2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

പുഴയൊഴുകും വഴികളിലിലെ പ്രണയഗീതം


സ്ഥലം കടുത്തുരുത്തിയിലെ ഒരു പഴയ കമ്പ്യൂട്ടർ സെന്റർ.2001ലെ ഒരു ജൂൺ മാസം അലപം കമ്പ്യൂട്ടർ പഠിച്ചേക്കാമെന്നു വിചാരിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആ കമ്പ്യൂട്ടർ സെന്റ്രിലേക്ക് പിള്ളേച്ചൻ ചെന്നത്.കുസുമലതകൾ പൂത്തുലഞ്ഞൂ നിലക്കുന്ന ആ ഉദ്യാനത്തിൽ പിള്ളേച്ചൻ പെട്ടെന്ന് തന്നെ ക്ലിക്കായി.
21പെൺകൊടികളും ഞാനെന്ന ഏക ആൺകൊടിയും നിറഞ്ഞൂ നിന്ന ആ ഉദ്യാനത്തിൽ അല്ല ഇൻസ്റ്റിറ്റൌട്ടിൽ പെട്ടെന്ന് ക്ലിക്കാകാതെ പിള്ളേച്ചനു പറ്റില്ലാല്ലോ?.അങ്ങനെ ഒരോ പെൺകുട്ടിയുടെയും മനസ്സിൽ കലപിലകളുമായി ഈ ആൺകിളി കൂടുകൂട്ടി ഉല്ലസിച്ചു ഇരിക്കെയാണ്.അവൾ ഒരു ദിവസം ഒരു മാലാഖയെ പോലെ കടന്നു വന്നത്.
ആ സുന്ദരികുട്ടിയുടെ പേര് ഭവ്യ എന്നായിരുന്നു.
എന്തു രസമായിരുന്നു ആ കുട്ടിയെ കാണാൻ എന്ന് വർണ്ണിക്കാൻ എനിക്ക് ആകുന്നില്ല.
അത്രയ്ക്ക് സൌന്ദര്യമുണ്ടായിരുന്നു ആ കുട്ടിക്ക്.
ഞാൻ പല ഡയലോഗുകളും കൊണ്ട് ആ കുട്ടിയെ ശല്ല്യം ചെയ്തെങ്കിലും അവൾ നിഷ്കരുണം തള്ളി കളഞ്ഞൂ.അതെന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.
ഏങ്ങനെളും ആ കുട്ടിയുടെ മനസ്സിൽ കയറി പറ്റണം അതുമാത്രമായിരുന്നു ഒരോ ദിവസം കമ്പ്യൂട്ടർ ക്ലാസ്സിലേക്കുള്ള യാത്രയിൽ എന്റെ ചിന്ത.
അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു മിസ്സ് എന്നെയും അവളെയും കൂടി ഒരു സിസറ്റത്തെൽ ഇരുത്തി.കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ എന്റെ കൈവിരലുകൾ അവളുടെ വിരലുകളിൽ അറിയാതെ സ്പർശിച്ചു.
അവൾ എന്റെ കണ്ണൂകളിലേക്ക് ഉറ്റുനോക്കി.
ഞാൻ അപ്പോ മനസ്സിൽ പറഞ്ഞൂ.
ഭവ്യാ നിന്നെ ഞാൻ സേനഹിക്കുന്നു.
ഒന്നുരണ്ട് ദിവസങ്ങൾക്കിടയിൽ ഞങ്ങൾ കുറച്ചു വർത്തമാനമൊക്കെ പറയാൻ തുടങ്ങി.
ഞാൻ അവൾക്ക് എന്നും മിഠായി വാങ്ങി കൊടുക്കുമായിരുന്നു.
ഇത് ക്ലാസ്സിലെ മറ്റു പെൺകുട്ടികൾ എന്നിൽ നിന്നും അകലാൻ ഇടയാക്കി.അവർ പറഞ്ഞൂ നിനക്ക് അവളെ കിട്ടിയപ്പോൾ ഞങ്ങളെയൊക്കെ നീ മറന്നു അല്ലേടാ.
നീ എപ്പോഴും വർത്തമാനം പറയുന്നതും മിഠായി വാങ്ങി കൊടുക്കുന്നതുമൊക്കെ അവൾക്കാണല്ലോ?
അതെന്റെ ഇഷ്ടമല്ലെ?

ഞാൻ അവരുമായി കയർത്തു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു കുട്ടി എന്നോട് പറഞ്ഞൂ.
എടാ അവൾക്ക് ഒരു ലൈനുണ്ട്.
നീ പോടി അവൾക്ക് ഒരു ലൈനുമില്ല മണ്ണാങ്കട്ടയുമില്ല.ഉണ്ടെങ്കിൽ അവളെന്നോട് അതു പറയാതെ ഇരിക്കില്ല.
എങ്കിൽ നീ അവളുടെ പിന്നെലേ നടന്നോ? അവസാനം കരയരുത്.
നിനക്ക് അസൂയാ അല്ലേടി.
അങ്ങനെ കുറച്ചു ദിവസം കടന്നുപോയി.
എന്തായാലും അവളോട് ഉള്ളത് തുറന്ന് പറയാൻ അഗ്രഹിച്ചു.
കെട്ടാനുള്ള പ്രായവും പക്വതയും വന്നിട്ടില്ല. ചുമ്മാ ഒരു നേരം പോക്കിനാണൂ പ്രേമം.
അതു കൊണ്ട് തന്നെ ഞാൻ പറഞ്ഞൂ.
നമ്മൂക്ക് ചുമ്മാ പ്രേമിച്ചാലോ?
അവൾ പെട്ടെന്ന് ഒന്നും മിണ്ടാതെ എന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയി.ഞാൻ അവളെ വിളിച്ചു
വാടി ഞാൻ ചുമ്മാ പറഞ്ഞതാ
ക്ലാസ്സിലെ കുട്ടികൾ മുഴുവൻ അന്നേരം എന്തോ സംഭവിച്ചപ്പോലെ ചിരിച്ചു.
അന്നാണെൽ ജാവായുടെ എന്തോ പ്രോഗ്രാമാ എനിക്കാണെൽ ഒന്നും അറിയുകയുമില്ല.
മിസ്സിന്റെ കൈയ്യിൽ നിന്നും ചീത്ത കിട്ടുമെന്ന് ഉറപ്പാ.
ഞാൻ മറ്റു പെൺകുട്ടികളുടെ നേരെ ദയനീയമായി നോക്കി
അന്നേരം അവിടെ ഒരു കൂട്ടചിരി ഉയർന്നു.
ആ സമയത്താണ് മിസ്സ് വന്നത്.
മിസ്സെ ആരോടേലും ഇവിടെ വന്നിരിക്കാൻ പറ.
അതെന്താ അനൂപിന്റെ അടുത്ത് ഭവ്യയല്ലാതെ വേറെ ആരും ഇരിക്കില്ലെ?
ആരെലും അവിടെ പോയിരുന്നെ?
പെട്ടേന്ന് ഒരു കുട്ടി അവിടെ വന്നിരുന്നു.
അന്നേരം ആ പെൺകുട്ടി പറഞ്ഞൂ.
എടാ നിന്റെ അഹങ്കാരത്തിന്റെയാ.അവളെ കണ്ടപ്പോ നിനക്ക് ഞങ്ങളെ ഒന്നും കാണാൻ പാടില്ലായിരുന്നല്ലോ?ആട്ടേ എന്താ നീ അവളോട് പറഞ്ഞെ ?
ഒന്നുല്ല്യാ.
കുറച്ചു ദിവസം കടന്നുപോയി അവൾ എന്നോട് കൂടുതലൊന്നും സംസാരിക്കാറില്ല ഇപ്പോ.
ചിലപ്പോ ചെറുതായിട്ടൊന്ന് പുഞ്ചിരിക്കും അത്രമാത്രം.
അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞൂ.
എടാ ഭവ്യടേ കല്ല്യാണമാ.അവളെ ട്യൂഷൻ പഠിപ്പിച്ച മാഷാണ് അവളെ കെട്ടുന്നത്.
അവൾക്കാണെൽ 20വയസ്സെ ഉള്ളു മാഷ് 36വയസ്സ് പ്രായം.എനിക്ക് കേട്ടപ്പോ വലിയ സങ്കടം തോന്നി.എങ്ങനെ അവൾക്ക് അയ്യാളെ ഇഷ്ടപെടാൻ കഴിഞ്ഞൂ.
കല്ല്യാണത്തിനു മുന്നാലു ദിവസം മുമ്പ് അവളെന്നെ ക്ഷണിച്ചു.
നീ വരണം.ഒന്നും വിചാരിച്ച് വരാതെ ഇരിക്കരുത്.നീയെന്റെ ഒരു നല്ല ഫ്രണ്ടാണ്.പുള്ളീകാരനോട് ഞാൻ നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.
അന്നേരം കൂടെ നിന്ന രണ്ട് കൂട്ടുകാരികൾ പറഞ്ഞൂ.
എടാ നീ ചുമ്മാ ചെന്നാൽ പോരാ.എന്തേലും ഒരു നല്ല സമ്മാനവും കൊടുക്കണം.
കൊടുക്കാ കൊടുക്കണം.ക്കൊടുക്കും മനസ്സ് നീറി പുകഞ്ഞൂ.
കല്ല്യാണത്തിന്റെ തലേദിവസം മാർബിളിൽ മെഴുകിൽ തീർത്ത ഒരു നല്ല മാർബിൾ പ്രതിമ വാങ്ങി അവൾക്ക് സമ്മാനിച്ചു.
അത് അവളുടെ കൈകളിൽ കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു.
എന്റെ വിവാഹ സമ്മാനം ഇത് നിങ്ങളുടെ വീടിന്റെ ഷോക്കേസിൽ വയ്ക്കണം.
ഒരിക്കലും ഇത് നശിപ്പിക്കരുത്.
അന്ന് പിരിഞ്ഞതിൽ പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല.
ഇപ്പോ തിരുവന്തപുരത്തോ മറ്റോ ആണെന്ന് കേട്ടു.
രണ്ട് കുട്ടികളുടെ അമ്മയാണെന്നും.

37 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

അത് കെട്ടി പോയതോടെ ഇയാള് പ്രേമമെന്ന പരിപാടി നിര്‍ത്തിയോ?
അതിനുശേഷം ആരേം പ്രേമിച്ചില്ലെ?
ആ കഥകള്‍ കൂടി പറ മാഷെ..:):):)

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനൂപേ;
ഞാന്‍ ഇപ്പൊ വരാട്ടോ..

പൊറാടത്ത് പറഞ്ഞു...

ശ്ശെടാ.. ഇത് മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി എന്ന് പറഞ്ഞ പോലെയായല്ലോ...

പോട്ടെ അനൂപെ.. എന്നിട്ട്... ബാക്കി പറ..

പാമരന്‍ പറഞ്ഞു...

pooy, evide okke ondalle..

the man to walk with പറഞ്ഞു...

ishtamaayi post..
congrats

അജ്ഞാതന്‍ പറഞ്ഞു...

ഇഷ്ടമായി....

pattepadamramji പറഞ്ഞു...

ഓ ഇത്രയെയുള്ള്വോ..ഞാന്‍ വിചരിച്ചു ഇനിയും എന്തൊക്കെയോ ഉണ്ടാകുമെന്ന്. നിരാശ ബാക്കിയായി. കൊള്ളാം സുഹ്ര്‍ത്തേ

വിന്‍സ് പറഞ്ഞു...

saaramilla annaa..... varaanullathu vazhiyil thangumoo?? :)

pinney eethu font aanu upayogikkunnathu?? enikku chila aksharangal box pooley aanu kaanunnathu. font ayachu tharumo?

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനൂപേ; പിനേം മണ്ണും ചാരി നിന്നവന്‍...പോയല്ലോ

എടാ; നിനക്കീപ്പണി പറഞ്ഞിട്ടില്ല കെട്ടോ...

hAnLLaLaTh പറഞ്ഞു...

അത്ര ഹൃദയ സ്പര്‍ശിയൊന്നുമല്ല...
അല്ലെങ്കിലും ചുമ്മാ പ്രണയിക്കുന്ന കഥയ്ക്ക്‌ എന്ത് അര്‍ഥം..?!

കാമ്പുള്ളത് കാത്തിരിക്കുന്നു...!

കാന്താരിക്കുട്ടി പറഞ്ഞു...

ദേ പിന്നേം പ്രണയം .അല്ലാ ഒരു സംശ്യം ഈ അവധിക്കെങ്കിലും ആ പ്രണയ വല്ലരി പൂക്കുകയും തളിർക്കുകയും ചെയ്യുമോ ??

smitha adharsh പറഞ്ഞു...

എനിക്ക് വയ്യേ!!
കാ‍ന്താരി ചേച്ചി ചോദിച്ചത് എനിക്കും ചോദിക്കാന്‍ തോന്നുന്നുണ്ട്.
പിന്നേ...ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞ പിള്ളേച്ചന്‍ പിന്നെ അനൂപായി മാറിയല്ലോ..

ചങ്കരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചങ്കരന്‍ പറഞ്ഞു...

കള്ളന്‍!! വിവരങ്ങള്‍ ഒക്കെ അറിയുന്നുണ്ട് :)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

:)

ramaniga പറഞ്ഞു...

ഡിയര്‍ അനൂപ്
പോസ്റ്റ് ഇന്ന് വായിച്ചു
ഇഷ്ട്ടപെട്ടു
സ്വന്തം അനുഭവം ആണെങ്കില്‍ ദുഃഖിക്കുന്നു
വിജയിക്കാത്ത പ്രേമം ആണ് പ്രേമത്തെ അനശ്വരം ആക്കുനത്
പോന്നാല്‍ പോകട്ടും പോടാ

അരുണ്‍ കായംകുളം പറഞ്ഞു...

നന്നായി,
അതിനൊരു ഭാവിയുണ്ടായല്ലോ?
:)

ഹരിശ്രീ പറഞ്ഞു...

കൊള്ളാം

സുഹൃത്തേ
:)

Patchikutty പറഞ്ഞു...

കെട്ടിപോയതൊക്കെ പോട്ടെ... വേറെ എന്തോരം നല്ല പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട്? ഏതാ ദുബായില്‍ തന്നെ നോക്കിയാല്‍? ദൈവമാനുഗ്രഹിച്ച് നല്ല ഒരു സുന്ദരി കുട്ടി വരട്ടെ ജീവിതത്തിലേക്ക്... മനസ്സില്‍ സൌന്തര്യം ഉള്ളവള്‍.

നരിക്കുന്നൻ പറഞ്ഞു...

അവളുടെ മനസ്സിൽ കേറിപ്പറ്റാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ ഷോക്കേസിൽ അനൂപിന്റെ മെഴുകു പ്രതിമക്കെങ്കിലും സ്ഥാനം ലഭിച്ചല്ലോ...

ആശംസകൾ!

നന്ദകുമാര്‍ പറഞ്ഞു...

എന്തായാലും അനുപേ, അനൂപിന് അവളുടെ മനസ്സില്‍ കയറാന്‍ പറ്റിയില്ലെങ്കിലും അവളുടെ ഷോക്കേസില്‍ കയറി ഇരിക്കാന്‍ പറ്റിയല്ലോ ! അതു തന്നെ ഭാഗ്യം!! :)


(“പിള്ളേച്ചന്‍, ഞാന്‍, അനൂപ്“

സത്യത്തില്‍ ഇവിടെ ആരാ നായക കഥാപാത്രം? )

ശ്രീ പറഞ്ഞു...

തലക്കെട്ടിന്റെ ആകര്‍ഷണീയത കഥയ്ക്കില്ല കേട്ടോ. ഒരു വണ്‍ വേ പ്രണയമായതിനാല്‍ ആയിരിയ്ക്കും.

hAnLLaLaTh പറഞ്ഞതു പോലെ ഇത്തരം പ്രണയങ്ങളിലെന്തു കാര്യം മാഷേ... പോട്ടെ, സാരമില്ല

(നന്ദേട്ടന്‍ സൂചിപ്പിച്ചതു പോലെ കഥാപാത്രത്തെ പല തവണ പല രീതിയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നല്ലോ)

Sapna Anu B.George പറഞ്ഞു...

പ്രേമം ഒരിക്കലും നില്‍ക്കില്ല

പാറുക്കുട്ടി പറഞ്ഞു...

സാരമില്ല കേട്ടോ.

കുമാരന്‍ പറഞ്ഞു...

ഇപ്പോഴും‌ ആ വിഷമം‌ തീർ‌ന്നില്ലാന്നു തോന്നുന്നു.

ആര്യന്‍ പറഞ്ഞു...

അനൂപ് ഭായ്, ഓര്‍മ്മയുണ്ടോ? പഴയ തസ്കരവീരനാ. ഈ പ്രണയ കഥ - ഓര്‍മ്മ - ഇഷ്ടപ്പെട്ടു, കേട്ടോ. ആ മരമാക്രി തിരിച്ചു വന്നത് അറിഞ്ഞില്ലേ? അങ്ങേരുടെ ബ്ലോഗില്‍ ലിങ്ക് കണ്ടപ്പോഴാ താങ്കളുടെ കാര്യം ഓര്‍ത്തത്‌...

വിജയലക്ഷ്മി പറഞ്ഞു...

ee pranaya gheetham assalaayitto anoope..kollaam vivaranam..
anoopine "enmaniveenayil"kandittu othhiri kaalamaayallo..vazhi marannupoyathaano?

നാട്ടുകാരന്‍ പറഞ്ഞു...

കൊള്ളാം...... ഫുള്‍ റൊമാന്റിക്‌ ആണല്ലേ മോന്‍ ! കണ്ടാല്‍ പറയൂല്ല !

കുക്കു.. പറഞ്ഞു...

nice..

Typist | എഴുത്തുകാരി പറഞ്ഞു...

പോയാ പോട്ടേ. മറ്റൊരാളെ തപ്പിയെടുക്കാനാണോ പ്രയാസം!

അനില്‍@ബ്ലോഗ് പറഞ്ഞു...

അപ്പോ ഇതൊരു സ്ഥിരം പരിപാടിയായിരുന്നല്ലെ?
:)

Bindhu Unny പറഞ്ഞു...

ഇങ്ങനത്തെ കുറേ കഥകളുണ്ടോ? ഒരു ബ്ലോഗ് തുടങ്ങാനും മാത്രം? :-)

സൂത്രന്‍..!! പറഞ്ഞു...

kollam

manukkuttan പറഞ്ഞു...

valare nallayittundu, congrats.

പി.ആര്‍.രഘുനാഥ് പറഞ്ഞു...

nallathu

ചീരു പറഞ്ഞു...

നഷ്ട പ്രണയം എന്നും നോമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്; അത് എത്ര നര്‍മ്മത്തില്‍ പൊതിയാന്‍ ശ്രമിച്ചാലും...

Gowri പറഞ്ഞു...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .