2010, ജൂലൈ 9, വെള്ളിയാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-4

എഴുത്ത് പോസ്റ്റ് ചെയ്തതിനുശേഷം ഒരു വലിയ കാത്തിരിപ്പായിരുന്നു.രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മറുപ്പടി കണ്ടില്ല.അതിനിടയിൽ പരീക്ഷ വന്ന് കടന്നുപോയി. ക്ലാസ്സ് തുടങ്ങി .മൂന്നാം വർഷ ക്ലാസ്സിലേയ്ക്ക്. ക്ലാസ്സിൽ അവസാന വർഷമായതു കൊണ്ട് സൌഹൃദങ്ങൾക്കും കൂടുതൽ ദൃഡത കൈവന്നിരുന്നു. അവളുടെ മറുപ്പടി കിട്ടാൻ വൈകിയപ്പോൾ പിന്നെ അവളെന്നെ മറന്നിട്ടുണ്ടാകുമെന്ന് കരുതി.ഒരു ഓണകാലം.വീട്ടിൽ ചെറിയ പൂന്തോട്ടമുണ്ട്.അവിടെ വിരിയുന്ന പൂക്കൾ കൊണ്ട് ഏല്ലാ വർഷവും പൂക്കളമൊരുക്കും.എല്ലാകൊല്ലത്തെയും പോലെ ആ കൊല്ലവും ക്ലാസ്സുകാരുടെ വകയായി പൂവീടൽ മത്സരം ഉണ്ടായിരുന്നു കോളേജിൽ.വീട്ടിൽ നിന്നും കുറെ പൂക്കൾ ഞാനും അമ്മ കാണാതെ കവറിൽ ആക്കി കൊണ്ട് പോയി.അന്ന് വൈകിട്ട് വീട്ടിൽ വന്നപ്പോൾ കുറെ ചീത്തകിട്ടി.ഓണത്തിന് പൂ പറയ്ക്കാൻ വല്ല വീട്ടിലും പോകാൻ വയ്യെന്ന് അമ്മ. ഞാൻ എവിടെന്നെലും കട്ട് പറച്ചു കൊണ്ട് വരാം.കുറച്ചു നേരത്തെയ്ക്ക് അമ്മയുമായി വഴക്കിട്ടിട്ട് മുറിയിൽ വന്ന് ഏതൊ ടിവി ചാനൽ കണ്ട് കിടക്കുമ്പോൾ അമ്മ ചായയുമായി വന്നു.“നിനക്ക് ചായയൊന്നും വേണ്ടെന്ന് തോന്നുന്നു.”“പിന്നെ നിനക്ക് ആ പെൺ കൊച്ച് ഒരു കാർഡ് അയ്ച്ചിട്ടുണ്ട്.’

“ആര്?.

“തൃശൂരുള്ള ആ പെണ്ണ്.”

ങേ?. എന്നിട്ട് എവിടെ?.”

ഞാൻ ആകാക്ഷയോടെ അമ്മയെ നോക്കി.

“ദാ”

ഓണത്തിന് പൂക്കളമൊരുക്കുന്ന സുന്ദരകളായ പെൺകുട്ടികളുടെ പടവുമായിട്ട് ഒരു ആശംസകാർഡ്.

അതിൽ വളരെ കുറച്ചു വാക്കുകളിൽ ഒരു എഴുത്തും.

അനൂനെ ഞാൻ മറന്നതല്ല. അനൂന്റെ പരീക്ഷ ആയതുകൊണ്ട് ശല്ല്യമാകണ്ട എന്നു കരുതിയാണ് ഞാൻ എഴുതാതെ ഇരുന്നത്.പരീക്ഷയൊക്കെ എങ്ങനെയുണ്ടായിരുന്നു.ഈ അനിയത്തികുട്ടിയെ മറന്നിട്ടില്ലേൽ എഴുതണം.

“അനിയത്തികുട്ടി” എനിക്ക് വിശ്വസിക്കാൻ കഴിയണില്ല.ഞാൻ അയ്ച്ച കഴിഞ്ഞ എഴുത്ത് ആ കുട്ടിയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല്യേ. ഒരു പക്ഷെ കിട്ടിയാൽ അങ്ങനെ അങ്ങനെ ഒരു എഴുത്ത്.

അലോചിക്കുന്തോറും ചിന്തകൾ മനസ്സിനെ ഭ്രാന്തു പിടിപ്പിച്ചു.

എന്തായാലും മറുപ്പടി എഴുതണം. ഞാൻ ഒരു ആശംസ കാർഡ് അയ്ക്കാൻ തീരുമാനിച്ചു.