“ഞങ്ങളെ പോലീസ് കൊണ്ടുപോയെങ്കിലും അവര്‍ ഞങ്ങളെ ഒന്നും ചെയ്തില്ലാ.
സ്റ്റഷനിലാണ് ഞങ്ങളെന്നറിഞ്ഞ് ബസ് മുതലാളി വന്ന് ഞങ്ങളെ ഇറക്കി.
പിന്നെ കുറച്ചു നാളെ ആ ബസില്‍ ജോലിചെയ്തുള്ളു“
“അതു കഴിഞ്ഞ് കോട്ടയം എറണാകുളം റൂട്ടില്‍ ഓടുന്ന ഒരു ബസിലും കുറച്ചുനാള്‍
ജോലി നോക്കി.“
“അതെന്താ പിന്നെ ഡ്രൈവറ് ജോലി നിങ്ങള്‍ വേണ്ടെന്നു വച്ചോ?.”
ഞാന്‍ ചോദിച്ചു.
“അതല്ല എന്നും പ്രശ്നങ്ങളായിരുന്നു.“
“കഷ്ടകാലം കൂനുമെ കുരു പോലെയായിരുന്നു എനിക്ക് എവിടെ ചെന്നാലും അടി ഒറപ്പാ.അതുകൊണ്ടാണ് ഒരു ചെയിഞ്ചാകട്ടേന്നു വച്ചത്“
“പിന്നെ എന്നാണ് ഗള്‍ഫില്‍ വന്നത്.?”
“ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ ഏറണാകുളത്തു കടവന്ത്രയിലുള്ള ഒരു ട്രാവല്‍ ഏജന്റു മുഖേന ദുബായിക്ക് പോരാന്‍ ഒരു ശ്രമം നടത്തി“
“പക്ഷെ അവര്‍ ചോദിച്ച പൈസ പെട്ടെന്ന് കൊടുക്കാന്‍ എന്റെ കൈയ്യില്‍ ഇല്ലായിരുന്നു.പിന്നെ അന്ന് കൊടുക്കാത്തത് ഒരു ഭാഗ്യവുമായി തോന്നി
അതൊരു തട്ടിപ്പ് എജന്‍സിയായിരുന്നു.
വീട്ടില്‍ കുറച്ചുനാള്‍ ജോലി ഒന്നും ഇല്ലാതെ ഇരുന്നപ്പോള്‍ ഇടക്ക് ബസിലും ലോറിയിലും ഒക്കെ പകരകാരനായി കയറും.
അങ്ങനെ ഇരുന്നപ്പോഴാണ് കോട്ടയത്തുകാരന് ഒരു അച്ചായന്റെ മണല്‍ ലോറിയില്‍ കയറുന്നത്.മീനച്ചാലാറ്റില് നിന്നും മൂവാറ്റുപുഴ ആറ്റില്‍ നിന്നുമൊക്കെ രാത്രി കൊല്ലിവല ഉപയോഗിച്ചും മറ്റും കോരുന്ന മണല്‍ അച്ചായന്റെ ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുക്കുക. വളരെ റിസക്കു പിടിച്ച പണിയായിരുന്നു.അച്ചായനു വേണ്ടി മണല്‍ ലോറില് സ്പിരിറ്റ് വരെ കൊണ്ടു വന്നിട്ടുണ്ട്.“
“അപ്പോ ജിജി ആള് അത്ര നിസ്സാരകാരനല്ല. “
“എന്നിട്ട്?.”
“ആ ജോലി ആറുമാസം ചെയ്തു.പക്ഷെ കുരുത്തം കൊണ്ട് കേസുകളൊന്നും ഉണ്ടായില്ല.
അതിനിടയില്‍ ഒരു ദിവസം പുഷപന് നാട്ടില്‍ വന്നു എന്നെ കാണാന്‍
പല സ്ഥലങ്ങളില്‍ മാറി താമസിച്ച് അവസാനം നാട്ടില്‍ എത്തി. ഹസീന (അതായിരുന്നു ആ കുട്ടിയുടെ പേര്) മതം മാറി സീനയായി അവള്. ഒരു മുസ്ലിം
പെണ്‍കുട്ടി നെറുകയില്‍ സിന്ദൂരതിലകവും നെറ്റിയില്‍ ചന്ദനകുറിയും മുടിയില്‍ ദേവി ക്ഷേത്രത്തിലെ മഞ്ഞള്‍ പുരണ്ട പൂവും ചൂടി നിലക്കുന്നത് കണ്ട് ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി ചിരിച്ചു.“
“എടാ അളിയാ എനിക്ക് അച്ചായനോട് പറഞ്ഞ് വണ്ടില് എന്തേലും ഒരു പണി ഒപ്പിച്ചു തരണം ഇതിനെം കൊണ്ട് ജീവന് രക്ഷിക്കാനുള്ള ഓട്ടത്തിനിടേല്‍ പലയിടങ്ങളിലും തങ്ങി കൈയ്യിലെ കാശുമുഴുവന്‍ തീര്‍ന്നു.“
അവന് എന്നെ മാറ്റി നിറുത്തി പറഞ്ഞു..
“ഞാന്‍ നിനക്കിപ്പോ എന്തു ചെയ്തു തരാനാ?.”“ അച്ചായന്റെ വണ്ടി പണി നിറുത്തുവാ ഞാന്‍ .തന്നെയുമല്ല ഇപ്പോ പാലാച്ചായനുമായിട്ട് യാതൊരു കണക്ഷനുമില്ല.“
“എന്തെ ?.”
അവന് ചോദിച്ചു.
“അല്ല നിന്നെ പോലുള്ള ഒരുത്തന് കൂടെ ഉണ്ടെല് ഇടക്കിടെ കോട്ടക്കല്‍ പോയി നന്നായിട്ടൊന്ന് ചവിട്ടി തിരുമിയാല്‍ നന്നായിരിക്കും.അന്ന് നിന്നെ ഞങ്ങളുടെ കൈയ്യില്‍ കിട്ടിയിരുന്നെല്‍ നല്ല ഒരു നാടകം ഞങ്ങളു നടത്തിയേനെ?”
“അതു പോട്ടെ അളിയാ. നിനക്ക് അറിയില്ല ഈ ഇഷടത്തിന്റെ വില.”
“ഇഷടം! ഇതു വരെ നീ എത്ര പെണ്ണൂങ്ങളോട് പറഞ്ഞിട്ടുണ്ട് ഈ വാക്ക്.”
“ഇനി ആ കൊച്ചിനെം അങ്ങനെ പറഞ്ഞു പറ്റിക്കാനാണേല്‍ ഇവളുടെ കുടുംബത്തില്‍ ഒരു ജബാറ് എന്നു പറയുന്ന ഒരുത്തനുണ്ട് നല്ല ഇടിയനാണ് ഞാന്‍ പറഞ്ഞ് കൊടുക്കും.”
“വേണ്ടാ അളിയാ.“
“ങാ ഞാന്‍ നോക്കട്ടെ.”
“പുഷപന് ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കുക.ഇനി മലബാര്‍ വണ്ടീല് അവന് പോകില്ല .അച്ചായനോട് ചോദിച്ചാല്‍ അയ്യാളിവനിട്ട് രണ്ട് കൊടുക്കും
തലകാലം അവനെ എന്റെ പുതിയ മുതലാളിയുടെ ലോറിയില്‍ ഒന്നില്‍ കയറ്റി.
അങ്ങനെയിരിക്കെയാണ് ദുബായിലുള്ള ഒരു സുഹൃത്ത് മുഖേന അവീര്‍ എന്നാ സ്ഥലത്ത് ഒരു കമ്പിനിയില്‍ ഒരു ഹെല്‍പ്പറായി ജോലി കിട്ടുന്നത്.
ഇവിടെ നിന്നാല്‍ ഈ തല്ലും വഴക്കും പോലീസ് കേസുമൊക്കെയായിട്ട് പോകത്തെയുള്ളൂ .”
“ആയിരത്തിയഞ്ഞൂറ് രൂപ ശമ്പളത്തില്‍ ഒരു വിസ
നാട്ടിലാണെല് അതില്‍ കൂടുതല്‍ കിട്ടും
രണ്ട് ലോറി സ്പിരിറ്റ് കടത്തിയാല്‍ മതി
എതായാലും പാലാ പള്ളീലെ മാതാവിനെം ഒക്കെ വിളിച്ച് പ്രാത്ഥിച്ച് രണ്ടും കല്പിച്ച് നന്നാകാനായി ദുബായിക്ക് കയറി.ശമ്പളം ഇത്തിരി കുറവാണേലും നന്നാകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.
അങ്ങനെ അധികം ആരെം അറിയിക്കാതെ ഞാന്‍ ദുബായിലെത്തി
പോകുന്നതിന്റെ തലേ ദിവസം പുഷപനൊപ്പം പാലായിലെ ടൌണ്ഷാപ്പില് കയറി
രണ്ട് കുപ്പി കള്ളടിച്ചു.
കുടിച്ചു കൊണ്ടിരിക്കെ ഞാന്‍ അവനോട് പറഞ്ഞു.”
“എടാ ഞാന്‍ നാളെ ദുബായിക്ക് പോകുവാ“
“ദുബായിക്കോ?.”
“അതെ“
“ഇനി ഇവിടെ നിന്നാല്‍ ശരിയാകത്തില്ല“.
“നീ എന്നിട്ട് മിണ്ടിപോലുമില്ല ഇതു വരെ“
“ഇപ്പഴും ഇതു ഞാന്‍ നിന്നോട് മാത്രമെ പറഞ്ഞിട്ടുള്ളൂ“.
“എടാ എന്നാ എനിക്കൂടെ അവിടെ ഒരു പണിയൊപ്പിച്ചുതാടാ?.”
“ഞാന്‍ നോക്കട്ടെ അവിടെ ചെന്നിട്ട്.“.
അവനോട് യാത്രപറഞ്ഞ് കള്ള് ഷാപ്പില് നിന്നും ഇറങ്ങി.
“പിറ്റേന്ന് രാവിലെ പത്തുമണിക്കുള്ളാ ദുബായി ഫൈറ്റില്‍ ഞാന്‍ ഇവിടെ വന്നിറങ്ങി
വന്നപ്പോള്‍ മുതല്‍ ഈ ഓഫിസിനോട് ചേര്ന്നമുറിയിലായിരുന്നു താമസം.”
(അപ്പോഴെക്കും നടന്ന് ഞങ്ങള്‍ അവന്റെ കമ്പിനിക്കടുത്ത് എത്തിയിരുന്നു)
“ജിജിക്ക് ഉച്ചക്ക് ഓഫുണ്ടോ?.”
“രണ്ടുമണിക്കൂര്‍.ഇനി മൂന്നുമണിക്ക് കയറിയാല്‍ മതി“
“എങ്കില്‍ നമ്മുക്ക് എന്റെ ഓഫീസില്‍ പോകാം?’
ഞാന്‍ അയ്യാളെ അങ്ങോട് കൂട്ടികൊണ്ടു പോയി.
“പിന്നെ ഇവിടെ വന്നതിനുശേഷം കല്ല്യാണം കഴിച്ചു എന്നു പറഞ്ഞല്ലോ
അത് ലൈന്‍ വല്ലോ ആയിരുന്നോ മാഷെ?.”
“ഓഫിസിലോട്ട് കയറുന്നതിനിടയില്‍ ഞാന്‍ തിരക്കി.
“അതെ“
“എങ്ങനെ?.”
“ഇവിടെ എനിക്ക് ആയിരത്തിയഞ്ഞൂറ് രൂപയെ ശമ്പളമുണ്ടായിരുന്നുള്ളു എന്നു ഞാന്‍ പറഞ്ഞില്ലെ.നാട്ടില്‍ ലാവിഷായി ജീവിച്ച എനിക്ക് ഈ ആയിരത്തിയഞ്ഞൂറ് കൊണ്ട് എന്താകാനാണ്.
ഞാന്‍ ഇവിടെ വന്ന് ചിലരൊടൊക്കെ ചോദിച്ച് ഉണ്ടി ഫോണിനെകുറിച്ച് പഠിച്ചു.
ഉണ്ടി ഫോണ്‍,ഉണ്ടിപണം തുടങ്ങിയകാര്യങ്ങളിലൂടെ കുറച്ചു പൈസ ഉണ്ടാക്കി
ആയിനത്തില്‍ രണ്ടായിരത്തിയഞ്ഞൂറ് എങ്കിലും മാസം ഉണ്ടാക്കുമായിരുന്നു.“
“അപ്പോ നാട്ടിലെ തരികിട പരിപ്പാടികള്‍ ജിജി ഇവിടെ വന്നിട്ടും ഉപേക്ഷിച്ചില്ല എന്നു സാരം.”
“എന്നിട്ടെന്തുണ്ടായി.?.”
“അഞ്ച് മൊബൈലില്‍ ഫോണിലൂടെയാണ് ഉണ്ടി ബിസിനസ്
കമ്പിനി മനേജര്‍ക്ക് പോലും ഒരു ഫോണുള്ളപ്പോള്‍ ഓഫീസ് ബോയിയായ എനിക്ക്
അഞ്ചു ഫോണ്‍ അതും എപ്പോഴും തിരക്ക്“
“ജോലിക്കിടയില്‍ ഈ ഫോണ്‍ വരവ് ബുദ്ധിമുട്ടാകില്ലെ?”
“വല്ല്യ തിരക്കൊന്നും ഉണ്ടാവില്ല. ഓഫീസില്‍“
“അപ്പോ മാസം അയിരത്തിയഞ്ഞൂറ് രൂപ ശമ്പളകാരന്‍ നല്ലൊരു തുക നാട്ടിലെക്ക് അയ്ക്കാന്‍ കിട്ടുന്നു എന്നു സാരം.എന്നിട്ട്?”
“അതികമൊന്നുമില്ല ബിയര്‍ അടിം വ്യാഴച്ചത്തെ വെള്ളകമ്പിനിയും കഴിഞ്ഞാല്‍ പിന്നെ അധികമൊന്നും ഉണ്ടാവില്ല.“
“ങാ എന്നിട്ട് ലൈനങ്ങനെയാ ഉണ്ടായെ?.“
“കമ്പിനിലെ മനേജര്‍ ഒരു എറണാകുളത്തുകാരനാണ് . എന്നെ വലിയ കാര്യമാ മൂപ്പര്‍ക്ക്
മൂപ്പരുടെ സുഹൃത്ത് ഇവിടെ ദയറയില്‍ ഒരു കമ്പിനിടെ ജി.എം ആണ്.കക്ഷി ഒരിക്കല്‍ ഇവിടെ വന്നപ്പോള്‍ തീരെ യാദൃച്ചികമായിട്ട് എന്നെ പരിചയപ്പെട്ടു.
മനേജര്‍ ചായ കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചായയുമായി ചെന്നു.
ഇത് നിങ്ങളുടെ നാട്ടുകാരനാണ് പാലയിലാണ് ഇയ്യാളുടെ വീട്
എന്നെ ചൂണ്ടി കൊണ്ട് മനേജര്‍ അയ്യാളോട് പറഞ്ഞു.“
“ഞാന്‍ പ്രതേകിച്ച് മൊടക്കൊന്നും ഇല്ലേലും കൈകൂപ്പി.“
“എന്താ പേര് “ അയ്യാള് പെട്ടേന്ന് എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു
“ജോജോ, ജിജിന്ന് വിളിക്കും“
“പാലായിലെവിടെയാ വീട് ?.”
“ടൌണില്‍ തന്നെയാ“
“എന്റെ വീട് പൊന്‍ കുന്നത്താ“
“പിന്നെ നിങ്ങള്‍ക്ക വല്ലോ ഉണ്ടിം കണക്റ്റ് ചെയ്യണമെങ്കില്‍ ഇവനോട് പറഞ്ഞാല്‍ മതി ഇവന് ഇവിടുത്തെ ഒരു എസചേഞ്ച് തന്നെ നടത്തുന്നുണ്ട്“
ആയ്യാള് പെട്ടെന്ന് ചിരിച്ചു.
“ങാ ഞാന്‍ വിളിക്കണുണ്ട്.“
അയ്യാള് പറഞ്ഞു.
“സാറ്“
ഞാന്‍ പെട്ടേന്ന് എന്റെ മനേജരെ വിളിച്ചു
“എങ്കില്‍ ജിജി പൊയ്ക്കോളു.“
ഞാന്‍ പുറത്തെക്ക് പോന്നു.
“ഞാന്‍ പ്രതിക്ഷിക്കാതെ ഒരു ദിവസം ആ ജി.എം എന്നെ വിളിച്ചു.
എടോ ഞാനാ ……….? മനസിലായില്ലെ തനിക്കെന്നെ അന്ന് ഓഫീസില്‍ വന്നാ
ങാ സാറ്“
ഞാന്‍ പെട്ടെന്ന് ഭവ്യനായി
“എടോ എനിക്ക് ഒരു നമ്പര്‍ കണട് ചെയ്തു തരണം“.
“ഓക്കെ സാര്‍ ഇപ്പോ തരാല്ലോ.”
“ഞാന്‍ നാട്ടിലെ ആ നമ്പറിലേക്ക് ഉടന്‍ തന്നെ കണട് ചെയ്തു കൊടുത്തു.
അങ്ങനെ അയ്യാളെന്നെ ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു.“
“ഒരു ദിവസം ആയ്യാളെ എന്നെ വിളിച്ചു പറഞ്ഞു
എന്റെ മോള് നിന്നെ വിളിക്കും.അവളുടെ കൂട്ടുകാരിക്ക് നീയൊന്നു കണറ്റ് ചെയ്തു കൊടുക്കണം.“
“ഓക്കെ സാര്‍“
“അയ്യാള് പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് മോളുടെ മധുരശബ്ദം
ഡാഡി പറഞ്ഞില്ലെ എനിക്ക് ഈ നമ്പറിലേക്ക് ഒന്നു കണറ്റ് ചെയ്തു തരണം“
“നമ്പര്‍ പറയു“
“……………“
“ഓകെ ഇപ്പോ കണറ്റ് ചെയ്യാട്ടൊ“
“അങ്ങനെ ഞാന്‍ കണറ്റ് ചെയ്തു
അത് എന്റെ ജീവിതത്തിലെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഫലമായിരുന്നു അത്.
തുടരും.
10 അഭിപ്രായങ്ങൾ:
:::::)(:;(എനിക്ക് ഇസ്മൈലി ഇടാന്‍ അറിയില്ല.അതുകൊണ്ട് എനിക്ക് തോന്നിയ പോലെ നാലഞ്ച് കുത്തുകളിട്ടു.ശരിക്കും ത്രില്ലടിപ്പിക്കുന്നുണ്ട്.അടുത്ത ഭാഗം വേഗം എഴുതൂ.)
എന്നിട്ട് ......?
ഒന്നു വേഗം പറയൂന്നേ ,
ഇങ്ങനെ
♪♪ഒരിക്കല്‍ നീ പറഞ്ഞു
പതുക്കെ നീ പറഞ്ഞു
പ്രണയം
ഒഴുകും പുഴയാണെന്ന് ♪♪
♪♪♪♪♪♪♪♪♪♪♪♪
അനൂപ്, മൂന്നു ഭാഗങ്ങളും ഒരുമിച്ചാണു വായിച്ചത്. നന്നായിട്ടുണ്ട്. ഒന്നു രണ്ടു അഭിപ്രായങ്ങള്‍ പറഞ്ഞോട്ടേ? വരികള്‍ക്കിടയിലെ സ്പേസിംഗ് ഒന്നു ശ്രദ്ധിക്കാമോ? സംഭാഷണങ്ങളൊക്കെ വെവ്വേറേയായി അകലത്തില്‍ എഴുതിയാല്‍ വായനാസുഖം വര്‍ദ്ധിക്കും എന്നു തോന്നുന്നു. കൂടുതല്‍ വായിക്കാനുള്ള പേജുകള്‍ കറുത്തബാക് ഗ്രൌണ്ടില് വെളുത്ത അക്ഷരങ്ങളില്‍ കാണുന്നത് എന്തോ ഒരു ബുദ്ധിമുട്ടുപോലെ - എന്റെ കണ്ണിന്റെ കുഴപ്പമാണോ എന്തോ.
തുടരൂ, വേഗം.
അങ്ങനൊരു പ്രേമം ഹുണ്ടിഫോണിലൂടെ..
“പ്രേമം വരുന്ന ഓരോ വഴിയേ..”
നന്നായിരിക്കുന്നു അനൂപേ.
അടുത്ത ഭാഗം വേഗം പോരട്ടെ....പിന്നൊരു കാര്യം....എനിക്കും ഒരു കാള്‍ കണക്റ്റ് ചെയ്തു തന്നേയ്ക്ക്....
അനൂപെ അടുത്ത ഭാഗം നാളെത്തന്നെ എഴുതാമോ? ധ്യുറുതിയാകുന്നു വായിക്കാന്‍...
കാമുകൻ കൺകളിലിറ്റിടും കണ്ണുനീ
രേറ്റം മഹത്തരം മുത്തിനുതുല്യമാം
കഥ കൊള്ളാം . അടുത്ത ഭാഗം വരട്ടേ വേഗം.
ഇതു കുറച്ചു കഷ്ടയിട്ടോ....
ഒന്നു പെട്ടെന്ന് പറഞ്ഞു തീര്ക്കെന്നേ.....
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ