2008, ജൂലൈ 2, ബുധനാഴ്‌ച

ദുബായി ഒരു പ്രണയതീരം-ക്ലൈമാക്സ്

അവളെ മനേജര്‍ കുറെ വഴക്കു പറഞ്ഞു.
"ജിജി നീയവളെ കൊണ്ടു ചെന്നാക്ക് അല്ല്യേല്‍ പ്രശനമാകും.
“ഞാന്‍ പോകില്ലാ ജിജിയില്ലാണ്ട്.“
അവള്‍ കൊച്ചുകുട്ടികളെ പോലെ ശാഠ്യം പിടിച്ചു.
മനേജര്‍ ദേഷ്യത്തോടെ എന്നെ നോക്കി.
എന്നിട്ട് പറഞ്ഞൂ.
“ഇവിടുത്തെ ഒരു ഓഫീസ് ബോയി എന്നതില്‍ കൂടുതല്‍ പരിഗണന ഞാന്‍ നിനക്ക് തന്നിട്ടുണ്ട്.ആ സ്വാതന്ത്ര്യം നീ മുതലാക്കുകയാണെങ്കില്‍ അതിന്റെ ഭവിഷത്ത് വളരെ ഗുരുതരമായിരിക്കും.“
“നീ ഇവളെ കൊണ്ട് ചെന്നാക്കുന്നോ അതോ ഞാന്‍ ഇവളുടെ ഡാഡിയെ വിവരം അറിയിക്കണോ?.”
വേണ്ടാ ഞാന്‍ കൊണ്ട് ചെന്നാക്കാം”.
“ഷീബ എന്റെ കൂടെ വാ.ഇപ്പോ ഞാന്‍ പറയണെ നീ അനുസരിക്കണം.“
“ഏങ്ങോട്?.“ഡാഡിയുടെ വീട്ടിലേക്കാണെല്‍ ഞാനില്ലാ.“
അല്ലാതെ ഞാന്‍ നിന്നെം കൊണ്ട് എവിടെ പോവാന്‍ .ഇപ്പോ നീ ഞാന്‍ പറയണെ കേള്‍ക്ക്.എന്തേലും പരിഹാരം ഉണ്ടാക്കാം.”
പെട്ടെന്നവള്‍ എന്നെയും മനേജരെയും നോക്കി.
“നീ ഇപ്പോ പോം ഞാന്‍ എന്തേലും വഴി ഉണ്ടാക്കാം.“
ഞാന്‍ അവളെ കൊണ്ട് ഓഫീസിലെ പട്ടാണി ഡ്രൈവറെയും കൂട്ടി
അവളുടെ വീട്ടിലേക്ക് പോയി.
അവളുടെ വീട്ടിലെ മറ്റുള്ളവരെ കാണാതെയിരിക്കാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കിയെങ്കിലും യാദൃഛികമായി ചെന്നു പെട്ടത് അവളുടെ ഡാഡിയുടെ മുന്നില്‍
അയ്യാളെന്നെ കണ്ട് ക്രോധത്തോടെ പാഞ്ഞു വന്നു.
“നിന്നെ ഞാന്‍ പോലീസില്‍ ഏലപിക്കും.“
അയ്യാളെന്റെ ഷര്‍ട്ടില്‍ പിടിച്ചു കുലുക്കി.
“ഡാഡി ജിജിയെ തൊട്ടുപോകരുത്.ഞാന്‍ വിളിച്ചിട്ടാണ് ജിജി വന്നത്.“
“എനിക്ക് ജിജിയുടെ കൂടെ ജീവിക്കാന്‍ പറ്റിയില്ല്യേല്‍ പിന്നെ നിങ്ങളെന്നെ കാണില്ലാ.“
അവളുടെ വാക്കുകളുടെ ദൃഡത ആയ്യാളില്‍ എന്തോ പെട്ടേന്ന് അയ്യാള്‍ പിടിവിട്ടു.
അയ്യാള്‍ പെട്ടെന്ന് അവിടം വിട്ട് എങ്ങോടോ പോയി.
ഷീബ അന്നേരം എന്റെ അടുത്തേക്ക് വന്നു.
“ജിജി എവിടെ പോയാലും ഞാനുമുണ്ടാകും കൂടെ.”
“ഞാന്‍ ഇപ്പോ പോട്ടെ?.ഷീബ ഞാന്‍ നിന്നെ വൈകിട്ട് വിളിക്കാം.
അന്ന് വൈകുന്നേരം ഷീബ എന്നെ ഇങ്ങോട് വിളിച്ചു.
“ഡാഡി സമ്മതിച്ചു നമ്മുടെ കല്ല്യാണത്തിന്.”
“ങേ?.”
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
“ജിജിയുടെ മനേജര്‍ ഇവിടെ വന്ന് ഡാഡിയുമായി കുറെ സംസാരിച്ചു.“
എനിക്കാണെല്‍ നേരാണൊ നുണയാണൊ എന്നുള്ള ചിന്തയായിരുന്നു മനസ്സില്‍
അന്ന് രാത്രി മനേജര്‍ക്കോപ്പം അവളുടെ ഡാഡി എന്റെ മുറിയില്‍ വന്നു.
ആയ്യാള്‍ എന്നെ കണ്ട് പുഞ്ചിരിച്ചു.
“ജിജി ഫുഡ് കഴിച്ചോ?”
ഞാന്‍ ഒന്നും പറഞ്ഞില്ല.
ഇല്ലെന്ന് തലയാട്ടി
“എങ്കില്‍ ഇന്ന് നമ്മുക്ക് പുറത്തു പോയി കഴിക്കാം.”
ഞാന്‍ ചോദ്യഭാവത്തില്‍ മനേജരെ നോക്കി
മനേജര്‍ പറഞ്ഞു.
“വാടോ.”
ഞാന്‍ അവര്‍ക്കോപ്പം ഡ്രെസ്സ് മാറ്റി ഇറങ്ങി
കാറില്‍ യാത്ര ചെയ്യുമ്പോള്‍ ആയ്യാള്‍ ചോദിച്ചു.
“ജിജിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്?.”
“അപ്പച്ചനും അമ്മച്ചിയും രണ്ടു പെങ്ങന്മാരും.”
“പെങ്ങന്മാരുടെ കല്ല്യാണം കഴിഞ്ഞോ?.”
“ഉവ്വ്.”
“ജിജി എത്ര വരെ പഠിച്ചു.’
“……………….“
“അതെന്തെ മുഴുപ്പിക്കാത്തെ?”
“കഴിഞ്ഞില്ലാ”.
“ജിജിക്ക് ഈ ജോലി തന്നെ തുടരണം എന്ന് നിര്‍ബന്ധമുണ്ടോ?.
ഞാന്‍ നല്ലോരു ജോലി ഓഫര്‍ ചേയ്താല്‍ ജിജി സ്വികരിക്കുമോ?.”
ഞാന്‍ സ്വികരിക്കുമെന്നോ സ്വികരിക്കില്ലാന്നോ പറഞ്ഞില്ലാ
പെട്ടെന്ന് മനേജര്‍ പറഞ്ഞൂ.
“ജിജി നീയിനി ടെന്‍ഷന്‍ അടിക്കണ്ടാ.ഞങ്ങള്‍ നിങ്ങളുടെ കല്ല്യാണം നടത്താന്‍ തീരുമാനിച്ചു.
എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരേയൊരു മോളാണ് .അവളെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്യില്ലാ.വളരെ വൈകിയാണെങ്കിലും ഞാന്‍ ഒരു തീരുമാനമെടുത്തത് അതുകൊണ്ടാണ്”.
“എന്നിട്ട് കല്ല്യാണം നടന്നോ?.”
ഞാന്‍ ചോദിച്ചു.
“നടന്നു”.
“കരാമാ പള്ളീയില്‍ വച്ച്.”
“എന്റെ അപ്പച്ചനും അമ്മച്ചിയും അവരുടെ ചിലവില്‍ നാട്ടില്‍ നിന്ന് വന്നു.“
“അധികം ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഒരു വിവാഹം.“
“എന്നിട്ട് ജിജിയെന്താ അദേഹം ഓഫര്‍ ചെയ്ത ജോലി സ്വകരിക്കാത്തത്.“
എനിക്ക് അവരുടെ മുന്നില്‍ കൊണ്ട് പോയി തല വച്ച് കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണ്.”
“കഷ്ടം.“
“അപ്പോ ജിജി വ്യാഴ്ച്ച വൈകിട്ട് അവരുടെ വീട്ടില്‍ പോവുമോ?.”
“ചിലപ്പോ.”
“പോയാലും ഞാന്‍ നേരത്തെ പോരും.”
“അപ്പോ ജിജിയുടെ ഭാര്യ അവിടെ ജിജി ഇവിടെ അല്ലെ?”
“അതെ.”
“എന്തു ജീവിതം ജിജി, ഭാര്യ ഇത്രേം അടുത്തുണ്ടായിട്ട്.“
ഞാന്‍ സങ്കടത്തോടെ പറഞ്ഞൂ.
“അതൊക്കെ അങ്ങനെയാ.”
അയ്യാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞൂ.
“മാഷെ എനിക്ക് ഡൂട്ടിക്ക് സമയമായി ഞാന്‍ പോട്ടേ?”.

എന്റെ ഓഫീസില്‍ നിന്നും ജിജി ഇറങ്ങി നടന്നകലുമ്പോള്‍ കുറെ ചോദ്യങ്ങള്‍
എന്റെ മനസ്സില്‍ ബാക്കിയായി.
അവര്‍ എന്തിന് ഇത്രയധികം സേനഹിച്ചു.വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. അതിനിടയില്‍ ജിജി ആ പെണ്‍കുട്ടിയൊടൊപ്പം താമസിച്ചത് ആദ്യത്തെ മൂന്നുദിവസം മാത്രമാണ്.
അവരൊടൊപ്പം ചിലവഴിക്കാന്‍ അയ്യാളുടെ അഭിമാനം അനുവദിക്കുന്നില്ലത്രേ
കഷടം
ഞാന്‍ ഓഫിസിലേ ചെയറില്‍ വന്നു വീഴുമ്പോള്‍ ഞാനെന്റെ ദേവിയേക്കുറിച്ച്
വീണ്ടും ഓര്‍ത്തു എപ്പോഴോ മയങ്ങി പോയി.

10 അഭിപ്രായങ്ങൾ:

ദിലീപ് വിശ്വനാഥ് പറഞ്ഞു...

എല്ലാം പറഞ്ഞ് അവസാനം ദേവിയില്‍ കൊണ്ടെത്തിച്ചു അല്ലേ?

Bindhu Unny പറഞ്ഞു...

വിചിത്രമീ ലോകം! :-)

Kaithamullu പറഞ്ഞു...

:))

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ച്ഛെ ച്ഛെ ക്ലൈമാക്സ് കുളമാക്കി..അവര്‍ പന്തീരാണ്ടു കാലം ഒരുമിച്ചു സന്തോഷത്തോടെ എല്ലാ ദുഖങ്ങളും സുഖങ്ങളും പങ്കിട്ടു ജീവിക്കണ്ടായിരുന്നോ ?? ഞങ്ങളുടെ പ്രതീക്ഷ എല്ലാ‍ം വെള്ളത്തിലായില്ലേ ...അവസാനം ദേവിയെയും ഓര്‍ത്തു...അല്ല മയക്കത്തില്‍ ഒരു സ്വപ്നം കണ്ടില്ലായിരുന്നോ ?? അതിവിടെ പറഞ്ഞില്ല...

siva // ശിവ പറഞ്ഞു...

ഹായ് അനൂപ്,

എനിക്ക് ആ ദേവിയെക്കുറിച്ച് കൂടുതല്‍ അറിയണം...പ്ലീസ്...

സസ്നേഹം,

ശിവ

ഒരു സ്നേഹിതന്‍ പറഞ്ഞു...

വാല്മീകി പറഞ്ഞപോലെ അവസാനം ദേവിയില്‍ കൊണ്ടെത്തിച്ചു എങ്കിലും

തീര്‍ത്തല്ലോ...ആശ്വാസം...

""വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. അതിനിടയില്‍ ജിജി ആ പെണ്‍കുട്ടിയൊടൊപ്പം താമസിച്ചത് ആദ്യത്തെ മൂന്നുദിവസം മാത്രമാണ്.അവരൊടൊപ്പം ചിലവഴിക്കാന്‍ അയ്യാളുടെ അഭിമാനം അനുവദിക്കുന്നില്ലത്രേ കഷടം!!!!""

ഹരീഷ് തൊടുപുഴ പറഞ്ഞു...

പിന്നെന്തിനാ അനൂപെ, ജിജി ഇത്രയും പ്രയാസപ്പെട്ട് അവളെ കെട്ടിയത്??? ഒരു പെണ്ണിന്റെ ജീവിതം മറന്നുള്ള കളിയല്ലേ അവന്‍ കളിക്കുന്നത്...

Sentimental idiot പറഞ്ഞു...

dubayikkara ambalappuzhakkarante kshananam nattile ente kochu veettilekku........

രസികന്‍ പറഞ്ഞു...

അഭിമാനം മുറുക്കെപ്പിടിച്ച് ജീവിക്കാൻ മറന്നു പോയ പലരെയും എനിക്കുമറിയാം
കഥ നന്നായിരുന്നു മാഷെ

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

സ്നേഹം, പ്രണയം
അതൊക്കെ സ്വപ്നലോകത്തു മാത്രം.
യഥാര്‍ത്ഥ ജീവിതം അതുമായി വെറിട്ടു നില്‍ക്കും