2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

പുഴയൊഴുകും വഴികളിലിലെ പ്രണയഗീതം


സ്ഥലം കടുത്തുരുത്തിയിലെ ഒരു പഴയ കമ്പ്യൂട്ടർ സെന്റർ.2001ലെ ഒരു ജൂൺ മാസം അലപം കമ്പ്യൂട്ടർ പഠിച്ചേക്കാമെന്നു വിചാരിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആ കമ്പ്യൂട്ടർ സെന്റ്രിലേക്ക് പിള്ളേച്ചൻ ചെന്നത്.കുസുമലതകൾ പൂത്തുലഞ്ഞൂ നിലക്കുന്ന ആ ഉദ്യാനത്തിൽ പിള്ളേച്ചൻ പെട്ടെന്ന് തന്നെ ക്ലിക്കായി.
21പെൺകൊടികളും ഞാനെന്ന ഏക ആൺകൊടിയും നിറഞ്ഞൂ നിന്ന ആ ഉദ്യാനത്തിൽ അല്ല ഇൻസ്റ്റിറ്റൌട്ടിൽ പെട്ടെന്ന് ക്ലിക്കാകാതെ പിള്ളേച്ചനു പറ്റില്ലാല്ലോ?.അങ്ങനെ ഒരോ പെൺകുട്ടിയുടെയും മനസ്സിൽ കലപിലകളുമായി ഈ ആൺകിളി കൂടുകൂട്ടി ഉല്ലസിച്ചു ഇരിക്കെയാണ്.അവൾ ഒരു ദിവസം ഒരു മാലാഖയെ പോലെ കടന്നു വന്നത്.
ആ സുന്ദരികുട്ടിയുടെ പേര് ഭവ്യ എന്നായിരുന്നു.
എന്തു രസമായിരുന്നു ആ കുട്ടിയെ കാണാൻ എന്ന് വർണ്ണിക്കാൻ എനിക്ക് ആകുന്നില്ല.
അത്രയ്ക്ക് സൌന്ദര്യമുണ്ടായിരുന്നു ആ കുട്ടിക്ക്.
ഞാൻ പല ഡയലോഗുകളും കൊണ്ട് ആ കുട്ടിയെ ശല്ല്യം ചെയ്തെങ്കിലും അവൾ നിഷ്കരുണം തള്ളി കളഞ്ഞൂ.അതെന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.
ഏങ്ങനെളും ആ കുട്ടിയുടെ മനസ്സിൽ കയറി പറ്റണം അതുമാത്രമായിരുന്നു ഒരോ ദിവസം കമ്പ്യൂട്ടർ ക്ലാസ്സിലേക്കുള്ള യാത്രയിൽ എന്റെ ചിന്ത.
അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു മിസ്സ് എന്നെയും അവളെയും കൂടി ഒരു സിസറ്റത്തെൽ ഇരുത്തി.കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ എന്റെ കൈവിരലുകൾ അവളുടെ വിരലുകളിൽ അറിയാതെ സ്പർശിച്ചു.
അവൾ എന്റെ കണ്ണൂകളിലേക്ക് ഉറ്റുനോക്കി.
ഞാൻ അപ്പോ മനസ്സിൽ പറഞ്ഞൂ.
ഭവ്യാ നിന്നെ ഞാൻ സേനഹിക്കുന്നു.
ഒന്നുരണ്ട് ദിവസങ്ങൾക്കിടയിൽ ഞങ്ങൾ കുറച്ചു വർത്തമാനമൊക്കെ പറയാൻ തുടങ്ങി.
ഞാൻ അവൾക്ക് എന്നും മിഠായി വാങ്ങി കൊടുക്കുമായിരുന്നു.
ഇത് ക്ലാസ്സിലെ മറ്റു പെൺകുട്ടികൾ എന്നിൽ നിന്നും അകലാൻ ഇടയാക്കി.അവർ പറഞ്ഞൂ നിനക്ക് അവളെ കിട്ടിയപ്പോൾ ഞങ്ങളെയൊക്കെ നീ മറന്നു അല്ലേടാ.
നീ എപ്പോഴും വർത്തമാനം പറയുന്നതും മിഠായി വാങ്ങി കൊടുക്കുന്നതുമൊക്കെ അവൾക്കാണല്ലോ?
അതെന്റെ ഇഷ്ടമല്ലെ?

ഞാൻ അവരുമായി കയർത്തു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു കുട്ടി എന്നോട് പറഞ്ഞൂ.
എടാ അവൾക്ക് ഒരു ലൈനുണ്ട്.
നീ പോടി അവൾക്ക് ഒരു ലൈനുമില്ല മണ്ണാങ്കട്ടയുമില്ല.ഉണ്ടെങ്കിൽ അവളെന്നോട് അതു പറയാതെ ഇരിക്കില്ല.
എങ്കിൽ നീ അവളുടെ പിന്നെലേ നടന്നോ? അവസാനം കരയരുത്.
നിനക്ക് അസൂയാ അല്ലേടി.
അങ്ങനെ കുറച്ചു ദിവസം കടന്നുപോയി.
എന്തായാലും അവളോട് ഉള്ളത് തുറന്ന് പറയാൻ അഗ്രഹിച്ചു.
കെട്ടാനുള്ള പ്രായവും പക്വതയും വന്നിട്ടില്ല. ചുമ്മാ ഒരു നേരം പോക്കിനാണൂ പ്രേമം.
അതു കൊണ്ട് തന്നെ ഞാൻ പറഞ്ഞൂ.
നമ്മൂക്ക് ചുമ്മാ പ്രേമിച്ചാലോ?
അവൾ പെട്ടെന്ന് ഒന്നും മിണ്ടാതെ എന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയി.ഞാൻ അവളെ വിളിച്ചു
വാടി ഞാൻ ചുമ്മാ പറഞ്ഞതാ
ക്ലാസ്സിലെ കുട്ടികൾ മുഴുവൻ അന്നേരം എന്തോ സംഭവിച്ചപ്പോലെ ചിരിച്ചു.
അന്നാണെൽ ജാവായുടെ എന്തോ പ്രോഗ്രാമാ എനിക്കാണെൽ ഒന്നും അറിയുകയുമില്ല.
മിസ്സിന്റെ കൈയ്യിൽ നിന്നും ചീത്ത കിട്ടുമെന്ന് ഉറപ്പാ.
ഞാൻ മറ്റു പെൺകുട്ടികളുടെ നേരെ ദയനീയമായി നോക്കി
അന്നേരം അവിടെ ഒരു കൂട്ടചിരി ഉയർന്നു.
ആ സമയത്താണ് മിസ്സ് വന്നത്.
മിസ്സെ ആരോടേലും ഇവിടെ വന്നിരിക്കാൻ പറ.
അതെന്താ അനൂപിന്റെ അടുത്ത് ഭവ്യയല്ലാതെ വേറെ ആരും ഇരിക്കില്ലെ?
ആരെലും അവിടെ പോയിരുന്നെ?
പെട്ടേന്ന് ഒരു കുട്ടി അവിടെ വന്നിരുന്നു.
അന്നേരം ആ പെൺകുട്ടി പറഞ്ഞൂ.
എടാ നിന്റെ അഹങ്കാരത്തിന്റെയാ.അവളെ കണ്ടപ്പോ നിനക്ക് ഞങ്ങളെ ഒന്നും കാണാൻ പാടില്ലായിരുന്നല്ലോ?ആട്ടേ എന്താ നീ അവളോട് പറഞ്ഞെ ?
ഒന്നുല്ല്യാ.
കുറച്ചു ദിവസം കടന്നുപോയി അവൾ എന്നോട് കൂടുതലൊന്നും സംസാരിക്കാറില്ല ഇപ്പോ.
ചിലപ്പോ ചെറുതായിട്ടൊന്ന് പുഞ്ചിരിക്കും അത്രമാത്രം.
അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞൂ.
എടാ ഭവ്യടേ കല്ല്യാണമാ.അവളെ ട്യൂഷൻ പഠിപ്പിച്ച മാഷാണ് അവളെ കെട്ടുന്നത്.
അവൾക്കാണെൽ 20വയസ്സെ ഉള്ളു മാഷ് 36വയസ്സ് പ്രായം.എനിക്ക് കേട്ടപ്പോ വലിയ സങ്കടം തോന്നി.എങ്ങനെ അവൾക്ക് അയ്യാളെ ഇഷ്ടപെടാൻ കഴിഞ്ഞൂ.
കല്ല്യാണത്തിനു മുന്നാലു ദിവസം മുമ്പ് അവളെന്നെ ക്ഷണിച്ചു.
നീ വരണം.ഒന്നും വിചാരിച്ച് വരാതെ ഇരിക്കരുത്.നീയെന്റെ ഒരു നല്ല ഫ്രണ്ടാണ്.പുള്ളീകാരനോട് ഞാൻ നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.
അന്നേരം കൂടെ നിന്ന രണ്ട് കൂട്ടുകാരികൾ പറഞ്ഞൂ.
എടാ നീ ചുമ്മാ ചെന്നാൽ പോരാ.എന്തേലും ഒരു നല്ല സമ്മാനവും കൊടുക്കണം.
കൊടുക്കാ കൊടുക്കണം.ക്കൊടുക്കും മനസ്സ് നീറി പുകഞ്ഞൂ.
കല്ല്യാണത്തിന്റെ തലേദിവസം മാർബിളിൽ മെഴുകിൽ തീർത്ത ഒരു നല്ല മാർബിൾ പ്രതിമ വാങ്ങി അവൾക്ക് സമ്മാനിച്ചു.
അത് അവളുടെ കൈകളിൽ കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു.
എന്റെ വിവാഹ സമ്മാനം ഇത് നിങ്ങളുടെ വീടിന്റെ ഷോക്കേസിൽ വയ്ക്കണം.
ഒരിക്കലും ഇത് നശിപ്പിക്കരുത്.
അന്ന് പിരിഞ്ഞതിൽ പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല.
ഇപ്പോ തിരുവന്തപുരത്തോ മറ്റോ ആണെന്ന് കേട്ടു.
രണ്ട് കുട്ടികളുടെ അമ്മയാണെന്നും.