2008, മാർച്ച് 7, വെള്ളിയാഴ്‌ച

ഭാരത സ്ത്രിക്കളെ മുന്നോട്ട്‌......................................................?










ഈ അടുത്ത നാളില്‍ വായിച്ച വാര്‍ത്തക്കളില്‍ ഏറെ സന്തോഷം നല്‍കിയ ഒന്നാണു B.S.Fലേക്കു സ്ത്രിക്കളെ എടുക്കുന്നു എന്ന വാര്‍ത്ത.കൈയില്‍ തോക്കുമായി നമ്മുടെ അതിര്‍ത്തി കക്കാന്‍ ഇനി പെണ്‍ക്കുട്ടിക്കളും ഉണ്ടാകും.പല വിദേശ രാജ്യങ്ങളിലും സ്ത്രികള്‍ക്ക്‌ സൈന്യക സേവനം ലഭിക്കാറുണ്ട്‌।എന്നാല്‍ മേറ്റ്‌-ല്ലാ രംഗത്തും കഴിവുതെളിയിച്ചിട്ടും ഭാരതത്തിലെ സ്ത്രിക്കള്‍ക്കു തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുക എന്ന ദൗത്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കേണ്ടി വന്നത്‌ നമ്മുടെ പുര്‍വികര്‍ ഭാരതത്തിലെ സ്ത്രിക്കളില്‍ അടിച്ചേല്‍പിച്ച ചില തെറ്റുദ്ധാരണക്കളുടെ പരിണിത ഫലമാകാം.കുട്ടിക്കളെ പ്രസവിക്കുക അവരെ വളര്‍ത്തുക ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കുക വീട്ടു ജോലികള്‍ ചെയ്യുക കുറെ വര്‍ഷം മുമ്പു വരെ സ്ത്രിയെന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടിമാത്രം സൃഷിടിക്കപ്പെട്ട ഒരു ഉപകരണമായിരുന്നു






ഗ്രാമത്തിലെ ഇട വഴിയിലുടെ ഒരു പെണ്‍ക്കുട്ടി സൈക്കിളില്‍ സഞ്ചരിച്ചാല്‍ അവളെ കൗതുകം പൂണ്ടു നോക്കി നിന്ന നമ്മുടെ സമൂഹം പിന്നീട്‌ അവളുടെ ഒരോ വളര്‍ച്ചയും നോക്കി കണ്ടു.ബൈക്കില്‍ ചീറി പായുന്ന പെണ്‍ക്കുട്ടികളും ട്രക്കും ബസും വിമാനവും ട്രയിനും റോക്കറ്റും ഓടിക്കുന്നതും എന്നു വേണ്ട പൊതുരംഗത്തും ശാസ്ത്ര രംഗത്തും സാമുഹിക രംഗത്തും അവള്‍ പുരുഷനോപ്പം വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണു കാഴ്ച്ച വച്ചത്‌.രാജ്യത്തിന്റെ വികസന കുതിപ്പില്‍ സ്ത്രിയെ ഇനി അകറ്റി നിറുത്താനാവില്ല.






കേരളത്തിലെ പോലിസു സ്റ്റേഷനുക്കളില്‍ വനിതക്കള്‍ക്കും തുല്ല്യ പ്രധാന്യം വന്നതോടെ പോലിസ്‌ സ്റ്റേഷനില്‍ ഒരു പരാതിയുമായി സ്വസ്ഥമായി കയറി ചെല്ലാമെന്നായി.പണ്ടു പുരുഷമാരുടെ മാത്രം അധിനതയിലായിരുന്ന പോലിസു സ്റ്റേഷനുകള്‍ വാദിയെ പ്രതിയും പ്രതിയെ വാദിയും ആക്കുന്ന ലോകമായിരുന്നു.വായ്‌ തുറന്നാല്‍ അമ്മെവിളിയും പുളിച്ച തെറിയും പറഞ്ഞു ശിലിച്ച പാവം നമ്മുടെ ഏമാന്മാര്‍ പെണ്ണുങ്ങളു വന്നതോടെ ശുദ്ധാന്മക്കളായി മാറി. ആല്ല്യേല്‍ ഉന്നതങ്ങളില്‍ പെണ്ണുങ്ങള്‍ കമ്പ്ലയ്ന്റുമായി ചെല്ലുമെന്നറിയാം.പോലിസു യൂണിഫോം പല പെണ്‍ക്കുട്ടിക്കള്‍ക്കു വലിയ ആത്മവിശ്വസമാണു നല്‍കിയത്‌.സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സ്ത്രിക്കള്‍ക്കു ഈ യുണിഫോ ഏറെ സഹായമായിട്ടുണ്ട്‌.പോലിസില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടിക്കള്‍ രാത്രി ജോലി കഴിഞ്ഞു വളരെ വൈകി വിട്ടില്‍ പോകുന്നു.സാധാരണ പെണ്‍ക്കുട്ടിക്കള്‍ നേരിടുന്ന ഭയപാടുക്കള്‍ ഇവരെ അലട്ടാറില്ല. വലിയ ട്രാഫിക്കുള്ള ഇടങ്ങളില്‍ പോലും പുരുഷമാരെക്കാള്‍ ഭംഗിയായി സ്ത്രിക്കള്‍ ഗതാഗതം നിയന്ത്രിക്കുന്നു.ഈ പെണ്‍ക്കുട്ടിക്കള്‍ക്ക്‌ ഇത്രയും അത്മവിശ്വാസം നല്‍കിയത്‌ ഈ യുണിഫോമിന്റെ മഹത്വമല്ലെ....?






വളയിട്ട കൈക്കള്‍ക്കു തോക്കു വഴങ്ങുമോ എന്നു ചിന്തിക്കാന്‍ വരട്ടെ.B.S.Fലെ ചുണക്കുട്ടിക്കള്‍ നാളെ നമ്മുടെ അതിര്‍ത്തി നുഴഞ്ഞു കയറുന്നവനെ തകര്‍ക്കാന്‍ ബുദ്ധിയുള്ള പുതിയ തന്ത്രങ്ങളുമായിട്ടാകും നിങ്ങുക.ഭാരതാംബയുടെ പെണ്‍മ്മക്കള്‍ ബ്രിട്ടിഷ്‌ പടയെ ചെറുത്തു തോല്‍പിച്ച ഝാന്‍സി റാണിയുടെ പിന്മുറക്കാരാണു.അവര്‍ക്കു ചുവടുകള്‍ പിഴക്കില്ല.എതൊരു ജോലിയെക്കാളും മഹത്തരമാണു സ്വന്തം രാജ്യത്തിനു വേണ്ടിയുള്ള സമര്‍പ്പണം.ധര്‍മ്മം സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ മരണം വരിച്ചാല്‍ പോലും അതു പുണ്യമാണു.സ്ത്രി ശാക്തിക്കരണത്തിന്റെ വഴിക്കളില്‍ പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പാകട്ടെ B।S.F ലെക്കുള്ള സ്ത്രിക്കളുടെ ചുവടു വയ്പ്പ്‌.












5 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

വളയിട്ട കൈക്കള്‍ക്കു തോക്കു വഴങ്ങുമോ.....?

ഭൂമിപുത്രി പറഞ്ഞു...

വള കല്ല്യാണത്തിനും കാതുകുത്തിനുമൊക്കെ ഇട്ടാല്‍ മതീന്നു വെയ്ക്കട്ടെ,അല്ലെ?

കാപ്പിലാന്‍ പറഞ്ഞു...

അനൂപേ ,തോക്ക്‌ വളയിട്ട കൈകള്‍ക്കും നന്നായി ഇണങ്ങും ..അല്ലെങ്കില്‍ ഒന്ന് കല്യാണം കഴിച്ച്‌ നോക്ക് .എപ്പോ തോക്കെടുതെന്നു ചോദിച്ചാല്‍ മതി :))

ഓടോ : ആ നിരൂപണം ഞാന്‍ ഒരു പോസ്ടാക്കി ഇട്ടു .അതിനു തനിക്ക് കുറെ പേര്‍ മാര്‍ക്കും ഇട്ടു പോയി കാണ്.

siva // ശിവ പറഞ്ഞു...

എന്തൊക്കെ പറഞ്ഞാലും കുടുംബം നോക്കി നടത്തുന്ന സ്ത്രീകള്‍ മാത്രമേ എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടുകയുള്ളൂ...

സസ്നേഹം,
ശിവ.

കൊസ്രാക്കൊള്ളി പറഞ്ഞു...

കരിവളയിട്ട കൈയ്യില്‍ നിറയെ തോക്കുമായ്‌