2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

മാമ്പഴം

പന്ത്രണ്ടര ഏക്കറ് പുരയിടമാണ് ആ തറവാട്.സുകുളടച്ചാല്‍ ഞങ്ങള്‍ കുട്ടികളെല്ലാം
ആ പറമ്പിലാണ്.പത്തമ്പതു മാവെങ്കിലും കാണും ആ പറമ്പില്.അവിടെ ഒരു പിശുക്കി മുത്തശ്ശിയുണ്ട്
പാറുമ്മ എന്നാണ് അവരുടെ പേര്. കുട്ടികള്‍ മാമ്പഴം പെറുക്കാന്‍ ആ പറമ്പില്‍ ചെന്നാല് അവര്
പുറകെ എത്തും.
അസത്തുകള്
അങ്ങനെയെ അവര്‍ വിളിക്കു.
വേനലവധി ആഘോഷിക്കുക എന്തൊക്കെയായാലും ഞങ്ങള്‍ ആ പറമ്പില്‍ ആകും.
ചുറ്റുവട്ടത്തുള്ള വീടുകളിലെ കുട്ടികളെല്ലാം ഉണ്ടാകും അവിടെ.സാറ്റ് കളിക്കുക, തലമ കളിക്കുക,കുഴി പന്ത് ഇതിനെല്ലാം പുറമെ മാവിലേറും.ചിലരൊക്കെ സ്കുളില്‍ പോകുന്നതു പോലെയാ പിശുക്കി മുത്തശ്ശിയുടെ പറമ്പിലോട്ട് വരുക.കൈയ്യില്‍ ഒരു പൊതി ചോറുണ്ടാകും.
മാവിന്‍ ചുവട്ടിലിരുന്ന് നല്ലൊരു മാമ്പഴവും പിഴിഞ്ഞ് ഒരു കാന്താരിയുടെ മുളക് ചാലിച്ച് കഴിക്കാന്‍
എന്താ രസം.
കൂടാതെ പെരക്ക കമ്പിളി നാരാങ്ങ,ചാമ്പങ്ങ,ജാതിക്ക,സപ്പോര്‍ട്ടക്കാ ചക്കപ്പഴം എന്നു വേണ്ട ഒരു ദിവസം തിന്നാലും തീരാത്തത്ര വിഭവങ്ങള്‍ തറവാട്ടിലെ പറമ്പില്‍ ഉണ്ട്.
മാമ്പഴം എന്ന് വച്ചാല് ഏതേല്ലാം ടൈപ്പാണ്.
മൂവണ്ടന്‍,കിളിചുണ്ടന്‍,കോട്ടമാമ്പഴം.നാട്ടുമാമ്പഴം,പേരക്കാമാമ്പഴം,പുളിമാമ്പഴം.തേന്മാമ്പഴം അങ്ങനെ മാമ്പഴ കലവറ തന്നെയാണ് അവിടം.
പിശുക്കി മുത്തശ്ശിക്ക് ശരിക്കും കണ്ണൂകാണാന്‍ വയ്യ അവര്‍ വരുമ്പോഴെക്കും ഞങ്ങള്‍ മാവായ മാവെല്ലാം എറിഞ്ഞൂ‍ കലക്കും.
തേന്‍ മാവ് സര്‍പ്പകാവിനോട് ചേര്‍ന്നിട്ടാണ്.അവിടെ അധികം ആരും പോവില്ല.അരളിയും പാലയും കാഞ്ഞിരവും ഒക്കെ ഇടതൂര്‍ന്ന് കിടക്കുന്ന അവിടെ പാമ്പുകള്‍ അനവധിയാണ്. പാമ്പു പൊഴിച്ചിട്ട പടം അവിടെ എപ്പോഴും കാണാം .ധാരാളം കടവാവലുകള്‍ അവിടുത്തെ ഒരു കാഞ്ഞിരത്തില്‍ തൂങ്ങി കിടക്കുന്നതു കാണാം.
അങ്ങനെ ഒരവധികാലത്താണ് പിശുക്കി മുത്തശ്ശിയുടെ അരുകില്‍ അവളെ കണ്ടത്.അവരുടെ ഒരു മരിച്ചു പോയ മകളുടെ മോളാണെത്രേ.
കാണാന്‍ നല്ല ചന്തമുള്ള കുട്ടി.
മാമ്പഴം പെറുക്കാന്‍ തറവാട്ടില്‍ വന്നാല്‍ അവളെ മുത്തശ്ശിയുടെ അടുത്ത് കാണാം.
ആദ്യമൊക്കെ ഞങ്ങളുടെ അടുത്ത് വരില്ലായിരുന്നു അവള്‍ പിന്നെ പതിയെ പതിയെ അവള്‍ ഞങ്ങള്‍ക്കിടയിലെക്ക് ഇറങ്ങി വന്നു.
ഒരു നല്ല കുസൃതി കുട്ടി.
ആദ്യമായിട്ട് ഒരു കുട്ടിയോട് ഒരിഷടം തോന്നിയത് അന്നാണ്.ഒരു ആറാംക്ലാസുകാരന്റെ മനസ്സിലെ
ആ ഇഷടത്തെ പ്രേമമെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല.എങ്കിലും ആ ഇഷടം മനസ്സില്‍ ഏറേകാലം കൊണ്ടു നടന്നു.
അവളുടെ ചിറ്റക്കൊപ്പം സര്‍പ്പകാവില്‍ തൃസന്ധ്യക്ക് തിരി കൊളുത്താന്‍ വരുന്നതും പാടത്തിനക്കരെയുള്ള ദേവിയുടെ അമ്പലത്തില്‍ മുത്തശ്ശിയുടെ കൈപിടിച്ച് തൊഴാന്‍ വരുന്നതുമൊക്കെ ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഒരോണകാലത്ത് അവളുടെ ഒരമ്മാവന്‍ വന്ന് അവളെ ഡല്‍ഹിക്ക് കൊണ്ട് പോയതാണ്.പിന്നെ അവളെ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍ പീന്നിട് പല മാമ്പഴകാലത്തും അവളെ നോക്കിയിരുന്നിട്ടുണ്ട്.
പക്ഷെ പിന്നെ അവളെ ആ തറവാട്ടിലേക്ക് ആരും കൂട്ടികൊണ്ട് വന്നിട്ടില്ല.
പിന്നെ കേട്ടു അവളുടെ അമ്മേടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് അവളെന്ന് .അവളെ അവളുടെ യഥാര്‍തഥ അഛന്‍ വന്ന് കൂട്ടികൊണ്ട് പോയെന്ന്.
പിന്നെ എത്രമാമ്പഴകാലം കടന്നു പോയി
പക്ഷെ അവളെ മാത്രം അവിടെ കണ്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: