2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

പ്രേമദൂതൻ

ണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.
പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന ണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന് അവർ പറയുന്നു.
കൊച്ചുകുട്ടികളെ മടിയിലിരുത്തി അവരുടെ വായിലേയ്ക്ക് ബ്രാണ്ടിയുടെ തുള്ളികൾ ഇറ്റിറ്റായി പകരുന്ന അവരുടെ അമ്മന്മാരെ കണ്ടാൽ ചോദിച്ചു പോകും അവർ ജന്മം നല്കിയ കുട്ടികൾ തന്നെയോ ഇതെന്ന്.
വിജയേട്ടന്റെ ചായപീടികയിൽ വല്ലപ്പോഴും വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ കയറും. അവിടെ ഇരുന്നാൽ ലോകത്തെകുറിച്ചറിയാം.സമീപത്തെ ബാർബർ ഷോപ്പിലെ സജീവേട്ടൻ ഇറച്ചികട നടത്തുന്ന ബഷീർക്കാ.ചെറുപ്പത്തിലെ പോളിയോ വന്ന് കാലുകൾ തകർന്ന് വീൽ ചെയറിൽ ലോട്ടറി വില്പന നടത്തുന്ന ജോസേട്ടൻ.അങ്ങനെ കുറെപ്പേർ.
ഒരു ബോണ്ടയും ചായയും അത്രയും മതി
വിജയേട്ടന്റെ ചായയ്ക്ക് എന്താ കടുപ്പം
വൈകുന്നേരം തകർത്തു പെയ്യുന്ന മഴയും ആസ്വദിച്ച് ഒരു ചായയും കുടിച്ച് ഇരുന്നപ്പോഴാണ് മഴ നനഞ്ഞ് അയ്യാൾ വിജയേട്ടന്റെ ചായപീടികയിലേയ്ക്ക് കയറി വന്നത്.

നനഞ്ഞ് മുഷിഞ്ഞു കീറിയ വസ്ത്രവുമായി വന്നു കയറിയ ആ ഭ്രാന്തനെ ഞാൻ പലപ്പോഴും പലയിടത്തും വച്ച് കണ്ടിട്ടിട്ടുണ്ട്.
ചന്തയിൽ ആടിനെ അറയ്ക്കുന്നിടത്ത്,മൂത്രപുരയ്ക്കരുകിൽ.
ട്രാൻസ് പോർട്ട് സ്റ്റാൻഡിലാണ് ഭ്രാന്തനെ കൂടുതൽ സമയവും കാണുക.
അവിടെ അയ്യാൾക്ക് കാവൽ നില്ക്കാൻ അന്ധയായ ഒരു സ്ത്രിയുണ്ട്.അവർ ചെളിനിറഞ്ഞ വഴിയ്ക്കരുകിൽ ഇരുന്ന് ഭിക്ഷയാചിക്കും.
അവർ തെണ്ടികിട്ടുന്ന വകയാണു ഭ്രാന്തനുള്ള ഭക്ഷണം.
ഭ്രാന്തന്റെ മടിയിൽ തലചായ്ച്ച് സ്റ്റാൻഡിലെ വാകമരചുവട്ടിൽ അവരിരിക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.
ചിലപ്പോൾ ഭ്രാന്തന് കലികയറുമ്പോൾ അയ്യാൾ അവരെ പൊതിരെ തല്ലും.പിന്നെ പൊത്തി പിടിച്ചും കരയും .
“എനിക്കാരുമില്ല എനിക്കാരുമില്ല” ഭ്രാന്തൻ നിലത്ത് തലകൊണ്ട് ഇടിച്ചിട്ട് പിറുപിറുക്കും.
പലപ്പോഴും വഴിയാത്രയിൽ ഭ്രാന്തന്റെ പിറുപിറുക്കലും അന്ധയായ ആ സ്ത്രിയുടെ ഏങ്ങലടിയും ഒരു വേദനയായി നിറയും.
കാലുകളിൽ വ്രണം നിറഞ്ഞ് ഈച്ചകൾ കൊത്തിവലിയ്ക്കുന്ന ആ സ്ത്രിയെ ഭ്രാന്തൻ ചിലപ്പോൾ കാലുകൾ കഴുകി തുടയ്ക്കുന്നത് കാണാം.
അവരുടെ മുടികൾ ചീകി കെട്ടുന്നത് കാണാം.
മഴ പെയ്യുമ്പോൾ ഭ്രാന്തൻ അവരെ എടുത്തുകൊണ്ട് പോകും ഏതേലും ഒരു കടയുടെ തിണ്ണയിൽ കൊണ്ട് പോയിയിരുത്തും.
ഏല്ലാം ദിവസവും രാവിലെ അവർക്കിരുവർക്കും രണ്ടുപൊതി ചോറുമായി ഒരു സ്ത്രി വരും.അവർ കോട്ടയത്തോട്ടുള്ള വണ്ടിയിൽ അവർക്ക് ചോറുകൊടുത്തിട്ട് കയറി പോകുന്നത് കാണാം.
ആ സ്ത്രി വരുന്നതും കാത്ത് ഭ്രാന്തനും അന്ധയായ ആ സ്ത്രിയും രാവിലെ നോക്കിനില്ക്കും.
അവർ കൊടുക്കുന്ന ചോറ് ഭ്രാന്തൻ അവർക്ക് വാരികൊടുക്കും.ഒരു കൊച്ചുകുട്ടിയെ പോലെ ഭ്രാന്തന്റെ കൈയ്യിൽ നിന്നും അവർ ചോറു വാങ്ങി കഴിക്കുന്നത് കാണാം.
ഇതൊക്കെ കണ്ടിട്ട് ചിലർ പറയും അവൾ ഭ്രാന്തന്റെ ഭാര്യയാണെന്ന്.
ആയിരിക്കാം .ഈ ലോകത്ത് ആരും സേനഹിക്കാൻ ഇല്ലാത്ത അവർക്ക് അവർ മാത്രമെയുള്ളു.
എങ്ങു നിന്നോ വന്ന ആ ഭ്രാന്തനും എവിടെയോ വച്ച് ഒത്തുചേർന്ന ആ അന്ധയായ സ്ത്രിക്കും സേനഹിക്കാൻ കാലം കരുതി വച്ചത് വിധിയുടെ ഈ വിളയാട്ടങ്ങൾ മാത്രമായിരിക്കും.െ