2008, നവംബർ 21, വെള്ളിയാഴ്‌ച

ക്ലാസ്സ് റൂം

35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.
അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.
“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”
സുഖമായി പോണു ആരായിത്?.”
നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?
ഇല്ല ആരാ?.”
ഞാനാ നിന്റെ സുധു”.
നീ അയർലണ്ടിൽ നിന്നാണോ?”
അതെ’.
അവിടെ എന്തുണ്ട് വിശേഷം.”
ഇവിടെ സുഖമാടാ.നിനക്കോ?
എനിക്കും സുഖമാടാ.”
നീയെന്നാ നാട്ടിലേക്ക്?”
പോണം.
ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.
അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“
ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെം
മറക്കാൻ കഴിയുമോ അങ്ങനെ?
കോളെജ് വിട്ട് പിരിഞ്ഞപ്പോഴും വല്ലപ്പോഴും കത്തുകളയ്ക്കാറുള്ളത് അണ്ണനായിരുന്നു.വല്ലപ്പോഴും കടന്നെത്തൂന്ന അണ്ണന്റെ ലെറ്ററുകളീലൂടെ ആ പഴയ ക്യാപസ്സും അവിടുത്തെ ഓർമ്മകളുമൊക്കെ
ഉണ്ടായിരുന്നു.“
സുധി ടിജോ എവിടെയാ?
ടിജോയുടെ കല്ല്യാണം കഴിഞ്ഞൂ.അവൻ അയർലണ്ടിൽ ഉണ്ട്.മനീഷ് ലണ്ടൻ,തോമസ്സ് കുട്ടി അയർലണ്ട്,സുരേഷ് ഐ.സി.സി.ഐ ബാങ്കിൽ ജോലി,ജെയിൻ കാലടി കോളെജിൽ ലക്ച്ചർ,രൂപേഷ് ചാർട്ടേഡ് അക്കൌണ്ടന്റ്, പ്രീതിജ് പോലീസിൽ,ശ്രിജിത്ത് റിയാദിൽ,ജോമി ജൂവല്ലറി മുതലാളി എല്ലാവരുടെയും കല്ല്യാണം കഴിഞ്ഞൂ.“
എടാ അണ്ണാ നമ്മൂക്ക് ആ പഴയ കോളെജിൽ ഒന്നിച്ചു കൂടണം നീ കൂടി വരണം.
ഞാൻ നോക്കട്ടെ സുധി ജനുവരിയിൽ മിക്കവാറും ഞാനും നാട്ടിൽ വരും.
നീ വരണം.
ങാ”
“ഞാൻ നിന്നെ വിളിക്കാം.“
അവൻ ഫോൺ കട്ട് ചെയ്തു.
എല്ലാവരും ഒത്തു ചേരുന്ന ഒരു ദിവസം പഴയ കൂട്ടുകാർ അവരുടെ തമാശകൾ,അന്നത്തെ ഓർമ്മകൾ
എല്ലാവരുടെയും കല്ല്യാണം കഴിഞ്ഞിട്ടുണ്ടാകും.
മനസ്സ് വെറുതെ ആ ക്യപസ്സിലേക്ക് പോയി.
പഴയ കൂട്ടുകാരിൽ അവൻ മാത്രമില്ല ഇന്ന് അജി കുര്യാക്കോസ് മുളന്തുരുത്തികാരൻ അച്ചായൻ.
പഴയ കൂട്ടുകാരുടെ ഫോട്ടൊകളും എഴുത്തും അവരുടെ ഓട്ടൊഗ്രാഫും ഒക്കെ എടുത്തൂ നോക്കുമ്പോൾ എന്നെ എന്നും വേദനിപ്പിക്കുന്നത് അവന്റെ മുഖമാണ്.
അജി കുര്യാക്കോസിന്റെ.അവൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അവന്റെ കല്ല്യാണവും കഴിഞ്ഞിട്ടുണ്ടാകും.
തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ആ പ്രിഡിഗ്രി കാലത്തേയ്ക്ക് എന്റെ മനസ്സിനെ ഓർമ്മകൾ കൂട്ടികൊണ്ട് പോയി.
എന്റെ ക്ലാസ്സ് റും J1വും അവന്റെ ക്ലാസ്സ് റും J2വുമായിരുന്നു.
സമരങ്ങൾ നിറഞ്ഞ കലാലയജീവിതം.
ഒരുദിവസം SFIപഠിപ്പ് മുടക്കിയാൽ അടുത്ത ദിവസം ABVPയും തൊട്ടടുത്ത ദിവസം AISFവും പഠിപ്പ് മുടക്കും.
വെള്ളീയാഴ്ച്ച ദിവസങ്ങളിൽ സമരം ഉണ്ടാകാൻ പ്രാത്ഥിക്കും.അന്നാണല്ലോ പുതിയ പടങ്ങളൊക്കെ റീലിസാകുക.
ഡിബി കോളെജിരിക്കുന്നത് കോട്ടയം-എറണാകുളം റോഡിനിരുവശവും ആയിട്ടാണ്.
കോളെജിനോട് ചേർന്ന് അന്ന് ധാരാളം ട്യൂഷൻ സെന്ററുകൾ ഉണ്ട്.
ഡി.ബിയിൽ കോളെജിനു മുന്നിലായി എറണാകുളം ബസ്സ് നിറുത്തുന്ന ഒരു വെയിറ്റിങ്ങ് ഷെഡുണ്ട്.
രാവിലെ ഏട്ടരമണിക്കുള്ള ട്യുഷന് ഞങ്ങൾ ഏഴുനാലപത്തഞ്ച് തൊട്ട് ഈ വെയ്റ്റിങ്ങ് ഷെഡ്ഡിൽ ഹാജരുണ്ടാകും.
വെയിറ്റിങ്ങ് ഷെഡ്ഡിനോട് ചേർന്ന് കോളേജ് ക്യാന്റീൻ.
എപ്പോഴും ക്യാന്റീനിൽ പപ്പട വലുപ്പത്തിലുള്ള പോറോട്ട ഉണ്ടാകും.
രാവിലെ അവിടെ നിന്നും കാലി ചായ കുടിച്ചു ആദ്യം ഞാനും അനൂപ് എം.ജിയും അവിടെ വന്നിരിക്കും.
പിന്നെ ഒരോരുത്തരായി വരും.
ഏല്ലാവരും വന്ന ശേഷമെ ഞങ്ങൾ ട്യുഷൻ സെന്റ്രായ ഭാവൻസിലേയ്ക്ക് പോകുകയുള്ളൂ.
ഭാവൻസിൽ വന്നാൽ ക്ലാസ്സിലെ ഏറ്റവും ഫ്രണ്ടിലായിട്ടാണ് ഞാനും ജോമിയും സുരേഷും ജെയിനും ഇരിക്കുക.
ഹോളോബ്രിക്സു കൊണ്ട് കെട്ടിയുണ്ടാക്കിയ അങ്ങിങ്ങായി തുളകൾ വീണ ഒരു പഴയകെട്ടിട്ടമാണ് ആ ക്ലാസ്സ് റും.
ഞങ്ങളുടെ ബഞ്ചിന് അല്പം മുന്നിലേക്ക് കയറി നിന്നെ സാറ് എപ്പോഴും ക്ലാസ്സ് എടുക്കു
അതു കൊണ്ട് തന്നെ മുന്നിലെ ചുവരിലെ ഹോളിലൂടെ അപ്പുറത്തെ പെൺകുട്ടികളെ വായ്നോക്കിയിരിക്കുകയായിരുന്നു പ്രധാന വിനോദം.
ഞങ്ങളുടെ ക്ലാസ്സിൽ ആൺകുട്ടികൾ ഇരിക്കുന്നതിന്റെ നേർ അഭിമുഖമായിട്ടാണ് സെക്കന്റ് ഗ്രൂപ്പിലെ പെൺകുട്ടികൾ ഇരിക്കുന്നത്.ഞങ്ങൾക്ക് നേരെ ഫ്രണ്ടിലായിട്ട് ഇഷ്ടിക അടർന്ന ഒരു ഹോളുമുണ്ട്.
പണ്ട് അത് ചെറുതായിരുന്നു.ഇടക്കിടെ തുരന്ന് അതിന്റെ വലുപ്പം കൂട്ടി.
അപ്പുറത്തെ ക്ലാസ്സിൽ ഫ്രണ്ട് ബഞ്ചിൽ ഇരിക്കുന്ന പെൺകുട്ടികൾ എപ്പോഴും ഇങ്ങോട് നോക്കിയിരിക്കും.
ഞങ്ങൾ അങ്ങോടും നോക്കിയിരിക്കും.
അങ്ങനെയിരിക്കെയാണ് അപ്പുറത്തെ ക്ലാസ്സിലെ സുന്ദരിയായ ഒരു നായരുകുട്ടി (രശ്മി)
എന്നെ പോടാ എന്ന് വിളിക്കുന്നത്.
എന്റെ കുരുത്തക്കേടിന് ഞാൻ കേട്ടത് പട്ടീന്നാണ്.
ഞാൻ ജോമിയോട് പറഞ്ഞൂ.
“എടാ അവളെന്നെ പട്ടീന്ന് വീളിച്ചു.അവളെ രണ്ട് പറയണം എനിക്ക്”.
“നീ പോടാ അവിടുന്ന് അവള് നിന്നെ പട്ടീന്നോന്നുമല്ല വിളിച്ചെ?.
പിന്നെ”
“പോടാന്നാ ഞാൻ കേട്ടതല്ലെ?”
എന്തായാലും ഞാൻ ചോദിക്കും.പെൺകുട്ടികൾക്കിത്ര അഹങ്കാരം പാടില്ല.”
എങ്കിൽ നീ ചെന്ന് ചോദിക്ക് ജോമി പറഞ്ഞു.
ഞാൻ ചോദിക്കുമെടാ.
എന്തായാലും ട്യൂഷൻ കഴിഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു.
നീയെന്തിനാ എന്നെ പട്ടിന്നു വിളിച്ചേ?.” അധികം കളിക്കണ്ടാട്ടൊ എന്റെ സ്വാഭാവം നിനക്ക് ശരിക്കും അറിയില്ല.
ഞാൻ നിന്നെ പട്ടിന്നൊന്നു വിളിച്ചില്ല”
അവൾ അത് നിഷേധിച്ചു.
പെട്ടെന്ന് ജോമി പറഞ്ഞൂ.
വാടാ അണ്ണാ.
അവൻ എന്നെം കൂട്ടി പോയി.
അവൾ ഇൻസ്റ്റിറ്റയൂട്ടിലെ പ്രിൻസിപ്പാളിന്റെ അടുത്ത് കമ്പ്ലയന്റ് പറഞ്ഞു.
സാർ എന്നെ വിളിപ്പിച്ചു.
“തനിക്ക് പഠിക്കാൻ വന്നാൽ പഠിച്ചാൽ പോരെ വല്ലോ പെൺകുട്ടികളുമായി ഉടക്കാൻ പോകേണ്ട കാര്യമുണ്ടോ?
സാറെ ഞാനോന്നും പറഞ്ഞില്ല ആ കുട്ടിയോട്?.”
ങാ ഇനി ഇതാവർത്തിക്കരുത്.”
ശരി സാർ
ക്ലാസ്സിൽ നിന്ന് തിരിച്ച് വന്നപ്പോ ജോമിയും ജെയിനും സുധിയും ഒക്കെ കുറെ കളിയാക്കി.
“നിനക്ക് ഇപ്പോ കിട്ടിയില്ലെ അണ്ണാ”.
ട്യൂഷൻ സെൻസ്റ്ററിൽ ശനിയാഴ്ച്ച ദിവസം വൈകുന്നേരം വരെ ക്ലാസ്സുണ്ടാകും.
അങ്ങനെ ഒരു ശനിയാഴ്ച്ച അജികുര്യാക്കോസും സെക്കന്റ് ഗ്രൂപ്പ് ഷെറിന് ആദ്യമായി ഒരു ഐസ്ക്രിം വാങ്ങി കൊടുത്തു.
ഈ സംഭവം അറിഞ്ഞ് ഞാൻ ഓടി അവിടെ എത്തി.
അജിയ്ക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നെന്ന് എനിക്ക് അറിയാമായിരുന്നു.
പലപ്പോഴും ഷെറിന്റെ പേര് പറഞ്ഞ് ഞങ്ങൾ അജിയെ കളിയാക്കുമായിരുന്നു.
അജിയെ ബോണ്ട എന്നാണ് ഞങ്ങൾ വിളിക്കുക.
എപ്പോഴും ചിരിക്കുന്ന ഒരു ചുരുണ്ട തലമുടി കാരനാണ് അജി.
അവന്റെ ആ ചിരി തന്നെയാണ് അവന്റെ ഏറ്റവും വലിയ ആകർഷണം.
അജി ഷെറിന്റെ കൈയ്യിൽ ഐസ്ക്രിം കൊടുത്തപ്പോൾ അവൾ ആദ്യം വാങ്ങിച്ചില്ല.പിന്നെ അവൾ അത് വാങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
എടാ ബോണ്ടെ നിനക്ക് ലൈൻ വീണു അല്ലെടാ.”
എടാ പെണ്ണുങ്ങളെ വീഴ്ത്താൻ ചില സൂത്രങ്ങളൊക്കെയുണ്ട്.“
എന്തായാലും ഇന്ന് ക്യാനറ്റീനിൽ ബോണ്ടയുടെ വക പറ്റ്.
മനീഷും ടിജോയും സുധിയും രഞുജുവും അതു ശരി വച്ചു.
ദിവസങ്ങളും ആഴച്ചകളും കടന്നു പോയി.
പുതിയ സിനിമകൾ തിയ്യറ്ററിൽ എത്തുമ്പോൾ ഞങ്ങൾ സിനിമകാണാൻ പോയി.
അന്ന് ഞങ്ങളിൽ ചിലർക്ക് നാലഞ്ച് ഐഡൻ റ്റി കാർഡുണ്ട്.
ഒന്നിൽ എന്റെ വീട് തൃപ്പൂണിത്തുറയിലാണ്.അന്ന് കൺസഷൻ കാർഡ് കിട്ടിയില്ലേലും വേണ്ടില്ല.
ഐഡന്റിറ്റി കാർഡ് കിട്ടിയാലും മതി.
അങ്ങനെ ആ കാർഡിൽ തൃപ്പൂണിത്തുറയിൽ ചെന്നിറങ്ങി അവിടെ നിന്നും എറണാകുളത്ത് വന്ന് എത്ര പടം കണ്ടിരിക്കുന്നു.
മിക്കവാറും ദിവസങ്ങളിൽ കോളെജിൽ സമരം ഉണ്ടാകും.
വണ്ടി തടയാനും വിദ്യാത്ഥി പ്രസ്ഥാനങ്ങൾക്കൊപ്പം ജെയി വിളിക്കാനും കൂടെ ഉണ്ടാകും.
ചിലവ് കിട്ടുന്ന പാർട്ടിയാണ് അന്ന് നമ്മുടെ പാർട്ടി
അങ്ങനെയിരിക്കെ ജോമിക്ക് ചുവരിലെ വിടവിലൂടെ നോക്കിയിരുന്ന് അപ്പുറത്തെ സെക്കന്റ് ഗ്രൂപ്പിലെ പെൺകുട്ടിയോട് ഒരു പൊടി പ്രേമം.
ജോമി എന്നോട് പറഞ്ഞൂ.
“എടാ അവളെ എനിക്ക് ഇഷ്ടമാടാ”
“എങ്കിൽ നീ പറയടാ അവളോട് ഇഷ്ടമാണെന്ന്.”
എടാ നമ്മുക്ക് ഒരു ലെറ്റർ എഴുതി അവൾക്ക് കൊടുക്കാം ക്ലാസ്സിലെ ബുദ്ധി ജീവിയായ ചങ്ങമ്പുഴ എന്നു വിളിപ്പേരുള്ള സുരേഷ് പറഞ്ഞൂ.
മറ്റുകുട്ടികളും അതു സമ്മതിച്ചു.
ഒരു ലൌവ് ലെറ്റർ എഴുതുക.
പെൺകുട്ടികളുടെ പിന്തുണയും കിട്ടി.
ദാക്ഷായണിയും നാരായണിയും റം ലാത്തുവും കുഞ്ഞൂമോളും ഒക്കെ പിന്തുണ പ്രഖ്യാപിച്ചു.
ലെറ്റർ കൊടുക്കുക.
സുരേഷ് വാക്കുകൾ ഉതിർത്തൂ.
ഈ ഭാവൻസിന്റെ കനത്ത മതിൽ കെട്ടിനുള്ളിൽ വിരിഞ്ഞ പ്രണയ പുഷ്പമെ.
അങ്ങനെയായിരുന്നു തുടക്കം.
ലെറ്റർ എഴുതി തീർന്നപ്പോ ഞാൻ ഏല്ലാവർക്കും വായിക്കാൻ കൊടുത്തു.
പ്രിയപ്പെട്ടവരെ നമ്മുടെ ജോമിച്ചായൻ ആദ്യമായി ഒരു പെൺകുട്ടിയേ പ്രേമിച്ച കാര്യം ഇതിനോടകം
നിങ്ങളെല്ലാം അറിഞ്ഞൂ കാണുമല്ലോ?ആദ്യമായി അവൻ തന്റെ ഇഷടം ഒരെഴുത്തിലൂടെ അവളോട് തുറന്ന് പറയാൻ പോകുകയാണ്.നിങ്ങളെല്ലാം ഇതു വായിച്ച് അവനെ പ്രോത്സാഹിപ്പിക്കണം.“
“എടാ ഇങ്ങ് തന്നേടാ”
ദാക്ഷായണി എന്ന ശ്രിവിദ്യ അതു തട്ടി പറിച്ചു.
പെൺകുട്ടികളും ആൺക്കുട്ടികളും മുഴുവനായി അതു വായിച്ചു.
ജോമിയേ നോക്കി എല്ലാവരും ചിരിക്കുകയാണ്.
എടാ അളിയാ നിന്റെ വിശുദ്ധ പ്രേമം നീണാൾ വാഴട്ടെ”
“ഈ ലെറ്റർ നീ തന്നെ കൊണ്ട് കൊടുക്കടാ അവൾക്ക്”
“എടാ ഇപ്പോ വേണ്ടാ ഞാനത് കൊടുത്തോളാം”.
“എടാ നമ്മുടെ ക്ലാസ്സിലെ കുട്ടികൾ മുഴുവൻ അറിഞ്ഞൂ.ഇനി നീയിത് കൊടുത്തില്ലേൽ നീ വെറുതെ നാണം കെടും.”
‘“ജോമി ലെറ്റർ കൊടുക്ക്‘ അന്നേരം ആങ്കുട്ടികളുടെ ഭാഗത്തു നിന്നും പെൺകുട്ടികളുടെ ഭാഗത്തു നിന്നും
ചില കമന്റുകൾ കേട്ടു.
എടാ അളിയാ നിനക്ക് വയ്യെങ്കിൽ ഞാനവൾക്ക് കൊണ്ട് കൊടുക്കാം.”
പിന്നെ ഞാൻ വൈകിയില്ല ഒറ്റവോട്ടമായിരുന്നു സെക്കന്റ് ഗ്രൂപ്പിലേയ്ക്ക്.
“എടി നിനക്ക് ഒരു ലെറ്റർ ഉണ്ട്.നീ ഇതൊന്ന് വായിക്കണം.
പെട്ടെന്ന് തന്നെ ഞാൻ തിരിച്ചു പോന്നു.
അവൾ ആ എഴുത്തമായി സാറിന്റെ അടുത്തേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ചില പെൺകുട്ടികൾ(ശ്രിവിദ്യ,രശ്മി,സീമ.ഷൈനി) ആ കുട്ടിയോട് പറഞ്ഞൂ.
ഒരു തമാശയ്ക്ക് ചെയ്തതാ അവര് അതു കാര്യമാക്കണ്ട രശ്മി.
എന്തായാലും രശ്മി ആ ലെറ്ററുംമ‍ായി അവളുടെ കൂട്ടുകാരി സന്ധ്യയ്ക്കൊപ്പം പ്രിൻസിപ്പാളിന്റെ മുറിയിലോട്ട് പോയി.
ക്ലാസ്സിനു വെളിയിൽ നിന്ന എന്നോട് മറ്റു കൂട്ടുകാർ പറഞ്ഞു.
എടാ അണ്ണാ നിന്റെ കാര്യം ഇന്ന് പോക്കാ”
അല്പം കഴിഞ്ഞ് പ്രിൻസിപ്പാൾ ആ വിശുദ്ധ ലെറ്ററുമായി ക്ലാസ്സിലേക്ക് വന്നു എന്റെ കൂട്ടുകാർ ഓരോരുത്തരായി സാറിനു പിന്നാലെ നടന്നു.ഏറ്റവും പിറകിലായി ഞാനും ജോമിയും.
സെക്കന്റ് ഗ്രൂപ്പ് ക്ലാസ്സിനു മുന്നിലൂടെ ഞാൻ നടന്നു പോയപ്പോൾ ആ ക്ലാസ്സ് ഒന്നട ങ്കം എന്റെ നേരെ നോക്കി.
ഞാൻ ഒരു കുറ്റവാളിയെപോലെ തലകുമ്പിട്ട് നടന്നു.
അവരുടെ ക്ലാസ്സിലെ ബയോളജി സാറിന് ചില കുട്ടികൾ കാട്ടി കൊടുത്തൂ ആ പോകുന്ന ചെക്കനാ.
ഞാനൊന്നും മിണ്ടാതെ നടന്നു.
ക്ലാസ്സിൽ വന്നിരുന്നപ്പോൾ സാറ് പറഞ്ഞൂ.
എടാ നിനക്കൊക്കെ വല്ലോ ലെറ്ററും കൊടുക്കണമെങ്കിൽ ഈ ക്ലാസ്സിലെ കുട്ടികൾക്ക് കൊടുത്താ‍ൽ പോരെ മറ്റു ക്ലാസ്സിൽ പോയി പ്രശ്നം ഉണ്ടാക്കണോ?
ക്ലാസ്സിൽ പെട്ടെന്ന് ഒരു ചിരി മുഴങ്ങി
സാർ പിന്നെ കുറെ ഉപദേശിച്ചു.
കല്യാണം കഴിക്കണ്ട പ്രായമാകുമ്പോൾ അതൊക്കെ വീട്ടുകാർ നോക്കി കൊള്ളും ഇപ്പോ വല്ലോ പഠിക്കാൻ നോക്ക്.”

സാർ അത്രയും പറഞ്ഞ് പിരിഞ്ഞൂ.
ഉച്ചയ്ക്ക് ഊണൂ കഴിക്കാനിറങ്ങിയപ്പോൾ അജി ഉറക്കെ വിളീച്ചു പറഞ്ഞൂ.
രശമി എന്നാലും നമ്മുടെ അണ്ണനോട് അത് ചെയ്യണ്ടായിരുന്നു.പാവം സാറിന്റെ തെറി മുഴുവൻ അവനെ കേൾപ്പിച്ചില്ലെ?’(അവൻ ഞങ്ങളുടെ ക്ലാസ്സിലെ രശ്മിയെ നോക്കി പറഞ്ഞൂ)
അതു കേട്ടിട്ട് സെക്കന്റ് ഗ്രൂപ്പിലെ രശ്മി പൊട്ടി കരഞ്ഞു.
ബയോളജി സാർ അവളെ സമാധാനിപ്പിക്കണത് ഞങ്ങൾ ഒളിഞ്ഞിരുന്ന് കേട്ടു.
“എടോ കോളെജാകുമ്പോൾ ഇതൊക്കെ ഉണ്ടാകും.ഒക്കെ തമാശയായി കാണടോ?
അന്ന് ഉച്ച കഴിഞ്ഞ് അക്കൌണ്ടൻസി സാർ വന്നപ്പോൾ ശ്രിവിദ്യ പറഞ്ഞൂ.
സാറെ സംഭവമൊക്കെ അറിഞ്ഞീല്ലെ?’
“എടോ താടി നീണ്ടവൻ വടിക്കും.മുടി നീണ്ടവൻ വെട്ടും.അതിന്റെ പിന്നാലെ പോകാൻ നേരമില്ല ഇവിടെ.
അന്ന് ജോമി പറഞ്ഞൂ.
ഞാനവളോട് പറഞ്ഞോളാം എനിക്ക് വേണ്ടിയാ നീ ലെറ്റർ കൊടുത്തതെന്ന്.ഇന്ന് ഞാൻ പറഞ്ഞോളാം.
നീ ##$$$ പറയും.
നാണം കെട്ടത് ഞാനല്ലേ?
അന്ന് വൈകുന്നേരം ബസ് സ്റ്റോപ്പിൽ വച്ച് ജോമി അവളോട് പറഞ്ഞൂ.
“ഏടി എനിക്ക് നിന്നെ ഇഷ്ടമാണ്.ഞാൻ പറഞ്ഞിട്ടാ അവൻ നിനക്ക് ലെറ്റർ തന്നത്.നാളെ എന്തായാലും എനിക്ക് ഒരു മറുപ്പടി വേണം.
അവൾ കരഞ്ഞൂ കലങ്ങിയ കണ്ണൂകൾ തുടച്ചു.
പിറ്റേന്ന് ഞങ്ങൾ അവളുടെ ക്ലാസ്സിലെ ബഞ്ചിലും ഡെസ്ക്കിലും ജോമി വിത് രശ്മി എന്ന് എഴുതി വച്ചു.
അന്ന് സുമോ ഇറങ്ങിയ കാലമാണ്.
ഒരോ ദിവസം ജോമിച്ചായൻ അവളെ കാണിക്കാൻ പുതിയ പുതിയ വാഹനങ്ങളിൽ വന്നിറങ്ങി.
തന്റെ നാലു ജൂവല്ലറിയും ആറു ഫൈനാൻസും ഉണ്ടെന്ന് കാണീക്കാൻ ഒരു അഴകിയരാവണന്റെ വേഷം അവൻ കെട്ടി
ഒരു ദിവസം ചുവരിലെ ഹോളിലൂടെ VIP എന്നൊരു കടലാസ്സുകഷണം അവൾ ഉയർത്തിക്കാട്ടി.
അവൾ അതിനുള്ള പൂർണ്ണരൂപവും എഴുതി വച്ചു ഞങ്ങളുടെ ഡെസ്കിൽ.
വെരി ഇഡിയറ്റ് പേഴ്സ്ൺ.
അതിനു താഴെ പേനയ്ക്ക് നന്നായി കറുപ്പിച്ച് നന്നായി എഴുതി വച്ചു.
“എടാ നിന്റെ റ്റാറ്റാ സുമോയും മാരുതിയും ഒന്നും കണ്ട് ഞാൻ വീഴില്ല.
അതു വായിച്ചിട്ട് ജോമിക്ക് കാലിളകി
VIP നിന്റെ തന്ത ഗോപാലൻ ആണേടി’.
നീയെന്നെ എത്ര വെറുത്താലും നിന്നെ തന്നെ ഞാൻ കല്യാണം കഴിക്കും.”
അവനു വാശിയായിരുന്നു.
അതിനിടയിൽ ഷെറിനും അജിയും തമ്മിലുള്ള പ്രേമവും ദൃഡമായി വളർന്നു.
അവർ ആളൊഴിഞ്ഞൂ ക്ലാസ്സുമുറിയിൽ ഒരുമ്മിച്ചിരുന്ന് സംസാരിച്ചു.
ഒരു ദിവസം തലയോലപ്പറമ്പ് പോസ്റ്റോഫീസ് നിന്നും അവിടുത്തെ ഡയറകടരീ വാങ്ങി ജോമി പരിശോധിച്ചു.
അതിൽ വെള്ളൂർ എസ്ചേഞ്ചിലെ ഒരു ഗോപാലിന്റെ വീട്ടിലെ നമ്പർ അവൻ കുറിച്ചെടുത്തു.
പലരോടും ചോദിച്ച് അവളുടെ വീട്ടുപ്പേരും അവളുടെ അപ്പന്റെ പേരും അവൻ മനസ്സിലാക്കിയിരുന്നു.
അന്ന് രാത്രി വീട്ടിൽ എല്ലാവരും ഉറങ്ങിയപ്പോൾ അവൻ അവളെ വിളിച്ചു.
ആദ്യം എടുത്തത് ഒരു പെൺകുട്ടിയാണ്.

മകൻ ആരേയോ രാത്രി വിളിക്കുന്നതെന്ന് അറിയാൻ അവന്റെ അപ്പൻ പാത്തു നിലപുണ്ടായിരുന്നു.
അപ്പൻ മകനോട് ചോദിച്ചു.
ആരാടാ ഫോണില്?.
അതെ അനൂപിനാ.നാളെ അവനോട് എന്റെ അക്കൌണ്ടൻസിടെ ബുക്ക് കൊണ്ടുവരാൻ പറയാനാ.
അവൻ എടുക്കുന്നില്ല.
അപ്പൻ പോയി കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു.
ഇത്തവണ ആരോ നടന്നു വരണ ശബ്ദം കേട്ട് അവൻ കട്ട് ചെയ്തു.
വീണ്ടും അല്പം കൂടി വൈകി വിളിച്ചു.
ഇത്തവണ അങ്ങെ തലയ്ക്കൽ നിന്നും നല്ല പുളിച്ചതെറിയാ കീട്ടീത്.
ഏതായാലും പീന്നിട് തിരക്കിയപ്പോൾ അത് വേറെ ഏതോ ഗോപാലിന്റെ നമ്പറാണെന്ന് മനസ്സിലായി.
അവളുടെ വീട്ടിൽ അന്ന് ഫോൺ കിട്ടിട്ടില്ല.
പിന്നെ അവൾ ഒരു ദിവസം ഉച്ചയ്ക്ക് ചോറുണ്ണാൻ പോയിരിക്കുന്ന ഒരു ക്ലാസ്സുണ്ട് അവിടെ ഞങ്ങൾ ചെന്നു.
നീ എന്താ മറുപ്പടി പറയാത്തെ എനിക്കും നിന്നെ അത്രയ്ക്ക് ഇഷടമാ.”
അവൾ അന്നേരം പറഞ്ഞൂ.
ഞങ്ങൾ ഈ ചോറൊന്ന് ഉണ്ടോട്ടേ ഒന്ന് ശല്ല്യം ചെയ്യാതെ പോകുന്നുണ്ടോ?”
ഒരു ദിവസം ഡിബിലെ സെക്കന്റ് ഗ്രൂപ് ക്ലാസ്സിൽ ഞങ്ങൾ അവളെ കാണാൻ ചെന്നു.
കോളെജിലെ വലിയ തൂണുകൾ നിറയെ I LOVE YOU RESMI എന്നെഴുതി വച്ചു.അതിനുശേഷം അവളുടെ ക്ലാസ്സ് റൂമിലേക്ക് നടന്നു അവിടെ കുറച്ചു പെൺകുട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
സാറ് ഇല്ലെന്ന് കരുതി ഇവിടെ വാടി എന്നവൻ വിളിച്ചു പറഞ്ഞതും.
സാറിന്റെ തല കണ്ടതും പെട്ടെന്നായിരുന്നു.
അന്നവിടെ നിന്നും ഇറങ്ങി ഓടിയ ഒരോട്ടം പിന്നീട് ഓടിയിട്ടില്ല

അതിനുശേഷം അവനവളുടെ ഫോട്ടോ അവൾ കാണാതെ എടുത്തു.

ഒരു ദിവസം അവൻ തന്നെ അവളെ അതു കാണിച്ചു കൊടുത്തു.

“എടി നിന്റെ ഫോട്ടോ ഞാൻ എടുത്തൂ. വേണെൽ കണ്ടോ?.”
അവൾ ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് ഞങ്ങളെ തേടി അവളുടെ നാട്ടിൽ നിന്നും കുറെ ആളുകൾ വന്നു.
അതിൽ ഒരാൾ അവളുടെ കാമുകകനായിരുന്നു.അതും ഇതുപോലൊരു വൺ വേ പ്രേമം.
അവന്മാർ വന്നു പറഞ്ഞൂ.
നീ അവളുടെ എടുത്ത ഫോട്ടോയും അതിന്റെ നെഗറ്റീവും ഇവൾക്ക് കൊടുക്കണം..അവന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു ലോക്കൽ ഗൂണ്ട പറഞ്ഞൂ.
ഞാൻ അന്നേരം അവിടെ ഉണ്ടായിരുന്നില്ല.
അന്ന് വൈകുന്നേരം കഷി ഏറണാകുളത്ത് പോയി അതിന്റെ അതിന്റെ പത്തുമുപ്പത് കോപ്പിയെടുത്ത്.
ആ നെഗറ്റീവ് ബ്ലീച്ചിട്ട് കഴുകി പിറ്റേന്ന് ഗുണ്ടയെ ഏല്പിച്ചു.
അവൻ അന്നേരം പറഞ്ഞൂ എന്നോട്.
എനിക്ക് അവളെ മറക്കാൻ കഴിയണില്ലടാ.
പിന്നെയും ഞങ്ങൾ അവളെ കണ്ടു.
അവൾ ഡിഗ്രിക്ക് പല കോളെജിലേയ്ക്ക് പോയെങ്കിലും ഇടക്കിടെ അവളെ കാണാൻ വന്നു.
പിന്നേ അവൾ നേഴ്സിങ്ങ് പഠിക്കാൻ ബാഗ്ലൂർക്ക് പോയി.
ഞങ്ങളുടെ ഡിഗ്രി ജീവിതം തുടങ്ങിയ രണ്ടാംവർഷം ജൂലൈയിലാണ് ഒരു ബൈക്കാസിഡന്റിൽ അജിയുടെ മരണം.
ഞങ്ങൾ ആരും അറിഞ്ഞില്ല അത്.എനിക്കാണെൽ അവൻ മരിച്ചു എന്ന വാർത്ത വന്ന പേപ്പർ കൈയ്യിൽ കീട്ടീതാണ്.പക്ഷെ എന്നിട്ടും ഞാനത് എന്തോ അറിയാതെ പോയി.
രണ്ടീസം കഴിഞ്ഞപ്പോൾ സുധി പറഞ്ഞൂ.
എടാ അണ്ണാ നമ്മൂടെ അജി മരിച്ചു പോയി. എടാ നമ്മളറിഞ്ഞില്ലല്ലോടാ.
അവൻ പൊട്ടികരഞ്ഞൂ.
എനിക്കും കരച്ചിലു വന്നു.
വർഷങ്ങൾ കഴിഞ്ഞൂ.
പലരുടെയും കല്ല്യാണം കഴിഞ്ഞൂ.
പെൺകുട്ടികൾക്ക് ഒന്നും രണ്ടും കുട്ടികളായി.
ആൺകുട്ടികളിൽ പലരും വിദേശത്താണ്. അവൻ പറഞ്ഞപ്പോലെ ഇനി എല്ലാവരും തമ്മിൽ ഒരു കൂടി കാഴ്ച്ച .
പക്ഷെ ഇന്നവിടെ ആ ഭാവൻസ് ഇല്ല അവിടെ ഒരു വലിയ മാളികയാണ്.
ആ വഴികളൊക്കെ ആകെ മാറി പോയിരിക്കുന്നു.
ഷെറിൻ ഇപ്പോ എവിടെയാകും.രശ്മി.അവൾ എവിടെയാകും.
കാലം ഒരുപ്പാട് ദൂരം പോയിരിക്കുന്നു