2008, മേയ് 14, ബുധനാഴ്‌ച
ദുബായിയില്‍ ഒരു പ്രണയകാലത്ത്-7
അവള്‍ വീണ്ടും വിളിച്ചു.
“എടാ എന്നെ ജോലിക്ക് ഒരു സ്ഥലത്ത് നിന്നും വിളിച്ചിട്ടുണ്ട്.”
“ഞാന്‍ ഫാക്സ് ചെയ്ത ഇടത്തു നിന്നു വല്ലോ ആണോ മോളെ.?”
“അറിയില്ലടാ”
“എതാ കമ്പിനി.?”
“....................“
“ഹോ അത് ഞാന്‍ അയ്ച്ചതല്ല“
“നീ ശരിക്കും ആര്‍ക്കെങ്കിലും അയ്ച്ചിട്ടുണ്ടോടാ.?”അതോ വെറുതെ എന്നെ പറ്റിക്കാന്‍ പറയുന്നതാണോ?”
“നിന്നെ ഞാന്‍ പറ്റിക്കുവോ അങ്ങനെ പറയല്ലേടാ“.
“ങാ നീ ഇടക്ക് ഇടക്ക് ഇതു പറയുന്നത് കൊണ്ട് പറഞ്ഞതാ.”
“പിന്നെ നീയെനിക്ക് പേര് കണ്ടെത്തിയോ?.”
“ഇല്ല നീ ഇപ്പോ എന്നെം അങ്ങനെയല്ലല്ലോ വിളിക്കാറ്.”
“വേണ്ടടാ അല്ലേല്‍ നീയെന്നെ എടാന്നു വിളിച്ചാല്‍ മതി നീയങ്ങനെ വിളിക്കുമ്പോള്‍ കേള്‍ക്കാന്‍ ഒരു
കുളിര്.”
“അങ്ങനെ നീ കുളിരണ്ടാ”
“എവിടെയാ നിന്റെ ഹോസ്റ്റല്”
“എടാ ഇതു വനിതാ ഹോസ്റ്റലാണ്.ഇങ്ങോടെങ്ങാന്‍ വരണ്ട.വന്നാല്‍ വല്ലവരും പിടിച്ച് പോലീസില്‍
ഏല്പിക്കും.”
“ഒരു കാമുകന്റെ കഷട്പാട് നോക്കണെ?.“പ്രേമിക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോടാ?.”
“അതെ നല്ല പെണ്‍പിള്ളേരുടെ കൈയ്യിന്റെ ചൂട് അറിയാത്ത കൊണ്ടാണ്”
‘അതെ നിന്റെ ഹോസറ്റലില്‍ ഇപ്പോ ആരൊക്കെയുണ്ട്?“
“നാലഞ്ചു കൂട്ടുക്കാരിക്കളുണ്ട്.”
“ഒരു ശാരി,ഒരു മീര, ഒരു ജ്യോതി.”
“ങ്ങാം എന്നെ ഒന്നു പരിചയപ്പെടുത്തി താടാ?.”
“അതു വേണ്ടടാ.”
“നീയാ മീരക്ക് കൊട്?.”
“വേണോടാ?.”
“മീരെ ദേ ഇവന്‍ വിളിക്കണു.”
അവള്‍ വിളിച്ചു.
“എടാ അവള്‍ വരുന്നില്ലടാ”
“കൊട് ഞാനാ വിളിക്കുന്നത് എന്നു പറ.കൊടടാ.”
പെട്ടെന്ന് മീര വന്നു ഫോണെടുത്തു.
“എന്തുണ്ട് വിശേഷങ്ങള്‍.“
“ങ്ങാ മീര എന്തെടുക്കുന്നു.”
“ഞാന്‍ ഇപ്പോ വെറുതെ ഇവിടെ നിലക്കുവാണ്”
“വല്ല്യ തമാശക്കാരിയാണെന്നു തോന്നുന്നു.”
“ഹോ അത്ര വലിയ തമാശയൊന്നുമില്ല.”
(പെട്ടെന്ന് ആ ശബ്ദം ഷീനയുടെ തന്നെയാണെന്ന് എനിക്ക് മനസിലായി)
“എടി നീയാളെ പറ്റിക്കുവാ.അവള്‍ക്ക് കൊടുക്ക്.?”
പെട്ടെന്ന് മീര വന്നു ഫോണെടുത്തു.
“എന്താടാ നീയിവളെ കെട്ടാന്‍ പോകുവാണെന്ന് ഇവള്‍ പറഞ്ഞു”
“ഞാന്‍ ചുമ്മാ അവളെ പറ്റിക്കാന്‍ തമാശക്ക് പറഞ്ഞതാണ്.”
“നീ നായാരാണൊ?. നിന്നെ കണ്ടാല്‍ നായാരാണെന്നു പറയുമോടാ?.”
“അതെ നല്ല തറവാട്ടില്‍ പിറന്ന നായരാടി.”
“എടിന്ന് ഒന്നു വിളിക്കണ്ടാട്ടോ?”
“പിന്നെ?.”
“ഈ നിറത്തിലൊക്കെ പറയുന്നതു പോലെ എടാന്നു വിളിച്ചോ അങ്ങനെ വിളിക്കണ കേള്‍ക്കാന്‍
നല്ല രസമാണ്.”
“ഹോ എങ്കില്‍ എടാ.അല്ല എടാ നീ നായരാ?.
“അതേടാ ഞങ്ങളെല്ലാം നായരാണ്“
‘അപ്പോ നിങ്ങളവിടെ നായമ്മാരുടെ ഒരു അസോസിശേഷന്‍ അണെല്ലെ ?”
“കൊള്ളാം.”
“മീര എവിടെയാ വര്‍ക്ക് ചെയ്യുന്നെ.?”
“ഞാന്‍ ജബലലിയില്‍ ഒരു കമ്പിനീല് ഫിനാസ് മനേജരാടാ?”
“വല്ല്യ ജോലിയാല്ലെ?.”
(ഞാന്‍ ചിരിച്ചു)
“എന്താടാ ചിരിക്കുന്നെ?.”
“നീയാ ഷീനക്ക് കൊടുക്ക്?.”
ഷീന പെട്ടേന്ന് ഫോണ്‍ എടുക്കുന്നു.
“ഷീനെ നീ ഭക്ഷണമൊക്കെ കഴിച്ചൊ?.”
“കഴിക്കണമെടാ.”
പിന്നെ അവള്‍ പുറത്തെക്ക് ഇറങ്ങി എന്നു തോന്നുന്നു.
“ഇപ്പോ ഇവരെ അശ്രയിച്ചാടാ കഴിയുന്നെ.ഇവര് ഭക്ഷണം തരുന്നുണ്ടേലും നമ്മുടെ മനസിന്
എതാണ്ടു പോലെ.”
“ഒക്കെ ശരിയാകുടാ നീ ഇന്റര്‍വ്യുവിനു പോയിട്ട് വന്നിട്ട് വിളിക്ക്.”
“ശരിടാ“
“എന്റെ ദൈവമെ അവള്‍ക്ക് എവിടെലും ഒരു ജോലി കിട്ടിയാല്‍ മതിയായിരുന്നു.എത്ര സ്ഥലത്ത് ഞാന്‍ ഫാക്സ് അയ്ച്ചതാണ്.”
തുടരും.
വെള്ളിയാഴ്ച്ച ക്ലൈമാക്സ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
13 അഭിപ്രായങ്ങൾ:
“നാലഞ്ചു കൂട്ടുക്കാരിക്കളുണ്ട്.”
“ഒരു ശാരി,ഒരു മീര, ഒരു ജ്യോതി.”
“ങ്ങാം എന്നെ ഒന്നു പരിചയപ്പെടുത്തി താടാ?.”
അതു ശരി, ഇതിവിടം കൊണ്ടൊന്നും നിക്കണ മട്ടില്ലല്ലോ അനൂപേ? ഷീന വഴി ഒരു ലിങ്കിടാനുള്ള പരിപാടിയാല്ലെ?...
ഞാനിവിടെയിനി കമന്റിടാനില്ല.. എന്നെങ്ങാനും വല്ല ഇന്റർപോളും ഈ അനൂപിന്റെ പേരിൽ റെഡ് അലർട്ടിട്ടാൽ കമന്റിട്ടവരുടെയൊക്കെ പോട്ടം ചാനലില് വരും!!!.. പ്രൊഫൈലിലാണേ എന്റെ പടവും ഉണ്ട്!!!!..
പേടിക്കണ്ടാ നന്ദുജി ഈ കഥ വെള്ളീയാഴ്ച്ച തീരും
അതു വരെ ഉണ്ടാകണം കൂടെ
അനൂപെ എന്തരു പറയണം എന്നെനിക്കറിയൂല
അനൂപ് ഭായ്,
തുടരട്ടെ....
ക്ലൈമാക്സിനായി കാത്തിരിയ്കുന്നു...
:)
ഹെന്‍റമ്മച്ചീ ഒരു പൂങ്കാവനത്തിലാണല്ല് അവള്‍ഡെ താമസം.. പിള്ളേച്ചാ സൂക്ഷിച്ചോണേ.. നമ്മളെ നമ്മള്‍ തന്നെ കാത്തുസൂക്ഷിച്ചില്ലേല്‍ കാക്ക ചെകഞ്ഞ എന്തോ പോലെ ആവും ജീവിതം.. :)
അപ്പോ നാളെ ക്യാരിഫോറില്‍ ല്ലെ?:-)
അപ്പൊ ശനിആഴ്ച മുതല്‍ " ഷീനയും 3 കൂടുകാരികളും " വായിക്കാം അല്ലെ .....
:-)
നാലഞ്ചു കൂട്ടുക്കാരിക്കളുണ്ട്.”
“ഒരു ശാരി,ഒരു മീര, ഒരു ജ്യോതി.”
Ini enthokke kananam ente bhagavaane...pandaaro paranja pole anoopinte thalyil varacha chocku kondu nammude nettikkoreru kittiyaalum mathiyaarunnu ;)
machu...
this gud work ..pls continue...
വെള്ളിയാഴ്ച്ച വരെ വെയിറ്റ് ചെയും. ഇല്ലെങ്കില് climax ഞാന് എഴുതുംട്ടോ.
ദുബൈയില് ഹോസ്റ്റല് ഉണ്ടോ? എവിടെ?
പിന്നെ വെള്ളിയാഴ്ചയോടെ തീര്ത്താല് കൊള്ളാം. ഇല്ലേല് കൊല്ലും :P (ദാവൂദിന്റെ പടം ഒക്കെ കണ്ടല്ലോ. ഞാന് ആ പുള്ളിയെ റോഡില് വച്ചെങ്ങാനും കണ്ടാല് ചേട്ടാ ആ അനൂപിനെ ഒന്നു തട്ടിക്കളഞ്ഞേക്കാമോ ന്ന് ചോദിക്കും.ഇനി പറഞ്ഞില്ലാന്നു പറയരുത് )
പിള്ളേ, പ്രിയ ചോദിച്ചതുപോലെ ദുഫായില്‍ എവിടെയാ ഹോസ്റ്റല്‍ ?
കഥ തുടരട്ടെ
ഈ കഥ വായിച്ചു എന്നെ പ്രോസ്താഹിപ്പിക്കുന്ന
എല്ലാവര്‍ക്കും നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ