2008, ജൂലൈ 28, തിങ്കളാഴ്‌ച

ആദ്യമായ് തോന്നിയ ഒരിഷ്ടം

ജാനകി മുത്തശ്ശി,ഗൌരിമുത്തശ്ശി ലക്ഷമിമുത്തശ്ശി,സാവിത്രിമുത്തശ്ശി,ഭവാനിമുത്തശ്ശി,പിന്നെ അച്ചമ്മ.അവരെല്ലാവരും ആ തറവാട്ടില്‍ മാസത്തിലൊരിക്കല്‍ ഒത്തു കൂടും. മുന്നൂറു കൊല്ലം പഴക്കമുള്ളതാണ് ആ തറവാട്.ആറേഴുമുറികള്‍.ഏല്ലാം ചാണകം മെഴുകിയതാണ് . വീടിന്റെ ചുറ്റും വരാന്തയാണ്.വീടിന്റെ ഉമ്മറത്ത് വലിയ ഉരുണ്ട നീളന്‍ തൂണുകള്‍.
മുത്തശ്ശിമാരെല്ലാം വിരുന്നു വന്നാല്‍ അച്ചമ്മ നല്ല പുഴുക്ക് ഉണ്ടാക്കും.
ഞാനും പത്മിനി അമ്മായിടെ മോള്‍ സുധയും ഉണ്ടാകും അവിടെ. പത്മിനി അമ്മായിടെ കോതമംഗലത്താണ് .മുത്തശ്ശിമാരെല്ലാം വീട്ടില്‍ വരുമ്പോള്‍ അമ്മായിയും അങ്ങോട് വരും.
സുധ വരുന്നത് എനിക്ക് ഇഷടമാണ്.എപ്പഴും ഞങ്ങളു തമ്മില്‍ തല്ലാ.
“അമ്മൂമ്മെ ഈ അനുവെന്നെ നുള്ളീ.”
ഞാന്‍ അവള്‍ക്കിട്ട് അങ്ങനെയിരിക്കുമ്പോള്‍ ഒരു കിണുക്ക് കൊടുക്കും.
അവള്‍ ഓടി ചെല്ലുന്നത് വല്ല്യമുത്തശ്ശിടെ അടുത്താണ്.
വല്ല്യമുത്തശ്ശി എന്നെ എപ്പോഴും ചീത്തയെ പറയു.
ഞാന്‍ ഒരിക്കല്‍ മുത്തശ്ശിക്ക് കടലയാണെന്ന് പറഞ്ഞ് ആട്ടിന്‍ കാട്ടം പൊതിഞ്ഞൂ
കൊടൂത്തു.
മുത്തശ്ശി എന്റെ പുറകെ വടിയുമായി എത്തി.
“നീയാ ഭഗീരഥി ഇവനെ വഷളാക്കുന്നെ?”
അച്ചമ്മയോട് വല്ല്യ മുത്തശ്ശി കയറക്കും.
ആരേലും എന്നെ ചീത്ത പറയണ കണ്ടാല്‍ അവളു ചിരിക്കും.
അച്ചമ്മേടെ തല്ലുകൊണ്ടിട്ട് ഞാന്‍ പിന്നാമ്പുറത്ത് വന്നിരുന്ന് കരയുമ്പോള്‍ അവള്‍
അടുത്ത് വന്നിരിക്കും.
“ചെക്കന് അതു വേണം.”
ഞാന്‍ അന്നേരം അവള്‍ക്കീട്ട് ഒരിടി കൂടി കൊടൂക്കൂം.
അവള്‍ അന്നേരം അവിടെ കിടന്ന് ഉറക്കെ കരയും.
അടുത്ത അടി കിട്ടാതെയിരിക്കാന്‍ മുറ്റവും പറമ്പും ചാടി തൊട്ടപ്പുറത്തെ ഗോപാലാന്‍ മാമനെ വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്.
ഒരു വേനലവധികാലം കഴിഞ്ഞ് സുകുളു തുറക്കുമ്പോള്‍ നാട്ടിലെ സുകൂളില്‍ അവളെയും പത്മിനി അമ്മായി കൊണ്ട് പോയി ചേര്‍ത്തു.
ഞങ്ങളൊരുമ്മിച്ചായിരുന്നു പിന്നെ സ്കൂളില്‍ പോക്ക്.
വീട്ടില്‍ നിന്ന് ഒന്നരകിലോമിറ്റര്‍ പാടത്തൂടെ നടന്നു വേണം സുകൂളില്‍ പോകാന്‍
മഴ പെയതാല്‍ തോട്ടിലൊക്കെ വല്ല്യവെള്ളമാ.കുറെ ദൂരം അച്ചമ്മ ഞങ്ങളൊടൊപ്പം വരും.
പാടവരമ്പത്തൂടെ കുറെ നടക്കുമ്പോള്‍ ഒരു സൈഡിലായി ചതുരകുളം.അവിടെ മുമ്പെങ്ങോ രണ്ടു കമിതാക്കള്‍ മുങ്ങി മരിച്ചതാണ്.
ചുണ്ണാമ്പുതീനിനായര്‍ ഒരിക്കല്‍ ഉമ്മറത്ത് ഇരുന്ന് അച്ചമ്മയോട് പറയണ കേട്ടു.പിങ്ങന്മാരെ ഞാന്‍ കേട്ടതാ എന്റെ ചെവികൊണ്ട്

ആ കുളത്തിലെ അവരുടെ സംസാരം.രണ്ട് കറുത്ത നിഴലുകള്‍
അതി പിന്നീട് കൂടെ ആരുമില്ലേല് അതിലെ വന്നാല്‍ ഞാനൊറ്റയോട്ടമാ.
സുധ അതുകണ്ടാല്‍ കളിയാക്കും
“ഈ അനൂന് അപ്പിടി പേടിയാ.“
എനിക്കന്ന് പത്തുവയസ്സാണ്.സുധക്ക് എട്ടും
ആ ചതുരകുളത്തിനും ചുറ്റും ധാരാളം തെങ്ങുകളുണ്ട്.അതിന്റെ ഓലകളില്‍ ധാരാളം പക്ഷികള്‍ വന്നിരിക്കും.
ചില ഇണകുരുവികള്‍ കൊക്കിട്ട് ഉരുമ്മണ കാണുമ്പോള്‍ അവ മരിച്ചു പോയ
ആ കാമുകിയുടെയും കാമുകന്റെയും അത്മാവ് ആണെന്ന് തോന്നും.
തറവാട്ടിലെ സര്‍പ്പക്കാവില്‍ സന്ധ്യക്ക് തിരിവയ്ക്കാന്‍ ഞാനും സുധയുമാണ് പോകുക.
അരളിയും പാലയും അരയാലുമൊക്കെ നിറഞ്ഞ് ഇരുട്ട് നിറഞ്ഞ് കിടക്കുന്ന ഒരന്തീരിക്ഷമാണ് അവിടെ
സര്‍പ്പകാവില്‍ തിരിവയ്ക്കുമ്പോള്‍ അവളുടെ മുഖത്ത് ആ നിറദീപത്തിന്റെ പൊലിമ
വിരിഞ്ഞൂ നിലക്കുന്നതു പോലെ തോന്നും.
സര്‍പ്പകാവിലെ കരിയിലകള്‍ക്കു മുകളില്‍ വീണുകിടക്കുന്ന അരളിപൂക്കളുടെ ഗന്ധം
അവിടെ നിറഞ്ഞ് നിലക്കും.
ഞാനവളെ തന്നെ നോക്കി നിലക്കും.
ഒരിക്കല്‍ അരളിപൂക്കള്‍ പെറുക്കിയെടുത്ത് വാഴയുടെ നാരുകൊണ്ട് മാലകെട്ടി അവള്‍
സര്‍പ്പത്തിന്റെ കല്‍പ്രതിമയില്‍ ഇടാന്‍ നോക്കിയപ്പോള്‍ ഞാനത് തട്ടി പറിച്ച്
അവളുടെ കഴുത്തിലിട്ടിട്ട് ഉറക്കെ പറഞ്ഞൂ.
“ഞാന്‍ സുധയെ കല്ല്യാണം കഴിച്ചെ”
അവള്‍ അന്നേരം എന്നെ തല്ലിട്ട് കരഞ്ഞൂ.
“ഞാന്‍ അമ്മൂമ്മയോട് പറയും.”
അഛമ്മേടെ എടുത്ത് ചെന്ന് അവള്‍ പറഞ്ഞാല്‍ അഛമ്മ എന്നെ തല്ലും.
ആ രംഗം മനസ്സില്‍ ഓര്‍ത്തപ്പോ ഞാനും കരഞ്ഞൂ.
“സുധക്ക് ഞാന്‍ മിഠായി വാങ്ങി തരാം.” അഛമ്മയോട് പറയല്ലെ എന്നെ അഛമ്മ തല്ലും.”
“ഞാന്‍ പറയും.”
അവള്‍ ഓടി.
സര്‍പ്പക്കാവില്‍ ഒറ്റക്ക് നിലക്കാന്‍ എനിക്ക് പേടി തോന്നി.
ഞാനും പുറകെ ഓടി.
അഛമ്മയേ അടൂത്ത് കരഞ്ഞു കൊണ്ടാണ് അവള്‍ ചെന്നത്.
“അഛമ്മെ ഈ അനൂവെന്നെ കല്ല്യാണം കഴിച്ചു.
അഛമ്മക്ക് പെട്ടേന്ന് ചിരിയാണ് വന്നത്.
അഛമ്മ അവളെ ചേര്‍ത്തൂ പിടിച്ചിട്ട് കാര്യങ്ങള്‍ ചോദിച്ചു.
“സര്‍പ്പകാവിലു വച്ചാണൊടാ നിന്റെ തോന്ന്യാസം.”
അഛമ്മ ഒരു ചെമ്പരത്തിടെ കമ്പ് ഒടിച്ചിട്ട് വന്നിട്ട് കുറെ തല്ലി.
തുടയിലും മുട്ടിനു കീഴെം രക്തം തിണര്‍ത്തപാടുകള്‍.
ഞാന്‍ കുറെ കരഞ്ഞൂ.
അന്ന് രാത്രി അഛമ്മ എന്റെ അടുത്ത് വന്നിരുന്ന് പറഞ്ഞൂ.

മോന്റെ അനിയത്തി കുട്ടിയാ അവളും അവളോട് അങ്ങനെയൊന്നും പറയരുത്.
ഞാന്‍ തലകുലുക്കി കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല.
ഞാന്‍ വലുതാകുമ്പോള്‍ അവളെ കല്ല്യാണം കഴിക്കും. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും വലിയ ക്ലാസുകളിലേക്ക് കയറിയപ്പോള്‍ ചിന്ത മനസ്സിനെ വലിച്ചു കൊണ്ടിരുന്നു.
9ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അഛമ്മ മരിക്കുന്നത്.
അന്ന് അവള്‍ എഴാംക്ലാസ്സിലാണ്. അഛമ്മ മരിച്ച ആ വര്‍ഷം അവളെ ടി.സി വാങ്ങി അമ്മായി തൃക്കാരിയൂര്‍ക്ക് കൊണ്ടുപോയി.
അവള്‍ പോയതോടെ ഞാന്‍ വല്ലാണ്ടായി.
, മണ്ണപ്പം ചുട്ടതും മഴനനഞ്ഞതും ഒരുമ്മിച്ച് സുകൂളില്‍ പോയതും സര്‍പ്പകാവില്‍ വച്ച് അവളുടെ കഴുത്തില്‍ മാലയിട്ടതുമൊക്കെ ഞാന്‍ പലരാത്രികളില്‍ ഓര്‍ത്തൂ.
എന്റെ പത്താം ക്ലാസ്സ് പരിക്ഷ കഴിഞ്ഞപ്പോള്‍ തറവാട് ഭാഗം വച്ചു .
ഞങ്ങള്‍ ഒരോഹരി വാങ്ങി കോതനല്ലൂര്‍ക്ക് പോന്നു.
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളെജില്‍ പ്രിഡിഗ്രിക്ക് ചേര്‍ന്നു.
അവിടുത്തെ കൂട്ടുകാര്‍, കൂട്ടുകാരികള്‍ അവരെല്ലാം നിറഞ്ഞ അന്തീരിക്ഷം.
പലതും മറക്കാന്‍ സഹായിച്ചു.
അതിനുശേഷം ഏറ്റുമാനൂരപ്പന്‍ കോളെജിലെ ഡിഗ്രി ജീവിതം.ഇതിനിടയില്‍ പഴയമുഖങ്ങള്‍ മാഞ്ഞൂമാഞ്ഞു പോയ് കൊണ്ടിരുന്നു.
2002ഒരോണക്കാലത്താണ് ഒരു കത്ത് എനിക്ക് കിട്ടിയത്.
അവളുടെ വെഡ്ഡിങ്ങ് കാര്‍ഡായിരുന്നു അത്.
‘അനൂ നീ വരണം എന്റെ കല്ല്യാണത്തിന്.എത്രകാലമായി നമ്മള്‍ തമ്മില്‍ കണ്ടിട്ട്.
മറന്നു പോയ പലതും എന്റെ മനസ്സിലേക്ക് പെട്ടേന്ന് ഒഴുകിയെത്തി.
സുധ, അവളുടെ മുഖം.
ആ കുട്ടികാലത്തെ കുസൃതികള്‍.തമാശകള്‍ ഒക്കെ
ഉമ്മറത്ത് ആ വേദനകളോടെ ഞാന്‍ കുറെ നേരം ഇരുന്നു.
ഇപ്പോ ഇതൊക്കെ ഓര്‍ക്കാന്‍ കാരണം.
ഇന്നലെ നാട്ടില്‍ നിന്ന് അമ്മ വിളിച്ചു,
“അനൂ സുധ ഇവിടെ വന്നിട്ടുണ്ടായിരുന്നു.അവര് കോട്ടയത്ത് എങ്ങോ പൊയതാണ്.
വരണ വഴി ഇവിടെ വന്ന് കുറെ നേരം ഇവിടെ ചിലവഴിച്ചിട്ടാണ് പോയത്.“
“എടാ അവള്‍ക്ക് രണ്ട് ആണ്‍ കുട്ടികളാടാ.രണ്ട് മിടുക്കന്‍ കുട്ടികള്‍.എടാ പിന്നെ അവന്‍ നിന്നെ വിളിക്കും.”
ആര്?.”
“അവളുടെ ഭര്‍ത്താവ്.”അവന്‍ ദുബായില്‍ ഒരു കമ്പിനിലാ”
“എന്തിനാ വെറുതെ നമ്പറു കൊടൂത്തെ ഞാനിവിടെങ്ങാന്‍ സ്വസ്ഥമായിട്ട് ജീവിച്ചോട്ടെ?”
ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു.
ഇനി ഈ ദിവസങ്ങളില്‍ എന്നേലും അവന്‍ വിളിക്കും.
എന്താ അവനോട് ചോദിക്കുക.
സുധക്ക് സുഖമാണോ? കുട്ടികളൊക്കെ എന്തെടുക്കൂന്നു.?കുട്ടികളുടെ പേരെന്താണ്?
അവര്‍ പഠിക്കുന്നുണ്ടോ? പിന്നെ പിന്നെ……?
എനിക്കറിയില്ല.ഒന്നും……?

33 അഭിപ്രായങ്ങൾ:

JamesBright പറഞ്ഞു...

മനസ്സിനെ സ്പര്‍ശിക്കുന്ന ഓര്‍മകള്‍ അനൂപേ..
നല്ലതു പോലെ എഴുതിയിരിക്കുന്നു.

Sands | കരിങ്കല്ല് പറഞ്ഞു...

:)

പൊറാടത്ത് പറഞ്ഞു...

അനൂപേ.. ആ നല്ല ഓര്‍മ്മകള്‍ പങ്ക് വെച്ചതിന്‌ നന്ദി..

കാന്താരിക്കുട്ടി പറഞ്ഞു...

പഴയ ഓര്‍മ്മകള്‍ക്കു എന്തൊരു സുഗന്ധമാണല്ലേ.. സുധ തൃക്കാരിയൂരില്‍ എവിടെ ആയിരുന്നു.. ഞാനും പഠിച്ചതു ദേവസ്വം ബോര്‍ഡ് സ്കൂളില്‍ ആയിരുന്നു.എന്റെ ക്ലാസ്സ് മേറ്റ് ഒരു സുധ ഉണ്ടായിരുന്നു. നിറയെ മുടി ഉള്ള ഒരു സുധ.
എന്തായാലും അനൂപേ അവളുടെ വിവാഹം കഴിഞ്ഞില്ലേ.. അമ്മമ്മ പറഞ്ഞതു പോലെ അവള്‍ അനിയത്തി കുട്ടി അല്ലേ.. അപ്പോള്‍ ആ ചിന്തകളൊക്കെ മറന്നു കളയൂ
അവളുടെ ഹണി വിളിക്കുമ്പോള്‍ അളിയന്‍ ആയി തന്നെ സംസാരിക്കൂ...

ആട്ടിന്‍ കാട്ടം പൊതിഞ്ഞു മുത്തശ്ശിക്കു കൊടുത്ത വിരുതാ.. അന്നേ തല്ലു കൊള്ളിയാ അല്ലേ.

തണല്‍ പറഞ്ഞു...

പറഞ്ഞോളു ഞാനിവിടെ തന്നെയുണ്ട്
-നീ ഇവിടെയങ്ങാനുമുണ്ടായിരുന്നേല്‍ പച്ചീര്‍ക്കിലിന്
നിന്റെ ചന്തി അടിച്ചുപൊളിക്കാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ..(കടപ്പാട്-ജയനോട്)
കലികാല കാമദേവാ..നടക്കട്ടെ!:)

പാമരന്‍ പറഞ്ഞു...

എഴുത്ത്‌ നന്നാവുന്നുണ്ട്‌ പിള്ളേച്ചാ..

Sharu.... പറഞ്ഞു...

മനസ്സിനെ തൊട്ടെഴുതിയതാണല്ലോ ഇത്. നന്നായിരിക്കുന്നു. :)

ശ്രീ പറഞ്ഞു...

സാരമില്ല മാഷേ. ഇതൊക്കെ അല്ലേ ജീവിതം? അയാള്‍ വിളിച്ചാല്‍ സംസാരിയ്ക്കൂ... ഒപ്പം സുധയോടും.
:)

എഴുത്ത് നന്നായി.

നാടന്‍ പറഞ്ഞു...

ഓര്‍മ്മിക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍. അല്ലേ ?

Rare Rose പറഞ്ഞു...

മനസ്സ് തൊടും വിധം നന്നായി എഴുതിയിരിക്കുന്നു.....
ന്നാലും അമ്മൂമ്മയെ ആട്ടിങ്കാട്ടം കൊടുത്ത പറ്റിക്കണമാരുന്നോ...:)

മിർച്ചി പറഞ്ഞു...

അനൂപേ, മനസ്സിൽ കളങ്കം ഇല്ലെങ്കിൽ എന്തിന് പേടിക്കണം?. ധൈര്യമായി സംസാരിച്ചോളൂ സുധയുടേ ഭർത്താവിനോട്!.

ഓർമ്മകൾ വളരെ നന്നായി പകർത്തിയിട്ടുണ്ട്.

ഗോപക്‌ യു ആര്‍ പറഞ്ഞു...

പോയതൊക്കെ പോട്ടെ മാഷെ

ഗോപക്‌ യു ആര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശിവ പറഞ്ഞു...

ഹായ് അനൂപ്,

അനൂപിന് എത്ര പ്രണയങ്ങളാ...അതു പോലെ എത്ര നൊമ്പരങ്ങളും...

ഈ വേദനയൊക്കെ എങ്ങനെ സഹിക്കുന്നു...

ഒരാള്‍ തന്നിട്ട് പോയ വേദനകളൊന്നും മറക്കാന്‍ എനിക്ക് ഇതു വരെ കഴിഞ്ഞില്ല...

Typist | എഴുത്തുകാരി പറഞ്ഞു...

ഓര്‍മ്മകള്‍ അയവിറക്കുന്നതൊരു സുഖമല്ലേ?

ജിഹേഷ് പറഞ്ഞു...

അനൂപിന്റെ പോസ്റ്റുകളില്‍ ആദ്യമായി
ഇഷ്ടപ്പെട്ട ഒന്ന്. നന്നായിരിക്കുന്നു...

OAB പറഞ്ഞു...

അയാള്‍ ആ വഴിക്ക് ചിന്തിക്കുന്നത് പോലും ഉണ്ടാവില്ല എന്നങ്ങ് മനസ്സില്‍ ഉറപ്പിക്കുക.
എന്നിട്ട് അയാളോട് അല്ല അളിയനോട് കൂളായിട്ട്
സംസാരിക്കണം. അത്ര തന്നെ...

ചാണക്യന്‍ പറഞ്ഞു...

മാഷെ,
സുധയോട് തോന്നിയ ആ ആദ്യ ഇഷ്ടം ഇപ്പോഴും ഇപ്പോഴും അവിടുണ്ടോടോ,
keep it up......
അതൊരു നൊമ്പരമാ... വല്ലാത്ത ഒരു നൊമ്പരം

കരീം മാഷ്‌ പറഞ്ഞു...

ചിറകു വിരിച്ചു ഞാനും കുറേ പിറകിലേക്കു പറന്നു.
നന്നായിരിക്കുന്നു.

നവരുചിയന്‍ പറഞ്ഞു...

നനവുള്ള ഓര്‍മ്മകള്‍ ..... കൊള്ളാം

annamma പറഞ്ഞു...

സുധ ട്ടു ദേവീ
പണ്ടത്തെ ചങ്കരന്‍ ........

ലതി പറഞ്ഞു...

അനൂപ്,
നല്ലപോസ്റ്റ്.
വായിച്ചപ്പോള്‍ ഞാനും തറവാട്ടിലേക്കു പോയി.
അമ്മൂമ്മ, അപ്പൂപ്പന്‍,അമ്മാവന്മാര്‍,അമ്മായിമാര്‍,
ചിറ്റമാര്‍ എല്ലാവരും ഓര്‍മ്മയിലെത്തി. നന്ദി.
തുടരൂ..

ഗീതാഗീതികള്‍ പറഞ്ഞു...

അനൂപേ വളരെ ഇഷ്ടമായി ഈ പോസ്റ്റ്.
പലരും ഇവിടെ പറഞ്ഞിരിക്കുന്ന പോലെ അളിയനോട് മനസ്സുതുറന്നങ്ങു സംസാരിക്കുക. ഭാരം മാറിക്കിട്ടും.

പിന്നെ, ആശകളെല്ലാം സാധിതമായാല്‍ ജീവിതം ഇത്ര മധുരിക്കില്ല അനൂപേ...
ആഗ്രഹിച്ചു കിട്ടാത്തവയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് സുഗന്ധവും മധുരവും ഏറിയിരിക്കും...

കാന്താരിക്കുട്ടി പറഞ്ഞു...

aoopine kanan illallo...evideyaa..enthaa pattiyathu ??? valla paniyum pidicho ?? atho nattil ethiyo ???

noble പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഒരു സ്നേഹിതന്‍ പറഞ്ഞു...

അമ്മമ്മ പറഞ്ഞതു പോലെ അവള്‍ അനിയത്തി കുട്ടി അല്ലേ.. അങ്ങനെ കരുതി അവളുടെ ഭറ്ത്താവിനോട് നല്ല നിലയിൽ സംസാരിക്കൂ..

ദൈവം മനശക്തി തരട്ടെ...

(^oo^) bad girl (^oo^) പറഞ്ഞു...

Feel good......

പ്രണയകാലം പറഞ്ഞു...

പ്രണയിക്കുവാനല്ല പ്രണയിക്കപ്പെടാനാണ്‍ ഭാഗ്യം വേണ്ടത് എന്നാരാണാവൊ പറഞ്ഞത്.
അയാളോട് മാത്രമാവണ്ട സുധയോടും സംസാരിക്കണം. കേട്ടോ...എഴുത്തിന്റെ രീതി ഏറെ ഇഷ്ടമായി

smitha adharsh പറഞ്ഞു...

നല്ല ഓര്‍മ്മകള്‍..അനൂപേ..

അനൂപ് തിരുവല്ല പറഞ്ഞു...

നല്ലപോസ്റ്റ്.

അജ്ഞാതന്‍ പറഞ്ഞു...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

അജ്ഞാതന്‍ പറഞ്ഞു...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

lekshmi പറഞ്ഞു...

anoope...valare nannyirikkunuu...nashata pedunna snehham ennum manasile oru neetal anu...aa vethana enum unadagum...sugamulla kure ormakal matram ennum bakki yagum...