2008, മേയ് 28, ബുധനാഴ്‌ച

ദുബായി ഒരു പ്രണയതീരം-1

വൈകുന്നേരം ഒരു ചായ കുടിച്ചേക്കാമെന്നു വച്ചാണ് ഒമാന്‍ ട്രാന്‍പോര്‍ട്ടിന്റെ അടുത്തുള്ള അമ്മ
റെസ്റ്റോറന്റിലേക്ക് നടന്നത്.അവീറില്‍ ഉച്ചക്ക് നല്ലോരു ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടല് പോലുമില്ല
അമ്മയാണ് ആകെ ഒരാശ്വാസം.
ചായ കുടിച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരു ആപ്പിളു കഴിച്ചേക്കാമെന്നു തോന്നി.
തൊട്ടടുത്ത ഗ്രോസറിയില്‍ നിന്നും നല്ലൊരാപ്പിളു കോഴി ചികയുന്നതു പോലെ ചികയുന്നതിനിടയിലാണ് ജോജോയെ ഞാന്‍ കണ്ടു മുട്ടുന്നത്.
“ദാ ഇവിടെ വില കൂടുതലാണ്.അപ്പുറത്തെ ഗ്രോസറിയില്‍ എഴുപത്തഞ്ച് ഫില്‍സെയുള്ളു.“
ഞാന്‍ നല്ലൊരാപ്പിള്‍ കുട്ടയില്‍ നിന്നും ചികയുന്നതിനിടയില്‍ അയ്യാള്‍ പറഞ്ഞു
“ങാ എങ്കില്‍ അവിടെ പോകാ.“
ആയ്യാളും എന്റെ കൂടെ വന്നു.
“എന്താ പേര്?.“
““ജോജി
“നാട്ടില്‍ എവിടെയാ.?“
““പാലാ
“പാലായിലെവിടെയാ.?“
“.........................“
“ങാ ഞാന്‍ അറിയുന്ന “സ്ഥലമാണ്
“ഞാന്‍ ഏറ്റുമാനൂരാണ്.“
“ഇവിടെ എവിടെയാ വര്‍ക്ക് ചെയ്യുന്നെ.?“
“................................“
“നിങ്ങളുടെ പേരെന്താ.?“
“എന്റെ പേര് അനൂപെന്നാ.അനൂന്ന് വിളിക്കും.”
“എന്താ ജോലി“
“ഞാന്‍ ഇവിടെ അക്കൌണ്ടന്റായി വര്‍ക്ക് ചെയ്യുന്നു.‘
“താങ്കള്‍
“ഞാന്‍ ഓഫിസ് ബോയിയാണ്“
ഇവിടെ വന്നിട്ട് എത്രവര്‍ഷമായി.“
“രണ്ട് കൊല്ലം
“നാട്ടില്‍ പോയില്ലെ?.”
“കഴിഞ്ഞമാസം പോയി വന്നു. ഒരു പതിനഞ്ചു ദിവസത്തെ അവധിക്ക്”
“രണ്ട് വര്‍ഷം കഴിഞ്ഞിട്ട് പതിനഞ്ചു ദിവസമൊ.?“
“കല്ല്യാണം കഴിഞ്ഞതാണൊ?.’
“അതെ
“എന്നിട്ടാണോ പതിനഞ്ചു ദിവസം?.“
“എന്റെ ഭാര്യ ഇവിടെയുണ്ട്”
“അപ്പൊ കല്ല്യാണം കഴിഞ്ഞിട്ടാണൊ ഇങ്ങ് പോന്നത്?.”
“അല്ല ഇവിടെ വന്നിട്ട് ഇവിടെ നിന്നാണ് കല്ല്യാ‍ണം കഴിച്ചത്.“
ആ കഥ അയ്യാള്‍ .പറഞ്ഞു
വളരെ രസകരമായിരുന്നു ആ കഥ.
കാത്തിരിക്കുക

2008, മേയ് 16, വെള്ളിയാഴ്‌ച

ബര്‍ദുബായില്‍ ഒരു ക്ലൈമാക്സ്-10


എല്ലാവരോടും പറഞ്ഞതില്‍ നിന്നും വിഭിന്നമായി ഞാന്‍ ഷീനയെ കാണാന്‍ ബര്‍ദുബായില്‍ അമ്പലത്തിനു മുന്നിലെ ഒരു ചാരു ബഞ്ചില്‍ അബ്രയില്‍ നിന്നും ദയറക്കു പോകുന്ന ബോട്ടുക്കളും അതിലെ യാത്രക്കാരെയും നോക്കി ചിന്താമൂകനായിട്ടങ്ങനെ ഇരുന്നു.കാരി ഫോറില്‍ വരാത്തതിന്റെ മെയിന്‍ കാരണം പിള്ളേച്ചന്‍ അവിടെ നിന്ന് വായ് നോക്കുന്നത് കണ്ട് വല്ലവന്മാരും വല്ല ചിത്രവും എടുത്ത് ബ്ലൊഗിയാ‍ല്‍ എന്താവും എന്നു പേടിച്ചിട്ടാണ്.പിന്നെ കുറ്റ്യാടി,എകാകി,തണല്‍ പൊറാടത്ത്, തുടങ്ങിയ തുരപ്പന്മാര്‍ ആ പരിസരത്ത് എവിടെയോ ഉണ്ടെന്നാണ് അറിവ്.രാവിലെ അതിനു മുന്നില്‍ കുത്തി പിടിച്ച് നിലക്കുന്നത് കണ്ട് എപ്പോഴെലും ഒരു കൈയ് പിന്നില്‍ നിന്നു
വന്ന് തട്ടിട്ട് പിള്ളേച്ചനല്ലേ എന്നുങ്ങാന്‍ ചോദിച്ചാല്‍ ആ കാര്യം ഓര്‍ത്തപ്പോള്‍ അമ്പലമാണ് ബെസ്റ്റ് എന്നു തോന്നി.തന്നെയുമല്ല ഉത്തരേന്ത്യക്കാരുടെ ഭഗവാനെ ഒന്നു കാണുകയും ചെയ്യാലോ
അങ്ങനെ അവള്‍ക്ക് ഒരു മേസേജു അയ്ച്ച് അവിടെ ഇരുന്നു.
വെള്ള ഡബിളെ കമ്പിനിയുടെ ടിഷര്‍ട്ടും കറുത്ത പാന്‍സും മുഖം നിറയെ അര ഡ്യൂബ് ഫെയറാന്‍ ലൌലിയുടെ പകിട്ടുമായിട്ട് പിള്ളേച്ചന്‍ ഭഗവാന്റെ പ്രസാദവുമായി ഇരുന്നു.
സമയം പത്ത്.
പത്തിരുപത്.
പത്തു മുപ്പത്
അവള്‍ വരില്ലെ.? ഇനി എനിക്ക് ടെന്‍ഷനായി.
ഈ അനുഭവ കഥ ഒരു പോസ്റ്റാക്കിയപ്പോള്‍
പിന്നെ സ്വലപം പേടിയും ഉണ്ടായിരുന്നു.ഞാന്‍ അവിടെ കാത്തിരിക്കുന്നത് കണ്ട് അവളുടെ കസിനെ കൂട്ടിയെങ്ങാനും അവള്‍ വന്നാല്‍ പെണ്ണല്ലെ പറയാം പറ്റ്വോ.?
ചിലപ്പൊ വല്ലൊ പോലീസുക്കാരും.
അവിടെ തിരിയുന്നിടത്ത് പോലീസ് വണ്ടി കിടക്കുന്നത് കണ്ട് അലപം ടെന്‍ഷനായി.
പിന്നെ എന്തു വരട്ടേ എന്നു വിചാരിച്ചു.
സമയം 11പത്ത് നാല്പത്തഞ്ച്.നെഞ്ചിന്റെ ഇടിപ്പ് കൂടുകയാണ് അവള്‍ വരുമോ? എന്നെ പറഞ്ഞു പറ്റിക്കുമോ?.
ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു
..
ഇല്ല അവള്‍ എടുക്കുന്നില്ല
വീണ്ടും വീണ്ടും ഡയല്‍ ചെയ്തു
ഞാന്‍ ആ ചൂടത്ത് നന്നായി വിയര്‍ത്തിരുന്നു.
അറിയാവുന്ന അരേലും കണ്ടാല്‍ പറയുകയും വേണ്ടാ.
എതായാലും വരുന്നത് വരട്ടെ.
അവിടെ ഇരുന്നിട്ട് മൂലകുരുവിന്റെ അസുഖം ഉള്ളതു പോലെ നേരെ ബോട്ട് പോകുന്ന വെള്ള പരപ്പിന്
അരുകില്‍ പോയി നിന്നു.
വീണ്ടും തിരിച്ചു വന്നു
വീണ്ടും എഴുന്നേറ്റു പോയി
വീണ്ടും ഒരിക്കല്‍ കൂടി വിളിച്ചു
മറുതലക്കല്‍ ഫോണ്‍ കട്ടാക്കി.
എനിക്ക് ടെന്‍ഷനായി.കുറച്ചു നടന്ന് ഒരു ജ്യൂ സ് കുടിച്ചിട്ട് വീണ്ടും വന്നു.
ഇല്ല അവള്‍ വന്നിട്ടില്ല.
പെട്ടെന്ന് ഒരു ഫോണ്‍ അല്ല ഒരു മേസെജാണ്.
ഒരു ബെല്ല്
എടാ ഞാന്‍ നിന്റെ മുന്നില്‍ വരില്ല.ഞാന്‍ നിന്നെ കണ്ടു.ഞാന്‍ ചീത്തക്കുട്ടിയാ ഞാന്‍ വരില്ല നിന്റെ മുന്നില്‍
അത്രമാത്രം.
ഞാന്‍ വിളിച്ചിട്ട് ഫോണ്‍ കട്ട് ചെയ്തതല്ലാതെ അവള്‍ എടുത്തില്ല.
എനിക്ക് വലിയ സങ്കടം തോന്നി
എന്തിനാ അവള്‍ എന്നോട്?.
ഞാന്‍ ചുറ്റുപ്പാടും നോക്കി.അവിടെ എവിടെലും അവളുടെ ഛായുള്ള ഒരു പെണ്‍ക്കുട്ടി.
ഇല്ല അവള്‍ എന്നെ പറ്റിക്കുകയാണ്.എന്നെയവള്‍ ഭ്രാന്ത് പിടിപ്പിക്കുകയാണ്.
കുറെ നേരം കൂടി ഞാന്‍ അവിടെയൊക്കെ കറങ്ങി നടന്നു.
തലശേരിയില്‍ നിന്നും ഉച്ചക്കത്തെ ബിരിയാണി കഴിച്ച് റൂമിലേക്ക് നടക്കുമ്പോള്‍ ഈ ക്ലൈമാക്സാണോ ഞാന്‍ എല്ലാവരോട് പറയാന്‍ ബാക്കി വച്ചത് എന്നു ചിന്തിച്ചു.
നാളെ ഒരു ദിവസം നാട്ടില്‍ ചെല്ലുമ്പോള്‍
ഞാന്‍ ഏറ്റുമാനൂര് പോകും. അവിടെ ഒരു പക്ഷെ അമ്പലത്തിന്റെ പടവുകള്‍ ഇറങ്ങി താഴെക്ക് ചെല്ലുമ്പോള്‍
എനിക്കും ദേവനുമിടയിലായുള്ള ആ ഗ്യാപ്പില്‍ ഒരു പക്ഷെ ദേവി ഒരു കുട്ടിയുമായി. ഞങ്ങള്‍ തമ്മില്‍
കണ്ടുമുട്ടിയാല്‍ എന്താകും എനിക്കു പറയാനുണ്ടാകുക.
എനിക്കറിയില്ല.
ചിലപ്പൊ ഉറക്കത്തില്‍ അവളുടെ മുഖം മായാതെ.

(ഈ പ്രണയകാലത്തില്‍ നല്ല പ്രണയകഥകള്‍ ഉണ്ടാകണമെന്ന് അഗ്രഹമുണ്ട്।കഥകള്‍ക്കും കവിതക്കള്‍ക്കും നാടകത്തിനും സിനിമക്കും ഒക്കെയായി നമ്മള്‍ ഒത്തു ചേരുമ്പോള്‍ ജീവിതത്തില്‍
എവിടെലും വച്ച് നാം അറിയാതെ നമ്മുടെ മനസിലേക്ക് വന്ന് ഒരു പാട് സേനഹം വാരി തന്ന് മടങ്ങി
പോയ ഒരു കൂട്ടുക്കാരന്‍ അല്ലേല്‍ ഒരു കൂട്ടുക്കാരി നമ്മുക്ക് ഉണ്ടാവില്ലെ।ആ നല്ല കാലത്തെ സുഖമുള്ള
ഓര്‍മ്മകള്‍ ഈ പ്രണയകാലത്തിലൂടെ നമ്മുക്ക് ഒരുമ്മിച്ച് പങ്കു വച്ചു കൂടെ।? ഈ ചെറിയ ഉദ്യമത്തില്‍ ഒരു കണ്ണിയാകാന്‍ താല്പര്യമുള്ളവര്‍ മെയില്‍ അയ്ക്കുമല്ലോ.
anoopaweer@gmail.com

ദുബായിയില്‍ ഒരു പ്രണയകാലത്ത്-9

ഞാന്‍ അവളെ വീണ്ടും വിളിച്ചു.
അപ്പോഴൊക്കെ അവള്‍ ഫോണ്‍ മനപൂര്‍വ്വം എടുക്കാതെയായി.
എനിക്ക് ആകെപ്പാടെ മനോവിഷമമായി.
ഇനി എന്തു ചെയ്യും.
അത്രയും ദിവസം എനിക്ക് സാന്ത്വനമേകിയിരുന്ന ആ ശബ്ദം പെട്ടെന്നു നിലച്ചപ്പോള്‍
എനിക്ക് വല്ലാത്ത ശുന്യത അനുഭവപെട്ടു.
ഭൂമി കറങ്ങുന്നതു പോലെയും ആകാശം എന്റെ തലയിലേക്ക് അടര്‍ന്നു വീഴുന്നതു പോലെയൊക്കെ എനിക്ക് തോന്നി.
മനസ് അസ്വസ്ഥകള്‍ കൊണ്ട് പുളഞ്ഞു.
എവിടെ അവള്‍.?
വീണ്ടും വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു.
എന്തിനാണ് അവള്‍ പിണങ്ങീത്.ഞാന്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്തവനാണെന്ന് അവള്‍ക്ക്
തോന്നിയിട്ടുണ്ടാകും.അല്ലെല്‍ എന്തിന്.?
മനസ് പെരുമ്പറ കൊട്ടി.ഹൃദയം ഇപ്പോ പൊട്ടി പോകുമെന്ന് തോന്നി.
ഞാന്‍ തന്നെ തന്നെ പിറുപിറുത്തു.
വീണ്ടും ഡയല്‍ ചെയ്തു.
അങ്ങെ തലക്കല്‍ മുറ്റത്തെ മുല്ലെ ചൊല്ലു.
വീണ്ടും വീണ്ടും ആ പാട്ട് എന്റെ ചെവിയില്‍ വന്നുലച്ചു.
എവിടെ അവള്‍.?
രണ്ടാഴ്ച്ച തുടര്‍ച്ചയായി വിളിച്ചിട്ടും അവള്‍ ഫോണ്‍ എടുത്തില്ല.
ചിലത് കട്ട് ചെയ്തു കളഞ്ഞൂ.
വീണ്ടും ഞാന്‍ വിളിച്ചത്.
ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നാണ്.
ഇത്തവണ അവള്‍ ഫോണെടുത്തു.
“ആരാ.?”
“ഞാനാടി കട്ട് ചെയ്യരുത് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്“
“എനിക്ക് ഒന്നും കേള്‍ക്കണ്ട. നിന്റെ തമാശക്ക് ഒപ്പം തുള്ളാന്‍ എന്നെ കിട്ടില്ല.”
“കേള്‍ക്കണം ഞാന്‍ നിന്നോട് കുറെ തെറ്റു ചെയ്തിട്ടുണ്ട് .വലിയ പ്രേമം ആണെന്നു പറഞ്ഞ്
നിന്റെ സേനഹം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു അതു തെറ്റാണ് ക്ഷമിക്ക്.”
“നിനക്ക് നാണമില്ലെ.? “എനിക്ക് ഒന്നും കേള്‍ക്കണ്ട അവള്‍ വീണ്ടും കട്ടു ചെയ്തു.
ഞാന്‍ വീണ്ടും വിളിച്ചിട്ടൊന്നും അവള്‍ എടുത്തില്ല.
വീണ്ടും മൂന്നാലു ദിവസം ട്രൈ ചെയ്തു നോക്കി.
ഫലമുണ്ടായില്ല.
മൂന്നാല് മാസങ്ങള്‍ക്ക് ശേഷം ഓഫീസില്‍ എന്തൊ പേപ്പര്‍ നോക്കുന്നതിനിടയില്‍ അവള്‍
അന്ന് അയ്ച്ച് സി.വി കിട്ടി.
ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി വിളിക്കാന്‍ തീരുമാനിച്ചു.
മനസില്‍ വലിയ ആശങ്ക.
അവള്‍ എടുക്കുമോ.
ഏതായാലും അവള്‍ എടുത്തു.
“എടി ഞാനാടി“
“ങേ“
“ഷീനയല്ലേ.?“
“അല്ല. താനാരാ.? തനിക്ക് എന്തു വേണം.?“
“എടി ഞാന്‍.”
അവള്‍ വീണ്ടും കട്ട് ചെയ്തു.

പിന്നെയാണ് ഈ കഥ തുടങ്ങുന്നത്.ഈ കഥക്ക് നല്ലൊരു ക്ലൈമാക്സ് വേണമെന്ന് എനിക്ക് തോന്നി.
രണ്ട് ദിവസം മുമ്പ് ഞാനവളെ ഒരു കൂട്ടുക്കാരന്റെ ഫോണില്‍ നിന്നും വിളിച്ചു.
അവള്‍ ഫോണെടുത്തു.
ഞാനാ. എനിക്ക് ഒന്നു കാണണം നിന്നെ. ഞാന്‍ അടുത്ത ദിവസം നാട്ടില്‍ പോകുവാ.ഇനി നാം തമ്മില്‍ ഒരിക്കലും കാണാനില്ല.ഞാന്‍ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല.നാളെ ബര്‍ദുബായില്‍
കാരി ഫോറില്‍ വരണം നീ. ഞാന്‍ കാത്തിരിക്കും.(വെറുതെ ഒരു കള്ളതരം കൂടി പറഞ്ഞു)
വരണം.രാവിലെ പത്തുമണി
ഞാന്‍ വീണ്ടും പറഞ്ഞു.
അവള്‍ ഒന്നും മിണ്ടിയില്ല.
“നീ വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചോട്ടെ.?”“ ഈ മൌനം നിന്റെ സമ്മതമായി ഞാന്‍ കണ്ടോട്ടേ.?”
അവള്‍ ഒന്നും പറഞ്ഞില്ല.
ഞാന്‍ വീണ്ടും പറഞ്ഞു.
“ഞാന്‍ കാത്തിരിക്കും.“
പിന്നെ ഞാന്‍ തന്നെ കട്ട് ചെയ്തു.
അവള്‍ വരുമോ കൂട്ടുക്കാരെ.?
ഞാന്‍ നാളെ രാവിലെ അവിടെ കാത്തു നിലക്കും എന്തായാലും.
തുടരും

2008, മേയ് 15, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയകാലത്ത്-8

അവളുടെ വിസിറ്റ് തീരാന്‍ പോകുവാണ്. ഇതു വരെ ജോലി പോലും ശരിയായിട്ടില്ല.അലോചിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി।മറ്റുള്ളവര്‍ തരുന്ന ഭക്ഷണവും
കഴിച്ച് ഏതോ ഒരു ഹോസറ്റല്‍ മുറിയില്‍ ആ പാവം കുട്ടി.
ഞാന്‍ വെറുതെ ഇരിക്കുമ്പൊഴൊക്കെ ഞാന്‍ അവളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു.
അവള്‍ എന്തെടുക്കുകയാവും ഇപ്പോ.
അങ്ങനെ ചിന്തകള്‍ മൂക്കുമ്പോള്‍ അവളെ ഒന്നു വിളിക്കണമെന്നു തോന്നും.
ഞാന്‍ ചിലപ്പോഴൊക്കെ വിളിക്കുമ്പോള്‍ അവള്‍ മനപൂര്‍വ്വം ഫോണ്‍ എടുക്കാതെയിരുന്നു.
എനിക്ക് അവളുടെ ശബദം ഒന്നു കേട്ടില്ലേല്‍ മനസില്‍ വല്ലാത്ത ഒരു ആശങ്കയാണ്.
എടാ എന്നുള്ള ആ വിളി മാത്രം മതി.
അതില്‍ ഒരുപ്പാട് സേനഹം പതിഞ്ഞൂ കിടക്കുന്നതു പോലെ.
ഒരു ദിവസം കുറെ പ്രാവശ്യം ബെല്ലടിച്ചപ്പോഴാണ് അവള്‍ എടുക്കുന്നത് തന്നെ.
“നീയെവിടെ ആയിരുന്നെടാ.?”
“ഞാന്‍ കണ്ടായിരുന്നു നിന്റെ ഫോണ്‍ മനപൂര്‍വ്വം ഞാന്‍ എടുക്കാതെയിരുന്നതാണ്“
“എന്താടാ ഇങ്ങനെയൊക്കെ.?”
“എല്ലാവരെയും പോലെ ചുമ്മാ വര്‍ത്തമാനം പറയാന്‍ അല്ലെ നീ വിളിക്കുന്നത്.?”അതല്ലാതെ എന്തു സേനഹമാടാ നിനക്ക് എന്നോട് ഉള്ളത്.?”
ഉണ്ടടാ ഒരുപ്പാട് സേനഹം ഒരുപ്പാട് ഇഷ്ടം.ഇന്നലെ വരെ നീയെന്റെ ആരുമായിരുന്നില്ല.പക്ഷെ ഇപ്പോ എന്തോ നമ്മള്‍ തമ്മില്‍ വല്ലാത്തൊരു അടുപ്പമുള്ളതു പോലെ.ഞാന്‍ മുമ്പ് ഒരിക്കലും ഇല്ലാത്ത വിധം നിന്നെ സേനഹിക്കുന്നതു പോലെ.ഒരിക്കലും മറക്കാന്‍ കഴിയാത്തതു പോലെ.”
അവള്‍ പെട്ടെന്നു ചിരിച്ചു.
“എടാ ജീവിതത്തില്‍ ഒരുപ്പാട് അനുഭവിച്ചിട്ടുള്ള പെണ്ണാണ് ഞാന്‍.ഇന്നലെ വരെ വീട്ടുക്കാര്‍ക്കും എന്റെ അനിയത്തിക്കും ഒക്കെ വേണ്ടി ഞാന്‍ ജീവിച്ചു. നിനക്കറിയോ അബുദാബിലുണ്ട് എന്റെ അനിയത്തി .അവളും അവളുടെ
ഹസ്ബെന്‍ഡും കൂടിയാണ് എന്നെ ഇവിടെ കൊണ്ടു വന്ന് വിട്ടത്.ഇപ്പോ ഒരാഴ്ച്ചായി അവള്‍ എന്നെയൊന്നു വിളിച്ചിട്ട്.(കരയുന്നു) അവള്‍ക്കിപ്പോ ചേച്ചിയെ ഒന്നും വേണ്ടടാ“
“എടാ കരയാതെടാ.ചുമ്മാ തമാശക്കാണ് ഞാനും നീ പറഞ്ഞ പോലെ നിന്നെ സേനഹിച്ചെ.ശരിക്കും
പറഞ്ഞാല്‍ ഇവിടുത്തെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ അരേലും ഒന്നു സേനഹിക്കാന്‍ ഉണ്ടാവണമെന്നു തോന്നി.ഞാന്‍ മുമ്പ് പറഞ്ഞില്ലെ പിന്നെ എപ്പോഴെങ്കിലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു സ്വപനം. ഗൌരിയെന്ന് നിനക്ക് ഞാന്‍ പേരിട്ടതും ഒക്കെ അതിനു വേണ്ടിയായിരുന്നു.
മുമ്പ് നിന്നെ കാണണമെന്ന് ഞാന്‍ കുറെ പറഞ്ഞു.പക്ഷെ ഇപ്പോ ശരിക്കും കാണണമെന്ന് ഒരു
തോന്നല്‍. നിനക്ക് പൈസ വല്ലോ ആവശ്യമുണ്ടോ? എനിക്ക് ശമ്പളം കിട്ടില്ല എങ്കിലും എവിടെന്നെലും ഞാന്‍ അഡജ്സ്റ്റ് ചെയ്തു തരാം.”
“നീയാരാ എന്റെ രക്ഷാ കര്‍ത്താവോ.?”
“ഷീന ഇവിടെ നിനക്കാരുമില്ല.നീയാരെയൊക്കെയോ സേനഹിച്ചു.പക്ഷെ എല്ലാവരും നിന്നെ ചതിക്കുകയായിരുന്നു.ഈ ഞാന്‍ പോലും. സത്യം.പക്ഷെ നീ രക്ഷപെടണമെന്ന് മറ്റെല്ലാവരെക്കാളും
കൂ‍ടുതല്‍ ഞാന്‍ അഗ്രഹിക്കുന്നുണ്ട്.“
“വേണ്ടടാ എനിക്കാരുമില്ല എനിക്കാരുടെയും സഹായവും വേണ്ടാ നീയൊക്കെ വലിയ സ്വാര്‍ഥനാണ്.
നീയത് മാത്രം പറയരുത്.”
“വേണ്ടാ ഞാന്‍ വയ്ക്കുവാ“
അവള്‍ ഫോണ്‍ കട്ട് ചെയ്തു।
തുടരും
വെള്ളിയാഴ്ച്ച ക്ലൈമാക്സ്.

2008, മേയ് 14, ബുധനാഴ്‌ച

ദുബായിയില്‍ ഒരു പ്രണയകാലത്ത്-7


അവള്‍ വീണ്ടും വിളിച്ചു.
“എടാ എന്നെ ജോലിക്ക് ഒരു സ്ഥലത്ത് നിന്നും വിളിച്ചിട്ടുണ്ട്.”
“ഞാന്‍ ഫാക്സ് ചെയ്ത ഇടത്തു നിന്നു വല്ലോ ആണോ മോളെ.?”
“അറിയില്ലടാ”
“എതാ കമ്പിനി.?”
“....................“
“ഹോ അത് ഞാന്‍ അയ്ച്ചതല്ല“
“നീ ശരിക്കും ആര്‍ക്കെങ്കിലും അയ്ച്ചിട്ടുണ്ടോടാ.?”അതോ വെറുതെ എന്നെ പറ്റിക്കാന്‍ പറയുന്നതാണോ?”
“നിന്നെ ഞാന്‍ പറ്റിക്കുവോ അങ്ങനെ പറയല്ലേടാ“.
“ങാ നീ ഇടക്ക് ഇടക്ക് ഇതു പറയുന്നത് കൊണ്ട് പറഞ്ഞതാ.”
“പിന്നെ നീയെനിക്ക് പേര് കണ്ടെത്തിയോ?.”
“ഇല്ല നീ ഇപ്പോ എന്നെം അങ്ങനെയല്ലല്ലോ വിളിക്കാറ്.”
“വേണ്ടടാ അല്ലേല്‍ നീയെന്നെ എടാന്നു വിളിച്ചാല്‍ മതി നീയങ്ങനെ വിളിക്കുമ്പോള്‍ കേള്‍ക്കാന്‍ ഒരു
കുളിര്.”
“അങ്ങനെ നീ കുളിരണ്ടാ”
“എവിടെയാ നിന്റെ ഹോസ്റ്റല്”
“എടാ ഇതു വനിതാ ഹോസ്റ്റലാണ്.ഇങ്ങോടെങ്ങാന്‍ വരണ്ട.വന്നാല്‍ വല്ലവരും പിടിച്ച് പോലീസില്‍
ഏല്പിക്കും.”
“ഒരു കാമുകന്റെ കഷട്പാട് നോക്കണെ?.“പ്രേമിക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോടാ?.”
“അതെ നല്ല പെണ്‍പിള്ളേരുടെ കൈയ്യിന്റെ ചൂട് അറിയാത്ത കൊണ്ടാണ്”
‘അതെ നിന്റെ ഹോസറ്റലില്‍ ഇപ്പോ ആരൊക്കെയുണ്ട്?“
“നാലഞ്ചു കൂട്ടുക്കാരിക്കളുണ്ട്.”
“ഒരു ശാരി,ഒരു മീര, ഒരു ജ്യോതി.”
“ങ്ങാം എന്നെ ഒന്നു പരിചയപ്പെടുത്തി താടാ?.”
“അതു വേണ്ടടാ.”
“നീയാ മീരക്ക് കൊട്?.”
“വേണോടാ?.”
“മീരെ ദേ ഇവന്‍ വിളിക്കണു.”
അവള്‍ വിളിച്ചു.
“എടാ അവള്‍ വരുന്നില്ലടാ”
“കൊട് ഞാനാ വിളിക്കുന്നത് എന്നു പറ.കൊടടാ.”
പെട്ടെന്ന് മീര വന്നു ഫോണെടുത്തു.
“എന്തുണ്ട് വിശേഷങ്ങള്‍.“
“ങ്ങാ മീര എന്തെടുക്കുന്നു.”
“ഞാന്‍ ഇപ്പോ വെറുതെ ഇവിടെ നിലക്കുവാണ്”
“വല്ല്യ തമാശക്കാരിയാണെന്നു തോന്നുന്നു.”
“ഹോ അത്ര വലിയ തമാശയൊന്നുമില്ല.”
(പെട്ടെന്ന് ആ ശബ്ദം ഷീനയുടെ തന്നെയാണെന്ന് എനിക്ക് മനസിലായി)
“എടി നീയാളെ പറ്റിക്കുവാ.അവള്‍ക്ക് കൊടുക്ക്.?”
പെട്ടെന്ന് മീര വന്നു ഫോണെടുത്തു.
“എന്താടാ നീയിവളെ കെട്ടാന്‍ പോകുവാണെന്ന് ഇവള്‍ പറഞ്ഞു”
“ഞാന്‍ ചുമ്മാ അവളെ പറ്റിക്കാന്‍ തമാശക്ക് പറഞ്ഞതാണ്.”
“നീ നായാരാണൊ?. നിന്നെ കണ്ടാല്‍ നായാരാണെന്നു പറയുമോടാ?.”
“അതെ നല്ല തറവാട്ടില്‍ പിറന്ന നാ‍യരാടി.”
“എടിന്ന് ഒന്നു വിളിക്കണ്ടാട്ടോ?”
“പിന്നെ?.”
“ഈ നിറത്തിലൊക്കെ പറയുന്നതു പോലെ എടാന്നു വിളിച്ചോ അങ്ങനെ വിളിക്കണ കേള്‍ക്കാന്‍
നല്ല രസമാണ്.”
“ഹോ എങ്കില്‍ എടാ.അല്ല എടാ നീ നായരാ?.
“അതേടാ ഞങ്ങളെല്ലാം നായരാണ്“
‘അപ്പോ നിങ്ങളവിടെ നായമ്മാരുടെ ഒരു അസോസിശേഷന്‍ അണെല്ലെ ?”
“കൊള്ളാം.”
“മീര എവിടെയാ വര്‍ക്ക് ചെയ്യുന്നെ.?”
“ഞാന്‍ ജബലലിയില്‍ ഒരു കമ്പിനീല് ഫിനാസ് മനേജരാടാ?”
“വല്ല്യ ജോലിയാല്ലെ?.”
(ഞാന്‍ ചിരിച്ചു)
“എന്താടാ ചിരിക്കുന്നെ?.”
“നീയാ ഷീനക്ക് കൊടുക്ക്?.”
ഷീന പെട്ടേന്ന് ഫോണ്‍ എടുക്കുന്നു.
“ഷീനെ നീ ഭക്ഷണമൊക്കെ കഴിച്ചൊ?.”
“കഴിക്കണമെടാ.”
പിന്നെ അവള്‍ പുറത്തെക്ക് ഇറങ്ങി എന്നു തോന്നുന്നു.
“ഇപ്പോ ഇവരെ അശ്രയിച്ചാടാ കഴിയുന്നെ.ഇവര് ഭക്ഷണം തരുന്നുണ്ടേലും നമ്മുടെ മനസിന്
എതാണ്ടു പോലെ.”
“ഒക്കെ ശരിയാകുടാ നീ ഇന്റര്‍വ്യുവിനു പോയിട്ട് വന്നിട്ട് വിളിക്ക്.”
“ശരിടാ“
“എന്റെ ദൈവമെ അവള്‍ക്ക് എവിടെലും ഒരു ജോലി കിട്ടിയാല്‍ മതിയായിരുന്നു.എത്ര സ്ഥലത്ത് ഞാന്‍ ഫാക്സ് അയ്ച്ചതാണ്.”
തുടരും.
വെള്ളിയാഴ്ച്ച ക്ലൈമാക്സ്

ദുബായില്‍ ഒരു പ്രണയകാലത്ത്-6

അവള്‍ എനിക്ക് ഒരിക്കല്‍ കൂടി ഫാക്സ് അയ്ച്ചു.അവള്‍ക്ക് എങ്ങെനേലും ഒരു ജോലി വാങ്ങി

കൊടുക്കുക എന്നത് ഞാന്‍ ഒരു കര്‍ത്തവ്യമായി എടുത്തു.എങ്ങു നിന്നോ വന്ന എനിക്ക് ഈ ദുബായി

നഗരത്തില്‍ ഒരുപ്പാട് സേനഹം വാരി തന്ന ഒരു പെണ്‍ക്കുട്ടി .അവള്‍ ആരാണെന്നോ എന്താണെന്നോ അവളുടെ ജാതിയോ മതമോ വീട്ടിലെ ചുറ്റുപ്പാടുക്കളൊ ഒന്നും ഞാന്‍ ചോദിച്ചിട്ടില്ല.

എനിക്ക് അവളോട് തോന്നിയ ഇഷടം ഒരര്‍ഥത്തില്‍ ദേവിയെ മറക്കാനുള്ള മനശക്തി കിട്ടാന്‍

വേണ്ടിയായിരുന്നു.അല്ലേല്‍ ഒരു പക്ഷെ ഞാന്‍ മദ്യത്തിനോ മറ്റോ പൂര്‍ണമായും അടിമപെട്ടേനെ.

വെറുതെ ഓഫീസിലേക്ക് വന്ന ഫാക്സില്‍ നാമ്പിട്ട ആ സൌഹൃത്തിന് പിന്നിട് ഒരിക്കലും മറക്കാന്‍

കഴിയാത്ത എന്തോ ഒന്നു ഉണ്ടെന്ന് എനിക്ക് തോന്നി.

ഞാന്‍ അവള്‍ അയ്ച്ച .സി.വി.ദുബായില്‍ എനിക്ക് അറിയാവുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളിലേക്കും ഫാക്സ് ചെയ്തു.

അവള്‍ എന്നെ വിളിക്കുമ്പോഴൊക്കെ ഞാന്‍ തിരക്കി.

“ഞാന്‍ കുറെ ഫാക്സ് ചെയ്തിട്ടുണ്ട്.നിന്നെ ആരേലും വിളിച്ചോ?“

“ഇല്ലടാ ആരും വിളിച്ചില്ല.”

“പേടിക്കണ്ട എവിടെനിന്നേലും ആരേലും വിളിക്കാതെയിരിക്കില്ല.ഞാന്‍ പ്രാഥിക്കാം.നാട്ടില്‍ അമ്മയോട് പറഞ്ഞ് നിനക്ക് വേണ്ടി ഞാന്‍ ഒരു അര്‍ച്ചന നടത്തുന്നുണ്ട്.”

“എടാ എനിക്ക് അകെപ്പാടെ ടെന്‍ഷനാടാ.”

“നീ ടെന്‍ഷനടിക്കാതെയിരിക്ക് ഒക്കെ നേരെയാകും. പിന്നെ എനിക്ക് നിന്നെ ഒന്നു നേരില്‍ കാണണം.”

“ഒരു ദിവസം ഞാന്‍ വരാടാ.”

“എന്ന്“.?

“വരാന്ന്.”

“പിന്നെ നിന്റെ കസിനൊക്കെ എന്തു പറയുന്നു.?”

“അവരെന്നെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന ലക്ഷണമാണ്.ഒരു ജോലിയും ചെയ്യാതെ വെറുതെ എത്ര ദിവസം ഭക്ഷണം തരുടാ.”

“ഒക്കെ നേരെയാകും.”

“എന്നോട് അവര് ഹോസ്റ്റ്ലില്‍ നിലക്കാമോന്ന് ചോദിച്ചു“(കരയുന്നു)

“എടാ കരയാതെ എന്നിട്ട് നീയെന്തു പറഞ്ഞു.”

“ഞാന്‍ എന്തു പറയാനാ. ഇപ്പോ അവര് പറയുന്നത് അനുസരിക്കുക അത്ര തന്നെ.”

“ഞാന്‍ ഇപ്പോ എന്താ പറയുക നിന്നോട്.“

“എടാ ഞാന്‍ വയ്ക്കുവാ അരോ വരുന്നുണ്ട്.”

“എങ്കില്‍ ശരിടാ.”

പിന്നെ രണ്ട് ദിവസം കഴിഞ്ഞ് അവള്‍ വിളിച്ചപ്പോ

അവള്‍ ദുബായിലെ ഒരു വനിത ഹോസറ്റലില്‍ ആണെന്നു പറഞ്ഞു.

അവര്‍ അബുദാബിയില്‍ നിന്ന് അവളെ കൊണ്ട് പോയി വിട്ടേച്ച് പോയിട്ട് പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നു പറഞ്ഞു.

പാവം കുട്ടി.

ഈ കഥയുടെ ക്ലൈമാക്സ്-വെള്ളീയാഴ്ച്ച പത്തുമണിക്ക് ബര്‍ദുബായി ക്യാരി ഫോറില്‍ വച്ചായിരിക്കും

2008, മേയ് 12, തിങ്കളാഴ്‌ച

ദുബായിയില്‍ ഒരു പ്രണയക്കാലത്ത്-5

ചോറുണ്ടിട്ട് 2മണിക്കൂര്‍ റെസ്റ്റുണ്ട്.ആ ടൈമില്‍ വെറുതെ പത്രം വായിച്ചിരുന്നപ്പോ അവളെ ഒന്നു
വിളിക്കണമെന്നു തോന്നി.ആലോചന ഒരുപ്പാട് നീണ്ടില്ല. പെട്ടെന്ന് തന്നെ നമ്പര്‍ ഡയല്‍ ചെയ്തു
അങ്ങെ തലക്കല്‍ മുറ്റത്തെ മുല്ലെ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
മനസില്‍ ആ പാട്ടു കേട്ടിട്ട് വലിയ ഒരു താളം നിറയുന്നു.
“ഹലോ എന്താടാ.?”
“ഞാന്‍ വെറുതെ ചൊറൊക്കെ ഉണ്ട് ഇരുന്നപ്പോ നിന്നെ ഓര്‍ത്തു.”
“ഇന്ന് എന്താ നീ കഴിച്ചെ?”
“നല്ല കപ്പേ മീന്‍ക്കറിം ഉണ്ടായിരുന്നേടാ ഇന്ന്“
“നീയെന്നെ കൊതിപ്പിക്കല്ലെ.”
“എന്തിനാടാ കൊതിപ്പിക്കുന്നെ.”
“ഞാന്‍ വരും അങ്ങോട്.”
“വാ‍ടാ“
“വരട്ടെ.?”
“അതിനു നിനക്ക് എന്റെ റൂമറിയില്ലല്ലോ.?”
“അതൊക്കെ നീ പറഞ്ഞ് തന്നാല്‍ മതി.”
“സമയമാകുമ്പോള്‍ നിന്നെ ഞാന്‍ വിളിക്കാം“
“ഇപ്പോ അവിടെ ആരാം ഉള്ളെ.?”
“ഇപ്പോ ഞാന്‍ തന്നെയുള്ളുടാ.“
“അപ്പോ പഞ്ചാരയടിക്കാന്‍ പറ്റിയ നേരം തന്നെ“
(താഴെ പാതി മയക്കത്തില്‍ എന്റെ സംസാരം കേട്ട് ഒരു പട്ടാണി ഡ്രൈവര്‍ ഉറങ്ങുന്നു.അവനാണെല്‍ കുറച്ചൊക്കെ മലയാളം വശമാണ്)
“നീയെന്തെടുക്കുവാടാ.?”
“ചുമ്മാ ബെഡില്‍ ഒരൊന്നാലോചിച്ച് കിടക്കുവാടാ“
“അങ്ങനെ കണ്ടതൊന്നും അലോചിച്ചു കൂട്ടണ്ടാ.”
“എടാ എന്നെയിപ്പോ അബുദാബിന്ന് ഒരാള് സ്ഥിരം വിളിക്കാറുണ്ട്.“
“ആരാടി?”
“നിന്നെ പോലെ പരിചയപ്പെട്ടതാണ്.”
“എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞ് എപ്പഴും വിളിക്കും“
(പെട്ടെന്ന് ഒരു വില്ലന്റെ രുപത്തില്‍ അവന്‍ ഒരു ചിത്രം മനസില്‍ തെളിഞ്ഞു)
“എന്നിട്ട് നീയെന്താ പറഞ്ഞെ?”
“ഞാനൊന്നും പറഞ്ഞില്ല”
“മോള്‍ക്ക് എന്നെയാണോ അയ്യാളെയാണോ കൂടുതല്‍ ഇഷ്ടം.?”
“നിന്നെയാടാ അത് ഒരു പ്രേമമൊന്നുമല്ലാട്ടോ നീയെന്നെ ഒരു ജോലി കിട്ടാന്‍ ഒരുപ്പാട് സഹായിക്കുന്നുണ്ട്. ഞാന്‍ രക്ഷപെടാന്‍ പ്രാഥിക്കുന്നുണ്ട്.അതോണ്ടാ“
“അവന്‍ ചുമ്മാ പഞ്ചാരയാ‍ടാ.”?
“അപ്പോ നീയെന്നെ പ്രേമിക്കുന്നൊന്നുമില്ല .ഞാന്‍ ജോലി വാങ്ങി തരാനുള്ള ഇഷടം. കൊള്ളാ.
പിന്നെയെന്തിനാ ഇന്നലെ എന്നോട് ഐ.ലൌയു.എന്നു പറഞ്ഞത്.“
“അത് നീയെന്നെ നിര്‍ബന്ധിച്ച് പറയിപ്പിച്ചതല്ലെ.”
“ശരിയാ ഞാന്‍ അഗ്രഹിക്കുന്നുണ്ട് നിന്നെ പോലൊരു കുട്ടിടെ സേനഹം.ഞാന്‍ ഇതിനു മുമ്പ് ഒരു
പെണ്‍ക്കുട്ടിയെ സ്നേഹിച്ചിരുന്നു. എന്റെ ജീവനെക്കാളേറെ.അവളെ എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നെടാ.?”
“എന്നിട്ട് അവളെന്തെടാ.?“
“അവളുടെ കല്ല്യാണം കഴിഞ്ഞു.”
“നീയെന്തിനാ പിന്നെ അവളെ സേനഹിച്ചെ.?“
“കല്ല്യാണം കഴിക്കണം എന്നാഗ്രഹിച്ചു കൊണ്ട് തന്നെയാണ് ഞാനവളെ സേനഹിച്ചെ.ഒരു രണ്ട് വര്‍ഷം എനിക്ക് വേണ്ടി കാത്തിരിക്കാന്‍ പറഞ്ഞു“.“ഞാന്‍ അവളെ കെട്ടിയേനെടാ എനിക്ക് അത്രക്ക്
ഇഷ്ടമായിരുന്നു അവളെ.” പക്ഷെ അവള്‍ പറഞ്ഞു .( ആ കഥകള്‍ ഞാനവളോട് പറഞ്ഞു)
“അവള്‍ ഒരിക്കലും നിന്നെ സേനഹിച്ചിട്ടില്ല”
അവള്‍ പറഞ്ഞു.
“എടാ അങ്ങനെ പറയരുത് എനിക്ക് ഇന്നുമവളെ മറക്കാന്‍ പറ്റണില്ല”.
“എങ്കില്‍ നീ പോയി വിളിച്ചിറക്കി കൊണ്ടു വാടാ.?”
“വേണ്ടാ അവളെവിടെയായാലും സന്തോഷത്തോടെ കഴിഞ്ഞാല്‍ മതിയെനിക്ക്.”
“നീ കൊള്ളാ”
“എന്നിട്ടും നീ പോലും എന്നെ മനസിലാക്കണില്ലല്ലോ ഷിനാ.?”
“നിനക്കെന്താ അനൂപെ.?”
എനിക്ക് വേണം നിന്റെ സേനഹം .അല്ലേല്‍ ഈ ശൂന്യത എന്നെ ഭ്രാന്ത് പിടിപ്പിക്കും
ഞാന്‍ നിന്നെ സേനഹിച്ചാല്‍ നിന്റെ ഭ്രാന്ത് മാറുമോടാ.?
“എനിക്കറിയില്ല. “പക്ഷെ എനിക്ക് ഇപ്പോ സേനഹം വേണം“
“എടാ ഒരുപ്പാട് സേനഹിച്ചു കഴിയുമ്പോള്‍ ചിലപ്പോ പിരിയാന്‍ കഴിയാതെ വന്നാലോ।?
അവള്‍ ചോദിച്ചു.
“എടാ ഈ സിനിമയിലൊക്കെ ചില കഥാപാത്രങ്ങളെ കണ്ടിട്ടില്ലെ ദീലിപേട്ടന്‍ സിനിമേല് കാവ്യയെ പ്രേമിക്കുന്നു।വീട്ടില്‍ ചെന്നാല്‍ മഞ്ചുവിനെ പ്രേമിക്കുന്നു അതു പോലെ.
“എടാ അതു സിനിമയാണ്”
“എടാ ഞാന്‍ പറയട്ടെ നമ്മളൊക്കെ എങ്ങു നിന്നോ ഈ നഗരത്തില്‍ എത്തിയവരാണ്.ഇവിടെ നമ്മുക്കൊക്കെ ഒന്നു മനസു തുറന്ന് സംസാരിക്കാന്‍ ഒരു കൂട്ടുകാരില്ല. നിനക്കും ഉണ്ടാകില്ലെ ഒരുപ്പാട്
വേദനക്കള്.എടാ എനിക്കും ഉണ്ട് ഒരുപ്പാട് പ്രശനങ്ങള് .ഇന്ന് അതൊക്കെ പറയാന്‍ എനിക്ക് ഒരാള്
വേണം”
“അതിനു എന്തിനാടാ നമ്മള് പ്രേമിക്കണത്?”
“എടാ പ്രേമിച്ചാലേ നമ്മുക്കിടയില്‍ ഒരു പ്രശനമുണ്ടായാല്‍ അതിനെക്കുറിച്ച് കുടുതലായി സംസാരിക്കാനുള്ള സ്വാതന്ത്യം ഉണ്ടാകു.”
“അതു വേണ്ടാ എനിക്ക് അതിനു കഴിയില്ല അല്ലാണ്ട് തന്നെ ഒരുപ്പാട് പ്രശനങ്ങളുണ്ട്.ഇനി ഒരു പ്രേമവും കുടിയാല്‍ വല്ലോ പിരിയേണ്ടി വന്നാല്‍ അത് എനിക്ക് താങ്ങാന്‍ കഴിയില്ല
“എങ്കില്‍ നമ്മുക്ക് പിരിയണ്ടാ?”
“എടാ അങ്ങനെയാല്‍ എനിക്കൊ നിനക്കൊ കല്ല്യാണം കഴിക്കാന്‍ സാധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.?”
“എടാ ഒരുപ്പാട് എതിര്‍പ്പുകള്‍ ഉണ്ടാകും അതെല്ലാം തരണം ചെയ്താലെ പ്രേമം പൂവണിയു”
“അതൊക്കെ പിന്നെ നമ്മുക്ക് സംസാരിക്കടാ.?
“എങ്കില്‍ ഞാനോരു കാര്യം പറയട്ടേ നമ്മുക്ക് രണ്ടു പേര്‍ക്കു പ്രേമിക്കാന്‍ രണ്ടു പേരിട്ടാലൊ?”
“ഞാന്‍ നിന്നെ ഗൌരിന്നു വിളിക്കാം നീയെനിക്കും ഒരു പേരിട്
.”ഞാന്‍ അലോചിച്ച് പറയാടാ.’

2008, മേയ് 10, ശനിയാഴ്‌ച

ദുബായിയില്‍ ഒരു പ്രണയക്കാലത്ത്-4

രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അവളുടെ ഫോണ്‍ വന്നത്.
“എടാ ഞാന്‍ ഇന്നു ഒരു സ്ഥലത്ത് ഇന്റര്‍വ്യുനു പോയി. അവിടെത്തെ മനേജര്‍ എന്നെ അബുദാബിലെ ഹോട്ടലില്‍ വച്ചു കണ്ടിട്ടുണ്ട് .“
“അപ്പോ ഇതു കിട്ടുമോടാ നിനക്ക് .?”
ഞാന്‍ ചോദിച്ചു.
“വേണ്ടടാ ആയാള് ചീത്തയാ എന്നോട് ചോദിക്കുവാ എന്നെ കാണണ്ടാ രീതീല് കണ്ടാല്‍ നിനക്ക്
നല്ല ജോലി ഞാന്‍ വാങ്ങി തരാമെന്ന്.“
“നീ എന്നിട്ട് എന്താ പറഞ്ഞെ.?”
“ഞാന്‍ വേണ്ടാന്നു പറഞ്ഞു പോന്നു.”
“നിനക്കവന്റെ ചെകിടത്ത് രണ്ട് പൊട്ടിക്കാന്‍ പാടില്ലായിരുന്നോ.?”
“എന്തിന് അതുകൊണ്ടെന്താടാ പ്രയോജനം.അങ്ങനെയുള്ള ജോലി ചെയ്യുമ്പോള്‍ ഇതൊന്നുമല്ല
കേള്‍ക്കുന്നത്. “
ഞാന്‍ പെട്ടെന്ന് എന്തോ അലോചിച്ചു.
അപ്പോ അവള്‍ ചോദിച്ചു.
“എടാ ഈ ദുബായിലുള്ള ആണ്‍ക്കുട്ടിക്കള്‍ പെണ്ണൂങ്ങളുടെ എടുത്ത് പോകുമല്ലേടാ.“
“എനിക്കറിയില്ല ഞാന്‍ പോയിട്ടില്ല.”
“ഇവിടെ എല്ലാവരും ചീത്തയാടാ ആണായാലും പെണ്ണായാലും.”
“നീയെന്താ ഷീനെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.“
“ഒന്നുല്ല്യടാ.“
“നീ ഇതിനു മുമ്പ് ആരേലും ആയിട്ട് അങ്ങനെയെന്തേലും ഉണ്ടായിട്ടുണ്ടോ.?”
“എയ്യ് ഒന്നുമില്ലടാ.”
“നീ ചീത്തക്കുട്ടിയാകരുത്.എന്നെകൊണ്ട് വല്ലോയിടത്തും എന്തേലും ജോലി ശരിയാക്കി തരാന്‍ കഴിയുമോന്ന് ഞാന്‍ നോക്കട്ടേ.?“
“ഇല്ലടാ അങ്ങനെയൊന്നും ഞാന്‍ പോവില്ല.എന്റെ കുടെ ജോലി ചെയ്ത ഒരുപ്പാട് കുട്ടിക്കളെ എനിക്കറിയാ. അങ്ങനെ ഒരോന്നിനു പോയി വീട്ടിലേക്ക് മാസന്തോറും നല്ല തുക പണമായി അയ്ക്കുന്ന കുട്ടിക്കളെ.“
“നിന്നെ ഞാന്‍ സേനഹിക്കുന്നത് എന്റെ പെണ്ണായിട്ടാണ്. നിനക്ക് അങ്ങനെ ചീത്തയായി ജീവിക്കണം എന്നു തോന്നുവെങ്കില്‍ നീ പോയ് ക്കോ.?”
“ഇല്ലടാ.”
“ഒരിക്കലും നമ്മള്‍ തമ്മില്‍ നേരില്‍ കണ്ടിട്ടില്ല.എന്നിട്ടും ഞാന്‍ അറിയാതെ എന്റെ ഹൃദയത്തില്‍ നിനക്കൊരു സ്ഥാനം തന്നു.നീയിപ്പോ എന്റെതാണെന്നൊരു തോന്നല്‍.വെറുതെ പാഴ് വാക്കാവില്ല
എന്നുണ്ടെങ്കില്‍ ഞാന്‍ ഒന്നു ചോദിച്ചോട്ടെ നീനക്ക് എന്നെ ഇഷ്ടമാണോ.? വെറുതെ പറഞ്ഞോളു.
ഇഷ്ടമല്ലെങ്കില്‍ ഞാന്‍ ഇനി ഒരിക്കലും ശല്ല്യം ചെയ്യില്ല.”
“ങും.“
അവള്‍ വെറുതെ മൂളി.
“എങ്കില്‍ ഒരു വാക്ക് .ഐ ലൌ യു. ഒരു പ്രാവശ്യം മാത്രം.“
“എടാ എനിക്കങ്ങനെയൊന്നും പറയാനറിയില്ല.”
“അപ്പോ എന്നോട് ഇഷ്ട്മില്ലാ അല്ലേ.?”“ നീ അരുടെ കൂടെ വേണെലും പൊയക്കോ.?” “എവിടെലും പോയി ജിവിച്ചോ എനിക്കെന്താ.?”
അവള്‍ ഒന്നും മിണ്ടിയില്ല .
“എടാ“ ഞാന്‍ വിളിച്ചു.
“എടാ ഒരു പ്രാവശ്യം ഒരു പ്രാവശ്യം മാത്രം.“
“ഐ।ലൌ.യു.“
അവള്‍ പറഞ്ഞു.
എനിക്ക് വലിയ സന്തോഷമായി.ജിവിതത്തില്‍ അദ്യമായി ഒരു പെണ്ണ് എന്നോട് ഐ.ലൌ.യു എന്നു പറഞ്ഞിരിക്കുന്നു.
ദേവിക്ക് എന്നോട് അത്ര വലിയ ഇഷ്ട്മുണ്ടായിട്ടു പോലും അവള്‍ പോലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.
“എടാ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നടാ.”
“ഒന്നു പോടാ അവിടുന്ന് .”അവള്‍ കളിയാക്കി.
“എടാ എനിക്ക് നിന്നെ കാണാന്‍ കൊതിയായി.ഞാന്‍ അങ്ങോട് വരട്ടെ?”
“കാണാടാ ഞാന്‍ സമയമാകുമ്പോള്‍ നിന്നോട് പറയാടാ.”

തുടരും

2008, മേയ് 9, വെള്ളിയാഴ്‌ച

ദുബായില്‍ ഒരു പ്രണയകാലത്ത്-3

കിഷിനു പോയി വന്ന അന്നു രാത്രി അവള്‍ എനിക്ക് വിളിച്ചു।അവള്‍ വിളിക്കുന്ന സമയം നാട്ടില്‍

പാതിരാകോഴി കൂവുന്ന നേരം।നല്ല ഉറക്കത്തിലായിരുന്ന ഞാന്‍ അവള്‍ വിളിച്ചത് അറിഞ്ഞതുമില്ല।രാവിലെ ഒരു ഫ്രൈഡെ ആയതു കൊണ്ട് ഉറങ്ങി തീര്‍ക്കുക എല്ലാം ആഴച്ചത്തെയും പോലെ അന്നും ഒരു കര്‍ത്തവ്യമായി എടുത്തു।ഉണര്‍ന്ന് വന്നത് പന്ത്രണ്ട് മണിക്ക്।

വിശപ്പ് തലേ കയറാന്‍ തുടങ്ങിയപ്പോള്‍ പല്ലൊക്കെ തേച്ചെന്നു വരുത്തി നേരെ തലശേരിയിലേക്ക്

വിട്ടു।അവിടെ ചെല്ലുമ്പോള്‍ കട അടക്കാനുള്ള പുറപ്പാടാണ്।വേഗം ഒരു ബിരിയാണി പാഴ്സല്‍ വാങ്ങി

റൂമില്‍ എത്തുമ്പോള്‍ വെറുതെ ഒന്നു മൊബൈലില്‍ നോക്കിയത് ।രണ്ടെണ്ണം വീട്ടില്‍ നിന്നാണ് ഒന്ന് ഒരു കൂട്ടുക്കാരന്‍।രാവിലെ അവനോട് ബര്‍ദുബായ് അമ്പലത്തില്‍ പോകാമെന്നു പറഞ്ഞതാണ് പാവം കാത്തു നിന്നു മടുത്തിട്ട് തിരികെ പോയിട്ടുണ്ടാകും। പിന്നീടാണ് അവളുടെ നമ്പര്‍ ശ്രദ്ധിച്ചത്।പെട്ടെന്ന് വിശപ്പൊക്കെ എങ്ങോ പോയി ഞാനവളെ വിളിച്ചു।

അങ്ങെ തലയ്യക്കല്‍ കുറെ ബെല്ലടിച്ചതല്ലാതെ ആരും എടുത്തില്ല।പഴയ അവളുടെ റിംഗ് ടൂണ്‍ പോലും മാറി പോയിരിക്കുന്നു।അപ്പോ കേട്ടത് മുറ്റത്തെ മുല്ലെ ചൊല്ലു കാലത്തെ നിന്നെ കാണാന്‍

എന്ന ഗാനമാണ്(ഈ ഗാനം എവിടെ കേട്ടാലും ഞാനവളെ ഓര്‍ക്കാറുണ്ട്)

ഞാന്‍ രണ്ടു മൂന്നു വട്ടം ബെല്ലടിപ്പിച്ചിട്ടും അവള്‍ ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല।എനിക്ക് വലിയ സങ്കടം തോന്നി।ഞാന്‍ ഭക്ഷണം പോലും കഴിക്കാതെ വന്നു കിടന്നു।

ഞാന്‍ ഒരു ഭാഗ്യമില്ലാത്തവനാണ്। അന്നു ദേവി ഇപ്പോ ഷീനാ।മനസ് അസ്വസ്ഥയോടെ വീര്‍പ്പുമുട്ടി

റൂമില്‍ ഇഷടതാരത്തിന്റെ തൂവാന തുമ്പികള്‍ ടിവിയില്‍ ഓടുന്നു।എനിക്ക് കാണാന്‍ പോലും തോന്നിയില്ല।

“പിള്ളക്കിന്ന് എന്തു പറ്റി?”

കൂട്ടുക്കാര്‍ ചോദിച്ചു।

“ഈയിടെ ഇവനെന്തൊ പ്രശനമുണ്ട്।“

“ഹേയ് ഒന്നു പോടാ എനിക്ക് നല്ല ക്ഷീണം ഞാനൊന്നുറങ്ങട്ടെ “

പെട്ടെന്നു ഞാന്‍ മുഖം തിരിച്ചു കിടന്നു।

ആ കിടപ്പ് പല ചിന്തക്കളിലേക്കും മനസിനെ കൂട്ടികൊണ്ടു പോയി।

അവള്‍ എന്തു കൊണ്ടാകും വിളിക്കാതെയിരുന്നത് എത്ര അലോചിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല।

അങ്ങനെ ആ ചിന്തക്കളൊടെ ഒന്നു മയങ്ങി।

നാലുമണിക്ക് ഞാന്‍ പുറത്തിറങ്ങി।വേറെ ഒരു സുഹൃത്തിന്റെ മൊബൈലില്‍ നിന്നും ഒന്നു വിളിച്ചു।

ഇത്തവണ അവള്‍ എടുത്തു।

ഹലോ“

“ഞാനാടി നീയെന്താ ഫോണ്‍ എടുക്കാത്തത്”

എടാ ഞാന്‍ പള്ളിലാണ് എന്റെ കൂടെ എന്റെ കസിനൊക്കെയുണ്ട്।നീ ഫോണ്‍ കട്ട് ചെയ്।ഞാന്‍ നിന്നെ പിന്നെ വിളിക്കാം”

അവള്‍ പറഞ്ഞു।

ഇങ്ങനെയാണെല്‍ നീയെന്നെ വിളിക്കണ്ടാ।

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു।

അന്നു രാത്രി അവള്‍ വിളിച്ചു।

“നീ വിളിക്കുമ്പോള്‍ ഞാന്‍ എടുക്കാതെയിരുന്നത് എന്റെ കൂടെ എന്റെ കസിനൊക്കെയുണ്ടായിരുന്നതു കൊണ്ടാണ്.”

“അതിനെന്താ।?”

“നിനക്കറിയില്ല ഒരുപ്പാട് കോളുകള്‍ വരുന്നുണ്ട്।ഇപ്പോ ഞാന്‍ ജോലി അന്വേഷിച്ചു കൊണ്ടുള്ള

ഒരു പരസ്യം ഗള്‍ഫ് ന്യൂസില്‍ കൊടുത്തിരുന്നു।അതു കണ്ടിട്ട് ചുമ്മാ സംസാരിക്കാന്‍ ഒരുപ്പാട് പേര്‍

എന്നെ വിളിക്കുന്നുണ്ട്।“

അങ്ങനെ മറ്റുള്ളവര്‍ വിളിക്കുന്നതു പോലെ നീയെന്നെ കാണണ്ടാ।ഞാന്‍ നിന്നെ സേനഹിച്ചത് എനിക്ക് നിന്നെ ഒരുപ്പാട് ഇഷടമായതു കൊണ്ടാണ്।“

“അതിനു നീയെന്നെ കണ്ടിട്ടില്ലല്ലോ।?”

“നിന്റെ സിവിയില്‍ ഫോട്ടോ ഉണ്ടായിരുന്നല്ലോ.?”

“ങ്ങാ“

അവള്‍ മൂളി

“പിന്നെ നിന്റെ ശബ്ബദം കേട്ടിട്ട് നീയോരു നല്ല കുട്ടിയാണെന്ന് എനിക്ക് മനസിലായി।പിന്നെ നീയെന്തിനാ ആ യേശു ദേവനെക്കുറിച്ചുള്ള ആ റിംഗ് ടൂണ്‍ മാറ്റിയത്।നല്ല രസമുണ്ടായിരുന്നു ആ പാട്ട്

കേള്‍ക്കാന്‍“।

“ഇപ്പോ എനിക്കൊന്നിലും വിശ്വാസം ഇല്ലാതായിരിക്കുന്നേടാ?।ഈശോക്കൊന്നും എന്നെ വേണ്ടാ എന്നു തോന്നുന്നു।”

“അങ്ങനെയൊന്നും വിചാരിക്കരുത് ഈശോക്ക് ഒരിക്കലും നിന്നെ കൈവെടിയാന്‍ കഴിയില്ല।നീ നന്നായി പ്രാഥിക്ക് ഫലമുണ്ടാകും।“

“എടാ നിനക്കറിയാവുന്നിടത്ത് എന്തെലും ജോലിയുണ്ടെങ്കില്‍ എനിക്ക് ശരിയാക്കി താടാ।”

‘നിന്റെ സിവി ഒന്നു കൂടി എനീക്ക് ഫാക്സ് ചെയ്യ് ഞാന്‍ എനിക്കറിയാവുന്നിടത്തൊക്കെ നിനക്ക് വേണ്ടി

ട്രൈ ചെയ്യാം।:

“ശരിടാ“

“എടാ ആരോ വരുന്നുണ്ട് ഞാന്‍ കട്ട് ചെയ്യുവാ“

“നീ നാളെ വിളിക്കുമോ।?“

“വിളിക്കാടാ“

“വിളിക്കണം“

എങ്കില്‍ വച്ചോളു।

പെട്ടെന്ന് ഫോണ്‍ വച്ചു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിരിച്ചു കൊണ്ട് ഒരാള്‍

തുടരും2008, മേയ് 1, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയക്കാലത്ത്-2


അന്നൊരു ശനിയാഴ്ച്ചയായിരുന്നു।ഏകദേശം മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും.


।ഉച്ചക്കുള്ള റെസ്റ്റ് സ്വല്പം നീണ്ട ആലസ്യത്തില്‍ നിന്നും കണ്ണുതിരുമി എഴുനേറ്റു വരുമ്പോള്‍ മൊബൈലില്‍ രണ്ട് മിസഡ് കോള്‍ വന്നിരിക്കുന്നത് കണ്ടു।ഒരു പരിചയവുമില്ലാത്ത നമ്പറാണ്।


ആരാണെന്ന് എത്ര തല പുകഞ്ഞാലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല।


ഏതായാലും ഒന്നു വിളിച്ചു നോക്കാം।


ഞാന്‍ പെട്ടെന്നു ലാന്‍ഡ് ഫോണില്‍ നിന്നും ആ നമ്പറിലേക്ക് വിളിച്ചു।


“ഹലോ“


“എടാ ഞാനാ വിളിച്ചത്“


പെട്ടെന്നു മുഖത്ത് പൂത്തിരി കത്തിയതുപോലൊരു പ്രകാശം


“നീയെവിടെ നിന്നാ॥?”


“എടാ ഞാന്‍ കിഷിനു പോകുവാ. വിസിറ്റു തീര്‍ന്നു।“


“നീയെന്താ പിന്നെ വിളിക്കാതെയിരുന്നത്।?” “ഈ നമ്പറെതാ.?” ഞാന്‍ ചോദിച്ചു,


“നീ വിളിക്കുമ്പോഴൊക്കെ ഞാനെന്റെ കസിന്റെ കുടെയാ“।.”ആനാവശ്യമായിട്ടുള്ള കോളുകള്‍ ഒരുപ്പാട്


വരുന്നുണ്ടെന്ന് പറഞ്ഞ് അവരെന്റെ സിം തിരികെ വാങ്ങി।“


“അപ്പോ ഈ നമ്പറ്।?“


“അവരുടെയാ“


പിന്നെ എന്തോ ചോദിക്കാന്‍ വന്നു।


പെട്ടെന്നവളോടെന്തോ പറയണമെന്നാലോചിച്ചിട്ട് വേണ്ടെന്നു വച്ചു।


“ങും എന്താടാ।?”


“ഏയ് ഒന്

“പിന്നെ നിയവിടെ ചെന്നാല്‍ വിളിക്കുമോ।?”


“ങാ വിളിക്കാടാ“


“ങും വിളിക്കണം। വിളിക്കാതെയിരിക്കരുത്“


“വിളിക്കാന്നെ।”


എന്തോ തന്റെ സ്വരം കേള്‍ക്കാതെയിരിക്കാന്‍ ഇപ്പോ കഴിയാത്തതു പോലെ।


അതെടാ എനിക്കും നിന്നോട് സംസാരിക്കുമ്പോള്‍ വല്ലാത്തൊരു അടുപ്പം പോലെ


അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ മനസില്‍ ഒരു കുളിര്‍ മഴ പെയ്തതുപോലെ തോന്നി।


പെട്ടെന്നു ഞാന്‍ ചോദിച്ചു।


“നീയെന്താ കല്ല്യാണം കഴിക്കാത്താത്।?”


കുറച്ചു നിമിഷം ഞങ്ങള്‍ക്കിടയില്‍ ഒരു മൌനം തളം കെട്ടി നിന്നു।

ഞാന്‍ തന്നെയാണ് വീണ്ടും സംസാരിച്ചു തുടങ്ങിയ്ത।
“നീയെന്താ ഷീനെ ആലോചിക്കുന്നത്।।?” ‘നിനക്കും വേണ്ടെ ഒരു കുടുംബം.?“
‘കല്ല്യാണമത്ര വല്ല്യ കാര്യമാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല।ഇപ്പോ എനിക്കാവശ്യം ഒരു നല്ല
ജോലിയാടാ എങ്ങ്നെലും കുറച്ചു കാശുണ്ടാക്കണം।”
“പൈസാ മണ്ണാങ്കട്ടാ“
എനിക്കു ദേഷ്യം വന്നു।
“നീ നാട്ടില്‍ പോണം। കല്ല്യാണം കഴിക്കണം।നല്ലോരു കുടുംബമായാല്‍ നിന്റെ ഈ പ്രശ്നങ്ങളൊക്കെ തീരും।“
“നിനക്കറിയില്ല എന്നെക്കുറിച്ചൊന്നും।ഒരു കല്ല്യാണം കഴിച്ചാല്‍ തീരുന്നതല്ല എന്റെ പ്രശ്നങ്ങള്‍।”
“അത്ര വലുതായി എന്താ നിന്റെ പ്രശ്നം।നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടു।ഇപ്പോ എടാ പോടാ വിളിക്കളിലൂടെ വളരെ അടുത്ത കുട്ടുക്കാരായി നമ്മള്‍। ഇനിയും എന്നെ മനസിലാക്കാന്‍ കഴിയണില്ലെല്‍ ഞാനെന്തിനാ നിന്റെ ഫ്രണ്ടായിട്ടിരിക്കുന്നത്।എനിക്ക് നിന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടാ“
പെട്ടെന്ന് അന്നേരത്തെ ദേഷ്യത്തില്‍ ഞാന്‍ ഫോണ്‍ വച്ചു।
അവള്‍ പെട്ടെന്നു ബെല്ലടിപ്പിച്ചു।
ഞാന്‍ ഫോണ്‍ കട്ടു ചെയ്തു
വീണ്ടും ഒരുപ്രാവശ്യം കുടി ബല്ലടിപ്പിച്ചു
ഞാന്‍ വീണ്ടും കട്ടു ചെയ്തു।
പിന്നെ അവള്‍ വിളിച്ചില്ല
കുറച്ചു കഴിഞ്ഞപ്പോള് എനിക്ക് വലിയ വിഷമം തോന്നി
ഞാന്‍ വീണ്ടും ഡയല്‍ ചെയ്തു।
അവള്‍ റിസിവറെടുത്തു
സോറിടാ
സാരല്ല്യാ
‘നിന്റെ അവസ്ഥ കണ്ടിട്ട് ഞാന്‍ ചൂടായതാ।നിന്നോടുള്ള ഇഷടം കൊണ്ടാണ് ഇതൊക്കെ പറയണെ?”
“ഓക്കെ എനിക്ക് മനസിലാകും.”
“പിന്നെ എന്തിനാ നീ।?“
“എന്നെ ആര്‍ക്കും മനസിലാവില്ലടാ।ആര്‍ക്കും“ ചിലപ്പോ തോന്നും ഈശ്വരന്‍ പോലും എന്റെ കൂടെയില്ലെന്ന്“
അങ്ങനെയൊന്നും ചിന്തിക്കരുത്।ഇപ്പോ ഞാനുണ്ട് നിന്റെ കൂടെ നിന്റെ ഏല്ലാ പ്രശനങ്ങളും തുറന്നു
പറയാനും നിന്നെ അശ്വസിപ്പിക്കാനുമോക്കെ ഞാനുണ്ടാകും।
“എടാ“
അവള്‍ പെട്ടെന്നു വിളിച്ചു
ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ
“നിനക്കെന്നെ ഇഷടമാണോ?’ഞാന്‍ നിന്നെ കല്ല്യാണം കഴിക്കട്ടെ.?”।ദേവി മനസില്‍ നിന്നും പോകാന്‍ വേണ്ടി മറ്റൊരു സേനഹബന്ധത്തിലേക്കു മനസിനെ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്റെ മനസു അന്നേരം ചെയ്ത് എന്നെനിക്കറിയില്ല।പക്ഷെ അന്നേരം ഞാന്‍
അവളോടങ്ങനെ ചോദിച്ചു।
അവള്‍ അന്നേരം ചിരിച്ചു।
പീന്നെയും ഞങ്ങള്‍ക്കിടയില്‍ മൌനം
‘നീയെന്താ ആലോചിക്കുന്നത്।?”
“ഒന്നുല്ല്യ‘
“ഞാന്‍ ചോദിച്ചതിനുത്തരം നീ നല്ല വണ്ണം അലോചിച്ചു പറഞാല്‍ മതി।‘
“അതു വേണ്ടടാ।എനിക്കു ഒരിക്കലും കല്ല്യാണം കഴിക്കാന്‍ കഴിയില്ല“
“അതെന്തെ നിനക്കു കുട്ടിക്കളുണ്ടാവില്ലേ।?”
അതൊന്നുമല്ലടാ।ഞാന്‍ പറയാം പോയിട്ട് വന്നിട്ട് നിന്നോട് അതെക്കുറിച്ചു।
ബാക്കി പറയാന്‍ അവള്‍ വീണ്ടും വന്നു। കാത്തിരിക്കുക