2008, ജൂൺ 26, വ്യാഴാഴ്‌ച

ദുബായി ഒരു പ്രണയതീരം-4

“ഷീബ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്‍.
അവള്‍ ദിവസം വിളിക്കും.”
“അല്ല്യേല്‍ ഞാനങ്ങോട്.”
“ഷീബയുടെ ശബദം ഒരു ദിവസം കേള്‍ക്കാതെയിരിക്കാന്‍ എനിക്കോ എന്റെ ശബദം ഒരു ദിവസം കേള്‍ക്കാതെയിരിക്കാന്‍ ഷീബക്കോ കഴിയുമായിരുന്നില്ല.
അത്രമാത്രം ചുരുങ്ങിയ ദിവസം കൊണ്ട് ഞങ്ങള്‍ അടുത്തു കഴിഞ്ഞിരുന്നു.
ആയിടക്കാണ്‍ ഷീബക്ക് DCB യില്‍ ഒരു ജോലി കിട്ടുന്നത്.8000ദിര്‍ഹസ് സാലറിയില്‍ .
ഓഫീസില്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കാന്‍ അനുമതിയില്ല.
ഞാനുമായി സംസാരിക്കാന്‍ പലപ്പോഴും സാധിക്കാത്തതു കൊണ്ട് ഷീബ ആ ജോലി വേണ്ടെന്നു വച്ചു.”
“അത്രയും ശബളം ഉണ്ടായിട്ട് ആ കുട്ടി ആ ജോലി വേണ്ടെന്നു വച്ചൊ കഷടം
ഞാന്‍ പറഞ്ഞൂ.”
“എന്നിട്ടോ.?”
“വീട്ടില്‍ ലാന്‍ഡ് ലൈനുണ്ട് .എന്റെ ഓഫീസിലും പലപ്പോഴും ആരും അധികം ശ്രദ്ധിക്കാറില്ലാ.പ്രത്യേകിച്ച് ഉച്ചസമയങ്ങളില്‍ മറ്റുള്ളവര്‍ പുറത്തു പോയി കഴിഞ്ഞാല്‍ ഓഫീസ് ഫോണ്‍ പരമാവധി ഞാന്‍ യൂസ് ചെയ്യും.”
“എന്നിട്ടെന്തായി?.”
“അവളുടെ വീട്ടിലെ ഫോണ്‍ പലപ്പോഴും എനകേജിഡ് ആണ്.പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ ഉണ്ടാകും ഞങ്ങളക്കിടയില്‍.അവളുടെ വീട്ടിലെ ഏല്ലാകാര്യങ്ങളും അവള്‍ എന്നോട് പറയുമായിരുന്നു.”
“എനിക്ക് വെള്ളീയാഴ്ച്ച ദിവസം മാത്രമാണ് അവധി ഞാന്‍ അന്ന് അവളെ ദയറയിലോ ബര്‍ദുബായിലോ വിളിക്കും.ചിലപ്പൊ ഞങ്ങള്‍ സിനിമക്ക് കയറും.”
“എന്നിട്ടോ?.”
“അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ തമ്മിലുള്ള പ്രേമം അവളുടെ വീട്ടില്‍ അറിയുന്നത്.അവളുടെ മൊബൈലില്‍ എന്റെ ഒരു വീഡിയോ ഉണ്ടായിരുന്നു.
അവളുടെ വീട്ടില്‍ വലിയ ഒച്ചപാടായി”
“അവളെ അവളുടെ പപ്പ തല്ലി.”
“അവള്‍ പറഞ്ഞു .
എനിക്ക് ജിജിയെ മതി അയ്യാളെ എനിക്ക് കിട്ടിയില്ലേല്‍ പിന്നെ നിങ്ങളെന്നെ കാണില്ലാ”.
“അവര്‍ക്കാണെല്‍ ആണായിട്ടും പെണ്ണായിട്ടൂം ഒരേ ഒരു മോളാണ്.
മോളുടെ വാക്കുകള്‍ അയ്യാളെ വല്ലാതെ പരവശനാക്കി”
“അന്നു രാത്രി നമ്മുടെ മനേജരെയും കൂട്ടി അയ്യാള്‍ എന്നെ കാണാന്‍ വന്നു.
ഞാന്‍ അപ്പോ കുറച്ചു തുണി അലക്കുകയായിരുന്നു.”
“ആയ്യാള്‍ കുളിമുറിലോട്ട് കയറിവന്നിട്ട് ദേഷ്യത്തോടെ അലറി.”
“നിനക്ക് എന്റെ മോളെ തന്നെ വേണമോടാ പന്നി
സാറെ അല്പം മാന്യമായി സംസാരിക്ക്.”
“നീയെന്നെ വല്ല്യമാന്യത ഒന്നും പഠിപ്പിക്കണ്ടാ ഈ ജോര്‍ജ്ജ് മുപ്പത് കൊല്ലമായി ദുബായില്‍ വന്നിട്ട് കേട്ടോടാ @#*** അയ്യാള്‍ എന്തോ തെറി പറഞ്ഞൂ.
എന്റെ നേരെ കൈയോങ്ങി.”
“ഞാന്‍ ഏതാനം ദിവസം മുമ്പ് പരിചയപ്പെട്ട ഒരു മനുഷ്യനെ ആയിരുന്നില്ല ആ‍ യ്യാള്‍
ജോര്‍ജ്ജെ എന്താ നിങ്ങളി കാണിക്കണെ നിങ്ങള്‍ ഒരു പൊസിഷനില്‍ ഇരിക്കുന്നാ ആളാണ് ആ മാന്യതയെങ്കിലും വേണ്ട?.”
എന്റെ മനേജര്‍ കയറി ഇടപ്പെട്ടു.
“രവി എനിക്ക് ആണായിട്ടും പെണ്ണായിട്ടും അവളെ ഉള്ളൂ .അവളെയാ ഇവന്‍ , തനിക്കറിയോ?. അവളിന്നല്ലെ എന്നൊട് പറയുവാം ഇവനെ കെട്ടാന്‍ സാധിച്ചില്ലെല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ലാന്ന്.”
“പോട്ടെടോ അതൊക്കെ കുട്ടികളായാല്‍ ഉണ്ടാകും എന്റെ മനേജര്‍ എന്റെ നേരെ ആയ്യാള്‍ കാണാതെ കണ്ണടച്ചു കാണിച്ചു.”
“ഇവന്‍ കാരണം ഞാനെന്റെ മോളെ കുറെ തല്ലിടൊ ഇന്നലെ”.
“അവളെ കുറിച്ച് ഞങ്ങള്‍ക്ക് കുറെ സ്വപനങ്ങളുണ്ട്.ഞങ്ങളവളെ കുറെ പഠിപ്പിച്ചത ഒരു പ്യുണിന് കല്ല്യാണം കഴിച്ചുകൊടുക്കാനല്ലത്”.
അയ്യാള്‍ ദേഷ്യത്തോടെ പറഞ്ഞൂ.
“അന്ന് മനേജര്‍ അയ്യാളെ വിളിച്ചോണ്ട് മുറിയിലേക്ക് പോകുന്നതു കണ്ടു.
പിറ്റേന്ന് ഒരു ടാക്സിയില്‍ ഷീബ എന്നെ കാണാന്‍ വന്നു.
ഞാന്‍ അന്നേരം ജോലിയില്‍ ആയിരുന്നു.”
“എന്നെ കാണാന്‍ ഓഫിസിലോട്ട് വന്നിട്ട് അവള്‍ എന്നെ മാറ്റി നിറുത്തി പറഞ്ഞു.
ഞാന്‍ പാസ്പ്പോര്‍ട്ട് ഒക്കെ എടുത്തോണ്ടാ പോന്നിരിക്കുന്നെ എനിക്കിനി എന്റെ പപ്പെടെ വീട്ടില്‍ കഴിയാന്‍ പറ്റില്ലാ.ഞാന്‍ എന്റെ ഒരു കൂട്ടുകാരിയോട് പറഞ്ഞ് ടിക്കറ്റ് എടുത്തിട്ടുണ്ട് ജിജി നമ്മുക്ക് നാട്ടില്‍ പോകാ.”
“നീയെന്തു പൊട്ടതരാമാ കുട്ടി ഈ പറയണെ എന്റെ കൈയ്യിലാണെല്‍ പാസ്പോര്‍ട്ട് പോലുമില്ലാ“
“ഒളിച്ചോടാന്‍ പോവുവാണൊ രണ്ടാളും ?.”(പെട്ടെന്ന് മനേജര്‍ എന്റെ അടുത്തെക്ക് വന്നു)“ഞാന്‍ വേണെല്‍ നിന്നെ ക്യാന്‍സല്‍ ചെയ്തു തരാം.പക്ഷെ അതുകൊണ്ട് കാര്യമില്ലാല്ലോ ഈ തൊഴില്‍ കളഞ്ഞ് നാട്ടില്‍ ചെന്നാല്‍ പെട്ടെന്ന് ഒരു പണികിട്ടിന്ന് വരില്ലാ അങ്ങനെ വന്നാല്‍ നിയെങ്ങനെ ഇവളെ പോറ്റും.”
ഞാന്‍ മനേജരുടെ നേരെ നോക്കി.
“ജിജി ഈ പ്രേമം എന്നു പറയുന്നത് പലപ്പോഴും എടുത്തുചാട്ടമാണ്.നിനക്ക് ഇവളെ ഇഷ്ട്മാണെങ്കില്‍ നീയെന്നോട് പറഞ്ഞാല്‍ പോരെ ഞാന്‍ അയ്യാളെ പറഞ്ഞു മനസ്സിലാക്കാം .”
എന്നിട്ട് അവളുടെ തിരിഞ്ഞ് നിന്ന് അയ്യാള്‍ പറഞ്ഞു.
“നിന്റെ പപ്പയൊക്കെ ഇവിടെ വന്നുകിടന്ന് കുറെ കഷടപെട്ടിട്ടുണ്ട്.ആയ്യാള്‍ എന്തേലുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു നിനക്ക് വേണ്ടിട്ടാണ്.ഇപ്പോ ഇവനെ കണ്ടപ്പോള്‍ നിനക്ക് നിന്റെ പപ്പയെം മമ്മിയൊന്നും വേണ്ടാണ്ടായി.നിനക്കറിയുമോ നീയിവനെ ഇഷടമാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ദിവസം അയ്യാള്‍ ഇവിടെ വന്ന് ഇവനോട് കുറെ ചൂടായി ഇവിടെ നിന്ന് എന്റെ വീട്ടിലേക്കാണ് പോയത്.അവിടെ വന്നിരുന്ന് അയ്യാള്‍ കുറെ മദ്യപിച്ചു.നിന്നെ ഓര്‍ത്ത് കുറെ കരഞ്ഞു. ഞാന്‍ ഒരിക്കലും അങ്ങനെ ആ മനുഷ്യന്‍ സങ്കടപ്പെട്ട് കണ്ടിട്ടില്ലാ.നിനക്കറിയോ നിന്റെ പേരില്‍ ആയ്യാള്‍ എന്തൊക്കെ വാങ്ങി കൂട്ടിട്ടുണ്ടെന്ന്.”
“ജിജി പ്രേമം എന്നു പറയുന്നത്(എന്റെ നേരെ തിരിഞ്ഞു കൊണ്ട്) ഒരു തെറ്റല്ല എനിക്കും കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഇഷടം തോന്നിട്ടുണ്ട്.അത് നമ്മുടെ നിലേം ഒക്കെ നോക്കിട്ടാവണം.”
“സാറ് എന്താ പറയണെ?.”
ഞാന്‍ ചോദിച്ചു.
“നിനക്ക് മറക്കാന്‍ പറ്റുമോ ഈ കുട്ടിയേ?.”
“ഇല്ല ഞാന്‍ പെട്ടേന്ന് മുഖത്തടിച്ചപോലെ പറഞ്ഞു.
“എങ്കില്‍ നീ അവളോട് ഇപ്പോ വീട്ടില്‍ പോവാന്‍ പറ.ഞാന്‍ അവളുടെ പപ്പയുമായി സംസാരിക്കാം.”
“ഇല്ലാ ജിജി ഞാന്‍ പോവില്ലാ.”
ഷീബ പെട്ടെന്ന് എന്റെ കൈയ്യില്‍ പിടിച്ചു.
“കുട്ടി ഇതൊരൊഫീസാ‍ണ്‍.”
മനേജര്‍ പെട്ടെന്ന് ചൂടായി.
തുടരും

2008, ജൂൺ 19, വ്യാഴാഴ്‌ച

ദുബായി ഒരു പ്രണയതീരം-3

“ഞങ്ങളെ പോലീസ് കൊണ്ടുപോയെങ്കിലും അവര്‍ ഞങ്ങളെ ഒന്നും ചെയ്തില്ലാ.
സ്റ്റഷനിലാണ് ഞങ്ങളെന്നറിഞ്ഞ് ബസ് മുതലാളി വന്ന് ഞങ്ങളെ ഇറക്കി.
പിന്നെ കുറച്ചു നാളെ ആ ബസില്‍ ജോലിചെയ്തുള്ളു“
“അതു കഴിഞ്ഞ് കോട്ടയം എറണാകുളം റൂട്ടില്‍ ഓടുന്ന ഒരു ബസിലും കുറച്ചുനാള്‍
ജോലി നോക്കി.“
“അതെന്താ പിന്നെ ഡ്രൈവറ് ജോലി നിങ്ങള്‍ വേണ്ടെന്നു വച്ചോ?.”
ഞാന്‍ ചോദിച്ചു.
“അതല്ല എന്നും പ്രശ്നങ്ങളായിരുന്നു.“
“കഷ്ടകാലം കൂനുമെ കുരു പോലെയായിരുന്നു എനിക്ക് എവിടെ ചെന്നാലും അടി ഒറപ്പാ.അതുകൊണ്ടാണ് ഒരു ചെയിഞ്ചാകട്ടേന്നു വച്ചത്“
“പിന്നെ എന്നാണ് ഗള്‍ഫില്‍ വന്നത്.?”
“ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ ഏറണാകുളത്തു കടവന്ത്രയിലുള്ള ഒരു ട്രാവല്‍ ഏജന്റു മുഖേന ദുബായിക്ക് പോരാന്‍ ഒരു ശ്രമം നടത്തി“
“പക്ഷെ അവര്‍ ചോദിച്ച പൈസ പെട്ടെന്ന് കൊടുക്കാന്‍ എന്റെ കൈയ്യില്‍ ഇല്ലായിരുന്നു.പിന്നെ അന്ന് കൊടുക്കാത്തത് ഒരു ഭാഗ്യവുമായി തോന്നി
അതൊരു തട്ടിപ്പ് എജന്‍സിയായിരുന്നു.
വീട്ടില്‍ കുറച്ചുനാള്‍ ജോലി ഒന്നും ഇല്ലാതെ ഇരുന്നപ്പോള്‍ ഇടക്ക് ബസിലും ലോറിയിലും ഒക്കെ പകരകാരനായി കയറും.
അങ്ങനെ ഇരുന്നപ്പോഴാണ് കോട്ടയത്തുകാരന്‍ ഒരു അച്ചായന്റെ മണല്‍ ലോറിയില്‍ കയറുന്നത്.മീനച്ചാലാറ്റില്‍ നിന്നും മൂവാറ്റുപുഴ ആറ്റില്‍ നിന്നുമൊക്കെ രാത്രി കൊല്ലിവല ഉപയോഗിച്ചും മറ്റും കോരുന്ന മണല്‍ അച്ചായന്റെ ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുക്കുക. വളരെ റിസക്കു പിടിച്ച പണിയായിരുന്നു.അച്ചായനു വേണ്ടി മണല്‍ ലോറില്‍ സ്പിരിറ്റ് വരെ കൊണ്ടു വന്നിട്ടുണ്ട്.“
“അപ്പോ ജിജി ആള്‍ അത്ര നിസ്സാരകാരനല്ല. “
“എന്നിട്ട്?.”
“ആ ജോലി ആറുമാസം ചെയ്തു.പക്ഷെ കുരുത്തം കൊണ്ട് കേസുകളൊന്നും ഉണ്ടായില്ല.
അതിനിടയില്‍ ഒരു ദിവസം പുഷപന്‍ നാട്ടില്‍ വന്നു എന്നെ കാണാന്‍
പല സ്ഥലങ്ങളില്‍ മാറി താമസിച്ച് അവസാനം നാട്ടില്‍ എത്തി. ഹസീന (അതായിരുന്നു ആ കുട്ടിയുടെ പേര്‍) മതം മാറി സീനയായി അവള്‍. ഒരു മുസ്ലിം
പെണ്‍കുട്ടി നെറുകയില്‍ സിന്ദൂരതിലകവും നെറ്റിയില്‍ ചന്ദനകുറിയും മുടിയില്‍ ദേവി ക്ഷേത്രത്തിലെ മഞ്ഞള്‍ പുരണ്ട പൂവും ചൂടി നിലക്കുന്നത് കണ്ട് ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി ചിരിച്ചു.“
“എടാ അളിയാ എനിക്ക് അച്ചായനോട് പറഞ്ഞ് വണ്ടില്‍ എന്തേലും ഒരു പണി ഒപ്പിച്ചു തരണം ഇതിനെം കൊണ്ട് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടേല്‍ പലയിടങ്ങളിലും തങ്ങി കൈയ്യിലെ കാശുമുഴുവന്‍ തീര്‍ന്നു.“
അവന്‍ എന്നെ മാറ്റി നിറുത്തി പറഞ്ഞു..
“ഞാന്‍ നിനക്കിപ്പോ എന്തു ചെയ്തു തരാനാ?.”“ അച്ചായന്റെ വണ്ടി പണി നിറുത്തുവാ ഞാന്‍ .തന്നെയുമല്ല ഇപ്പോ പാലാച്ചായനുമായിട്ട് യാതൊരു കണക്ഷനുമില്ല.“
“എന്തെ ?.”
അവന്‍ ചോദിച്ചു.
“അല്ല നിന്നെ പോലുള്ള ഒരുത്തന്‍ കൂടെ ഉണ്ടെല്‍ ഇടക്കിടെ കോട്ടക്കല്‍ പോയി നന്നായിട്ടൊന്ന് ചവിട്ടി തിരുമിയാല്‍ നന്നായിരിക്കും.അന്ന് നിന്നെ ഞങ്ങളുടെ കൈയ്യില്‍ കിട്ടിയിരുന്നെല്‍ നല്ല ഒരു നാടകം ഞങ്ങളു നടത്തിയേനെ?”
“അതു പോട്ടെ അളിയാ. നിനക്ക് അറിയില്ല ഈ ഇഷടത്തിന്റെ വില.”
“ഇഷടം! ഇതു വരെ നീ എത്ര പെണ്ണൂങ്ങളോട് പറഞ്ഞിട്ടുണ്ട് ഈ വാക്ക്.”
“ഇനി ആ കൊച്ചിനെം അങ്ങനെ പറഞ്ഞു പറ്റിക്കാനാണേല്‍ ഇവളുടെ കുടുംബത്തില്‍ ഒരു ജബാറ് എന്നു പറയുന്ന ഒരുത്തനുണ്ട് നല്ല ഇടിയനാണ് ഞാന്‍ പറഞ്ഞ് കൊടുക്കും.”
“വേണ്ടാ അളിയാ.“
“ങാ ഞാന്‍ നോക്കട്ടെ.”
“പുഷപന്‍ ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കുക.ഇനി മലബാര്‍ വണ്ടീല്‍ അവന്‍ പോകില്ല .അച്ചായനോട് ചോദിച്ചാല്‍ അയ്യാളിവനിട്ട് രണ്ട് കൊടുക്കും
തലകാലം അവനെ എന്റെ പുതിയ മുതലാളിയുടെ ലോറിയില്‍ ഒന്നില്‍ കയറ്റി.
അങ്ങനെയിരിക്കെയാണ് ദുബായിലുള്ള ഒരു സുഹൃത്ത് മുഖേന അവീര്‍ എന്നാ സ്ഥലത്ത് ഒരു കമ്പിനിയില്‍ ഒരു ഹെല്‍പ്പറായി ജോലി കിട്ടുന്നത്.
ഇവിടെ നിന്നാല്‍ ഈ തല്ലും വഴക്കും പോലീസ് കേസുമൊക്കെയായിട്ട് പോകത്തെയുള്ളൂ .”
“ആയിരത്തിയഞ്ഞൂറ് രൂപ ശമ്പളത്തില്‍ ഒരു വിസ
നാട്ടിലാണെല്‍ അതില്‍ കൂടുതല്‍ കിട്ടും
രണ്ട് ലോറി സ്പിരിറ്റ് കടത്തിയാല്‍ മതി
എതായാലും പാലാ പള്ളീലെ മാതാവിനെം ഒക്കെ വിളിച്ച് പ്രാത്ഥിച്ച് രണ്ടും കല്പിച്ച് നന്നാകാനായി ദുബായിക്ക് കയറി.ശമ്പളം ഇത്തിരി കുറവാണേലും നന്നാകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.
അങ്ങനെ അധികം ആരെം അറിയിക്കാതെ ഞാന്‍ ദുബായിലെത്തി
പോകുന്നതിന്റെ തലേ ദിവസം പുഷപനൊപ്പം പാലായിലെ ടൌണ്‍ഷാപ്പില്‍ കയറി
രണ്ട് കുപ്പി കള്ളടിച്ചു.
കുടിച്ചു കൊണ്ടിരിക്കെ ഞാന്‍ അവനോട് പറഞ്ഞു.”
“എടാ ഞാന്‍ നാളെ ദുബായിക്ക് പോകുവാ“
“ദുബായിക്കോ?.”
“അതെ“
“ഇനി ഇവിടെ നിന്നാല്‍ ശരിയാകത്തില്ല“.
“നീ എന്നിട്ട് മിണ്ടിപോലുമില്ല ഇതു വരെ“
“ഇപ്പഴും ഇതു ഞാന്‍ നിന്നോട് മാത്രമെ പറഞ്ഞിട്ടുള്ളൂ“.
“എടാ എന്നാ എനിക്കൂടെ അവിടെ ഒരു പണിയൊപ്പിച്ചുതാടാ?.”
“ഞാന്‍ നോക്കട്ടെ അവിടെ ചെന്നിട്ട്.“.
അവനോട് യാത്രപറഞ്ഞ് കള്ള് ഷാപ്പില്‍ നിന്നും ഇറങ്ങി.
“പിറ്റേന്ന് രാവിലെ പത്തുമണിക്കുള്ളാ ദുബായി ഫൈറ്റില്‍ ഞാന്‍ ഇവിടെ വന്നിറങ്ങി
വന്നപ്പോള്‍ മുതല്‍ ഈ ഓഫിസിനോട് ചേര്‍ന്നമുറിയിലായിരുന്നു താമസം.”
(അപ്പോഴെക്കും നടന്ന് ഞങ്ങള്‍ അവന്റെ കമ്പിനിക്കടുത്ത് എത്തിയിരുന്നു)
“ജിജിക്ക് ഉച്ചക്ക് ഓഫുണ്ടോ?.”
“രണ്ടുമണിക്കൂര്‍.ഇനി മൂന്നുമണിക്ക് കയറിയാല്‍ മതി“
“എങ്കില്‍ നമ്മുക്ക് എന്റെ ഓഫീസില്‍ പോകാം?’
ഞാന്‍ അയ്യാളെ അങ്ങോട് കൂട്ടികൊണ്ടു പോയി.
“പിന്നെ ഇവിടെ വന്നതിനുശേഷം കല്ല്യാണം കഴിച്ചു എന്നു പറഞ്ഞല്ലോ
അത് ലൈന്‍ വല്ലോ ആയിരുന്നോ മാഷെ?.”
“ഓഫിസിലോട്ട് കയറുന്നതിനിടയില്‍ ഞാന്‍ തിരക്കി.
“അതെ“
“എങ്ങനെ?.”
“ഇവിടെ എനിക്ക് ആയിരത്തിയഞ്ഞൂറ് രൂപയെ ശമ്പളമുണ്ടായിരുന്നുള്ളു എന്നു ഞാന്‍ പറഞ്ഞില്ലെ.നാട്ടില്‍ ലാവിഷായി ജീവിച്ച എനിക്ക് ഈ ആയിരത്തിയഞ്ഞൂറ് കൊണ്ട് എന്താകാനാണ്.
ഞാന്‍ ഇവിടെ വന്ന് ചിലരൊടൊക്കെ ചോദിച്ച് ഉണ്ടി ഫോണിനെകുറിച്ച് പഠിച്ചു.
ഉണ്ടി ഫോണ്‍,ഉണ്ടിപണം തുടങ്ങിയകാര്യങ്ങളിലൂടെ കുറച്ചു പൈസ ഉണ്ടാക്കി
ആയിനത്തില്‍ രണ്ടായിരത്തിയഞ്ഞൂറ് എങ്കിലും മാസം ഉണ്ടാക്കുമായിരുന്നു.“
“അപ്പോ നാട്ടിലെ തരികിട പരിപ്പാടികള്‍ ജിജി ഇവിടെ വന്നിട്ടും ഉപേക്ഷിച്ചില്ല എന്നു സാരം.”
“എന്നിട്ടെന്തുണ്ടായി.?.”
“അഞ്ച് മൊബൈലില്‍ ഫോണിലൂടെയാണ് ഉണ്ടി ബിസിനസ്
കമ്പിനി മനേജര്‍ക്ക് പോലും ഒരു ഫോണുള്ളപ്പോള്‍ ഓഫീസ് ബോയിയായ എനിക്ക്
അഞ്ചു ഫോണ്‍ അതും എപ്പോഴും തിരക്ക്“
“ജോലിക്കിടയില്‍ ഈ ഫോണ്‍ വരവ് ബുദ്ധിമുട്ടാകില്ലെ?”
“വല്ല്യ തിരക്കൊന്നും ഉണ്ടാവില്ല. ഓഫീസില്‍“
“അപ്പോ മാസം അയിരത്തിയഞ്ഞൂറ് രൂപ ശമ്പളകാരന്‍ നല്ലൊരു തുക നാട്ടിലെക്ക് അയ്ക്കാന്‍ കിട്ടുന്നു എന്നു സാരം.എന്നിട്ട്?”
“അതികമൊന്നുമില്ല ബിയര്‍ അടിം വ്യാഴച്ചത്തെ വെള്ളകമ്പിനിയും കഴിഞ്ഞാല്‍ പിന്നെ അധികമൊന്നും ഉണ്ടാവില്ല.“
“ങാ എന്നിട്ട് ലൈനങ്ങനെയാ ഉണ്ടായെ?.“
“കമ്പിനിലെ മനേജര്‍ ഒരു എറണാകുളത്തുകാരനാണ് . എന്നെ വലിയ കാര്യമാ മൂപ്പര്‍ക്ക്
മൂപ്പരുടെ സുഹൃത്ത് ഇവിടെ ദയറയില്‍ ഒരു കമ്പിനിടെ ജി.എം ആണ്.കക്ഷി ഒരിക്കല്‍ ഇവിടെ വന്നപ്പോള്‍ തീരെ യാദൃച്ചികമായിട്ട് എന്നെ പരിചയപ്പെട്ടു.
മനേജര്‍ ചായ കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചായയുമായി ചെന്നു.
ഇത് നിങ്ങളുടെ നാട്ടുകാരനാണ് പാലയിലാണ് ഇയ്യാളുടെ വീട്
എന്നെ ചൂണ്ടി കൊണ്ട് മനേജര്‍ അയ്യാളോട് പറഞ്ഞു.“
“ഞാന്‍ പ്രതേകിച്ച് മൊടക്കൊന്നും ഇല്ലേലും കൈകൂപ്പി.“
“എന്താ പേര്‍ “ അയ്യാള്‍ പെട്ടേന്ന് എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു
“ജോജോ, ജിജിന്ന് വിളിക്കും“
“പാലായിലെവിടെയാ വീട് ?.”
“ടൌണില്‍ തന്നെയാ“
“എന്റെ വീട് പൊന്‍ കുന്നത്താ“
“പിന്നെ നിങ്ങള്‍ക്ക വല്ലോ ഉണ്ടിം കണക്റ്റ് ചെയ്യണമെങ്കില്‍ ഇവനോട് പറഞ്ഞാല്‍ മതി ഇവന്‍ ഇവിടുത്തെ ഒരു എസചേഞ്ച് തന്നെ നടത്തുന്നുണ്ട്“
ആയ്യാള്‍ പെട്ടെന്ന് ചിരിച്ചു.
“ങാ ഞാന്‍ വിളിക്കണുണ്ട്.“
അയ്യാള്‍ പറഞ്ഞു.
“സാറ്“
ഞാന്‍ പെട്ടേന്ന് എന്റെ മനേജരെ വിളിച്ചു
“എങ്കില്‍ ജിജി പൊയ്ക്കോളു.“
ഞാന്‍ പുറത്തെക്ക് പോന്നു.
“ഞാന്‍ പ്രതിക്ഷിക്കാതെ ഒരു ദിവസം ആ ജി.എം എന്നെ വിളിച്ചു.
എടോ ഞാനാ ……….? മനസിലായില്ലെ തനിക്കെന്നെ അന്ന് ഓഫീസില്‍ വന്നാ
ങാ സാറ്“
ഞാന്‍ പെട്ടെന്ന് ഭവ്യനായി
“എടോ എനിക്ക് ഒരു നമ്പര്‍ കണട് ചെയ്തു തരണം“.
“ഓക്കെ സാര്‍ ഇപ്പോ തരാല്ലോ.”
“ഞാന്‍ നാട്ടിലെ ആ നമ്പറിലേക്ക് ഉടന്‍ തന്നെ കണട് ചെയ്തു കൊടുത്തു.
അങ്ങനെ അയ്യാളെന്നെ ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു.“
“ഒരു ദിവസം ആയ്യാളെ എന്നെ വിളിച്ചു പറഞ്ഞു
എന്റെ മോള്‍ നിന്നെ വിളിക്കും.അവളുടെ കൂട്ടുകാരിക്ക് നീയൊന്നു കണറ്റ് ചെയ്തു കൊടുക്കണം.“
“ഓക്കെ സാര്‍“
“അയ്യാള്‍ പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് മോളുടെ മധുരശബ്ദം
ഡാഡി പറഞ്ഞില്ലെ എനിക്ക് ഈ നമ്പറിലേക്ക് ഒന്നു കണറ്റ് ചെയ്തു തരണം“
“നമ്പര്‍ പറയു“
“……………“
“ഓകെ ഇപ്പോ കണറ്റ് ചെയ്യാട്ടൊ“
“അങ്ങനെ ഞാന്‍ കണറ്റ് ചെയ്തു
അത് എന്റെ ജീവിതത്തിലെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഫലമായിരുന്നു അത്.
തുടരും.

2008, ജൂൺ 2, തിങ്കളാഴ്‌ച

ദുബായി ഒരു പ്രണയതീരം-2

ജിജിക്കൊപ്പം നടക്കുമ്പോള്‍ അയ്യാളു പറഞ്ഞു.
"ആ കഥ രസമായിരുന്നു.അനൂപ്."
"എങ്കില്‍ പറയ് മാഷെ കേള്‍ക്കാന്‍ രസമുള്ള വല്ലോമാണെങ്കില്‍ ഒന്നു കേള്‍ക്കാമല്ലോ?.”
ഞാന്‍ പറഞ്ഞു.
“നാട്ടില്‍ അറിയപ്പെടുന്ന ഒരു ബസിലെ ഡ്രൈവറായി ജോലിനോക്കിയിരുന്ന ഒരു കാലം.
“ഏതു ബസിലെ?.”

ഞാന്‍ ചോദിച്ചു.
“……………….“
“മുണ്ടക്കയത്തു നിന്നും മലബാറിനു പോകുന്ന വണ്ടി. അല്ലേ?.

“അതെ.”
“ജിജി അതിലെ ഡ്രൈവറായിരുന്നല്ലെ?.”

“ഞാന്‍ ഒന്നു രണ്ട് തവണ കോഴിക്കോടിന് വന്നിട്ടുണ്ട് ആ വണ്ടീല്‍“
““ങാ
ജിജി മൂളി.
“ങാ എന്നിട്ടോ?”

“വണ്ടി പണിയല്ലെ.എന്നും പ്രശനങ്ങളാണ്.അടിയും തെറിവിളിയും ഒക്കെയായിട്ട്.
ഞങ്ങളുടെ വണ്ടിടെ കിളി ഒരു പുഷപനുണ്ട്(ചെല്ലപേര്‍) അവന്‍ എടപ്പാളുള്ള ഒരു പെണ്‍ക്കുട്ടിയായിട്ട് മുടിഞ്ഞ പ്രേമം.ആ കുട്ടി കോഴിക്കോടാണ് പഠിക്കുന്നത്.രാവിലെ
വണ്ടി എടപ്പാളെത്തുമ്പോള്‍ ഈ കൊച്ച് വണ്ടി കേറും.പുഷപന്‍ ഏതു പെണ്ണിനെയും
വളക്കാന്‍ ഒരു പ്രത്യേക കഴിവാണ്‍.ഇവന്‍ കയറി ആ കൊച്ചിനെ അങ്ങ് കൊത്തി.“
അവളാണെല്‍ അവിടുത്തെ ഏതോ ഒരു നല്ല മുസ്ലീം കുടുംബത്തിലെ കുട്ടിയാണ്.സംഭവത്തിന്റെ സീരിയസ് മനസിലാക്കി ഞാന്‍ അവനോട് പറഞ്ഞു
ഇതു നമ്മുടെ പാലായല്ല മോനെ “

“നീയൊന്നു ചുമ്മാതിരി ഇഷടാ.“
“പ്രേമത്തിന് പാലായെന്നോ ഭരണങ്ങാനമെന്നോ ഒന്നുമില്ലാ.“
“നീ ചെല്ല് നല്ല മുസ്ലീ പിള്ളേരുടെ അടികിട്ടി കഴിയുമ്പോള്‍ നീ പഠിച്ചോളും.“
പുഷപനെ ഉപദേശിച്ചു നന്നാക്കിയിട്ട് വല്ല്യ കാര്യമൊന്നും ഉണ്ടായില്ല.
അവന്റെ പ്രേമം തുടര്‍ന്നു.പാലായില്‍ രണ്ട്,എറണാകുളത്ത് ഇടപ്പിള്ളിലൊന്ന്.പിന്നെ
കോട്ടയത്ത്.അയര്‍ക്കുന്നത്ത് അവന്‍ എത്ര ലൈനുണ്ടെന്ന് ഞങ്ങള്‍ക്കു പോലും അറിയില്ല.കല്ല്യാണം കഴിക്കണെനു മുമ്പെ ചുരുങ്ങിയത് ഒരു നൂറ് പെണ്ണിനെ കൊണ്ടെങ്കിലും ഇഷടമാണെന്നു പറയിക്കുകയും അവരെ കൊണ്ട് കാര്യം നടത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പുള്ളിടെ പോളിസി.
അങ്ങനെ അവന്റെ പ്രേമവും.ഞങ്ങളുടെ വണ്ടി ഓട്ടവും തുടരുന്നതിനിടയില്‍
ഒരു പ്രഭാതത്തില്‍ പുഷപനെ കാണാതെയായി.പുഷപന്‍ ലീവെടുക്കുമ്പോഴ്‍ സാധാരണ കിളിയായി കയറുക എന്റെ വീടിനടുത്തുള്ള ഒരു ചെറുപ്പക്കാരനാണ്.
അവന്‍ ഒന്നു പറയാതെ ഇറങ്ങിയപ്പോള്‍ പെട്ടെന്ന്നമ്മുടെ കുട്ടുകാരനെ കിട്ടാതെ വന്നു.അവനാണെല്‍ പാലാ തൊടുപുഴ വണ്ടീല്‍ പതിനഞ്ചു ദിവസത്തേക്ക് താല്‍കാലികമായി കയറിയിരിക്കുകയാണ്.

ഏതായാലും കണ്ടറ്റര്‍ തന്നെ ആ താല്‍കാലികമായി ആ വേഷവും കെട്ടി.
വണ്ടി പതിവു പോലെ വൈകുന്നേരം മുണ്ടക്കയത്തെ കാനന ഭംഗിയുള്ള ഗ്രാമത്തില്‍ നിന്നും പുറപ്പെട്ടു.കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളും കിടന്ന് ഏറണാകുളത്ത് കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നും കുറെ അധികം യാത്രക്കാരെയും വലിച്ചു കയറ്റി കണ്ണൂ‍രിലെ ട്രിപ്പ് അവസാനിക്കുന്ന ഗ്രാമത്തിലേക്ക് തിരിക്കുമ്പോള്‍ കണ്ടറ്ററ് നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.“
വണ്ടി എടപ്പാളെത്തുമ്പോള്‍ കുറെ ആള്‍ക്കുട്ടം വണ്ടി തടഞ്ഞു.

“എവിടെടാ അവന്‍…..*$#@@“
നല്ല സുഭാഷിതമാണ് രാവിലെ വണ്ടിലാണേല്‍ സ്ത്രിക്കളും പുരുഷന്മാരുമായിട്ട് കുറെ യാത്രകാരുണ്ട്.
“എന്താ ചേട്ടാ കാര്യം?.”

“ജമാലെ വലിച്ചെറുക്കടാ ആ നായിന്റെ മോനെ“
സംഭവം അത്ര പന്തിയല്ലെന്ന് മനസിലായി.
“എന്താ എന്താ?.”
യാത്രകാരും അന്നേരം എഴുന്നേറ്റു.
“എടാ ജബാറെ വലിച്ചിടാടാ അവരെ.”
പെട്ടെന്ന് ഡ്രൈവറുടെ ഡോറിലൂടെ ഒരുത്തന്‍ എന്റെ കഴുത്തിനു പിടിച്ചു.
ഞാന്‍ പെട്ടെന്ന് ഡോറ് തുറന്ന് പുറത്തെക്ക് ചാടി.
പെട്ടെന്ന് ബിരിയാണി തിന്ന് കൊഴുത്ത ഒരു കൈ എന്റെ പുറത്ത് വന്നു പതിച്ചു.
ടപ്പെ.
“അയ്യോ“

“എന്നെ ഒന്നു ചെയ്യല്ലെ?”
“എവിടെടാ നിന്റെ കൂട്ടുകാരന്‍?”
ഞങ്ങളുടെ കൊച്ചിനെം കൊണ്ടാണ് അവന്‍ പോയിരിക്കണെ”
“ഇവന്മാര്‍ക്കിട്ട് അസല്‍ രണ്ടെണ്ണം കൊടുക്ക് അസനിക്കാ.”
“ഇവന്മാരുടെ വായില്‍ നിന്ന് തന്നെ അറിയാന്‍ കഴിയും.“
വീണ്ടും ഒന്നു രണ്ടെണ്ണം കവിളത്തും പുറത്തുമൊക്കെയായി വീണു.
“ഞങ്ങക്കറിയില്ല.“
“നിങ്ങള്‍ വണ്ടി തടയല്ലെ എന്റെ മോള്‍ക്ക് പരിക്ഷയുള്ളതാ ആ വണ്ടി
തടഞ്ഞു വയ്ക്കല്ലെ?”

“നിന്റെ മോളുടെ ഒരു പരുക്ഷാ”
പെണ്ണിന്റെ ഇക്കായാണെന്നു തോന്നുന്നു (ഷെയിപ്പ്) കലിപ്പോടെ പറഞ്ഞു.

“അവളെ ഞങ്ങള്‍ താഴത്തും തലേലും വയക്കാതെ വളര്‍ത്തിയതാണ്. ഞങ്ങളുടെ
കൊച്ചിനെ കൊണ്ടാ ആ പന്നി പോയേക്കണെ.ഇങ്ങക്ക് അറിയുവോ അടുത്തയാഴ്ച്ച
അവളുടെ നിക്കാഹണ്.എടുത്ത് വച്ച പൊന്നും പണ്ടവും എടുത്തു കൊണ്ടാണ് അവള്‍ ആ പന്നിന്റെ കൂടെ പോയെക്കണെ”

“വച്ചേക്കില്ലാ ഞാന്‍ രണ്ടിനെം“
കൂട്ടത്തില്‍ അല്പം പ്രായമുള്ള ഒരു ഇക്ക പറഞ്ഞു.
“പറയടാ **#$ മോനെ എവിടെയാടാ അവന്‍?”

“ഞങ്ങക്കറിയില്ല.“
“ഞങ്ങളോട് ഒന്നും മീണ്ടാതെയാണ് അവന്‍ പോയിരിക്കണെ.“
പെട്ടെന്ന് എന്റെ ഫോണ്‍ ബെല്ലടിച്ചു.
ജബാറ് ഫോണ്‍ തട്ടി പറിച്ചു.

“ഇവിടെ താടാ“
പെട്ടെന്ന് അങ്ങെ തലയക്കല്‍
പുഷപന്റെ ശബദം.
“അച്ചായാ ഒരപത്തം പറ്റി ഞാന്‍ കോഴിക്കോട് ഒരു ഹോട്ടലിലുണ്ട്.ഞങ്ങള്‍ നാളത്തെ മദ്രാസ് മെയിലിന്‍ മദ്രാസിനു പോകും.അവന്‍ ഹോട്ടലിന്റെ പേര്‍ പറഞ്ഞിട്ടുണ്ടാകണം(അവന്‍ പിന്നിട് കണ്ടപ്പോ പറഞ്ഞതാണി സംഭവം)
പെട്ടെന്ന് ജബാറ് പറഞ്ഞു.
“അസനിക്കാ ഇങ്ങള് വണ്ടി എട്.മ്മക്ക് ഒരിടം വരെ പോണം“
“ഇവന്മാര്

“വിടണ്ടാ“
“നിങ്ങള്‍ പോലീസിനെ വിളിക്ക്.”
അവര്‍ നേരത്തെ തന്നെ പോലീസിനെ വിളിച്ചിട്ടുണ്ടാകണം
പോലീസ് വന്ന് ഞങ്ങളെ കൊണ്ട് പോയി
തുടരും