2011, ജൂൺ 10, വെള്ളിയാഴ്‌ച

സുപ്രിയ അവൾ സാക്ഷി


പ്രണയിച്ചു കല്ല്യാണം കഴിക്കുക എന്നത് ഒരു ശപഥം പോലെ എടുത്തതു കൊണ്ടാകാം 32വയസ്സായിട്ടും കല്ല്യാണം കഴിക്കാൻ പറ്റാത്തത്. ഈയിടെയായിട്ട് ഇടത്തെ ചെവിയ്ക്ക് മുകളിലായി ഒരു ചെറിയ വെള്ളികീറിയിട്ടുണ്ട്.തന്നെയുമല്ല അങ്ങിങ്ങായി ചെറിയ ചെറിയ നരകൾ.എന്റെ കൂട്ടുകാരൻ പെണ്ണൂകെട്ടിയത് ഇരുപതാ വയസ്സിലാ.ഡിഗ്രി കഴിഞ്ഞപ്പോൾ കൂടെ പഠിച്ച പെണ്ണിനെ പ്രേമിച്ച് അവൻ കെട്ടി.അവന് ടൌണില് ലക്ഷം രൂപ വിറ്റുവരവുള്ള ഷോപ്പും പിന്നെ റബ്ബറ് എസ്റ്റേറ്റുമുണ്ട് നമ്മുടെ കാര്യമതല്ലല്ലോ?ഗൾഫീന്ന് പോന്നതിൽ പിന്നെ നാട്ടിൽ പല ജോലികളും ചെയ്തു. അതിന്റെ ഇടയില് ആ വലിയ തുണികടേല് ചെന്ന് ജോലിക്ക് കയറുന്നത്.അവിടെ വച്ച് അവളെ കാണുന്നത്.
സെക്കന്റ് ഫ്ലോറിലെ സാരി സെക്ഷനിൽ ഫ്ലോർ സൂപ്പർ വൈസറായിട്ടായിരുന്നു ജോലി.കാസർകോഡ് മുതൽ തിരുവന്തപുരം വരെയുള്ള നീട്ടലും കുറുകലും നിറഞ്ഞ കിളിനാദം കൊണ്ട് സമ്പന്നമാണ് സെക്കന്റ് ഫ്ലോർ.


ഉള്ളത് പറയാല്ലോ കോളേജ് വിട്ട് പിരിഞ്ഞതിൽ പിന്നെ ഇത്രേം പഞ്ചാര അടിക്കുന്നത് ഇപ്പഴാ.


ലൌവ് അന്റ് അറേഞ്ചിഡ് മര്യേജിൽ താല്പര്യം കൂടുതല് തോന്നിയതു കൊണ്ടാകാം ഒരു പെൺ കൊച്ചിനെ കയറിയങ്ങ് പ്രേമിയ്ക്കാൻ തോന്നിയത്.


എന്താണ് അനൂപേട്ടന്റെ സങ്കല്പത്തിലെ പെൺകുട്ടി.


ചില പെൺപിള്ളേര് ഈയുള്ളവന്റെ മനസ്സറിയാൻ ഒരു ചോദ്യം ചോദിക്കും.


ഉള്ളതു പറയാല്ലോ നമ്മുടെ ഒട്ടുമിക്ക പയ്യൻസും പറയാറുള്ളതു പോലെ.തലയിൽ തുളസികതിർ ചൂടി.നെറ്റിയിൽ ചന്ദനകുറി തൊട്ട് ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള ലാളിത്യമുള്ള നിതംബം വരെ മറഞ്ഞൂ കിടക്കുന്ന മുടിയുള്ള ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി കാത്തു സുക്ഷിക്കുന്ന ഒരു പെൺകുട്ടി.


ഇല്ല കിട്ടില്ല എന്നാലും നമ്മുക്ക് പറയാല്ലോ അങ്ങനെയൊക്കെ.


അങ്ങനെ സങ്കല്പിച്ചു നടന്നു കല്ല്യാണം കഴിയ്ക്കാൻ പറ്റിയ പ്രായമൊന്നുമല്ല. ദേ കണ്ടില്ല്യേ ഇടത്തെ ചെവിയ്ക്കു മുകളിൽ നര. അങ്ങിങ്ങായി വേറെം ഉണ്ട്. പെൺപിള്ളേര് കണ്ട് കളിയാക്കും വല്ലോ ഡൈയ്യും വാങ്ങി തേയ്ക്കടോ?.


ഇതുങ്ങളുടെ മുന്നിൽ ഇരുപത്താറാ. മ്മന്റെ പ്രായം. അല്ല പിന്നേ മുപ്പത്തിരണ്ടാന്ന് പറഞ്ഞാൽ വല്ല പെൺപിള്ളേരും വിഴുമോ?.


അങ്ങനെ ഉള്ള ഫെയർ ആന്റ് ഹാൻ ഡസമും ഫെയർ അന്റ് ലൌവ് ലിയും ഒക്കെ വാരി തേച്ച് ഇല്ലാത്ത ഗ്ലാമറൊക്കെ ഉണ്ടാക്കി നടക്കുന്നതിനിടയിലാണ് ആ പെൺ കൊച്ചിന്റെ കണ്ണീൽ ഈയുള്ളവന്റെ മനസ്സിൽ ഉടക്കിയത്.


കൊല്ലത്തുള്ള ഒരു സുപ്രിയ.സുന്ദിരി മധുരഭാഷിണി. ഹോ ആ ചിരി കണ്ടാല് ഒരടി മുന്നോട്ട് പോകാതെ നിന്നു പോകും. നല്ല സൌന്ദര്യ വതി.


അങ്ങനെ അവളെ കണ്ട് അങ്ങ് പ്രണയിച്ചു.പ്രണയം എന്നു പറഞ്ഞാൽ പഴയ കോളേജ് പ്രണയം മിഠായി വാങ്ങി കൊടുക്കുന്നു. ലെറ്റർ കൊടുക്കുന്നു. അങ്ങനെ പൂത്തൂപൂത്തൂ രാത്രി ആകാശത്ത് നക്ഷത്രങ്ങളെ നോക്കി ഹോസ്റ്റൽ മുറ്റത്തിരുന്ന് വട്ട് പറയുന്ന കാല്പനിക കാമുകൻ.


ദിവസങ്ങൾ കടന്നു പോയി.അങ്ങനെയിരിക്കെ കോഴിക്കോട് നിന്നു നല്ലൊരു അലുവാ കഷണം പോലത്തെ ഒരുത്തൻ അവിടെ ജോയിൻ ചെയ്തു.


അവന് പ്രായം 22അവനെ കണ്ടതും സുപ്രിയയ്ക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു.അവനുമായി എപ്പോഴും സംസാരിക്കുന്നു. ചിരിക്കുന്നു. തമാശകൾ പറയുന്നു. അങ്ങനെ ഒരു ദിവസം അവൾ എന്നോട് പറഞ്ഞൂ ഞാൻ വീട്ടിൽ പോകുമ്പോൾ അനൂനെ വിളിയ്ക്കാം ഞാൻ കാത്തിരുന്നു ആ വിളിയ്ക്കായി.


ആ രാത്രി അവൾ അവനെ വിളിച്ചു.തമാശകൾ പറഞ്ഞൂ. അവർ പൊട്ടി ചിരിച്ചു. അവന്റെ അതേ മുറിയിൽ ഞാൻ. അവൻ ഫോണിൽ സുപ്രിയയുമായി സല്ലപിക്കുന്നത് കേട്ട് കമഴ്ന്നു കിടന്നു.എന്റെ നെഞ്ച് പുകഞ്ഞൂ.ഞാൻ അടുത്ത ബാറിലേയ്ക്ക് നടന്നു. കറുത്ത ബോർഡിൽ തെളിഞ്ഞൂ നില്ക്കുന്ന വെളുത്ത അക്ഷരങ്ങൾ എന്നെ കൊതിപ്പിച്ചില്ല അന്ന് കാരണം എന്നിൽ പ്രണയം എന്നേ മരിച്ചു കഴിഞ്ഞു.