2012, ജനുവരി 4, ബുധനാഴ്‌ച

ഇനിയും വിരിയാത്ത പൂക്കൾ





വെറുതെ വായ് നോക്കിയിരിക്കുക എന്നിട്ട് ഇഷ്ടം തോന്നുക.ഇതിപ്പോ എത്രയായി.ഏഴ്,എട്ട് പതിനഞ്ച്,അറുപത്തെട്ട്
എണ്ണിയാലൊടുങ്ങാത്ത പ്രണയങ്ങൾ ആ യാത്രയിലെ ഒരു പുതിയ കണ്ണിയാണോ അനു ആനി.പല
പ്പോഴും ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ അനു ആനി ഹൃദയത്തിൽ ഒരു പുതി
യ ചിത്രം പതിക്കുകയാ
ണോ.ജീവിതത്തിൽ ഇതുവരെ ഒരു കുറിപ്പോലും തമാശയ്ക്കായി
ട്ട് പോലും തൊട്ട് നോ
ക്കാൻ ആഗ്രഹിക്കാത്ത പച്ചയായ ഒരു നസ്രാണി കുട്ടി. പള്ളിയും കുറുബാനയും നോവേനയും ധ്യാനവും
എല്ലാം കൂടി നടന്ന് ഒരു നസ്രാണി ചെക്കനെ കല്ല്യാണം കഴിച്ച് ജീവിക്കാൻ ആഗ്രഹിച്ച കുട്ടനാട്ടിലെ ഒരു പാവം പെൺകുട്ടി. ഒരിയ്ക്കൽ കൊറിയായെന്ന അഗ്ലോ ഇന്ത്യൻ സുന്ദരി
വീട്ടമ്മ അവളുടെ കൂടെ പലപ്പോഴായി വന്നപ്പോൾ ഞാൻ അവരോട് പറഞ്ഞൂ.ആ വെള്ളാരം കണ്ണൂകളുള്ള ആ സുന്ദരി കുട്ടിയെ എനിയ്ക്ക് ഇഷ്ടമാണ്.ഞാൻ അവ
ളെ വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നു.പെട്ടെന്ന്
ഒരു പൊട്ടിച്ചിരിയാണ് അവിടെ മുഴങ്ങിയത്. ഞാൻ ഇതെത്ര തവണ കേട്ടിരിക്കുന്നു നിന്റെ പ്രണയം. എന്റെഇച്ചായൻ പറഞ്ഞൂ കേട്ടിട്ടുണ്ട് നിന്റെ ദേവിയെകുറിച്ച് (സോറി ഈ ഈച്ചായൻ ഒരു ബ്ലോഗറാണ് പേര് വെളിപ്പെടുത്തുന്നില്ല). നിന്റെ ദേവിയെകുറിച്ച്,ബാ
ല്യകാലത്തെ പ്രണയത്തെ കുറിച്ച്.അവസാനം വാവയെകുറിച്ച്.

?. “ ഒക്കെ ശരിയാണ് കൊറിയ പക്ഷെ ഈ ഒരു ദേവി ഒഴിച്ച് എന്നെ അന്മാർത്ഥമായി സ്നേഹിച്ച ഒരു പെൺകുട്ടിയുണ്ടായിട്ടുണ്ടോ ഈ പറഞ്ഞ കഥകളിലെന്നേലും.കുറെ കളിയാക്കലുകൾ കുറ്റ
പ്പെടുത്തലുകൾ അവസാനം ഒരു വലിയ ശുന്യത സമ്മാനിച്ച് അവളും അങ്ങു പോകും.ആ ദു:ഖം തീർക്കാൻ രണ്ട് പെ
ഗ്ഗ്. ഇതെത്ര തവണ.മടുത്തടോ.ഇത് കണ്ടോ ഈ മുടി അങ്ങിങ്ങായി നരയ്ക്കാൻ തുടങ്ങി.ഇവിടുത്തെ ചെക്കന്മാർക്ക് കളിയാക്കാൻ അതുമതി ഒരോ കാരണങ്ങൾ. ഇന്നാള് കൌണ്ടറിൽ വന്ന എന്നേക്കാൾ പ്രായമുള്ള ഒരുത്തൻ അങ്കിളേന്ന് വിളിച്ച് എന്നെ കളിയാക്കി. അന്നവന്റെ ചെകിട് നോക്കി ഒന്ന് പൊട്ടിക്കണ്ടതാ. ഇതിപ്പോ?.
തനിയ്ക്ക് മനസ്സിലാവില്ല ഒന്നും.” “ എന്താ നിന്റെ പ്രശ്നം ഒരു പെണ്ണ് കെട്ടുക. അത്രയല്ലേ ഉള്ളൂ. നിനക്ക് നിന്റെ വീട്ടുകാരോട് പറഞ്ഞു കൂടെ?” “അങ്ങനെ ഏതേലും ഒരു പെണ്ണിനെ കെട്ടാൻ ഞാനില്ല.പണം സ്ത്രിധനം, ആചാരങ്ങൾ ഇതെല്ലാം കഴിഞ്ഞ് ഒരുത്തിയെ അന്വേഷിച്ച് കണ്ടെത്തി വീട്ടുക്കാർ തരും ഇതാണ് മോനെ നിന്റെ പെണ്ണ്. ഇത് നമ്മുക്ക് അലോചിക്കാം നല്ല കുടുംബാം. അവസാനം തട്ടിയതിന് കുറ്റം മുട്ടിയതിന് കുറ്റം.ഏല്ലാം കഴിഞ്ഞ് അവളങ്ങ് പോകും. നമ്മൂക്ക് ഒരുത്തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത ഒരു കുട്ടി. “നിനക്ക് ഭ്രാന്താ.” എടാ എത്രയോ നല്ല കുട്ടികളുണ്ട് നമ്മുടെ ചുറ്റിലും വിചാരിച്ചാൽ നിനക്ക് ഒരു നല്ല കുട്ടിയെ കിട്ടാതെയിരിക്കില്ല.? “അല്ല കൊറിയ ഞാൻ ഇതൊക്കെ പറഞ്ഞെങ്കിലും അലോചിക്കാത്തകൊണ്ടൊന്നുമല്ല.മനോരമയിൽ കൊടുത്തു.മാതൃഭൂമിയിൽ കൊടുത്തു മാട്രിമോണിയൽ.33വയസ്സായ ശുദ്ദജാതകകാരന് ആചാരങ്ങളും അനുഷ്ഠാനങ്ങളും നോക്കി എവിടെ കിട്ടാൻ.ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ വൈകിപ്പോയി.ഏതേലും ഒരു ബ്യൂ‍റോയിൽ രജിസ്റ്റർ ചെയ്യാമെന്നു വച്ചാൽ ചെന്നു നോക്കുമ്പോൾ ഏല്ലാം 23വും 24ഉം വയസ്സുള്ള കുട്ടികൾ.അതിലേതേലും ഒരു ശുദ്ധജാതകം കണ്ടെത്തി ഉറപ്പിയ്ക്കാമെന്നു വച്ചാല് ഇത്രേയും വയസ്സിന്റെ ഡിഫ്രൻസ്.പണ്ടത്തെ പോലെ എട്ടും പത്തും വയസ്സൊന്നും ഇന്നത്തെ കുട്ടികൾ ഇഷ്ടപെടില്ല. പിന്നെ ഉള്ളതൊക്കെ
ആമേരിക്കാകാരും വലിയ ഉദ്യോഗം ഉള്ളവരും ഒക്കെയാ. നമ്മളെ പോലെ ഒരു പ്രാരാബ്ധകാരന് അതൊക്കെ ചിന്തിക്കാൻ സാധിക്കുമോ. പിന്നെ ഈ വെള്ളമടിയും കത്തി
വയ്പ്പൊക്കെ പൊറാട്ടു നാടകമാ.ഞാൻ ജീവിതത്തിൽ തന്നെ രണ്ടോ മൂന്നോ തവണയെ കഴിച്ചിട്ടൂള്ളൂ.അത് ദേവിയെ നഷ്ടപെട്ട ആ ദിവസം.പിന്നെ വർഷങ്ങൾക്ക് ശേഷം അന്ന് അവളെ കണ്ട് മുട്ടിയപ്പോൾ.ശരിക്കും നിരാശ തോന്നിയിട്ടാ.പിന്നെ ചിലപ്പോഴോക്കെ ചെറുതായിട്ട് ബിയറ് കഴിച്ചിട്ടുണ്ട്.അത് പെണ്ണൂങ്ങളുപ്പോലും കഴിക്കുന്ന സാധനമല്ലെ?. നീ കഴിക്കാറുണ്ടെന്ന് ഇച്ചായൻ പറയാറുണ്ടല്ലോ?. “ഉവ്വ അച്ചായൻ പലതും പറയും അയ്യാൾക്ക് വട്ടാ.പിന്നെ നിനക്ക് ഈ നായര് പെണ്ണ് തന്നെ വേണമെന്നില്ലാല്ലോ.ഹിന്ദുവായാൽ പോരെ. “ഞാൻ കുറെ നോക്കിയതാ.പക്ഷേ വീട്ടുകാർ സമ്മതിക്കേണ്ടേ?.”ഇപ്പോ അമ്മെ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ചിട്ടുണ്ട്.അവളുടെ കാര്യങ്ങള് കുറേയൊക്കെ എനിയ്ക്കും അറിയാം പാവമാ.ഇരുപത്തേഴ് വയസ്സുണ്ട് അതിന്. വീട്ടിലെ സ്ഥിതിയും കുറെ കഷ്ടമാ.ആ കുട്ടി ജോലി ചെയ്ത് സമ്പാദിക്കുന്നത് കൊണ്ട് വേണം അതിന്റെ കല്ല്യാണം നടത്താൻ. “പക്ഷേ അവളു സമ്മതിക്കുമെന്ന് തോന്നുന്നില്ല. അവൾക്ക് അവളുടെ സമുദായത്തിൽ പെട്ട ഒരാളെ മതിന്നാ പറയുന്നെ?” “എന്നാലും കൊറിയ എനിക്ക് വേണ്ടി ഒന്നു ഹെൽപ്പ് ചെയ്യ് പ്ലീസ്.” “വേണ്ട മോനെ വെറുതെ നോക്കണ്ട അതു നടക്കില്ല”. “കൊറിയ അവള് വേറെ ഒരാളെ സ്നേഹിക്കുകയാണെങ്കിൽ ഒരാളെ വിവാഹം കഴിക്കുകയാണെങ്കിൽ.എനിയ്ക്ക് അറിയില്ല കൊറിയ എന്താകുംചിലപ്പോ എന്റെ ജീവിതത്തിൽ സംഭവിക്കുകയെന്ന് എല്ലാം മറക്കാൻ എനിയ്ക്ക് കഴിഞ്ഞേക്കാം.ചിലപ്പോ ഇനി ഒരു വിവാഹം പോലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. അതല്ല ആരുടേലും നിർബന്ധത്തിന് വഴങ്ങി അവർക്ക് വേണ്ടി ഒരു രണ്ടാം കെട്ടിന് ഞാൻ തയ്യാറായെന്ന് ഇരിയ്ക്കാം. കൊറിയ ആ കുട്ടിയെ എനിയ്ക്ക് ഒരുപ്പാട് ഇഷ്ടമാണ്.ഇത് വെറുതെ വായ് നോക്കിയിരുന്ന് തോന്നിയ ഇഷ്ടമല്ല ഇതെന്റെ ജീവിതമാണ് .പിന്നെ കൊറിയ ഇതു ചുമ്മാ വായ് നോക്കിയിരുന്ന് തോന്നിയ പ്രണയമല്ല.ശരിക്കും ഇഷ്ടമാ.അവളെകുറിച്ച് കുറെ അറിഞ്ഞപ്പോൾ അതാണ് എന്റെ കുട്ടിന്ന് എനിക്ക് തോന്നി.മനസ്സ് അങ്ങനെ പറയുന്നു.” “നിനക്ക് അത്ര വിശ്വാസമാണെങ്കിൽ ദൈവത്തെ മുറുകെ പിടിച്ചോളു നടക്കും.പിന്നെ ഞാൻ ഒരു കാര്യം പറയട്ടേ.കലൂര് പള്ളിയിൽ പോയി ഏല്ലാം ചൊവ്വാഴ്ച്ചയും നോവേന കൂടാമോ നടക്കും.പുണ്യാളൻ കൈവെടിയില്ല. ഇത്ര ദിവസം മുടങ്ങാതെ വന്ന് കൊള്ളാമെന്ന് പറഞ്ഞ് പൊയ്ക്കോ വിശ്വാസം വേണം എങ്കിൽ നടക്കൂം. (ഇത് പറഞ്ഞത് കൊറിയില്ല വേറെ ഒരാൾ)“ “ഞാൻ തമാശയായിട്ടാണ് പള്ളില് പോകാമെന്ന് പറഞ്ഞത്. പക്ഷെ എനിയ്ക്ക് വരാൻ പറ്റുന്നിടത്തോളം ഞാൻ വന്നോളാം എന്ന് നേരുകയും ചെയ്തു. എന്തായാലും അത്രേം ദിവസം എന്നോട് സംസാരിക്കാതെ മാറി നടന്ന ആ കുട്ടി എന്റെ അടുത്തു വന്നു. “എന്താ അനൂപേട്ടാ വിശേഷം.?.” “ഏയ് ഒന്നുമില്ല. “എന്നാ വീട്ടിൽ പോകുന്നേ?.” “ഇപ്പോ വീട്ടീൽ പോകുന്നില്ല അടുത്തമാസം കുറച്ച് ലീവ് വേ
ണം?.” “അതെന്താ.?” “ഒരു കല്ല്യാണമൊക്കെ ചെറുതായിട്ട് ഒത്തൂ വന്നിട്ടുണ്ട്.അതു ചിലപ്പോ ഉറപ്പിയ്ക്കും അതിന് കുറച്ചു ലിവ് വേണം.” മനസ്സിൽ ഒരു ഇടിവെട്ടിയതുപോലെയായി ഞാൻ കുറച്ചു നേരത്തെയ്ക്ക്. “എന്താ ചെറുക്കന് ജോലി?.കുട്ടിയ്ക്ക് ഇഷ്ടപെട്ടോ?” “ഞാൻ ഫോട്ടോ കണ്ടിട്ടെയുള്ളു തിരുവന്തപുരത്താ.” “ങാ നന്നായി മനസ്സ് അങ്ങനെ പറഞ്ഞൂ. കുറച്ചു കഴിഞ്ഞ് കൊറിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞൂ. “ഇനി പോകണ്ടല്ലോ പള്ളീല് അതിന്റെ വിവാഹം ഉറപ്പിച്ചു.” “വേണ്ട.എന്തായാലും നീ അന്തോണിസിനോട് പറഞ്ഞപ്പോൾ തന്നെ അത്രയും നാളും മിണ്ടാതെയിരുന്ന അവൾ നിന്റെ മുന്നിൽ വന്ന് കാര്യം പറഞ്ഞില്ലേ.” എന്തായാലും നീ സ്നേഹിച്ച കുട്ടിയല്ലെ അവൾക്ക് നല്ലത വരാൻ ആഗ്രഹിക്ക്.നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട.നിനക്കും കിട്ടും നല്ലൊരു ജീവിതം. അന്നേരം എനിയ്ക്ക് കൊറിയയോട് ഒന്നും പറയാൻ തോന്നിയില്ല വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ . അന്ന് രാത്രി ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നില്ല. മനസ്സു നിറയെ അവളായിരുന്നു.പിറ്റേന്ന് പള്ളിയിൽ പോകണ്ടാന്ന് വിചാരിച്ചാ കിടന്നതെങ്കിലും രാവിലേ
പള്ളിയിൽ പോയി പക്ഷെ അവിടെ നോവേന കൂടിയപ്പോൾ മനസ്സിൽ പ്രാർഥിച്ചത് അവളെന്റെതാകണേ അന്തോണിസെ.അവളെന്നും എന്റെ ജീവിതത്തിൽ ഒരു വെളിച്ചമായി ഉണ്ടാകണമെയെന്നാണ്. ഇപ്പോ പലപ്പോഴും പോകാറുണ്ട്.അവൾ എന്റെ ജീവിതത്തിൽ കടന്ന് വരണമെന്ന് ഒരുപ്പാട് അഗ്രഹിക്കുന്നു.ഇപ്പോ അവൾ എന്നോട് ഇടയ്ക്ക് സംസാരിക്കാറുണ്ട്.ഞാൻ ക്രിസ്തുമസ്സ് രാത്രിയിൽ കപ്പലുപള്ളിയിൽ പോയി ഉണ്ണീശോയുടെ തിരുപിറവി കണ്ടു.അന്നും അതാണ് പ്രാർത്ഥിച്ചത്.പിന്നെ അമ്പലങ്ങളിൽ എല്ലാം പോകാറുണ്ട്.കാത്തിരിക്കുകയാണ്.ഇതെങ്കിലും ജീവിതമായി മാറാൻ വേണ്ടിട്ട്.ചിലപ്പോ ഇതും കാലത്തിന്റെ ഒരു തമാശയായി അവസാനിയ്ക്കാം.എന്തായാലും ഇനി ഞാനൊരു പ്രണയത്തിനില്ല. ഇതായിരിക്കൂം എന്റെ ഏക്കാലത്തെയും അവസാന പ്രണയം. ഇനി കൊറിയ പറഞ്ഞപ്പോലെ ഒരു നല്ല കുട്ടി വന്നേയ്ക്കാം എങ്കിൽ അന്നേരം നോക്കാം.അല്ലേ?.

1 അഭിപ്രായം:

Unknown പറഞ്ഞു...

ഇതെന്റെ പ്രണയം മാത്രമല്ല.ഇതിൽ ഞാനൊരു ജീവിതം കാണുന്നു.ഏല്ലാം പ്രതിക്ഷകൾ.