2008, ജൂലൈ 11, വെള്ളിയാഴ്‌ച

എന്റെ ദേവിക്ക്

ഇന്ന് ജുലൈ 11ഈ ദിവസം എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത
ഒരു ദിവസമാണ്.2006ലെ ഈ ദിനത്തിലായിരുന്നു.ഞാ‍ന്‍ ദേവിയോട് യാത്ര പറഞ്ഞ് പിരിഞ്ഞത്.
അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു. പിറ്റെന്ന് വെളുപ്പിന് ഞാന്‍ ദുബായിക്ക് പോരുകയാണ്.
രാവിലെ അമ്പലത്തില്‍ വരണമെന്ന് ദേവിയോട് ഞാന്‍ പറഞ്ഞിരുന്നു.
ഞാന്‍ വരും നീയവിടെ ഉണ്ടാകണം.
തലേന്ന് ഫോണ്‍ ചെയ്ത് കട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞ അവസാന വാചകം
അതായിരുന്നു.
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.രാത്രി മുഴുവന്‍ അവളെകുറിച്ചുള്ള ഓര്‍മ്മകള്‍
ആദ്യമായി കണ്ടുമുട്ടിയത്
ഇഷടമാണെന്ന് പറഞ്ഞത്.
വിവാഹാഭ്യര്‍ഥന നടത്തിയത്
പിന്നെ ഏറ്റുമാനൂരപ്പന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്.
നാടായ അമ്പലങ്ങള്‍ തോറും അവള്‍ക്ക് വേണ്ടി പുഷപാഞ്ജലി കഴിച്ചത്.
എല്ലാ‍ം ദിവസവും ഭഗവാന്റെ പ്രസാദം അവളുടെ നെറ്റിയില്‍ തോടിച്ചത്.
എന്നും അവള്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങി കൊടുത്തത്.
ദിവസവും ഫോണിലൂടെ അവളോട് കിന്നാരം പറഞ്ഞത്.
ആദ്യമായി അവള്‍ക്ക് നൂറ്റൊന്ന് രൂപേടെ വിഷു കൈനീട്ടം കൊടുത്തപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞത്.
ആ ഓര്‍മ്മകള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നുപോയ രാത്രി.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തൊട്ടടുത്തുള്ള ഉണ്ണീകണ്ണന്റെ അമ്പലത്തില്‍ പോയി
പാല്‍ പായസത്തിന് കൊടുത്തിട്ട് കോതനല്ലൂര്‍‍ അമ്മയുടെ അടുത്തേക്ക് പോയത്
അവിടെ ചെന്നപ്പോള്‍ വഴിപ്പാടിന് രസീത് വാങ്ങാന്‍ അവളും ഉണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമ്മിച്ച് അമ്മയുടെ മുന്നില്‍ തൊഴുത് നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
“നീയെന്താ പ്രാത്ഥിക്കുന്നെ?.”
“നിനക്ക് വേണ്ടിട്ട് നിനക്ക് നല്ല ബുദ്ധി തോന്നിക്കാന്‍.”
“ഞാനും നിനക്ക് വേണ്ടിട്ടാ പ്രാത്ഥിച്ചെ നിനക്ക് നല്ലതു വരാന്‍ .എനിക്ക് നിന്നെ മറക്കാന്‍ കഴിയണെന്ന്.”
അവള്‍ ചിരിച്ചു.
അന്ന് ആ അമ്മയോട് ഒന്ന് ഉറക്കെ ചോദിക്കാന്‍ എനിക്ക് തോന്നിയതാണ്.
ഇവളെ എനിക്ക് നഷ്ടപെടാന്‍ ഞാനെന്തു തെറ്റാണ് ചെയ്തതെന്ന്
പക്ഷെ നാവ് പൊങ്ങിയില്ല.
കാവിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ അടുത്ത കണ്ട സ്റ്റോര്‍സില്‍ നിന്നും ഒരു മഞ്ച് വാങ്ങി അവള്‍ ക്ക് കൊടുത്തൂ.
“ഇനി നിനക്ക് എന്തു വേണമെങ്കിലും അയ്യാള്‍ വാങ്ങി തരും എന്റെ അവസാന സമ്മാനം.“
അവള്‍ക്കൊപ്പം അവളുടെ വീടിന്റെ പടിവാതയ്ക്കല്‍ വരെ ഞാന്‍ കൂട്ടായി നടന്നു.
“ദേവി ഇന്ന് നമ്മള് പിരിയുകയാണ്.ഇനി ഒരിക്കലും കണ്ടുമുട്ടാത്ത ഒരു യാത്രാ.“
അവളുടെ കണ്ണൂകള്‍ നിറഞ്ഞു.
“ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ നീ എപ്പോഴെലും എന്നെ സേനഹിച്ചിട്ടുണ്ടോ?.”
അവള്‍ അന്നേരം നിറഞ്ഞു വന്ന് കണ്ണുനീര്‍ തുടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
വീണ്ടും ഞാന്‍ ചോദിച്ചു.
“എനിക്ക് നിന്റെ തലയില്‍ ഇരിക്കുന്ന ആ തുളസികതിര്‍ ഒന്ന് തരുമോ?.” എന്റെ ഓര്‍മ്മകളില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒരു നല്ല ഓര്‍മ്മയായിട്ട്.”
അവള്‍ പോരാന്‍ നേരം എനിക്ക് സമ്മാനിച്ച ആ തുളസികതിര്‍ ഞാന്‍ എന്റെ പെട്ടിയില്‍ വച്ചിരുന്നു.
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരോര്‍മ്മക്കായിട്ട്
കാലം മായ്ച്ചാലും വീണ്ടും മനസ്സില്‍ കടന്നു വരുന്നു ആ ഓര്‍മ്മ
ഇവിടെ വേദനകള്‍ക്ക് ആശ്വാസം ഈ എഴുത്ത് മാത്രമാണ്.
എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ .

26 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

ശോ! കളഞ്ഞില്ലേ..മാഷേ.. അത്?
ദേവിയേക്കാള്‍ നല്ല കുട്ടി എവിടെയോ കാത്തിരിപ്പുണ്ട്‌..

Unknown പറഞ്ഞു...

devi pokatte. sree devi varum. atho vannu kazhinho?
pinne july 11 enikkum marakkan pattilla. 1999 july 11 nanu nhan saudiyil kaalu kuthunnthu. ente pravasa jeevithathinte aarambam.

Typist | എഴുത്തുകാരി പറഞ്ഞു...

പെട്ടിയില്‍ വച്ച തുളസിക്കതിരൊക്കെ ഉണങ്ങിക്കരിഞ്ഞിട്ടുണ്ടാവും ഇപ്പോള്‍. ഇനി അതൊക്കെ എടുത്തുകളഞ്ഞു, ഓര്‍മ്മകള്‍ തന്നു പിരിഞ്ഞു പോകാത്ത ഒരാളെ കിട്ടുമോന്നു നോക്കൂ.
വേഗായിക്കോട്ടെ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

“ദേവി”, അവള്‍ ഒരു പ്രതീകമാണു മാഷെ,
എല്ലാവരുടെയും ജീവിതത്തിലുണ്ടാവുന്ന ഒന്നു.
ഒരൊ നഷ്ടങ്ങളും ഒരൊ മനസ്സിന്നെ പുതിയ ലോകത്തെക്കു വഴികാട്ടുക തന്നെ ചെയ്യും.
കുറിപ്പു:അനില്‍ നു ഒരു വാലുകൂടി കൂട്ടി കെട്ടൊ.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

മറക്കേണ്ട കാര്യങ്ങള്‍ മറക്കാന്‍ മനപ്പൂര്‍വം ശ്രമിക്കണം അനൂപേ..ചിലപ്പോളൊക്കെ നമുക്കു അതു പറ്റില്ല എന്നെനിക്കറിയാം..എന്നാലും ഈ ഓര്‍മ്മകള്‍ വരുമ്പോള്‍ വേറെ എന്തെങ്കിലും ചെയ്യുക..എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞതു പോലെ സഹിക്കാനാവാത്ത സങ്കടങ്ങള്‍ വരുമ്പോള്‍ നല്ലൊരു ബോണ്‍സായി ഉണ്ടാക്കാന്‍ നോക്കണംഅല്ലെങ്കില്‍ ബ്ലോഗ്ഗില്‍ കൂടുതല്‍ സജീവമാകുക,കൂട്ടുകാരോട് കൂടുതല്‍ അടുക്കാന്‍ നോക്കുക
ദേവിയെ ഇനി മറക്കണം ..മറന്നേ തീരൂ..ഞാന്‍ മുന്‍പു പറഞ്ഞതു പോലെ നാട്ടില്‍ ചെല്ലുമ്പോള്‍ നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം ചെയ്യണം..കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവില്ലല്ലോ...

പാമരന്‍ പറഞ്ഞു...

സ്റ്റോപ്പുകളില്‍ ആളെറങ്ങിപ്പോകും പിള്ളേച്ചാ.. അതുകൊണ്ടു വണ്ടിക്കു യാത്ര മതിയാക്കാന്‍ പറ്റില്ലല്ലോ.. വേറെ ആരേലും അടുത്തൊരു സ്റ്റോപ്പില്‍ കാത്തിരിക്കുന്നുണ്ടാവും. ഗുഡ്‌ ലക്ക്‌..!

ശ്രീനന്ദ പറഞ്ഞു...

ഒരു നഷ്ടത്തിന് പിന്നില്‍ ഒരു നേട്ടം ദൈവം കരുതി വച്ചിട്ടുണ്ടാവും. ദേവിയെക്കാളും നല്ല ഒരു കുട്ടിയെ ഭാര്യയായി കിട്ടുമ്പോള്‍ അനൂപിന് അത് മനസ്സിലാവും. നഷ്ടങ്ങളെ ഓര്‍ത്തു
നിരാശപ്പെടാതെ ഇപ്പോള്‍ ഒരു നല്ല കരിയര്‍ ഉണ്ടാക്കാന്‍ ശ്രമിക്കൂ.
ഒരു കാര്യം കൂടി, നിങ്ങളുടെ ജീവിതത്തില്‍ പങ്കാളിയായി കടന്നു വരുന്ന പെണ്‍കുട്ടിയെ ഒരിക്കലും ദേവിയുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്.

annamma പറഞ്ഞു...

ദേവദാസിന്റെ പുനര്‍ജന്മമാവാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ടല്ലോ അനൂപേ.

SreeDeviNair.ശ്രീരാഗം പറഞ്ഞു...

അനൂപ്,
നമ്മള്‍ ഒന്ന് ആഗ്രഹിക്കുന്നൂ..
വിധി മറ്റൊന്ന് നിര്‍ണ്ണയിക്കുന്നൂ..
ഭാഗ്യമുള്ള ഒരു പെണ്‍കുട്ടി
അനൂപിനു സ്വന്തമാകും...
സന്തോഷമായിരിക്കൂ..


ചേച്ചി..

സൂര്യോദയം പറഞ്ഞു...

അനൂപേ.. അങ്ങനെ അത്ര ആഗ്രഹിച്ചിട്ട്‌ നടക്കാതിരിക്കാന്‍ മാത്രം എന്ത്‌ ബുദ്ധിമുട്ടാണ്‌ ഉണ്ടായത്‌? പരിഹാരം കാണാന്‍ സാധിക്കാത്ത പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തന്നെ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു. അതായത്‌, പ്രാക്റ്റിക്കലി പോസ്സിബിളായ കാര്യങ്ങള്‍ :-)

OAB/ഒഎബി പറഞ്ഞു...

കുറേ കാലം കഴിയുമ്പൊ കഴിഞ്ഞതൊക്കെ ഒരു തമാശയായി തോന്നുമെടെയ്...വിട്ടുകള. ഉപദേശിക്കുന്നവരോട് ഈറ്ഷ തോന്നാം.
എനിക്കു മുമ്പേ വന്നവരൊക്കെ എത നന്നായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
ആരോ, എവിടെയൊ?...ആരാണാ ഭഗ്യവതി?.
അതു മാത്രമാകട്ടെ ഇനിയുള്ള ചിന്ത.

പ്രിയത്തില്‍ ഒഎബി.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഞങ്ങള്‍ ഒരുമ്മിച്ച് അമ്മയുടെ മുന്നില്‍ തൊഴുത് നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
“നീയെന്താ പ്രാത്ഥിക്കുന്നെ?.”
“നിനക്ക് വേണ്ടിട്ട് നിനക്ക് നല്ല ബുദ്ധി തോന്നിക്കാന്‍.”

എന്റെ പൊന്നനിയാ അനൂപെ ഇനിയെങ്കിലും നീ പോയ ബുദ്ധി തിരികെ പിടിക്കൂ; ദേവി വേറെ ഒരാളുടേതായിക്കഴിഞ്ഞില്ലേ, വേറെ ഒരു കുട്ടിയെ കണ്ടുപിടിക്കൂ...എന്നിട്ട് വിവാഹത്തിനു വിളിക്കണേ..

siva // ശിവ പറഞ്ഞു...

ഹായ് അനൂപ്,

ഇതൊക്കെ ഞാനും അനുഭവിച്ചതാണ് ഒരിക്കല്‍...ഇന്നും അതൊക്കെ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു...അതൊക്കെ മറക്കണം എന്നു ഞാന്‍ പറയില്ല...കാരണം എനിക്ക് പോലും അതൊന്നും മറക്കാന്‍ കഴിയുന്നില്ല...എനിക്ക് ഈ ഓര്‍മ്മകള്‍ പിന്നെ അതു തരുന്ന വേദന ഒക്കെ ഇപ്പോള്‍ ഏറെ ഇഷ്ടമാണ്...

പിന്നെ ഈ ബൂലോകത്ത് എത്തിപ്പെടാതിരുന്നെങ്കില്‍...ഇവിടെ ഞാന്‍ ഒരുപാട് ആശ്വാസം കണ്ടെത്തുന്നു...ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ഒരേ ഒരു ജോലിയും ഇതു മാത്രമാണ്...ബ്ലോഗിംഗ്...

അനൂപിന്റെ ദേവിയെക്കുറിച്ച് അറിയണമെന്നുണ്ടായിരുന്നു ഇതുവരെ...ഞാന്‍ അത് ഒരിക്കല്‍ കമന്റായി ഇട്ടതുമാണ്...നന്ദിയുണ്ട്...ഈ പോസ്റ്റ് ഇട്ടതിന്...

സസ്നേഹം,

ശിവ.

ഗോപക്‌ യു ആര്‍ പറഞ്ഞു...

പ്രേമിക്കുന്നത്‌ വിവാഹം കഴിക്കാനാകരുത്‌..[വിവാഹം കഴിച്ചാല്‍ പോയി]
അതിനാല്‍ തന്നെ നന്നായി മാഷേ....
[i am sure that u would not
have liked my coment.......but
i am experienced...]

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പ്രണയം മനസ്സില്‍ മരിയ്ക്കുന്നില്ല. പ്രണയിക്കുന്നവര്‍ പരസ്പര ഇഷ്ടങ്ങള്‍, സന്തോഷങ്ങള്‍ ആഗ്രഹീയ്ക്കട്ടെ... ഒരു പക്ഷേ വിര്‍rഹവേദന അപ്പോ ഉണ്ടാ‍കില്ലായിരിയ്ക്കും...

Lathika subhash പറഞ്ഞു...

അനൂപേ,
എന്താ പറയുക?
സാരമില്ലെന്ന് പറയാനാവില്ല!!!
കാലം മായ്ക്കട്ടേ ഈ നീറ്റല്‍...
ഏറ്റുമാനൂരപ്പനോടും...
കോതനല്ലൂരമ്മയോടും....
ഞാനും പറയാം....

വിഷം പറഞ്ഞു...

എന്താ അനൂപേ profile ലും കഥകളിലും ഒരു വല്ലായ്ക.ശോകമോ അതോ ഫിലിസോഫിക്കല്ലോ ?എന്തായാലും പ്രണയ കഥകള്‍ എഴുതുന്ന അനൂപിന് അത് ചേരുന്നില്ല. കഥകള്‍ പക്ഷെ നന്നായിട്ടുണ്ട്. പ്രണയത്തില്‍ വിശ്വാസം ഇല്ലാത്ത എന്നെ ഇനി തിരിച്ചു ചിന്തിപ്പിക്കരത്. ഇനിയും നല്ല പോസ്റ്റുകള്‍ വരട്ടെ.

രസികന്‍ പറഞ്ഞു...

എല്ലാ‍മെല്ലാം നല്ലതിനെന്നു കരുതുക........

നന്നായിരുന്നു നല്ല വരികൾ മനസ്സിൽ എവിടയൊ ഒരു വിങ്ങൽ

ഒരു സ്നേഹിതന്‍ പറഞ്ഞു...

എല്ലാവര്‍ക്കുമുണ്ട് നഷ്ടപ്പെട്ട ഒരു പ്രണയത്തിന്റെ കഥ പറയാന്‍...എല്ലാ പ്രണയവും വിജയിക്കില്ലല്ലോ... ദൈവ നിശ്ചയം തടുക്കാന്‍ നമുക്കാവില്ല ... അനുഭവം ഗുരു...
പ്രണയ നോമ്പരങ്ങള്‍ക്കും വിരഹ വെതനകള്‍ക്കുമോടുവില്‍ മനസ്സില്‍ കുളിരേകാന്‍ അവള്‍ വരും... അവളായിരിക്കും നിങ്ങള്‍ക്കെല്ലാം...
കാത്തിരിക്കുക... ആശംസകള്‍....

Unknown പറഞ്ഞു...

പ്രണയ നൈരാശ്യം മൂലം വിഷമിക്കുന്നവരെല്ലാം ഞങ്ങളുടെകാഞ്ചനേടത്തിയുടെ കഥ കേള്‍ക്കുക.

joice samuel പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
joice samuel പറഞ്ഞു...

എല്ലാ‍മെല്ലാം നല്ലതിനെന്നു കരുതുക........

സസ്നേഹം,

ചെമ്പകം.......!!!

ഹരിശ്രീ പറഞ്ഞു...

അനൂ‍പ്,

പലപ്പോഴും നമ്മള്‍ വിചാരിക്കുന്ന എല്ലാകാര്യങ്ങളും നടക്കാറില്ല...

ദേവിയേക്കാള്‍ നല്ലൊരു കുട്ടിയെ ആയിരിയ്കാം ദൈവം നിങ്ങള്‍ക്ക് വിധിച്ചിരിയ്ക്കുന്നത്...

നല്ലത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

നിരക്ഷരൻ പറഞ്ഞു...

ഇതൊക്കെ ഒരു അനുഭവം മാത്രമായിട്ടെടുക്കണം അനൂപേ....
ദ ഷോ മസ്റ്റ് ഗോ ഓണ്‍ :) :)

Unknown പറഞ്ഞു...

വായിച്ച ഏല്ലാവര്‍ക്കും നന്ദി

ആളവന്‍താന്‍ പറഞ്ഞു...

ഇതിപ്പൊ വായിച്ച്‌ എനിക്കും ആകെ കംഫൂഷം ആയല്ലോ. പണ്ട് എന്നെ എന്‍റെ സുഹൃത്തുക്കള്‍ ഉപദേശിച്ച പോലെ തന്നെ പറയട്ടെ.- വിട്ടുകള, ഇയാളുടെ ചാന്‍സ് വരാനിരിക്കുന്നേയുള്ളൂ.!!