്‍। എന്തായാലും ഞാന്‍ കാര്യം അവളോടു പറഞ്ഞു।

“ദേവി ഞാന്‍ ദുബായിക്കു പോകണില്ല। എനിക്കു നിന്നെ പിരിയാന്‍ കഴിയണില്ല।”

“ഏടാ നിയെന്താ ഈ പറയണെ നിനക്ക് വട്ടുണ്ടോ /“

“ഏടാ എനിക്കു കഴിയണില്ലാ നിന്നെ പിരിയാന്‍। ഒരു പക്ഷെ ഞാന്‍ അവിടെ പോയാല്‍ പിന്നെ ഒരിക്കലും ഇങ്ങോട് വരില്ല“

അങ്ങനെ ഒന്നും നി ചിന്തിക്കരുത്। നിന്നെകുറിച്ചു നിന്റെ വീട്ടുക്കാര്‍ക്ക് എന്തെല്ലാ പ്രതിക്ഷക്കളുണ്ടെന്നാറിയോ നീയായിട്ട് അതു നശിപ്പിക്കരുത്। ഇങ്ങ്നെയാണെങ്കില്‍ നിന്റെ സേനഹം എനിക്കു വേണ്ടാ”


“ഞാന്‍ വിളിക്കും വൈകിട്ട് എനിക്ക് നിന്നോട് കുറെ സംസാരിക്കാനുണ്ട്“

“വേണ്ടാ ഞാന്‍ ഫോണെടുക്കില്ലാ“

“വേണ്ടാ ഞാന്‍ നിന്നെ പിന്നെ ശല്ല്യം ചെയ്യില്ലാ“

പെട്ടെന്നു അവിടെ നിന്നുമിറങ്ങി നടന്നു।

ഷോപ്പില്‍ ചേന്നതിനു ശേഷം രണ്ട്മൂന്നു വട്ടം അവളുടെ ഓഫിസിലേക്കു വിളിച്ചു।

ഒരു ബെല്ലടിച്ച ശേഷം ഫോണ്‍ കട്ട് ചെയ്യും

അവള്‍ക്ക് മനസിലായിട്ടുണ്ടാകും എങ്കിലും അവള്‍ വിളിച്ചില്ല

വൈകിട്ട് ടെലിഫോണ്‍ ബൂത്തിലെത്തിയിട്ട് അവളുടെ വിട്ടിലേക്കു വിളിച്ചു

അവളുടെ അനിയനാണു അന്നേരം ഫൊണെടുത്തത്।

“ആരാ “അവന്‍ തിരക്കി

“ഞാനാ അനൂപ്“

“എന്താ വേണ്ടത്..?”

“ദേവിക്ക് ഒന്നു കൊടുക്കുമോ...?”

“ചേച്ചിയില്ലല്ലോ ഇവിടെ“

“എവിടെ പോയി॥?”

അറിയില്ല

ഞാന്‍ പെട്ടെന്നു ഫോണ്‍ വച്ചു।

മന്‍സസില്‍ വല്ലാ‍ത്ത ശുന്യത

അവളെ എനിക്കു നഷടപെടുമോ

എങ്കില്‍ പിന്നെ ഈ ജിവിതത്തിനെന്തര്‍ഥമാണുള്ളത്।സേനഹിച്ച പെണ്ണിനെ കല്ല്യാണം കഴിക്കാന്‍ കഴിയാതേ ഈ ലൊകത്ത് എന്തൊക്കെ നേടിയാലെന്താ അവളെ മറന്നൊരു ജിവ്വിതം എനിക്ക് ചിന്തിക്കാന്‍ വയ്യാ

ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു।

എനിക്കു പോകാന്‍ ഒരു ദിവസമാണു ബാക്കി

രാത്രി ടിവി മുറിയിലിക്കുമ്പോള്‍

അമ്മ കൊണ്ടു പോകാനുള്ള ആചാറൊക്കെ തയ്യാറാക്കുന്ന തിരക്കിലാണു

എന്തോക്കെയൊ മണങ്ങള്‍ അന്തീരിക്ഷത്തിനുണ്ട്। അവക്കൊക്കെ എന്റെ ശവം കത്തിയെരിയുന്ന

മണമാണെന്നെനിക്കു തോന്നി।

ഞാന്‍ അന്ന് രാത്രി ഉറങ്ങിയില്ലാ

രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ പുറത്ത് വന്നിരുന്നു

ഇപ്പോ അവളുടെ വീട്ടില്‍ പോയാലോ।

അല്ല്യേല്‍ വേണ്ടാ

രാവിലെ എങ്ങേനെയൊക്കെയൊ നെരം വെളിപ്പിച്ചു।ഞാന്‍ വീണ്ടും അവളെ വിളിച്ചു।

അവള്‍ തന്നെയാണു ഫോണെടുത്തത്ത്।

ഹലോ ഏടി....

അപ്പോഴെക്കും അവള്‍ കട്ടു ചെയ്ത്

എനിക്കു മുറിയിലെ ഫാനില്‍ കെട്ടി തൂങാന്‍ തോന്നി

എതായാലും ഒരിക്കല്‍ കൂടി അവളെ കാണണം

ഞാന്‍ വേഗം കുളിച്ചൊരുങ്ങി അമ്പലത്തിലേക്കു നടന്നു

ഏറ്റമാനൂരപ്പന്റെ മുന്നില്‍ നിലക്കുമ്പോഴോക്കെ പ്രാഥിച്ചത് അവളെ എനിക്ക് കിട്ടണെ എന്നായിരുന്നു

പക്ഷേ അന്ന് അവിടെ നിന്നപ്പോള്‍ ഒന്നും തോന്നിയില്ല

തിരികെ അവളുടെ ഓഫിസിലേക്കു നടക്കുംമ്പോള്‍ ഞാന്‍ വിണ്ടും ഭഗവാനെ നോക്കീ

അവള്‍ക്കൊരിക്കലും എന്നെ സേനഹിക്കാനാവില്ലാ

ഞാന്‍ ഒരു ഭാഗ്യമില്ലാത്തവനാണു

അങ്ങനെ വ്യകുലപെട്ട് ഞാനവളുടെ ഓഫിലേക്കു കയറി।

അവളെ അവിടെയെങ്ങും കണ്ടില്ല

ഞാന്‍ തൊട്ടപ്പുറത്തെ മിനിയുടെ ഓഫീസിലെക്കു നടന്നു

“ദേവിയെന്തെ മിനി“

‘അവള്‍ ഇനി വരില്ല അവളുടെ കല്ല്യണം എതാണ്ട് ഉറച്ച മട്ടാണു‘

എനിക്കു വലിയ സങ്കടം തൊന്നി വേദനയും നിരാശയും എന്നേ തളര്‍ത്തി എന്റെ മുകളിലുള്ള

ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നതു പോലെ എനിക്കു തോന്നി

ഞാന്‍ വെറെ ഒന്നും ആലോചിച്ചില്ല

ഒരൊ ഓട്ടോ വീളിച്ചവളുടെ വീട്ടിലേക്കു ചെന്നു

ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ വീടിന്റെ മുറ്റത്ത് നിലപുണ്ടായിരുന്ന്

എന്നേ കണ്ട് അവള്‍ പെട്ടെന്നോടി അരികിലേക്കു വന്നു

“നീയെന്തിനാ ഇങ്ങു വന്നെ ..?”

‘നിന്റെ കല്ല്യാണം ആണേന്നു കേട്ടു‘

“അതെ “പെട്ടെന്നവളുടെ കണ്ണുകള്‍ നിറഞ്ഞോ അല്ല എനിക്കങ്ങനെ തോന്നിയതാകും

ഏതായാലും എന്റെ കണ്ണൂകള്‍ നിറഞ്ഞു

“നീ പോയിക്കോ ഇവിടെ നിന്നാല്‍ വല്ലവരും കാണും“ ഞാന്‍ വൈകിട്ട് നിന്നെ വിളിക്കാം

‘നാളെ വൈകിട്ടാണ് എന്റെ ഫ്ലൈറ്റ് രാവിലെ നീയമ്പലത്തില്‍ വരണം‘

‘ഏറ്റുമാനൂരമ്പലത്തില്‍ വേണ്ടാ‘

‘നീ കാവില്‍ വരാമോ‘

‘വരാം‘

‘എങ്കില്‍ നീ പോയ്ക്കോ‘

‘രാവിലെ എഴു മണിക്കു നീ വരണം‘

‘ങ്ങാ‘

‘എങ്കില്‍ നീ പോയിക്കോ‘

പിറ്റേന്ന് എഴുമണിയാകാന്‍ ഞാന്‍ കാത്തിരുന്നു।

രാത്രി എങ്ങനെയൊക്കെയൊ കഴിച്ചു കൂട്ടി

നേരം വെളുത്തത് നല്ല മഴയായിട്ടായിരുന്നു

റോഡുക്കളെല്ലാം നിറഞ്ഞൊഴുകുകയാണു

ഞാന്‍ അമ്പലത്തിലേക്കു നടന്നു

മഴ ചാറ്റലടിച്ച് ഞാനാകെ നനഞ്ഞു കുലിച്ചിരുന്നു।

ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ കാവിനു മുന്നില്‍ കാത്തു നിലപ്പുണ്ടായിരുന്നു।

ഒരുപ്പാട് നേരമായോ നീ വന്നിട്ട്

അവള്‍ ഇല്ലെന്നു തലയാട്ടി

‘ആ നമ്മൂക്ക് തൊഴാ‘

അന്ന് ഞാന്‍ അദ്യമായി പ്രാഥിച്ചു എന്റെ ദേവിയെ എനിക്കു മറക്കാനുള്ള ശക്തി തരണെന്നു।

അവള്‍ എന്റെ മുന്നില്‍ നിന്ന് എന്താകും പ്രാത്ഥിച്ചത്।

എനിക്കറിയില്ല

ഞാന്‍ ചോദിച്ചതുമില്ല

ഞാന്‍ അമ്പലത്തില്‍ കഴിച്ച അര്‍ച്ചന അവളുടെ പേരിലായിരുന്നു

എല്ലാ മാസവും ചോറ്റാനിക്കര്യിലും ഏറ്റുമാനൂ‍രും വൈക്കത്തും കുമാരനല്ലൂരും അമ്പലപുഴയിലും ഗുരുവായുരിലും ഒക്കെ ഞാന്‍ പോയിരുന്നു അപ്പൊഴോകെ ഞാന്‍ പ്രാഥിച്ചത് അവള്‍ക്കു വേണ്ടിയായിരുന്നു

ഞങ്ങള്‍ അമ്പലത്തിന്റെ പുറത്തെക്കു നടക്കുമ്പോള്‍ ഞാന്‍ അവളൊടു ചൊദിച്ചു ഞാന്‍ നിന്റെ കുടെ വീടിന്റെ അവിടെ വരെ നടന്നോട്ടെ ഇനി എനിക്കൊരിക്കലും അതിനു സാധിക്കില്ലല്ലോ‘

‘വാടാ ‘

അവള്‍ സമ്മതിച്ചു

അവള്‍ക്കൊപ്പം നടക്കുമ്പോള്‍ ഞാന്‍ ചൊദിച്ചു

നിന്റെ ചെറുക്കന്‍ സുന്ദരനാണൊ

ഏടാ നിന്നെ കാളും കറുത്തിട്ടാ

എന്നിട്ടു നീ സമ്മതിച്ചോ

അവള്‍

ഒന്നും മിണ്ടിയില്ല

ദേവി ഇന്നും നമ്മള്‍ പിരിയുവാണു

എനിക്കൊരു കാര്യമറിയണം നീയെന്നെ എപ്പോഴെങ്കിലും സേനഹിച്ചിട്ടുണ്ടോ ദാ ഹ്രദയം നിറയെ നീയായിരുന്നു।

പെട്ടെന്നവള്‍ കരയുമെന്നനിക്കു തൊന്നി അവള്‍ മുഖം ചുരിദാറിന്റെ ഷാളുകൊണ്ടൊപ്പി।

ഈ ദിവസത്തിന്റെ ഓര്‍മമ്മ്ക്ക് നിന്റെ തലയില്‍ നിന്നും ആ തുളസി കതിര്‍ എനിക്കു തരുമോ

അവള്‍ പെട്ടെന്ന് അതെടുത്ത് എനിക്കു നീട്ടി

ഞാന്‍ ഇതു സൂക്ഷിച്ചു വയ്ക്കും

‘നിന്റെ ഓര്‍മ്മക്കായിട്ട്‘

ഞാന്‍ പോവുവാണു ഇനി ഒരിക്കലും കാണില്ല നമ്മള്

തിരിഞു നടക്കുമ്പോള്‍ അവള്‍

പറഞ്ഞു

എത്ര മണിക്കാണു ഫ്ലൈറ്റ്

രാത്രി പത്ത് മണിക്ക്

ഞാന്‍ നിന്നെ വിളിക്കാം

ഞാന്‍ പോട്ടെ

വൈകീട്ടവള്‍ വിളിച്ചു

നീയേന്നെ മറക്കണം നി നന്നായി വരും നിനക്ക് നല്ലൊരു ജിവിതം കിട്ടും എനിക്കൊറപ്പാണ്

വേണ്ടാ ഇനി ഒന്നും പറയണ്ടാ

പെട്ടെന്ന് അവള്‍ പൊട്ടി കരഞു

ദേവി ദെവ്വി ഞാന്‍ വിളിച്ച്തൊന്നും അവള്‍ കേട്ടില്ലാ

ദുബായില്‍ എത്തിയപ്പോള്‍ അവളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല

പിന്നെ ഒരു കൂട്ടുക്കാരന്‍ പറഞ്ഞു

ഏടാ ആ രാജേഷില്ലെ ആവനാടാ അവളെ കെട്ടിയത്

ഏതു രാജേഷ്

ഏടാ നി കോട്ടയത്ത് അക്കൊണ്ടാന്റായി ജോലി വാങ്ങീ കൊടുത്താ

പെട്ടെന്ന് എന്റെ നെഞ്ചിലുടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി

ദേവി എന്നോടിതു വേണ്ടായിരുന്നു









53 അഭിപ്രായങ്ങൾ:

Suvi Nadakuzhackal പറഞ്ഞു...

കഥയാണോ അതോ ശരിക്കും സംഭവിച്ച കാര്യം ആണോ?

ഗീത പറഞ്ഞു...

എനിക്കും അതു തന്നെ സംശം.....

ഭാവനയല്ലേ?

Unknown പറഞ്ഞു...

ശരിക്കും ജിവിതത്തില്‍ സംഭവിച്ചതാണു സുവി,ടീച്ചറെ അവളുടെ കല്ല്യാണത്തിന്റെ അന്നാണു ഞാന്‍ ജിവിതത്തില്‍ അദ്യമായി മദ്യപിച്ചത്.ഇന്നും വല്ലാത്ത വേദനയാണവള്‍

Suvi Nadakuzhackal പറഞ്ഞു...

അനൂപിന്റെ വേദന എനിക്ക് മനസ്സിലാകുന്നു. ഞാന്‍ ഒരു കഥയാണെന്ന് കരുതി ആണ് വായിച്ചു തുടങ്ങിയത്. അവസാനം ആയപ്പോള്‍ ആണ് തോന്നിയത് സംഗതി യാഥാര്‍ഥ്യം ആയെക്കുമെന്ന്. അത് കൊണ്ടാണ് അങ്ങനെ എഴുതിയത്. വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.

ശ്രീവല്ലഭന്‍. പറഞ്ഞു...

അനൂപേ.................................

:-(

താണ്ടിയ പാതകള്‍ വളരെ ദുര്‍ഘടമായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ മുന്‍പിലുള്ള പാതകള്‍ തരണം ചെയ്യാന്‍ പ്രയാസം കുറയും.അങ്ങനെ ആവട്ടെ എന്ന് ആശംസിക്കുന്നു

പാമരന്‍ പറഞ്ഞു...

അനൂപേ.. ഇതു കഷ്ടമായിപ്പോയി.. എന്തേ ഇങ്ങനെ ഒരു സല്മാന്‍ ഖാന്‍ കളിക്കാന്‍?

കാവലാന്‍ പറഞ്ഞു...

നന്നായിരിക്കുന്നു അവസാനത്തെ വിവരണങ്ങള്‍ ഹൃദയത്തെ സ്പര്‍ശിച്ചു.

കാവലാന്റെ പ്രണയം/ജീവിതം എന്ന കവിത വായിച്ചല്ലോ.....അതു മുഴുവന്‍ ഇതിനുള്ള കമന്റായി കരുതിക്കൊള്ളൂ.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല തലക്കെട്ട്!

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

സത്യം പറയണം. ഒള്ളതാണോ തള്ളേ...?സ്വന്തം അനുഭവത്തിന്റെ ഒരു കഥ പോലെ...

സീത പറഞ്ഞു...

അനുപ്, ദുബായിലേക്കു പോകാന്‍ വിസ കിട്ടിയപ്പോള്‍
ദേവി ഒഴിഞ്ഞമാറിയതെന്തിനെന്ന് ഒട്ടും മനസ്സിലാകുന്നില്ല

മരമാക്രി പറഞ്ഞു...

ജീവിതം ഇങ്ങനെ ഇരുട്ടടികളുടെ പരമ്പര ആണല്ലോ അനൂപേ. താങ്കള്‍ക്കു എന്റെ ആശംസകള്‍, മോറല്‍ സപ്പോര്‍ട്ട്

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

എല്ലാം പരസ്പരം പങ്കുവൈക്കാന്‍ നമുക്ക് ബ്ലോഗ് ഉണ്ടല്ലോ ഇപ്പോള്‍.
നമ്മളെ വേണ്ടാത്ത ദേവിയെ നമുക്കും വേണ്ട്.ദേവിക്കു പകരം മഹാലകഷ്മി വരും.

കാപ്പിലാന്‍ പറഞ്ഞു...

നീയേന്നെ മറക്കണം നി നന്നായി വരും നിനക്ക് നല്ലൊരു ജിവിതം കിട്ടും എനിക്കൊറപ്പാണ്

ആ ദേവി പറഞ്ഞത് തന്നെ എനിക്കും പറയുവാന്‍ ഉള്ളൂ .നീ നന്നായി വരും .എന്നാലും നീ അവളുടെ കല്യനതിന്ടന്നു കുടിച്ചല്ലോ അനൂപേ.എന്നിട്ട് നീ ആ ഞുമേര ബീച്ചില്‍ ദേവി ..എന്‍റെ ..ദേവി എന്ന് പറഞ്ഞ്‌ കരഞ്ഞോ.കഷ്ടം.നീ ഇങ്ങനെ ആയി പോയല്ലോ.എനിക്ക് സങ്കടം ഉണ്ട്.അപ്പോള്‍ എന്തേ നീ എന്നെ ഓര്‍ത്തില്ല .ഇനി എന്ന നാട്ടില്‍ പോകുന്നെ.ബസ് സ്ടണ്ടിലോ ,റെയില്‍ വേ സ്റ്റേഷന്‍,അല്ലെങ്കില്‍ ഒരു സിനിമ കൊട്ടകയില്‍ വച്ചു നീ അവളെ കാണുമ്പോള്‍ അയ്യോ എനിക്കത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.ഒരിക്കലും ധൈര്യം കളയരുത് .എല്ലാ ഭാവുകങ്ങളും നേരുന്നു ..ആവശ കാമുക.എടൊ ഇയാള്‍ക്ക് കേരള ഗോവെര്‍മെന്റിന്റെ ഒരു പെന്‍സേഷന് അപ്ലൈ ചെയ്യരുതോ " ആവശ കാമുക പെന്‍ഷന്‍ " :)

ഹരിത് പറഞ്ഞു...

കഥ തുടങ്ങിയതു മുതല്‍ വായിക്കുന്നുണ്ട്. ആദ്യ ഭാഗത്തു കമന്‍റും ഇട്ടിരുന്നു. ചില കാര്യങ്ങള്‍ മനസ്സില്‍ തന്നെ കിടന്നോട്ടെ. സ്വകാര്യതയില്‍ കരയാനും ചിരിക്കാനും ആയി.
ഭാവുകങ്ങള്‍.

വിന്‍സ് പറഞ്ഞു...

എന്റ്നെ എല്ലാ പോസ്റ്റുകളിലും കമന്റുന്ന അനൂപ് ഞാന്‍ ഒരിക്കല്‍ പോലും ഇവിടെ വന്നു നോക്കാത്തതില്‍ ക്ഷമിക്കും എന്നു വിചാരിക്കുന്നു.ഈ ബ്ലോഗ് എങ്ങനേയോ വിട്ടു പോയി. ഇപ്പോള്‍ മരമാക്രിയുടെ പുതിയ പോസ്റ്റിലെ ലിങ്കില്‍ നിന്നുമാണു ഞാന്‍ തിരിച്ചെത്തിയത്.

മനോഹരമായ എഴുത്ത്. പെണ്ണു പോയാ പോട്ടണ്ണാ.... കൂടിയാ ഒരു മൂന്നു ദിവസം. അതില്‍ കൂടുതല്‍ സെന്റിമെന്റ്സ് വച്ചോണ്ടിരിക്കരുതു, അതിപ്പം മറ്റു പെണ്ണിന്റെ കാര്യത്തില്‍ ആയാലും സ്വന്തം ഭാര്യയുടെ കാര്യത്തില്‍ ആയാലും.

ഒരു ക്രൂര ഹൃദയന്‍ പറയുന്നതാണേ മൈന്‍ഡ് ചെയ്യണ്ട :) പക്ഷെ പോട്ടണ്ണാ...ലവളു പോയാ വേറെ ലവള്‍. അതേ അതാണത്.

ഇടിവാള്‍ പറഞ്ഞു...

ദേ, മാക്രീടെ ബ്ലോഗീന്നാ ഇങ്ങോട്ടു ചാടിയത്! ഇദൊക്കെ പറഞ്ഞിട്ടുള്‍ലതല്ലേ പ്രേമത്തില്‍..

അല്ലാ, കയ്യീന്നു പോയ മാമ്പഴം അണ്ണാന്‍ തിന്നോ, അതോ മണ്ണാന്‍ തിന്നോ എന്നറിഞ്ഞിട്ട് എന്തു കാര്യം?

രാജേഷേ ന്നാലുംനീയിതു ചെയ്തല്ലോടാ ചക്കരേ! ;)

ബൈദ ബൈ.. ബ്ലോഗിന്റെ താഴെ കുബ്ബൂസു തിന്നു വയറുവീര്‍ത്ത പോലെ നില്‍ക്കുന്ന ആ ഷേക്കിന്റെ പടം ഗംഭീരം കേട്ടാ !

അനില്‍ശ്രീ... പറഞ്ഞു...

എന്റെ കോട്ടയംകാരനായ ബ്ലോഗ് സുഹൃത്തേ,,,, കമന്റുകളില്‍ കൂടി കണ്ട പരിചയം മാത്രമേ താങ്കളുമായുള്ളൂ എങ്കിലും പറയട്ടെ.. കഴിഞ്ഞ കാലപ്രണയം മനസ്സിലിട്ടു നടക്കുന്നത് ഒരു ബുദ്ധിയുള്ള മനുഷ്യന് ചേര്‍ന്ന പണിയല്ല. പ്രത്യേകിച്ച് ആ പെണ്‍കുട്ടി മറ്റൊരാളുടേതായി മാറിയത് കൊണ്ട്. (മരണപ്പെട്ടു പോയതായിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു). ആ പെണ്‍കുട്ടി എത്ര മാത്രം സീരിയസ് ആയിരുന്നു എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആ പെണ്‍കുട്ടി താങ്കളെ ഇഷ്ടപ്പെടുന്നു എന്നു താങ്കള്‍ വിചാരിച്ചരുന്ന കാലത്ത് തന്നെ രാജേഷിനേയും ഇഷ്ടപ്പെട്ടിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്. രാജേഷ് അല്ലായിരുന്നു എങ്കില്‍ മറ്റൊരാള്‍..അത്രയേ ഉള്ളു..

So, don't worry....be happy.. മനസ്സിലുള്ളത് മായ്ചു കളയൂ,,, past is..past...

ശ്രീലാല്‍ പറഞ്ഞു...

അനൂപേ... മറക്കെടാ മോനേ..

Rare Rose പറഞ്ഞു...

അനൂപേ..ഇന്നു മാക്രീടെ പോസ്റ്റ് വായിച്ചപ്പോഴാണു ഇവിടെ ഇങ്ങനെയൊരു സംഭവം നടന്ന കാര്യം ഞാന്‍ അറിഞ്ഞതു..ഒറ്റയടിക്ക് മുഴുവന്‍ വായിച്ചു...ഓരോരുത്തര്‍ക്കും ഓരോ ന്യായവാദങ്ങള്‍ കാണും..ആ കുട്ടിക്ക് ഒരു പക്ഷേ വീട്ടുകാരെ ധിക്കരിച്ചു വരാന്‍ ധൈര്യം തോന്നിക്കാണില്ല..എന്തായാലും പോയതു പോയില്ലേ..കാലം ഈ മുറിവ് മായ്ക്കട്ടെ..ലോകം വിശാലമായി കിടക്കുവല്ലേ..എവിടെയെങ്കിലും ഒരു കോണില്‍ ദേവിയേക്കാള്‍ നല്ലയൊരു മിടുക്കിപെണ്‍കുട്ടിയെ ഈശ്വരന്‍ കാത്തുവെച്ചു കാണുമെന്നേ..ബീ പോസിറ്റീവ്.:-)

പ്രിയ പറഞ്ഞു...

വിജയിച്ച പ്രണയത്തേക്കാള് മധുരം ചില പരാജയപെട്ട പ്രണയത്തിനുണ്ടാകും. അതിന്റെ ഓര്മകള്ക്ക്. പിന്നെ "life is going on " എല്ലാം കാലം എന്ന മാന്ത്രികന് കഴുകി ഉണക്കും. ആ പ്രണയവും അതിന്റെ നൊമ്പരവും.

നജൂസ്‌ പറഞ്ഞു...

അനൂപെ കലക്കി നല്ല കൈപ്പുണ്ട്‌.
പിന്നെ ആ CV ഒന്ന്‌ Forward ചെയ്തേക്ക്‌
നമ്മളെ മാക്രിയൊട്‌ പറഞ........ :)
ഹഹഹ....

Unknown പറഞ്ഞു...

സുവി :ആ വേദനക്കള്‍ തന്നെ യാണു എന്നെ ജിവിക്കാം പ്രേരിപ്പിക്കുന്നത് മറന്നിട്ടും മറക്കാന്‍ കഴിയാത്ത അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍
വല്ലഭന്‍ മാഷെ: താണ്ടിയ പാതക്കളില്‍ വേദനയുണ്ടാക്കിയ ഒരനുഭവം അതു മാത്രമാണു
പാമു:ഈ പ്രേമം എന്നു പറയുന്നത് വലിയോരു കെട്ടു വള്ളിയാണു കുടുങ്ങി പോയാല്‍ ചിലപ്പോ സാല്‍മാന്‍ ഖാന്‍ ആയില്ലേലെ അതിശയമുള്ളു

Unknown പറഞ്ഞു...

കാവാലന്‍ മാഷെ:ശരിയാണു അങ്ങു പറഞ്ഞത്
വാല്‍മികി:നന്ദി
ഓര്‍മ്മകള്‍:സത്യമാണു എന്തിനു കള്ളം പറയണം
സീതാ:ആ കഥ മുഴുവന്‍ വായിച്ചാല്‍ സീതക്ക് അതിനുള്ള ഉത്തരം കിട്ടും
മരമാക്രി:തന്നോട് മാത്രം എനിക്കു വാക്കുക്കളില്ല
പോടാ മാക്രി
കിലുക്കാപ്പെട്ടി;ഈ ലോകം ഇന്നെനിക്കു അതു മറക്കാനുള്ള മരുന്നാണു ഞാന്‍ ആ ദിവസങ്ങളില്‍
അനുഭവിച്ച വേദന പറഞാല്‍ തീരുന്നതല്ല്ല
കാപ്പിലാനെ: താങ്കളുടെ സേനഹം ആത്മാര്‍ഥത
ഒക്കെ എനിക്കു മനസിലാക്കും സിന്ധുവിനെ പിരിഞ്ഞപ്പോള്‍ താങ്കളും അനുഭവിച്ചിട്ടില്ലെ കാപ്പു വിരഹ വേദന
കാപ്പുവിനറിയോ അന്നാണൂ വെള്ളംചേര്‍ക്കാതെ രണ്ടു പെഗ്ഗ് ഒറ്റവലിക്കത്താക്ക്ക്കിയത്.ജിവിതത്തില്‍ ഒരൂ ബിയറു പോലും ടെസ്റ്റു ചെയ്തു നോക്കാത്ത
ഞാന്‍ അദ്യമായി വെള്ളം മടിച്ചു വാളു വച്ചു.
പ്പിന്നെ ഒരിക്കലും കഴിച്ചിട്ടില്ല നിറുത്തി
പിന്നെ പ്രണയം എന്നു പറയുന്നത് ഒരു പാടു പെണ്‍ക്കുട്ടിക്കള്ളോടു തോന്നിയിട്ടുണ്ട്
പ്ക്ഷെ അതൊന്നു ദേവി യോട് തോന്നിയതു പോലെ ആയിരുന്നില്ല.അതു മന്‍സില്‍ തട്ടില്‍ ഉള്ളതായിരുന്നു മറ്റതൊക്കെ വെറും നേരം പോക്ക്
ഹരിത്: എന്റെ വേദനയില്‍ പങ്കു ചേര്‍ന്നതിനു
നന്ദി പറഞത് ശരിയാണു.
വിനസ്: അവളെ ഓര്‍ത്ത് ഇപ്പോ ദുഖമില്ല
പോയാല്‍ പോട്ടെ.എനിക്കു വിധിക്കാത്താതാണത്
ഇടിവാള്‍: പോയത് പോയി വളരെ ശര്രിയാണു ഇനി ദുഖിച്ചിട്ടു കാര്യമില്ല
അനില്‍ ശ്രി: എന്റെ നാട്ടുക്കാരന്റെ വാക്കുകള്‍ എനിക്കു വലിയ അത്മ്മ വിശ്വാസമാണ്ണു തന്നത്
നന്ദി
rare rose:ഒന്നു മറ്റൊന്നിനു ഒരിക്കലും പകരമാവില്ലല്ലോ
ശ്രിലാല്‍: ഒക്കെ മറക്കാം ഇപ്പോകൂട്ടിന് നിങ്ങളൊക്കെയുണ്ടല്ലോ
പ്രിയ:ഒരു പ്കഷെ അങ്ങനെ സംഭവിക്കുമായിരിക്കും
നജ്ജുസ്സ്:അത് വളരെ രസകരമായ ഒരു കഥയാണു അതു മാക്രിക്കു ഞാന്‍ കൊടുക്കുന്നുണ്ട്

നന്ദു പറഞ്ഞു...

അനൂപേ.. :) ജീവിതത്തില്‍ ഒരു പാട് ദൂരം ഇനിയും ബാക്കിയുണ്ട് താങ്കള്‍ക്ക്.. ആഗ്രഹിക്കുന്നതൊക്കെയും സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ പിന്നെന്തു ജീവിതം...ഇവിടെ കമന്റിട്ടവരൊക്കെ പറഞ്ഞപോലെ ആത്മാര്‍ത്ഥതയില്ലാത്ത ആ പ്രണയചിന്തകളെ വെടിയൂ.. ജീവിതം പ്രാക്റ്റിക്കലാക്കാന്‍ നോക്കൂ..പറിച്ചെറിയൂ...ഉണങ്ങിയ ചെടിയെ മനസ്സില്‍ നിന്നും എന്നിട്ട് ഒരു വസന്തം വച്ച് പിടിപ്പിക്കൂ... എല്ലാവിധ ആശംസകളും!!..

ഓ.ടോ: അയ്യോ...! ഞാനവിടെ ആ പോസ്റ്റിട്ടതെ പ്രേമ നൈരാശ്യം കൊണ്ടൊന്നുമല്ല കേട്ടൊ..ഹ..ഹ..ഹ.. എന്റെ പ്രേമം പൂവണിഞ്ഞ ഒന്നായിരുന്നു... ഇപ്പോള്‍ ആ പ്രേമ വല്ലരിയില്‍ പത്തൊന്‍പതു കഴിഞ്ഞ ഒരു മോളും 15 കഴിഞ്ഞ ഒരു മോനും ഉണ്ടേ!!.

annamma പറഞ്ഞു...

വയസ്സാവുമ്പോള്‍ ഓര്‍ക്കാന്‍ മനസ്സില്‍ സൂക്ഷിക്കാം.
അത്രയേയുള്ളൂ.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അനൂപെ ,ദേവിക്കു അനൂപിനോടുള്ള ഇഷ്ടം വെറും നാട്യമായിരുന്നു.അനൂപിനെ സ്നേഹിച്ചിരുന്നെങ്കില്‍ അവള്‍ ഒരിക്കലും അനൂപിന്റെ മനസ്സു കാണാതിരിക്കില്ലായിരൂന്നു.അവള്‍ക്കിതു വെറും തമാശ..ഒരാളല്ലെങ്കില്‍ മറ്റൊരാള്‍..അത്രേ ഉള്ളൂ..ഇതൊന്നും ഓര്‍ത്തു ജീവിതം കളയരുതു.അനൂപിനെ മാത്രം സ്നേഹിക്കുന്ന ഒരു നല്ല പെണ്‍കുട്ടി വരും..അതിനായ് ഞാന്‍ പ്രാര്‍ഥിക്കുന്നു..എന്നും നന്മ മാത്രം ഉണ്ടാവട്ടെ..

krishnakumar പറഞ്ഞു...

Thank you for visiting my blog...
athu enne kurich ezhuthiyatha. Ningalum aa vandumayi enne ppole thanne samyam undalle?
ningalude blog ishtay...

ഗീത പറഞ്ഞു...

അനൂപ്,ഈ പോസ്റ്റ് ആദ്യം വായിക്കുമ്പോള്‍ തൊട്ട്, ഭാവനയാണോ,യഥാര്‍ത്ഥ്യമാണൊ എന്നു സംശയമായിരുന്നു.
എനിക്കും തോന്നുന്നത്, അനൂപിന് അങ്ങോട്ടുണ്ടായിരുന്ന അത്രയും സ്നേഹം ഇങ്ങോട്ടില്ലായിരുന്നു എന്നാണ്.

കാലം എല്ലാം മായ്ക്കും അനൂപേ. ഏതോ നന്മ ഈശ്വരന്‍ അനൂപിനായി ഒരുക്കിവച്ചിട്ടിട്ടുണ്ട്‌.....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

സ്നേഹിക്കാനൊരു പെണ്ണിനെ വീണ്ടും കിട്ടും, ജീവിതം വേറെ കിട്ടില്ല...

ശ്യാമമേഘങ്ങളെ നോക്കിയിരിക്കാതെ, അപ്പുറത്ത് മഴ നനയുന്ന പൂക്കളെ നോക്കൂ...

ചിതല്‍ പറഞ്ഞു...

അനുഭവങ്ങള്‍ വായിക്കാന്‍ എന്നും ഇഷ്ടമാണ്. ചിലത് വായിച്ച് തീര്ന്നതിന്ന് ശേഷം തോന്നും വേണ്ടിയിരുന്നില്ല എന്ന്. ഒരു വിങ്ങല്‍ മനസ്സില്‍ ബാക്കി വെക്കുന്ന വായന... ഈ എഴുത്തില്‍ ആ വിങ്ങല്‍ കാണാം.. അത് വിട്....

ഹരിശ്രീ പറഞ്ഞു...

അനൂ‍പ്,

നല്ലവിവരണം...

:(

ഉപാസന || Upasana പറഞ്ഞു...

Anoop bhai

manassil niRaye nomparam vaari valichchittu thaankaL

Really touching.
enikkum ith pOlonnuNT.
:-(
Upaaasna

സുജനിക പറഞ്ഞു...

ശരിക്കും ഉണ്ടായതാണൊ / സാങ്കല്‍പ്പികമാണോ എന്നൊന്നും വായനക്കാര്‍ക്കു വിഷയം അല്ല....നല്ല രചനയാണോ എന്നേ നോക്കൂ.....അതെ.നല്ല രചന.അഭിനന്ദനം.

Minnu പറഞ്ഞു...

bhavanayanenkilum sathyamanenkilum...
iniyum ezhuthuka.i can understand your feelings..life is like that....all the best.....

Unknown പറഞ്ഞു...

നന്ദുമാഷേ:ശരിയാണു നന്ദു മാഷെ ഞാന്‍ എന്നെ കുടുതല്‍ മനസിലാക്കാന്‍ ഇപ്പോ ശ്രമിച്ചു കൊണ്ടിരിക്കുകയാണു
അന്നമ്മ-വയസ്സകുമ്പോള്‍ സൂക്ഷിക്കാന്‍ അതിലൊന്നും ഇല്ല
കാന്താരിക്കുട്ടി; ഒന്ന് ഒന്നിനു പകരമാവില്ല പ്ക്ഷെ ഞാന്‍ കാത്തിരിക്കുകയാണു അവളെക്കാള്‍ നല്ലൊരു കുട്ടിക്കു വേണ്ടി അവളെ അവളുടെ മുന്നില്‍ കൊണ്ടു പൊയി നിറുത്തിട്ട് എനിക്കു പറയണം ദേവി ഇതാണെന്റെ പെണ്ണെ
ന്നു
krishnap:നന്ദി
ടീച്ചറെ:ഞാന്‍ മുമ്പു പറഞപ്പോള്‍ ടീച്ചര്‍ പറഞു ഭാവനയാണെന്നു.ഒരു ഗുരുനാഥന്റെ മുന്നില്‍ എന്തിനു കള്ളം പറയണം .ഞാന്‍ ആ ദിവസങ്ങളില്‍ വലിയ വേദന അനുഭവിച്ചു ടീച്ചര്‍
പിന്നെ ഇപ്പൊ ഈ ലോകം ഏല്ലാം മറക്കാനുള്ള പ്രേരണയാണു
പ്രിയാ:ശ്യാമമേഘങ്ങളെ നോക്കിയിരിക്കാതെ, അപ്പുറത്ത് മഴ നനയുന്ന പൂക്കളെ നോക്കൂ...
പക്ഷെ ആ പൂക്കള്‍ ആ മഴയില്‍ അടര്‍ന്നു പോയാലെന്താകും പ്രിയാ
ചിതല്‍:ആ വിങ്ങല്‍ എന്നും ഹ്രദയത്തില്‍ ഒരു പിടി നോവായി അവശേഷിക്കും
ഹരിശ്രി:എന്നെ അശ്വസിപ്പിച്ചതിനു നന്ദി
ഉപാസന:സേനഹിക്കുമ്പോള്‍ അതിനെ സീരിയസായി കണ്ടാല്‍ വേര്‍പ്പാടു ഒരു മരണനൊന്‍പരമാണ്.
രാമനുണ്ണീ:ഇവിടെ വന്നതിനു നന്ദി
മീനു:നന്ദി

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

അളിയാ...

വിട്ടുകള അളിയാ, കല്ലിവല്ലി...

ഇങ്ങനെ പറയാന്‍ എളുപ്പമാണെന്നറിയാം. അതേ അറിയൂ...

All the best for a happier life.

എം.എച്ച്.സഹീര്‍ പറഞ്ഞു...

keep wrting onnukoodi othukki parayamayirunnu....best wishes

വര്‍ക്കിച്ചന്‍ : DudeVarkey പറഞ്ഞു...

ഠേ ടപ്പേ.... ഇതും കൂടെ പിടിച്ചോ... എന്തിനാടോ എന്നെ ഇങ്ങനെ കരയിക്കുന്നേ?

Unknown പറഞ്ഞു...

സുഹൃത്തേ ഒന്നും തോന്നരുത്‌....
നന്നായില്ല...
ഇതു ചാപല്യം. പച്ചയായ ചാപല്യം.

ഇടപ്പള്ളിമാര്‍ക്കും മയക്കോവ്സ്ക്കിമാര്‍ക്കും സുഹൃത്തേ, നമുക്കിടയില്‍ എന്താണു കാര്യം???

രാജലക്ഷ്മിയുടെ "മാപ്പ്‌" എന്ന കഥയുടെ തുടക്കമാണ്‌ ഓര്‍മവന്നത്‌.
''so the most disgusting pronoun is...

...SHE..

SUNISH THOMAS പറഞ്ഞു...

അവസാന വാചകം ആവശ്യമില്ലായിരുന്നു. കല്യാണം കഴിച്ചത് ആരായാലും അതു കഴിഞ്ഞു. അവര്‍ക്കു മംഗളം നേരുക,കഥയിലായാലും ജീവിതത്തിലായാലും.

ഓള്‍ ദ് ബസ് സ്റ്റാന്‍ഡ്!!!!

Unknown പറഞ്ഞു...

ജീവിതത്തില്‍ എല്ലാം നല്ലതിനേ വരൂ... ഇത്തിരി ( എന്നു പറഞ്ഞു താങ്കളുടെ ഫീലിങ്ങ്സിനു അര്‍ത്ഥമില്ലാതാക്കുവല്ല) സങ്കടം തരുന്നതു ഒത്തിരി സന്തോഷത്തിനു ഇരട്ടിമഢുരം തരാനാണു...

അനുഭവം : എന്റെ അച്ചാച്ചന്‍ ഞങ്ങളെ വിട്ടുപോയീട്ടു ഇന്നു നാലു വര്‍ഷം കഴിഞ്ഞു... എനിക്ക് ഇന്നു ഒരു സുഹൃത്തായും ഭര്‍ത്താവായും(ജൂണില്‍[:)]) അപ്പനായും സഹോദരനായുമൊക്കെ എന്റെ ബോബിയുണ്ട്... അതുപോലൊരാള്‍ അനൂപിനെയും കാത്തിരിപ്പുണ്ടു...

പിന്നെ... ദേവി സുഖമായി ജീവിക്കാന്‍ പ്രാര്‍ത്ഥിക്കൂ...

അനൂപിനു നല്ലതേ വരൂ..

എന്നു മഞ്ഞുതുള്ളി :-)

മുഹമ്മദ് ശിഹാബ് പറഞ്ഞു...

നന്നായിരിക്കുന്നു
എന്റെ ആശംസകള്‍

absolute_void(); പറഞ്ഞു...

അനൂപേ,

ചില കൊളുത്തിവലികള്‍. ഉള്ളുരുകി പറഞ്ഞിരിക്കുന്നു. ഹരിത്

നല്ല കഥ. നന്നായി പറഞ്ഞിരിക്കുന്നു. ഇഴമുറുക്കത്തോടെ.

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

അനൂപേ..

ഈ അനുഭവകഥവായിക്കാന്‍ അല്പം വൈകി.
അനുഭവം ആയതുകൊണ്ടാവാം ഇതിലെ വാക്കുകള്‍ ആഴത്തില്‍ സ്പര്‍ശിക്കും.

Unknown പറഞ്ഞു...

എന്റെ കമന്റ്‌ ഇഷ്ട്ടായില്ല അല്ലേ സുഹൃത്തേ ???
ക്ഷമിക്കുക. മനസില്‍ തോന്നിയത്‌ ഒളിക്കാതെ പറഞ്ഞു.
പോട്ടെ, ഇനി ശ്രദ്ധിക്കാട്ടോ...
എഴുത്ത്‌ നന്നായിട്ടുണ്ട്ട്ടോ..

Unknown പറഞ്ഞു...

കുറ്റ്യാടിക്കാരാ..വിട്ടുകള അളിയാ, കല്ലിവല്ലി...
ശരിയാണു സ്വന്തം ജിവിതത്തില്‍ അങ്ങനെ ഒന്നുണ്ടായാല്‍ അത്ര എളുപ്പത്തില്‍ പറയാന്‍ കുറ്റ്യാടിക്ക് സാധിക്കുമോ
സഹീര്‍മാഷേ: ഇവിടെ വന്നതിനു വളരെ നന്ദി
വര്‍ക്കിച്ചായാ:അതെന്റെ നെഞ്ചില്‍ തന്നെ കൊണ്ടു
ഞാന്‍ അരെ കരയിപ്പിച്ചതല്ല സ്വന്തം ദുഖം പങ്കു വച്ചു എന്നു മാത്രം
മുരളിമാഷെ:ഇതു ചാപല്യം. പച്ചയായ ചാപല്യം
ചാപല്യമോ അതോ വേദന്യോ എനിക്കറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പ് ഞാനിന്നും അവളെ സേനഹിക്കുന്നുണ്ട്
സുനീഷമാഷേ:അവള്‍ക്ക് എന്നും നന്മക്കളാണു എന്നും എന്റെ മന്‍സില്‍
മഞ്ഞുതുള്ളി:ജിവിതത്തിന്റെ കുറെ വേദനക്കള്‍ക്കിടയില്‍ നിന്നും കൊണ്ട് എനിക്കു നല്ല ഉപദേശവും പ്രതിക്ഷക്കളും പകര്‍ന്നു തന്നതിനു നന്ദി.

Unknown പറഞ്ഞു...

മുഹമ്മദ് ബായി:ഇവിടെ വന്നതിനു നന്ദി
സെബിനെ:അശ്വാസവാക്കുകള്‍ക്ക് വളരെ നന്ദി
ഹരിയണ്ണാ:വളരെ വൈകിയാണെലും അങ്ങു വന്നല്ലോ ഈ കഥയുടെ ബാക്കിയുണ്ട് അതു അങ്ങ് വായിക്കണം
മുരളിമാഷെ:എനിക്ക് ഇഷ്റ്റപെട്ടു ഈ നല്ല സുഹ്രത്തിനെ വളരെ നന്ദി ന്ന്ദി

മരമാക്രി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Minnu പറഞ്ഞു...

why no new post?...varanullathellam anubhavichalle pattooo..think positive..vere etho nalla penkutti anoopinu vendi ee lokath und..be cool

മണിലാല്‍ പറഞ്ഞു...

മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടു പോയി എന്ന പഴംചൊല്ലിനിന്ന് പ്രസക്തിയില്ല.ഏതിനേക്കാളും ഡിമാന്റ് ഇന്ന് മണ്ണിനാണ്.

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

ഒട്ടു മിക്ക പെണ്ണുങ്ങളും ഇങ്ങനെയാണെന്നാണ് അനൂപേ തോന്നുന്നത്. എനിക്കൊത്തിരി പേരുടെ കാര്യം അറിയാം. പലരും പിന്നീട്‌ അനുഭവിച്ച വേദനയും...

സാരമില്ല. നമമ്ലെ ഇന്നൊരാള്‍ വേണ്ടെന്നു പറഞ്ഞാല്‍ അവരെ ഇന്നലെയേ വേണ്ടെന്നു പറയാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകണം. കാരണം സ്നേഹം നല്‍കാമെന്നു പറഞ്ഞ് പറ്റിക്കുന്നതിനേക്കാള്‍ വലിയ ചതി ഈ ലോകത്തു വേറെയില്ല.

സ്നേഹപൂര്‍വം

Anil cheleri kumaran പറഞ്ഞു...

മരമാക്രി വഴിയാൺ ഇവിടെ എത്തിയത്. ഒരു തമാശയ്ക്കു വായിച്ചു പോയി... പക്ഷേ അവസാനം‌ സീരിയസ്സായി....
വളരെ നല്ല പോസ്റ്റ്. ബ്ലോഗിൽ‌ അടുത്ത കാലത്ത് വായിച്ചതിൽ‌ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത.
കമന്റുകളുടെ എണ്ണവും‌ അതു തെളിയിക്കുന്നു.
പ്രിയ, വിൻ‌സ് എന്നിവർ‌ എഴുതിയ കമന്റുകൾ‌ ഒത്തിരി ഇഷ്ടപ്പെട്ടു.
ഈ പേർ ചേരുന്നേ ഇല്ല. ഇത്ര നല്ലൊരു പോസ്റ്റ്ന്
ആശം‌സകൾ‌..

Calvin H പറഞ്ഞു...

പോട്ടെ അനൂപ്,
സാരമില്ല....

it is better to be loved and lost, than to be never.

ഒരു പ്രണയം ജീവിതത്തില്‍ ഉണ്ടായല്ലോ എന്നോര്‍ത്ത് സമാധാനിക്കൂ...

ഭാവുകങ്ങള്‍