അച്ചായനെ ഞാൻ കാണുന്നത് 2006ജൂലൈമാസം പത്താ തീയതിയാണ്.അന്ന് ആദ്യമായി ദുബായിയിൽ വന്നിറങ്ങിയ എന്നെ കൂട്ടുകൊണ്ട് പോകാൻ ജോർജ്ജാച്ചായൻ തന്റെ പ്രാഡൊയുമായി
കാത്തു നിലപ്പുണ്ടായിരുന്നു.നാലപ്തു വയ്സ്സുള്ള അച്ചായനെ കണ്ടാൽ ഒരു 28വെ പറയും.താടിയൊക്കെ വച്ച് ഒരു മമ്മൂക്കായുടെ ഗെറ്റ്പ്പ്.
അച്ചായന്റെ റൂമിലായിരുന്നു എന്റെ താമസം.ഞാനേണെൽ ദേവിയുമായിട്ടുള്ള പ്രണയം പോട്ടിട്ട് നിരാശനായി ദുബായില് വന്നിറങ്ങയപ്പോൾ എന്നെ ഏപ്പോഴും ഒരോന്ന് പറഞ്ഞ് സാമാധാനിപ്പിക്കുന്നത് അച്ചായനാണ്.
“എടാ പോയതൊക്കെ പോട്ടേ ഈ പെണ്ണൂങ്ങളൊക്കെ ഇങ്ങനെയാ ഒരാളെ സേനഹിക്കും.നമ്മൾ എത്ര ആഴത്തിൽ സേനഹിച്ചാലും കുറച്ച് കാശുള്ള ഒരാളെ കാണുമ്പോൾ അങ്ങോട് പോകും.“
അങ്ങനെയൊക്കെ എന്നെ സാമാധാനിക്കുമ്പോൾ അച്ചായന്റെ മനസ്സിൽ നീറുന്ന ഒരു മനസ്സുണ്ടെന്ന് ഞാനറിഞ്ഞത് ഒരു രാത്രി ദയറ സിറ്റിസെന്റ്രിൽ നിന്നും ഷാർജ്ജയിലേക്കുള്ള യാത്രയിലാണ്.
ഡ്രൈവു ചെയ്യുമ്പോൾ അച്ചായൻ എന്നോട് പറഞ്ഞൂ.
“ഞാൻ ഒരിക്കലും കല്ല്യാണം കഴിക്കില്ലടാ.എന്റെ ടെസ്സിയെ ഞാൻ അത്രമാത്രം സേനഹിച്ചു.അവൾ എന്നെ വഞ്ചിച്ചടാ.“
എന്തു പറ്റി അച്ചായാ?.ആരാ ഈ ടെസ്സി? പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഉറങ്ങാതെ രാത്രികളിൽ ബാൽകണിയിൽ വന്ന് പുറത്തെക്ക് നോക്കി ഇരിക്കുന്ന അച്ചായനെ?ചിലപ്പോ ഗ്ലാസ്സിൽ മദ്യം ഉണ്ടാകും.പിന്നെ എപ്പൊഴും നിറുത്താതെയുള്ള സിഗരറ്റ് വലി?അച്ചായൻ എന്നെ സമാധാനിപ്പിക്കാറുണ്ട്?അച്ചായന് എന്തുപറ്റി.
അച്ചായൻ ആ കഥ പറഞ്ഞൂ.
ഒരു സ്ത്രി കാരണം പന്തിഞ്ചുകൊല്ലം നഷ്ടപെട്ട ആ മനുഷ്യന്റെ വേദനയുടെ കഥ ഞാനത് നിറയുന്ന കണ്ണുകളൊടെ കേട്ടിരുന്നു.
ആ കഥയുടെ ബാക്കി നാളെ
3 അഭിപ്രായങ്ങൾ:
പറയൂ.....
ഇതിന്റെ ബാക്കി അറിയണം എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു....തികച്ചും ആകസ്മികം ആകാം ഈ പോസ്റ്റ്...എനിക്ക് അങ്ങനെയല്ല...ഇന്ന് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത് ഒരു ദിനം ആയിരുന്നു...കുറെ തീരുമാനങ്ങള്‍...ചില പുതിയ രീതികള്‍ ഒക്കെ ഇന്ന് എന്റെ ജീവിതത്തിന് ഉണ്ടായി...ബാക്കി എത്രയും വേഗം എഴുതൂ...ചിലപ്പോള്‍ അവ എന്റെ തീരുമാനങ്ങളെ സ്വാധീനിച്ചേയ്ക്കാം...നന്ദി...
onnukil full ezhuthuka allenkil ezhuthathiriykkuka. ith orumathiri aale vadiyakkunnapole...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ