2008, മാർച്ച് 31, തിങ്കളാഴ്‌ച

പ്രണയത്തിന്റെ പൂക്കാലം



അവള്‍ വീണ്ടും വിളിച്ചു। എനിക്കവളെ കാണാതെയിരിക്കാന്‍ കഴിയാതെയായി എല്ലാ ദിവസവും അവള്‍ വരുന്ന ബസിലെ പതിവു യാത്രക്കാരനായി ഞാന്‍ ।അമ്പലത്തിനു മുന്നിലെ സ്റ്റോപ്പിലിറങ്ങി അവള്‍ക്കൊപ്പം നടക്കുമ്പോള്‍ മനസില്‍ അവള്‍ എന്നും എന്റെതു മാത്രമായിരിക്ക്ണെ എന്നുള്ള പ്രാര്‍ഥനയായിരുന്നു।

“ഏടാ അനൂപെ എനിക്കിപ്പോ 26വയസ്സായി।രണ്ടു വര്‍ഷം കുടി ഞാന്‍ നിനക്കു വേണ്ടി കാത്തിരുന്നാല്‍ എനിക്ക് 28ആകും നമ്മുടെ സമുദായത്തില്‍ 28വയസ്സു കഴിഞാല്‍ പിന്നെ ഒരു നല്ല കല്ല്യാണം നടക്കാന്‍ പാടാകും“

‘നീ കാത്തിരിക്ക് ഞാന്‍ നിന്നെ കെട്ടിക്കൊളാം‘

“നീ ആണ്‍ക്കുട്ടിയല്ലെ കുറച്ചു കാശൊക്കെയായി കഴിയുമ്പോള്‍ എന്നെക്കാള്‍ സൌന്ദര്യവും തൊലിവെളുപ്പുമുള്ള ഒരു പെണ്‍ക്കുട്ടിയെ കാണുമ്പോള്‍ നിന്റെ മനസുമാറും അതൊന്നും വേണ്ടാടാ।”

“നിനക്കെന്നെ അത്ര വിശ്വാസമില്ലെ “

നിന്നെ എനിക്കിഷടമാണു പക്ഷെ നിയെന്റെ ഭര്‍ത്താവാകണ്ടാ “

“അതെന്താ നീയങ്ങനെ പറഞ്ഞെ“

“വേണ്ടാ അവസാനം നിന്റെ വീട്ടുക്കാര്‍ എന്നെ ശപിക്കും“


“നിനക്കെന്താ ദേവി പറ്റിത് നമ്മുടെ വീട്ടുക്കാര്‍ പറഞ്ഞിട്ടാണോ നമ്മള്‍ സേനഹിച്ചത്।“

“അതൊന്നും എനിക്കറിയില്ല“

“നാളെ ഞാന്‍ ഒരു ജൊത്യാസനെ കാണുന്നുണ്ട് നമ്മുടെ നാളു തമ്മീല്‍ ചേരുമോ എന്നറിയണം എന്നിട്ടെ ബാക്കി കാര്യമുള്ളു“

“ഏടാ നിനക്ക് നല്ല തല്ലുകോള്ളാത്താതിന്റെയാ“

അതെ

ദാ നിനക്കുള്ളാ മിഠായി

കൈയിലിരുന്ന കോഫിബൈറ്റവള്‍ക്കു നല്‍കി

ഞാന്‍ ഉച്ചക്കു വരാം

“പിന്നെ നിന്റെ വിസ വന്നോ“

“എന്നേ പെട്ടെന്നു പറഞ്ഞു വിട്ടിട്ടു വേറെ കെട്ടിപോകാനല്ലെ നിനക്ക്“

“ഒരഥത്തില്‍ അതു വരണ്ടാ നിന്നെ പിരിയണ കാര്യം ആലോചിക്കുമ്പോള്‍ വേണ്ടാ“

നീ പോയി രക്ഷപ്പെടാന്‍ നോക്ക് അനൂപെ

നിന്നെ വല്ലവന്റെ കുടേ പറഞ്ഞൂ വിട്ടിട്ട് എനിക്കു രക്ഷപെടണ്ടാ

തുടരും

2008, മാർച്ച് 28, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ വഴിക്കളിലൂടെ

ദേവിയെ മറക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല। ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉണ്ണാനിരിക്കുമ്പോഴും എന്നു വേണ്ടാ എന്റെ ചിന്തക്കളില്‍ കാടു പോലെ അവള്‍ വളര്‍ന്നു പന്തലിച്ചു।
ഒരു ദിവസം നല്ല തണപ്പുള്ള ഒരു പ്രഭാതം ഞാന്‍ പതിവിലും നേരത്തെ ഉണര്‍ന്നു।



ദേവിയും ഞാനും തമ്മിലുള്ള കല്ല്യാണം ഒരു ക്ഷേത്രത്തില്‍ വച്ചു നടക്കുന്നത് സ്വപനം കണ്ടാണു പെട്ടെന്നു ഉണര്‍ന്നത്। നോക്കൂമ്പോള്‍ മനസിനു വലിയ ശുന്യത പെട്ടെന്നു ദേവിയെ വിളിക്കണമെന്നു തോന്നി അന്നേരം സമയം 5.30അയ്യിട്ടുള്ളു ഞാന്‍ അവളുടെ വീട്ടിലേക്കു വിളിച്ചു।
കുറെ നേരം ബെല്ലടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ തന്നെയാണു ഫോണ്‍ എടുത്തത്।

“ഹലോ“
“ഞാനാടി“
“നിയെന്താടാ രാവിലെ......?”
“എടി ഞാന്‍ നമ്മുടെ വിവാഹം സ്വപനം കണ്ടു“
“നിനക്കെന്താടാ....?”
“മറക്കാന്‍ പറ്റണില്ല എനിക്ക്“ ഈ പ്രേമം വല്ലാത്തോരു സാധനമാണ്‍“
“ഞാനൊരു ഉമ്മ തരട്ടെ നിനക്ക്‘ “
“എന്താ അനൂപെ നിനക്ക്...?”
“എത്ര ശ്രമിച്ചിട്ടും കഴിയണില്ലാ മോളെ നിന്നെ മറക്കാന്‍“
എന്നും കണി കണ്ടുണരാന്‍ ഈ ദേവി എന്റെ കൂടെയുണ്ടേങ്കില്‍ വെറെ ഒന്നും വേണ്ടാ എനിക്ക്“
അനൂപെ അനിയത്തി അവിടെ നിലപ്പുണ്ട് നിയെന്തൊക്കെയാ ഈ പറയണെ അവളു കേള്‍ക്കൂം”
കേള്‍ക്കട്ടെ എന്നായാലും കേള്‍ക്കാനുള്ളതല്ലെ ഞാന്‍ ഉറക്കെ വിളിച്ചു പറയാന്‍ പോകുവാ നിന്നെ ഇഷടമാണെന്നു“
“നിനക്കെന്താടാ“
“എങ്കില്‍ എനിക്കൊരു ഉമ്മ താ “
“വേണ്ടാ അതൊന്നും വേണ്ടാ“
എന്നാല്‍ ഞാന്‍ വിളിച്ചു കൂവും എന്റെ വീട്ടുക്കാരാറൈയും പിന്നെ എല്ലാവരും അറിയും
എനിക്കു അറിയില്ലാ അതൊന്നും,
എങ്കില്‍ ഞാന്‍ തരട്ടെ
(പെട്ടെന്ന് അനിയത്തി ഉമ്മറത്ത് ഞാന്‍ ഫോണ്‍ കട്ടു ചെയ്തു)
പിന്നെ ഞാനവളുടെ ഓഫിസില്‍ ചെന്നപ്പോള്‍ അവള്‍ മിണ്ടിയില്ല എന്നോടു ഞാന്‍ പറഞ്ഞു
ഞാന്‍ പോകുവാ
അന്നേരം അവള്‍ പറഞ്ഞൂ


“എനിക്കു വല്ലോം തോന്നിയിട്ടു വേണ്ടെ സേനഹിക്കാന്‍ പറ്റിയ ഒരു സാധനം“
ശരിയാണു നീ പറഞ്ഞത് എനിക്കുമത് തോന്നിയിട്ടുണ്ട് കൊള്ളില്ലാ ഒന്നിനും അതാണ് സത്യം
ഇനി ഞാന്‍ വരില്ല ദേവി നിന്റെ മുന്നില്‍ ഒരിക്കലും കാണാതെയിരിക്കാന്‍ ഞാന്‍ ശ്രമിക്കാം
പിന്നെ നേരില്‍ കണ്ടില്ലെലും ഈ ഹ്രദയത്തിലിട്ട് എനിക്ക് സേനഹിക്കാമല്ലോ।എന്റെ മന്‍സില്‍ നീയെയുള്ളൂ പേടിക്കണ്ടാ ഞാന്‍ ഒരിക്കലും നിന്നെ ശല്യപ്പെടുത്തില്ല। ഒരു ഫോണ്‍ പ്പോലും ചെയ്യില്ല പോട്ടെ

പിന്നെ തിരിഞു നോക്കാതെ നടക്കുമ്പോള്‍
ഏതേലും ഒരു ബസ് എന്റെ നെഞ്ചിലൂടെ കയറിയിറങ്ങിയിരുന്നെങ്കിലെന്നു ഞാന്‍ ചിന്തിച്ചു।
ഒരാഴ്ച് അവളെ കാണാതെയിരിക്കാന്‍ അമ്പലത്തില്‍ നിന്നും വഴിമാറി ഞാന്‍ സഞ്ചരിച്ചു।
ഏറ്റൂമാനൂരപ്പന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവളെ മറക്കാനുള്ള ശക്തി എനിക്കു തരാന്‍ മനമുരുകി പ്രാഥിച്ചു।
നെന്‍ച്ചില്‍ വല്ലാത്താ പുകച്ചിലുമായി ഒരാഴുച്ച കടന്നു പോയി
ഒരു ദിവസം ഉച്ച കഴിഞ്ഞു ഞാന്‍ കടയിലിരിക്കുമ്പോള്‍ അവളുടെ ഫോണ്‍ എനിക്കു വന്നു
ഞാന്‍ എന്തെങ്കിലും പറഞ്ഞു വച്ചു നിയെന്തിനാ വിളിക്കാതെയിരിക്കണെ നീയിന്നല്ലെ എങ്കിലും(ഞാറാഴുച്ച ) വിളിക്കുമെന്നു ഞാന്‍ വിച്ചാരിച്ചു।നിയെന്താ അനൂപെ ഇങ്ങനെ



2008, മാർച്ച് 21, വെള്ളിയാഴ്‌ച

പ്രണയമഴ നനഞ്ഞ്..

ജോലിക്കിരിക്കുമ്പോള്‍ മനസു നിറയെ അവളെക്കുറിച്ചുള്ള ഓര്‍മ്മക്കളാണു।ഇപ്പോ അവള്‍ എന്തെടുക്കുകയാകും ।അവളെ കാണാതെയിരിക്കാനോ മിണ്ടാതെയിരിക്കാനോ എനിക്കു കഴിയുമായിരുന്നില്ല।
എപ്പോഴും അവളെ വിളിച്ച് എന്തെങ്കിലുമോക്കെ സംസാരിച്ചു കൊണ്ടിരിക്കണം
അങ്ങനെ എന്റെ പഞ്ചാരയടി തുടര്‍ന്നു
ജിവിതത്തില്‍ ഒരു പെണ്‍ക്കുട്ടിയോടും അത്രത്തോളം ഒരിഷ്ട്ം തോന്നിയിട്ടില്ല।
അവളെന്നു വച്ചാല്‍ എനിക്ക് ഭ്രാന്തായിരുന്നു
ഒരു ദിവസം നല്ല മഴ പെയ്യുന്ന ഒരു വെളുപ്പാം കാലത്ത് ഞങ്ങള്‍ വിവാഹിതരാകുന്നത് ഞാന്‍ സ്വപ്നം കണ്ടു ഞാന്‍ എഴുന്നേറ്റു।
എനിക്കാന്നേരം തന്നെ അവളെ വിളീക്കണമെന്നു തോന്നി।
ഞാന്‍ അവളുടെ വീട്ടിലെക്കു ഫോണ്‍ നമ്പര്‍ കറക്കി
“അതെ ദേവി“
“നീയെന്തെടുക്കുവാണാവിടെ ഞാനിന്നുനിന്നെ സ്വപ്നം കണ്ടു
എനിക്കു മറക്കാന്‍ പറ്റണില്ല നിന്നെ ।അത്ര മാത്രം നിന്നെ ഞാന്‍ സേനഹിക്കുന്നുണ്ട്।“‘
അവളൂടെ വീട്ടില്‍ ഫോണുണ്ടെന്നുള്ള കാര്യം മുന്‍പ് എനിക്കറിയില്ലായിരൂന്നു।
എതാനം ദിവസമുന്‍പു അവള്‍ തന്നെ എന്നോടു പറഞ്ഞു
“എടാ നിനക്ക് ഞാന്‍ നമ്പര്‍ തന്ന കാര്യം മിനിയൊടൊന്നും പറയരുത്।“‘
“ഞാന്‍ ആരോടും, പറയില്ല“
രാവിലെ എന്നും അവള്‍ വരുന്നതും കാത്ത് എറ്റുമാനൂരമ്പലത്തിന്റെ മുമ്പില്‍ ഞാന്‍ കാത്തു നിലക്കും
മിക്ക ദിവസവും എന്റെ പ്രാഥന അവളെ എനിക്ക് കിട്ടണെ എന്നായിരുന്നു।
ഊണു കഴിക്കാനിരിക്കുമ്പോഴും കിടക്കുമ്പോഴും എന്നു വേണ്ട എപ്പോഴും ഒരു ഭ്രാന്തുപ്പോലെ അവളെന്റെ മനസില്‍ കൂടുക്കൂട്ടി
എല്ലാ ദിവസവും ഭഗവാന്റെ പ്രസാദവുമായി അവളെ അനുഗമിക്കും അവള്‍ ഓഫിസില്‍ വന്നാല്‍
ആരു കാണാതെ ഞാനവള്‍ക്കും പൊട്ടുക്കുത്തി കൊടുക്കും
പിന്നെ കൈയ്യില്‍ കരുതിയിരിക്കുന്ന മന്‍ച്ച് അവള്‍ക്ക് നല്‍കും
ഒരു ദിവസം അവളെന്നോടു പറഞു
“ഏടാ നീയെപ്പോഴും ഇവിടെ വരുന്നത് ശരിയല്ല ആളുക്കള്‍ വല്ലതും പറയും“.
“പറയട്ടെ ഞാന്‍ അവരോടു പറഞ്ഞോളാം ഞാനെന്റെ പെണ്ണിന്റെ അടൂത്താണു വരുന്നതെന്നു।“।


“ഏടാ അനൂപെ നീ കാര്യ ഗൌരവം മനസിലാക്കാതെ സംസാരിക്കരുത്।നിനക്ക് ഇത് എന്നാത്തിന്റെ സുഖക്കേടാ।എന്നെ മാത്രമെ കെട്ടൂള്ളു എന്നു നി പറയുന്നത് എന്തീനാ”
ഏടാ എന്നെ കല്ല്യാണം കഴിച്ചാല്‍ പത്തു പൈസ സ്തിധനമായി കിട്ടില്ല നീ വേറെ വല്ലോ പണിം നോക്ക്“
“വേണ്ട എ।നിക്കോരു ജിവിതമുണ്ടെങ്കില്‍ അതു നിന്നോടൊപ്പമായിiരിക്കും। നിന്നെ മറക്കാന്‍ എനിക്കു കഴിയില്ല .”
“കുറച്ചു നാളു നിനക്കു കാത്തിരുന്നു കൂടെ“
“ഏടാ എനിക്കിപ്പോ വയസ്സിരുപത്തിയാറായി ഇനി ഞാന്‍ എത്ര നാള്‍ കാത്തിരിക്കണം।പിന്നെ നി ഗള്‍ഫിലൊക്കെ പോയിട്ടു വന്നാല്‍ നീയെന്നെ കെട്ടുമെന്നാ എന്താ ഉറപ്പ്‘
“ഞാന്‍ ജിവിച്ചിരുപ്പുണ്ടെങ്കില്‍ നിന്റെ കഴുത്തില്‍ ഞാന്‍ താലി കെട്ടിയിരിക്കും।“
“വേണ്ടടാ അതൊന്നും വേണ്ടാ നിനക്കെന്ന ഒരുപ്പാടഷടമാണെന്നെനിക്കറിയാ।പക്ഷേ അതു വേണ്ടാ
ഞാനൊരു ഭാഗ്യമില്ലാത്താവളാണു।കുട്ടീക്കാലം തോട്ടെ ഒരുപ്പാട് അനുഭവിച്ചിട്ടുണ്ട് ഇനിയും ഒരൊന്നാഗ്രഹിച്ചിട്ട് നടാക്കാതെ പോയാല്‍ വേണ്ടാടാ”
ഞാന്‍ കറുത്താവനായാതു കൊണ്ടാണൊ
നി പോടാ
തുടരു।

2008, മാർച്ച് 7, വെള്ളിയാഴ്‌ച

ഭാരത സ്ത്രിക്കളെ മുന്നോട്ട്‌......................................................?










ഈ അടുത്ത നാളില്‍ വായിച്ച വാര്‍ത്തക്കളില്‍ ഏറെ സന്തോഷം നല്‍കിയ ഒന്നാണു B.S.Fലേക്കു സ്ത്രിക്കളെ എടുക്കുന്നു എന്ന വാര്‍ത്ത.കൈയില്‍ തോക്കുമായി നമ്മുടെ അതിര്‍ത്തി കക്കാന്‍ ഇനി പെണ്‍ക്കുട്ടിക്കളും ഉണ്ടാകും.പല വിദേശ രാജ്യങ്ങളിലും സ്ത്രികള്‍ക്ക്‌ സൈന്യക സേവനം ലഭിക്കാറുണ്ട്‌।എന്നാല്‍ മേറ്റ്‌-ല്ലാ രംഗത്തും കഴിവുതെളിയിച്ചിട്ടും ഭാരതത്തിലെ സ്ത്രിക്കള്‍ക്കു തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുക എന്ന ദൗത്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കേണ്ടി വന്നത്‌ നമ്മുടെ പുര്‍വികര്‍ ഭാരതത്തിലെ സ്ത്രിക്കളില്‍ അടിച്ചേല്‍പിച്ച ചില തെറ്റുദ്ധാരണക്കളുടെ പരിണിത ഫലമാകാം.കുട്ടിക്കളെ പ്രസവിക്കുക അവരെ വളര്‍ത്തുക ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കുക വീട്ടു ജോലികള്‍ ചെയ്യുക കുറെ വര്‍ഷം മുമ്പു വരെ സ്ത്രിയെന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടിമാത്രം സൃഷിടിക്കപ്പെട്ട ഒരു ഉപകരണമായിരുന്നു






ഗ്രാമത്തിലെ ഇട വഴിയിലുടെ ഒരു പെണ്‍ക്കുട്ടി സൈക്കിളില്‍ സഞ്ചരിച്ചാല്‍ അവളെ കൗതുകം പൂണ്ടു നോക്കി നിന്ന നമ്മുടെ സമൂഹം പിന്നീട്‌ അവളുടെ ഒരോ വളര്‍ച്ചയും നോക്കി കണ്ടു.ബൈക്കില്‍ ചീറി പായുന്ന പെണ്‍ക്കുട്ടികളും ട്രക്കും ബസും വിമാനവും ട്രയിനും റോക്കറ്റും ഓടിക്കുന്നതും എന്നു വേണ്ട പൊതുരംഗത്തും ശാസ്ത്ര രംഗത്തും സാമുഹിക രംഗത്തും അവള്‍ പുരുഷനോപ്പം വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണു കാഴ്ച്ച വച്ചത്‌.രാജ്യത്തിന്റെ വികസന കുതിപ്പില്‍ സ്ത്രിയെ ഇനി അകറ്റി നിറുത്താനാവില്ല.






കേരളത്തിലെ പോലിസു സ്റ്റേഷനുക്കളില്‍ വനിതക്കള്‍ക്കും തുല്ല്യ പ്രധാന്യം വന്നതോടെ പോലിസ്‌ സ്റ്റേഷനില്‍ ഒരു പരാതിയുമായി സ്വസ്ഥമായി കയറി ചെല്ലാമെന്നായി.പണ്ടു പുരുഷമാരുടെ മാത്രം അധിനതയിലായിരുന്ന പോലിസു സ്റ്റേഷനുകള്‍ വാദിയെ പ്രതിയും പ്രതിയെ വാദിയും ആക്കുന്ന ലോകമായിരുന്നു.വായ്‌ തുറന്നാല്‍ അമ്മെവിളിയും പുളിച്ച തെറിയും പറഞ്ഞു ശിലിച്ച പാവം നമ്മുടെ ഏമാന്മാര്‍ പെണ്ണുങ്ങളു വന്നതോടെ ശുദ്ധാന്മക്കളായി മാറി. ആല്ല്യേല്‍ ഉന്നതങ്ങളില്‍ പെണ്ണുങ്ങള്‍ കമ്പ്ലയ്ന്റുമായി ചെല്ലുമെന്നറിയാം.പോലിസു യൂണിഫോം പല പെണ്‍ക്കുട്ടിക്കള്‍ക്കു വലിയ ആത്മവിശ്വസമാണു നല്‍കിയത്‌.സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സ്ത്രിക്കള്‍ക്കു ഈ യുണിഫോ ഏറെ സഹായമായിട്ടുണ്ട്‌.പോലിസില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടിക്കള്‍ രാത്രി ജോലി കഴിഞ്ഞു വളരെ വൈകി വിട്ടില്‍ പോകുന്നു.സാധാരണ പെണ്‍ക്കുട്ടിക്കള്‍ നേരിടുന്ന ഭയപാടുക്കള്‍ ഇവരെ അലട്ടാറില്ല. വലിയ ട്രാഫിക്കുള്ള ഇടങ്ങളില്‍ പോലും പുരുഷമാരെക്കാള്‍ ഭംഗിയായി സ്ത്രിക്കള്‍ ഗതാഗതം നിയന്ത്രിക്കുന്നു.ഈ പെണ്‍ക്കുട്ടിക്കള്‍ക്ക്‌ ഇത്രയും അത്മവിശ്വാസം നല്‍കിയത്‌ ഈ യുണിഫോമിന്റെ മഹത്വമല്ലെ....?






വളയിട്ട കൈക്കള്‍ക്കു തോക്കു വഴങ്ങുമോ എന്നു ചിന്തിക്കാന്‍ വരട്ടെ.B.S.Fലെ ചുണക്കുട്ടിക്കള്‍ നാളെ നമ്മുടെ അതിര്‍ത്തി നുഴഞ്ഞു കയറുന്നവനെ തകര്‍ക്കാന്‍ ബുദ്ധിയുള്ള പുതിയ തന്ത്രങ്ങളുമായിട്ടാകും നിങ്ങുക.ഭാരതാംബയുടെ പെണ്‍മ്മക്കള്‍ ബ്രിട്ടിഷ്‌ പടയെ ചെറുത്തു തോല്‍പിച്ച ഝാന്‍സി റാണിയുടെ പിന്മുറക്കാരാണു.അവര്‍ക്കു ചുവടുകള്‍ പിഴക്കില്ല.എതൊരു ജോലിയെക്കാളും മഹത്തരമാണു സ്വന്തം രാജ്യത്തിനു വേണ്ടിയുള്ള സമര്‍പ്പണം.ധര്‍മ്മം സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ മരണം വരിച്ചാല്‍ പോലും അതു പുണ്യമാണു.സ്ത്രി ശാക്തിക്കരണത്തിന്റെ വഴിക്കളില്‍ പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പാകട്ടെ B।S.F ലെക്കുള്ള സ്ത്രിക്കളുടെ ചുവടു വയ്പ്പ്‌.