2015, മേയ് 27, ബുധനാഴ്‌ച

ഇലകൊഴിഞ്ഞ ശിശിരത്തിൽ



                     
                              സജി  അതണവന്റെ പേര് .മൂന്നു പെങ്ങമാരുടെ ഇളയ അനിയൻ .അച്ഛനും അമ്മയും അവന്റെ ചെറുപ്പത്തിലെ മരിച്ചു.ചേച്ചിന്മാരെ പഠിപ്പിക്കാനും അവരെ വിവാഹം  കഴിച്ചയിക്കാനും ചെറുപ്രായത്തിലെ അവൻ ജോലി തേടി ഇറങ്ങി.ഹോട്ടൽ പണി  കരിങ്കൽ  പണി പച്ചകറി കടയിലെ സെയിൽസ്മാൻ  ബാറിലെ ജോലി അങ്ങനെ  ജീവിതം കെട്ടിപടുക്കാൻ പല പല വേഷങ്ങൾ അവൻ കെട്ടിയാടി .അവന്റെ ഇരുപത്താറു വയസിനുള്ളിൽ അവൻ മൂന്നു ചേച്ചിന്മാരെയും വിവാഹം കഴിച്ചയിപ്പിച്ചു. ചേച്ചിമാർ പോയതോടെ അവൻ വീട്ടില് ഒറ്റക്കായി .അച്ഛന്റെ അമ്മയുടെ  പേരിലുള്ള  സ്ഥലം ഭാഗം വച്ചിട്ടുണ്ടായിരുന്നില്ല.അച്ഛൻ മരിച്ചതോടെ  ചെറിയച്ചനാണ്‌ വീട്ടീലെ കാര്യങ്ങൾ നോക്കിയിരുന്നത് .ചെറിയച്ചന്റെ മക്കൾ വലിയ പടിത്തകാരായിരുന്നു .അവർ പഠിക്കാൻ പോകുമ്പോൾ ചേച്ചിമാരെ കേട്ടിച്ച്ചയിക്കാനും കുടുംബം നോക്കാനും ഉള്ള നേട്ടോട്ടമായിരുന്നു  അവൻ. ചെറിയച്ചന്റെയും  ആട്ടും തുപ്പും കുത്ത് വച്ചുള്ള സംസാരവും എല്ലാം അവനെ ആ വലിയ വീട്ടിൽ  ശരിക്കും എകാന്തനാക്കി.പലപ്പോഴും അമ്പലത്തിലെ ആല്മരചുവട്ടിലും  കടത്തിണ്ണയിലും ഒക്കെ വീട്ടിൽ പോകാതെ അവൻ  കഴിച്ചുകൂട്ടി.

            അങ്ങനെയിരിക്കെ നഗരത്തിലെ തിരക്കേറിയ ഒരു ഷോപ്പിംഗ്‌ മാളിൽ അവനു ജോലി കിട്ടി.അവിടെ അവനു ഒരു പുതിയ ലോകം തുറന്നു  കിട്ടുകയായിരുന്നു.നിറയെ കൂട്ടുകാര് കൂട്ടൂകാരികൾ  രാവേറെ നീളുന്ന ജോലി അതിനിടയിൽ വേദനകൾ  പലതും അവനു മറക്കാൻ കഴിഞ്ഞു .ചേച്ചിന്മാർക്ക്  കുടുംബവും കുട്ടികളൊക്കെ ആയതോടെ അനിയൻ അവര്ക്കും ഒരു ഓർമ്മമാത്രമായി .അവൻ എങ്ങനെ ജീവിക്കുന്നു അവനു സുഖമാണോ എന്നൊന്നും  അറിയാൻ ഒരു ചേച്ചിപോലും  അവനെ വിളിക്കാറില്ല.രാത്രിവരെ നീളുന്ന ജോലി തീർന്നാൽ  എവിടേലും ഒന്നു കിടന്നാൽ മതിയെന്നായി.ഷോപ്പിലെ ഹോസ്റ്റലിൽ രാത്രി പാട്ടും കേട്ടും ഫെയിസ് ബുക്ക് നോക്കിയും അവൻ സമയം കൊണ്ട് പോയി.

ആയിടക്കാണ് നാദിറ എന്ന  ഒരു മുസ്ലികുട്ടിക്കു അവനോടൊരു പ്രണയം തോന്നുന്നത് .ആദ്യം അവൻ അവളോട്‌ അവനെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞു ."എന്നെ  സ്നേഹിച്ചാൽ  നിനക്ക് സങ്കടം മാത്രമാകും കിട്ടുക .അതുകൊണ്ട് വേണ്ട  നമ്മുക്ക് തുടക്കത്തിലേ തന്നെ ഇതു വേണ്ടെന്നു വയ്ക്കാം ."പക്ഷെ നാദിറ ഒരുക്കമായിരുന്നില്ല .അവൾ പറഞ്ഞു എനിക്ക് നിന്നെ മതി .നീയെന്നെ കൈവെടിയില്ലാന്നെനിക്കറിയാം  എനിക്കതുമതി ."അങ്ങനെ അവർ സ്നേഹിച്ചു.നാദിരയുടെ സ്നേഹം സത്യം ആണെന്നറിഞ്ഞപ്പോൾ അവൻ ഒരു തീരുമാനം എടുത്തു .മുസ്ലിം ആകുക .ആരുമില്ലാത്ത അവൻ നാദിറയുടെ ഉമ്മയിലും ബാപ്പയിലും അവന്റെ മരിച്ചുപോയ അച്ഛനെയും അമ്മയെയും കണ്ടു.തനിക്കു നഷ്ട്ടപ്പെട്ടത്‌ പലതും തിരിച്ചു വരുന്നത് അവൻ സ്വപ്നം  കണ്ടു.അവൻ നാദിറയോട് ഈ കാര്യം  പറഞ്ഞു."സജിയുടെ തീരുമാനം നല്ലതാണ് എൻറെ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കുക കുറച്ചുകൂടി എളുപ്പമാകും ."അങ്ങനെ നാദിറ യുടെ സമ്മതത്തോടെ അവൻ മുസിലിമാകാൻ അവളുടെ വിശ്വസ്തരായ രണ്ടു കൂട്ടുകാരുടെ ഒപ്പം കോഴിക്കോട്ടേക്ക് പോയി.അവിടെ വച്ചു ഉസ്താദ്  അവനോടു ചോദിച്ചു."നീ പൂർണ്ണ സമ്മതത്തോടെയാണോ മുസിലിമാകാൻ വന്നത്.ഇസ്ലാമിനെ കുറിച്ച് എന്തെങ്കിലും നിനക്ക് അറിയുമോ .ഇസ്ലാം പരിശുദ്ധി യുടെ മതമാണ്‌ .വിശുദ്ധമാണത്."അവൻ ഉസ്താദിനോട് എല്ലാം പറഞ്ഞു ."അവൾ വീട്ടിൽ പറഞ്ഞിട്ടുണ്ടോ നിന്നെ കുറിച്ച് നീ മതംമാറി  ചെന്നാൽ അവരുടെ വീട്ടുക്കാർ അവളെ നിനക്ക് നിക്കാഹ് ചെയ്തു തരുമോ .ആ പെണ്‍കുട്ടിയെ നോക്കാൻ എന്താ നിന്റെ കൈയിൽ ഉള്ളത് ."ഉസ്താദ്‌ അവനെ ഉപദേശിച്ചു .പക്ഷെ അവനു നാദിറയോടുള്ള  സ്നേഹത്തിനു മുന്നിൽ ഉസ്താദിന്റെ വാക്കുകൾ ഒന്നുമായിരുന്നില്ല.അവൻ  ഉറച്ച തീരുമാനത്തിൽ ആയിരുന്നു.അങ്ങനെ ഉസ്ദാത് അവന് ഒരു പേരിട്ടു.മുനീർ .

അവൻ മതത്തേ കുടുതൽ പഠിക്കാൻ തുടങ്ങി .നിസ്കരിക്കാനും ഖുറാനെ കുറിച്ച് കൂടുതൽ അറിയാനും ഉസ്താദ് അവനെ സഹായിച്ചു .അവൻ  ശുദ്ധി വരുത്താൻ തലമൊട്ടയടിച്ചു അതിനിടയിൽ നാദിറയുടെ വീട്ടിൽ കുറെ  പ്രശനങ്ങൾ  ഉണ്ടായി .ഉസ്ദാത് ചോദിച്ച ചോദ്യങ്ങൾ അവളുടെ ബാപ്പയും ഉമ്മയും അവളോട്‌  ചോദിച്ചു .കേറി കിടാക്കാൻ ഒരു കിടപ്പാടം പോലും ഇല്ലാത്തവന് നിന്നെ എങ്ങനെ കെട്ടിച്ചു കൊടുക്കും .നിനക്ക് ഞങ്ങളെ നാണം കെടുത്തണോ .ബാപ്പയുടെയും ഉമ്മയുടെയും വാക്കുകൾക്കു മുന്നില് നാദിറ സജിയെ മറന്നു.നാദീരയെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ സജി ഉസ്താദ്‌ കാണാതെ അവിടെ നിന്നിറങ്ങി

          .രാത്രി തന്നെ നാദിരയുടെ വീട്ടിലേക്കു വച്ചു പിടിച്ചു.അവിടെ അവൻ നാദീരയെ കാണാൻ ചെന്നു അവരുടെ ബാപ്പയും ഉമ്മയും ഉണര്ന്നു .നാദീര പറഞ്ഞു .എനിക്ക് വേണ്ട നിങ്ങളെ എന്റെ ഉപ്പയെയും ഉമ്മയെയും വേദനിപ്പിച്ചിട്ടു ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വരില്ല എങ്ങോടെലും പൊയ്ക്കോ നിങ്ങള് ."
നാദീര" നീ' പറഞ്ഞിട്ടല്ലേ ഞാൻ മുസിലിമാകാൻ പോയത് എന്നിട്ടിപ്പോ "
അന്നേരത്തെക്ക് നാദിറയുടെ ബാപ്പ ഇറങ്ങി വന്നു .
"പോടാ എന്റെ വീട്ടിൽ നിന്ന് ഇനി ഇവളുടെ മുന്നില് നിന്നെ കണ്ടാൽ വച്ചേക്കില്ല ഞാൻ .
അവൻ പേടിയോടെ അവിടെ നിന്നിറങ്ങി .
ഈ സജി എന്റെ ഒരു എഫ്.ബി ഫ്രണ്ടാണ്.അവൻ ഈ കഥ എന്നോട് പറയുമ്പോൾ ഒരു കാര്യം പറഞ്ഞു അനൂപേട്ടന്റെ കൂട്ടുകാരിൽ ചിലര് എന്റെയും കൂട്ടുകാർ ആണ് അവരൊന്നും ഇതറി യരുത് .അതുകൊണ്ട് ഞാൻ ആ പേരുമാറ്റി സജി എന്നാക്കി .ഇപ്പഴും ഉത്തരം  കിട്ടാത്ത ഒന്നാണ് എന്തിനാണ് ആ' പെണ്‍കുട്ടി അവനെ  സ്നേഹിച്ചത് .