2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ക്ലാര, ഏട്ടൻ പിഴപ്പിച്ച പെൺകുട്ടി.

ക്ലാര അവളുടെ മുഖം ഇന്ന് എന്തു കൊണ്ട് ഓർത്തു എന്നറിയില്ല.ഗ്രാമത്തിലേക്ക് ഉച്ചയൂണിന്റെ ആലസ്യത്തിലുള്ള മയക്കത്തിൽ മനസ്സ് അസ്വസ്ഥയോടെ സഞ്ചരിച്ചപ്പോൾ മറന്ന ചിത്രങ്ങൾക്കിടയിൽ ടൌണിലെ നാറുന്ന ആ റോഡും ഇടിഞ്ഞൂ പൊളിയാറായ ആ പഴയ ലൈബ്രറി കെട്ടിടവും അവിടെ പത്രം വായിക്കാൻ എത്തറാറുള്ള എന്റെ ആറുവർഷം മുമ്പുള്ള ചിത്രവും ഓർമ്മ വന്നു.
ഏകദേശം ആറുവർഷങ്ങൾക്ക് മുമ്പാണ് ക്ലാരയെ ഞാൻ കാണുന്നത്. അഴുക്കുചാലുകൾ നിറഞ്ഞ ചന്തയിലേക്കുള്ള വഴിയിൽ മൂത്രം മണം അടിച്ചിട്ട് ഓക്കാനും വരും.
മൂക്കു വായും പൊത്തി ഈച്ച പറക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ പഴയ ചായ പീടികയുടെ തിണ്ണയിൽ വൃത്തികെട്ട ഒരു ജന്തുവിനെ പോലെ മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി ക്ലാര ഇരിക്കുന്ന കാഴച്ച ഞാൻ കാണും.ക്ലാരയ്ക്ക് ആറുവയസ്സുള്ള ഒരു കുട്ടിയുണ്ട്. കറുത്ത് കുള്ളനായ ഒരു കരുമാടികുട്ടൻ.
ടൌണിലെ ചില ആളുകൾ അവനെ അങ്ങനെയാ വിളിക്കുക.
എടി നിന്റെ കരുമാടി എന്തേടി.”
അതു കേൾക്കുമ്പോൾ ദൂരേക്ക് കൈകൾ ചൂണ്ടി അവൾ വികൃതമായി ചിരിക്കും.
എയ്യ്യ് എയ്യ്യ്യ്യ്യ്യ്യ്യ്
എന്താണ് അവൾ പറയുന്നത് എന്ന് ആർക്കും മനസ്സിലാവില്ല.
ലൈബ്രറി ഒരു പഴയ കെട്ടിടമാണ്.അതു പോലെ തന്നെ പഴക്കം ചെന്നതാണ് അവിടുത്തെ ലൈബ്രറിയനും അവിടുത്തെ പുസ്തകങ്ങളും.
പുസ്തകം വായിക്കാൻ ചെല്ലുന്നത് അവിടെ എത്തുന്ന ചില ആളുകളുമായി ഉച്ച നേരത്ത് അല്പം സംസാരിക്കാം എന്ന് കരുതിയാണ്.
സർക്കാർ സർവ്വീസിൽ നിന്നും പിരിഞ്ഞ ഒരു നാരായണൻ സാർ എപ്പോഴും എന്റെ ടൈമിൽ അവിടെ ഉണ്ടാകും.
സാറാണെൽ നല്ല വാചക പ്രിയനാണ്.വാം തുറന്നാൽ പൂട്ടില്ല.
പിന്നെ ഒരു പിസി.(പോലീസ് കോൺസ്റ്റ്ബിൾ) അയ്യാളും ഉച്ചക്ക് അവിടെ ഉണ്ടാകും.
പിസിയും ഞാനുമായിട്ട് നല്ല കമ്പിനിയാ.ഞാൻ കക്ഷിയെ പിസീന്നാ വിളിക്കുക.
ലൈബ്രറിയുടെ താഴെയുള്ള നടയിൽ വന്നിരുന്നാണ് പിസിയും ഞാനും പത്രം വായിക്കുക.
പലപ്പോഴും ഈ സമയങ്ങളിൽ ക്ലാര അവിടെ വരും.
സാറെ ,മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി അവൾ നിന്നും ചിരിക്കും.
പിസീ പോക്കറ്റിൽ നിന്നും ഒന്നു രണ്ട് നാണയങ്ങൾ എടൂത്ത് കൊടുക്കൂം.
“പോയി കഴിക്ക്.“
പാവാടാ വിശന്നിട്ടാണ്.പിസീ കൊടുക്കുന്ന പൈസ വാങ്ങി പോയാൽ അത് അടുത്തുള്ള കടയിൽ നിന്നും പഴവും കപ്പിലണ്ടി മിഠായിയും വാങ്ങി ചായ പീടികയുടെ തിണ്ണയിൽ വന്നിരുന്ന് കരുമാടിക്കൊപ്പം കഴിക്കും.
എന്നിട്ട് രണ്ടാളും തമ്മിൽ തല്ലു പിടിക്കും.
അമ്മയും മോനും തമ്മിലുള്ള ആ രംഗം പത്രം വായിക്കാൻ എത്തുന്ന ഓരോരുത്തരും കൌതുകത്തോടെ നോക്കി നിലക്കും.
“മോനെന്നു വച്ചാൽ ക്ലാരയ്ക്ക് ജീവനാ.“
നാരായണൻ സാർ ഒരിക്കൽ പറഞ്ഞൂ.
“അവളു ജീവിക്കുന്നതു പോലും അതിനു വേണ്ടിട്ടാ.”
“അല്ല പീസി നിങ്ങൾ ഈ നാട്ടുകാരനല്ലെ?ഈ ക്ലാരയെ നിങ്ങൾക്ക് നേരത്തെ അറിയുമോ?.“
എടാ. അവൾ ക്ലാരയൊന്നുമല്ല”
“പിന്നെ?”
അവളുടെ യഥാർഥ പേര് നബീസാന്നാ.“
“നബീസാന്നോ പിന്നെ അവൾ എങ്ങനെ ക്ലാരയായി.”
അതൊരു കഥയാ മോനെ?” നീയാ ചെക്കനെ കണ്ടോ?.അവളുടെ ആങ്ങളയുടെ സമ്മാനമാ അത്.“
ഞാൻ പിസിയെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി.
ഇവിടുത്തെ നല്ലൊരു മുസ്ലീം കുടുംബത്തിലെ പെണ്ണാണ് നബീസു. ചെറുപ്പത്തിൽ കാണാൻ നല്ല സുന്ദരിയായ പെൺകുട്ടി.അവൾ തലയിൽ തട്ടൊക്കെ ഇട്ട് ഇതു വഴി പോകുമ്പോൾ ഞാനും കുറെ വായി നോക്കി നിന്നിട്ടുണ്ട്.“
നബീസുവിന് പതിനെട്ട് വയസ്സ് ആയപ്പോൾ അവളുടെ ഉപ്പ മരിച്ചു. പിന്നെ ഉമ്മയായി വീട്ടിലെ ചുമതല. മൂന്നു പെണ്ണൂം രണ്ടാണൂം ആയിരുന്നു നബീസുവിന്റെ ഉമ്മായ്ക്ക്. നബീസു ഇളയ കുട്ടിയാ.
എന്നിട്ട്.
നബീസു ടൌണിലെ കോളേജിൽ ബി.എസ്സിക്ക് പഠിക്കുവാ. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു നബീസു.പത്താക്ലാസ്സിലൊക്കെ അവൾക്ക് നല്ല മാർക്കുണ്ടായിരുന്നു. കോളേജിൽ വച്ച് നബീസുവിനു ആ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് തോന്നുന്നതു പോലെ ഒരു ചെറുപ്പകാരനോട് ചെറിയ ഒരു ഇഷടം തോന്നി.“
“ അയ്യാള് സ്വന്തം സമുദായത്തിൽ പെട്ട ഒരു ചെറുപ്പകാരൻ തന്നെയായിരുന്നു. അവൻ ഇടക്കിടെ നബീസുവിന്റെ വീട്ടിൽ വരും. നബീസുവിന്റെ ഉമ്മ ഒരു പാവമാ.
അവർ ഇടക്ക് പറയും മോളെ കോളെജിലെ ആൺ പിള്ളേര് വീട്ടിൽ വരുന്നത് ശരിയല്ലാട്ടോ?”
ഉമ്മ നഹാസ് ഒരു പാവമാ”
ഒരിക്കൽ നഹാസ് തന്നെ ഉമ്മയോട് പറഞ്ഞൂ.
ഉമ്മ എനിക്ക് നബീസുവിനെ വല്ല്യ ഇഷ്ടമാ. പഠിത്തമൊക്കെ കഴിഞ്ഞ് എനിക്ക് നബീസുവിനെ കല്ല്യാണം കഴിച്ചു തരണം.
ഉമ്മ അന്ന് അവനെ കുറെ വഴക്ക് പറഞ്ഞ് അയ്ച്ചു .പിന്നെ നഹാസ് അങ്ങോട് വന്നിട്ടില്ല.
എന്നാൽ ഒരിക്കൽ ടൌണിൽ വച്ച് നഹാസിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് നബീസു പോകുന്നത് അവളുടെ ചേട്ടൻ കണ്ടു.
ആയ്യാള് മൊയി. (മൊയ്ദ്ദീൻ) കൂലിക്ക് തല്ലാൻ നടക്കുന്ന ടീമാണ്. വെള്ളമടിയും പെണ്ണൂപിടിയും കൂലിതല്ലും. ഉമ്മ സഹിക്കെട്ടിട്ട് വീട്ടീന്ന് ഇറക്കി വിട്ടതാ.
അന്ന് രാത്രി കുടിച്ചിട്ട് അവൻ വീട്ടിൽ വന്ന് ഉമ്മയെയും നബീസുവിനെ കുറെ തല്ലി.
നാട്ടുകാർക്ക് മൊയീന്ന് വച്ചാൽ പേടിയാ.ആരെം എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് മൊയി.“
എന്നിട്ട്?”
ഉമ്മ വീട്ടില്ലാത്ത നേരത്തെ വെള്ളമടിച്ചു വന്നിട്ട് അനിയത്തിക്ക് കൊടൂത്തു ഒരു സമ്മാനം.
സംഭവം അവൾ ആദ്യം പുറത്തു പറഞ്ഞില്ല.
ഉമ്മ കെട്ടീ തൂങ്ങൂന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
മൊയ്ദീനിക്ക“
‘അള്ളോ”
ഉമ്മ വാവിട്ട് നിലവിളിച്ചു.
സംഭവം നാട്ടുകാർ അറിഞ്ഞൂ.
മൊയിനെ തല്ലാൻ നാട്ടുകാർ സംഘടിച്ചു.പോലീസിലും അറിയിച്ചു.
പക്ഷെ മൊയിനെ പിന്നെ ആരും ഇവിടെ കണ്ടിട്ടില്ല.നാട് വിട്ടു പോയതാണോ അതോ വല്ലയിടത്തോ വീണൂ ചത്തോ? എന്നോന്നും അറിയില്ല.”
കഷ്ടം. എന്നിട്ടോ
ഉമ്മ പിന്നെ കിടപ്പിലായിരുന്നു.അവർ മരിച്ചു കഴിഞ്ഞപ്പോൾ മൂത്ത ജേഷ്ടന്റെ ഭാര്യയും വഴക്കുണ്ടാക്കി നബീസുവിനെ വീട്ടിൽ നിന്നിറക്കി.
നബീസു അവരുടെ ശല്ല്യം സഹിക്ക വയ്യാതെ ഇറങ്ങിയതാണെന്നും പറയുന്നു. നബീസു അന്നേരം പൂർണ്ണ ഗർഭിണിയാ. രാത്രി എപ്പോഴോ വഴിക്ക് തളർന്നു കിടന്ന അവളെ ആരാണ്ട് എടുത്ത് ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ ആക്കി.അവിടെ വച്ച് അവൾ കരിമാടി കുട്ടനു ജന്മം നൽകി.‘
ആപ്പോ നബീസു എങ്ങനെ ക്ലാരയായി.
നബീസുവിനെ ആശുപത്രിയിൽ നിന്ന് കൂട്ടി കൊണ്ട് പോകാൻ ആരും വന്നില്ല.ഇവിടുത്തെ മഠത്തിലെ ചില അമ്മന്മാർ വന്ന് അവർ നടത്തുന്ന അഗതി മന്ദിരത്തിലേക്ക് നബീസുവിനെ കൂട്ടി കൊണ്ട് പോയി.
അവരാണ് നബീസുവിന് ക്ലാര എന്ന് പേരിട്ടത് എന്ന് തോന്നുന്നു.
എന്നിട്ട് നബീസു അവിടെ നിന്നും പോന്നോ?
ഇവിടുത്തെ ചില പ്രമാണികളാണ് അതിനു കാരണം.
ഒരു ചീത്ത പെണ്ണീനെ മഠത്തിൽ താമസിപ്പിക്കാൻ പറ്റില്ലാ എന്ന് പറഞ്ഞ് ചിലർ ബഹളം ഉണ്ടാക്കി.അവൾക്ക് ഇവിടെ വീടൂണ്ട് അവളുടെ കാര്യം അവളുടെ വീട്ടുകാർ നോക്കി കൊള്ളൂം സിസറ്റരുമാർ അതിൽ ഇടപ്പെടണ്ട എന്ന് പറഞ്ഞ് പള്ളീലെ അഛനെ കൊണ്ട് വരേ പറയിപ്പിച്ചു.
അങ്ങനെ നബീസു അവിടെ നിന്നും പുറത്താക്കപ്പെട്ടു
കഷ്ടം അല്ലെ പീസി.
പിന്നെ നഹാസ് വന്നില്ലേ.
പിഴച്ച പെണ്ണീനെ ആരേലും സ്വികരിക്കുവോ അവൻ വന്നില്ല.”
പീസിയുമായി അന്ന് പിരിഞ്ഞപ്പോൾ എന്റെ മനസ്സിൽ നബീസുവായിരുന്നു.ഭ്രാന്ത് പിടിച്ച് ഇടിഞ്ഞ് പൊളിയാറായ ആ ചായ പീടികയുടെ തിണ്ണയിൽ മകന്റെ നെറുകയിൽ താലോടി അവനെ ഉമ്മകൾ
കൊണ്ട് പൊതിഞ്ഞ് വികൃതമായ ചിരിക്കുന്ന ആ അമ്മയുടെ മനസ്സ്.
കാലം കുറെ കടന്നു പോയിരിക്കുന്നു.
നബീസുവിന്റെ മകൻ ഇപ്പോ എന്തെടുക്കുകയാകും. കോട്ടയത്തെ ടൌണിലെ ആ ഇടനാഴിയിൽ വച്ച് അവളെ ഞാൻ ഇനി കണ്ടുമുട്ടുമോ? അവളുടെ മകൻ അനാഥത്വം വേദനകളും നിറഞ്ഞ ജീവിതം അമ്മാവനെ പോലെ ഒരു കൂലിതല്ലുകാരനായി മാറ്റിയിട്ടുണ്ടാകുമെങ്കിൽ.
ഇല്ല അങ്ങനെയൊന്നും സംഭവിക്കാതെ ഇരിക്കട്ടേ?

കുറിപ്പ്: ഈ ബ്ലൊഗിൽ പറയുന്നത് വെറും കഥയല്ല. പച്ചയായ ജീവിതമാണ്.ഇതിനു ജീവിച്ചിരിക്കുന്ന പലരുടെയും വേദനകളുടെ നനവുകളുണ്ട്.

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു


കോട്ടയം മെഡിക്കൽ കോളെജിലെ ക്യാൻസർ വാർഡിൽ മരണത്തിന്റെ കാലൊച്ചകൾ കാതോർത്തവൾ കിടന്നു.

2003ലെ ആഗസ്റ്റുമാസത്തിലെ ഒരു സന്ധ്യ.

നല്ല മഴ പെയ്ത് നനഞ്ഞ മണ്ണിന്റെ ഗന്ധം ചുറ്റും നിറഞ്ഞു കിടന്നു.ഞാൻ വീടിന്റെ ഉമ്മറത്ത് രാത്രിയെ നോക്കീ എന്നും കിടക്കാറുള്ളതു പോലെ അന്നും ചിന്തകളുടെയും സ്വപ്നങ്ങളുടെയും വലിയ ഭാണ്ഡകെട്ടുകളും മനസ്സിൽ പേറി ഇളതിണ്ണയിലേക്ക് കാലുകൾ നീട്ടി വച്ച് കിടന്നു.

എന്റെ മനസ്സിൽ കടലുകൾ ഇരുമ്പുന്നുണ്ടായിരുന്നു.

അവൾ-ധന്യ

ഒരു ഗ്രാമം മുഴുവൻ പൂമ്പാറ്റയെപ്പോലെ പാറി നടന്ന ഒരു പെൺകുട്ടി.

അവൾ എന്റെ വീടിനു പിന്നിലെ വഴിയിലൂടെ നടന്നു പോകുമ്പോൾ അവളെ കാണാൻ ഞാൻ ജാലകത്തിനരുകിലും ഇളം തിണ്ണയിലും, മുറ്റത്തെ മൂവണ്ടൻ മാവിന്റെ ചുവട്ടിലും വന്നിരിക്കാറുണ്ട്.

ശരിക്കും ഒരു ഉദ്യാനത്തിൽ വിടർന്നു നിലക്കുന്ന നല്ലൊരു പനീനീർ പൂവിന്റെ പകിട്ടായിരുന്നു അവൾക്ക്.

അവൾ നടന്നു പോകുമ്പോൾ മറഞ്ഞു നിന്നെങ്കിലും ഒരു കമന്റു പറയാത്ത ഒരാൺകുട്ടി ആ ഗ്രാമത്തിൽ ഉണ്ടാവില്ല.

അവളുടെ മുഖശ്രി പോലെ അവളുടെ ഏറ്റവും വലിയ ആകർഷണം അവളുടെ നീളമുള്ള മുടിയായിരുന്നൂ.

വൈകുന്നേരം കാവിലെ ഭഗവതീടെ നടയിൽ അവൾ ദീപാരാധന തൊഴുത് നിലക്കുമ്പോൾ ആ ദീപങ്ങളുടെ ഭംഗി അവളുടെ മുഖത്തും പ്രഭചൊരിയുന്നത് കാവിലെ ഭഗവതി മുന്നിൽ വന്നു നിലക്കുന്ന അനുഭവമാണ് നല്കുക.

അവൾക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു ജോയിസ് എന്നായിരുന്നു അവന്റെ പേര് ഞങ്ങൾ അവനെ ജോ എന്നു വിളിക്കും.

അവളുടെ വീടിന്റെ അടുത്തൂ തന്നെയാണ് ജോയുടെ വീടും.

ജോ നല്ലോരു നസ്രാണി പയ്യനാണ്.അവളാകട്ടേ ഒരു നായരു കുട്ടിയും.

ജോക്ക് അവളോട് പ്രേമം ഉണ്ടായിരുന്നു എന്നും അവർ വലിയ ഇഷ്ടത്തിലായിരുന്നെന്നും ഞങ്ങൾ കൂട്ടുകാർ അറിയുന്നത് ഒരു രാത്രി ഞങ്ങളുടെ മാവിന്മൂക്കിലെ അപ്പൂപ്പന്റെ മുറുക്കാൻ പീടികയോട് ചേർന്നുള്ള ഷെഡ്ഡിൽ രാത്രി അല്പം നാട്ടുകാര്യവും രാഷ്ട്രീയകാര്യവും ഒക്കെ പറഞ്ഞിരിക്കെയാണ്.

മാവിന്മുക്കിലെ ഞങ്ങളുടെ ഒത്തു ചേരലിൽ കൂട്ടുചേരുന്നത് അധികവും കുട്ടി സഖാക്കളാണ്.

ആദ്യമായി കോൺഗ്രസ്സുകാരെ ഒതുക്കി ഗ്രാമത്തിൽ യുവാക്കളെല്ലാം ചേർന്ന് ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിന് തറകല്ലിട്ടു.ജോ ഞങ്ങളുടെ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു(ഇന്ന് കക്ഷി ദുബായിലുണ്ട്)

ഇങ്ങനെ സമ്മേളിച്ച ഒരു രാത്രിയിലാണ് ജോ തനിക്കവളെ ഇഷ്ടമായിരുന്നെന്ന് പൊട്ടികരഞ്ഞ് പറഞ്ഞത്.

ആ കഥയിലേക്ക് വരുന്നതിനു മുമ്പ് ധന്യയും ജോയുമായിട്ടുള്ള കുട്ടികാലത്തേക്ക് പോകാം

ധന്യയുടെ വീട്ടിൽ ധന്യയും ധന്യയുടെ ചേട്ടനുമുണ്ടാകും.ജോ തൊട്ടയലപക്കത്തെ വീട്ടിലെ കുട്ടി.

ജോ എപ്പോഴും ധന്യയുടെ വീട്ടിലുണ്ടാകും.

ധന്യയുടെ അമ്മക്ക് അവനും ഒരു മോനെ പോലെയായിരുന്നു.

ജോയുടെ അമ്മ കൊയ്ത്തിനൊക്കെ പോകും അന്ന്.അഛൻ ടാപ്പിങ്ങും ആത്യാവശ്യ കൂലിപണിയുമായി

കഴിയുന്നു.

ജോ അവരു പോയി കഴിഞ്ഞാൽ കയ്യാല പൊക്കത്തു കൂടി അവരുടെ വീട്ടിൽ എത്തൂം.

ധന്യയുടെ ചേട്ടൻ ദീപുവും ധന്യയും ജോയും കൂടി മുറ്റത്ത് കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുട്ടും. പറമ്പിലെ ഈന്തിന്റെ ഇല വെട്ടി മാടം കെട്ടി വീടും കളിക്കുകയും ചെയ്യും.

അങ്ങനെ ആ കുട്ടികളുടെ ജീവിതത്തിൽ വർഷങ്ങളുടെ കളിയോടങ്ങൾ ഒഴുക്കി കാലം കടന്നുപ്പൊയി.

ജോയ്ക്കൊപ്പമാണ് ധന്യ പഠിക്കുന്നത്.ധന്യ എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ ജോ ഒരു വർഷം അവിടെ ഇരുന്നു.

ധന്യ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.

അവൾ കോളെജിൽ നാട്ടിലെ നല്ലൊരു കോളെജിലാണ് പഠിച്ചത്.

ധന്യയുടെ ചേട്ടൻ അന്നേരം ബോബെയിൽ ഒരു കമ്പിനിയിൽ ജോലിക്ക് കയറിയിരുന്നു.

ജോ തട്ടിയും മുട്ടിയും പത്താം ക്ലാസ്സ് കടന്നു.നാട്ടിലെ പാർട്ടികാരുടെ റെക്കമെൻഡാൽ ജോക്ക് ഐ.റ്റി.ഐ.എയിൽ എം.എം.വിക്ക് പഠിക്കാൻ അവസരം ലഭിച്ചു.

അവിടെ എത്തിയതൊടെ ജോയിലെ കമ്മ്യൂണിസ്റ്റ്കാരൻ വളർന്നു.

കോളേജ് സമരങ്ങളൂടെ മുൻ നിരയിൽ ചുവന്ന കൊടിയുമേന്തി ഇങ്ക്വാലാബ് വിളികളുമായി ജോ ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ ധന്യ പഠിക്കുന്ന കോളെജിൽ ഒരു കെ.എസ്.യുകാരനെ തല്ലാൻ ജോയും കൂട്ടുകാരും അവിടുത്തെ പാർട്ടിപിള്ളേരുടെ താല്പര്യം പ്രകാരം ചെന്നു.

ഡിഗ്രി ഫസ്റ്റ് ഇയർ ഫിസിക്സ് ബാച്ച് ക്ലാസ്സാണ്.

ജോ ക്ലാസ്സിലേക്ക് ചെന്ന് കാലു ഒരു കാലു ഉയർത്തി ഡെസ്ക്കിനു മുകളിൽ കയറ്റി വച്ച് ആ കുട്ടിയുടെ (കെ.എസ്.യു) കഴുത്തിനു പിടിച്ചു.

നിനക്ക് അറിയില്ല.ഞങ്ങളുടെ ഒരുത്തനെ തൊട്ടാൽ നീ വിവരം അറിയും.

ഉടുമുണ്ട് ഉയർത്തി കൊണ്ട് ജോ പറഞ്ഞത് ആൺകുട്ടികളും പെൺകുട്ടികളും നിറഞ്ഞ ആ ക്ലാസ്സു മുറിയിൽ വച്ചാണ്.

അന്നേരം ആ ക്ലാസ്സിൽ ധന്യ ഉണ്ടെന്നുള്ള കാര്യം അവൻ പെട്ടേന്നാണ് ശ്രദ്ധിച്ചത്.

ജീവിതത്തിൽ ജോ ഒന്നും അല്ലാതെ ആയി പോയ ദിവസം അന്നായിരുന്നെന്ന് അവൻ പിന്നിടെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്.

ആ സംഭവത്തിനു ശേഷം കുറച്ചു ദിവസത്തേക്ക് ജോയുമായിട്ട് ധന്യ മിണ്ടിയില്ല.

പിന്നെ ജോയെ കാണാതെ വന്നപ്പോൾ ധന്യയുടെ അമ്മ തന്നെയാണ്

ജോയെന്തെ നീ അവനെ ചെന്ന് വിളിച്ചോണ്ടു വരാൻ അവളെ പറഞ്ഞൂ വിട്ടത്.

അന്ന് ഒരു പഞ്ചായത്ത് ഇലക്ഷന്റെ വർക്കിലാണ്.അവനും കൂട്ടുകാരും വീടിന്റെ മുറ്റത്തിരുന്ന് സ്ഥാനാർഥിയുടെ ബാനർ എഴുതുകയായിരുന്നു.

ധന്യ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞൂ.

നീന്നോട് അമ്മ അങ്ങോടൊന്ന് വരാൻ പറഞ്ഞൂ.

ധന്യ പൊയ്ക്കോളു ഞാൻ വന്നോളാം.

അന്ന് വൈകുന്നേരം ജോ ധന്യയുടെ വീട്ടിൽ ചെന്നു.അവളുടെ അമ്മ ഉണ്ടാക്കിയ കുമ്പളപ്പം കഴിച്ചു.

പോരാൻ നേരം ധന്യയോട് പറഞ്ഞൂ.

ചേച്ചിക്ക് വോട്ട് ചെയ്യണം(പഞ്ചായത്ത് മെമ്പറായ ചേച്ചി)

ധന്യ തല കുലുക്കി

ധന്യക്ക് ആയിടെ ധാരാളം കല്ല്യാണ ആലോചനകൾ വരുന്നുണ്ടായിരുന്നു.

എല്ലാത്തിനും ധന്യ ഒരോരോ ന്യായികരണങ്ങൾ പറയുമായിരുന്നു.

“എനിക്ക് പഠിക്കണം ഇപ്പോ കല്ല്യാണം വേണ്ടാ”

അങ്ങനെയിരിക്കെ ഒരു ദിവസം ധന്യയുടെ അമ്മ വളരെ ദേഷ്യപ്പെട്ടു.

നീ കല്ല്യാണം കഴിക്കാൻ വേണ്ടിയാ അവൻ(ധന്യയുടെ ചേട്ടൻ) നോക്കിയിരിക്കണെ?” “നിന്റെ കല്ല്യാണം കഴിഞ്ഞീട്ടു വേണം അവന്റെ കല്ല്യാണം നടത്താൻ അവനു പത്തുമുപ്പതു വയസ്സായി”

ധന്യ അന്ന് രാത്രി ജോയുടെ വീട്ടിൽ ചെന്നു.

ജോ അന്നേരം ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

“നിന്നെ അമ്മ വിളിക്കണൂ”

“ നിന്റെ അമ്മയ്ക്ക് വേറെ പണിയോന്നുമില്ലേ?”

“മോനെ ഇന്ന് വിശേഷപ്പെട്ട വല്ലോ രമണി ഉണ്ടാക്കിയിട്ടുണ്ടാകും. നീ ചെല്ല്”

ജോയുടെ അമ്മ പറഞ്ഞൂ.

ജോ അവളോട് പറഞ്ഞൂ.

നടക്കടി”

ജോക്കോപ്പം വീടിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ അവൾ പറഞ്ഞൂ.

നമ്മൂക്ക് ആ കുളത്തിന്റെ അടൂത്ത് കുറച്ചു നേരം പോയിരിക്കാം

എത്ര വേനലിലും വറ്റാത്ത ഒരു കുളമാണ് ചിറകുളം. ജോയെ അവിടെ നിന്നാൽ കുളിസീൻ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പലപ്പോഴും കളിയാക്കാരുണ്ട്.

എന്തിനാ ഇപ്പോ ഇവിടെ വന്നിരിക്കണേ അമ്മ തിരക്കില്ലെ”

“നീ വാ”

അവളും അവനും കുളത്തിന്റെ അടുത്ത് വന്നിരുന്നു.

അവിടെ വച്ച് ധന്യ ചോദിച്ചു.

എടാ നിനക്ക് എന്നെ കെട്ടി കൂടെ?’

ജോ പെട്ടേന്ന് വല്ലാതെയായി

നീ എന്താ ഈ പറയണേ?

ഞാൻ തമാശ പറഞ്ഞതല്ല നല്ല വണ്ണം അലോചിച്ചാ പറഞ്ഞെ?നിനക്ക് വേണമെങ്കിൽ ഞാൻ മതം മാറാടാ”

അത് വേണ്ട മോളെ”

അതെന്താടാ നിനക്ക് എന്നെ ഇഷ്ടമല്ലേ?’

ഇഷടമാണ് പക്ഷെ വേണ്ടാ”

അവൻ അങ്ങനെ പറഞ്ഞെങ്കിലും അവന് അവളെ കല്ല്യാണം കഴിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു.

അന്ന് ജോയുമായി വർത്തമാനം പറഞ്ഞ് അവൾ വീട്ടിലേക്ക് പോയി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ധന്യ ബെഡ്ഡിൽ എഴുന്നേറ്റ് തലകറങ്ങി വീണൂ ബോധം തെളിഞ്ഞപ്പോൾ അവൾക്ക് സംസാരിക്കാൻ കഴിയണില്ല.

അവളെ വീട്ടുകാർ മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയി

അവൾക്ക് ഇടക്കിടെ നടുവേദന ഉണ്ടാകുമായിരുന്നു.

വീട്ടുകാർ അതുകാര്യമായി എടുത്തിരുന്നില്ല.

മെഡിക്കൽ കോളെജിലെ ഡൊകടർമാർ ആദ്യം ചെക്ക് ചെയ്തെങ്കിലും രോഗം എന്താണെന്ന് പിടൂത്തം കിട്ടിയില്ല

അവസാനം അവർ വിധിയെഴുതി

ധന്യക്ക് നട്ടേല്ലിൽ ക്യാൻസറാണ്.

അത് അതിന്റെ പൂർവ്വസ്ഥിതിയിൽ എത്തിയ സമയത്തായിരുന്നു ചികിത്സ തേടി മാതാപിതാക്കൾ അവളെ കൊണ്ട് ആശുപത്രിയിൽ എത്തിയത്.

അവൾ മരിക്കുന്നത് നല്ല മഴപെയ്ത ഒരു ആഗ്സ്റ്റിലെ സന്ധ്യയിൽ ആയിരുന്നു.

അവൾ മരിക്കുന്നതിനു അവസാനം നിമിഷം ആ മുറിയിൽ ജോയും അവളുടെ ചേട്ടനുമുണ്ടായിരുന്നു.

അവൾ വിട പറയാൻ നേരം അവന്റെ നേരെ തലയാട്ടി പോകട്ടെ എന്ന് ചോദിച്ചു.

അവസാനം അവൻ ആ കഥ പറയുമ്പോൾ ശരിക്കും വിങ്ങിപ്പൊട്ടി.

അന്ന് രാത്രി ധന്യയുടെ ചിതകത്തിയ ഇടത്ത് അവൻ പോയിരുന്ന് കുറെ കരഞ്ഞൂ.

ധന്യയുടെ അഛനും അമ്മയും ജീവിച്ചിരിക്കെ അവളെ ദഹിപ്പിച്ചതെന്തിനെന്ന് പലരും ചോദിച്ചു.

എന്റെ മോളെ കുഴിച്ചിടണ്ട അവളെ ദഹിപ്പിച്ചാ മതിന്നായിരുന്നു വല്ല്യഛന്റെ അഗ്രഹം.

ഇന്നലെ രാത്രി നാട്ടിലെ ഓരോ ഓർമ്മകൾ ഓർത്തിരുന്നപ്പോൾ ധന്യയും ജോയുമൊക്കെ മനസ്സിൽ കടന്നു വന്നു.

മുമ്പ് എല്ലാം പോലെ അനുഭവങ്ങളുടെ വേദനകളിൽ നിറയുന്ന കുറച്ചു നല്ല ഓർമ്മകൾ അതാകട്ടേ ഇതും

ധന്യയുടെ അത്മാവിന് നിത്യശാന്തി(ഇതിലെ ധന്യ ആ കുട്ടിയുടെ ഒറിജനൽ പേരല്ല)

2008, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ആരാമത്തിലെ ചിത്രശലഭം-ക്ലൈമാക്സ്

അച്ചായനെ കൂട്ടുകാരൻ ബാറിൽ കയറ്റി ഫിറ്റാക്കി. ഫ്ലാറ്റായ അച്ചായനെ സുഹൃത്ത് തന്റെ കട്ടപ്പനയിലുള്ള വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി അവിടെ ഒരാഴ്ച്ച അച്ചായനെ പാർപ്പിച്ചു മദ്യം വിളമ്പി.

അച്ചായൻ ടെസ്സിയെ കാണാൻ ബഹളം വച്ചപ്പോൾ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തും കൂടി അച്ചായനെ മുറിയിൽ ഇട്ട് പൂട്ടി

ഒരാഴച്ച കഴിഞ്ഞ് അച്ചായൻ വെളിയിൽ വരുമ്പോൾ ടെസ്സിയുടെ കല്ല്യാണം അവർ നടത്തി.

ടെസ്സിയും ഒരർത്ഥത്തിൽ വീട്ടു തടങ്കലിൽ തന്നെയായിരുന്നു.

അച്ചായന്റെ വരവ് ടെസ്സിയുടെ വീട്ടിലേക്ക് തന്നെയായിരുന്നു.

അച്ചായൻ എന്തിനും തയ്യാറായി അങ്ങോട് വന്നെങ്കിലും അവിടെ ടെസ്സി ഉണ്ടായിരുന്നില്ല. ടെസ്സിയെ അച്ചായന്റെ നാടായ കാഞ്ഞിരപ്പിള്ളിയിൽ ആണ് കെട്ടിച്ചതെന്ന് അറിഞ്ഞ് അച്ചായൻ അങ്ങോട് പോയി.

ടെസ്സിയെ തിരക്കി അച്ചായൻ ചെന്നു കയറിയത് അച്ചായനെ എന്നും ടെസ്സിയുടെ വീട്ടുപടിക്കൽ ബൈക്കിനു കൊണ്ട് എത്തിക്കാറുള്ള ആ കൂട്ടുകാരന്റെ മുന്നിലാണ്.

അച്ചായൻ ചെന്നു കയറുമ്പോൾ കൂട്ടുകാരൻ അവിടെ ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അപ്പൻ അച്ചായനെ കണ്ട് പുറത്തു വന്നു

എന്നാടാ ജോർജ്ജെ നീയവിടെ തന്നെ നിന്നു കളഞ്ഞെ വന്നിരുന്നിട്ട് കാപ്പി കുടിച്ചിട്ടു പോടാ.”

സേവ്യരില്ലെ ഇവിടെ?

പുറത്തെ ചോദ്യം കേട്ടുകൊണ്ടാണ് ടെസ്സി പുറത്തേക്ക് വന്നത്.

അച്ചായനെ കണ്ട് ടെസ്സി പതറി.

എന്നോട് ഈ ചതി വേണ്ടായിരുന്നു. അച്ചായൻ അത്രേം പറഞ്ഞുള്ളൂ ടെസ്സി വിങ്ങിപ്പൊട്ടി കൊണ്ട് അകത്തേക്ക് ഓടി.

സേവ്യറിന്റെ അന്നേരം പറഞ്ഞു.

എടാ ജോർജ്ജെ ഇവളെ നീ സേനഹിച്ചിരുന്നൂന്ന് എനിക്കറിയാം.ഇനി അതിന്റെ പെരിൽ ഈ വീട്ടിൽ വരരുത്.എന്റെ മോനെം അവളെ വെറുതെ വീട്ടേക്കണം. പൈലിയാണ് പറയുന്നത്.

ഞാൻ വിളിച്ചാൽ അവൾ ഇപ്പഴും ഇറങ്ങി വരും.പക്ഷെ എനിക്ക് വേണ്ട ഇനി അവളെ.പക്ഷെ തന്റെ മോനോട് ഒരു കാര്യം പറഞ്ഞേക്ക്

എന്നേലും ഇവളുടെ കണ്ണിൽ നിന്നും ഒരു തുള്ളീ കണ്ണിരു പൊടിഞ്ഞാൽ അവന്റെ ചങ്കു ഞാൻ കുത്തികീറുന്ന് ആ നാറിയെ ഇനി ഞാൻ കാണുന്നില്ല

അച്ചായൻ പടിവിട്ടറങ്ങി

എടാ ജോർജ്ജെ?അവളുടെ വയറ്റിൽ നിന്റെ ഒരു കുട്ടിയുണ്ടേലും ഈ പൈലിയും മോനുമത് സഹിച്ചു.

കാരണം ഇവളെ ഒന്നരകോടിടെ മുതലാ.

അച്ചായൻ അന്നേരം

മുറ്റത്തേക്ക് ഒന്ന് കാറി തുപ്പിട്ട് പടിയിറങ്ങി

അതിനുശേഷം ആ നിരാശയിൽ ആറുമാസം തുടർച്ചയായി മദ്യപിച്ചു

താടി നീട്ടി വളർത്തി ഒരു ഭ്രാന്തനെ പോലെ നടന്നു.

അതിനിടയിൽ അച്ചായനു ഓസ്ട്രേലിയാക്ക് പോകാൻ ഒരു ചാൻസു വന്നു.

പക്ഷെ അച്ചായൻ അത് വേണ്ടെന്നു വച്ചു.

വീണ്ടു ബസ് ഡ്രൈവറായി.

അച്ചായൻ ബസ്സിൽ കയറിയപ്പോൾ ആ റൂട്ടിൽ ഓടുന്ന് ഏട്ടു ബസ്സോളം പെർമിറ്റ് അടക്കം ടെസ്സിയുടെ ഭർത്താവ് വാങ്ങി കൂട്ടി.

അച്ചായന്റെ ബസ്സും ടെസ്സിയുടെ ഭർത്താവിന്റെ ബസ്സുകാരും തമ്മിൽ എന്നും വഴക്കു പതിവായി.

അടിയും വഴക്കും അതിനിടയിൽ അച്ചായനെ രാത്രി കുത്തി.ചെറിയ കുത്തായിരുന്നു അത് കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു.

പിന്നെ അച്ചായനെ അനിയനും പെങ്ങളും ഇടപ്പെട്ട് അച്ചായനെ ദുബായിലുള്ള ഒരു സുഹൃത്തിന്റെ കമ്പിനിയിലേക്ക് കയറ്റി വിട്ടു.

ഇവിടെ വന്നപ്പോഴും അച്ചായന്റെ നിരാശ തീർന്നില്ല.രാത്രി മദ്യം പാനവും പുകവലിയും

ഒരു ദിവസം രണ്ടുപായ്ക്കറ്റ് സിഗരറ്റെങ്കിലും അച്ചായൻ വലിച്ചു തീർക്കും.

ഒരു ദിവസം അച്ചായനൊപ്പം അവീറിൽ നിന്നും ദയറയിലേക്കുള്ള യാത്രയിൽ ഞാൻ അച്ചായനോട്

പറഞ്ഞു.

അച്ചായൻ ഒരു കല്ല്യാണം കഴിക്കണം.ഒരു കല്ല്യാണം കഴിച്ചാൽ അച്ചായനെ സേനഹിക്കാൻ ഒരു പെണ്ണ് ഉണ്ടാകും.അന്ന് അച്ചായന്റെ പ്രശനങ്ങളൊക്കെ തീരും.

വേണ്ടടാ ജോർജ്ജിന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു.അവളെ മറക്കാൻ എന്നെ കൊണ്ടാവില്ല.

അച്ചായന്റെ കണ്ണൂകൾ അന്നേരം നിറഞ്ഞിരുന്നു.

അച്ചായൻ പലപ്പോഴും കിട്ടുന്ന ശബളം പല അനാഥകുട്ടികളെയും പഠിപ്പിക്കാൻ ചില വഴിച്ചിരുന്നു.

അച്ചായന് ആ കുട്ടികൾ പലപ്പൊഴും ഫോട്ടൊകളും കത്തുകളും അയ്ക്കും.

ചില രാത്രികളിൽ ആ കത്തുകൾ തുറന്ന് വച്ച് അച്ചായൻ പറയും.

ഈ സുഖമൊന്നും ജീവിതത്തിൽ ഒരിക്കലും കിട്ടില്ല.

അവരെ ഒന്നും അച്ചായൻ കണ്ടിട്ടില്ല

എന്നിട്ടും അവരെ യൊക്കെ അച്ചായന് ഒരുപ്പാട് ഇഷ്ടമായിരുന്നു.

അച്ചായന് ഡബിൾMAകാരനാണ് കൂടാതെ അഛൻ പട്ടത്തിനു പഠിച്ച് ഉടുപ്പിടാതെ നാടുവിട്ടു.പിന്നെ ബസ്ഡ്രൈവരായി.

ടെസ്സിയെ തന്നെ വിചാരിച്ച് ജീവിതത്തിൽ ഒരിക്കലും കെട്ടില്ലാന്ന് പറഞ്ഞിരുന്ന് അച്ചായൻ ഒരു രാത്രി

നന്നായിട്ട് മദ്യപിച്ചിട്ട് കിസ്സെയിസ്സിൽ സുലേഖ ഹോസ്പിറ്റലിന്റെ അടുത്തുള്ള ഞങ്ങളുടെ മുറിയിൽ വന്നു.

അച്ചായൻ ആ ദിവസം വളരെ ഹാപ്പിയായിരുന്നു.

എടാ ഞാൻ പെണ്ണൂകെട്ടാൻ പോകുവാണ്.

അപ്പോ അച്ചായന്റെ ടെസ്സി

പോയി പണി നോക്കാൻ പറ അവളോട്?

എന്തു പറ്റി അച്ചായാ?.

എടാ അവളെകുറിച്ച് ഞാൻ അങ്ങനെ ഒന്നുമല്ല വിചാരിച്ചത് അവൾക്ക് വേറെ ചില പുരുഷൻ മാരുമായി ബന്ധമുണ്ടായിരുന്നു.ഞാൻ ഇന്ന് റാസൽകൈമായിൽ വച്ച് പരിചയപ്പെട്ട് ഒരാൾ ഒരു പെൺകുട്ടിയെകുറിച്ചും അയ്യാളുടെ ഒരു കൂട്ടുകാരനെകുറിച്ചും ഒരു കഥ പറഞ്ഞ് കേട്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.ആ ശവത്തെ കുറിച്ചായിരുന്നടാ അത്

അപ്പോ ഇന്ന് അച്ചായന്റെ വക പാർട്ടി.ഞങ്ങളുടെ അച്ചായൻ പെണ്ണൂകെട്ടാൻ തീരുമാനിച്ചല്ലൊ

അന്ന് അച്ചായന്റെ വക് പൊരിച്ച് കോഴിയും ബിയറും ചപ്പാത്തിയും ഒക്കെ വാങ്ങി കഴിച്ചു.

അച്ചായനെ പെണ്ണൂകെട്ടാൽ ഞാൻ കുറെ സഹായിച്ചു പല മാര്യേജ് സൈറ്റുകളിലും പെര് രജിസ്റ്റ്ര് ചെയ്യിച്ചു.

അങ്ങനെ അച്ചായൻ അയർലണ്ടിൽ നേഴ്സായ ഒരു മുപ്പത്തഞ്ചുകാരിയെ ജീവിത സഹിയാക്കി.അവര് ഉടുപ്പ് ഊരിയ ഒരു കന്യാസ്ത്രിയായിരുന്നു.

അച്ചായൻ കല്ല്യാണം കഴിച്ചതോടെ അച്ചായന്റെ അനിയനും ഭാര്യയും അച്ചായനുമായി ഉടക്കി

അവർ അച്ചായൻ കല്ല്യാണം കഴിക്കാല്ലാന്നുള്ള വിചാരത്തിൽ അച്ചായന്റെ പേരിൽ നാട്ടിലുള്ള തറവാട്ടുവീടും കൂടാതെ മൂന്നര ഏക്കർ സ്ഥലവും കണ്ണൂനട്ടിരിക്കുകയായിരുന്നു.

അച്ചായന്റെ അനിയന്റെ ഭാര്യ അച്ചായന്റെ വിവാഹ ജീവിതം ഇല്ലാതെയാക്കാൻ പല കളികളും കളിച്ചു.

അവർ ഒരിക്കൽ ടെലിഫോൺ ബൂത്തിൽ നിന്ന് അച്ചായന്റെ ഭാര്യക്ക് അയർലണ്ടിലേക്ക് ഫോൺ ചെയ്തു.

എന്നെകുറിച്ചു ജോർജ്ജ് വല്ലോ പറഞ്ഞിട്ടുണ്ടോ?എന്റെ പേര് ടെസ്സിന്നാ.നിന്നെ കെട്ടുന്നതിനുമുൻപ്

എന്റെ കൂടെ ആയിരുന്നു ജോർജ്ജ്.ഞങ്ങള് കെട്ടിപിടിച്ച് ഒരുപ്പാട് കിടന്നിട്ടുണ്ട്.

അച്ചായന്റെ ഭാര്യ പെട്ടേന്ന് ഫോൺ കട്ട് ചെയ്തു.

അച്ചായൻ കല്ല്യാണം കഴിച്ചപ്പോൾ ടെസ്സിയെകുറിച്ചു ഭാര്യയോട് ഏല്ലാം പറഞ്ഞിരുന്നു.

ഇപ്പോ ഞാൻ മറക്കുകയാണ്.ഇനി എനിക്ക് നീയല്ലാതെ മറ്റാരുമില്ല.

ഈ സംഭവം ഉണ്ടായപ്പോൾ അച്ചായന്റെ ജീവിതത്തിൽ ഒരു പൊട്ടീതെറി തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച അനിയനും ഭാര്യക്കും തെറ്റി.അച്ചായനെ ശരിക്കും മനസ്സിലാക്കാൻ അവൾക്കും കഴിഞ്ഞിരുന്നു.

ഏന്തായാലും ഈ സംഭവത്തിനു ശേഷം അനിയന്റെ ഭാര്യ മെന്റ്ല് ഹോസ്പിറ്റലിലായി.

അച്ചായൻ ഇപ്പോ ഭാര്യക്കും കുട്ടിക്കുമൊപ്പം അയർലണ്ടിൽ ഉണ്ട്.

2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

ആരാമത്തിലെ ചിത്രശലഭം-2

അച്ചായന് ദുബായിൽ ധാരാളം സുഹൃത്തുകളുണ്ട്.അവരൊക്കെ ഫാമിലിയായിട്ട് താമസിക്കുന്നവരാണധികവും.അവർ നാട്ടിൽ പോയാൽ ആ ഫ്ലാറ്റിലാകും അച്ചായൻ താമസിക്കുക.
ഞാനും അച്ചായന്റെ കൂടെ കൂടും.അവർ നാട്ടിൽ പോയി വരുമ്പോഴെക്കും ഞങ്ങൾ അവരുടെ കിച്ചനൊക്കെ കാലിയാക്കിട്ടുണ്ടാകും.എങ്കിലും അച്ചായനെ തന്നെ അടുത്ത പ്രാവശ്യം ഫ്ലാറ്റിന്റെ ചുമതല ഏല്പിച്ചിട്ടേ അവർ മടങ്ങു.അങ്ങനെ ദുബായിലും ഷാർജ്ജിയിലുമുള്ള അച്ചായന്റെ കുറെ നല്ല സുഹൃത്തുകൾ കാരണം നല്ല ഫുഡ്ഡും നല്ലതാമസവും(കാശുമുടക്കില്ലാതെ) ഒത്തുകിട്ടി.അങ്ങനെ ഒരു ദിവസം ഷാർജ്ജ റോളയിൽ ഉള്ള ഒരു ഫ്ലാറ്റിൽ അച്ചായനൊപ്പം ഫുഡ്ഡടിച്ചശേഷം ബാൽകണിയിൽ പുറത്തേക്ക് നോക്കീ ഇരിക്കെ അച്ചായൻ ആ കഥ പറഞ്ഞൂ.
നിനക്കറിയുമോ? ഞാൻ നീ നിന്റെ ദേവിയെ സേനഹിച്ചതിനേക്കാൾ ഏറെ ഒരു പെൺകുട്ടിയെ സേനഹിച്ചിരുന്നു.നാലുവർഷം ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഞങ്ങൾ ജീവിച്ചത്.“
“ഭാര്യാഭർത്താക്കന്മാരെ പോലെയോ അതെങ്ങനെ അച്ചായാ?”
ഞാൻ മുണ്ടക്കയം-പാല വണ്ടി ഓടിക്കുന്ന കാലം(അച്ചായന്റെ വീട് കാഞ്ഞിരപിള്ളിയിലാണ്)എന്റെ ബസ്സിൽ സ്ഥിരമായി ഒരു പെൺകുട്ടി കയറുമായിരുന്നു. എന്റെ ഡ്രൈവിങ്ങ് സീറ്റിനഭിമുഖമായിട്ടാണ്
അവൾ ഇരിക്കുക.
ചെറിയ ചെറിയ നോട്ടങ്ങളിലൂടെ മിണ്ടലുകളിലൂടെ ഞങ്ങൾ വളരെ പരിചയകാരായി.
അവളുടെ ടെസ്സി എന്നായിരുന്നു.
അവൾ അപ്പനും അമ്മയും കുവൈറ്റിലാണ്.ഒരാങ്ങള ചെക്കനുള്ളതും അവനൊടൊപ്പം.പൊങ്കുന്നത്താണ് അവളുടെ വീട്.വീട്ടിൽ വല്ല്യപ്പച്ചനും വല്ല്യമ്മിച്ചിയും മാത്രം.
വലിയ കാശുകാര് വലിയ കൊട്ടാരം പോലുള്ള വീട്.
അവളുമായിട്ടുള്ള എന്റെ സൌഹൃദം ക്രമേണ ഒരു പ്രേമമായി വളർന്നു.എനിക്ക് അവളെയോ അവൾക്ക് എന്നെയോ പിരിഞ്ഞിരിക്കാൻ കഴിയാതെയായി.ഞാൻ അവളെ കാണാൻ ഇടക്കിടെ പാലയിലെ കോളെജിൽ വരും.പിന്നെ ഇടക്കിടെ പടം കാണാനും കാപ്പികുടിക്കാനും സമയം കണ്ടെത്തും.
അങ്ങനെയിരിക്കെ അവളുടെ കൊട്ടാരം പോലുള്ള ആ വീട്ടിൽ ഞാൻ ഇടക്കിടെ എന്റെ കൂട്ടുകാരനൊപ്പം പോകും.അവൻ എന്നെ അവളുടെ വീടിന്റെ വാതിയ്ക്കലായി ഇറക്കി വിട്ടിട്ട് പോകും.
അവളുടെ രണ്ടാനിലയിലെ റൂമിൽ മതിലിലൂടെ വലിഞ്ഞൂ കയറി ഞാൻ ചെന്നെത്തൂം.താഴെനിലയിൽ താമസിക്കുന്ന വല്ല്യപ്പച്ചനും വല്ല്യമ്മച്ചിയൊന്നും അറിയാതെ ഞങ്ങൾ ഏല്ലാദിവസം അങ്ങനെ കണ്ടുമുട്ടി.
പലപ്പൊഴും രാത്രികളിൽ ഞങ്ങൾ ഏറെ നേരം വർത്തമാനം പറഞ്ഞിരിക്കും.അവൾ അവളുടെ വല്ല്യപ്പച്ചൻ വാങ്ങി വച്ചിരിക്കുന്ന വില കൂടിയ മദ്യം എനിക്ക് എടുത്തു കൊണ്ടു തരും.അവൾ എന്നിട്ട് എനിക്കൊപ്പം ഇരുന്ന് ബിയറ് കഴിക്കും.
രാത്രി ഏറെ വൈകിയാകും ഞാൻ പിരിയുക.
അങ്ങനെ ഞങ്ങളുടെ പ്രേമം തുടരുന്നതിനിടയിൽ ഒരു ദിവസം അവൾ എന്റെ വീട്ടിൽ എന്റെ അമ്മിച്ചിയെ കാണാൻ വന്നു.
ഞാനത് അറിഞ്ഞിരുന്നില്ല.
വൈകിട്ട് വീട്ടിൽ വന്നപ്പോൾ അമ്മിച്ചി പറഞ്ഞു,
നിന്നെ തിരക്കി പൊങ്കുന്നത്തു നിന്നും ടെസ്സിന്ന് പറഞ്ഞ ഒരു പെങ്കൊച്ച് വന്നിരുന്നു.ഏതാടാ ആ പെൺകൊച്ച്.?
ഞാനെന്റെ അപ്പന്റെയോ അമ്മിച്ചിയുടെ മുന്നിൽ ഒന്നും ഒളിച്ചു വയ്ക്കാറില്ല.
ഞാൻ പറഞ്ഞു.
അമ്മിച്ചി എനിക്ക് ടെസ്സിയെ ഇഷ്ടമാണ്.അമ്മിച്ചി അപ്പച്ചനെം കൂട്ടി ടെസ്സിടെ വീട്ടിൽ പോണം.നല്ല കുടുംബകാരാണ് അവര്.
എടാ നിനക്ക് ഭരണങ്ങാനത്തു നിന്നും ഒരു നല്ല ആലോചന അപ്പച്ചൻ പറയണ കേട്ടു.
അമ്മിച്ചി പറഞ്ഞാൽ അപ്പച്ചൻ കേൾക്കും എനിക്ക് അതു മതി.
എടാ ആ പെൺകൊച്ചിനെ കാണാൻ അത്ര സുന്ദരിയൊന്നും അല്ലാല്ലോ?
അമ്മിച്ചി അവള് നല്ല കുട്ടിയാ.
നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഞാനങ്ങേരോട് പറയാം.
അങ്ങനെ അപ്പച്ചനും അമ്മിച്ചി അവളെ കാണാൻ പോയി.
തിരികെ വന്നപ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞു.
എടാ അവരൊക്കെ വല്ല്യകാശുകാരെയാണ് നോക്കുന്നത്.നീ വേറെ വല്ലോ നോക്ക്.
അങ്ങനെ ആ കല്ല്യാണം നടക്കില്ലാന്നുള്ള മട്ടായപ്പോൾ ഞാനവളോട് പറഞ്ഞു.
ടെസ്സി നമ്മൂക്ക് വല്ലോ രജിസ്റ്റാറാഫീസിലും പോയി കല്ല്യാണം കഴിക്കാം.
അപ്പോൾ അവൾ പറഞ്ഞു.
അതു വേണ്ട അച്ചായാ അപ്പച്ചനറിഞ്ഞാൽ അതു വല്ല്യപ്രശ്നമാകും.
എന്തു പ്രശനം?.
ഞാൻ ചോദിച്ചു.
വല്ല്യപ്പച്ചനല്ലെ ഈ കല്ല്യാണം നടക്കില്ലാന്ന് പറഞ്ഞെ?ഞാൻ അപ്പച്ചനോടും അമ്മിച്ചിയോടും സമ്മതം വാങ്ങാം.അപ്പച്ചൻ സമ്മതിക്കും അച്ചായാ.
അവസാനം നിന്നെ എനിക്ക് നഷ്ടപെടരുത്.
ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല.ഞാൻ അച്ചായന്റെ പെണ്ണാണ് അവൾ അന്നു രാത്രി എന്റെ നെഞ്ചിൽ തല ചേർത്തു വച്ച് പറഞ്ഞൂ.
ഞാൻ എന്റെ അനിയന്റെ ജോലികാര്യത്തിനായി കുറച്ചു ഡൽഹിയിൽ അവനൊടൊപ്പം പോകേണ്ടി വന്നു.
അതിനിടയിൽ ടെസ്സിയെ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയീല്ല.
രണ്ടാഴ്ച്ച കഴിഞ്ഞൂ ഞാൻ നാട്ടിൽ എത്തുന്ന ദിവസം.
എന്റെ അപ്പച്ചൻ എന്നെ വിളീച്ച് ഒരു കാര്യം പറഞ്ഞൂ.
മോനെ നീ വഴക്കിനൊന്നും പോകരുത്.ഇന്ന് ആ കൊച്ചിന്റെ മനസമ്മതമാണ്.അതിന്റെ അപ്പൻ ഇവിടെ വന്നിരുന്നു.
ഞങ്ങളുടെ മോളെ മറക്കാൻ നിങ്ങളുടെ മകനോട് പറയണം.അവളെ ഞങ്ങളുടെ സാമ്പത്തികനിലക്ക്
അനുസരിച്ചുള്ള ഒരു വീട്ടിൽ പറഞ്ഞയിക്കണം എന്നാണ് എന്റെ ആഗ്രഹം.അതിനു നിങ്ങളുടെ മോൻ തടസ്സമാകരുത്.നിങ്ങള് അവനെ പറഞ്ഞ് മനസ്സിലാക്കണം.
ഞാൻ അവർക്ക് വാക്കു കൊടുത്തുപോയി മോനെ നീയായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ലാന്ന്.
എന്റെ മുന്നിലെ മണ്ണ് താഴെക്ക് അടർന്നു പോകുന്നതു പോലെ തോന്നി എനിക്ക് ഒരു നിമിഷം.
അന്ന് എന്റെ അപ്പൻ എന്റെ ഒരു കൂട്ടുകാരനെ വിളിച്ച് അവന്റെ കൈയ്യിൽ അഞ്ഞൂറു രൂപ കൊടുത്തു.
എന്റെ മോന് ഇന്ന് ബോധം ഉണ്ടാകരുത്.നീ അവനെ വിളിച്ച് എങ്ങോടെലും പോയ്ക്കോ?
തുടരും.