2008, ഏപ്രിൽ 24, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയകാലത്ത്


ദുബായി ചുട്ടുപഴുത്ത ചീനചട്ടിപ്പോലെ വെന്തുരുകി നിന്ന ഒരു ജുലായ് മാസത്തിലാണു ഞാന്‍ അദ്യമായി ഈ നഗരത്തിലേക്ക് കടന്നു വന്നത്।ഞാന്‍ വന്ന് കുറച്ച് ദിവസത്തിനുള്ളില്‍ ഈ മഹാനഗരം എന്റെ ജിവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തിനു കുടി സാക്ഷ്യം വഹിച്ചു।
അന്നൊരു വ്യാഴച്ചയായിരുന്നു।ഓഫീസില്‍ വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല।പിറ്റെന്നു ഒട്ടുമിക്ക


ഓഫീസുക്കളും ചുട്ടിയായതിനാല്‍ ഞാന്‍ കസേരയില്‍ കമ്പ്യൂട്ടറിലേക്കു നോക്കി എന്റെ ദേവിയെയും അവളൊടൊത്തു ചിലവഴിച്ച ആ നാളുക്കളുടെ ചിത്രങ്ങളും വെറുതെ ഓര്‍ത്തിരുന്നു।ചില ഓര്‍മ്മകള്‍


ഓര്‍ത്ത് ഞാന്‍ ചിരിച്ചു।പെട്ടെന്നു ചിന്തയില്‍ നിന്നുണര്‍ന്നു।അരേലും കണ്ടോ....?


ആരു കാണാന്‍..........


പിന്നെ എന്തോ അലോചിച്ചു സ്ഥിരമായി കൈയില്‍ കരുതാറുള്ള ബാഗില്‍ നിന്നും ഒരു ഡെപ്പി പുറത്തെടുത്തു


അതു തുറന്നു നോക്കി


അതില്‍ അന്നു ഞങ്ങള്‍ പിരിയുമ്പോള്‍ ദേവി തലയില്‍ ചൂടിയ ആ തുളസിക്കതിര്‍( എനിക്ക് സമ്മാനിച്ച) അടര്‍ന്നു ഇലകള്‍ പൊടിഞ്ഞു കിടന്നു


ഞാന്‍ അവ കൈയിലെടൂത്ത് വീണ്ടും ഓര്‍മ്മക്കളിലെക്കു പോയി।


ഈ ദിവസത്തിന്റെ ഓര്‍മ്മക്ക് നിന്റെ തലയില്‍ ചൂടിയ പൂവ് എനിക്കു തരുമോ ദേവി


ഇതു ഞാന്‍ സൂക്ഷിച്ചു വയ്ക്കും നിന്നെക്കുറിച്ചുള്ള ഓര്‍മ്മക്കളില്‍


ആ പൂവാണു എന്റെ മുന്നില്‍ അസ്ഥിക്കലത്തിലെ ഓര്‍മ്മകള്‍ പോലെ നിലക്കുന്നത്


.......................................------------------------------------------------------------------------


=====================================================================


ആ ഓര്‍മ്മക്കളില്‍ നിന്നും ഉണരുന്നത് ഒരു

ഫാക്സിന്റ്റ്റെ സ്വരം കേട്ടാണു।

ഞാന്‍ പെട്ടെന്ന് ആ ഡെപ്പി അടച്ചു വച്ച് ആ ഫാക്സെട്ത്ത് നോക്കി

അദ്യം വല്ല കസ്റ്റ്മറും അയിച്ചതാകും എന്നാണു കരുതിയത്।എന്നാല്‍

അതൊരു പെണ്‍ക്കുട്ടിയുടെ സി।വി

ആയിരുന്നു।

ഞാന്‍ ആ സിവിയിലൂടെ ഓടിച്ചു നോക്കി।

ഷീനാ മോഹന്‍

ദുബായില്‍ ബാര്‍ ഹോട്ടലില്‍ റെസ്ട്റ്റോറന്റില്‍ വെയ്റ്ററസ് ആയി വര്‍ക്കു ചെയ്തിട്ടുണ്ട്।4വര്‍ഷത്തെ എസ്പിരിയന്‍സുണ്ട്।പിന്നെ മുംബൈയില്‍ ഒരു ഷോപ്പില്‍ സെയിത്സ് ഗേളായിട്ട്

27വയസുണ്ട്।

മലയാളി പെണ്‍ക്കുട്ടിയല്ലെ ।കണ്ടപ്പോള്‍ അറിയാതെ മന്‍സിനുള്ളീലെ പഞ്ചാര പുറത്തു വന്നു

ഒന്നു വിളിക്കാം .....വിളിക്കണോ

വിളിക്കാന്നെ

മന്‍സ് വേണോ വേണ്ടയോ എന്നുള്ള ചിന്തയില്‍ കിടന്നു വീര്‍പ്പ്മുട്ടി

അവസാനം രണ്ടും കല്പിച്ചു നംബര്‍ കറക്കി

അങ്ങെ തലയ്യ്ക്കല്‍ ഒരു ക്രസ്തീയ ഭക്റ്റിഗാനത്തിന്റെ റിംഗ് ടൂണ്‍

എന്റെ കുഞ്ഞീശോയെ.............എന്നുള്ള വരികള്‍

എതാനും നിമിഷം ആ മധുരമുള്ള ഗാനത്തിന്റെ ഈരടികള്‍ കേട്ടു ഞാനിരുന്നു।കുറച്ചു കഴിഞ്ഞു

ഫോണ്‍ കട്ടായതല്ലാതെ ആരും ഫോണ്‍ എടുത്തില്ല

പിന്നെ ഞാന്‍ ഫോണ്‍ ടെബിളില്‍ വച്ച്

സുഖമായി ഒന്നുറങ്ങാന്‍ തീരുമാനിച്ചു

അപ്പോ എന്റെ മന്‍സില്‍ ദേവി വീണ്ടും കടന്നു വന്നു

മന്‍സു അസ്വസഥമാകുമ്പോഴൊക്കെ ഞാന്‍ അവളെ കുറിച്ചു ഓര്‍ക്കും

അവള്‍ പറയാറുള്ള ഒരോ വരിക്കളും

നീ നന്നായി വരുമെടാ അനൂപെ। എവിടെ ആയാലും ഞാന്‍ നിനക്കു വേണ്ടി പ്രാഥിക്കും

ദേവി എന്നിട്ടും നി...........................?

അലോചനകള്‍ മനസിനെ വല്ലാതെ പിടിമുറക്കിയപ്പോള്‍

ഞാന്‍ വേദനയോടെ പോയക്കാലത്തെക്ക് മന്‍സിനെ പറിച്ചു നട്ടു

പെട്ടെന്നു ലാന്‍ഡ് ഫോണിന്റെ നാദം കേട്ടാണു ഞാനുണര്‍ന്നത്।

ഞാന്‍ ഫോണെടുത്തു

“ഹലോ “

“സംബഡി കാള്‍സ്‘

ഞാന്‍ ചോദിച്ചു ‘ഷീനയല്ലെ‘

“അതേ ആരാ‘....?

“എനിക്കു കുട്ടിയുടെ ഒരു ഫാക്സ് കിട്ടി ഒരു മലയാളി കുട്ടിയല്ലെ എന്നു കരുതി ഞാന്‍ വിളിച്ചാതാണു‘

“അവിടെ വേക്കന്‍സി വല്ലോ ഉണ്ടോ......?”

“ഞങ്ങളുടെ അടുത്ത് വേക്കന്‍സി ഒന്നുമില്ല“

‘എന്നാല്‍ ചിലരോക്കെ എന്നെ വിളിച്ചു പറയാറുണ്ട്।കുട്ടി ഇടക്ക് വിളിച്ചാല്‍ വല്ലോ വേക്കന്‍സി ഉണ്ടേല്‍ ഞാന്‍ പറയാം‘

“ഞാന്‍ വിളിക്കാം‘

‘പിന്നെ എവിടെയാ നാട്ടില്‘......?

“കൊല്ലം“

“കൊല്ലത്തെവിടെ......?”

“ശാസ്താക്കോട്ടാ“

‘ഞാന്‍ അറിയും ഒരുപ്പാട് കുരങ്ങ്ക്കോളെക്കെയുള്ള ഒരു അമ്പലമില്ലെ അവിടെ“

‘അവിടെ വന്നിട്ടുണ്ടോ......................?”

‘ഇല്ല കേട്ടിട്ടുണ്ട്‘

‘അമ്പലഠിന്റെ അടുത്താണൊ.....?”

“കുറച്ചു മാറിയാ“

“ഇവിടെ എവിടെയാ........?”

“ഞാന്‍ ഇപ്പോ അബുദാബിയില്‍ ഒരു കസിന്റെ അടുത്താണ്‘

“എന്തെ ഹോട്ടലിലെ ജോലി ഉപേക്ഷിച്ചത്..........?”

‘നാലു വര്‍ഷമായില്ലെ ഒരേ ഫീല്‍ഡില്‍ തന്നെ മടുത്തിട്ടാണ്“

“ങ്ങാ ഇടക്ക് വിളിക്ക് എന്തെലും ഒഴിവുകള്‍ വന്നാല്‍ ഞാന്‍ പറയാം“

“വിളിക്കാം‘

‘എങ്കില്‍ ശരി‘

പിന്നെ ആ പാട്ട് എനിക്കു വളരെ ഇഷടപെട്ടുട്ടോ അതു കളയരുത്

ങാ ആ ചിരിച്ചു കൊണ്ടു ഫൊണ്‍ കട്ടു ചെയ്തു

ഞാന്‍ പിന്നെ ആ കുട്ടിയെക്കുറിച്ചു തന്നെ അലോചിച്ചു

അവള്‍ ഇനി വിളിക്കുമോ॥

എവിടെ ...? എന്റെ ദേവിയെ മറക്കാന്‍ പുതിയ ഒരു കുട്ടുക്കാരി।ഈ അവസ്ഥയില്‍ അവള്‍ എനിക്കു

വലിയാ അശ്വാസമാകും പക്ഷെ അവള്‍ ഇനി വിളിച്ചില്ലെങ്കിലോ

ഇല്ല അവള്‍ വിളിക്കും അവള്‍ക്കു വിളീക്കാതെ ഇരിക്കാന്‍ കഴിയില്ല

പെട്ടെന്ന് മനസ് അങ്ങനെയൊക്കെ ചിന്തിച്ചു

അവള്‍ വിളിക്കാതെ വിളിക്കുന്നത് ശരിയല്ലല്ലോ

ഏതായാലും കാത്തിരിക്കാം

വരും വരാതിരിക്കില്ല

ഒന്നു രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു

അവള്‍ എന്നെ വിളിച്ചു।

തുടരും

32 അഭിപ്രായങ്ങൾ:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ദേവിയുമായിട്ടുണ്ടായ എന്റെ പ്രണയജിവിതത്തിനൊടുവില്‍ വീണ്ടും ചില സംഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായി അതിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു

ശിവ പറഞ്ഞു...

കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ട്‌..

വിന്‍സ് പറഞ്ഞു...

ഹഹഹ എന്തിരു മച്ചാന്‍സ് ഇതു. ദേവി പോയാല്‍ പോട്ടു, ലൈന്‍ മാറ്റി കൊളുത്തിയാ മതി കത്തും.

ശ്രീ പറഞ്ഞു...

എന്നിട്ടെന്തായി മാഷേ?

എന്നാലും ദേവിയ്ക്കെന്തു പറ്റി?

ശ്രീ പറഞ്ഞു...

എന്നിട്ടെന്തായി മാഷേ?

എന്നാലും ദേവിയ്ക്കെന്തു പറ്റി?

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ശിവ:വളരെ രസകരമായ അനുഭവങ്ങള്‍ കോറിയിടുന്ന ഒരു പ്രണയ കഥയാണിത്
വിന്‍സ്:ഇത് പുതിയ ഒരു ലൈനാണ്.വളരെ സംഭവബഹുലമായ ഒരു പ്രണയ കഥയാണിത്
ശ്രി:ദേവിയുടെ കല്ല്യാണം കഴിഞ്ഞു.ഇത് പുതിയ ഒരു പ്രണയക്ഥയാണ്

ആത്മാന്വേഷി... പറഞ്ഞു...

ബ്ലോഗ് കൊള്ളാം.പക്ഷേ ലേഔട്ട് ഒന്നുകൂടി നന്നാക്കണം.ഒരു പേര്‍സണ്‍നല്‍ ബ്ലോഗിന് ഈ ലേഔട്ട് കൊള്ളില്ല.അതുപോലെ ഹെഡിംഗ് ബാനറും മറ്റിയേക്കൂ.
പിന്നെ ഈ ലേഔട്ടില്‍ ഇങ്ങ്നെയുള്ള കളറുകളും പിക്സും ഉപയോഗിച്ചാല്‍ ഭംഗി നഷ്ടപ്പെടും.
ബെര്‍ലി തോമസ്,ശാസ്താംകോട്ട,മാറുന്ന മലയാളി ( ഇവയൊക്കെ ഒന്നു നോക്കിയേക്കൂ....

ശ്രമത്തിന് അഭിനന്ദനങ്ങള്‍
ഇവയൊന്നും എന്റെ ബ്ലോഗുകള്‍ അല്ല കേട്ടോ

വര്‍ക്കിച്ചന്‍ : DudeVarkey പറഞ്ഞു...

ചങ്കരന്‍ പിന്നേം കരിമ്പനേല്‍ തന്നെ.

പൈങ്ങോടന്‍ പറഞ്ഞു...

ഷീനേ...നീയാണെന്‍ ദേവി :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

അത്മാന്വേഷി:ചുമ്മാ കിടക്കട്ടെ എന്റെ ചിന്തക്കളും എന്റെ വേദനയും എന്റെ പ്രേമവുമാണി ബ്ലൊഗ്
വര്‍ക്കിച്ചായാ:ഇതു വളരെ വേദന്യുണ്ടാക്കുന്ന ഒരു ക്ലൈമാക്സായിരിക്കും.
പൈങ്ങോടന്‍ മാഷേ:എന്റെ മറ്റൊരു വേദനയുടെ മുഖമാണീ‍ ഈ കഥ

ഹരീഷ് തൊടുപുഴ പറഞ്ഞു...

ദേവീ.... ഇന്നും നീയെന്‍ സ്വന്തം നീയേ,
ദേവവീണാമന്ത്രം മോതിരക്കൈ കുന്‍പിള്‍ നിറയും പ്രേമസായൂജ്യം...

കുറുമാന്‍ പറഞ്ഞു...

കൊള്ളാലോ വീഡിയോണ്‍..

എനിക്കാരൊരു പീഢകന്‍ പിന്‍ഗാമി ബ്ലോഗില്‍
എന്നാലോചിച്ചു പുകച്ചിരുന്നു ഞാന്‍ എന്‍ തല
ഇന്നെന്‍ തലക്ക് ഞാന്‍ വിശ്രമം കല്‍പിച്ചു
പിന്‍ഗാമിയായി നീ വന്നതിനാലാണത്.

തറവാടി പറഞ്ഞു...

നിഷ്കളങ്കമായ എഴുത്ത്. :)

ബിന്ദു കെ പി പറഞ്ഞു...

കൊള്ളാം സംഭവബഹുലമായ ബാക്കി ഭാഗം പോരട്ടെ

കാപ്പിലാന്‍ പറഞ്ഞു...

ലൈന്‍ അടി കൊള്ളാം,പക്ഷേ ഇത് കളിപ്പിര് ലൈന്‍ ആണെന്കില്‍ ഞാന്‍ ആ കൊച്ചിനോട് പറയും .നമ്മുടെ വകെലെ അമ്മാച്ചന്റെ മൂത്ത മോളാ ഈ കഷി..വെറുതെ എന്‍റെ കൈ മേനക്കെടുതരുതെ ..അനൂപേ..ഞാന്‍ ഇപ്പൊ 5 പ്രാവശ്യം അടുപ്പിച്ചു മെയില്‍ അയച്ചു .കിട്ടിയോ എന്ന് നോക്ക് :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ഹരീഷേ:ദാ നാട്ടുക്കാരാ മൂഴിക്കലമ്മയുടെ നടക്കല്‍
നിന്നു ആ പാവം ശ്രിക്കുട്ടിയോട് ഇതു തന്നെയാകും പറഞ്ഞത്.പാവം.
കുറുമാന്‍-ജി‌:എന്റെ ജീവിതത്തിലെ ഏറ്റവും വലിയ
സന്തോഷം നിറഞ്ഞ ഒരു നിമിഷമാണിപ്പോള്‍
ഞാന്‍ ബ്ലോഗെന്താണെന്നും അതെങ്ങനെയാണെന്നും ഒക്കെ അറിഞ്ഞത് അങ്ങയെ പോലുള്ള വലിയ ആളുക്കളിലൂടെയാണു.
എനിക്ക് വലിയ സന്തോഷമായി(ഒരു ലോട്ടറി അടിച്ചതിലും വലിയ സന്തോഷം)
തറവാടി:ഈ കഥയും ഒരു പാട് വേദനകള്‍ നിറഞ്ഞ അനുഭവങ്ങളിലൂടെയാണു കടന്നു പോകുന്നത്.ഇതും ശരിക്കും ജീവിതഠില്‍ സംഭവിച്ചതാണു
ബിന്ദു:ബിന്ദു ഇതിനു മുന്‍പുള്ള കഥ വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.ഇല്ലെല്‍ വായിക്കുക

ഭൂമിപുത്രി പറഞ്ഞു...

അനൂപേ,ആത്മകഥയെഴുതി പബ്ലിക്കാക്കാന്‍ തന്നെ തീരുമാനിച്ചോ?
സസ്പ്പെന്‍സില്‍ക്കൊണ്ടുപോ‍യി നിറ്ത്തിയസൂത്രം നന്നായി.

Suvi Nadakuzhackal പറഞ്ഞു...

ഇപ്പോള്‍ മനസ്സിലായില്ലെ ദേവിയോടുണ്ടായിരുന്നത് ദിവ്യപ്രേമം ഒന്നുമല്ലെന്നത്. അതിങ്ങനെ കാണുന്ന പലരോടും അനൂപിനും എനിക്കും ഒക്കെ തോന്നുന്ന ഒരു വികാരം ആണ്.

നിരക്ഷരന്‍ പറഞ്ഞു...

അനൂപേ...

പ്രേമകഥ ബാക്കി കൂടെ പോരട്ടെ.

നന്നായെന്നൊന്നും ഞാന്‍ പറയില്ല. കാരണം, ഇനിയും നന്നാക്കാന്‍ പറ്റും അനൂപിന്.

സമയം എടുത്ത് പലവുരി ആവര്‍ത്തിച്ച് വായിച്ചതിനുശേഷം പോസ്റ്റിയാല്‍ മതി. അത്മാന്വേഷി പറഞ്ഞതും കേട്ടല്ലോ ? കുത്തിന് പകരം വരയാണ് മിക്കവാറും എല്ലായിടത്തും. ചില്ലറ അക്ഷരപ്പിശാചും ഉണ്ട്. അതും ശരിയാക്കണം.

ഞാനിത്തിരി കൂടുതല്‍ വിമര്‍ശിച്ചെങ്കില്‍ ക്ഷമീര് ?
നിരക്ഷരന്‍....വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നു. എന്റെ ഒരു കാര്യമേ... :) :)

പാമരന്‍ പറഞ്ഞു...

ഈ 'തുടരും' കാണുന്നതേ എനിക്കു കലിയാണ്‌. വേഗം അടുത്തപോസ്റ്റിടോ...

തണല്‍ പറഞ്ഞു...

അനൂപേ,
ചില ചെയ്തികള്‍ക്കു കാരണങ്ങള്‍ ഒന്നുമുണ്ടാവില്ല എന്നതുപോലെയാണു ഈ കമന്റ് എഴുതുന്നതും!
സത്യത്തില്‍ ഒരു വല്ലാത്ത നിഷ്കളങ്കത ഫീല്‍ ചെയ്യുന്നുണ്ടു പലപ്പോഴും.കഥകളിലായാലും കമന്റുകളിലായാലും.ആ നിഷ്കളങ്കത തന്നെയാണു അനൂപിന്റെ ബ്ലോഗിലെക്കുളള എന്റെ വഴികാട്ടി!
കഥതുടരട്ടെ അനൂപേ...ശുഭപര്യവസാനിയായ ഒരു അവസാനവും പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ.

പ്രവീണ്‍ ചമ്പക്കര പറഞ്ഞു...

അനു‌പേ .... കൊള്ളാം കേട്ടോ....ഇനി ബാക്കി എന്നാ ?

കാന്താരിക്കുട്ടി പറഞ്ഞു...

ഈ ദിവസത്തിന്റെ ഓര്‍മ്മക്ക് നിന്റെ തലയില്‍ ചൂടിയ പൂവ് എനിക്കു തരുമോ ദേവി

ഇതു ഞാന്‍ സൂക്ഷിച്ചു വയ്ക്കും നിന്നെക്കുറിച്ചുള്ള ഓര്‍മ്മക്കളില്‍

ഹ ഹ ഹ ഞങ്ങളുടെ പണ്ടത്തെ പ്രണയം ഓര്‍മ വരുന്നു..എന്തൊരു വട്ടായിരുന്നു അന്നു..ഇന്നു അതോര്‍ക്കുമ്പോള്‍ തന്നെ നാണക്കേട് ഛെ ഛെ

ഷീനയെ നന്നായി പരിചയപ്പെട്ടിട്ട് ലൈന്‍ അടിച്ചാല്‍ മതി കേട്ടോ...ഇനിയും ഒരു വിഷമം ഉണ്ടാക്കണ്ടാ..

:: VM :: പറഞ്ഞു...

“ശാസ്താക്കോട്ടാ“

‘ഞാന്‍ അറിയും ഒരുപ്പാട് കുരങ്ങ്ക്കോളെക്കെയുള്ള ഒരു അമ്പലമില്ലെ അവിടെ“

Oho!ഷീനക്ക് ടെലിപതി വശമുണ്ടോ ? ;)

നന്ദു പറഞ്ഞു...

ദേ... തല കോണ്ടോയി വേറെ ഒരു ഗില്ലറ്റിനില്‍ വച്ചു!!. ഇനി കരഞ്ഞോണ്ടു വന്നാ ഞങ്ങളൊന്നും ഉണ്ടാവില്ല കേട്ടൊ ആശ്വസിപ്പിക്കാന്‍!!!

നല്ല കഥ :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

കാപ്പു:ദേ ആ വകേലെ ആമ്മാച്ചന്റെ മോള്
എന്നെ കുറെ കരയിപ്പിച്ചു .വളരെ വേദന പകരുന്ന ഒരു അധ്യായം ആയിരിക്കും ഇത്
ഭൂമിപുത്രി:വെറുതെ കിടക്കട്ടെ ഇനിയും വരാനിരിക്കുന്നതെയുള്ളു
സുവി:ദേവിയോടുള്ള പ്രേമം ഒരു നേരം പോക്കായിരുന്നില്ല അത് വളരെ സീരിയസ്സായിരുന്നു.ഇത് അവളെ മറക്കാനായിട്ടു
തുടങ്ങിയതാണു പക്ഷെ....?

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

നീരു:ഞാന്‍ കുടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.ആതന്വേഷിയുടെ അഭിപ്രായം വളരെ സത്യസദ്ധമാണു
പാമു:ഉടന്‍ വരുന്നുണ്ട് അടുത്തത് ക്ഷമീര് ഇഷടാ
തണലെ:അങ്ങയുടെ അഭിപ്രായത്തിനു വളരെ നന്ദി.തണലിലിനെ പോലെ മറ്റു പലരും നേരില്‍ കണ്ടിട്ട് ഇത് പറയാറുണ്ട്
പ്രവീണെ:ഞാന്‍ ഉടനെ ബാക്കിയുമായി എത്താ
കാന്താരിക്കുട്ടി:ഷീനയെ പരിചയപ്പെട്ടതിനു ശേഷം ഉണ്ടായ സംഭവങ്ങള്‍ വളരെ തിവ്രമാണു
v.m:ഷീനയുടെ നാട്ടുക്കാരാ നന്ദി
നന്ദു:മാഷെ ഈ കഥയുടെ അവസാന ഭാഗം വരെ അങ്ങ് കാത്തിരിക്കുക

അനു.R.വര്‍മ്മ പറഞ്ഞു...

മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ആര്‍ട്ട് “രമണന്‍“ വായിക്കുന്ന ഫീലിംഗ് ഉണ്ട് അനൂപേ. ഇനീം രമിക്കണം സോറി വരക്കണം, എഴുതണം കേട്ടോ
ഓടോ. ദുബായില്‍ മുള്ളുമുരിക്ക് എവിടെയുണ്ടെന്ന് അനൂപിനു അറിയില്ലേ?

അജ്ഞാതന്‍ പറഞ്ഞു...

See Please Here

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

അനു.വര്‍മ്മ: മഹാറാണി നമ്മസ്തേ പണ്ട് രാജാധകാരം ഉണ്ടായിരുന്ന കാലത്ത് നാം അങ്ങനെയല്ലെ വിളിച്ചു പോന്നത് .മുള്ള് മുരിക്ക്
ഉടനെ വേണ്ടി വരും

ഹരിശ്രീ പറഞ്ഞു...

കൊള്ളാം,

അനൂപ് ഭായ്...

ആശംസകള്‍....

Shooting star - ഷിഹാബ് പറഞ്ഞു...

കൊള്ളാം കൊള്ളാം ഇങ്ങിനെയും ചില പ്രണയ കഥകള്‍ അല്ലേ....