2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-8

അങ്ങനെ ചരിത്രമുറങ്ങുന്ന കേരളവർമ്മയിലെത്തി.പക്ഷെ പ്രയോജനം ഉണ്ടായില്ല.നല്ല ഒന്നാന്തരം ഒരു പഠിപ്പ് മുടക്കായിരുന്നു അന്ന്.ആ ക്യാപസിലൂടെ കൂട്ടുകാരനൊത്ത് കുറച്ചുനേരം ചുറ്റി.അവളെ കാണാൻ കഴിയാത്ത നിരാശയിൽ വീണ്ടും ടൌണിലേയ്ക്ക് നടക്കുമ്പോൾ കൂട്ടുകാരൻ പറഞ്ഞു.
എന്തായാലും വന്ന കാര്യം നടന്നില്ല.നമ്മുക്ക് രണ്ട് കുപ്പി കള്ളുകുടിച്ചാലോ?”
“എടാ ഇവിടെ എവിടെ നല്ല കള്ളൂകിട്ടാൻ.”
“അന്തിക്കാട് പോകാം.ഏതായാലും ഇവിടെം വരെ വന്നതല്ലെ?”
എന്തായാലും കൂട്ടുകാരനെ നിരാശനാക്കിയില്ല.ടൌണിൽ നിന്നും അന്തിക്കാട്ടേയ്ക്ക് തിരിച്ചു.
രണ്ടരകുപ്പി കള്ളും കപ്പയും കോഴിക്കറിയും കൂന്തലും വാങ്ങി കഴിച്ചു.
പെണ്ണിനെ കാണാൻ കഴിഞ്ഞില്ലെലും അന്തിക്കാട് വന്ന് കള്ളുകുടിച്ചപ്പോൾ ആകെപ്പാടെ ഒരു റോമാന്റിക്ക് മൂഡ്.
നേരെ കൊടുങ്ങല്ലൂർ വഴി ഏറണാകുളത്തോട്ട്.
വീട്ടിലോട്ടുള്ള യാത്രയിൽ അവളെകുറിച്ച് ഏറെ ചിന്തിച്ചു.
ചില സിനിമഗാനങ്ങൾ മനസ്സിലൂടെ കടന്നു പോയി.

ഒന്ന് രണ്ടുമാസങ്ങൾ കടന്നുപ്പോയി എന്റെ ക്ലാസ്സ് തീരാൻ പോകുകയാണ് .ഡിഗ്രി പഠനം അവസാനിക്കുകയാണ്.ക്ലാസിൽ ഓട്ടൊ ഗ്രാഫ് എഴുതുന്നതിന്റെ ബഹളം.ഞാനും ഏതാണ്ടൊക്കെയോ പകർത്തി.
തിരിച്ചു കിട്ടാത്ത ആ നിമിഷങ്ങളുടെ ഓർമ്മയ്ക്കായി.
എന്റെ കോളെജ് ദിനങ്ങളുടെ അവസാനഘട്ടത്തിൽ ഒരു സാന്ത്വനം പോലെ അവളുടെ കത്ത് വീണ്ടും വന്നു.
അനുന്റെ ക്ലാ‍സ്സ് തീരുകയാണല്ലെ?
കൂട്ടുകാരെയൊക്കെ വിട്ടുപിരിയുന്നതിൽ വലിയ വിഷമമുണ്ടാകും.ഇനി എന്താ പരിപ്പാടി. അടുത്ത വർഷം ഇതെ പ്രശ്നം ഞാനും അഭിമുഖികരിക്കേണ്ടതാണല്ലോ?.ഒരത്ഥത്തിൽ നമ്മുടെ ക്ലാസ്സൊന്നും അവസാനിച്ചില്ലായിരുന്നെങ്കിൽ എന്നും ഈ കൂട്ടുകാരൊക്കെ നമ്മൊടൊപ്പം. വിഷുന് എന്താ പരിപ്പാടി.പണ്ടൊക്കെ എനിക്ക് ഒരുപ്പാട് കൈനീട്ടം കിട്ടുമായിരുന്നു.വല്ല്യ കുട്ടിയായപ്പോൾ അതിന്റെയൊക്കെ ഹരം പോയി. പിന്നെ പ്രിയയും ലിജയും രാധികയുമൊക്കെ അനൂ‍നെ അന്വേഷിച്ചതായി പറയാൻ പറഞ്ഞു..പിന്നെ ഏല്ലാവരെയും എന്റെയും അന്വേഷങ്ങൾ അറിയിക്കണം. പിന്നെ ഇവിടെ നല്ല ചൂടാണ്. ഉത്സവകാലം തുടങ്ങാറായില്ലെ നാട്ടിലൊക്കെ.ഇവിടെ ഞങ്ങളുടെ നാട്ടിൽ ഒരുപ്പാട് ചെറിയ പൂരങ്ങളുണ്ട്. അനു ഉത്സവത്തിനൊക്കെ പോകാറുണ്ടോ. കൂടതൽ എഴുതി അനൂനെ ബോറടിപ്പിക്കുന്നില്ല.കത്ത് കിട്ടിയാൽ മറുപ്പടി വിടണം.ഇനി പരിക്ഷ കഴിഞ്ഞെ ഞാൻ എഴുതു.
ആ കത്ത് മനസ്സിന് വലിയൊരു ആശ്വാസമായി.


പിന്നെ കുറെ നാളത്തെയ്ക്ക് ഞങ്ങൾ പരസ്പരം എഴുതിയില്ല.


അടുത്ത ഓണത്തിനാണ് വീണ്ടും അടുത്ത കത്ത് വന്നത്.

5 അഭിപ്രായങ്ങൾ:

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ii vedikkettu pooraththinteyo
kadha kollam

jyo പറഞ്ഞു...

ന്നാലും കേരളവര്‍മ്മ വരെ പോയിട്ട് ആ കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലല്ലോ.തുടരൂ

അജ്ഞാതന്‍ പറഞ്ഞു...

http://samakaleesam.blogspot.com/ കാളിദാസൻ എന്ന പേരിൽ ബ്ലോഗെഴുന്നവന്റെ വിശേഷങ്ങൾ വായിക്കാൻ വിസിറ്റ് ചെയ്യുക

അജ്ഞാതന്‍ പറഞ്ഞു...

കാളി ദാസൻ എന്ന നിക്രഷ്ട്ടൻ ഇസ്ലാമിനെയും
മുസ്ലീം കളെയും താറടിച്ച് കാണിക്കുന്നതിനെതിരെ
അവന്റെ സമകാലിക പ്രശനങ്ങൾ എന്ന ബ്ലോഗിൽ അംഗമായുള്ള താങ്കൾ എന്തുകൊണ്ട്
പ്രതികരിക്കുന്നില്ല ?

ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് പറഞ്ഞു...

prenayam nashtapedumbol naam illathe aakunnu....