2009, നവംബർ 6, വെള്ളിയാഴ്‌ച

മഞ്ഞിൽ വിരിഞ്ഞ മന്ദാരങ്ങൾ



ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു.ചാറ്റൽ മഴ നനഞ്ഞാണ് ഞാൻ അവന്റെയൊപ്പം മെഡിക്കൽ കോളെജിലേയ്ക്ക് നടന്നത്.അവന്റെ കണ്ണട മാറണം.ഡോകടറെ കണ്ട് കണ്ണ് ഒന്ന് ചെക്ക് ചെയ്യിക്കണം. തലേന്ന് രാത്രി ഞങ്ങൾ ഏറ്റുമാനൂരിൽ നിന്നും പിരിയുമ്പോൾ അവനെന്നോട് ചോദിച്ചു.





“നീ വരുമോ നാളെയെന്റെ കൂടെ ഹോസ്പിറ്റലിൽ?.”





“നീ ഫ്ലോറൽ പാർക്കിൽ കയറി ഒരു ബിയറ് വാങ്ങി തന്നാൽ വരാം.”


“തരാടാ. നീ വാ.”

“ഓകെ അപ്പോ നാളെ കാണാം.”





മെഡിക്കൽ കോളെജിലെ കണ്ണൂഡോകടറുടെ മുറിയ്ക്കു മുന്നിൽ ആളുകൾ വലിയ കണ്ണടകൾ വച്ച് അക്ഷരങ്ങൾ വായിച്ചു പഠിക്കുന്നു.





നേഴ്സുന്മാർ ചിലരുടെ കണ്ണൂകളിൽ മരുന്ന് ഒഴിക്കുന്നു. നിരനിരയായിട്ടിരിക്കുന്ന ബഞ്ചുകളിൽ കണ്ണിൽ മരുന്ന് ഒഴിച്ചവരും ഒഴിക്കാൻ കാത്തിരിക്കുന്നതുമായി കുറെപ്പേർ.ഒരു കാഴ്ച്ചകാരനെപ്പോലെ കണ്ണീൽ മരുന്ന് ഒഴിച്ചിരിക്കുന്ന സുഹൃത്തിനരുകിൽ അല്പം സമയം ഇരുന്നപ്പോൾ നന്നായി ബോറടിച്ചു.തന്നെയുമല്ല രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് വയറു കത്തുന്നു. അക്ഷരങ്ങൾ വായിച്ചു പഠിക്കുന്ന കാഴ്ച്ചകുറവുള്ള മനുഷ്യരുടെ മുന്നിൽ നിന്നപ്പോൾ ഒരു നേഴ്സ് വന്ന് പറഞ്ഞു.






“രോഗിയല്ല്യേൽ അങ്ങോട് മാറിനില്ക്ക്.”





“ഞാനിപ്പോ വരാടാ, അവനോട് പറഞ്ഞ് പുറത്തേയ്ക്ക് കടന്നു.





ആശുപത്രി വരാന്തയിൽ വിവിധ അസുഖങ്ങളുമായി ഡോക്ടന്മാരെ കാത്തിരിക്കുന്നവരുടെ ഒരു വലിയ നിര അവിടെ കണ്ടു.മൂന്നാമത്തെ നിലയിലെ രോഗികളുടെ ഇടയിൽ നിന്നും താഴേയ്ക്കു നടന്നു.





ഹോട്ടലിൽ പോയി എന്തേലും കഴിക്കണം. നല്ല വിശപ്പ്.





കത്തുന്ന വയറുമായി അടുത്ത ഹോട്ടലിലേയ്ക്ക് നടക്കുമ്പോൾ ക്യാഷാലിറ്റിയ്ക്കു മുന്നിൽ ചോരയൊലിക്കുന്ന ഒരാളെ ചിലർ താങ്ങി പിടിച്ചുകൊണ്ട് പോകുന്നതു കണ്ടു.





ഈ കാഴ്ച്ചകൾ കാണാൻ വയ്യ തല കറങ്ങും.





ഹോട്ടലിൽ നിന്നും രണ്ട് പോറോട്ടയും ഒരു എഗ്ഗ് റോസ്റ്റും കഴിച്ച് സ്റ്റാൻഡിൽ അല്പം നേരം വായ് നോക്കി നിന്നു. നല്ല തിരക്കാണ് കണ്ണൂ ഡോക്ടറുടെ മുന്നിൽ.അവൻ ഇപ്പോഴും പരിശോധന കഴിഞ്ഞ് ഇറങ്ങിയിട്ടുണ്ടാവില്ല.അല്പം നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവന്റെ അടുത്തേയ്ക്ക് നടന്നു.





ഞാൻ ചെല്ലുമ്പോൾ അവൻ പരിശോധന കഴിഞ്ഞ് ഒരു ബഞ്ചിൽ ചാഞ്ഞ് ഇരുപ്പുണ്ട്.





‘ങാ കലാപരിപ്പാടി കഴിഞ്ഞോ? എങ്കിൽ വാം ഫ്ലോറൽ പാർക്കീൽ കയറാം.”





“വെയിറ്റ് ചെയ്യടാ. ഡോക്ടർ ഇപ്പോ വിളിക്കും.”





“ആട്ടേ അതൊക്കെ പോട്ടേ നിന്റെ ലൈനെന്തായി അവളിഷ്ടമാണെന്ന് പറഞ്ഞോ?”





‘ഏടാ ഞാൻ ബില്ല് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവളെന്റെ കൈയ്യിൽ വന്ന് തട്ടിടാ .എന്റെ അടുത്ത് തന്നെയായിരുന്നു.’





“എടാ അവിടെ ഞാൻ കുറച്ചുനാള് അക്കൌണ്ടന്റായി ജോലി നോക്കിട്ടുണ്ട്.എനിക്കറിയാ അവളെ. ഒരു പ്രത്യേകതരം ക്യാരക്ടർ.അവളുടെ അനിയത്തി തിരുവല്ലയിൽ ഒരു ഹോസ്പിറ്റലിൽ നേഴ്സായിരുന്നു. അവിടെ വച്ച് മെഡിക്കൽ റെപ്പായ ഏറണാകുളത്തുകാരൻ പയ്യനുമായി പ്രണയത്തിലായി.മൂത്തവള് നിലക്കെ അനിയത്തി മതിൽ ചാടുമെന്ന് അറിഞ്ഞ് വീട്ടുകാർ ആ ചെറുപ്പക്കാരനുമായി അവളുടെ വിവാഹം നടത്തി. അതോടെ അവൾ വീട്ടിൽ ഒറ്റപ്പെട്ടപ്പോലെയായി.ഇപ്പോ വിവാഹം പോലും വേണ്ടാ എന്നാവൾ പറയുന്നത്.





“എടാ അവളുടെ ആ മനസ്സു ഞാൻ മാറ്റിയെടുക്കും.ഇപ്പോ തന്നെ അവൾ ഞാനുമായിട്ട് കൂടുതൽ അടുക്കുന്നുണ്ട്.





“എടാ ഒക്കെ നിന്റെ തോന്നലാ.”





“എങ്കിൽ നീ വിശ്വസിക്കണ്ട.”





‘പിന്നെ ഒരു കാര്യം അനീഷെ.” നീ അവളെ സേനഹിക്കുന്നത് അന്മാർത്ഥമാണെങ്കിൽ നീയവളെ വിവാഹം കഴിക്കണം.എന്തു പ്രശ്നം ഉണ്ടായാലും ഞാൻ നിന്റെ കൂടെ ഉണ്ടാകും.അതല്ല നേരം പോക്കിനാണെങ്കിൽ വേണ്ട അനീഷെ അതിവിടെ വച്ച് നിറുത്തിയേക്ക് നീ.





“എടാ അതൊന്നും വേണ്ട. അവളെകൊണ്ട് എന്നെ ഇഷ്ടമാണെന്ന് ഒന്ന് പറയിപ്പിക്കണം.പിന്നെ അവളൊടോത്ത് ഒന്ന് കറങ്ങണം.ഒരു കാപ്പി കുടിക്കണം. അത്രേ ഉള്ളൂ.





“നീയപ്പോ നേരമ്പോക്കിനായുള്ള പ്രണയമാ.”





“അതേടാ.”





“എടാ അവസാനം ആ പെണ്ണ് വല്ലോ ആത്മഹത്യയും ചെയ്യും.’





അവനന്നേരം ചിരിച്ചു.





കണ്ണടവച്ചിട്ട് കണ്ണട ഊരിട്ട് അവൻ ചിരിക്കുന്നത് കാണുമ്പോൾ പേടിതോന്നും.കണ്ണൊക്കെ വീർത്ത് തള്ളി വല്ലാത്തൊരു രൂപം.





“അനീഷ് “. പെട്ടെന്ന് വാതിയ്ക്കൽ വന്ന് ഒരു നേഴ്സ് വിളിച്ചു.





“ഞാൻ വരാടാ നീ ഇരിക്ക്.” അല്ല്യേല് നീയോടെ വാ.” അവൻ പറഞ്ഞൂ.





“ഞാൻ എന്തിനാ വരുന്നെ?.നീ പോയിട്ട് വാ.”





“ശരിയന്നാൽ”.





അവൻ ഉള്ളിലേയ്ക്ക് പോയപ്പോൾ ഞാൻ അനിതയെ ഓർത്തു.ഇനിയിപ്പോ ഇവന്റെ പഞ്ചാരവാക്കിൽ ആ പെൺകുട്ടി വീണാൽ അവസാനം ഇവൻ കെട്ടില്ല്ലാന്നറിഞ്ഞാൽ എന്താകും സംഭവിക്കുക.





അവളുടെ വീട്ടുകാരാണെൽ ഇപ്പോ അവളെ കെട്ടിച്ചുവിടാൻ കഴിയുന്ന ഒരു സ്ഥിതിയിലല്ല.തന്നെയുമല്ല അവള് ജോലി ചെയ്തു കിട്ടുന്ന തുഛമായ സംഖ്യയാണ് ആ കുടുംബത്തിന്റെ ഏക വരുമാനം.അവളുടെ അപ്പനും അമ്മയ്ക്കും പ്രായവുമായി. അനീഷാണെങ്കിൽ അവളെ കെട്ടില്ലാന്ന് പറഞ്ഞാലും എങ്ങനേലും അവനെ പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് വച്ചാൽ അവന്റെ വീട്ടിലെ സാഹചര്യം അവളെക്കാൾ മോശം. അവനൊരു പെങ്ങളുണ്ട് ആ കുട്ടി ഒരു ഹൃദ് രോഗിയാണ്.അതിനെ വിവാഹം കഴിച്ചയിപ്പിക്കാൻ കുറെ അവർ നോക്കി.പക്ഷെ ആ പെൺകുട്ടി ഒരു രോഗിയാണെന്ന് അറിയുന്നതോടെ കാണാൻ വരുന്നവരും ആ കല്ല്യാണം വേണ്ടെന്ന് വച്ച് മടങ്ങുകയാണ്. അതിനിടയ്ക്ക് അവളുടെ രോഗവിവരം അറിഞ്ഞ് അവളെ കല്ല്യാണം കഴിക്കാൻ ഒരു ചെറുപ്പകാരൻ വന്നു. അവനാണെൽ കാലിന് ഒരു ചെറിയ മുടന്തുണ്ട്. എന്നാൽ പെൺകുട്ടിയ്ക്ക് അവനെ ഇഷ്ടപെട്ടില്ല.ഞാൻ ഇത്രേം പഠിച്ചിട്ട്.എനിയ്ക്ക് വേണ്ടയ്യാളെ.”




കഴിഞ്ഞ ദിവസം ഞങ്ങൾ ഏറ്റുമാനൂരമ്പലത്തിന്റെ മുന്നിലിരിക്കുമ്പോൾ അനീഷത് പറഞ്ഞ് കുറെ കരഞ്ഞൂ.




“ഞാനെന്താടാ ചെയ്യുക.വീട്ടുകാരെ ഒരുപ്പാട് സേനഹിക്കുന്നതുകൊണ്ടാ ഇവിടെ ഇങ്ങനെ നില്ക്കുന്നത് അല്ല്യേല് ഞാൻ പോയേനെ ഏങ്ങോടേലും.”




“എടാ ഒക്കെ നേരെയാകും നീ ചുമ്മാ ടെൻഷനടിക്കാതെ ഇരിക്ക്.”




‘എടാ”




“ങാ കഴിഞ്ഞോ?” ഡോക്ടറെന്താ പറഞ്ഞെ?.”




ഏടാ നീ ചോദിക്ക് ഡോക്ടറോട്?.”




“എന്താടാ പ്രശ്നം?.’




“നീ വാ.”




ഞാൻ അവനൊപ്പം പുറത്തേയ്ക്ക് നടന്നു.




പുറത്ത് ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു.




“നിനക്ക് ബിയറ് കഴിക്കണ്ടേ?.”




അവൻ എന്നെം കൂട്ടി ഫ്ലോറൽ പാർക്കിലേയ്ക്ക് കയറി.




ബിയറിന് ഓർഡർ കൊടുത്തിട്ട് റെസ്റ്റോറന്റിൽ ഒരു ടേബിളിന് അഭിമുഖമായിരിക്കുമ്പോൾ അവനെന്നോട് പറഞ്ഞു.



“എടാ എനിക്ക് ജീവിതം അവസാനിപ്പിച്ചാലോന്ന് തോന്നുവാ.’



“എന്താടാ നിനക്ക് പറ്റീത്.”



“എടാ ഇത്രെം നാളും നിന്നോട് പറയാണ്ടിരുന്നത്‍ാ. ഞാൻ ഒരോ നിമിഷവും അന്ധനായികൊണ്ടിരിക്കുവാണ്. കണ്ണുകളിലേയ്ക്കുള്ള ഞരമ്പുകൾക്കാണ് പ്രശ്നം. ഞാനി കളിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും മനസ്സു നിറയെ തീയാ.പെങ്ങളെകുറിച്ചാലോചിക്കുമ്പോൾ, വീട്ടുകാരെകുറിച്ചാലോച്ചിക്കുമ്പോൾ ഒക്കെ ടെൻഷനാ.അനിതയെ എനിക്ക് ഇഷ്ടമായിരുന്നു.അവളെ പ്രണയിച്ചിട്ട് പാതിവഴി ഉപേക്ഷിച്ചുപോകാൻ ആഗ്രഹമുണ്ടായിട്ടൊന്നുമല്ല.ജീവിതം ഇരുട്ടിലേയ്ക്ക് പോയി കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് എന്തു പറഞ്ഞ് ഒരു പെൺകുട്ടിയ്ക്ക് ഒരു ജീവിതം കൊടുക്കാൻ സാധിക്കും.ഞാൻ എന്റെ ജീവിതത്തിലെ സംഭവങ്ങൾ ആകെ പറഞ്ഞത് നിന്നോടാ.ഒരിക്കലും അനിതയോ മറ്റാരും ഈ സംഭവം അറിയരുത്.

“നിന്റെ വീട്ടുകാർക്ക് ആർക്കെങ്കിലും ഈ സംഭവം അറിയാമോ?

“പറഞ്ഞിട്ടില്ല എനിക്ക് അത് അവരോട് പറയാനുള്ള ധൈര്യമില്ല.അറിഞ്ഞാൽ ചിലപ്പോ എന്റെ വീട്ടിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്കറിയില്ല.”

“നീ അത് പറയാണ്ടിരുന്നാൽ അതിലും വലിയതെറ്റാവില്ലേ അത്?.”
“നിനക്ക് പറയാമോ എന്റെ വീട്ടിൽ എന്റെ അച്ഛനോട്?”
“ഞാനെങ്ങനെയാ അനീഷെ അത്?.” എനിക്കറിയില്ല.”
“എടാ അതാടാ പ്രശ്നം.” ഒരു കാര്യം സത്യമാടാ എന്റെ കാഴ്ച്ച പൂർണ്ണമായും ഇല്ലാതായാൽ ഞാൻ ഒരിക്കലും ഈ ഭൂമിയിൽ ഉണ്ടാവില്ല.
“എടാ നീ ചുമ്മാ മനസ്സിനെ വേദനിപ്പിക്കല്ലെ?
“ഞാൻ സത്യം പറയണേ.”
ഞാൻ ഒന്നും മിണ്ടിയില്ല.
മേശപുറത്ത് തണൂപ്പുമാറി കയ്ക്കാൻ തുടങ്ങിയ ബിയർ ഒരു ചെറിയ കവിളറക്കി പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ഞാൻ തന്നെ കാശുകൊടുത്തു.
വീട്ടിൽ എത്തിയപ്പോഴും അവനെകുറിച്ചായിരുന്നു മനസ്സു നിറയെ.അവന്റെ വീട്ടുകാർ ,പെങ്ങൾ,അനിത ഒക്കെ മനസ്സിനെ വേദനിപ്പിച്ചു.
ചിലപ്പോ ആ കടയിൽ പോകുമ്പോൾ അനിതയും അവനും വാചകം അടിച്ച് തമാശകൾ പറയുന്നതു കാണാം.
പാവം പെൺകുട്ടി അവനെകുറിച്ച് ഒന്നും അറിയാതെ അവൾ അവനെ പ്രേമിക്കുകയാണ്.

37 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

നിനക്ക് ബിയറ് കഴിക്കണ്ടേ?.”
ഈ ജീവിത ചൂടില്‍ ഒരു ബിയര്‍ കഴിക്കാന്‍ എങ്ങനെ തോന്നുന്നു

അരുണ്‍ കരിമുട്ടം പറഞ്ഞു...

നന്നായിരിക്കുന്നു, മനസില്‍ കൊള്ളുന്ന കഥ

Unknown പറഞ്ഞു...

പാവപ്പെട്ടവനെ: ആ അവസരത്തിൽ ചിലപ്പോ ഒരു പെഗ്ഗ് അടിച്ചു പോകും.
അരുണെ:ഇത് ഒരു കഥയല്ല പച്ചയായ ഒരു അനുഭവമാണ്

ഏ.ആര്‍. നജീം പറഞ്ഞു...

അനൂപ്, ഇത് ഒരു കഥയെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ... എന്നാലും ചോദിച്ചു പോവുകയാ സത്യമാണോ.. ? മനസ്സില്‍ തട്ടിട്ടോ

Unknown പറഞ്ഞു...

നജീം മാഷെ:ഇത് കഥയല്ല ജീവിതമാണ്.ഒരു മനുഷ്യന്റെ ജീവിതം.

ശിവകാമി പറഞ്ഞു...

അനൂപ്‌, ആദ്യമായി വായിച്ചതു ഇതാണ്. ഹൃദയസ്പര്‍ശി ആയി എഴുതിയിട്ടുണ്ട് കേട്ടോ.. കൊള്ളാം..

Unknown പറഞ്ഞു...

ശിവകാമി:നന്ദി

ഗന്ധർവൻ പറഞ്ഞു...

ഒന്നും പറയാനില്ല.........

ചാണക്യന്‍ പറഞ്ഞു...

അനുഭവ കഥ ഹൃദയസ്പർശിയായി...

Anil cheleri kumaran പറഞ്ഞു...

ടച്ചിങ്ങ്.. കഥ മാത്രമായിരിക്കട്ടെ.

ചിതല്‍/chithal പറഞ്ഞു...

good story

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

കഥ മാത്രം ആയി ഇരിക്കട്ടെ, മനസ്സില്‍ തട്ടി.
സുഹൃത്തേ പോസ്റ്റിന്റെ ഇടയില്‍ ഇത്രയും സ്പേസ് കൊടുത്തത് വായന സുഖം കുറയ്ക്കും, ശ്രദ്ധിക്കുമല്ലോ

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

ഇത് ഒരു കഥ മാത്രം ആയിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എഴുത്ത് നന്നായിട്ടുണ്ട്.

പാവത്താൻ പറഞ്ഞു...

കഥ നന്നായിട്ടുണ്ട്. വരികള്‍ക്കിടയില്‍ വല്ലാത്ത അകലം...ആശംസകള്‍. വീണ്ടും കാണാം.

ആദര്‍ശ് | Adarsh പറഞ്ഞു...

മനസ്സില്‍ തട്ടുന്ന കഥ..കഥ മാത്രമായിരിക്കട്ടെ...

Typist | എഴുത്തുകാരി പറഞ്ഞു...

ഇതു് ഒരു കഥ മാത്രമായിരിക്കട്ടെ എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

Senu Eapen Thomas, Poovathoor പറഞ്ഞു...

ഏതായാലും ഒരു ബിയര്‍ അടിച്ചല്ലോ?

ഇത്‌ ഒരു കഥയായി മാത്രം ഇരിക്കട്ടെ.

ഇനിയും എഴുതുക..:)

ആശംസകളോടെ,
സെനു, പഴമ്പുരാണംസ്‌

കൊള്ളിയാന്‍ പറഞ്ഞു...

അനൂപ്‌ ,
ഞാനും ഇത് ഒരു കഥ മാത്രമായിരുന്നു എങ്കില്‍ എന്ന് ആശിച്ചു പോവുന്നു .
സുഹൃത്തിനു നന്മകള്‍ മാത്രം ഉണ്ടാവട്ടെ ..
ബൈ ദി വെ ..
ഫ്ലോറല്‍ പാര്‍ക്ക്‌ നമ്മുടെ സ്വന്തം സ്ഥലമാണല്ലോ ..അടുത്ത നിത്യയും ഉണ്ട് ..പക്ഷ പാതം കാണിക്കരുത് .

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

വായിക്കാന്‍ വല്ലാത്ത സ്‌ട്രെയിന്‍ തോന്നുന്നു

വിരോധാഭാസന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നൂ...

അജ്ഞാതന്‍ പറഞ്ഞു...

മനോഹരമാ‍യി.....
മനസ്സില്‍ തട്ടുന്നുണ്ട് ട്ടൊ....
ഇഷ്ടായി....
:)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു പക്ഷെ അവന് അവസാനം കിട്ടുന്ന പ്രണയവും സന്തോഷവും ഇതുതന്നെയായിരിക്കില്ലേ..
നന്നായിരിക്കുന്നു എന്റെ പിള്ളേച്ചാ..

Unknown പറഞ്ഞു...

ജീവിതാനുഭവങ്ങളില്‍ നിന്നും മെനെഞ്ഞെടുക്കുന്നതാണു കഥകളും.....എങ്ങിലും ഇതു കഥമാത്രമായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു... നന്നാ യി എഴുതി

Unknown പറഞ്ഞു...

വായിക്കുന്ന ഏല്ലാവർക്കും നന്ദി

താരകൻ പറഞ്ഞു...

അനൂപ് കഥ വളരെ ഇഷ്ടപെട്ടു..സ്വാഭാവികത തോന്നിക്കുന്ന നല്ല എഴുത്ത്..

akshara malayalam പറഞ്ഞു...

nalla lay out..
srishtikalum valare nallathu.ithu onnu vannu kaanaan vyki poyi,kshamikkuka...

വരവൂരാൻ പറഞ്ഞു...

നോവുന്ന കഥ
നന്നായിരിക്കുന്നു..
നവവൽസരാശം സകളോടെ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

bestwishes

Umesh Pilicode പറഞ്ഞു...

:-)

Nixon പറഞ്ഞു...

നന്നായീ..നല്ല കഥ ...പിന്നെ ബ്ലോഗിലെ അവസാനത്തെ വെടികെട്ടും

Neena Sabarish പറഞ്ഞു...

തീവ്രം ഈ പ്രണയവും....

Jishad Cronic പറഞ്ഞു...

കൊള്ളാം നന്നായിരിക്കുന്നു

Unknown പറഞ്ഞു...

Please change ur blog colours. white letters in black is very difficult to read and bad for eyes also.. If u can please change....

Unknown പറഞ്ഞു...

ബിയര്‍ ഉണ്ടാക്കാന്‍ മനുഷ്യര്‍ തുടങ്ങിയത് ജീവിതം ഇങ്ങനെ ആയതുകൊണ്ടാവും.

Unknown പറഞ്ഞു...

ഇതൊരു കഥ മാത്രം ആയിരിക്കട്ടെ....

ശാന്ത കാവുമ്പായി പറഞ്ഞു...

കഥയേക്കാള്‍ ഭീകരമായ അനുഭവമുണ്ടെന്നു അനുഭവിക്കുന്നവര്‍ക്കെ അറിയാനാവൂ.

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു...

നന്നായിരിക്കുന്നു.ആശംസകള്‍.