2008, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

സാരി ആധുനിക സ്ത്രിക്കാവശ്യമോ........?


കുളിച്ചു കസവുസാരി ചുറ്റി ഈറന്‍മുടിയില്‍ തുളസി കതിര്‍ ചുടി നെറ്റിയില്‍ തിലകക്കുറിയും ചുണ്ടില്‍ മന്ദഹാസവുമായി നില്‍ക്കുന്ന കേരള സ്ത്രി നമ്മുക്കു പഴയ സങ്കല്‍പ്പമാണ്‍।കേരളത്തെക്കുറിച്ചു ചിന്തിക്കുന്ന എതൊരുവന്റെയും മനസില്‍ നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യം പോലെ നമ്മുടെ സ്ത്രിക്കളും കടന്നുവരുക സ്വഭാവികം.ഇതര ഭാഷ സംസാരിക്കുന്ന ആളുകള്‍ പറയും കേരളത്തിന്റെ സൗന്ദര്യം അവിടുത്തെ സ്ത്രിക്കളുടെ സൗന്ദര്യം കൂടിയാണെന്ന്‌.നമ്മുടെ സ്ത്രിക്കളുടെ സൗന്ദര്യത്തില്‍ നിരണ്ണായകമായ സ്ഥാനം സാരിക്കുണ്ടെയെന്ന കാര്യത്തില്‍ സംശയമില്ല.ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടിയ നാരിസങ്കല്‍പ്പം കേരളത്തിന്റെ മാത്രം പ്രത്യേകതയാണു.എന്നാല്‍ ഇന്നു അത്തരം സ്ത്രികളോ അത്തരം കാഴച്ചക്കളോ വിരളമാണു.വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍..................................................?

തങ്ങളുടെ വേഷം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു സ്ത്രിക്കുമുണ്ട്‌।എന്നാല്‍ അത്‌ തങ്ങളുടെ ശരിരത്തിനു ഇണങ്ങുന്നതാണൊയെന്നു മുന്‍വിധിയോടെയാകണമെന്നു മാത്രം.ചിലര്‍ സ്ത്രികള്‍ തങ്ങളുടെ ശരിരത്തിനു ഒട്ടും ഇണങ്ങാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു.ഇത്തരം സെലഷനുകള്‍ ഗുണത്തെക്കാളേറെ ദോഷമെ ചെയ്യു.സ്ലീവ്‌ ലെസായിട്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പൊള്‍ തങ്ങളുടെ ചുറ്റുപാടുക്കളും നാം ജിവിക്കുന്ന പരിതസ്ഥിതിയും കണ്ടറിഞ്ഞു പെരുമാറിയാല്‍ നന്നായിരിക്കും.ടൗണില്‍ വളര്‍ന്ന ഒരുക്കുട്ടി ഗ്രാമത്തിലെത്തിയാല്‍ താന്‍ മുമ്പുപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ കാണുന്നവര്‍ക്കു വിചിത്ര വസ്തുയെന്ന തോന്നല്‍ ഉണ്ടാക്കിയേക്കാം.അവളോ അവളവിടെ അങ്ങനെയാണു ജിവിക്കുന്നത്‌.കണ്ടില്ലെ അവളുടെ ഫാഷന്‍. ആളുകള്‍ക്കു അങ്ങനെയുള്ള സംസാരത്തിനു ഇടകൊടുക്കാതെയിരിക്കുന്നതല്ലേ നല്ലത്‌.


സാരിയോ ചുരിദാറോ...........................................................?


സാരി ഉപയോഗിക്കുമ്പോള്‍ സ്ത്രിക്കു പല വിധ പ്രശ്നങ്ങളും ഉണ്ടാകുന്നു.തിരക്കേറിയ ബസിലും മറ്റും യാത്ര ചെയ്യുമ്പൊള്‍ ചുരിദാറാകും സാരിയേക്കാള്‍ നല്ലത്‌.സ്ത്രിക്കു മറ്റേതൊരു വസ്ത്രത്തെക്കാളും ഏറെ സുരക്ഷിതത്വം ചുരിദാര്‍ നല്‍കുന്നു.ഹാഫ്‌ സാരിയും ദാവണിയുമായിരുന്നു കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തിലെ ക്യമ്പസുക്കളില്‍ നിലനിന്നത്‌.എന്നാല്‍ ചുരിദാറുക്കളുടെ വരവോടെ ക്യമ്പസിനു വര്‍ണങ്ങളൂടെ ഒരു പുതിയ പകിട്ടു തന്നെ കിട്ടി.ലാളിത്യം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം സ്ത്രിക്കു കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നുയെന്നതും ചുരിദാറിന്റെ പ്രചാരത്തിനു ആക്കം കൂട്ടി.


സാരി സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍...................................................?

B।Ed കോളേജുകള്‍ ,T.T.C instituttukal തുടങ്ങിയ വിദ്യര്‍ത്ഥികളാണു സാരിയുടെ ചൂഷണത്തിനു ഏറേയും ഇരയാകുന്നത്‌.സാരി ചുറ്റാനറിയാത്ത പെണ്‍ക്കുട്ടികള്‍ അതു വാരി ചുറ്റി രാവിലത്തെ തിരക്കേറിയ ബസില്‍ പഠിക്കാന്‍ പോകുന്നത്‌ വളരെ ദയനീയമായ കാഴ്ച്ച തന്നെ.അടുത്ത്‌ ഒരു സ്ത്രി പറഞ്ഞത്‌ ഓര്‍ക്കുന്നു.എന്റെ മകളെ B.Edനു വിട്ട സമയത്ത്‌ ഞാനനുഭവിച്ച പ്രയാസം അവളുടെ പ്രസവ സമയത്തുപോലും ഉണ്ടായിട്ടില്ല.പുതിയതായി ഒരു സ്കൂളിലോ കോളേജിലോ പഠിപ്പിക്കാനെത്തുന്ന ടിച്ചേഴസു അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണു.കുസ്രുതിക്കളായ ചില ആണ്‍ക്കുട്ടികള്‍ പഠിപ്പിക്കുന്ന സമയത്ത്‌ ടിച്ചറിന്റെ മുഖത്താവില്ല ശ്രദ്ധിക്കുക.സുന്ദിരിയായ ടിച്ചറാണെങ്കില്‍ പറയുകയും വേണ്ട.ടിച്ചറിന്റെ സാരി അലപം മാറി കിടന്നല്‍ മേല്‍പറഞ്ഞ കൂട്ടരുടെ ശ്രദ്ധ പിന്നെ അങ്ങോടാകും.ബോര്‍ഡില്‍ തിരിഞ്ഞു നിന്നു ഒന്നെഴുതാന്‍ തുടങ്ങുമ്പോഴും മറ്റും സാരി ഉണ്ടാക്കുന്ന പ്രശനങ്ങള്‍ ചെറുതല്ല.പല വിദ്യഭ്യസ സ്ഥാപനങ്ങളിലും അദ്ധ്യപക ജോലിയില്‍ പ്രവേശിക്കുന്ന പെണ്‍ക്കുട്ടികള്‍ വളരെ ധര്‍മ സങ്കടത്തോടെയാണു തങ്ങളുടെ ക്ലസ്സുമുറിക്കളില്‍ എത്തുന്നത്‌


ചുരിദാര്‍ മഹിമ..................................................?

ചുരിദാര്‍ ഒരു മഹത്തായ വസ്ത്രം എന്നൊരു അവകാശവാദത്തിനു ഞാന്‍ മുതിരുന്നില്ല।എന്നാലും സാരിയെ ആപേക്ഷിച്ച്‌ ചുരിദാര്‍ സ്ത്രിക്കു കൂടുതല്‍ സുക്ഷിതത്വും സ്വാതന്ത്യവും നല്‍കുന്നു എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല।ബൈക്കാസിഡന്റുക്കളിലും മറ്റും സ്ത്രിക്കളുടെ മരണത്തിനു സാരി വില്ലനാകാറുണ്ട്‌.സ്വയം ഇല്ലാതാകാനും ഒരുവളെ ഇല്ലാതാക്കാനും സാരികൊണ്ടു സാധിക്കും.പണ്ടു കൗരവ രാജസഭയില്‍ വച്ചു ദ്രൗപതിയുടെ വസ്ത്രക്ഷേപം നടന്നപ്പോള്‍ സാരിപോലുള്ള ഒരു വസ്ത്രമാണു ദ്രൗപതി ധരിച്ചിരുന്നത്‌.അന്നു അവളെ രക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണനുണ്ടായിരുന്നു.ഇന്നത്തെ അവസ്ഥ അതല്ല.ചുരിദാറിന്റെ ആവശ്യകത...............

പോലിസില്‍ സാരിമാറ്റി പാന്‍സും ഷര്‍ട്ടും ആക്കിയതു പോലേ വിദ്യാഭ്യസ സ്ഥപനങ്ങളിലും സാരി മാറ്റി ചുരിദാര്‍ ആക്കിയാല്‍ നന്നായിരിക്കും.ഗുരുവായൂരില്‍ അടുത്തുണ്ടായ വിവാദം ചുരിദാറിനെ ചൊല്ലിയായിരുന്നു.ആദ്യം ചുരിദാര്‍ ധരിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നു പറയുകയും ഉടനെ തന്നെ ദേവനു ഇഷ്ടമല്ല ദേവപ്രശ്നത്തില്‍ തെളിഞ്ഞുയെന്ന കാരണത്താല്‍ ചുരിദാര്‍ ധരിച്ചു കൊണ്ടുള്ള പ്രവേശനത്തെ ദേവസം വിലക്കുകയും ചെയ്തു.ഈ അടുത്ത്‌ മനോരമ നടത്തിയ സര്‍വേയില്‍ വളരെയധികം സ്ത്രികള്‍ സാരിയും പരമ്പരാഗത വസ്ത്രങ്ങളും ഗുരുവായുരില്‍ മതിയെന്ന ഒരഭിപ്രയമാണു പ്രകടിപ്പിച്ചത്‌.കേരള തനിമ നിലനിറുത്തുകയെന്ന ഉദേശമാണു അതിനു പിന്നിലെങ്കില്‍ അതു തിര്‍ച്ചയായും നല്ലതു തന്നെ എന്നാല്‍ ദേവനിഷ്ട്ടമല്ലായെന്ന കാരണത്താലാണെങ്കില്‍ അതു വളരെ പരിതാപകരം എന്നേ പറയാന്‍ പറ്റു.മിഡിയും ഇറക്കം കുറഞ്ഞ സ്കേര്‍ട്ടും ശരിരം ഒട്ടികിടക്കുന്ന കുട്ടി ഉടുപ്പുകളും ധരിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുകൊണ്ടു ഗുരുവായുരപ്പനു യതൊരു പ്രശ്നവുമില്ല.ചുരിദാര്‍ധരിക്കുന്നതെ കുറ്റമുള്ളു.വളരെ കഷ്ടം തന്നെ.

11 അഭിപ്രായങ്ങൾ:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

വിദ്യാഭ്യസ സ്ഥാപങ്ങളില്‍ജോലി ചെയ്യുന്ന അധ്യാപികമാരും ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രിജനങ്ങളും ചുരിദാര്‍ ധരിക്കുന്നതിനോടു നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.

കാടന്‍ വെറും നാടന്‍ പറഞ്ഞു...

saaree mathi, churidhaar namukku pattilla.

Meenakshi പറഞ്ഞു...

സാരിയായാലും ചുരിദാറായാലും വൃത്തിയായി ധരിച്ചാല്‍ മതി. പിന്നെ സാരി വളരെ പരിമിതികള്‍ സ്ത്രീക്ക്‌ നല്‍കുന്നുണ്ടെങ്കിലും നമ്മുടെ സംസ്ക്കാരവുമായി കൂടുതല്‍ യോജിക്കുന്നത്‌ സാരി തന്നെ.

വിന്‍സ് പറഞ്ഞു...

സംസ്കാരത്തിന്റെ കാര്യവൊന്നും അറിയില്ല, പക്ഷെ പെണ്ണ് പെണ്ണാവുന്നത് സാരി ഇടക്കെങ്കിലും ഉടുക്കുമ്പോള്‍ ആണെന്നാണു എനിക്കു തോന്നിയിട്ടുള്ളത്. തീവ്ര സൌന്ദര്യം ആണു സാരി പെണ്ണിനു നല്‍കുന്നത്. പിന്നെ ചില പെണ്ണുങ്ങല്‍ എന്തുടുത്താലും ഉടുത്തില്ലേലും കണക്കാ.

നിലാവര്‍ നിസ പറഞ്ഞു...

പെണ്ണ് ഒരു സൌന്ദര്യ് വസ്തു മാത്രമാണോ സാര്‍? ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങള്‍ പുരുഷന്മാര്‍ വെള്ള മുണ്ടിന്റെ അറ്റം കയ്യില്‍ പിടിച്ച് നടക്കുന്നതു കാണുമ്പോള്‍ തീവ്ര സൌന്ദര്യം ഉണ്ടെന്നു തോന്നുന്നു... ഒന്നു നടന്നു നോക്കൂ അഞ്ചു ദിവസം അടുപ്പിച്ച്..

(ഇത് അനൂപ് മാഷിനോടല്ലാ ട്ടോ.. വേഷം മാന്യമാണെങ്കില്‍ ഏതും ധരിക്കാം. പക്ഷേ ചില വേഷങ്ങളുമായി ബന്ധപ്പെട്ട അധികാരാവസ്ഥകള്‍.. മിത്തുകള്‍. ഇതൊക്കെ തിരുത്തിയെഴുതേണ്ടത് ആവശ്യം തന്നെയാണ്)

വിന്‍സ് പറഞ്ഞു...

പെണ്ണുങ്ങള്‍ സാരിയോ ചുരിദാറൊ ജീന്‍സൊ, എന്തിട്ടാലും ഇട്ടില്ലെങ്കിലും എനിക്കൊന്നുമില്ല. ഞാന്‍ നിങ്ങള്‍ ലേഡീസ് സാരി മാത്രമേ ധരിക്കാവൂ എന്നൊരിക്കലും പറഞ്ഞിട്ടില്ല. പെണ്ണിന്റെ സൌന്ദര്യം സാരിയില്‍ വര്‍ദ്ധിക്കും എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ അഭിപ്രായം മാത്രമാണിത്.

ആണുങ്ങള്‍ എന്തു പറഞ്ഞാലും അതില്‍ സെക്സിസം കാണുന്ന പെണ്ണുങ്ങള്‍ ആണു ശെരിക്കും പെണ്ണിന്റെയും ആണിന്റെയും ശത്രു. അവരെ കൊണ്ടു വല്ലാത്ത ശല്യവുമാണു.

ധ്വനി പറഞ്ഞു...

നിലാവര്‍ നിസ പറഞ്ഞതു തന്നെ കാര്യം! വേഷം മാന്യമെങ്കില്‍ എന്തും!

പക്ഷേ 'മാന്യം' എന്ന വാക്കിന്റെ അര്‍ത്ഥം അപേക്ഷികം ആകുമ്പോഴാണു ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവുന്നതു താനും.

വിശാഖ്ശങ്കര്‍ പറഞ്ഞു...

ഒരു വ്യക്തി ഏതു തരം വസ്ത്രം ധരിക്കണമെന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണ്.നമ്മുടെ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാരി നിര്‍ബന്ധമാക്കിയതെങ്കില്‍ അതെ പരിഗണന വച്ച് പുരുഷന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും(മേല്‍മുണ്ടും എന്നാണ് പറയേണ്ടത്)നിര്‍ബന്ധമാക്കേണ്ടതല്ലേ..?അതൊ സംസ്കാരം പുരുഷന്മാര്‍ക്ക് ബാധകമല്ലേ?

സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി കാണുന്ന നമ്മുടെ സമൂഹ മനസ്സാണ് അവള്‍ക്കു ചുറ്റും സൌന്ദര്യത്തിന്റെതായ കുറേ ബിംബങ്ങള്‍ സാരിയായും, നിതംബം മറയ്ക്കുന്ന ചുരുള്‍മുടിയായും, തുളസികതിരായും , ചന്ദനക്കുറിയായും ഒക്കെ നെയ്തെടുത്തത്.പുരുഷ ലക്ഷണമായി കുഞ്ഞിരാമന്‍ നായനാറ് പണ്ട് കുറേ സംഗതികള്‍ പറഞ്ഞു വച്ചിരുന്നു.കഞ്ഞി പിഴിഞ്ഞ ഒറ്റമുണ്ട്, കുമ്പ, വെടിക്കല തുടങ്ങി...ഇതില്‍ കുമ്പയും കലയുമൊക്കെ ഉള്ളവര്‍ അതൊരാഭരണമായി കൊണ്ടുനടക്കും എന്നല്ലാതെ ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ നിന്നും പോയ് മറഞ്ഞല്ലൊ എന്നോര്‍ത്തു വ്യാകുലപ്പെടാറില്ല.

സ്ത്രീയുടെ അസ്തിത്വത്തെ , അവളുടെ സംസ്കാരത്തെ ഒക്കെ അവളുടെ ബാഹ്യരൂപത്തില്‍ മാത്രമായി തളച്ചിടാതിരിക്കുക.അവള്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചും, വളര്‍ത്തേണ്ട മുടിയുടെ നീളത്തെ കുറിച്ചും ,ഒക്കെ അവള്‍ തീരുമാനിക്കട്ടെ.

Typist | എഴുത്തുകാരി പറഞ്ഞു...

സാരിക്കു പരിമിതികളുണ്ടെന്നതു ശരി തന്നെ. ചുരിദാറിനു കുറേ സൌകര്യങ്ങളും. വിന്‍സ് പറഞ്ഞതിനോടു ഞാന്‍ കുറേയൊക്കെ യോജിക്കുന്നു. എന്തിനാ അതിനു് ആവശ്യമില്ലാത്ത നിറങ്ങള്‍ കൊടുക്കുന്നതു്?
എന്റെ ഒരു സുഹൃത്തു ഒരിക്കലും ചുരിദാര്‍ ഇടാറില്ല. അതെന്താണെന്നറിയാമോ. കുട്ടികള്‍ പറയുന്നുവത്രേ, ചുരിദാര്‍ ഇടുമ്പോള്‍ ‘അമ്മ’ യാണെന്നു തോന്നുന്നില്ല, അതുകൊണ്ട്‌ സാരി ഉടുത്താല്‍ മതി എന്നു്.
എന്തു ഇടണമെന്നതു ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും, സൌകര്യങ്ങളും അല്ലേ. അതു അവര്‍ തന്നെ തീരുമാനിക്കട്ടേ.

devu പറഞ്ഞു...

Churidhar idumpol mikka pennungalum oru prasnam abhimukheekarikkanam;appol ONNARAMUNDU adiyil udukkanavilla;ottu mikka working girlsum onnara thattudukkan agrahikkunnavar aanu-karanam athu nalla safe aaya ulluduppanu.sari aakumpol onnara udukkamallo.

JayGopalan പറഞ്ഞു...

You will be amazed to know how many international fashion designers look at a saree model with awestruck eyes. They say, “wow, it’s awesome!” They go crazy trying to figure out how just a long piece of cloth could turn out to be a wonderful dress for a woman, like someone actually designed it just for that person.

Now, we have the secret; should we get rid of it? Or keep it up and show off?
Sometimes we fail to see how rich our heritage is. It is amazing; our culture is so beautiful. Saree is part of our culture. Just like Kimono is in Japan.

We should be proud that we know to wear a saree, we should flaunt it; we should show it off. Of course we don't need to every time, everywhere. We can always be flexible and wear it whenever we can. And have fun with it. We can also wear business dress, like Anupama or some of those television news anchors wear. That looks good too. And the same time we can wear saree too. Let’s be open to take the best from other cultures. Let’s have the best of both worlds.

And moms and dads, some gifts, that are priceless, that you can pass on to your kids, are cooking skills, mother tongue, respect for other persons and of course, the skills to wear a saree. They will be thankful to you for doing so.

I think it is important to feel proud of what we are, because what we are is what is original. And being original will always look good. If you are not proud of your thousands of years old heritage, it may seem that you are shameful of your dad and mom. I know you are not.

And it is not to hard (wearing a saree), it is just practice. You can always get help from your amma, auntie, a friend or someone. Or you could google it. Or try youtube, there is probably a video on how to wear a saree.

I know we have a lot of issues in Keralam. But, we are an educated bunch. We can all get together and find a solution for everything, I guess.

The bottom line is, being flexible and having respect for the other person's feelings. Once we figure that out; everything is gonna be fine. The “other person” could be anybody, your neighbor, one of your family, the person sitting beside you in a train or the other driver that is sharing the road with you. Oh, I forgot something equally important, have a sense of humor too.

So, lets show off wearing all kinds of dresses and wear saree too whenever we can.

Sorry, I took more space but just had to put my feelings in there. Please feel free to edit if you need to. Can you imagine, all this coming to you from a person that tried to change his name to a western name. Yeah, I did try, I know you are laughing, I can't blame you cuz I am laughing to. Well, I was only 14 then. Imagine a 14 year old walking alone, up and down the isles of the Government Press on Press Rd. at Statue in Thiruvananthapurm, trying to get his name changed. At last, they had to have a police verification done and that needed my achan's consent, for my being a minor, who said "No, NO WAY!" And that was the end of it. But it took me a few years to recover from that tho. Guess, what name I wanted to change to? I am not gonna tell you cuz you wouldn't stop laughing :)

Last word, just be what you are, appreciate yourself, learn to like yourself and walk straight, your nose up, confident yet not arrogant, with eyes kind with a sparkle of light and accept the existence other individuals in your surroundings, even strangers, give a faint smile, a nod or say a hi.
Thanx guys, take care, have fun.
JayGopalan