2016, ഫെബ്രുവരി 17, ബുധനാഴ്‌ച

“ദേവി


                      
                            ദുബായില്‍ നിന്നും അറബാബ് വിസ കൊടുത്തയിച്ചു। പൊകാനുള്ളാ ടിക്കറ്റുമുണ്ട്।

അവളെ പിരിയണ കാര്യം ആലൊചിച്ചപ്പോള്‍ പോകണ്ടെന്നു തോന്നി।എങ്ങ്നെ അറബാബിനോടി കാര്യം പറയും। വീട്ടില്‍ അറിഞ്ഞാല്‍ വലിയൊരു ഭുകമ്പം ഉറപ്പാണു। ഒരുപ്പാട് അഗ്രഹിച്ചതാണു ദുബായില്‍ പോകാന്‍। എന്തായാലും ഞാന്‍ കാര്യം അവളോടു പറഞ്ഞു।

“ദേവി ഞാന്‍ ദുബായിക്കു പോകണില്ല। എനിക്കു നിന്നെ പിരിയാന്‍ കഴിയണില്ല।”

“ഏടാ നിയെന്താ ഈ പറയണെ നിനക്ക് വട്ടുണ്ടോ /“

“ഏടാ എനിക്കു കഴിയണില്ലാ നിന്നെ പിരിയാന്‍। ഒരു പക്ഷെ ഞാന്‍ അവിടെ പോയാല്‍ പിന്നെ ഒരിക്കലും ഇങ്ങോട് വരില്ല“

അങ്ങനെ ഒന്നും നി ചിന്തിക്കരുത്। നിന്നെകുറിച്ചു നിന്റെ വീട്ടുക്കാര്‍ക്ക് എന്തെല്ലാ പ്രതിക്ഷക്കളുണ്ടെന്നാറിയോ നീയായിട്ട് അതു നശിപ്പിക്കരുത്। ഇങ്ങ്നെയാണെങ്കില്‍ നിന്റെ സേനഹം എനിക്കു വേണ്ടാ”


“ഞാന്‍ വിളിക്കും വൈകിട്ട് എനിക്ക് നിന്നോട് കുറെ സംസാരിക്കാനുണ്ട്“

“വേണ്ടാ ഞാന്‍ ഫോണെടുക്കില്ലാ“

“വേണ്ടാ ഞാന്‍ നിന്നെ പിന്നെ ശല്ല്യം ചെയ്യില്ലാ“

പെട്ടെന്നു അവിടെ നിന്നുമിറങ്ങി നടന്നു।

ഷോപ്പില്‍ ചേന്നതിനു ശേഷം രണ്ട്മൂന്നു വട്ടം അവളുടെ ഓഫിസിലേക്കു വിളിച്ചു।

ഒരു ബെല്ലടിച്ച ശേഷം ഫോണ്‍ കട്ട് ചെയ്യും

അവള്‍ക്ക് മനസിലായിട്ടുണ്ടാകും എങ്കിലും അവള്‍ വിളിച്ചില്ല

വൈകിട്ട് ടെലിഫോണ്‍ ബൂത്തിലെത്തിയിട്ട് അവളുടെ വിട്ടിലേക്കു വിളിച്ചു

അവളുടെ അനിയനാണു അന്നേരം ഫൊണെടുത്തത്।

“ആരാ “അവന്‍ തിരക്കി

“ഞാനാ അനൂപ്“

“എന്താ വേണ്ടത്..?”

“ദേവിക്ക് ഒന്നു കൊടുക്കുമോ...?”

“ചേച്ചിയില്ലല്ലോ ഇവിടെ“

“എവിടെ പോയി॥?”

അറിയില്ല

ഞാന്‍ പെട്ടെന്നു ഫോണ്‍ വച്ചു।

മന്‍സസില്‍ വല്ലാ‍ത്ത ശുന്യത

അവളെ എനിക്കു നഷടപെടുമോ

എങ്കില്‍ പിന്നെ ഈ ജിവിതത്തിനെന്തര്‍ഥമാണുള്ളത്।സേനഹിച്ച പെണ്ണിനെ കല്ല്യാണം കഴിക്കാന്‍ കഴിയാതേ ഈ ലൊകത്ത് എന്തൊക്കെ നേടിയാലെന്താ അവളെ മറന്നൊരു ജിവ്വിതം എനിക്ക് ചിന്തിക്കാന്‍ വയ്യാ

ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു।

എനിക്കു പോകാന്‍ ഒരു ദിവസമാണു ബാക്കി

രാത്രി ടിവി മുറിയിലിക്കുമ്പോള്‍

അമ്മ കൊണ്ടു പോകാനുള്ള ആചാറൊക്കെ തയ്യാറാക്കുന്ന തിരക്കിലാണു

എന്തോക്കെയൊ മണങ്ങള്‍ അന്തീരിക്ഷത്തിനുണ്ട്। അവക്കൊക്കെ എന്റെ ശവം കത്തിയെരിയുന്ന

മണമാണെന്നെനിക്കു തോന്നി।

ഞാന്‍ അന്ന് രാത്രി ഉറങ്ങിയില്ലാ

രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ പുറത്ത് വന്നിരുന്നു

ഇപ്പോ അവളുടെ വീട്ടില്‍ പോയാലോ।

അല്ല്യേല്‍ വേണ്ടാ

രാവിലെ എങ്ങേനെയൊക്കെയൊ നെരം വെളിപ്പിച്ചു।ഞാന്‍ വീണ്ടും അവളെ വിളിച്ചു।

അവള്‍ തന്നെയാണു ഫോണെടുത്തത്ത്।

ഹലോ ഏടി....

അപ്പോഴെക്കും അവള്‍ കട്ടു ചെയ്ത്

എനിക്കു മുറിയിലെ ഫാനില്‍ കെട്ടി തൂങാന്‍ തോന്നി

എതായാലും ഒരിക്കല്‍ കൂടി അവളെ കാണണം

ഞാന്‍ വേഗം കുളിച്ചൊരുങ്ങി അമ്പലത്തിലേക്കു നടന്നു

ഏറ്റമാനൂരപ്പന്റെ മുന്നില്‍ നിലക്കുമ്പോഴോക്കെ പ്രാഥിച്ചത് അവളെ എനിക്ക് കിട്ടണെ എന്നായിരുന്നു

പക്ഷേ അന്ന് അവിടെ നിന്നപ്പോള്‍ ഒന്നും തോന്നിയില്ല

തിരികെ അവളുടെ ഓഫിസിലേക്കു നടക്കുംമ്പോള്‍ ഞാന്‍ വിണ്ടും ഭഗവാനെ നോക്കീ

അവള്‍ക്കൊരിക്കലും എന്നെ സേനഹിക്കാനാവില്ലാ

ഞാന്‍ ഒരു ഭാഗ്യമില്ലാത്തവനാണു

അങ്ങനെ വ്യകുലപെട്ട് ഞാനവളുടെ ഓഫിലേക്കു കയറി।

അവളെ അവിടെയെങ്ങും കണ്ടില്ല

ഞാന്‍ തൊട്ടപ്പുറത്തെ മിനിയുടെ ഓഫീസിലെക്കു നടന്നു

“ദേവിയെന്തെ മിനി“

‘അവള്‍ ഇനി വരില്ല അവളുടെ കല്ല്യണം എതാണ്ട് ഉറച്ച മട്ടാണു‘

എനിക്കു വലിയ സങ്കടം തൊന്നി വേദനയും നിരാശയും എന്നേ തളര്‍ത്തി എന്റെ മുകളിലുള്ള

ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നതു പോലെ എനിക്കു തോന്നി

ഞാന്‍ വെറെ ഒന്നും ആലോചിച്ചില്ല

ഒരൊ ഓട്ടോ വീളിച്ചവളുടെ വീട്ടിലേക്കു ചെന്നു

ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ വീടിന്റെ മുറ്റത്ത് നിലപുണ്ടായിരുന്ന്

എന്നേ കണ്ട് അവള്‍ പെട്ടെന്നോടി അരികിലേക്കു വന്നു

“നീയെന്തിനാ ഇങ്ങു വന്നെ ..?”

‘നിന്റെ കല്ല്യാണം ആണേന്നു കേട്ടു‘

“അതെ “പെട്ടെന്നവളുടെ കണ്ണുകള്‍ നിറഞ്ഞോ അല്ല എനിക്കങ്ങനെ തോന്നിയതാകും

ഏതായാലും എന്റെ കണ്ണൂകള്‍ നിറഞ്ഞു

“നീ പോയിക്കോ ഇവിടെ നിന്നാല്‍ വല്ലവരും കാണും“ ഞാന്‍ വൈകിട്ട് നിന്നെ വിളിക്കാം

‘നാളെ വൈകിട്ടാണ് എന്റെ ഫ്ലൈറ്റ് രാവിലെ നീയമ്പലത്തില്‍ വരണം‘

‘ഏറ്റുമാനൂരമ്പലത്തില്‍ വേണ്ടാ‘

‘നീ കാവില്‍ വരാമോ‘

‘വരാം‘

‘എങ്കില്‍ നീ പോയ്ക്കോ‘

‘രാവിലെ എഴു മണിക്കു നീ വരണം‘

‘ങ്ങാ‘

‘എങ്കില്‍ നീ പോയിക്കോ‘

പിറ്റേന്ന് എഴുമണിയാകാന്‍ ഞാന്‍ കാത്തിരുന്നു।

രാത്രി എങ്ങനെയൊക്കെയൊ കഴിച്ചു കൂട്ടി

നേരം വെളുത്തത് നല്ല മഴയായിട്ടായിരുന്നു

റോഡുക്കളെല്ലാം നിറഞ്ഞൊഴുകുകയാണു

ഞാന്‍ അമ്പലത്തിലേക്കു നടന്നു

മഴ ചാറ്റലടിച്ച് ഞാനാകെ നനഞ്ഞു കുലിച്ചിരുന്നു।

ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ കാവിനു മുന്നില്‍ കാത്തു നിലപ്പുണ്ടായിരുന്നു।

ഒരുപ്പാട് നേരമായോ നീ വന്നിട്ട്

അവള്‍ ഇല്ലെന്നു തലയാട്ടി

‘ആ നമ്മൂക്ക് തൊഴാ‘

അന്ന് ഞാന്‍ അദ്യമായി പ്രാഥിച്ചു എന്റെ ദേവിയെ എനിക്കു മറക്കാനുള്ള ശക്തി തരണെന്നു।

അവള്‍ എന്റെ മുന്നില്‍ നിന്ന് എന്താകും പ്രാത്ഥിച്ചത്।

എനിക്കറിയില്ല

ഞാന്‍ ചോദിച്ചതുമില്ല

ഞാന്‍ അമ്പലത്തില്‍ കഴിച്ച അര്‍ച്ചന അവളുടെ പേരിലായിരുന്നു

എല്ലാ മാസവും ചോറ്റാനിക്കര്യിലും ഏറ്റുമാനൂ‍രും വൈക്കത്തും കുമാരനല്ലൂരും അമ്പലപുഴയിലും ഗുരുവായുരിലും ഒക്കെ ഞാന്‍ പോയിരുന്നു അപ്പൊഴോകെ ഞാന്‍ പ്രാഥിച്ചത് അവള്‍ക്കു വേണ്ടിയായിരുന്നു

ഞങ്ങള്‍ അമ്പലത്തിന്റെ പുറത്തെക്കു നടക്കുമ്പോള്‍ ഞാന്‍ അവളൊടു ചൊദിച്ചു ഞാന്‍ നിന്റെ കുടെ വീടിന്റെ അവിടെ വരെ നടന്നോട്ടെ ഇനി എനിക്കൊരിക്കലും അതിനു സാധിക്കില്ലല്ലോ‘

‘വാടാ ‘

അവള്‍ സമ്മതിച്ചു

അവള്‍ക്കൊപ്പം നടക്കുമ്പോള്‍ ഞാന്‍ ചൊദിച്ചു

നിന്റെ ചെറുക്കന്‍ സുന്ദരനാണൊ

ഏടാ നിന്നെ കാളും കറുത്തിട്ടാ

എന്നിട്ടു നീ സമ്മതിച്ചോ

അവള്‍

ഒന്നും മിണ്ടിയില്ല

ദേവി ഇന്നും നമ്മള്‍ പിരിയുവാണു

എനിക്കൊരു കാര്യമറിയണം നീയെന്നെ എപ്പോഴെങ്കിലും സേനഹിച്ചിട്ടുണ്ടോ ദാ ഹ്രദയം നിറയെ നീയായിരുന്നു।

പെട്ടെന്നവള്‍ കരയുമെന്നനിക്കു തൊന്നി അവള്‍ മുഖം ചുരിദാറിന്റെ ഷാളുകൊണ്ടൊപ്പി।

ഈ ദിവസത്തിന്റെ ഓര്‍മമ്മ്ക്ക് നിന്റെ തലയില്‍ നിന്നും ആ തുളസി കതിര്‍ എനിക്കു തരുമോ

അവള്‍ പെട്ടെന്ന് അതെടുത്ത് എനിക്കു നീട്ടി

ഞാന്‍ ഇതു സൂക്ഷിച്ചു വയ്ക്കും

‘നിന്റെ ഓര്‍മ്മക്കായിട്ട്‘

ഞാന്‍ പോവുവാണു ഇനി ഒരിക്കലും കാണില്ല നമ്മള്

തിരിഞു നടക്കുമ്പോള്‍ അവള്‍

പറഞ്ഞു

എത്ര മണിക്കാണു ഫ്ലൈറ്റ്

രാത്രി പത്ത് മണിക്ക്

ഞാന്‍ നിന്നെ വിളിക്കാം

ഞാന്‍ പോട്ടെ

വൈകീട്ടവള്‍ വിളിച്ചു

നീയേന്നെ മറക്കണം നി നന്നായി വരും നിനക്ക് നല്ലൊരു ജിവിതം കിട്ടും എനിക്കൊറപ്പാണ്

വേണ്ടാ ഇനി ഒന്നും പറയണ്ടാ

പെട്ടെന്ന് അവള്‍ പൊട്ടി കരഞു

ദേവി ദെവ്വി ഞാന്‍ വിളിച്ച്തൊന്നും അവള്‍ കേട്ടില്ലാ

ദുബായില്‍ എത്തിയപ്പോള്‍ അവളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല

പിന്നെ ഒരു കൂട്ടുക്കാരന്‍ പറഞ്ഞു

ഏടാ ആ രാജേഷില്ലെ ആവനാടാ അവളെ കെട്ടിയത്

ഏതു രാജേഷ്

ഏടാ നി കോട്ടയത്ത് അക്കൊണ്ടാന്റായി ജോലി വാങ്ങീ കൊടുത്താ

പെട്ടെന്ന് എന്റെ നെഞ്ചിലുടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി

ദേവി എന്നോടിതു വേണ്ടായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: