2014, ജൂലൈ 7, തിങ്കളാഴ്‌ച

മനസ്സറിയാതെ

ഒട്ടും  പ്രതീക്ഷികാതെയാണ്  പ്രഭയിൽ നിന്നും  അങ്ങനെ  ഒരു പ്രവര്ത്തി ഉണ്ടായത് .അതല്ലെങ്കിൽ  അവർ എന്നോട് അത്രയേറെ സ്നേഹം  എന്തിനാണ് കാണിച്ചത്.ഇന്ന് നാലഞ്ച് വർഷങ്ങൾ കഴിഞ്ഞു അവരെ കണ്ടിട്ട്.  എറണാകുളത്ത്  മറൈൻ ഡ്രൈ വിൽ  ദൂരെ വൈപ്പിൻ ദീപിലോട്ടു നോക്കി ഇരുന്ന ഒരു സായാനത്തിലാണ്‌  അവർ വീണ്ടും എന്നെ കാണാൻ എത്തുന്നത്.അതൊരു വിളിച്ചു പറഞ്ഞിട്ടുള്ള കണ്ടുമുട്ടലോ  തമ്മിൽ കാണണെന്നാഗ്രഹിച്ചിട്ടുള്ള കൂടികാഴ്ച്ചയോ  ആയിരുന്നില്ല. പ്ലസ്ടുവിന് പടിക്കുന്ന  മകനൊപ്പം  ഗുൽമോഹർ  മരത്തിന്റെ പൂക്കൾ വീണു കിടക്കുന്ന  വഴിയിൽ  ആളുകളുടെ  ഇടയിലൂടെ അവർ  നടന്നു വരുന്നത് കണ്ട്  ഞാൻ എന്റെ  മുടി  ചീകി ഒതുക്കി  മര ത്തണ നിന്നും എഴുന്നേറ്റ് നിന്നു.അവർ ദൂരെ നിന്നേ  എന്നെ  കണ്ടിരുന്നു.മുഖത്ത്  എന്നും എനിക്കു സമ്മാ നിച്ചിട്ടുള്ള  അതേ  ചിരി ."അനു  നീ എവിടെയാ  ഇപ്പോ ?" മനസ്സിൽ നിന്നും സ്നേഹത്തിന്റെ ആയിരം ഇതളുകൾ  എന്നെ  വരിഞ്ഞു മുറി ക്കയതുപോലുള്ള  മധുരം ആ വാക്കുകൾക്ക്.
"ഞാൻ  ഈ  ടൗ ണിൽ  തന്നെയുണ്ട്  കുറെ വർഷങ്ങൾ ആയിട്ടു."
"പിന്നെ  ഇതാരാ പ്രഭയുടെ മോനാണോ ?."
"അതെ  മോനാ  രാഹുൽ  കൃഷണ ".
ഞാൻ ആവനെ  നോക്കി ചിരിച്ചെങ്കിലും അവൻ നിറമില്ലാത്ത ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചു .
"എടാ ഇത്  അനൂപ്‌  എന്റെ കൂടെ കോളേജിൽ  പഠിച്ചതാ .അമ്മേടെ  ഒരു  ബെസ്റ്റ്  ഫ്രണ്ടായിരുന്നു"..അവൾ  മകനെ നോക്കി യെങ്കിലും  അവൻ അതിലൊന്നും തലപര്യമില്ലാത്ത  മട്ടിൽ  ദൂരെക്ക്  കണ്ണ്‌  പായ്ച്ചു.
"പ്രഭയെ  കണ്ടി ട്ട്   തന്നെ കുറെ  വർഷങ്ങൾ ആയി അല്ലേ."
"രണ്ടു ദശമെങ്കിലും  ആയിട്ടുണ്ടാകും"
പ്രഭ ചിരിച്ചു .
"ഏയ്‌ അത്രയൊന്നും  ആയിട്ടുണ്ടാവില്ല.."  ഞാൻ  പറഞ്ഞു.
"പിന്നെ  നിന്റെ കല്ല്യാണം  കഴിഞ്ഞോ ?. കുടുംബം ?."
"ഇല്ല  അതൊന്നും  നടന്നില്ല  ഒരോ കാരണങ്ങൾ "
"അമ്മ,  ജെറി  അവിടെ  വെയിറ്റ് ചെയ്യുന്നു അമ്മ വരുന്ന്ടോ ?"എന്റെ സംസാരം ഇഷ്ട്ടപെടാത്തപോലെ   രാഹുൽ  പറഞ്ഞു .
"മോൻ നടന്നോളു അമ്മ ഇപ്പോ വരാം."
"ഇടപള്ളി യിൽ  വച്ചു ഒരു കല്യാണം ഉണ്ടായിരുന്നു  അതിനു പോയതാ ഞങ്ങള് .പിന്നെ അവനു ഒരു മൊബൈൽ വാങ്ങണം എന്ന് പറഞ്ഞു.
ഞാൻ അവന്റെ എടുത്തുണ്ടാകും  അമ്മ അങ്ങോടു  വന്നാൽ  മതി.."
"ശരി  മോൻ ഞാൻ  വരാം."
അവൻ എന്റെ നേരേ   നോക്കിയിട്ടു  നടന്നകന്നു..
"പ്രഭ  വരൂ  നമ്മുക്ക്  ഒരു കാപ്പി കുടി ക്കാം . ഞങ്ങൾ  നെറ്റ്  ബ്രിഡ്ജിനു  താഴെയുളള  കോഫിഷൊപ്പിൽ  ഇരുന്നു.
കൊഫിക്കു ഓർഡർ കൊടുത്തു .പ്രഭയോടു  പറഞ്ഞു .പഴയ ആ എസ് .എഫ് .ഐ.കാരിയെ  ഞാൻ ചിലപ്പോ ഴൊകെ  ഓർത്തിരുന്നു . കോളേജു  പഠനകാലത്ത്‌  നിങ്ങളുടെ  പാർട്ടി  ഒരു പഠിപ്പു മുടക്കിയാൽ  അതിനു  മുന്നില്  ഉണ്ടാകും അന്നത്തെ  കുട്ടി  സഖാത്തി  പ്രഭ.  അന്നു  സ്നേഹമോ  ആരാധ നയോ  പ്രണയമോ  എന്തൊക്കെയോ ഉണ്ടായിരുന്നു  തന്നോട്.പറയാൻ വിട്ടുപോയ പ്രണയം ഒരു പക്ഷെ  കോളേജിന്റെ  ഇടനാഴിയിൽ  സമരനാളുകളിൽ  വഴിവക്കിൽ  ബസ്‌ സ്റ്റോപ്പിൽ  എവിടെയൊക്കെയോ  താനറിയാതെ  എന്റെ കണ്ണുകൾ  തന്നെ  തേടുന്നുണ്ടാ യിരുന്നു. അന്നു  കോളേജിൽ  പഠിപ്പു  മുടക്കുന്ന  പാർട്ടിയായിരുന്നു  എന്റെ പാർട്ടി .പടം  കാണാനും  കറങ്ങി  നടക്കാനും  ഒരു മാർഗ്ഗം  അതായിരുന്നു  ഓരോ സമരവും .പിന്നെ എപ്പൊഴൊ  അന്നത്തെ  ഫൈനൽ  ബി.എ യിൽ ഉണ്ടായിരുന്ന കൃഷ്ണകുമാറിനെ  സ്നേഹിച്ചു  കല്യാണം  കഴിഞ്ഞു  പോയ  പ്രഭ  ഒരു  ഓർമ്മ  മാത്രമായി..ഞാൻ  കണ്ണുകൾ  തുടച്ചു  പ്രഭയെ  നോക്കി.പ്രഭ  എന്നെ നോക്കി .നിസ്സഹായതോടെ  നെടുവീർ പ്പെട്ടു.കൈയ്യിൽ ഇരുന്ന് കർച്ചിഫ് കൊണ്ട്  അവൾ മുഖം   ഒപ്പികൊണ്ട് പറഞ്ഞു .
അന്ന്  കൃഷണ കുമാറിനെ സ്നേഹിച്ചു കല്ല്യാണം കഴിഞ്ഞു പോയ പ്രഭ ഇന്ന് ജീവിതത്തിൽ  തനിച്ചാ ."നാലു വര്ഷം  മുമ്പ് ഒരു അസിടണ്ടിൽ  കൃഷ്ണൻ എന്നെ തനിച്ചാക്കി പോയി .ഇ പ്പോ  എന്റെ മക്കൾക്ക്‌  വേണ്ടി  ഒരു
ജീവിതം. ചിലപ്പോ  തോന്നും അവർക്കും  എന്നെ വേണ്ടാത്ത  പോലെ  അവരും എന്നെ തനിചാക്കുന്നതു  പോലെ .ഞാൻ തനിച്ചയാതുപോലെ .പ്രഭയുടെ  കണ്ണുകൾ  നിറഞ്ഞു.നിസ്സഹായതോടെ  ഞാൻ പറഞ്ഞു .
ആരേലും  കാണും  എ കണ്ണുകൾ  തുട ക്ക് .

"പണ്ടത്തെ ആ സഖാത്തിക്ക്  ഇപ്പോ   ഒന്നിനും  ഒരു ധൈര്യമില്ല .അവൾ  മുക്ക്  പിഴിഞ്ഞ്. കൊണ്ട്  പറഞ്ഞു .ഒർദ്തത്തിൽ  നീ  ഭാഗ്യവാനാ .ആരുമില്ലല്ലോ  സ്നേഹിക്കാൻ .ആരുമില്ലാതാത്ത   സുഖം."
ഞാൻ
പറഞ്ഞു
".സുഖം "
"നീന്നെ സ്നേഹിക്കാൻ  ഒരു മോനില്ലേ  മോളില്ലേ   എനിക്കാരാ ഉള്ളെ  ആരാ  ഉള്ളെ  ഞാൻ തനിച്ചാ   ലോകത്ത് .ഞാൻ  തനിച്ചാ .
ഒരു  ഉൾ  വേദനയോടെ  ഞാൻ  പറഞ്ഞു.
ഒട്ടും  പ്രതീക്ഷിക്കാതെ ആയിരുന്നു പിന്നെ അവളുടെ സംസാരം. ഞാൻ  സ്നെഹിക്കട്ടെ നിന്നെ .ഞാൻ  വരാം നിന്റെ കൂടെ .
വേണ്ട  ഒന്നും  വേണ്ട  നിന്റെ മോൻ  വരുന്നുണ്ട്  നിന്റെ  കണ്ണ്  നിറഞ്ഞിരിക്കുന്നതു  കണ്ടാല്  അവനെന്നെ  സംശയിക്കും .നീ പൊയ് കൊളു  പ്രഭ .
അവൾ  എശുന്നേട്ടിട്ടു പറഞ്ഞു .നിന്റെ ഫോണ്‍  നമ്പർ  എങ്കിലും  എനിക്ക് താ .നീ എന്നെ  വിളികണം .എന്റെ ഒരു ആശ്വ വാസത്തിനു.
ഞാൻ    വിളിക്കാം .പോകാൻ  നേരം  അവൾ തന്ന  നമ്പർ  ഞാൻ  വാങ്ങി  വച്ചു .അവളേ  വിളി ക്ക ണ്ണം  എന്നു  എപ്പോഴൊക്കെയോ  ഞാൻ  ആഗ്രഹിച്ചിരുന്നു  പക്ഷെ  ഞാൻ  ആ നമ്പർ  ഇന്നും  വെറുതെ  എടുത്തു  കൈയ്യിൽ  വച്ചിട്ടുണ്ട്  പക്ഷെ  വിളിക്കാൻ  മാത്രം  എന്തോ  മനസ്സ്
അനുവദിക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: