2012, ഡിസംബർ 6, വ്യാഴാഴ്‌ച

അകലേ ഒരു കിളികൂട്


അനൂപേട്ട വിഷമിക്കണ്ട ഇനി നമ്മ കാണൂമ്പോ അനൂപേട്ടന്റെ കല്ല്യാണം നടന്നിട്ടുണ്ടാകും.“                                      ഇല്ല കുട്ടി അങ്ങനെയൊരു യോഗം എന്റെ ജന്മത്തി ഉണ്ടാകുമെന്ന് തോന്നണില്ല.” ജന്മം ഇങ്ങനെ അവസാനിക്കും.ചിലപ്പോ പേര് ഒക്കെ മാറ്റി ഞാ സന്യാസി ആയേക്കാം.വല്ലോ അനൂപാനന്ദസ്വാമികളെ മറ്റോ ?” ജിനി ഡേവിഡ് പെട്ടെന്ന് പൊട്ടിചിരിച്ചു.”അതൊക്കെ നല്ല ആത്മനിയന്ത്രണം ഉള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ളതാ. വായ് നോക്കി.                                                            “ദേ ഒരു വീക്ക് വച്ചു തന്നാലുണ്ടല്ലോ? ജിനിയുടെ നേരെ ഞാ കൈവീശി. ജിനിക്ക് അറിയ്വോ ക്രിസ്താനികുട്ടിയെ ഞാ സ്നേഹിച്ചത് നല്ല ഇഷ്ടത്തോടെയാ.കുട്ടനാട്ടുകാരി പെങ്കൊച്ചിന്റെ കൈപിടിച്ച് പള്ളില് പോകുന്നതും അവ  ഉണ്ടാക്കി തരുന്ന നല്ല താറാവ് കറി കൂട്ടി ചോറുണ്ണുന്നതും ഞാ സ്വപ്നം കണ്ടിരുന്നു.അതിന് അനൂപ്പേട്ടനെ അവ എപ്പോഴേലും സ്നേഹിച്ചിരുന്നോ?.ഒക്കെ അനൂപ്പേട്ടനായിട്ട് ഉണ്ടാക്കി വച്ചതല്ലെ ?.” ഓഫീസി എത്ര പേരോട് അനൂപേട്ട പറഞ്ഞു അവളെ ഇഷ്ടാണെന്ന്.പക്ഷെ അവ ഒരിക്ക പോലും ആരോട് പോലും പറഞ്ഞിട്ടില്ല അനൂപ്പേട്ടനെ ഇഷ്ടമാണെന്ന്.അവ അവളുടെ വീട്ടുക്കാ നിശ്ചയിക്കുന്ന ഒരാളെ വിവാഹം കഴിക്കു.അനൂപ്പേട്ടനു വേണ്ടി ഞാ ചോദിച്ചു നോക്കിയതാ അവളോട്.അവ എന്നെ കുറെ ചീത്ത പറഞ്ഞൂ.                                                                                                                              “ജിനി നിനക്കറിയില്ല ഒന്നും ഏല്ലാവരും ചേർന്ന് എന്നെ മരം കയറ്റിയതാ.ഞാനും കുറെ ആശിച്ചു. അസ്ഥിക്കു പിടിക്കുക എന്നൊക്കെ പറയാറില്ലേ.ശരിക്കും അങ്ങനെയാ.ഞാ പെട്ടെന്ന് പെട്ട് പോയി. ഉറങ്ങാ കിടക്കുമ്പോഴും ഉണ്ണാ ഇരിക്കുമ്പോഴും അവ അവളുടെ മുഖമാ മനസ്സു നിറയെ.ശരിക്കും സ്നേഹിച്ചു പ്പോയി.   
പള്ളീ പോയില്ല്യേ അതിനു വേണ്ടിട്ട്”                                                                                                     “പോയി കലൂരെ അന്തോണിസിന്റെ ദേവാലയത്തി അന്ന് നീയൊരു കാര്യം പറഞ്ഞില്ല്യേ? അവിടെ പോയി പ്രാർത്ഥിച്ചാൽ ആഗ്രഹിച്ച കാര്യം നടക്കുമെന്ന്.ഏഴ് നോവേന കൂടാ ആഗ്രഹിച്ച്.പക്ഷെ അഞ്ചെ കൂടാ പറ്റിയുള്ളൂ.ഇടയ്ക്ക് വച്ച് ഒന്ന് മുടങ്ങുകയും ചെയ്തു.”                   “അന്തോണിസ് സത്യമുള്ളവനാ അനൂപ്പേട്ടനു വിധിയ്ക്കാത്തതാണ് അത് അതോണ്ടാ അത് മുടക്കി കളഞ്ഞത്.”                                                                                                                                               “ആയിരിക്കാം പക്ഷെ എന്തോ അവ എന്റെതല്ലാ എന്ന് എനിക്ക് വിശ്വസിക്കാ കഴിയണില്ല.ചിലപ്പോ അവ എന്നെ തന്നെ നോക്കി നില്ക്കുന്നത് ഞാ കണ്ടിട്ടുണ്ട്.എന്നെ ഒരിക്കലും അവ സ്നേഹിച്ചിട്ടില്ലെങ്കി അവ എന്തിനാ എന്നെ തന്നെ ശ്രദ്ധിക്കണെ.എന്തിനാ എന്നെ ഇങ്ങനെ നോക്കി നില്ക്കണെ?                                                                                                           “ഒക്കെ അനൂപ്പേട്ടന്റെ തോന്നലാ അവളെ തന്നെ വിചാരിച്ചിരിക്കുന്നത് കൊണ്ട് .അങ്ങനെ തോന്നുന്നതാവും. ജിനി എന്റെ കണ്ണുകളിലേയ്ക്ക് നോക്കി. പറഞ്ഞൂ.                                                   ആയിരിക്കാ. എനിക്കതി സങ്കടമില്ല.അവ കല്ല്യാണം കഴിച്ചു പോയിക്കോട്ടേ .? അല്ല്യേ? ഞാ ജിനിയെ നോക്കി.അനൂപ്പേട്ട സങ്കടപ്പെടണ്ട എനിക്ക് കുറച്ചു സമയം തരണം ഞാ നല്ലൊരു കുട്ടിയെ അനൂപ്പേട്ടന് കണ്ടുപ്പിടിച്ച് തരുന്നുണ്ട്.                  പിന്നേയ്  എനിക്ക് നന്നായിട്ട് വീശക്കുന്നുണ്ട്  മണി രണ്ടായി അനൂപേട്ടൻ വല്ലോ കഴിച്ചോ?.ഞാൻ കഴിക്കട്ടേ?                                                                                                                                              “ശരി”. ദിവസങ്ങൾ കടന്നു പ്പോയി അവളുടെ കല്ല്യാണം ആയിട്ട്  അവൾ രണ്ട് ദിവസത്തിനുള്ളീൽ     ജോലി വിട്ട് പോകുമെന്ന്  ജീനി എന്നോട് പറഞ്ഞു. “അവൾ അനൂപ്പേട്ടനെ ക്ഷണിച്ചോ? ഇല്ല ക്ഷണിച്ചില്ല.ക്ഷണിച്ചാലും ഞാൻ ചിലപ്പോ പോകില്ല. “അനൂപ്പേട്ടനെ അവൾ ക്ഷണിക്കും .അനൂപ്പേട്ടൻ ആ കല്ല്യാണത്തിന് പോകണം.അനൂപ്പേട്ടന്റെ വകയായിട്ട് അവൾക്ക് ഒരു നല്ല ഗിഫ്റ്റ്  വാങ്ങി കൊടുക്കുകയും വേണം.                                                                                                          ”എന്തിനാ കുട്ടി ഞാനൊരു കോമാളിയാകുന്നത്.                                                                                     അനൂപ്പേട്ടാ അതു വേണം.അവളുടെ മുന്നിൽ എന്നെങ്കിലും ഒരിക്കൽ അനൂപേട്ടൻ ജയിക്കണം.അനൂപ്പേട്ടന്റെ സ്നേഹം  എത്രത്തോളം വലുതാണെന്ന് അവൾ തിരിച്ചറിയട്ടേ?. അവൾ  പറഞ്ഞു.അവൾ പിരിയുന്നതിന്റെ തലേന്ന്  എന്റെ  മുന്നിൽ അവൾ വന്ന്  അവൾ വിളിച്ചു.”അനൂപ്പേട്ടാ ..” (ഒരു പക്ഷേ അത്ര സ്നേഹത്തോടെ ആ കുട്ടി എന്നെ വിളിക്കുന്നത് അന്നാവും.)“എന്താ റീനു.”                                                                                                                                                     “അടുത്തയാഴ്ച്ച എന്റെ എന്റെ മനസമ്മതമാണ്  അനൂപ്പേട്ടൻ വരണം.അനൂപ്പേട്ടൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.”                                                                                                                                                 “ഞാൻ വരും.ഈ ലോകത്ത് നിനക്ക് വേണ്ടി ആരും പ്രാർത്ഥിച്ചില്ലേലും ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കും.കാരണം നിന്നെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു.                                                                               “ഒക്കെ എനിക്ക് അറിയാ.ജിനി ഏല്ലാം എന്നോട് പറയാറുണ്ട്.പക്ഷേ സ്വന്തമായി ഒരു തീരുമാനമെടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു.ഞാൻ ഏല്ലാവരുടെ മുന്നിലും നിസ്സഹായയായിരുന്നു.                                                                                                                                                   “നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ് റിനു.ജീവിതത്തിന്റെ ഒരു നല്ല കാലം കുറെ നല്ല സ്വപ്നങ്ങൾ,പ്രതീക്ഷകൾ.എവിടെയൊക്കെയോ തട്ടി തകർന്ന്  ഒലിച്ചു പോയ ഒരു ജന്മം.ചിലപ്പോ നാളെ ഞാൻ എന്താകും എനിക്കറിയില്ല.നീ പൊയ്ക്കോ റിനു.ചിലപ്പോ എന്റെ കണ്ണൂ നിറയും. ഞാൻ    വരാം. ആ കുട്ടി ഓഫീസിൽ നിന്നും പിരിയുന്ന ദിവസം ഞാൻ ലീവെടുത്തൂ.പരസ്പരം കാണാതെയിരിക്കാൻ.പിറ്റേന്ന് വന്നപ്പോൾ ജിനി കുറെ കളിയാക്കി.ഇന്നലെ റീനു പോകുന്നത് കാണാതെയിരിക്കാനാണോ ലീവാക്കീത്. ഞാനൊന്നും മിണ്ടിയില്ല.അന്ന് ആരോടും അധികം മിണ്ടിയില്ല.അവൾ മനസമ്മതത്തിന്റെ തലേന്ന്  ജിനി ചോദിച്ചു.”നാളെ പോകുന്നില്ലേ?. എന്താ വാങ്ങി കൊടുക്കുക .                                                                                                                                                     “ങാ  നോക്കട്ടെ?”   പിറ്റേന്ന് എന്തായാലും ഞാൻ ലീവെടുത്തു.ആലപ്പുഴ പുളിങ്കുന്ന് പള്ളീല്  വച്ചാണ് മനസമ്മതം.പക്ഷേ ഞാൻ പോയില്ല.ആലപ്പുഴയിൽ ചെന്നിട്ട് നേരെ അമ്പലപ്പുഴയ്ക്ക് പോയി.അവിടെ പോയി കണ്ണനെ കണ്ടു.പിന്നെ കുറെ നേരം കുഞ്ചന്റെ കിളിതട്ടിൽ ഇരുന്ന് ഒരോന്ന്   അലോചിച്ചു.രാത്രി വൈകി റൂമിൽ എത്തിയപ്പോൾ ജിനി ഡേവിഡ് വിളിച്ചു.”അനൂപേട്ടൻ പോയില്ലേ?.ഞാൻ പോയില്ല അവൾ മറ്റൊരാളുടെതാകുന്നത് കാണാൻ അത്ര വിശുദ്ധനൊന്നും അല്ല ഞാൻ. എനിക്ക് അതിനു കഴിയില്ല.ജിനി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.പിന്നെ ഞാൻ കുറെ അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല.രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ റീനുവിന്റെ കോൾ.”അറിയ്വോ അനൂപ്പേട്ടൻ ഞാൻ റീനുവാ. ഞാൻ വിളറി                                                                                           വാക്കുകൾക്കായി പരതി.അവസാനം പറഞ്ഞു.വരാൻ പറ്റില്ല.ക്ഷമിക്കുക എന്നോട്.അവൾ കരയുകയാണെന്ന് തോന്നി ഏങ്ങലടിയുടെ ശബ്ദം.റീനു    റീനു     റീനു റീനു   ഞാൻ കുറെ വിളിച്ചു പക്ഷെ അവൾ മറുപ്പടിയൊന്നും തന്നില്ല.തുറന്നിട്ട ജാലകത്തിനപ്പുറം മഴ പെയ്തു. കുറെ മാസങ്ങൾ കടന്നു പ്പോയി ഞാൻ മൂന്നാറിനു പോകുകയാണ്  ജിനി ഡേവിഡിന്റെ കല്ല്യാണത്തിന്. ഒരു പക്ഷെ എന്നെ ക്ഷണിച്ചപ്പോലെ അവൾ റീനുവിനെയും അവിടെ വിളിച്ചിട്ടുണ്ടാകും.കണ്ടുമുട്ടിയാൽ ഏല്ലാത്തിനും ഞാൻ അവളോട് മാപ്പ് പറയും.                                                                                                                    

2012, ജൂലൈ 10, ചൊവ്വാഴ്ച

കാലം--ഇവിടെ ഞാൻ തനിച്ചാണ്

മഴ പെയുന്ന നടവരമ്പിലൂടെ ഓട്ടവീണൂ തൂടങ്ങിയ പഴയ നീളൻ ശീലകുടയ്ക്കു കീഴിൽ അച്ഛന്റെ കൈപിടിച്ച് നാലുവരെയുള്ള കന്യാസ്ത്രി മഠം സ്കൂളിലേയ്ക്കുള്ള യാത്ര വളരെ ദു.സഹമായിരുന്നു.മൂന്നുതോടുകൾ മുറിച്ച് കടക്കണം.അക്കരെ തോട്,ചെറുതോട്,നടുതോട് എന്നിങ്ങനെ കാലങ്ങളായി തലമുറകൾ ചൊല്ലി പോന്ന പേരുകളുള്ള ഞങ്ങളുടെ നാടിന്റെ ജലഞരമ്പുകൾ.നല്ല മഴപെയ്താൽ വരമ്പേതാ പാടമേതാണെന്ന് അറിയാതെ കായൽ നിലം പോലെ വെള്ളം ഓളങ്ങൾ തീർത്ത് കിടക്കുന്ന കാഴ്ച്ച.ഈ വരമ്പിലൂടെ കുട്ടിനിക്കറും കുട്ടിയുടുപ്പും ഇട്ട് ചെറിയ സഞ്ചിബാഗുമായി പള്ളീകുടത്തിലേയ്ക്ക് യാത്ര തിരിക്കുന്ന കുട്ടിയുടെ കൈയ്യിൽ പിടിയ്ക്കാൻ അച്ഛനോ അമ്മയോ വന്നില്ലെങ്കിൽ ആ വെള്ളക്കെട്ടിൽ മുങ്ങി താഴും തീർച്ച.പള്ളികുടത്തിൽ എത്തിയാൽ പെൻസിൽ പോലും പീടിയ്ക്കാൻ അറിയാത്ത കുട്ടി.എന്നും കന്യാസ്ത്രി ടീച്ചറിന്റെ വക ശകാരം.ഗുണനപട്ടിക പഠിക്കാത്തതിനാൽ എന്നും ക്ലാസ്സിലെ വരാന്തയിൽ ഉച്ചവരെയോളം നിറുത്തി ശിക്ഷിക്കും.നിളമുള്ള സ്കൂൾ വരാന്തയിൽ നിന്നാൽ ഗ്രാമത്തിലെ കവലയിൽ നിന്നും തിരിഞ്ഞ് പാടത്തിനു നടുവിലൂടെ സ്കൂളിനു മുന്നിലായി വന്ന്      ഇടത്തോട്ട് തിരിഞ്ഞൂ പോകുന്ന ടാർ റോഡ്.ടാറ് റോഡിൽ നിന്നും വലത്തോട്ട് കന്യാസ്ത്രി മഠത്തിലോട്ടായി തിരിയുന്ന മറ്റൊരു വഴി.ആ വഴിയ്ക്കപ്പുറം വലിയമതിലിനപ്പുറം പത്തുവരെയുള്ള വലിയ പെൺ പള്ളികുടം.സുകൂൾ മുറ്റത്തിനരുകിലായി ധാരാളം മരങ്ങൾ മുറ്റത്തിനു നടുവിൽ ഒരു വലിയ പുളിമരം.രാ‍വിലെ വന്നാൽ പുളിമരത്തിന്റെ താഴേ വീണ ഇലകൾ പെറുക്കുകയാണ് കുട്ടികളുടെ ചുമതല.                                                                                                                                                                                                               സുകൂൾ വരാന്തയിൽ നിന്നാൽ ഇതെല്ലാം കണ്ട് സമയം കളയുകയാണ് പതിവ്.ഉച്ചയ്ക്ക് ഊണകഴിക്കാനാകുമ്പോൾ പതിവായി എത്തുന്ന കാക്കകളും പറമ്പിലെ പണി ചെയ്യൂന്ന ജോസഫ് ചേട്ടനുമൊക്കെ വരുന്നതും പോകുന്നതും നോക്കിയിരിക്കും.പെൻസിൽ പിടിയ്ക്കാൻ അറിയാത്ത ഗുണനപട്ടിക അറിയാത്ത എന്നെ അതെല്ലാം പഠിപ്പിച്ച് തന്ന കൂട്ടുകാരിയാണ് സാറിന്റെ മോളായ ജിനി ഐസ്ക്ക്.ഒരു കൂട്ടുകാരനും അന്ന് കാണിക്കാത്ത വലിയ മനസ്സ് ആ കൂട്ടുകാരി എന്നോട് കാണിച്ചു.അവൾക്ക് ഉച്ചക്ക് കഴിക്കാൻ കൊണ്ടു വരുന്ന കറിയിൽ നിന്നും ചിലപ്പോൾ മീൻ പൊരിച്ചതും മുട്ടചിക്കിയതും ഒക്കെ അവൾ തരുമായിരുന്നു.ആ കുട്ടി എന്നോട് കാണിക്കുന്ന സ്നേഹം കണ്ട് അന്ന് എന്റെ കൂടെയുള്ള കുട്ടികൾ എനിക്ക് ഒരു പേരിട്ടു.ജിനി.എനിക്ക് വീണ ആദ്യത്തെ ഇരട്ട പേര് അതായിരുന്നു.നന്നായി പഠിക്കണമെന്നും നല്ല മാർക്ക് വാങ്ങണമെന്നുമൊക്കെ അവളെന്നോട് പറയുമായിരുന്നു.നാലാം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് സ്കൂളിലായി.അവൾ വലിയ പെൺപള്ളികുടത്തിലും ഞാൻ ആൺ പള്ളീകുടത്തിലും.വഴിയിൽ വച്ച് കാണൂമ്പോഴൊക്കെ അവൾ ചിരിക്കുമായിരുന്നു.നല്ല മഴപെയുന്ന കാലത്ത് റോഡിലൂടെ കുടയ്ക്ക് കീഴിൽ നടകുമ്പോൾ ദൂരെ എതിർ ദിശയിൽ നിന്നും കുടചൂടി വരുന്ന അവൾ കാലത്തിനും മറക്കാൻ കഴിയാത്ത ഓർമ്മയാണ്.ഒൻപതാ ക്ലാസ്സിൽ വച്ച് അവരുടെ സുകൂളിലെ അനൂവേഴ്സറിയ്ക്ക് ഞാൻ പോയപ്പോൾ അവൾ എന്നെ കണ്ട് ചോദിചു..അനൂപല്ലേ.എന്റെ കൂടെ പഠിച്ചതാ.കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്റെ മുന്നിൽ വച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വലുതായതുപ്പോലെ തോന്നി.മൂന്നാലു വർഷങ്ങൾക്ക് ശേഷം ചങ്ങനാശ്ശേരി സ്റ്റാൻഡിൽ വച്ച് അവളെ കണ്ടു.ഞാൻ സംസാരിക്കാൻ ഓടി ചെന്നപ്പോഴെക്കും അവൾക്കുള്ള ബസ്സിൽ അവൾ കയറിയിരുന്നു.അകന്നു പോകുന്ന ബസ്സിൽ അവളുടെ പാറിപറക്കുന്ന തലമുടി നോക്കി ഞാൻ കുറെ നേരം നിന്നു.പീന്നിട് വർഷങ്ങൾ കഴിഞ്ഞൂ.മൂന്നാല് ദിവസങ്ങൾക്ക് മുമ്പ് ഗൾഫിലുള്ള പഴയ ഒരു കൂട്ടുകാരനെ കോഴിക്കോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയിൽ തീരെ യാദ്ര്ച്ഛികമായി കണ്ടുമുട്ടി.ഞാൻ പഴയ കാര്യങ്ങൾ ഒക്കെ തിരക്കുന്ന കൂട്ടത്തിൽ അവൻ പറഞ്ഞു.”ങാ നീയറിഞ്ഞില്ലെ? ജിനി ഐസ്ക്ക് ഇപ്പോ ഐ.എസുകാരിയാ.മഹാരാഷ്ട്രായിൽ എങ്ങോ ആണ്.അവളെ ഞാൻ ഫെയ്സ് ബുക്കിൽ കണ്ടിരുന്നു.പിന്നെ അവളുടെ കല്ല്യാണം കഴിഞ്ഞൂ.ഒരു കുട്ടിയുണ്ട് അവൾക്ക്.അവൻ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ട്രെയിന്റെ നീട്ടത്തിലുള്ള ചൂളം വിളി കേട്ടൂ.ട്രെയിന്റെ ജാലകത്തിനപ്പുറം മഴപെയ്യൂന്നു. എന്നിലെ കുട്ടിയുടെ മനസ്സിൽ ആ പഴയ കാലം. പെൻസ്സിൽ അങ്ങനെയല്ല പിടിക്കുക ഇങ്ങനെയാണ് ഇങ്ങനെ.അവൾ ചിരിക്കുകയാണ് എന്നെ കളിയാക്കി.മഴപെയ്യട്ടേ ഇനിയും പെയ്യട്ടേ.

2012, ജൂൺ 7, വ്യാഴാഴ്‌ച

മീനു ജോസ്ഫ് നിനക്കായി

 

             


                                          മീനു ജോസഫ്.ഏല്ലാം പ്രണയവും പഴയ സംഭവത്തിനു ശേഷം മറക്കാൻ ശ്രമിച്ചപ്പോഴാണ് ആ നസ്രാണി കുട്ടി സ്നേഹത്തിന്റെ നറുനിലാവ് പരത്തുന്ന പുഞ്ചിരിയുമായി എന്റെ ഉറക്കം കെടുത്താൻ എത്തിയത്. ക്യാഷ കൌണ്ടറും ഡെലിവറി കൌണ്ടറും തമ്മിൽ അധികം ദൂരമില്ല.ക്യാഷ് കൌണ്ടറിൽ നിന്നു നോക്കിയാൽ അവളെ കാണാം.ആരോ പറഞ്ഞപ്പോലെ ആ ചിരി ആ പ്രണയം ആ ഇഷ്ടം എന്നിൽ കൊണ്ടു വന്നു വച്ചത്.അവളുടെ ഫ്രണ്ടാണ് ആതിര.അവളാണ് എന്നോട് പറഞ്ഞത്.ആ കുട്ടിക്ക് ഇയ്യാളോട് എന്തോ ഉണ്ട്.                                                                                       “എന്ത്?.”                                                                                                                                                       “അതു മാത്രം അറിയില്ല.പക്ഷേ റൂമിൽ എത്തിയാൽ നിങ്ങളെ കുറിച്ച് പറയാനെ നേരമുള്ളൂ.”                                                        “അപ്പോ ചുമ്മാ നോക്കാല്ല്യ?.”                                                                                                                       “ഇതിപ്പോ എത്രാമത്തെയാ?.”                                                                                                                     “അല്ല ആതിര ആരോ പറഞ്ഞപ്പോലെ ഈ പ്രണയമെന്നൊക്കെ പറഞ്ഞാൽ ഇപ്പോ വെറും നേരം പോക്കായി എനിക്കു തോന്നുന്നു. ദേവി മുതൽ ആരേയൊക്കെയോ സ്നേഹിചു.പക്ഷേ ജീവിതത്തിൽ ഒന്നും കിട്ടിയില്ല.ഏല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു.ഈ ശുന്യത അതെന്നെ വല്ലാതെ ഒറ്റപെടുത്തുന്നു.തളർത്തുന്നു.”                                                                                                                                   “ഇയ്യാളുടെ ഫിലോസഫിയൊന്നും എനിക്ക് കേൾക്കണ്ട.അല്ല വായ് നോട്ടത്തിന് എന്നിട്ട് ഒരു കുറവുമില്ലല്ലോ?.                                                                                                                                                        "അതും ഒരു കലയല്ലേ.” നന്നായി വായ് നോക്കുക.”  (പണ്ട് എങ്ങനെ പ്രണയിക്കാം എന്ന് ബ്ലോഗിൽ ഒരു പോസ്റ്റിട്ടതാ അതിൽ വായ് നോട്ടം ഒരു കലയാണെന്ന് പറഞ്ഞതിന് കുറെ കളിയാക്കല് കേട്ട്)
            "ങാ നടക്കട്ടേ?”                                                                                                                                 ആതിര പറഞ്ഞത് എന്തായാലും അതും ഒരു നേരം പോക്കായി കണ്ടു.വിവാഹം വളരെ വിദൂരെയാണ്.കുട്ടേട്ടനെ പോലെ ഞാനും പ്രണയിക്കുകയാണ്.തൊടിയിൽ പൂമ്പാറ്റകൾ വട്ടമിട്ട് പറക്കുന്നു.നിറയെ പൂമ്പാറ്റകൾ പല നിറങ്ങളിൽ പച്ച പുല്ല് നിറഞ്ഞ പറമ്പ്.പറമ്പിൽ ആളുകൾ നടന്നുണ്ടായ ചെറിയ മൺ പാതയിലൂടെ അവൾ നടന്നു വരുന്നു.നിലത്ത് മുട്ടി കിടക്കുന്ന വലിയ പാവാട.അതിനു ചേർന്ന ബ്ലൌസ്.തൊടിയിലെ മാവിൻ കൊമ്പിൽ ഒറ്റമുണ്ടുടുത്ത് കുട്ട്യോൾക്ക് മാങ്ങ പറിച്ച് കൊടുക്കുന്ന കഥാനായകൻ.                                                                                                                         “ചേട്ടാ എവിടെ നോക്കിയിരിക്കുവാ.?” സിലുവാണ്(സിൽ സി) .                                                                             “ഏയ് ഒന്നൂല്ല്യ”                                                                                                                                         “ഇവൻ വല്ലോടത്തും വായ് നോക്കിയിരിക്കുവാവും കണ്ടില്ല്യേ? കപ്പലോടിക്കാനുള്ള വെള്ളമുണ്ട് വായില്.” നാൻസി ചേച്ചിടെ വക കമന്റ്.                                                                                                           “ഒന്നു മിണ്ടാതെ യിരിക്ക് പാവപെട്ടവൻ ജീവിച്ചു പോട്ടേ?.                                                                               ഉച്ച സമയമായത് കൊണ്ട് നല്ല തിരക്കായിരുന്നു.അവൾ ഭക്ഷണം കഴിക്കാൻ പോകുകയാണ്.      അവൾ പോകുന്നതും നോക്കി യിരിക്കെ അവൾ പെട്ടെന്ന് കൌണ്ടറിലേയ്ക്ക് വന്നു..                       “അനുവേട്ടൻ പുറത്തൂ പോകുന്നുണ്ടെങ്കിൽ എനിക്ക് ടോക്കോമോയുടെ ഒരു കാർഡ് വാങ്ങി തരണം.”                                                                                                                                                   “ങാ‍ തരാട്ടോ.”                                                                                                                                           അന്നേരം നാൻസിയും സീലുവും പൊട്ടിചിരിച്ചു.അവൾ അവരെ സൂക്ഷിച്ചു നോക്കിയീട്ട് ഭക്ഷണം കഴിക്കാനായി നടന്നു.”                                                                                                                             “ഇതെത്രയെണ്ണമാടാ.?.                                                                                                                                       ലൈഫ് പോയി കൊണ്ടിരിക്കുവാ.ഒരു നേരം പോക്കല്ലെ ഇതൊക്കെ.                                                 പ്രണയം ആരോ പറഞ്ഞപ്പോലെ ഒരു നദിയാണ്.ഒഴുകികൊണ്ടിരിക്കുന്ന നദി.വെള്ളം കൂടിയും കുറഞ്ഞൂം ഒഴുകുന്ന നദി.അനുവേട്ടൻ എന്നാ വീട്ടിൽ പോണേ?. അനുവേട്ടന്റെ വീട്ടിൽ ആരോക്കെയുണ്ട്.?.വീട് ഏറ്റുമാനൂർ ടൌണ്ടിൽ ആണോ?.എവിടെയാ.പഠിച്ചെ?.ദുബായിൽ പോയിട്ട് എന്താ തിരിച്ച് വന്നെ?.അവൾ അങ്ങനെ എന്നേ കാണൂമ്പോൾ ഒരോ ചോദ്യങ്ങൾ ചോദിക്കുന്നു.തിരിച്ച് ഞാനും അവളോട് അങ്ങനെ ഒരോ ചോദ്യങ്ങൾ.ഒരുപ്പാട് ആളുകൾ നിറഞ്ഞ ആ ഫ്ലോറിലൂടെ അവൾ നടന്ന് പോകുമ്പോൾ എന്നെ ഇടയ്ക്കിടെ നോക്കുന്നു.ഞാനും അവളെ കാണൂന്നിടത്തൊക്കെ തിരയുന്നു.പക്ഷേ ഒരിക്കലും ഞാനവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.കാരണം അങ്ങനെ ഒന്നുണ്ടെങ്കിൽ അതവൾ പറയട്ടേ. ഞാൻ കാത്തിരിക്കാം.             മീനു ജോസ്ഫ് നിനക്കായി............................................?

2012, ജനുവരി 4, ബുധനാഴ്‌ച

ഇനിയും വിരിയാത്ത പൂക്കൾ

വെറുതെ വായ് നോക്കിയിരിക്കുക എന്നിട്ട് ഇഷ്ടം തോന്നുക.ഇതിപ്പോ എത്രയായി.ഏഴ്,എട്ട് പതിനഞ്ച്,അറുപത്തെട്ട്
എണ്ണിയാലൊടുങ്ങാത്ത പ്രണയങ്ങൾ ആ യാത്രയിലെ ഒരു പുതിയ കണ്ണിയാണോ അനു ആനി.പല
പ്പോഴും ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ അനു ആനി ഹൃദയത്തിൽ ഒരു പുതി
യ ചിത്രം പതിക്കുകയാ
ണോ.ജീവിതത്തിൽ ഇതുവരെ ഒരു കുറിപ്പോലും തമാശയ്ക്കായി
ട്ട് പോലും തൊട്ട് നോ
ക്കാൻ ആഗ്രഹിക്കാത്ത പച്ചയായ ഒരു നസ്രാണി കുട്ടി. പള്ളിയും കുറുബാനയും നോവേനയും ധ്യാനവും
എല്ലാം കൂടി നടന്ന് ഒരു നസ്രാണി ചെക്കനെ കല്ല്യാണം കഴിച്ച് ജീവിക്കാൻ ആഗ്രഹിച്ച കുട്ടനാട്ടിലെ ഒരു പാവം പെൺകുട്ടി. ഒരിയ്ക്കൽ കൊറിയായെന്ന അഗ്ലോ ഇന്ത്യൻ സുന്ദരി
വീട്ടമ്മ അവളുടെ കൂടെ പലപ്പോഴായി വന്നപ്പോൾ ഞാൻ അവരോട് പറഞ്ഞൂ.ആ വെള്ളാരം കണ്ണൂകളുള്ള ആ സുന്ദരി കുട്ടിയെ എനിയ്ക്ക് ഇഷ്ടമാണ്.ഞാൻ അവ
ളെ വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നു.പെട്ടെന്ന്
ഒരു പൊട്ടിച്ചിരിയാണ് അവിടെ മുഴങ്ങിയത്. ഞാൻ ഇതെത്ര തവണ കേട്ടിരിക്കുന്നു നിന്റെ പ്രണയം. എന്റെഇച്ചായൻ പറഞ്ഞൂ കേട്ടിട്ടുണ്ട് നിന്റെ ദേവിയെകുറിച്ച് (സോറി ഈ ഈച്ചായൻ ഒരു ബ്ലോഗറാണ് പേര് വെളിപ്പെടുത്തുന്നില്ല). നിന്റെ ദേവിയെകുറിച്ച്,ബാ
ല്യകാലത്തെ പ്രണയത്തെ കുറിച്ച്.അവസാനം വാവയെകുറിച്ച്.

?. “ ഒക്കെ ശരിയാണ് കൊറിയ പക്ഷെ ഈ ഒരു ദേവി ഒഴിച്ച് എന്നെ അന്മാർത്ഥമായി സ്നേഹിച്ച ഒരു പെൺകുട്ടിയുണ്ടായിട്ടുണ്ടോ ഈ പറഞ്ഞ കഥകളിലെന്നേലും.കുറെ കളിയാക്കലുകൾ കുറ്റ
പ്പെടുത്തലുകൾ അവസാനം ഒരു വലിയ ശുന്യത സമ്മാനിച്ച് അവളും അങ്ങു പോകും.ആ ദു:ഖം തീർക്കാൻ രണ്ട് പെ
ഗ്ഗ്. ഇതെത്ര തവണ.മടുത്തടോ.ഇത് കണ്ടോ ഈ മുടി അങ്ങിങ്ങായി നരയ്ക്കാൻ തുടങ്ങി.ഇവിടുത്തെ ചെക്കന്മാർക്ക് കളിയാക്കാൻ അതുമതി ഒരോ കാരണങ്ങൾ. ഇന്നാള് കൌണ്ടറിൽ വന്ന എന്നേക്കാൾ പ്രായമുള്ള ഒരുത്തൻ അങ്കിളേന്ന് വിളിച്ച് എന്നെ കളിയാക്കി. അന്നവന്റെ ചെകിട് നോക്കി ഒന്ന് പൊട്ടിക്കണ്ടതാ. ഇതിപ്പോ?.
തനിയ്ക്ക് മനസ്സിലാവില്ല ഒന്നും.” “ എന്താ നിന്റെ പ്രശ്നം ഒരു പെണ്ണ് കെട്ടുക. അത്രയല്ലേ ഉള്ളൂ. നിനക്ക് നിന്റെ വീട്ടുകാരോട് പറഞ്ഞു കൂടെ?” “അങ്ങനെ ഏതേലും ഒരു പെണ്ണിനെ കെട്ടാൻ ഞാനില്ല.പണം സ്ത്രിധനം, ആചാരങ്ങൾ ഇതെല്ലാം കഴിഞ്ഞ് ഒരുത്തിയെ അന്വേഷിച്ച് കണ്ടെത്തി വീട്ടുക്കാർ തരും ഇതാണ് മോനെ നിന്റെ പെണ്ണ്. ഇത് നമ്മുക്ക് അലോചിക്കാം നല്ല കുടുംബാം. അവസാനം തട്ടിയതിന് കുറ്റം മുട്ടിയതിന് കുറ്റം.ഏല്ലാം കഴിഞ്ഞ് അവളങ്ങ് പോകും. നമ്മൂക്ക് ഒരുത്തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത ഒരു കുട്ടി. “നിനക്ക് ഭ്രാന്താ.” എടാ എത്രയോ നല്ല കുട്ടികളുണ്ട് നമ്മുടെ ചുറ്റിലും വിചാരിച്ചാൽ നിനക്ക് ഒരു നല്ല കുട്ടിയെ കിട്ടാതെയിരിക്കില്ല.? “അല്ല കൊറിയ ഞാൻ ഇതൊക്കെ പറഞ്ഞെങ്കിലും അലോചിക്കാത്തകൊണ്ടൊന്നുമല്ല.മനോരമയിൽ കൊടുത്തു.മാതൃഭൂമിയിൽ കൊടുത്തു മാട്രിമോണിയൽ.33വയസ്സായ ശുദ്ദജാതകകാരന് ആചാരങ്ങളും അനുഷ്ഠാനങ്ങളും നോക്കി എവിടെ കിട്ടാൻ.ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ വൈകിപ്പോയി.ഏതേലും ഒരു ബ്യൂ‍റോയിൽ രജിസ്റ്റർ ചെയ്യാമെന്നു വച്ചാൽ ചെന്നു നോക്കുമ്പോൾ ഏല്ലാം 23വും 24ഉം വയസ്സുള്ള കുട്ടികൾ.അതിലേതേലും ഒരു ശുദ്ധജാതകം കണ്ടെത്തി ഉറപ്പിയ്ക്കാമെന്നു വച്ചാല് ഇത്രേയും വയസ്സിന്റെ ഡിഫ്രൻസ്.പണ്ടത്തെ പോലെ എട്ടും പത്തും വയസ്സൊന്നും ഇന്നത്തെ കുട്ടികൾ ഇഷ്ടപെടില്ല. പിന്നെ ഉള്ളതൊക്കെ
ആമേരിക്കാകാരും വലിയ ഉദ്യോഗം ഉള്ളവരും ഒക്കെയാ. നമ്മളെ പോലെ ഒരു പ്രാരാബ്ധകാരന് അതൊക്കെ ചിന്തിക്കാൻ സാധിക്കുമോ. പിന്നെ ഈ വെള്ളമടിയും കത്തി
വയ്പ്പൊക്കെ പൊറാട്ടു നാടകമാ.ഞാൻ ജീവിതത്തിൽ തന്നെ രണ്ടോ മൂന്നോ തവണയെ കഴിച്ചിട്ടൂള്ളൂ.അത് ദേവിയെ നഷ്ടപെട്ട ആ ദിവസം.പിന്നെ വർഷങ്ങൾക്ക് ശേഷം അന്ന് അവളെ കണ്ട് മുട്ടിയപ്പോൾ.ശരിക്കും നിരാശ തോന്നിയിട്ടാ.പിന്നെ ചിലപ്പോഴോക്കെ ചെറുതായിട്ട് ബിയറ് കഴിച്ചിട്ടുണ്ട്.അത് പെണ്ണൂങ്ങളുപ്പോലും കഴിക്കുന്ന സാധനമല്ലെ?. നീ കഴിക്കാറുണ്ടെന്ന് ഇച്ചായൻ പറയാറുണ്ടല്ലോ?. “ഉവ്വ അച്ചായൻ പലതും പറയും അയ്യാൾക്ക് വട്ടാ.പിന്നെ നിനക്ക് ഈ നായര് പെണ്ണ് തന്നെ വേണമെന്നില്ലാല്ലോ.ഹിന്ദുവായാൽ പോരെ. “ഞാൻ കുറെ നോക്കിയതാ.പക്ഷേ വീട്ടുകാർ സമ്മതിക്കേണ്ടേ?.”ഇപ്പോ അമ്മെ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ചിട്ടുണ്ട്.അവളുടെ കാര്യങ്ങള് കുറേയൊക്കെ എനിയ്ക്കും അറിയാം പാവമാ.ഇരുപത്തേഴ് വയസ്സുണ്ട് അതിന്. വീട്ടിലെ സ്ഥിതിയും കുറെ കഷ്ടമാ.ആ കുട്ടി ജോലി ചെയ്ത് സമ്പാദിക്കുന്നത് കൊണ്ട് വേണം അതിന്റെ കല്ല്യാണം നടത്താൻ. “പക്ഷേ അവളു സമ്മതിക്കുമെന്ന് തോന്നുന്നില്ല. അവൾക്ക് അവളുടെ സമുദായത്തിൽ പെട്ട ഒരാളെ മതിന്നാ പറയുന്നെ?” “എന്നാലും കൊറിയ എനിക്ക് വേണ്ടി ഒന്നു ഹെൽപ്പ് ചെയ്യ് പ്ലീസ്.” “വേണ്ട മോനെ വെറുതെ നോക്കണ്ട അതു നടക്കില്ല”. “കൊറിയ അവള് വേറെ ഒരാളെ സ്നേഹിക്കുകയാണെങ്കിൽ ഒരാളെ വിവാഹം കഴിക്കുകയാണെങ്കിൽ.എനിയ്ക്ക് അറിയില്ല കൊറിയ എന്താകുംചിലപ്പോ എന്റെ ജീവിതത്തിൽ സംഭവിക്കുകയെന്ന് എല്ലാം മറക്കാൻ എനിയ്ക്ക് കഴിഞ്ഞേക്കാം.ചിലപ്പോ ഇനി ഒരു വിവാഹം പോലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. അതല്ല ആരുടേലും നിർബന്ധത്തിന് വഴങ്ങി അവർക്ക് വേണ്ടി ഒരു രണ്ടാം കെട്ടിന് ഞാൻ തയ്യാറായെന്ന് ഇരിയ്ക്കാം. കൊറിയ ആ കുട്ടിയെ എനിയ്ക്ക് ഒരുപ്പാട് ഇഷ്ടമാണ്.ഇത് വെറുതെ വായ് നോക്കിയിരുന്ന് തോന്നിയ ഇഷ്ടമല്ല ഇതെന്റെ ജീവിതമാണ് .പിന്നെ കൊറിയ ഇതു ചുമ്മാ വായ് നോക്കിയിരുന്ന് തോന്നിയ പ്രണയമല്ല.ശരിക്കും ഇഷ്ടമാ.അവളെകുറിച്ച് കുറെ അറിഞ്ഞപ്പോൾ അതാണ് എന്റെ കുട്ടിന്ന് എനിക്ക് തോന്നി.മനസ്സ് അങ്ങനെ പറയുന്നു.” “നിനക്ക് അത്ര വിശ്വാസമാണെങ്കിൽ ദൈവത്തെ മുറുകെ പിടിച്ചോളു നടക്കും.പിന്നെ ഞാൻ ഒരു കാര്യം പറയട്ടേ.കലൂര് പള്ളിയിൽ പോയി ഏല്ലാം ചൊവ്വാഴ്ച്ചയും നോവേന കൂടാമോ നടക്കും.പുണ്യാളൻ കൈവെടിയില്ല. ഇത്ര ദിവസം മുടങ്ങാതെ വന്ന് കൊള്ളാമെന്ന് പറഞ്ഞ് പൊയ്ക്കോ വിശ്വാസം വേണം എങ്കിൽ നടക്കൂം. (ഇത് പറഞ്ഞത് കൊറിയില്ല വേറെ ഒരാൾ)“ “ഞാൻ തമാശയായിട്ടാണ് പള്ളില് പോകാമെന്ന് പറഞ്ഞത്. പക്ഷെ എനിയ്ക്ക് വരാൻ പറ്റുന്നിടത്തോളം ഞാൻ വന്നോളാം എന്ന് നേരുകയും ചെയ്തു. എന്തായാലും അത്രേം ദിവസം എന്നോട് സംസാരിക്കാതെ മാറി നടന്ന ആ കുട്ടി എന്റെ അടുത്തു വന്നു. “എന്താ അനൂപേട്ടാ വിശേഷം.?.” “ഏയ് ഒന്നുമില്ല. “എന്നാ വീട്ടിൽ പോകുന്നേ?.” “ഇപ്പോ വീട്ടീൽ പോകുന്നില്ല അടുത്തമാസം കുറച്ച് ലീവ് വേ
ണം?.” “അതെന്താ.?” “ഒരു കല്ല്യാണമൊക്കെ ചെറുതായിട്ട് ഒത്തൂ വന്നിട്ടുണ്ട്.അതു ചിലപ്പോ ഉറപ്പിയ്ക്കും അതിന് കുറച്ചു ലിവ് വേണം.” മനസ്സിൽ ഒരു ഇടിവെട്ടിയതുപോലെയായി ഞാൻ കുറച്ചു നേരത്തെയ്ക്ക്. “എന്താ ചെറുക്കന് ജോലി?.കുട്ടിയ്ക്ക് ഇഷ്ടപെട്ടോ?” “ഞാൻ ഫോട്ടോ കണ്ടിട്ടെയുള്ളു തിരുവന്തപുരത്താ.” “ങാ നന്നായി മനസ്സ് അങ്ങനെ പറഞ്ഞൂ. കുറച്ചു കഴിഞ്ഞ് കൊറിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞൂ. “ഇനി പോകണ്ടല്ലോ പള്ളീല് അതിന്റെ വിവാഹം ഉറപ്പിച്ചു.” “വേണ്ട.എന്തായാലും നീ അന്തോണിസിനോട് പറഞ്ഞപ്പോൾ തന്നെ അത്രയും നാളും മിണ്ടാതെയിരുന്ന അവൾ നിന്റെ മുന്നിൽ വന്ന് കാര്യം പറഞ്ഞില്ലേ.” എന്തായാലും നീ സ്നേഹിച്ച കുട്ടിയല്ലെ അവൾക്ക് നല്ലത വരാൻ ആഗ്രഹിക്ക്.നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട.നിനക്കും കിട്ടും നല്ലൊരു ജീവിതം. അന്നേരം എനിയ്ക്ക് കൊറിയയോട് ഒന്നും പറയാൻ തോന്നിയില്ല വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ . അന്ന് രാത്രി ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നില്ല. മനസ്സു നിറയെ അവളായിരുന്നു.പിറ്റേന്ന് പള്ളിയിൽ പോകണ്ടാന്ന് വിചാരിച്ചാ കിടന്നതെങ്കിലും രാവിലേ
പള്ളിയിൽ പോയി പക്ഷെ അവിടെ നോവേന കൂടിയപ്പോൾ മനസ്സിൽ പ്രാർഥിച്ചത് അവളെന്റെതാകണേ അന്തോണിസെ.അവളെന്നും എന്റെ ജീവിതത്തിൽ ഒരു വെളിച്ചമായി ഉണ്ടാകണമെയെന്നാണ്. ഇപ്പോ പലപ്പോഴും പോകാറുണ്ട്.അവൾ എന്റെ ജീവിതത്തിൽ കടന്ന് വരണമെന്ന് ഒരുപ്പാട് അഗ്രഹിക്കുന്നു.ഇപ്പോ അവൾ എന്നോട് ഇടയ്ക്ക് സംസാരിക്കാറുണ്ട്.ഞാൻ ക്രിസ്തുമസ്സ് രാത്രിയിൽ കപ്പലുപള്ളിയിൽ പോയി ഉണ്ണീശോയുടെ തിരുപിറവി കണ്ടു.അന്നും അതാണ് പ്രാർത്ഥിച്ചത്.പിന്നെ അമ്പലങ്ങളിൽ എല്ലാം പോകാറുണ്ട്.കാത്തിരിക്കുകയാണ്.ഇതെങ്കിലും ജീവിതമായി മാറാൻ വേണ്ടിട്ട്.ചിലപ്പോ ഇതും കാലത്തിന്റെ ഒരു തമാശയായി അവസാനിയ്ക്കാം.എന്തായാലും ഇനി ഞാനൊരു പ്രണയത്തിനില്ല. ഇതായിരിക്കൂം എന്റെ ഏക്കാലത്തെയും അവസാന പ്രണയം. ഇനി കൊറിയ പറഞ്ഞപ്പോലെ ഒരു നല്ല കുട്ടി വന്നേയ്ക്കാം എങ്കിൽ അന്നേരം നോക്കാം.അല്ലേ?.