2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു


കോട്ടയം മെഡിക്കൽ കോളെജിലെ ക്യാൻസർ വാർഡിൽ മരണത്തിന്റെ കാലൊച്ചകൾ കാതോർത്തവൾ കിടന്നു.

2003ലെ ആഗസ്റ്റുമാസത്തിലെ ഒരു സന്ധ്യ.

നല്ല മഴ പെയ്ത് നനഞ്ഞ മണ്ണിന്റെ ഗന്ധം ചുറ്റും നിറഞ്ഞു കിടന്നു.ഞാൻ വീടിന്റെ ഉമ്മറത്ത് രാത്രിയെ നോക്കീ എന്നും കിടക്കാറുള്ളതു പോലെ അന്നും ചിന്തകളുടെയും സ്വപ്നങ്ങളുടെയും വലിയ ഭാണ്ഡകെട്ടുകളും മനസ്സിൽ പേറി ഇളതിണ്ണയിലേക്ക് കാലുകൾ നീട്ടി വച്ച് കിടന്നു.

എന്റെ മനസ്സിൽ കടലുകൾ ഇരുമ്പുന്നുണ്ടായിരുന്നു.

അവൾ-ധന്യ

ഒരു ഗ്രാമം മുഴുവൻ പൂമ്പാറ്റയെപ്പോലെ പാറി നടന്ന ഒരു പെൺകുട്ടി.

അവൾ എന്റെ വീടിനു പിന്നിലെ വഴിയിലൂടെ നടന്നു പോകുമ്പോൾ അവളെ കാണാൻ ഞാൻ ജാലകത്തിനരുകിലും ഇളം തിണ്ണയിലും, മുറ്റത്തെ മൂവണ്ടൻ മാവിന്റെ ചുവട്ടിലും വന്നിരിക്കാറുണ്ട്.

ശരിക്കും ഒരു ഉദ്യാനത്തിൽ വിടർന്നു നിലക്കുന്ന നല്ലൊരു പനീനീർ പൂവിന്റെ പകിട്ടായിരുന്നു അവൾക്ക്.

അവൾ നടന്നു പോകുമ്പോൾ മറഞ്ഞു നിന്നെങ്കിലും ഒരു കമന്റു പറയാത്ത ഒരാൺകുട്ടി ആ ഗ്രാമത്തിൽ ഉണ്ടാവില്ല.

അവളുടെ മുഖശ്രി പോലെ അവളുടെ ഏറ്റവും വലിയ ആകർഷണം അവളുടെ നീളമുള്ള മുടിയായിരുന്നൂ.

വൈകുന്നേരം കാവിലെ ഭഗവതീടെ നടയിൽ അവൾ ദീപാരാധന തൊഴുത് നിലക്കുമ്പോൾ ആ ദീപങ്ങളുടെ ഭംഗി അവളുടെ മുഖത്തും പ്രഭചൊരിയുന്നത് കാവിലെ ഭഗവതി മുന്നിൽ വന്നു നിലക്കുന്ന അനുഭവമാണ് നല്കുക.

അവൾക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു ജോയിസ് എന്നായിരുന്നു അവന്റെ പേര് ഞങ്ങൾ അവനെ ജോ എന്നു വിളിക്കും.

അവളുടെ വീടിന്റെ അടുത്തൂ തന്നെയാണ് ജോയുടെ വീടും.

ജോ നല്ലോരു നസ്രാണി പയ്യനാണ്.അവളാകട്ടേ ഒരു നായരു കുട്ടിയും.

ജോക്ക് അവളോട് പ്രേമം ഉണ്ടായിരുന്നു എന്നും അവർ വലിയ ഇഷ്ടത്തിലായിരുന്നെന്നും ഞങ്ങൾ കൂട്ടുകാർ അറിയുന്നത് ഒരു രാത്രി ഞങ്ങളുടെ മാവിന്മൂക്കിലെ അപ്പൂപ്പന്റെ മുറുക്കാൻ പീടികയോട് ചേർന്നുള്ള ഷെഡ്ഡിൽ രാത്രി അല്പം നാട്ടുകാര്യവും രാഷ്ട്രീയകാര്യവും ഒക്കെ പറഞ്ഞിരിക്കെയാണ്.

മാവിന്മുക്കിലെ ഞങ്ങളുടെ ഒത്തു ചേരലിൽ കൂട്ടുചേരുന്നത് അധികവും കുട്ടി സഖാക്കളാണ്.

ആദ്യമായി കോൺഗ്രസ്സുകാരെ ഒതുക്കി ഗ്രാമത്തിൽ യുവാക്കളെല്ലാം ചേർന്ന് ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിന് തറകല്ലിട്ടു.ജോ ഞങ്ങളുടെ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു(ഇന്ന് കക്ഷി ദുബായിലുണ്ട്)

ഇങ്ങനെ സമ്മേളിച്ച ഒരു രാത്രിയിലാണ് ജോ തനിക്കവളെ ഇഷ്ടമായിരുന്നെന്ന് പൊട്ടികരഞ്ഞ് പറഞ്ഞത്.

ആ കഥയിലേക്ക് വരുന്നതിനു മുമ്പ് ധന്യയും ജോയുമായിട്ടുള്ള കുട്ടികാലത്തേക്ക് പോകാം

ധന്യയുടെ വീട്ടിൽ ധന്യയും ധന്യയുടെ ചേട്ടനുമുണ്ടാകും.ജോ തൊട്ടയലപക്കത്തെ വീട്ടിലെ കുട്ടി.

ജോ എപ്പോഴും ധന്യയുടെ വീട്ടിലുണ്ടാകും.

ധന്യയുടെ അമ്മക്ക് അവനും ഒരു മോനെ പോലെയായിരുന്നു.

ജോയുടെ അമ്മ കൊയ്ത്തിനൊക്കെ പോകും അന്ന്.അഛൻ ടാപ്പിങ്ങും ആത്യാവശ്യ കൂലിപണിയുമായി

കഴിയുന്നു.

ജോ അവരു പോയി കഴിഞ്ഞാൽ കയ്യാല പൊക്കത്തു കൂടി അവരുടെ വീട്ടിൽ എത്തൂം.

ധന്യയുടെ ചേട്ടൻ ദീപുവും ധന്യയും ജോയും കൂടി മുറ്റത്ത് കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുട്ടും. പറമ്പിലെ ഈന്തിന്റെ ഇല വെട്ടി മാടം കെട്ടി വീടും കളിക്കുകയും ചെയ്യും.

അങ്ങനെ ആ കുട്ടികളുടെ ജീവിതത്തിൽ വർഷങ്ങളുടെ കളിയോടങ്ങൾ ഒഴുക്കി കാലം കടന്നുപ്പൊയി.

ജോയ്ക്കൊപ്പമാണ് ധന്യ പഠിക്കുന്നത്.ധന്യ എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ ജോ ഒരു വർഷം അവിടെ ഇരുന്നു.

ധന്യ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.

അവൾ കോളെജിൽ നാട്ടിലെ നല്ലൊരു കോളെജിലാണ് പഠിച്ചത്.

ധന്യയുടെ ചേട്ടൻ അന്നേരം ബോബെയിൽ ഒരു കമ്പിനിയിൽ ജോലിക്ക് കയറിയിരുന്നു.

ജോ തട്ടിയും മുട്ടിയും പത്താം ക്ലാസ്സ് കടന്നു.നാട്ടിലെ പാർട്ടികാരുടെ റെക്കമെൻഡാൽ ജോക്ക് ഐ.റ്റി.ഐ.എയിൽ എം.എം.വിക്ക് പഠിക്കാൻ അവസരം ലഭിച്ചു.

അവിടെ എത്തിയതൊടെ ജോയിലെ കമ്മ്യൂണിസ്റ്റ്കാരൻ വളർന്നു.

കോളേജ് സമരങ്ങളൂടെ മുൻ നിരയിൽ ചുവന്ന കൊടിയുമേന്തി ഇങ്ക്വാലാബ് വിളികളുമായി ജോ ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ ധന്യ പഠിക്കുന്ന കോളെജിൽ ഒരു കെ.എസ്.യുകാരനെ തല്ലാൻ ജോയും കൂട്ടുകാരും അവിടുത്തെ പാർട്ടിപിള്ളേരുടെ താല്പര്യം പ്രകാരം ചെന്നു.

ഡിഗ്രി ഫസ്റ്റ് ഇയർ ഫിസിക്സ് ബാച്ച് ക്ലാസ്സാണ്.

ജോ ക്ലാസ്സിലേക്ക് ചെന്ന് കാലു ഒരു കാലു ഉയർത്തി ഡെസ്ക്കിനു മുകളിൽ കയറ്റി വച്ച് ആ കുട്ടിയുടെ (കെ.എസ്.യു) കഴുത്തിനു പിടിച്ചു.

നിനക്ക് അറിയില്ല.ഞങ്ങളുടെ ഒരുത്തനെ തൊട്ടാൽ നീ വിവരം അറിയും.

ഉടുമുണ്ട് ഉയർത്തി കൊണ്ട് ജോ പറഞ്ഞത് ആൺകുട്ടികളും പെൺകുട്ടികളും നിറഞ്ഞ ആ ക്ലാസ്സു മുറിയിൽ വച്ചാണ്.

അന്നേരം ആ ക്ലാസ്സിൽ ധന്യ ഉണ്ടെന്നുള്ള കാര്യം അവൻ പെട്ടേന്നാണ് ശ്രദ്ധിച്ചത്.

ജീവിതത്തിൽ ജോ ഒന്നും അല്ലാതെ ആയി പോയ ദിവസം അന്നായിരുന്നെന്ന് അവൻ പിന്നിടെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്.

ആ സംഭവത്തിനു ശേഷം കുറച്ചു ദിവസത്തേക്ക് ജോയുമായിട്ട് ധന്യ മിണ്ടിയില്ല.

പിന്നെ ജോയെ കാണാതെ വന്നപ്പോൾ ധന്യയുടെ അമ്മ തന്നെയാണ്

ജോയെന്തെ നീ അവനെ ചെന്ന് വിളിച്ചോണ്ടു വരാൻ അവളെ പറഞ്ഞൂ വിട്ടത്.

അന്ന് ഒരു പഞ്ചായത്ത് ഇലക്ഷന്റെ വർക്കിലാണ്.അവനും കൂട്ടുകാരും വീടിന്റെ മുറ്റത്തിരുന്ന് സ്ഥാനാർഥിയുടെ ബാനർ എഴുതുകയായിരുന്നു.

ധന്യ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞൂ.

നീന്നോട് അമ്മ അങ്ങോടൊന്ന് വരാൻ പറഞ്ഞൂ.

ധന്യ പൊയ്ക്കോളു ഞാൻ വന്നോളാം.

അന്ന് വൈകുന്നേരം ജോ ധന്യയുടെ വീട്ടിൽ ചെന്നു.അവളുടെ അമ്മ ഉണ്ടാക്കിയ കുമ്പളപ്പം കഴിച്ചു.

പോരാൻ നേരം ധന്യയോട് പറഞ്ഞൂ.

ചേച്ചിക്ക് വോട്ട് ചെയ്യണം(പഞ്ചായത്ത് മെമ്പറായ ചേച്ചി)

ധന്യ തല കുലുക്കി

ധന്യക്ക് ആയിടെ ധാരാളം കല്ല്യാണ ആലോചനകൾ വരുന്നുണ്ടായിരുന്നു.

എല്ലാത്തിനും ധന്യ ഒരോരോ ന്യായികരണങ്ങൾ പറയുമായിരുന്നു.

“എനിക്ക് പഠിക്കണം ഇപ്പോ കല്ല്യാണം വേണ്ടാ”

അങ്ങനെയിരിക്കെ ഒരു ദിവസം ധന്യയുടെ അമ്മ വളരെ ദേഷ്യപ്പെട്ടു.

നീ കല്ല്യാണം കഴിക്കാൻ വേണ്ടിയാ അവൻ(ധന്യയുടെ ചേട്ടൻ) നോക്കിയിരിക്കണെ?” “നിന്റെ കല്ല്യാണം കഴിഞ്ഞീട്ടു വേണം അവന്റെ കല്ല്യാണം നടത്താൻ അവനു പത്തുമുപ്പതു വയസ്സായി”

ധന്യ അന്ന് രാത്രി ജോയുടെ വീട്ടിൽ ചെന്നു.

ജോ അന്നേരം ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

“നിന്നെ അമ്മ വിളിക്കണൂ”

“ നിന്റെ അമ്മയ്ക്ക് വേറെ പണിയോന്നുമില്ലേ?”

“മോനെ ഇന്ന് വിശേഷപ്പെട്ട വല്ലോ രമണി ഉണ്ടാക്കിയിട്ടുണ്ടാകും. നീ ചെല്ല്”

ജോയുടെ അമ്മ പറഞ്ഞൂ.

ജോ അവളോട് പറഞ്ഞൂ.

നടക്കടി”

ജോക്കോപ്പം വീടിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ അവൾ പറഞ്ഞൂ.

നമ്മൂക്ക് ആ കുളത്തിന്റെ അടൂത്ത് കുറച്ചു നേരം പോയിരിക്കാം

എത്ര വേനലിലും വറ്റാത്ത ഒരു കുളമാണ് ചിറകുളം. ജോയെ അവിടെ നിന്നാൽ കുളിസീൻ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പലപ്പോഴും കളിയാക്കാരുണ്ട്.

എന്തിനാ ഇപ്പോ ഇവിടെ വന്നിരിക്കണേ അമ്മ തിരക്കില്ലെ”

“നീ വാ”

അവളും അവനും കുളത്തിന്റെ അടുത്ത് വന്നിരുന്നു.

അവിടെ വച്ച് ധന്യ ചോദിച്ചു.

എടാ നിനക്ക് എന്നെ കെട്ടി കൂടെ?’

ജോ പെട്ടേന്ന് വല്ലാതെയായി

നീ എന്താ ഈ പറയണേ?

ഞാൻ തമാശ പറഞ്ഞതല്ല നല്ല വണ്ണം അലോചിച്ചാ പറഞ്ഞെ?നിനക്ക് വേണമെങ്കിൽ ഞാൻ മതം മാറാടാ”

അത് വേണ്ട മോളെ”

അതെന്താടാ നിനക്ക് എന്നെ ഇഷ്ടമല്ലേ?’

ഇഷടമാണ് പക്ഷെ വേണ്ടാ”

അവൻ അങ്ങനെ പറഞ്ഞെങ്കിലും അവന് അവളെ കല്ല്യാണം കഴിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു.

അന്ന് ജോയുമായി വർത്തമാനം പറഞ്ഞ് അവൾ വീട്ടിലേക്ക് പോയി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ധന്യ ബെഡ്ഡിൽ എഴുന്നേറ്റ് തലകറങ്ങി വീണൂ ബോധം തെളിഞ്ഞപ്പോൾ അവൾക്ക് സംസാരിക്കാൻ കഴിയണില്ല.

അവളെ വീട്ടുകാർ മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയി

അവൾക്ക് ഇടക്കിടെ നടുവേദന ഉണ്ടാകുമായിരുന്നു.

വീട്ടുകാർ അതുകാര്യമായി എടുത്തിരുന്നില്ല.

മെഡിക്കൽ കോളെജിലെ ഡൊകടർമാർ ആദ്യം ചെക്ക് ചെയ്തെങ്കിലും രോഗം എന്താണെന്ന് പിടൂത്തം കിട്ടിയില്ല

അവസാനം അവർ വിധിയെഴുതി

ധന്യക്ക് നട്ടേല്ലിൽ ക്യാൻസറാണ്.

അത് അതിന്റെ പൂർവ്വസ്ഥിതിയിൽ എത്തിയ സമയത്തായിരുന്നു ചികിത്സ തേടി മാതാപിതാക്കൾ അവളെ കൊണ്ട് ആശുപത്രിയിൽ എത്തിയത്.

അവൾ മരിക്കുന്നത് നല്ല മഴപെയ്ത ഒരു ആഗ്സ്റ്റിലെ സന്ധ്യയിൽ ആയിരുന്നു.

അവൾ മരിക്കുന്നതിനു അവസാനം നിമിഷം ആ മുറിയിൽ ജോയും അവളുടെ ചേട്ടനുമുണ്ടായിരുന്നു.

അവൾ വിട പറയാൻ നേരം അവന്റെ നേരെ തലയാട്ടി പോകട്ടെ എന്ന് ചോദിച്ചു.

അവസാനം അവൻ ആ കഥ പറയുമ്പോൾ ശരിക്കും വിങ്ങിപ്പൊട്ടി.

അന്ന് രാത്രി ധന്യയുടെ ചിതകത്തിയ ഇടത്ത് അവൻ പോയിരുന്ന് കുറെ കരഞ്ഞൂ.

ധന്യയുടെ അഛനും അമ്മയും ജീവിച്ചിരിക്കെ അവളെ ദഹിപ്പിച്ചതെന്തിനെന്ന് പലരും ചോദിച്ചു.

എന്റെ മോളെ കുഴിച്ചിടണ്ട അവളെ ദഹിപ്പിച്ചാ മതിന്നായിരുന്നു വല്ല്യഛന്റെ അഗ്രഹം.

ഇന്നലെ രാത്രി നാട്ടിലെ ഓരോ ഓർമ്മകൾ ഓർത്തിരുന്നപ്പോൾ ധന്യയും ജോയുമൊക്കെ മനസ്സിൽ കടന്നു വന്നു.

മുമ്പ് എല്ലാം പോലെ അനുഭവങ്ങളുടെ വേദനകളിൽ നിറയുന്ന കുറച്ചു നല്ല ഓർമ്മകൾ അതാകട്ടേ ഇതും

ധന്യയുടെ അത്മാവിന് നിത്യശാന്തി(ഇതിലെ ധന്യ ആ കുട്ടിയുടെ ഒറിജനൽ പേരല്ല)

21 അഭിപ്രായങ്ങൾ:

Lathika subhash പറഞ്ഞു...

അനൂപ് ,വായിച്ചപ്പോള്‍ വിഷമം തോന്നി.
ധന്യയ്ക്ക് ആദരാഞ്ജലികള്‍.......

annamma പറഞ്ഞു...

:(
നന്നായി എഴുതിയിരിക്കുന്നു

Typist | എഴുത്തുകാരി പറഞ്ഞു...

പാവം ജോ. അവനിപ്പോള്‍ വേറെ കല്യാണമൊക്കെ കഴിച്ചോ?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ധന്യ!!! ഒന്നു പറയാനില്ല അനൂപ്

siva // ശിവ പറഞ്ഞു...

എന്നാലും വല്ലാതെ വിഷമം ആയി ഇത് വായിച്ചപ്പോള്‍...

Bindhu Unny പറഞ്ഞു...

എന്താ പറയുക, അനൂപ്? സങ്കടമായി വായിച്ചപ്പോ.

അജ്ഞാതന്‍ പറഞ്ഞു...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

മണിലാല്‍ പറഞ്ഞു...

ബെസ്റ്റ് വിഷസ്

..:: അച്ചായന്‍ ::.. പറഞ്ഞു...

ആദ്യം ആയിട്ടാ ഇ ബ്ലോഗില്‍ വരുന്നതു .. ആദ്യം കണ്ട കഥ വായിച്ചപ്പോള്‍ തന്നെ
മനസ് മൊത്തം പോയെ .. ഒരു വല്ലാത്ത ഫീലിംഗ് .. എ കുട്ടിയുടെ ആത്മാവിന്
പ്രാര്‍ഥനകള്‍ ..

nandakumar പറഞ്ഞു...

ഒരു ഫാസില്‍ സിനിമ പോലെ....

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ധന്യയുടെ കാര്യം അറിഞ്ഞപ്പോള്‍ സങ്കടമായി..ദൈവം അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഉള്ള അവസരം നല്‍കിയില്ലലോ.ധന്യയ്ക്ക് ആദരാഞ്ജലികള്‍

ഗീത പറഞ്ഞു...

പിള്ളേച്ചാ..

:(

smitha adharsh പറഞ്ഞു...

അതെ..പാവം ധന്യ..കഷ്ടമായിപ്പോയി.

പോരാളി പറഞ്ഞു...

കണ്ണുകളില്‍ നനവ് പടര്‍ത്തി വായിച്ച് തീര്‍ന്നപ്പോള്‍. നന്നായി അനൂപ്.

SUNIL.DIVAKARAN പറഞ്ഞു...

ധന്യയുടെ അത്മാവിന്‌ നിത്യശാന്തി നേരുന്നു

ചാണക്യന്‍ പറഞ്ഞു...

ധന്യക്ക് ആദരാഞ്ജലികള്‍..

ഹരീഷ് തൊടുപുഴ പറഞ്ഞു...

വേര്‍പാട്.....എന്തൊരു അവസ്ഥ അല്ലേ

ഗോപക്‌ യു ആര്‍ പറഞ്ഞു...

അന്നുതന്നെ വായിച്ചിരുന്നു അനില്‍...

ശ്രീ പറഞ്ഞു...

എന്താ പറയുക എന്നറിയില്ല മാഷേ.
:(

Unknown പറഞ്ഞു...

എല്ലാ ബ്ലോഗ്സും കൂടി ഒരുമിച്ചാണ് വായിച്ചത്.
വിരഹത്തിന്റെ ഒരുപാടു ഓര്‍മ്മകള്‍.
പിന്നെ വേറൊരു കാര്യം.
ആ കജോളിന്റെ കണ്ണുകള്‍ ഉള്ള പെണ്‍കുട്ടിയുടെ കഥ എന്തായി?

Unknown പറഞ്ഞു...

എല്ലാം നന്നയിട്ടുണ്ട്