2008, ജൂൺ 2, തിങ്കളാഴ്‌ച

ദുബായി ഒരു പ്രണയതീരം-2

ജിജിക്കൊപ്പം നടക്കുമ്പോള്‍ അയ്യാളു പറഞ്ഞു.
"ആ കഥ രസമായിരുന്നു.അനൂപ്."
"എങ്കില്‍ പറയ് മാഷെ കേള്‍ക്കാന്‍ രസമുള്ള വല്ലോമാണെങ്കില്‍ ഒന്നു കേള്‍ക്കാമല്ലോ?.”
ഞാന്‍ പറഞ്ഞു.
“നാട്ടില്‍ അറിയപ്പെടുന്ന ഒരു ബസിലെ ഡ്രൈവറായി ജോലിനോക്കിയിരുന്ന ഒരു കാലം.
“ഏതു ബസിലെ?.”

ഞാന്‍ ചോദിച്ചു.
“……………….“
“മുണ്ടക്കയത്തു നിന്നും മലബാറിനു പോകുന്ന വണ്ടി. അല്ലേ?.

“അതെ.”
“ജിജി അതിലെ ഡ്രൈവറായിരുന്നല്ലെ?.”

“ഞാന്‍ ഒന്നു രണ്ട് തവണ കോഴിക്കോടിന് വന്നിട്ടുണ്ട് ആ വണ്ടീല്‍“
““ങാ
ജിജി മൂളി.
“ങാ എന്നിട്ടോ?”

“വണ്ടി പണിയല്ലെ.എന്നും പ്രശനങ്ങളാണ്.അടിയും തെറിവിളിയും ഒക്കെയായിട്ട്.
ഞങ്ങളുടെ വണ്ടിടെ കിളി ഒരു പുഷപനുണ്ട്(ചെല്ലപേര്‍) അവന്‍ എടപ്പാളുള്ള ഒരു പെണ്‍ക്കുട്ടിയായിട്ട് മുടിഞ്ഞ പ്രേമം.ആ കുട്ടി കോഴിക്കോടാണ് പഠിക്കുന്നത്.രാവിലെ
വണ്ടി എടപ്പാളെത്തുമ്പോള്‍ ഈ കൊച്ച് വണ്ടി കേറും.പുഷപന്‍ ഏതു പെണ്ണിനെയും
വളക്കാന്‍ ഒരു പ്രത്യേക കഴിവാണ്‍.ഇവന്‍ കയറി ആ കൊച്ചിനെ അങ്ങ് കൊത്തി.“
അവളാണെല്‍ അവിടുത്തെ ഏതോ ഒരു നല്ല മുസ്ലീം കുടുംബത്തിലെ കുട്ടിയാണ്.സംഭവത്തിന്റെ സീരിയസ് മനസിലാക്കി ഞാന്‍ അവനോട് പറഞ്ഞു
ഇതു നമ്മുടെ പാലായല്ല മോനെ “

“നീയൊന്നു ചുമ്മാതിരി ഇഷടാ.“
“പ്രേമത്തിന് പാലായെന്നോ ഭരണങ്ങാനമെന്നോ ഒന്നുമില്ലാ.“
“നീ ചെല്ല് നല്ല മുസ്ലീ പിള്ളേരുടെ അടികിട്ടി കഴിയുമ്പോള്‍ നീ പഠിച്ചോളും.“
പുഷപനെ ഉപദേശിച്ചു നന്നാക്കിയിട്ട് വല്ല്യ കാര്യമൊന്നും ഉണ്ടായില്ല.
അവന്റെ പ്രേമം തുടര്‍ന്നു.പാലായില്‍ രണ്ട്,എറണാകുളത്ത് ഇടപ്പിള്ളിലൊന്ന്.പിന്നെ
കോട്ടയത്ത്.അയര്‍ക്കുന്നത്ത് അവന്‍ എത്ര ലൈനുണ്ടെന്ന് ഞങ്ങള്‍ക്കു പോലും അറിയില്ല.കല്ല്യാണം കഴിക്കണെനു മുമ്പെ ചുരുങ്ങിയത് ഒരു നൂറ് പെണ്ണിനെ കൊണ്ടെങ്കിലും ഇഷടമാണെന്നു പറയിക്കുകയും അവരെ കൊണ്ട് കാര്യം നടത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പുള്ളിടെ പോളിസി.
അങ്ങനെ അവന്റെ പ്രേമവും.ഞങ്ങളുടെ വണ്ടി ഓട്ടവും തുടരുന്നതിനിടയില്‍
ഒരു പ്രഭാതത്തില്‍ പുഷപനെ കാണാതെയായി.പുഷപന്‍ ലീവെടുക്കുമ്പോഴ്‍ സാധാരണ കിളിയായി കയറുക എന്റെ വീടിനടുത്തുള്ള ഒരു ചെറുപ്പക്കാരനാണ്.
അവന്‍ ഒന്നു പറയാതെ ഇറങ്ങിയപ്പോള്‍ പെട്ടെന്ന്നമ്മുടെ കുട്ടുകാരനെ കിട്ടാതെ വന്നു.അവനാണെല്‍ പാലാ തൊടുപുഴ വണ്ടീല്‍ പതിനഞ്ചു ദിവസത്തേക്ക് താല്‍കാലികമായി കയറിയിരിക്കുകയാണ്.

ഏതായാലും കണ്ടറ്റര്‍ തന്നെ ആ താല്‍കാലികമായി ആ വേഷവും കെട്ടി.
വണ്ടി പതിവു പോലെ വൈകുന്നേരം മുണ്ടക്കയത്തെ കാനന ഭംഗിയുള്ള ഗ്രാമത്തില്‍ നിന്നും പുറപ്പെട്ടു.കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളും കിടന്ന് ഏറണാകുളത്ത് കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നും കുറെ അധികം യാത്രക്കാരെയും വലിച്ചു കയറ്റി കണ്ണൂ‍രിലെ ട്രിപ്പ് അവസാനിക്കുന്ന ഗ്രാമത്തിലേക്ക് തിരിക്കുമ്പോള്‍ കണ്ടറ്ററ് നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.“
വണ്ടി എടപ്പാളെത്തുമ്പോള്‍ കുറെ ആള്‍ക്കുട്ടം വണ്ടി തടഞ്ഞു.

“എവിടെടാ അവന്‍…..*$#@@“
നല്ല സുഭാഷിതമാണ് രാവിലെ വണ്ടിലാണേല്‍ സ്ത്രിക്കളും പുരുഷന്മാരുമായിട്ട് കുറെ യാത്രകാരുണ്ട്.
“എന്താ ചേട്ടാ കാര്യം?.”

“ജമാലെ വലിച്ചെറുക്കടാ ആ നായിന്റെ മോനെ“
സംഭവം അത്ര പന്തിയല്ലെന്ന് മനസിലായി.
“എന്താ എന്താ?.”
യാത്രകാരും അന്നേരം എഴുന്നേറ്റു.
“എടാ ജബാറെ വലിച്ചിടാടാ അവരെ.”
പെട്ടെന്ന് ഡ്രൈവറുടെ ഡോറിലൂടെ ഒരുത്തന്‍ എന്റെ കഴുത്തിനു പിടിച്ചു.
ഞാന്‍ പെട്ടെന്ന് ഡോറ് തുറന്ന് പുറത്തെക്ക് ചാടി.
പെട്ടെന്ന് ബിരിയാണി തിന്ന് കൊഴുത്ത ഒരു കൈ എന്റെ പുറത്ത് വന്നു പതിച്ചു.
ടപ്പെ.
“അയ്യോ“

“എന്നെ ഒന്നു ചെയ്യല്ലെ?”
“എവിടെടാ നിന്റെ കൂട്ടുകാരന്‍?”
ഞങ്ങളുടെ കൊച്ചിനെം കൊണ്ടാണ് അവന്‍ പോയിരിക്കണെ”
“ഇവന്മാര്‍ക്കിട്ട് അസല്‍ രണ്ടെണ്ണം കൊടുക്ക് അസനിക്കാ.”
“ഇവന്മാരുടെ വായില്‍ നിന്ന് തന്നെ അറിയാന്‍ കഴിയും.“
വീണ്ടും ഒന്നു രണ്ടെണ്ണം കവിളത്തും പുറത്തുമൊക്കെയായി വീണു.
“ഞങ്ങക്കറിയില്ല.“
“നിങ്ങള്‍ വണ്ടി തടയല്ലെ എന്റെ മോള്‍ക്ക് പരിക്ഷയുള്ളതാ ആ വണ്ടി
തടഞ്ഞു വയ്ക്കല്ലെ?”

“നിന്റെ മോളുടെ ഒരു പരുക്ഷാ”
പെണ്ണിന്റെ ഇക്കായാണെന്നു തോന്നുന്നു (ഷെയിപ്പ്) കലിപ്പോടെ പറഞ്ഞു.

“അവളെ ഞങ്ങള്‍ താഴത്തും തലേലും വയക്കാതെ വളര്‍ത്തിയതാണ്. ഞങ്ങളുടെ
കൊച്ചിനെ കൊണ്ടാ ആ പന്നി പോയേക്കണെ.ഇങ്ങക്ക് അറിയുവോ അടുത്തയാഴ്ച്ച
അവളുടെ നിക്കാഹണ്.എടുത്ത് വച്ച പൊന്നും പണ്ടവും എടുത്തു കൊണ്ടാണ് അവള്‍ ആ പന്നിന്റെ കൂടെ പോയെക്കണെ”

“വച്ചേക്കില്ലാ ഞാന്‍ രണ്ടിനെം“
കൂട്ടത്തില്‍ അല്പം പ്രായമുള്ള ഒരു ഇക്ക പറഞ്ഞു.
“പറയടാ **#$ മോനെ എവിടെയാടാ അവന്‍?”

“ഞങ്ങക്കറിയില്ല.“
“ഞങ്ങളോട് ഒന്നും മീണ്ടാതെയാണ് അവന്‍ പോയിരിക്കണെ.“
പെട്ടെന്ന് എന്റെ ഫോണ്‍ ബെല്ലടിച്ചു.
ജബാറ് ഫോണ്‍ തട്ടി പറിച്ചു.

“ഇവിടെ താടാ“
പെട്ടെന്ന് അങ്ങെ തലയക്കല്‍
പുഷപന്റെ ശബദം.
“അച്ചായാ ഒരപത്തം പറ്റി ഞാന്‍ കോഴിക്കോട് ഒരു ഹോട്ടലിലുണ്ട്.ഞങ്ങള്‍ നാളത്തെ മദ്രാസ് മെയിലിന്‍ മദ്രാസിനു പോകും.അവന്‍ ഹോട്ടലിന്റെ പേര്‍ പറഞ്ഞിട്ടുണ്ടാകണം(അവന്‍ പിന്നിട് കണ്ടപ്പോ പറഞ്ഞതാണി സംഭവം)
പെട്ടെന്ന് ജബാറ് പറഞ്ഞു.
“അസനിക്കാ ഇങ്ങള് വണ്ടി എട്.മ്മക്ക് ഒരിടം വരെ പോണം“
“ഇവന്മാര്

“വിടണ്ടാ“
“നിങ്ങള്‍ പോലീസിനെ വിളിക്ക്.”
അവര്‍ നേരത്തെ തന്നെ പോലീസിനെ വിളിച്ചിട്ടുണ്ടാകണം
പോലീസ് വന്ന് ഞങ്ങളെ കൊണ്ട് പോയി
തുടരും

17 അഭിപ്രായങ്ങൾ:

Shabeeribm പറഞ്ഞു...

waiting for the next

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എന്നിട്ട്? ബാക്കി പറ

ശ്രീ പറഞ്ഞു...

അപ്പോ അടീം കൊണ്ടല്ലേ? എന്നിട്ട്?
:)

പാമരന്‍ പറഞ്ഞു...

ഹി ഹി ഹി പിള്ളേച്ചാ.. ഈ പിള്ളേച്ചന്‍റെ ഒരു കാര്യം! തല്ലുകൊണ്ടതൊക്കെ ഇങ്ങനെ പരസ്യമായിട്ടു പറയാമോ.. ദേ എന്നെക്കണ്ടു പടീ.. :)

ഇതു കണ്ടില്ലേ ?

സജി പറഞ്ഞു...

സ്റ്റേഷനില്‍ കൊണ്ടുപോയിട്ട് ആ മീശയെന്താ പറിക്കാത്തെ...
(ഉം.. ചെലപ്പൊ പറിക്കുവായിരിക്കും...കാത്തിരിക്കാം)

സന്തോഷ്‌ കോറോത്ത് പറഞ്ഞു...

maryaaadakku baaki innu post cheythillel...jabbarinte kayeennu kitiya pole onnum avillaa..nghaaa.. ;)
(avasanam jagathi parayum pole..please... :))

തണല്‍ പറഞ്ഞു...

അനൂപേ...സൂര്യനെല്ലിയൊന്നുമല്ലേ മോനേ..:)

Suvi Nadakuzhackal പറഞ്ഞു...

അനൂപേ ഈ കഥയൊക്കെ സീരിയല്‍ സ്റ്റൈലില്‍ പറഞ്ഞു നീട്ടാതെ ഒറ്റയടിക്ക് സിനിമ സ്റ്റൈലില്‍ തീര്‍ക്കൂ. സീരിയല്‍ കാണാന്‍ ക്ഷമ ഇല്ലാത്ത ഒരാളാണ് ഞാന്‍!!

ഹരീഷ് തൊടുപുഴ പറഞ്ഞു...

അടുത്തത് പെട്ടന്നാട്ടെ ട്ടോ...

ഗീത പറഞ്ഞു...

കഥ കൊഴുക്കണുണ്ട്. സീരിയലാക്കാന്‍ പറ്റിയ കഥ. സസ്പെന്‍സില്‍തന്നെ കൊണ്ടു നിറുത്തിയല്ലോ.....

നന്ദകുമാര്‍ ഇളയത് സി പി പറഞ്ഞു...

അനൂപേ കേമായിട്ടോ. സൂക്ഷിക്കണം. തല്ലുകൊള്ളാതെ.

പ്രണയകാലം പറഞ്ഞു...

ഗീതാഗീതികള്‍ പറഞ്ഞതു പോലെ സീരിയല് പോലെ ആയല്ലൊ അനൂപ്..ആകെ സസ്പെന്‍സ്..ബാക്കി പറഞ്ഞെ...

annamma പറഞ്ഞു...

സീരിയല്‍ ട്ടൈപ്പ് വായനാ സുഖം നഷ്ട്ട്പ്പെടുത്തുന്നു അനൂപ്.

saju john പറഞ്ഞു...

ആ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ “കാതല്‍” എന്നതിന്റെ ഒരു മണം വരുന്നു........

തോന്നിയാതാണ് കേട്ടോ.... പിരാന്തന്മാര്‍ക്ക് പലതും തോന്നുമല്ലോ...........

ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.

ഒരു സ്നേഹിതന്‍ പറഞ്ഞു...

ഒന്നു പെട്ടെന്ന് പറഞ്ഞു തീര്‍ക്കെന്നെ.... ക്ഷമ ഇല്ല....
കാത്തിരിക്കുന്നു...

ബാജി ഓടംവേലി പറഞ്ഞു...

ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.

joice samuel പറഞ്ഞു...

baakki parayy........
:)