2008, ജൂലൈ 28, തിങ്കളാഴ്‌ച

ആദ്യമായ് തോന്നിയ ഒരിഷ്ടം

ജാനകി മുത്തശ്ശി,ഗൌരിമുത്തശ്ശി ലക്ഷമിമുത്തശ്ശി,സാവിത്രിമുത്തശ്ശി,ഭവാനിമുത്തശ്ശി,പിന്നെ അച്ചമ്മ.അവരെല്ലാവരും ആ തറവാട്ടില്‍ മാസത്തിലൊരിക്കല്‍ ഒത്തു കൂടും. മുന്നൂറു കൊല്ലം പഴക്കമുള്ളതാണ് ആ തറവാട്.ആറേഴുമുറികള്‍.ഏല്ലാം ചാണകം മെഴുകിയതാണ് . വീടിന്റെ ചുറ്റും വരാന്തയാണ്.വീടിന്റെ ഉമ്മറത്ത് വലിയ ഉരുണ്ട നീളന്‍ തൂണുകള്‍.
മുത്തശ്ശിമാരെല്ലാം വിരുന്നു വന്നാല്‍ അച്ചമ്മ നല്ല പുഴുക്ക് ഉണ്ടാക്കും.
ഞാനും പത്മിനി അമ്മായിടെ മോള്‍ സുധയും ഉണ്ടാകും അവിടെ. പത്മിനി അമ്മായിടെ കോതമംഗലത്താണ് .മുത്തശ്ശിമാരെല്ലാം വീട്ടില്‍ വരുമ്പോള്‍ അമ്മായിയും അങ്ങോട് വരും.
സുധ വരുന്നത് എനിക്ക് ഇഷടമാണ്.എപ്പഴും ഞങ്ങളു തമ്മില്‍ തല്ലാ.
“അമ്മൂമ്മെ ഈ അനുവെന്നെ നുള്ളീ.”
ഞാന്‍ അവള്‍ക്കിട്ട് അങ്ങനെയിരിക്കുമ്പോള്‍ ഒരു കിണുക്ക് കൊടുക്കും.
അവള്‍ ഓടി ചെല്ലുന്നത് വല്ല്യമുത്തശ്ശിടെ അടുത്താണ്.
വല്ല്യമുത്തശ്ശി എന്നെ എപ്പോഴും ചീത്തയെ പറയു.
ഞാന്‍ ഒരിക്കല്‍ മുത്തശ്ശിക്ക് കടലയാണെന്ന് പറഞ്ഞ് ആട്ടിന്‍ കാട്ടം പൊതിഞ്ഞൂ
കൊടൂത്തു.
മുത്തശ്ശി എന്റെ പുറകെ വടിയുമായി എത്തി.
“നീയാ ഭഗീരഥി ഇവനെ വഷളാക്കുന്നെ?”
അച്ചമ്മയോട് വല്ല്യ മുത്തശ്ശി കയറക്കും.
ആരേലും എന്നെ ചീത്ത പറയണ കണ്ടാല്‍ അവളു ചിരിക്കും.
അച്ചമ്മേടെ തല്ലുകൊണ്ടിട്ട് ഞാന്‍ പിന്നാമ്പുറത്ത് വന്നിരുന്ന് കരയുമ്പോള്‍ അവള്‍
അടുത്ത് വന്നിരിക്കും.
“ചെക്കന് അതു വേണം.”
ഞാന്‍ അന്നേരം അവള്‍ക്കീട്ട് ഒരിടി കൂടി കൊടൂക്കൂം.
അവള്‍ അന്നേരം അവിടെ കിടന്ന് ഉറക്കെ കരയും.
അടുത്ത അടി കിട്ടാതെയിരിക്കാന്‍ മുറ്റവും പറമ്പും ചാടി തൊട്ടപ്പുറത്തെ ഗോപാലാന്‍ മാമനെ വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്.
ഒരു വേനലവധികാലം കഴിഞ്ഞ് സുകുളു തുറക്കുമ്പോള്‍ നാട്ടിലെ സുകൂളില്‍ അവളെയും പത്മിനി അമ്മായി കൊണ്ട് പോയി ചേര്‍ത്തു.
ഞങ്ങളൊരുമ്മിച്ചായിരുന്നു പിന്നെ സ്കൂളില്‍ പോക്ക്.
വീട്ടില്‍ നിന്ന് ഒന്നരകിലോമിറ്റര്‍ പാടത്തൂടെ നടന്നു വേണം സുകൂളില്‍ പോകാന്‍
മഴ പെയതാല്‍ തോട്ടിലൊക്കെ വല്ല്യവെള്ളമാ.കുറെ ദൂരം അച്ചമ്മ ഞങ്ങളൊടൊപ്പം വരും.
പാടവരമ്പത്തൂടെ കുറെ നടക്കുമ്പോള്‍ ഒരു സൈഡിലായി ചതുരകുളം.അവിടെ മുമ്പെങ്ങോ രണ്ടു കമിതാക്കള്‍ മുങ്ങി മരിച്ചതാണ്.
ചുണ്ണാമ്പുതീനിനായര്‍ ഒരിക്കല്‍ ഉമ്മറത്ത് ഇരുന്ന് അച്ചമ്മയോട് പറയണ കേട്ടു.പിങ്ങന്മാരെ ഞാന്‍ കേട്ടതാ എന്റെ ചെവികൊണ്ട്

ആ കുളത്തിലെ അവരുടെ സംസാരം.രണ്ട് കറുത്ത നിഴലുകള്‍
അതി പിന്നീട് കൂടെ ആരുമില്ലേല് അതിലെ വന്നാല്‍ ഞാനൊറ്റയോട്ടമാ.
സുധ അതുകണ്ടാല്‍ കളിയാക്കും
“ഈ അനൂന് അപ്പിടി പേടിയാ.“
എനിക്കന്ന് പത്തുവയസ്സാണ്.സുധക്ക് എട്ടും
ആ ചതുരകുളത്തിനും ചുറ്റും ധാരാളം തെങ്ങുകളുണ്ട്.അതിന്റെ ഓലകളില്‍ ധാരാളം പക്ഷികള്‍ വന്നിരിക്കും.
ചില ഇണകുരുവികള്‍ കൊക്കിട്ട് ഉരുമ്മണ കാണുമ്പോള്‍ അവ മരിച്ചു പോയ
ആ കാമുകിയുടെയും കാമുകന്റെയും അത്മാവ് ആണെന്ന് തോന്നും.
തറവാട്ടിലെ സര്‍പ്പക്കാവില്‍ സന്ധ്യക്ക് തിരിവയ്ക്കാന്‍ ഞാനും സുധയുമാണ് പോകുക.
അരളിയും പാലയും അരയാലുമൊക്കെ നിറഞ്ഞ് ഇരുട്ട് നിറഞ്ഞ് കിടക്കുന്ന ഒരന്തീരിക്ഷമാണ് അവിടെ
സര്‍പ്പകാവില്‍ തിരിവയ്ക്കുമ്പോള്‍ അവളുടെ മുഖത്ത് ആ നിറദീപത്തിന്റെ പൊലിമ
വിരിഞ്ഞൂ നിലക്കുന്നതു പോലെ തോന്നും.
സര്‍പ്പകാവിലെ കരിയിലകള്‍ക്കു മുകളില്‍ വീണുകിടക്കുന്ന അരളിപൂക്കളുടെ ഗന്ധം
അവിടെ നിറഞ്ഞ് നിലക്കും.
ഞാനവളെ തന്നെ നോക്കി നിലക്കും.
ഒരിക്കല്‍ അരളിപൂക്കള്‍ പെറുക്കിയെടുത്ത് വാഴയുടെ നാരുകൊണ്ട് മാലകെട്ടി അവള്‍
സര്‍പ്പത്തിന്റെ കല്‍പ്രതിമയില്‍ ഇടാന്‍ നോക്കിയപ്പോള്‍ ഞാനത് തട്ടി പറിച്ച്
അവളുടെ കഴുത്തിലിട്ടിട്ട് ഉറക്കെ പറഞ്ഞൂ.
“ഞാന്‍ സുധയെ കല്ല്യാണം കഴിച്ചെ”
അവള്‍ അന്നേരം എന്നെ തല്ലിട്ട് കരഞ്ഞൂ.
“ഞാന്‍ അമ്മൂമ്മയോട് പറയും.”
അഛമ്മേടെ എടുത്ത് ചെന്ന് അവള്‍ പറഞ്ഞാല്‍ അഛമ്മ എന്നെ തല്ലും.
ആ രംഗം മനസ്സില്‍ ഓര്‍ത്തപ്പോ ഞാനും കരഞ്ഞൂ.
“സുധക്ക് ഞാന്‍ മിഠായി വാങ്ങി തരാം.” അഛമ്മയോട് പറയല്ലെ എന്നെ അഛമ്മ തല്ലും.”
“ഞാന്‍ പറയും.”
അവള്‍ ഓടി.
സര്‍പ്പക്കാവില്‍ ഒറ്റക്ക് നിലക്കാന്‍ എനിക്ക് പേടി തോന്നി.
ഞാനും പുറകെ ഓടി.
അഛമ്മയേ അടൂത്ത് കരഞ്ഞു കൊണ്ടാണ് അവള്‍ ചെന്നത്.
“അഛമ്മെ ഈ അനൂവെന്നെ കല്ല്യാണം കഴിച്ചു.
അഛമ്മക്ക് പെട്ടേന്ന് ചിരിയാണ് വന്നത്.
അഛമ്മ അവളെ ചേര്‍ത്തൂ പിടിച്ചിട്ട് കാര്യങ്ങള്‍ ചോദിച്ചു.
“സര്‍പ്പകാവിലു വച്ചാണൊടാ നിന്റെ തോന്ന്യാസം.”
അഛമ്മ ഒരു ചെമ്പരത്തിടെ കമ്പ് ഒടിച്ചിട്ട് വന്നിട്ട് കുറെ തല്ലി.
തുടയിലും മുട്ടിനു കീഴെം രക്തം തിണര്‍ത്തപാടുകള്‍.
ഞാന്‍ കുറെ കരഞ്ഞൂ.
അന്ന് രാത്രി അഛമ്മ എന്റെ അടുത്ത് വന്നിരുന്ന് പറഞ്ഞൂ.

മോന്റെ അനിയത്തി കുട്ടിയാ അവളും അവളോട് അങ്ങനെയൊന്നും പറയരുത്.
ഞാന്‍ തലകുലുക്കി കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല.
ഞാന്‍ വലുതാകുമ്പോള്‍ അവളെ കല്ല്യാണം കഴിക്കും. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും വലിയ ക്ലാസുകളിലേക്ക് കയറിയപ്പോള്‍ ചിന്ത മനസ്സിനെ വലിച്ചു കൊണ്ടിരുന്നു.
9ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അഛമ്മ മരിക്കുന്നത്.
അന്ന് അവള്‍ എഴാംക്ലാസ്സിലാണ്. അഛമ്മ മരിച്ച ആ വര്‍ഷം അവളെ ടി.സി വാങ്ങി അമ്മായി തൃക്കാരിയൂര്‍ക്ക് കൊണ്ടുപോയി.
അവള്‍ പോയതോടെ ഞാന്‍ വല്ലാണ്ടായി.
, മണ്ണപ്പം ചുട്ടതും മഴനനഞ്ഞതും ഒരുമ്മിച്ച് സുകൂളില്‍ പോയതും സര്‍പ്പകാവില്‍ വച്ച് അവളുടെ കഴുത്തില്‍ മാലയിട്ടതുമൊക്കെ ഞാന്‍ പലരാത്രികളില്‍ ഓര്‍ത്തൂ.
എന്റെ പത്താം ക്ലാസ്സ് പരിക്ഷ കഴിഞ്ഞപ്പോള്‍ തറവാട് ഭാഗം വച്ചു .
ഞങ്ങള്‍ ഒരോഹരി വാങ്ങി കോതനല്ലൂര്‍ക്ക് പോന്നു.
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളെജില്‍ പ്രിഡിഗ്രിക്ക് ചേര്‍ന്നു.
അവിടുത്തെ കൂട്ടുകാര്‍, കൂട്ടുകാരികള്‍ അവരെല്ലാം നിറഞ്ഞ അന്തീരിക്ഷം.
പലതും മറക്കാന്‍ സഹായിച്ചു.
അതിനുശേഷം ഏറ്റുമാനൂരപ്പന്‍ കോളെജിലെ ഡിഗ്രി ജീവിതം.ഇതിനിടയില്‍ പഴയമുഖങ്ങള്‍ മാഞ്ഞൂമാഞ്ഞു പോയ് കൊണ്ടിരുന്നു.
2002ഒരോണക്കാലത്താണ് ഒരു കത്ത് എനിക്ക് കിട്ടിയത്.
അവളുടെ വെഡ്ഡിങ്ങ് കാര്‍ഡായിരുന്നു അത്.
‘അനൂ നീ വരണം എന്റെ കല്ല്യാണത്തിന്.എത്രകാലമായി നമ്മള്‍ തമ്മില്‍ കണ്ടിട്ട്.
മറന്നു പോയ പലതും എന്റെ മനസ്സിലേക്ക് പെട്ടേന്ന് ഒഴുകിയെത്തി.
സുധ, അവളുടെ മുഖം.
ആ കുട്ടികാലത്തെ കുസൃതികള്‍.തമാശകള്‍ ഒക്കെ
ഉമ്മറത്ത് ആ വേദനകളോടെ ഞാന്‍ കുറെ നേരം ഇരുന്നു.
ഇപ്പോ ഇതൊക്കെ ഓര്‍ക്കാന്‍ കാരണം.
ഇന്നലെ നാട്ടില്‍ നിന്ന് അമ്മ വിളിച്ചു,
“അനൂ സുധ ഇവിടെ വന്നിട്ടുണ്ടായിരുന്നു.അവര് കോട്ടയത്ത് എങ്ങോ പൊയതാണ്.
വരണ വഴി ഇവിടെ വന്ന് കുറെ നേരം ഇവിടെ ചിലവഴിച്ചിട്ടാണ് പോയത്.“
“എടാ അവള്‍ക്ക് രണ്ട് ആണ്‍ കുട്ടികളാടാ.രണ്ട് മിടുക്കന്‍ കുട്ടികള്‍.എടാ പിന്നെ അവന്‍ നിന്നെ വിളിക്കും.”
ആര്?.”
“അവളുടെ ഭര്‍ത്താവ്.”അവന്‍ ദുബായില്‍ ഒരു കമ്പിനിലാ”
“എന്തിനാ വെറുതെ നമ്പറു കൊടൂത്തെ ഞാനിവിടെങ്ങാന്‍ സ്വസ്ഥമായിട്ട് ജീവിച്ചോട്ടെ?”
ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു.
ഇനി ഈ ദിവസങ്ങളില്‍ എന്നേലും അവന്‍ വിളിക്കും.
എന്താ അവനോട് ചോദിക്കുക.
സുധക്ക് സുഖമാണോ? കുട്ടികളൊക്കെ എന്തെടുക്കൂന്നു.?കുട്ടികളുടെ പേരെന്താണ്?
അവര്‍ പഠിക്കുന്നുണ്ടോ? പിന്നെ പിന്നെ……?
എനിക്കറിയില്ല.ഒന്നും……?

2008, ജൂലൈ 22, ചൊവ്വാഴ്ച

ഫ്ലോറിഡായിലുള്ളാ പ്രണയിനിക്ക്


അവന്റെ പേര് ജിമ്മി എന്റെ കൂടെയാണ് അവന്‍ താമസിക്കുന്നത്.രാത്രിയവന്‍ ഉറങ്ങാറില്ല.എപ്പോഴും

എന്തെങ്കിലുമൊക്കെ ചിന്തിച്ചു ഇരിക്കുന്നതു കാണാം.ചില രാത്രികളില്‍ നിറുത്താതെയുള്ള അവന്റെ ചുമ കേട്ടാണ് ഞാന്‍ ഉറക്കം ഉണരുക.

“എന്താ ജിമ്മി നീ ഉറങ്ങിയില്ലേ?.”

“ഇല്ല ഉറക്കം വരണില്ല.“

“നീയെന്നാ അലോചിക്കുന്നത്.?”

“ഏയ് ഒന്നുല്ല്യ”

ഞാന്‍ ഒന്നു മയങ്ങാന്‍ വീണ്ടും കണ്ണടക്കുമ്പോള്‍ അവന്‍ ചോദിക്കും.

“എടാ ആമേരിക്കയില്‍ ഇപ്പോ സമയം എന്തായിട്ടുണ്ടാകും.“

“ഇപ്പോ അവിടെ പകലാണെന്നറിയാ.സമയമൊന്നും അറിയില്ല.”

ഇപ്പോ അവളവിടെ അവനു കാപ്പികൊടുക്കുകയാവും അല്ലേടാ“

ആവ്വോ. നീ കിടക്കാന്‍ നോക്ക് എനിക്ക് ഉറക്കം വരണു.”

ഞാന്‍ ഉറങ്ങിയാലും ഇടക്കിടെ അവന്‍ ചുമ്മച്ച് ഉറങ്ങിയീട്ടില്ലാന്ന് ഓര്‍മ്മിപ്പിക്കും.

കഴിഞ്ഞ രണ്ട് മാസമെ ആയിട്ടുള്ളൂ അവന്‍ നാട്ടില്‍ നിന്ന് വന്നിട്ട്.അവന്റെ വീട് പാലായിലാണ്.

അവിടെ അവന്റെ വീടിനടുത്തുള്ള ഒരു പെണ്‍കുട്ടിയാണ് ട്രീന.രണ്ടാളും ഒരുമ്മിച്ച് കളിച്ചു വളര്‍ന്ന കുട്ടികളാണ്.

അവന്‍ ഇടക്കു പറയും

“എടാ അവളെ എനിക്ക് മറക്കാന്‍ കഴിയണില്ല”. അവളെ കുറിച്ചുള്ള ഓര്‍മ്മകളാണ് എന്റെ ലൈഫ് പോലും നശിപ്പിച്ചത്.”

അവന്‍ പോരുന്നതിന് നാലുമാസം മുമ്പായിരുന്നു ട്രീനയുടെ കല്ല്യാണം.കല്ല്യാണം കഴിഞ്ഞ് ഉടന്‍ തന്നെ

അവള്‍ അമേരീക്കായിലേക്ക് പറന്നു.

ചിലപ്പോ അവന്‍ രാത്രി അവളെകുറിച്ച് എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാം

“എടാ എന്റെ ട്രീന അവളിപ്പോ ഒരുപ്പാട് മാറി പോയിട്ടുണ്ടാകും.“

“നീയെന്തിനാ ജിമ്മി വേണ്ടാത്തതൊക്കെ ആലോചിക്കുന്നത്.അവളിന്ന് കുടുംബമായി കഴിയുന്നു.നീ വേണ്ടാത്തതൊക്കെ ചിന്തിച്ച് തലപുണ്ണാക്കിട്ട് വല്ലോ കാര്യവുമുണ്ടോ?”

“എടാ നിനക്ക് നിന്റെ ദേവിയെ മറക്കാന്‍ കഴിയുമോ”?

ഞാന്‍ വല്ലോ പറഞ്ഞാല്‍ അവന്‍ മുഖത്തടിച്ചതു പോലെ ചോദിച്ചു കളയും.

ഞാന്‍ അന്നേരം ഒന്നും മിണ്ടില്ല.

“ഏല്ലാവരും സ്വാര്‍ഥരാടാ. എല്ലാവരും സ്വാര്‍ഥരാ.”

അവന്‍ പറയും.

എടാ അവള്‍ ഓര്‍കൂട്ടിലുണ്ട്. അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നിയൊന്ന് നോക്കിക്കെ ഞാനവളുടെ മുഖം ഒന്ന് കാണട്ടെ.

ഞാന്‍ കുത്തിയിരുന്ന് ഓര്‍ക്കൂട് മൊത്തം അരിച്ചു പെറുക്കിയിട്ടൂം അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

“അവള്‍ക്ക് വേറെ വല്ലോ പേരുമുണ്ടോടാ?”

“ജിനാ:

ഞാന്‍ അവള്‍ക്കിട്ട പേരാണത്.” ജിമ്മിയുടെ ജിയും ട്രിനായുടെ നായും അതാണ് ജിനാ അവന്‍

പറഞ്ഞൂ.

അവന്റെ നിരാശ മാറട്ടെ എന്ന് വിചാരിച്ച് അതും നോക്കി.

നൊ രക്ഷ

അവന്‍ ഇപ്പോ പറയണെ എനിക്ക് എങ്ങനേലും അമേരിക്കായില്‍ എത്തണം.എനിക്ക് അവളെ കാണണം എന്നാണ്.അതിനായി സകല മാരേജ് സൈറ്റുകളിലും പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞൂ കക്ഷി.അമേരിക്കായിലുള്ള ഒരു നേഴ്സ് പെണ്ണീനെ കല്ല്യാണം കഴിക്കുക.അങ്ങനെ അവളെ കണ്ടുമുട്ടുക.

ഫ്ലോറിഡായിലുള്ള പെണ്‍കുട്ടി നീ അറിയുന്നുണ്ടോ ? അവന്‍ ഇപ്പഴും ആ ഓര്‍മ്മകളുമായിട്ടാണ് കഴിയുന്നതെന്ന്.?

നീ ഈ ബ്ലൊഗ് വായിക്കുകയാണെങ്കില്‍ അവനെ ഉപദേശിക്കണം.നീ പറഞ്ഞാല്‍ അവന്‍ കേള്‍ക്കും.എനിക്ക് നഷ്ടപെട്ട് കൊണ്ടിരിക്കുന്ന എന്റെ കൂട്ടുകാരനെ എനിക്ക് തിരിച്ചു കിട്ടണം.

നിനക്ക് കിട്ടിയതു പോലെ അവനും ഒരു നല്ല ജീവിതം കിട്ടണം.

പ്രാര്‍ത്ഥനയോടെ

കൂട്ടുകാരന്‍

@gmail.com അവന്റെ മെയില്‍ ഐ.ഡി.ഇതാണ്.

2008, ജൂലൈ 18, വെള്ളിയാഴ്‌ച

ഒരു മാമ്പഴകാലം

പന്ത്രണ്ടര ഏക്കറ് പുരയിടമാണ് ആ തറവാട്.സുകുളടച്ചാല്‍ ഞങ്ങള്‍ കുട്ടികളെല്ലാം
ആ പറമ്പിലാണ്.പത്തമ്പതു മാവെങ്കിലും കാണും ആ പറമ്പില്.അവിടെ ഒരു പിശുക്കി മുത്തശ്ശിയുണ്ട്
പാറുമ്മ എന്നാണ് അവരുടെ പേര്. കുട്ടികള്‍ മാമ്പഴം പെറുക്കാന്‍ ആ പറമ്പില്‍ ചെന്നാല് അവര്
പുറകെ എത്തും.
അസത്തുകള്
അങ്ങനെയെ അവര്‍ വിളിക്കു.
വേനലവധി ആഘോഷിക്കുക എന്തൊക്കെയായാലും ഞങ്ങള്‍ ആ പറമ്പില്‍ ആകും.
ചുറ്റുവട്ടത്തുള്ള വീടുകളിലെ കുട്ടികളെല്ലാം ഉണ്ടാകും അവിടെ.സാറ്റ് കളിക്കുക, തലമ കളിക്കുക,കുഴി പന്ത് ഇതിനെല്ലാം പുറമെ മാവിലേറും.ചിലരൊക്കെ സ്കുളില്‍ പോകുന്നതു പോലെയാ പിശുക്കി മുത്തശ്ശിയുടെ പറമ്പിലോട്ട് വരുക.കൈയ്യില്‍ ഒരു പൊതി ചോറുണ്ടാകും.
മാവിന്‍ ചുവട്ടിലിരുന്ന് നല്ലൊരു മാമ്പഴവും പിഴിഞ്ഞ് ഒരു കാന്താരിയുടെ മുളക് ചാലിച്ച് കഴിക്കാന്‍
എന്താ രസം.
കൂടാതെ പെരക്ക കമ്പിളി നാരാങ്ങ,ചാമ്പങ്ങ,ജാതിക്ക,സപ്പോര്‍ട്ടക്കാ ചക്കപ്പഴം എന്നു വേണ്ട ഒരു ദിവസം തിന്നാലും തീരാത്തത്ര വിഭവങ്ങള്‍ തറവാട്ടിലെ പറമ്പില്‍ ഉണ്ട്.
മാമ്പഴം എന്ന് വച്ചാല് ഏതേല്ലാം ടൈപ്പാണ്.
മൂവണ്ടന്‍,കിളിചുണ്ടന്‍,കോട്ടമാമ്പഴം.നാട്ടുമാമ്പഴം,പേരക്കാമാമ്പഴം,പുളിമാമ്പഴം.തേന്മാമ്പഴം അങ്ങനെ മാമ്പഴ കലവറ തന്നെയാണ് അവിടം.
പിശുക്കി മുത്തശ്ശിക്ക് ശരിക്കും കണ്ണൂകാണാന്‍ വയ്യ അവര്‍ വരുമ്പോഴെക്കും ഞങ്ങള്‍ മാവായ മാവെല്ലാം എറിഞ്ഞൂ‍ കലക്കും.
തേന്‍ മാവ് സര്‍പ്പകാവിനോട് ചേര്‍ന്നിട്ടാണ്.അവിടെ അധികം ആരും പോവില്ല.അരളിയും പാലയും കാഞ്ഞിരവും ഒക്കെ ഇടതൂര്‍ന്ന് കിടക്കുന്ന അവിടെ പാമ്പുകള്‍ അനവധിയാണ്. പാമ്പു പൊഴിച്ചിട്ട പടം അവിടെ എപ്പോഴും കാണാം .ധാരാളം കടവാവലുകള്‍ അവിടുത്തെ ഒരു കാഞ്ഞിരത്തില്‍ തൂങ്ങി കിടക്കുന്നതു കാണാം.
അങ്ങനെ ഒരവധികാലത്താണ് പിശുക്കി മുത്തശ്ശിയുടെ അരുകില്‍ അവളെ കണ്ടത്.അവരുടെ ഒരു മരിച്ചു പോയ മകളുടെ മോളാണെത്രേ.
കാണാന്‍ നല്ല ചന്തമുള്ള കുട്ടി.
മാമ്പഴം പെറുക്കാന്‍ തറവാട്ടില്‍ വന്നാല്‍ അവളെ മുത്തശ്ശിയുടെ അടുത്ത് കാണാം.
ആദ്യമൊക്കെ ഞങ്ങളുടെ അടുത്ത് വരില്ലായിരുന്നു അവള്‍ പിന്നെ പതിയെ പതിയെ അവള്‍ ഞങ്ങള്‍ക്കിടയിലെക്ക് ഇറങ്ങി വന്നു.
ഒരു നല്ല കുസൃതി കുട്ടി.
ആദ്യമായിട്ട് ഒരു കുട്ടിയോട് ഒരിഷടം തോന്നിയത് അന്നാണ്.ഒരു ആറാംക്ലാസുകാരന്റെ മനസ്സിലെ
ആ ഇഷടത്തെ പ്രേമമെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല.എങ്കിലും ആ ഇഷടം മനസ്സില്‍ ഏറേകാലം കൊണ്ടു നടന്നു.
അവളുടെ ചിറ്റക്കൊപ്പം സര്‍പ്പകാവില്‍ തൃസന്ധ്യക്ക് തിരി കൊളുത്താന്‍ വരുന്നതും പാടത്തിനക്കരെയുള്ള ദേവിയുടെ അമ്പലത്തില്‍ മുത്തശ്ശിയുടെ കൈപിടിച്ച് തൊഴാന്‍ വരുന്നതുമൊക്കെ ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഒരോണകാലത്ത് അവളുടെ ഒരമ്മാവന്‍ വന്ന് അവളെ ഡല്‍ഹിക്ക് കൊണ്ട് പോയതാണ്.പിന്നെ അവളെ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍ പീന്നിട് പല മാമ്പഴകാലത്തും അവളെ നോക്കിയിരുന്നിട്ടുണ്ട്.
പക്ഷെ പിന്നെ അവളെ ആ തറവാട്ടിലേക്ക് ആരും കൂട്ടികൊണ്ട് വന്നിട്ടില്ല.
പിന്നെ കേട്ടു അവളുടെ അമ്മേടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് അവളെന്ന് .അവളെ അവളുടെ യഥാര്‍തഥ അഛന്‍ വന്ന് കൂട്ടികൊണ്ട് പോയെന്ന്.
പിന്നെ എത്രമാമ്പഴകാലം കടന്നു പോയി
പക്ഷെ അവളെ മാത്രം അവിടെ കണ്ടില്ല.

2008, ജൂലൈ 11, വെള്ളിയാഴ്‌ച

എന്റെ ദേവിക്ക്

ഇന്ന് ജുലൈ 11ഈ ദിവസം എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത
ഒരു ദിവസമാണ്.2006ലെ ഈ ദിനത്തിലായിരുന്നു.ഞാ‍ന്‍ ദേവിയോട് യാത്ര പറഞ്ഞ് പിരിഞ്ഞത്.
അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു. പിറ്റെന്ന് വെളുപ്പിന് ഞാന്‍ ദുബായിക്ക് പോരുകയാണ്.
രാവിലെ അമ്പലത്തില്‍ വരണമെന്ന് ദേവിയോട് ഞാന്‍ പറഞ്ഞിരുന്നു.
ഞാന്‍ വരും നീയവിടെ ഉണ്ടാകണം.
തലേന്ന് ഫോണ്‍ ചെയ്ത് കട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞ അവസാന വാചകം
അതായിരുന്നു.
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.രാത്രി മുഴുവന്‍ അവളെകുറിച്ചുള്ള ഓര്‍മ്മകള്‍
ആദ്യമായി കണ്ടുമുട്ടിയത്
ഇഷടമാണെന്ന് പറഞ്ഞത്.
വിവാഹാഭ്യര്‍ഥന നടത്തിയത്
പിന്നെ ഏറ്റുമാനൂരപ്പന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്.
നാടായ അമ്പലങ്ങള്‍ തോറും അവള്‍ക്ക് വേണ്ടി പുഷപാഞ്ജലി കഴിച്ചത്.
എല്ലാ‍ം ദിവസവും ഭഗവാന്റെ പ്രസാദം അവളുടെ നെറ്റിയില്‍ തോടിച്ചത്.
എന്നും അവള്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങി കൊടുത്തത്.
ദിവസവും ഫോണിലൂടെ അവളോട് കിന്നാരം പറഞ്ഞത്.
ആദ്യമായി അവള്‍ക്ക് നൂറ്റൊന്ന് രൂപേടെ വിഷു കൈനീട്ടം കൊടുത്തപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞത്.
ആ ഓര്‍മ്മകള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നുപോയ രാത്രി.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തൊട്ടടുത്തുള്ള ഉണ്ണീകണ്ണന്റെ അമ്പലത്തില്‍ പോയി
പാല്‍ പായസത്തിന് കൊടുത്തിട്ട് കോതനല്ലൂര്‍‍ അമ്മയുടെ അടുത്തേക്ക് പോയത്
അവിടെ ചെന്നപ്പോള്‍ വഴിപ്പാടിന് രസീത് വാങ്ങാന്‍ അവളും ഉണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമ്മിച്ച് അമ്മയുടെ മുന്നില്‍ തൊഴുത് നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
“നീയെന്താ പ്രാത്ഥിക്കുന്നെ?.”
“നിനക്ക് വേണ്ടിട്ട് നിനക്ക് നല്ല ബുദ്ധി തോന്നിക്കാന്‍.”
“ഞാനും നിനക്ക് വേണ്ടിട്ടാ പ്രാത്ഥിച്ചെ നിനക്ക് നല്ലതു വരാന്‍ .എനിക്ക് നിന്നെ മറക്കാന്‍ കഴിയണെന്ന്.”
അവള്‍ ചിരിച്ചു.
അന്ന് ആ അമ്മയോട് ഒന്ന് ഉറക്കെ ചോദിക്കാന്‍ എനിക്ക് തോന്നിയതാണ്.
ഇവളെ എനിക്ക് നഷ്ടപെടാന്‍ ഞാനെന്തു തെറ്റാണ് ചെയ്തതെന്ന്
പക്ഷെ നാവ് പൊങ്ങിയില്ല.
കാവിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ അടുത്ത കണ്ട സ്റ്റോര്‍സില്‍ നിന്നും ഒരു മഞ്ച് വാങ്ങി അവള്‍ ക്ക് കൊടുത്തൂ.
“ഇനി നിനക്ക് എന്തു വേണമെങ്കിലും അയ്യാള്‍ വാങ്ങി തരും എന്റെ അവസാന സമ്മാനം.“
അവള്‍ക്കൊപ്പം അവളുടെ വീടിന്റെ പടിവാതയ്ക്കല്‍ വരെ ഞാന്‍ കൂട്ടായി നടന്നു.
“ദേവി ഇന്ന് നമ്മള് പിരിയുകയാണ്.ഇനി ഒരിക്കലും കണ്ടുമുട്ടാത്ത ഒരു യാത്രാ.“
അവളുടെ കണ്ണൂകള്‍ നിറഞ്ഞു.
“ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ നീ എപ്പോഴെലും എന്നെ സേനഹിച്ചിട്ടുണ്ടോ?.”
അവള്‍ അന്നേരം നിറഞ്ഞു വന്ന് കണ്ണുനീര്‍ തുടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
വീണ്ടും ഞാന്‍ ചോദിച്ചു.
“എനിക്ക് നിന്റെ തലയില്‍ ഇരിക്കുന്ന ആ തുളസികതിര്‍ ഒന്ന് തരുമോ?.” എന്റെ ഓര്‍മ്മകളില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒരു നല്ല ഓര്‍മ്മയായിട്ട്.”
അവള്‍ പോരാന്‍ നേരം എനിക്ക് സമ്മാനിച്ച ആ തുളസികതിര്‍ ഞാന്‍ എന്റെ പെട്ടിയില്‍ വച്ചിരുന്നു.
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരോര്‍മ്മക്കായിട്ട്
കാലം മായ്ച്ചാലും വീണ്ടും മനസ്സില്‍ കടന്നു വരുന്നു ആ ഓര്‍മ്മ
ഇവിടെ വേദനകള്‍ക്ക് ആശ്വാസം ഈ എഴുത്ത് മാത്രമാണ്.
എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ .

2008, ജൂലൈ 2, ബുധനാഴ്‌ച

ദുബായി ഒരു പ്രണയതീരം-ക്ലൈമാക്സ്

അവളെ മനേജര്‍ കുറെ വഴക്കു പറഞ്ഞു.
"ജിജി നീയവളെ കൊണ്ടു ചെന്നാക്ക് അല്ല്യേല്‍ പ്രശനമാകും.
“ഞാന്‍ പോകില്ലാ ജിജിയില്ലാണ്ട്.“
അവള്‍ കൊച്ചുകുട്ടികളെ പോലെ ശാഠ്യം പിടിച്ചു.
മനേജര്‍ ദേഷ്യത്തോടെ എന്നെ നോക്കി.
എന്നിട്ട് പറഞ്ഞൂ.
“ഇവിടുത്തെ ഒരു ഓഫീസ് ബോയി എന്നതില്‍ കൂടുതല്‍ പരിഗണന ഞാന്‍ നിനക്ക് തന്നിട്ടുണ്ട്.ആ സ്വാതന്ത്ര്യം നീ മുതലാക്കുകയാണെങ്കില്‍ അതിന്റെ ഭവിഷത്ത് വളരെ ഗുരുതരമായിരിക്കും.“
“നീ ഇവളെ കൊണ്ട് ചെന്നാക്കുന്നോ അതോ ഞാന്‍ ഇവളുടെ ഡാഡിയെ വിവരം അറിയിക്കണോ?.”
വേണ്ടാ ഞാന്‍ കൊണ്ട് ചെന്നാക്കാം”.
“ഷീബ എന്റെ കൂടെ വാ.ഇപ്പോ ഞാന്‍ പറയണെ നീ അനുസരിക്കണം.“
“ഏങ്ങോട്?.“ഡാഡിയുടെ വീട്ടിലേക്കാണെല്‍ ഞാനില്ലാ.“
അല്ലാതെ ഞാന്‍ നിന്നെം കൊണ്ട് എവിടെ പോവാന്‍ .ഇപ്പോ നീ ഞാന്‍ പറയണെ കേള്‍ക്ക്.എന്തേലും പരിഹാരം ഉണ്ടാക്കാം.”
പെട്ടെന്നവള്‍ എന്നെയും മനേജരെയും നോക്കി.
“നീ ഇപ്പോ പോം ഞാന്‍ എന്തേലും വഴി ഉണ്ടാക്കാം.“
ഞാന്‍ അവളെ കൊണ്ട് ഓഫീസിലെ പട്ടാണി ഡ്രൈവറെയും കൂട്ടി
അവളുടെ വീട്ടിലേക്ക് പോയി.
അവളുടെ വീട്ടിലെ മറ്റുള്ളവരെ കാണാതെയിരിക്കാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കിയെങ്കിലും യാദൃഛികമായി ചെന്നു പെട്ടത് അവളുടെ ഡാഡിയുടെ മുന്നില്‍
അയ്യാളെന്നെ കണ്ട് ക്രോധത്തോടെ പാഞ്ഞു വന്നു.
“നിന്നെ ഞാന്‍ പോലീസില്‍ ഏലപിക്കും.“
അയ്യാളെന്റെ ഷര്‍ട്ടില്‍ പിടിച്ചു കുലുക്കി.
“ഡാഡി ജിജിയെ തൊട്ടുപോകരുത്.ഞാന്‍ വിളിച്ചിട്ടാണ് ജിജി വന്നത്.“
“എനിക്ക് ജിജിയുടെ കൂടെ ജീവിക്കാന്‍ പറ്റിയില്ല്യേല്‍ പിന്നെ നിങ്ങളെന്നെ കാണില്ലാ.“
അവളുടെ വാക്കുകളുടെ ദൃഡത ആയ്യാളില്‍ എന്തോ പെട്ടേന്ന് അയ്യാള്‍ പിടിവിട്ടു.
അയ്യാള്‍ പെട്ടെന്ന് അവിടം വിട്ട് എങ്ങോടോ പോയി.
ഷീബ അന്നേരം എന്റെ അടുത്തേക്ക് വന്നു.
“ജിജി എവിടെ പോയാലും ഞാനുമുണ്ടാകും കൂടെ.”
“ഞാന്‍ ഇപ്പോ പോട്ടെ?.ഷീബ ഞാന്‍ നിന്നെ വൈകിട്ട് വിളിക്കാം.
അന്ന് വൈകുന്നേരം ഷീബ എന്നെ ഇങ്ങോട് വിളിച്ചു.
“ഡാഡി സമ്മതിച്ചു നമ്മുടെ കല്ല്യാണത്തിന്.”
“ങേ?.”
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
“ജിജിയുടെ മനേജര്‍ ഇവിടെ വന്ന് ഡാഡിയുമായി കുറെ സംസാരിച്ചു.“
എനിക്കാണെല്‍ നേരാണൊ നുണയാണൊ എന്നുള്ള ചിന്തയായിരുന്നു മനസ്സില്‍
അന്ന് രാത്രി മനേജര്‍ക്കോപ്പം അവളുടെ ഡാഡി എന്റെ മുറിയില്‍ വന്നു.
ആയ്യാള്‍ എന്നെ കണ്ട് പുഞ്ചിരിച്ചു.
“ജിജി ഫുഡ് കഴിച്ചോ?”
ഞാന്‍ ഒന്നും പറഞ്ഞില്ല.
ഇല്ലെന്ന് തലയാട്ടി
“എങ്കില്‍ ഇന്ന് നമ്മുക്ക് പുറത്തു പോയി കഴിക്കാം.”
ഞാന്‍ ചോദ്യഭാവത്തില്‍ മനേജരെ നോക്കി
മനേജര്‍ പറഞ്ഞു.
“വാടോ.”
ഞാന്‍ അവര്‍ക്കോപ്പം ഡ്രെസ്സ് മാറ്റി ഇറങ്ങി
കാറില്‍ യാത്ര ചെയ്യുമ്പോള്‍ ആയ്യാള്‍ ചോദിച്ചു.
“ജിജിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്?.”
“അപ്പച്ചനും അമ്മച്ചിയും രണ്ടു പെങ്ങന്മാരും.”
“പെങ്ങന്മാരുടെ കല്ല്യാണം കഴിഞ്ഞോ?.”
“ഉവ്വ്.”
“ജിജി എത്ര വരെ പഠിച്ചു.’
“……………….“
“അതെന്തെ മുഴുപ്പിക്കാത്തെ?”
“കഴിഞ്ഞില്ലാ”.
“ജിജിക്ക് ഈ ജോലി തന്നെ തുടരണം എന്ന് നിര്‍ബന്ധമുണ്ടോ?.
ഞാന്‍ നല്ലോരു ജോലി ഓഫര്‍ ചേയ്താല്‍ ജിജി സ്വികരിക്കുമോ?.”
ഞാന്‍ സ്വികരിക്കുമെന്നോ സ്വികരിക്കില്ലാന്നോ പറഞ്ഞില്ലാ
പെട്ടെന്ന് മനേജര്‍ പറഞ്ഞൂ.
“ജിജി നീയിനി ടെന്‍ഷന്‍ അടിക്കണ്ടാ.ഞങ്ങള്‍ നിങ്ങളുടെ കല്ല്യാണം നടത്താന്‍ തീരുമാനിച്ചു.
എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരേയൊരു മോളാണ് .അവളെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്യില്ലാ.വളരെ വൈകിയാണെങ്കിലും ഞാന്‍ ഒരു തീരുമാനമെടുത്തത് അതുകൊണ്ടാണ്”.
“എന്നിട്ട് കല്ല്യാണം നടന്നോ?.”
ഞാന്‍ ചോദിച്ചു.
“നടന്നു”.
“കരാമാ പള്ളീയില്‍ വച്ച്.”
“എന്റെ അപ്പച്ചനും അമ്മച്ചിയും അവരുടെ ചിലവില്‍ നാട്ടില്‍ നിന്ന് വന്നു.“
“അധികം ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഒരു വിവാഹം.“
“എന്നിട്ട് ജിജിയെന്താ അദേഹം ഓഫര്‍ ചെയ്ത ജോലി സ്വകരിക്കാത്തത്.“
എനിക്ക് അവരുടെ മുന്നില്‍ കൊണ്ട് പോയി തല വച്ച് കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണ്.”
“കഷ്ടം.“
“അപ്പോ ജിജി വ്യാഴ്ച്ച വൈകിട്ട് അവരുടെ വീട്ടില്‍ പോവുമോ?.”
“ചിലപ്പോ.”
“പോയാലും ഞാന്‍ നേരത്തെ പോരും.”
“അപ്പോ ജിജിയുടെ ഭാര്യ അവിടെ ജിജി ഇവിടെ അല്ലെ?”
“അതെ.”
“എന്തു ജീവിതം ജിജി, ഭാര്യ ഇത്രേം അടുത്തുണ്ടായിട്ട്.“
ഞാന്‍ സങ്കടത്തോടെ പറഞ്ഞൂ.
“അതൊക്കെ അങ്ങനെയാ.”
അയ്യാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞൂ.
“മാഷെ എനിക്ക് ഡൂട്ടിക്ക് സമയമായി ഞാന്‍ പോട്ടേ?”.

എന്റെ ഓഫീസില്‍ നിന്നും ജിജി ഇറങ്ങി നടന്നകലുമ്പോള്‍ കുറെ ചോദ്യങ്ങള്‍
എന്റെ മനസ്സില്‍ ബാക്കിയായി.
അവര്‍ എന്തിന് ഇത്രയധികം സേനഹിച്ചു.വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. അതിനിടയില്‍ ജിജി ആ പെണ്‍കുട്ടിയൊടൊപ്പം താമസിച്ചത് ആദ്യത്തെ മൂന്നുദിവസം മാത്രമാണ്.
അവരൊടൊപ്പം ചിലവഴിക്കാന്‍ അയ്യാളുടെ അഭിമാനം അനുവദിക്കുന്നില്ലത്രേ
കഷടം
ഞാന്‍ ഓഫിസിലേ ചെയറില്‍ വന്നു വീഴുമ്പോള്‍ ഞാനെന്റെ ദേവിയേക്കുറിച്ച്
വീണ്ടും ഓര്‍ത്തു എപ്പോഴോ മയങ്ങി പോയി.